“അച്ഛനാ “ എന്നു പറഞ്ഞപ്പോൾ ദേഷ്യം കൊണ്ട് ഫോൺ കട്ട് ചെയ്യാൻ തുനിഞ്ഞു.അപ്പോഴാണ് കേട്ടത് എനിക്ക് നിന്നെ ഒന്ന് കാണണമെന്ന്… കാണാൻ വരാൻ,അതിന് താൻ എന്റെ ആരാ???

(രചന: J. K)

അറിയാത്ത നമ്പറിൽ നിന്ന് കോൾ വന്നപ്പോൾ എടുത്തു നോക്കി ആനന്ദ്..

“”””അച്ഛനാ “””” എന്നു പറഞ്ഞപ്പോൾ ദേഷ്യം കൊണ്ട് ഫോൺ കട്ട് ചെയ്യാൻ തുനിഞ്ഞു…. അപ്പോഴാണ് കേട്ടത് എനിക്ക് നിന്നെ ഒന്ന് കാണണമെന്ന്…

കാണാൻ വരാൻ,അതിന് താൻ എന്റെ ആരാ???”””” എന്നായിരുന്നു തിരിച്ചു ചോദിച്ചത്…

നിനക്ക് എന്നോട് ദേഷ്യം ആയിരിക്കും എന്ന് അറിയാം… സ്വന്തം അമ്മയെ കൊന്നവനോട് ദേഷ്യമല്ലാതെ ഒരു മകനും വേറെ ഒന്നും തോന്നില്ല…

പക്ഷേ ഞാൻ നിന്റെ അച്ഛൻ കൂടിയാണ് അത് നീ മറക്കരുത് എനിക്ക് പറയാനുള്ളത്, കേൾക്കാനുള്ള മനസ്സ് നീ കാട്ടണം ഇനി ഒരിക്കലും നിന്നെ ഞാൻ ശല്യപ്പെടുത്തില്ല എന്ന് പറഞ്ഞ് ഫോൺ കട്ടായി….

ദേഷ്യമാണോ സങ്കടമാണോ എന്നറിയില്ല ആകെക്കൂടി അസ്വസ്ഥമായിരുന്നു ആനന്ദിന്റെ മനസ്സ്… ഓർമ്മകൾ പുറകിലേക്ക് പോയി അവൻ ഒരു അഞ്ചാം ക്ലാസുകാരൻ ആയി….

അച്ഛനും അമ്മയും താനും കൂടിയുള്ള ആ വീട് ശരിക്കും സ്വർഗ്ഗം തന്നെയായിരുന്നു പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും പക്ഷേ, അതിനിടയിൽ കല്ലുകടി പോലെ എന്തോ ഒന്ന് ഉണ്ടായി…

അച്ഛനും അമ്മയും തമ്മിൽ എന്തോ വഴക്കിട്ട് പിരിഞ്ഞു… അമ്മ എന്നെയും കൂട്ടി അമ്മയുടെ വീട്ടിലേക്ക് പോയിരുന്നു അന്ന്…

ഇനി ഇവിടെ നിന്ന് സ്കൂളിൽ പോയാൽ മതി എന്ന് അമ്മ എന്നോട് പറഞ്ഞു. ഞാൻ കുറെ വാശിപിടിച്ചു നോക്കി അച്ഛനെ കാണണം എന്ന് പറഞ്ഞു…. സ്വതവേ ദേഷ്യപ്പെടാറോ അടിക്കാറോ ഇല്ലാത്ത അമ്മ എന്നെ തല്ലി…

എനിക്ക് വളരെ വിഷമം ഉണ്ടായി ഞാൻ പിന്നെ അച്ഛനെ കാണണം എന്നൊന്നും പറഞ്ഞില്ല. പലപ്പോഴും ഒറ്റയ്ക്കിരുന്ന് കരയുന്ന അമ്മയെ കാണാം അമ്മയുടെ വീട്ടിൽ അമ്മമ്മയും അമ്മാവന്മാരും ഉണ്ടായിരുന്നു….

അവരെല്ലാം അമ്മയെ ആശ്വസിപ്പിച്ചു കൊണ്ടിരിക്കുന്നത് കാണാമായിരുന്നു.. പലതവണ അച്ഛൻ ഞങ്ങളെ കാണാൻ വേണ്ടി അവിടെ വന്നതാണ്…

പക്ഷെ മാമൻമാരോ അമ്മൂമ്മയോ അമ്മയെയോ എന്നെയോ കാണാൻ പോലും അച്ഛനെ അനുവദിച്ചില്ല… അവിടെ നിന്ന് പുറത്താക്കുകയാണ് ചെയ്തത്… എനിക്ക് അത് ഭയങ്കര വിഷമമായിരുന്നു….

എങ്കിലും അവരെ എല്ലാവരെയും പേടിച്ച് ഞാൻ പുറത്തേക്കൊന്നും ഇറങ്ങില്ല…

ഒരു ദിവസം കുടുംബത്തിലെ ഒരു ചേട്ടന്റെ കല്യാണമായിരുന്നു… പുതിയ ഷർട്ടും പാന്റും ഒക്കെ കിട്ടി എനിക്കും… അതിന്റെ സന്തോഷത്തിലായിരുന്നു ഞാൻ.. അതെല്ലാം ഇട്ട് കല്യാണത്തിന് പോകാൻ കാത്തിരിക്കുകയായിരുന്നു..

അമ്മയോട് എല്ലാവരും വരാൻ പറഞ്ഞു…. ഞാനും… പക്ഷേ അമ്മ ഇല്ല എന്ന് തന്നെ പറഞ്ഞു… അങ്ങനെയാണ് ഞാൻ അമ്മൂമ്മയുടെയും മാമൻമാരുടെയും കൂടെ കല്യാണത്തിന് പോയത്….

തിരികെ വന്നപ്പോൾ കണ്ടത് വീടിന്റെ മുറ്റം നിറയെ ആളുകളെ ആയിരുന്നു…. വേഗം അകത്തേക്ക് ഓടിക്കയറി അവിടെ, ചോരയിൽ കുളിച്ച് അമ്മ കിടന്നിരുന്നു..

അവിടെ നിന്ന് പോലീസ് കയ്യാമം വച്ച് കൊണ്ടുപോകുന്ന അച്ഛനെ കണ്ടു ഭയത്തോടെ കരഞ്ഞു…. അച്ഛന്റെ അരികിലേക്ക് പോകാൻ നിൽക്കുമ്പോഴാണ് മാമ ചോദിച്ചത്…

“””‘ നിന്റെ തള്ളയെ കൊന്നവന്റെ അടുത്തേക്ക് നിനക്ക് പോകണോടാ എന്ന് ???

അച്ഛൻ അമ്മയെ കൊന്നിരിക്കുന്നു എന്ന യാഥാർത്ഥ്യം അന്ന് മനസ്സിലാക്കിയതാണ്.. അച്ഛനെ വെറുക്കാൻ തുടങ്ങിയത് അന്ന് മുതലാണ്….

പിന്നെ ഞാൻ വളരുന്നതിനോടൊപ്പം അതും വളർന്നു… അച്ഛൻ എന്ന് കേൾക്കുന്നത് പോലും കലി ആയി മാറി… ഇടയ്ക്കൊന്നു പരോളിൽ ഇറങ്ങിയപ്പോൾ കുറെ മിഠായികളും ആയി കാണാൻ വന്നിരുന്നു സ്കൂളിൽ ..

അന്ന് ഇനി മേലാൽ കൺവെട്ടത്ത് വരരുത് എന്ന് പറഞ്ഞു ഇറക്കി വിട്ടതാണ്… അതിനു ശേഷം ഇപ്പോഴാണ് വർഷങ്ങൾക്ക് ശേഷം അയാളുടെ ഒരു കോൾ വരുന്നത്…

പോകാൻ തോന്നിയില്ല. എന്റെ അമ്മയെ കൊന്നവനോട് എന്നെ അനാഥൻ ആക്കിയവനോട് ക്ഷമിക്കാൻ തോന്നിയില്ല…. പിന്നെ കേൾക്കുന്നത് അച്ഛൻ ആത്മഹത്യ ചെയ്തു എന്ന വാർത്തയാണ്.. അതിനുമുമ്പ് എനിക്കായി ഒരു കുറിപ്പ് എഴുതി വച്ചിരുന്നു…

അത് എന്റെ കയ്യിൽ കിട്ടിയപ്പോൾ വായിക്കാൻ തോന്നിയില്ല… അതുപോലെ എടുത്തു വച്ചു… രണ്ടു മൂന്നു ദിവസങ്ങൾ കഴിഞ്ഞു… നാളെ, അസ്ഥി നിമഞ്ജനം ചെയ്യലാണ് എന്ന് പറഞ്ഞ് അച്ഛന്റെ അനിയൻ വിളിച്ചു…

പോകാൻ തോന്നിയില്ല, പിന്നെയും രണ്ടു ദിവസം കഴിഞ്ഞപ്പോൾ , പതിനഞ്ചിന്റെ അന്ന് കർമ്മങ്ങൾ ചെയ്യാൻ എങ്കിലും നീ വരുമോ?? എന്ന് ചോദിച്ചു അച്ഛന്റെ അനിയൻ വീണ്ടും എന്നെ വിളിച്ചിരുന്നു….

വരുമെന്നോ ഇല്ലെന്നോ പറയാതെ ഞാൻ കട്ട് ചെയ്തു അപ്പോഴാണ് അച്ഛൻ എഴുതിയ എഴുത്തിനെ പറ്റി എനിക്ക് ഓർമ്മ വന്നത് അതെടുത്ത് വായിക്കാൻ എന്തോ തോന്നി….

അച്ഛന്റെ അനു കുട്ടന്…

തുടക്കം കണ്ടപ്പോൾ തന്നെ മനസ്സിന്റെ ഉള്ളിൽ എന്തോ ഒരു നോവ്… പണ്ട് അച്ഛൻ വരുമ്പോഴൊക്കെയും അനു കുട്ടാ എന്ന് പറഞ്ഞു മിഠായിപ്പൊതി തരുമായിരുന്നു അതാണ് ഓർമ്മ വന്നത്…

ബാക്കി കൂടി വായിച്ചപ്പോൾ മിഴികൾ നിറഞ്ഞൊഴുകി അതിൽ നിന്ന് അറിയുകയായിരുന്നു, അച്ഛന്റെ നിരപരാധിത്വം… വലിയച്ഛൻ മരിച്ചപ്പോൾ വിധവയായ വല്യമ്മയുടെ കാര്യങ്ങൾ കൂടി അച്ഛന് ചെയ്തു കൊടുക്കേണ്ടി വന്നു…

അത് അമ്മയിൽ സംശയം സൃഷ്ടിച്ചു അമ്മ അതിനെ എതിർത്തു… അച്ഛന് അവർക്ക് ഒരു വഴി ആകുന്നതുവരെ അത് തുടരുകയെ നിവൃത്തിയുണ്ടായിരുന്നുള്ളൂ…

അത് അമ്മയിൽ ഉണ്ടാക്കി അമ്മയിൽ ദേഷ്യം വർധിപ്പിച്ചു….അച്ഛനോട് പിണങ്ങി വീട്ടിലേക്ക് വന്നു…

അമ്മയും ഞാനും ഇല്ലാത്ത ഒരു ജീവിതം അച്ഛനെ കൊണ്ട് സങ്കൽപ്പിക്കാൻ പോലും പറ്റില്ലായിരുന്നു.. അതുകൊണ്ട് തന്നെയാണ് പലപ്രാവശ്യം ഞങ്ങളെ വന്നു വിളിച്ചത്… പക്ഷേ അമ്മ പറഞ്ഞത് കേട്ട് അമ്മൂമ്മയും അമ്മവൻമാരും ഒക്കെ എതിർത്തു….

അവർ ബന്ധം ഒഴിവാക്കാമെന്ന് വരെ എത്തി അച്ഛനത് സഹിച്ചില്ല.. അമ്മയോട് നേരിട്ട് പറഞ്ഞാൽ എല്ലാം ശരി ആവും എന്ന് കരുതി…
അങ്ങനെയാണ് ആരുമില്ല എന്ന് അറിഞ്ഞ നേരത്ത് അമ്മയോട് സംസാരിക്കാൻ വേണ്ടി അന്ന് അച്ഛൻ എത്തിയത്…..

അച്ഛൻ അമ്മയുടെ കാലുപിടിച്ചു പറഞ്ഞു തിരികെ വരാൻ…പക്ഷേ അപ്പോഴും അമ്മ എതിർത്തു അച്ഛനെ കുറ്റപ്പെടുത്തി കൊണ്ടിരുന്നു..

അച്ഛനും ഏട്ടത്തിയമ്മയും ആയുള്ള ബന്ധം പോലും അമ്മയുടെ മുന്നിൽ നേരുള്ള ആയില്ല അതും പറഞ്ഞ് കുറ്റപ്പെടുത്തിയപ്പോൾ അച്ഛൻ സഹിക്കാൻ പറ്റിയില്ല… അങ്ങനെ ഉണ്ടായ വഴക്കിൽ അറിയാതെ അമ്മ കാലു വഴുതി തല സ്റ്റെപ്പിൽ അടിച്ചു വീഴുകയായിരുന്നു….

അപ്പോഴേക്കും ബഹളംകേട്ട് അടുത്ത് വീട്ടിലുള്ളവർ വന്നു… അമ്മയെ എടുത്തു പൊക്കി രക്ഷിക്കാൻ നോക്കിയ അച്ഛനെ, അവർ തെറ്റിദ്ധരിച്ചു… കൊലപാതകിയായി ചിത്രീകരിച്ചു…

പിന്നെ എല്ലാവരും അങ്ങനെ വിശ്വസിച്ചു…. ഞാനും.. ചെയ്യാത്ത തെറ്റിന് പഴികേട്ട് ശിക്ഷയും വാങ്ങി നീറി അച്ഛൻ ഇത്രയും കാലം… അവസാനമായി ഒന്ന് കാണാൻ ചെല്ലാത്തതിൽ ആനന്ദിന് വലിയ മനോവിഷമം തോന്നി….

ഇനിയെന്ത് വേണം എന്ന ഒരു നിശ്ചയവും ഇല്ലായിരുന്നു.. ചെയ്തതും പറഞ്ഞതും ഒന്നു തിരിച്ചെടുക്കാൻ പറ്റില്ലല്ലോ..

ഒടുവിൽ ഇത്തിരി സമാധാനത്തിനുവേണ്ടി,
ചേച്ചി ലഭിച്ച ബലിതർപ്പണത്തിന് ഞാൻ വരാം എന്നു പറയുമ്പോൾ, ദൂരെ ഒരു താരകം അതുകണ്ട് സന്തോഷിചിരിക്കാം….

Leave a Reply

Your email address will not be published. Required fields are marked *