എന്റെ പൊന്ന് ആനി നിനക്കറിയോ എന്റെ മരുന്നു കഴിഞ്ഞിട്ട് എത്രയോ ദിവസമായി അവൻ ഒന്ന് വേടിച്ചു തരുന്നുണ്ടോ?

(രചന: J. K)

“” എന്റെ ആനി അവള് പറഞ്ഞ പിന്നെ അവൻ ഇരുന്നടുത്തുനിന്ന് അനങ്ങൂല്ല… “”
സങ്കടത്തോടെ അപ്പുറത്തെ വീട്ടിലെ ലക്ഷ്മി അമ്മയാണ് ഇവിടെ വന്ന് പറഞ്ഞത്..

എന്റെ പൊന്ന് ആനി നിനക്കറിയോ എന്റെ മരുന്നു കഴിഞ്ഞിട്ട് എത്രയോ ദിവസമായി അവൻ ഒന്ന് വേടിച്ചു തരുന്നുണ്ടോ?

ഇല്ല എനിക്ക് കിട്ടുന്ന പെൻഷൻ പോലും കണക്ക് പറഞ്ഞ് മേടിക്കും…. എന്നിട്ട് എനിക്ക് വേണ്ട മരുന്നു പോലും എത്തിച്ചു തരാതെ രണ്ടാളും കൂടി ആ പണവും എടുത്തു അവരുടെ കാര്യമൊക്കെ ചെയ്യും…. “”

ആനിയമ്മ ലക്ഷ്മി അമ്മ പറഞ്ഞതെല്ലാം കേട്ട് സങ്കടത്തോടെ ഇരുന്നു..

എല്ലാം കേട്ട് ആനിയുടെ മരുമകൾ റിയ അടുക്കളയിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു..

അവൾ അതെല്ലാം കേൾക്കുന്നുണ്ടെങ്കിലും എന്തെങ്കിലും ആയിക്കോട്ടെ എന്ന് കരുതി ജോലി ചെയ്യാൻ തുടങ്ങി…

പിന്നെയും ലക്ഷ്മി അമ്മയുടെ പരാതികൾ നീണ്ടു..

” അപ്പോഴേ ഞാൻ എന്റെ മോനോട് പറഞ്ഞത് ആ എരണം കേട്ടവളെ കൊണ്ടുവരേണ്ട എന്ന് അതെങ്ങനെയാ അവനപ്പോൾ ദിവ്യ പ്രേമം അല്ലായിരുന്നോ…

എന്നിട്ടിപ്പോ എന്തായി അവള് ഉടുമ്പ് പിടിക്കും പോലെയാ പിടിച്ചിരിക്കുന്നത് ചെറുക്കനെ അങ്ങോട്ടും ഇടില്ല ഇങ്ങോട്ടും വിടില്ല… “‘

എല്ലാം കേട്ടുകൊണ്ടിരിക്കുന്ന ആനി യുടെ മുഖത്ത് ലക്ഷ്മി അമ്മയോടുള്ള സഹാനുഭൂതി പ്രകടമായി കാണാമായിരുന്നു…

“” അവള് മാത്രമോ അവളുടെ അനിയത്തി എങ്ങനെയാ പഠിക്കുന്നത് എന്നാ ആനി നിന്റെ വിചാരം??

അവളുടെ തന്ത കിടപ്പിലായിട്ട് എത്രയോ കാലമായില്ലേ? അയാൾക്കുണ്ടോ വല്ലതും പറ്റൂ അവളുടെ തള്ളയാണെങ്കിൽ പണിക്കും പോവില്ല…

എല്ലാം ഇവനൊരുത്തനാണ് അവിടെ ചെയ്യുന്നത്… അവളുടെ അനിയത്തിയെ പഠിപ്പിക്കലും അവിടുത്തെ ചെലവ് നോക്കുന്നതും ഒക്കെ എന്റെ മോന്റെ തലയിലാണ്…

പാവം ചെറുക്കൻ കിട്ടുന്നത് കൊണ്ട് രണ്ട് അറ്റം കൂട്ടിമുട്ടിക്കാനും പോലും പറ്റാതെ കിടന്ന് നട്ടംതിരിയുകയാണ്…. “”

എല്ലാം കേട്ട് ആനി യുടെ മുഖത്ത് വീണ്ടും അത്ഭുതം..

“” ഇങ്ങനെയും പെണ്ണുങ്ങൾ ഉണ്ടാകുമോ നനഞ്ഞിടം കുഴിക്കുന്ന?? “”

ആനി തന്റെ ഉള്ളിലെ സംശയം മറച്ചു വെച്ചില്ല..

“”” ഉണ്ടാവുമോ എന്നോ ഞാൻ ഒരു സൂചി കയറ്റാൻ ഇടം കൊടുത്തു പോയി. അതോടെ അവള് പിടിമുറുക്കി ഇപ്പൊ എല്ലാം അവളുടെ നിയന്ത്രണത്തിലാണ്…

ഇപ്പോ അവൾക്ക് ഏതാണ്ട് ജോലി ശരിയായിട്ടുണ്ട് പോലും അവൾ അതിനു പോവുകയാണെന്ന് ഇനി ജോലിയൊക്കെ എന്നോട് ഒറ്റക്ക് ചെയ്തോളാനാ പറയുന്നത് നിനക്ക് അറിയാല്ലോ ഈ പത്ത് 70 വയസ്സായ ഞാൻ എന്തോ ചെയ്യാനാ അവിടെ…

എന്റെ യോഗം… ഹാ എനിക്ക് പറ്റിയത് പറ്റി ആനി നീ എങ്കിലും ശ്രദ്ധിച്ചോ…?? എന്റെ പോലത്തെ അബദ്ധം നിനക്കെങ്കിലും പറ്റാതിരിക്കട്ടെ… “”

ആ പറഞ്ഞത് കേട്ടപ്പോൾ റിയക്ക് ഇത്തിരി ദേഷ്യം ഒന്നുമല്ല വന്നത്…

എങ്കിലും വെറുതെ ഇനി അതിന്റെ ഇടയിൽ കയറി ഓരോന്ന് പറയണ്ട എന്ന് കരുതി അവൾ സ്വയം നിയന്ത്രിച്ചു നിന്നു..

“” ഇവിടെ അങ്ങനെയൊന്നുമില്ല ഞാൻ പറയുന്നതിനും അവൾ വില കൽപ്പിക്കുന്നുണ്ട്..

പിന്നെ ഇപ്പോഴത്തെ കാലത്തെ പിള്ളേരല്ലേ അവർക്ക് അവരുടേതായ തീരുമാനങ്ങൾ ഉണ്ടാകും നമ്മള് എല്ലാത്തിലും കേറി ഇടപെടുന്നത് മോശമല്ലേ അതുകൊണ്ട് ഞാൻ അവരുടെ കാര്യത്തിൽ ഒന്നും ഇടപെടാറില്ല.. “”

“” അയ്യോ ആനി എന്താ പറയുന്നത്? ഇത്തിരി താണുകൊടുത്താൽ തലയിൽ കേറുന്ന ഇനമാഎല്ലാം നീ നിന്റെ മോനെ സ്ട്രോങ്ങ് ആയി തന്നെ അങ്ങ് പിടിച്ച് വെച്ചേക്കണം.. അങ്ങനെ വന്നു കേറിയ അവളുമാരുടെ താളത്തിനൊത്ത് തുള്ളാൻ സമ്മതിക്കരുത്. “”

ആനിയമ്മ എന്തു മറുപടി പറയണം എന്ന് അറിയാതെ ഇരുന്നപ്പോഴേക്കും റിയ അങ്ങോട്ടേക്ക് എത്തിയിരുന്നു.

“” നിങ്ങളെന്താ ഈ പറയുന്നത്? നിങ്ങളുടെ മരുമകൾ സൗമ്യയെ പറ്റി ഒരുവിധം ഈ നാട്ടുകാർക്കെല്ലാം അറിയാം

പാവപ്പെട്ട വീട്ടിലെ കുട്ടിയാണ് അവൾ നിങ്ങളുടെ മകൻ കല്യാണം കഴിക്കുന്നത് നിങ്ങൾക്ക് പണ്ടേ ഇഷ്ടമല്ലായിരുന്നു അതുകൊണ്ടുതന്നെ നിങ്ങൾ പല കളികളും അപ്പോൾ കളിച്ചതാണ്..

എന്നിട്ടും സ്വന്തം മകൻ അവളെ തന്നെ കല്യാണം കഴിക്കുകയാണെന്ന് പറഞ്ഞപ്പോൾ നിങ്ങൾ ഇനി അവളെ എന്ത് ചെയ്യാം എന്ന് ആലോചിച്ചു..

ആ പെണ്ണിന് വീട്ടിൽ ഒരു തുള്ളി സമാധാനം നിങ്ങൾ കൊടുക്കുന്നുണ്ടോ നാട് മുഴുവൻ പറഞ്ഞ് അതിനെ എല്ലാവരുടെയും മുന്നിൽ നാറ്റിച്ചു… നിങ്ങടെ സ്വഭാവം എല്ലാവർക്കും ശരിക്ക് അറിയുന്നതുകൊണ്ട് അധികം ആരും വിശ്വസിച്ചു കാണാൻ വഴിയില്ല…

നിങ്ങടെ പണം മുഴുവൻ അവരെ എടുക്കുവാണെന്ന്!!! ആ ചെറുക്കന് കിട്ടുന്ന പണം മുഴുവൻ ഓരോന്ന് പറഞ്ഞ് മേടിച്ചു വയ്ക്കും എന്നിട്ട് പറയുന്നത് കേട്ടോ നിങ്ങടെ കൂടി അവരെടുക്കുകയാണെന്ന്…

ദൈവം കേൾക്കും കേട്ടോ ഇതൊക്കെ. ഇനി അതും പോരാഞ്ഞിട്ട് ഇവിടെ മനസ്സമാധാനമായി മുന്നോട്ടുപോകുന്ന കുടുംബത്തിൽ കയറി പ്രശ്നമുണ്ടാക്കുന്നു… “”

റിയ പൊട്ടിത്തെറിച്ചു അത് കേട്ട് ആനി അവളെ സമാധാനിപ്പിക്കാൻ വേണ്ടി ചെന്നു…

“” അമ്മച്ചി ഒന്നും മിണ്ടാതിരിക്ക്..ഇവിടെ നമ്മൾ ഒരു പോരും ഇല്ലാതെ കഴിയുന്നതിന്റെ അസൂയയാണ് ഇവർക്ക്.. ഇനി ഇടംകോലിട്ട് അതിൽ കൂടി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാക്കണം… അതിനുള്ള വരവാണ്.. “”

അത് കേട്ട് ലക്ഷ്മി അമ്മ പോകാനായി ഇറങ്ങിയിരുന്നു പക്ഷേ അപ്പോഴും റിയക്ക് വിടാൻ ഭാവം ഉണ്ടായിരുന്നില്ല…

“” അങ്ങനെ പോയാലോ മുഴുവൻ കേട്ടിട്ട് പോ…എന്ന് പറഞ്ഞ് അവൾ വീണ്ടും തുടർന്നു…

ഇപ്പോ ആ പാവം പെണ്ണിനെ എങ്ങനെയെങ്കിലും അവിടെനിന്ന് ഒഴിവാക്കണം എന്നിട്ട് ദുബായിക്കാരി നേഴ്സ് ആയ സ്വന്തം ആങ്ങളയുടെ മകളെ അങ്ങോട്ട് കൊണ്ടു വരണം അതിനുള്ള പദ്ധതിയല്ലേ ഇതെല്ലാം… ആർക്കും ഒന്നും മനസ്സിലാവുന്നില്ല എന്ന് കരുതരുത്…

അതിനാണ് അത് കഷ്ടപ്പെട്ട് പഠിച്ച് കിട്ടിയ ജോലിക്ക് പോലും പോവണ്ട എന്ന് മകനെ ചട്ടം കെട്ടി അതിനെ ഇനി ആ രീതിക്ക് കൂടി തോൽപ്പിക്കാൻ നോക്കുന്നത്…. നാണമില്ലേ നിങ്ങൾക്ക് ഇങ്ങനെ ഏഷണിയും പറഞ്ഞു നടക്കാൻ…

കിട്ടിയ ജീവനും കൊണ്ട് ഓടുകയായിരുന്നു ലക്ഷ്മി അമ്മ അവിടെ നിന്ന്….

ഇതെല്ലാം കേട്ട് ആകെ കിളിപോയ മട്ടിൽ നിൽപ്പുണ്ടായിരുന്നു ആനി…

“” എന്നാലും എന്റെ മോളെ അത്രയ്ക്ക് വേണ്ടിയിരുന്നില്ല പ്രായമായ സ്ത്രീയല്ലേ എന്ന് പറഞ്ഞ്..

“””എന്റെ ആനി കൊച്ചേ.. എല്ലാരും എന്റെ ഈ കൊച്ചിന്റെ പോലെ പാവങ്ങളല്ല..”

“”ഇപ്പോൾ നീ വന്നു ശരിക്കുള്ള കാര്യങ്ങൾ പറഞ്ഞില്ലായിരുന്നെങ്കിൽ ഞാനിതൊക്കെ വിശ്വസിമായിരുന്നു ഞാൻ ഈ നാട്ടുകാരിയ എന്ന് പറഞ്ഞിട്ട് കാര്യമില്ല എനിക്ക് ആരേം മനസിലാക്കാൻ പറ്റില്ല.. ഒന്നും അറിയുകേം ഇല്ല…

“” അതെ ഈ പാവം അമ്മച്ചിയുടെ ഉള്ളിൽ ഒരുപാട് സ്നേഹം ഉള്ളതുകൊണ്ടാ… ഈ ആനി കൊച്ച് എന്റെ സ്വന്തം അമ്മച്ചി അല്ല എന്ന് എനിക്ക് ദേ ഇതുവരെയും തോന്നിയിട്ടില്ല…. കാരണം ഈ മനസ്സ് മുഴുവൻ എന്നോടുള്ള സ്നേഹമാ..

ഒരു മരുമകൾ എന്ന് പറഞ്ഞ് ഇതുവരെയ്ക്കും എന്നെ മാറ്റി നിർത്തിയിട്ടില്ല …അപ്പോ അതിന്റെ ഇടയിൽ ഇടങ്കോലിടാൻ വരുന്നവർക്ക് നല്ല കടുത്ത ഭാഷയിൽ തന്നെ മറുപടി കൊടുക്കണം..””

അതും പറഞ്ഞ് ആ ആനിയമ്മയേ വന്ന് കെട്ടിപ്പിടിച്ചു പെണ്ണ്…””

പഴയ തലമുറയെക്കാൾ കാര്യഗവരവം ഈ പുതിയ തലമുറയ്ക്ക് ആണല്ലേ എന്ന് ആനിയമ്മ പറഞ്ഞ്ത് കേട്ട് രണ്ടുപേരും കൂടി ഉറക്കെ ചിരിക്കുകയായിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *