‘” ഡാ നിന്റെ കിഡ്നിക്ക് ചെറിയൊരു പ്രോബ്ലം.. ഇപ്പോൾ തൽക്കാലം ഡയാലിസിസ് ചെയ്യാം ക്രമേണ അത് മാറിക്കോളും എന്നാണ് ഡോക്ടർ പറയുന്നത്..

(രചന: J. K)

“” എന്താടാ എന്താ ഡോക്ടർ പറഞ്ഞത്??””

എന്ന് എബി കൂട്ടുകാരോട് ചോദിക്കുമ്പോൾ അവർ പരസ്പരം നോക്കി അവനോട് ഒന്നും തുറന്നു പറയാൻ ആവാതെ..
എന്തോ കാര്യമായ പ്രശ്നമുണ്ട് അല്ലെങ്കിൽ ഇവന്മാർ ഇങ്ങനെ കുന്തം വിഴുങ്ങിയ പോലെ നിൽക്കില്ല എന്ന് എബിക്ക് മനസ്സിലായിരുന്നു..

ആരെങ്കിലും ഒന്ന് വായ തുറന്ന് പറയൂ എന്ന് ഒടുവിൽ സഹിക്കെട്ട് എബി അവരോട് ചോദിച്ചു.

‘” ഡാ നിന്റെ കിഡ്നിക്ക് ചെറിയൊരു പ്രോബ്ലം.. ഇപ്പോൾ തൽക്കാലം ഡയാലിസിസ് ചെയ്യാം ക്രമേണ അത് മാറിക്കോളും എന്നാണ് ഡോക്ടർ പറയുന്നത്..
അവർ പറഞ്ഞത് കേട്ട് എബി ആകെ വിഷമിച്ചു…

ചാവാൻ പോവാണ് എന്നറിഞ്ഞാൽ പോലും നിനക്ക് നൂറു വർഷം വരെ ആയുസ്സ് ഉണ്ട് എന്ന് തിരിച്ചു പറയുന്നവരാണ് എന്റെ സുഹൃത്തുക്കൾ അവര് ഇങ്ങനെ പറയണമെങ്കിൽ….

തന്റെ വിവാഹം പോലും ഇപ്പോൾ ഫിക്സ് ചെയ്തതാണ് അതും ആറുവർഷമായി താൻ പ്രണയിക്കുന്ന പെൺകുട്ടിയുമായി അത്രയും സന്തോഷത്തിലായിരുന്നു ജീവിതം പെട്ടെന്നാണ് വിട്ടുമാറാത്ത പനിയും മേലാകെ നീരും ഒക്കെ വന്നത് അപ്പോ വെറുതെ ഒന്ന് കൂട്ടുകാരെയും കൂട്ടി ഹോസ്പിറ്റലിൽ എത്തിയതാണ് അങ്ങനെ ആ ടെസ്റ്റ് ചെയ്യണം ഈ ടെസ്റ്റ് ചെയ്യണം എന്നൊക്കെ പറഞ്ഞു വിട്ടു ഇപ്പോൾ റിസൾട്ട് വന്നപ്പോൾ ഇതാണ് അവസ്ഥ..

അയാൾക്ക് എന്ത് ചെയ്യണം എന്ന് ഒരു അറിവും ഉണ്ടായിരുന്നില്ല..
രേഷ്മയെ വിളിച്ചു ആദ്യമായി ഓർമ്മ വന്നത് അവളുടെ മുഖമാണ്…

ആമുഖം ഓർ നെഞ്ചിൽ വല്ലാത്ത ഒരു നോവ് വന്ന് നിറയുന്നത് എബി അറിഞ്ഞു..
കോളേജിൽ തന്റെ ജൂനിയർ ആയിരുന്നു പ്രണയം പറയുമ്പോൾ ഒട്ടും ഉറപ്പില്ലായിരുന്നു അവൾക്കും തിരിച്ച് ഇഷ്ടമാകും എന്ന്…

പക്ഷേ അവൾക്കും അതേ അളവിൽ ഇഷ്ടമാണ് എന്ന് അറിഞ്ഞപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു പിന്നീട് അങ്ങോട്ട് പ്രണയദിനങ്ങൾ..

ഞങ്ങളുടെ മനസ്സ് പോലെ തന്നെ രണ്ടു വീട്ടുകാർക്കും യാതൊരു എതിർപ്പും ഉണ്ടായിരുന്നില്ല അതുകൊണ്ട് തന്നെ കല്യാണം രണ്ടുപേർക്കും ജോലി കിട്ടിയിട്ട് ആവാം എന്ന് കരുതി മാറ്റിവെച്ചു…
എനിക്ക് നല്ലൊരു ജോലി കിട്ടിയപ്പോൾ പിന്നെ ഇനിയെന്തിനാണ് വച്ച് നീട്ടുന്നത് എന്നൊരു അഭിപ്രായം വന്നു. അങ്ങനെയാണ് മനസമ്മതം നടത്തുന്നത്..

എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു..
പക്ഷേ അതിനിടയിലാണ് ഇങ്ങനെ ഒരു രോഗം വില്ലനായി എത്തിയത്. എസി മുറിയിലിരുന്ന് ജോലി ചെയ്യുമ്പോൾ ദാഹം അറിഞ്ഞിരുന്നില്ല അതുകൊണ്ടുതന്നെ വെള്ളം കുടിക്കുന്നത് കഷ്ടിയായിരുന്നു അതാണ് ഈ അവസ്ഥയ്ക്ക് കാരണം..

രേഷ്മയെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ അവൾ കരച്ചിലായി..
പിന്നീട് അവളുടെ അച്ഛനും അമ്മാച്ചന്മാരും എന്നെ കാണാൻ വന്നിരുന്നു..

തൽക്കാലം ഈ വിവാഹം മാറ്റിവയ്ക്കാം എന്ന് പറഞ്ഞ് അവർ പ്രാക്ടിക്കൽ ആയി ചിന്തിച്ചു… അവരുടെ മകളെ ഒരു രോഗിയുടെ കയ്യിൽ അയക്കാൻ അവർക്ക് താല്പര്യം ഇല്ല എന്ന്..

അവളോ??

എന്ന് മാത്രമാണ് ഞാൻ ചോദിച്ചത്.

ഇത് അവളുടെ കൂടെ തീരുമാനമാണ് എന്നറിഞ്ഞപ്പോൾ ഞാൻ ആകെ തകർന്നുപോയി. എങ്കിലും ചെറിയൊരു വിശ്വാസം ഉണ്ടായിരുന്നു അവൾ എന്നിലേക്ക് തന്നെ തിരിച്ചു വരുമെന്ന് എന്റെ നമ്പറും എല്ലാ ഇടത്തും ബ്ലോക്ക് കിട്ടിയപ്പോൾ മനസ്സിലായി അവളും മനസ്സുകൊണ്ട് എന്നെ ഉപേക്ഷിച്ചു കഴിഞ്ഞു എന്ന്….

വിഷമം ഒന്നും തോന്നിയില്ല ഇത് പ്രകൃതി നിയമമാണ് മുങ്ങിത്താഴുന്ന ഒരു കപ്പലിൽ നിന്ന് ജീവനുവേണ്ടി ആരും എടുത്തുചാടും അത് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല….

എന്റെ അപ്പനും അമ്മയും പറഞ്ഞു തന്നതും അതുതന്നെയായിരുന്നു അവള് പോണെങ്കിൽ പോട്ടെടാ എന്ന്…
രണ്ടുമൂന്ന് ഡയാലിസിസ് ചെയ്തിട്ട് ഒരു സ്കോപ്പും ഇല്ലെങ്കിൽ ട്രാൻസ്പ്ലാന്റ് ചെയ്യാം എന്നാണ് ഡോക്ടർ പറഞ്ഞിരുന്നത്…

പക്ഷേ എന്തോ എന്റെ ഭാഗ്യം കൊണ്ടാണെന്ന് തോന്നുന്നു ചെറിയ ഒരു പുരോഗമനം ഉണ്ടായിരുന്നു..

ഇതിനിടയിൽ അവളുടെ വിവാഹം കഴിഞ്ഞു എന്നറിഞ്ഞു പ്രത്യേകിച്ചപ്പോൾ സങ്കടം ഒന്നും തോന്നിയില്ല എന്റെ മനസ്സ് ഞാൻ സെറ്റ് ചെയ്തു വച്ചിരുന്നു കൂടെ എന്തിനും എന്റെ ചങ്കുകളും ഉണ്ടായിരുന്നു…

ഈ ഒരൊറ്റ അനുഭവം കൊണ്ട് ഞാൻ മനസ്സിലാക്കി എടുത്തു എന്റെ കൂടെ ആരൊക്കെയുണ്ടാവും ആരൊക്കെ ഉണ്ടാവില്ല എന്ന്..

എല്ലാം മാറി ഒരുവിധം റെഡിയായപ്പോൾ, ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടിരുന്നു ഇനി പുതിയ ഒരെണ്ണം കണ്ടുപിടിക്കണം എന്ന് കരുതി ഇരിക്കുകയായിരുന്നു… അപ്പോഴാണ്
പണ്ട് ഞാൻ അപ്ലൈ ചെയ്തിരുന്ന ഒരു ജോലിക്ക് ഇന്റർവ്യൂ കാർഡ് കയ്യിൽ കിട്ടിയത് . ഒരു ഡ്രീം ജോബ് എന്നൊക്കെ പറയാം…
ഞാൻ ആദ്യം ജോലി ചെയ്തിരുന്ന കമ്പനിയുടെ സാലറിയുടെ ഡബിൾ എനിക്ക് സ്റ്റാർട്ടിങ്ങിൽ തന്നെ കിട്ടും…

ദൈവത്തോട് മാത്രം നന്ദി പറഞ്ഞു കാരണം ചില നഷ്ടങ്ങൾ ജീവിതത്തിൽ തന്നാലും എനിക്കായി പല നേട്ടങ്ങളും കരുതിവച്ചിട്ടുണ്ടല്ലോ എന്നോർത്ത് അല്ലെങ്കിലും നഷ്ടങ്ങളിൽ മനസ്സ് കളഞ്ഞ് സ്വയം നഷ്ടപ്പെടുത്തി ജീവിക്കാൻ ഞാൻ ഒരുക്കമല്ലായിരുന്നു..

അങ്ങനെ ഞാൻ ജോലിയിൽ ജോയിൻ ചെയ്തു.. എല്ലാം സ്മൂത്തായി തന്നെ പോയി വീട്ടിലെ കാര്യങ്ങളും മറ്റും സുഖമായി നടന്നു.. അത്യാവശ്യം ബാങ്ക് ബാലൻസും അതിനിടയിലാണ് ഒരു ദിവസം അറിയാത്ത ഒരു നമ്പറിൽ നിന്ന് കോൾ വന്നത് നോക്കുമ്പോൾ അത് രേഷ്മയായിരുന്നു .

അവൾക്ക് ഇപ്പോഴും എന്നെ മറക്കാൻ പറ്റുന്നില്ല അന്ന് വീട്ടുകാർ നിർബന്ധിച്ചതു കൊണ്ടാണ് മറ്റൊരു വിവാഹം കഴിച്ചത് അയാളുമായി ഒത്തു പോകാൻ പറ്റില്ല…
അയാളുടെ സ്വഭാവം ശരിയല്ല എന്നൊക്കെ പറഞ്ഞ് അവൾ കുറെ കരഞ്ഞു..

ഒടുവിൽ എന്നോട് ചോദിച്ചു അവൾ ഇറങ്ങി വന്നോട്ടെ എന്ന്.. എന്റെ കൂടെ…

ഒരു നിമിഷം ഞാൻ വെറുതെ നിന്നു എന്നിട്ട് മെല്ലെ പറഞ്ഞു..

രേഷ്മ ഈ ജന്മം നമ്മൾ തമ്മിൽ ഒരു ജീവിതം ദൈവം വിധിച്ചിട്ടില്ല എന്ന് തോന്നുന്നു അല്ലെങ്കിൽ പിന്നെ അങ്ങനെയൊന്നും നടക്കേണ്ട യാതൊരു കാര്യവുമില്ല…

ഒരുപക്ഷേ നീ എന്നെ കാത്തിരുന്നെങ്കിൽ കൂടി നമ്മൾ ഒരുമിച്ച് ജീവിച്ചേനെ പക്ഷേ അതും ഉണ്ടായില്ലല്ലോ അതിനർത്ഥം ഈ ജന്മം നമ്മൾ ഒരുമിക്കേണ്ട എന്ന് തന്നെയാണ്..

ഇപ്പോൾ നീ എന്റെ മനസ്സിൽ പോലുമില്ല കിട്ടിയ ജീവിതം ആണ് ശാശ്വതം എന്ന് കരുതി അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുക അതല്ലെങ്കിൽ നിനക്ക് വിദ്യാഭ്യാസം ഉണ്ടല്ലോ നല്ലൊരു ജോലി കണ്ടുപിടിച്ചത് സ്വന്തം കാലിൽ നിൽക്കാൻ നോക്കുക..

ഒരാൾ പറ്റില്ലെങ്കിൽ മറ്റൊരാളാണ് അഭയം എന്ന് വിചാരിക്കുന്നത് തെറ്റാണ്. നിനക്ക് അവിടം പൊരുത്തപ്പെടാൻ കഴിയുന്നില്ലെങ്കിൽ ധൈര്യമായി ഇറങ്ങിവരാം നിന്റെ സ്വന്തം കാലിൽ ജീവിക്കാം അതിനുള്ള സ്വാതന്ത്ര്യം നിനക്ക് ഉണ്ട്…

പക്ഷേ നമ്മൾ ഒരുമിച്ച് ഇനി ഒരു ജീവിതം ഉണ്ടാവില്ല….

ഇത്രയും പറഞ്ഞ് ഞാൻ ഫോൺ വെച്ചു അവളുടെ മറുപടി പോലും ഞാൻ കേൾക്കാൻ കാത്തു നിന്നില്ല…

അവളോട് ഇത്രയും പറഞ്ഞത് അവളോട് ഒരു തരിമ്പ് പോലും ദേഷ്യം ഉള്ളതുകൊണ്ടല്ല…

മറിച്ച് എന്റെ മനസ്സ് അങ്ങനെ പാകപ്പെട്ടതുകൊണ്ടാണ്…

അതിലെ ശരി തെറ്റുകൾ എനിക്ക് ഇപ്പോഴും അറിയില്ല പക്ഷേ ഞാൻ ചെയ്തത് എന്റെ മനസ്സിന് ശരിയായിരുന്നു…

അപ്പോഴേക്കും അമ്മ വിളിച്ചിരുന്നു. ഒരു കുട്ടിയെ കണ്ടു വച്ചിട്ടുണ്ട് നീ വരുമ്പോൾ ബാക്കി കാര്യങ്ങൾ നടത്താം എന്ന് പറഞ്ഞു….
ഫോട്ടോ വാട്സാപ്പിലേക്ക് അയച്ചുതന്നു. ഒരു പാവം കുട്ടി..
അപ്പൊ തന്നെ അമ്മയോട് പറഞ്ഞിരുന്നു നമുക്ക് ഇത് ആലോചിക്കാം എന്ന്….

Leave a Reply

Your email address will not be published. Required fields are marked *