“” എടാ ബാങ്കിൽ നിന്ന് നോട്ടീസ് വന്നത് നീ അറിഞ്ഞില്ലേ..? നീ ഇത് എന്ത് കളിയാ കളിക്കുന്നത്..? ഒന്നും തിരിച്ചടക്കേണ്ട എന്നാണോ..? ഈ വീട് ബാങ്കുകാര് കൊണ്ടുപോയിക്കോട്ടെ അല്ലേ?? “”

(രചന: J. K)

“” എടാ ബാങ്കിൽ നിന്ന് നോട്ടീസ് വന്നത് നീ അറിഞ്ഞില്ലേ നീ ഇത് എന്ത് കളിയാ കളിക്കുന്നത് ഒന്നും തിരിച്ചടിക്കേണ്ട എന്നാണോ ഈ വീട് ബാങ്കുകാര് ചെയ്തു കൊണ്ടുപോയിക്കോട്ടെ അല്ലേ?? “”

കടയിൽ നിന്ന് പണിയും കഴിഞ്ഞ് വൈകിട്ട് വന്നുകയറിയപ്പോൾ മുതൽ അമ്മ പുറകെ നടന്നു പറയുന്നതാണ്..

“” അമ്മ എന്താണ് പറയുന്നത്? എന്തിനുവേണ്ടി എടുത്തതാണ് ആ കടം. യദു വിന്റെ കല്യാണം നടത്താൻ അല്ലേ? അപ്പോൾ ആ കടം അടുത്തു തീർക്കേണ്ടത് അവനല്ലേ അവനോട് പോയി പറ അല്ലാതെ എന്നോടാണോ പറയേണ്ടത്?? എന്റെല് എവിടുന്നാ? അവന് ഇപ്പോൾ നല്ല ജോലിയല്ലേ പോരാത്തതിന് കയറ്റവും കിട്ടി.. ഇനി കയ്യിൽ പൈസ ഇല്ല എങ്കിൽ അവന്റെ ഭാര്യയുടെ പണ്ടം ഏതെങ്കിലും എടുത്തു തൽക്കാലത്തിനൊന്ന് പണയം വയ്ക്കാൻ പറ നമുക്ക് എടുത്തു കൊടുക്കാലോ”””

വിനയൻ അത്രയും പറഞ്ഞതും അമ്മ ഈറ്റ പുലിയെ പോലെ ചാടി..

“” അവന്റെൽ എവിടുന്നാ നീയല്ലേ മൂത്തത് അപ്പോൾ നീയല്ലേ ഇതൊക്കെ നോക്കേണ്ടത്.. തന്നെയല്ല അവന്റെ കല്യാണത്തിന് ഒന്നുമല്ല ഈ പൈസ ഉപയോഗിച്ചിരിക്കുന്നത് ഈ വീട് മോഡി പിടിപ്പിക്കാനാ.. അതിപ്പോ എങ്ങനെയാ അവന്റെ കയ്യിൽ നിന്ന് വാങ്ങുന്നത്… പിന്നെ അവന്റെ ഭാര്യയുടെ സ്വർണമൊക്കെ വന്നു കയറിയതിനു മുമ്പ് വാങ്ങി പണയം വയ്ക്കുക എന്ന് പറഞ്ഞ… നീ എന്തൊക്കെയാണ് ഈ പറയുന്നത്?? “”

“” അമ്മ എന്തറിഞ്ഞിട്ടാ ഈ പറയുന്നത് ഞാൻ നിൽക്കുന്നത് വെറും ഒരു കടയിൽ എടുത്തു കൊടുക്കാനാണ് അല്ലാതെ എനിക്ക് കളക്ടർ ഉദ്യോഗമൊന്നും ഇല്ല.. അവന് നല്ല ജോലി ഉണ്ടല്ലോ.. ബാങ്കിലെ ജോലി എന്നൊക്കെ പറഞ്ഞാൽ അത്രയ്ക്ക് മോശമാണോ.. അവന്റെ ഭാര്യക്കും നല്ല ശമ്പളം ഉണ്ട്… തന്നെയുമല്ല അവന്റെ കല്യാണം ആയിട്ട് എന്റെ കയ്യിൽ നിന്നിറങ്ങിയ പൈസയുടെ കണക്ക് എനിക്ക് നന്നായി അറിയാം…””

“” ഓ നീയിപ്പോ കണക്കൊക്കെ പറഞ്ഞു തുടങ്ങിയോ അറിഞ്ഞില്ല നീ എല്ലാത്തിനും കണക്ക് സൂക്ഷിക്കുന്നുണ്ട് എന്ന്.. ഒന്നോർത്തോ നീ ഇതൊക്കെ നിന്റെ കടമകളാണ് “”

അത് കേട്ടതും വിനയന് വല്ലാതെ ദേഷ്യം വന്നിരുന്നു.

“” കണക്ക് സൂക്ഷിക്കാതെ ഇരുന്നതാണെന്ന് ഞാൻ ചെയ്ത കുറ്റം ന്ന് ഇപ്പോൾ എനിക്ക് മനസ്സിലായി അതുകൊണ്ട് തന്നെ തിരുത്താൻ പോവുകയാ ഇനി ഒരു രൂപ ഞാൻ ചെലവാക്കുന്നുണ്ടെങ്കിൽ അതിന്റെ കൃത്യമായ കണക്കും ഞാൻ സൂക്ഷിക്കും..””

അത്രയും പറഞ്ഞ് അവിടെ നിന്നും പോകുമ്പോൾ വിനയന് അറിയാമായിരുന്നു, ഇതിപ്പോൾ വലിയ ഒരു പ്രശ്നമാകും എന്ന്..

ഈ അവഗണനയും ഒരു പന്തിയിൽ രണ്ട് ഊണ് വിളമ്പലും തുടങ്ങിയിട്ട് കാലങ്ങൾ കുറെ ആയിട്ടുണ്ട്..

വെറുതെ അന്നത്തെ കാലത്തെ കാര്യങ്ങളൊന്ന് ഓർത്തു നോക്കി വിനയൻ…അന്ന് താനൊരു പെൺകുട്ടിയുമായി സ്നേഹത്തിലായിരുന്നു അവൾ ജാതിയിൽ താഴ്ന്നതാണ് എന്ന് പറഞ്ഞ് ഏറ്റവും കൂടുതൽ പ്രശ്നം ഉണ്ടാക്കിയത് അമ്മയാണ്….
അവളെ എങ്ങാനും ഇങ്ങോട്ട് വിളിച്ചു കൊണ്ടുവന്നാൽ ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിക്കും എന്ന് പറഞ്ഞ് തന്നെ പ്രതിസന്ധിയിലാക്കിയതും ഈ അമ്മ തന്നെ….

ആ അമ്മയാണ് ഇന്ന് അനിയൻ ജോലിയുള്ള ഒരു പെൺകുട്ടിയെ അതും ജാതിയിൽ താഴ്ന്നവളെ വിളിച്ച
ഇഷ്ടം ആണെന്ന് പറഞ്ഞു വന്നപ്പോൾ രണ്ട് കയ്യും നീട്ടി സ്വീകരിച്ചത്….

അതും അവരുടെ വീട്ടിൽ പോയി പെണ്ണ് അന്വേഷിച്ച് മുറ പ്രകാരം….

ആരോ അപ്പോൾ ചോദിക്കുന്നത് കേട്ടു വിനയന്റെ കാര്യം ഇതിന് മുമ്പ് ഒന്ന് നോക്കണ്ടേ എന്ന്…

അതിന് അമ്മ കൊടുത്ത മറുപടിയാണ് എന്നെ ഞെട്ടിച്ചതും ഇത്തരത്തിൽ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചതും..

“” അവന്റെ ജോലി എന്താ പലചരക്ക് കടയിൽ വെറും എടുത്തു കൊടുക്കാൻ നിൽക്കുന്നവൻ അവന് എവിടെയെങ്കിലും പെട്ടെന്ന് ചെന്നാൽ പെണ്ണും കിട്ടുമോ?? ഇതിപ്പോ യദു മോൻ ബാങ്കിലാണ് പിന്നെ അതുമല്ല അവൻ ഇഷ്ടപ്പെടുന്ന കുട്ടിക്ക് ഗവൺമെന്റ് ജോലിയാണ് ഇവിടെ മൂത്തവന്റെ കഴിയട്ടെ എന്നും പറഞ്ഞു നിന്നാൽ അവളെ ആണുങ്ങൾ കെട്ടിക്കൊണ്ടുപോകും… “”

വീടിനു വേണ്ടി കഷ്ടപ്പെടുമ്പോഴും പണം ചെലവാക്കുമ്പോഴും തന്റെ ജോലിയോ യോഗ്യതയോ ഒന്നും ഒരു പ്രശ്നമല്ല എല്ലാം താൻ ചെയ്യണം പക്ഷേ എന്തെങ്കിലും കാര്യത്തോട് അടുക്കുമ്പോൾ തനിക്കെപ്പോഴും രണ്ടാം സ്ഥാനമായിരുന്നു പണ്ടേ ഉള്ളതാണ് അമ്മയ്ക്ക് ഇങ്ങനെയുള്ള കാട്ടിക്കൂട്ടലുകൾ

അവൻ ആ കുട്ടിയെ ഇഷ്ടപ്പെട്ടതിൽ
അതിലൊന്നും തനിക്ക് ആക്ഷേപമില്ല.. അവരുടെ ജീവിതമാണ് അവരെന്തുവേണമെങ്കിലും തീരുമാനിച്ചോട്ടെ. പക്ഷേ തന്നെ ഒരു കറവ പശുവായി ഇവിടെ കാണുന്നതിനോട് മാത്രമാണ് ഇപ്പോൾ വിയോജിപ്പ്..

അനിയന്റെ വിവാഹമാണ് നീയാണ് അച്ഛന്റെ സ്ഥാനത്ത് എന്ന് പറഞ്ഞ് കല്യാണത്തിനുള്ള താലിമാല പോലും അമ്മ എന്നെ കൊണ്ടാണ് എടുപ്പിച്ചത് ഓരോ പൈസ ഉറുമ്പ് അരിമണി ശേഖരിക്കുന്നത് പോലെ എടുത്തുവെച്ചത് എടുത്തുകൊണ്ടാണ് അവനുള്ള സ്വർണം ഞാൻ വാങ്ങിക്കൊടുത്തത് ഇനി അതും പോരാ അവന്റെ വിവാഹമാണ് ആ കുട്ടി വരുമ്പോൾ ഇവിടെ ഒരു സൗകര്യവുമില്ല എന്ന് പറഞ്ഞ് അമ്മ തന്നെയാണ് ലോൺ എടുപ്പിച്ചത്…

കാര്യമായി നന്നാക്കിയത് അവന്റെ മുറിയാണ്..
പിന്നെ ഉമ്മറത്തു ഓട് ഇരിക്കുന്ന ഉത്തരവും കഴുക്കോലും ദ്രവിച്ചിട്ടുണ്ട് അതൊക്കെ മാറ്റി അലുമിനിയം ആക്കി..

പഴയ കേടുവ ഫ്രിഡ്ജ് മാറ്റി പുതിയത് വാങ്ങി.. ആ കുട്ടിക്ക് ജോലിക്ക് പോണം അതുകൊണ്ട് അലക്കാൻ നേരം ഉണ്ടാവില്ല എന്ന് പറഞ്ഞ് ഒരു വാഷിംഗ് മെഷീനും വാങ്ങിച്ചു ഇതൊന്നും എനിക്ക് വേണ്ടി ആയിരുന്നില്ല…

എന്നിട്ടും ആ ലോൺ മുഴുവൻ ഞാൻ അടച്ചു തീർക്കണം,
എന്നാണ് ഇപ്പോൾ പറയുന്നത്…

ഒരു പൊട്ടനെ പോലെ അത് സമ്മതിച്ചു കൊടുക്കാൻ എന്തോ ഒരു ബുദ്ധിമുട്ട്…. പണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ ഞാനത് അടച്ചു തീർത്തേനേ
.. പക്ഷേ ഇവരുടെ എല്ലാം മനസ്സിലിരിപ്പ് ഇപ്പോൾ കുറച്ചുനാളായി പുറത്തേക്ക് ഇങ്ങനെ കണ്ടുകൊണ്ടിരിക്കുമ്പോൾ, എന്തോ അവർക്കായി ഒന്നും ചെയ്യാൻ സാധിക്കുന്നില്ല..

അടക്കാൻ വയ്യ എന്ന് ഒറ്റവാക്കിൽ പറഞ്ഞപ്പോഴേക്ക് അവിടെ മുറു മുറുപ്പ് ഉയർന്നിരുന്നു… കഴിക്കുന്ന ഭക്ഷണത്തിന് പോലും സ്വൈര്യം ഇല്ലാതെ..

അതുകൊണ്ടുതന്നെയാണ് അവിടെ നിന്ന് ഇറങ്ങിയത്..
പലചരക്ക് കടയുടെ മുകളിൽ ഒരു റൂം ഒഴിഞ്ഞു കിടന്നിരുന്നു അവിടേക്ക് താമസം മാറ്റി..

സ്വന്തമായി എന്തെങ്കിലും ഉണ്ടാക്കി കഴിക്കും ബാക്കിയുള്ള പണം അതേപോലെ ബാങ്കിൽ കൊണ്ടിടും…

പക്ഷേ രണ്ടു മൂന്നു മാസം കഴിഞ്ഞപ്പോഴേക്ക് അമ്മ വിളിക്കാൻ വന്നിരുന്നു..

“” പുതിയ മരു മകൾക്കും ഇളയ മകനും ഇല്ലാത്ത കുറ്റങ്ങൾ ഇല്ലായിരുന്നു..
ഇതുവരെ എന്തുവേണമെന്ന് ഇങ്ങോട്ട് പറയുകയേ വേണ്ടിയിരുന്നുള്ളൂ. വീട്ടിൽ യഥേഷ്ടം ആ സാധനം കൊണ്ട് എത്തിച്ചു കൊടുത്തിരുന്നു ഞാൻ പക്ഷേ ഇപ്പോൾ അവരോട് ഓരോന്ന് പറയുമ്പോഴും അവർ തിരിച്ച് കണക്ക് പറയാൻ തുടങ്ങിയത്രെ..

നീ തിരിച്ചു വരണം നിന്റെ കൂടെയല്ലേ ആ വീട് എന്നൊക്കെ പറഞ്ഞ് അമ്മയെന്നെ എരി കേറ്റാൻ തുടങ്ങി..
ആത്മാർത്ഥത കൊണ്ടൊന്നുമല്ല ഇളയ മകന്റെയും മരുമകളുടെയും മുന്നിൽ ജയിച്ചു കാണിക്കാൻ ഒരു തട അത്രമാത്രം…

ഞാൻ വരില്ല എന്ന് തീർത്ത് തന്നെ പറഞ്ഞു അപ്പോഴും എന്തൊക്കെയോ.. പ്രാവി അവിടെ നിന്നും പോയി..

പിന്നെ അനിയൻ കാണാൻ വന്നിരുന്നു എത്രയും പെട്ടെന്ന് അവിടെ ഭാഗം വയ്ക്കണം വീട് അവനു വേണം എന്നൊക്കെ എനിക്ക് സമ്മതമായിരുന്നു..

എനിക്ക് കിട്ടിയ പതിന്നാല് സെന്റ് ഭൂമിയിൽ, പാതി വിറ്റ് ആ പണം കൊണ്ട് ഒരു കുഞ്ഞു വീട് ഉണ്ടാക്കി..

വലിയ ആർഭാടം ഒന്നുമില്ലാത്ത ഒരു കുഞ്ഞു വീട് ബാക്കി പണം ബാങ്കിലും ഇട്ടു..

എന്നോ ഇഷ്ടപ്പെട്ടു പോയിരുന്നവൾ ഇപ്പോഴും വിവാഹം കഴിക്കാതെ എനിക്ക് വേണ്ടി തന്നെ കാത്തിരിക്കുകയാണ് എന്നറിഞ്ഞപ്പോൾ പിന്നെ കൈവിടാൻ തോന്നിയില്ല..

അവളെയും കൂട്ടി ജീവിതം തുടങ്ങി…

എപ്പോഴും ഭാഗം കൂടി ഒപ്പം നിന്നിരുന്ന ഇളയ മകനും ഭാര്യയും അമ്മയെ അവിടെ ഒറ്റപ്പെടുത്തുന്നുണ്ട് എന്ന് കേട്ടു..
ഒരിക്കൽ ചെന്ന് വിളിച്ചതും ആണ് അപ്പൊ പറഞ്ഞത് നിന്റെ തോന്ന്യാസം പോലെ ഒരുത്തിയെ വിളിച്ചു കൊണ്ട് വന്നിടത്തേക്ക് ഇല്ല എന്നാണ്…

പിന്നെ ആ വഴിക്ക് പോയിട്ടില്ല ഇത് അമ്മ തന്നെ ആയി വരുത്തി വെച്ചതാണ് അനുഭവിക്കട്ടെ എന്ന് കരുതി..

ഞങ്ങൾ ഞങ്ങളുടെ കൊച്ചു സ്വർഗ്ഗത്തിലെ കാര്യങ്ങൾ മാത്രം നോക്കി ഒതുങ്ങിക്കൂടി…

ഇപ്പോ സമാധാനമുണ്ട് ഒരു രൂപ ആണേലും ഞാൻ ഇവിടെ ചെലവാക്കുന്നതിന് അർത്ഥം ഉണ്ട്…

ഇനി ഒരു കുഞ്ഞ് അതിനാ യുള്ള കാത്തിരിപ്പാണ്…

Jk

Leave a Reply

Your email address will not be published. Required fields are marked *