“” ഡാ ഇത് എന്ത് കോലമാടാ നിന്റെ ഭാര്യ.. കല്യാണം ഉറപ്പിക്കുമ്പോൾ നിനക്ക് കണ്ണ് കാണാൻ വയ്യായിരുന്നോ.. വലിയ സൗന്ദര്യ ആരാധകനായിരുന്നല്ലോ അങ്ങനെയും ഇങ്ങനെയുള്ള കുട്ടികളെ ഒന്നും ഇഷ്ടപ്പെടില്ല.. എന്നിട്ട് ഇപ്പോൾ സ്വന്തം കല്യാണം വന്നപ്പോൾ എല്ലാ പോളിസിയും മാറ്റിയോ?? “””

(രചന: J. K)

“” ഡാ ഇത് എന്ത് കോലമാടാ നിന്റെ ഭാര്യ.. കല്യാണം ഉറപ്പിക്കുമ്പോൾ നിനക്ക് കണ്ണ് കാണാൻ വയ്യായിരുന്നോ..

വലിയ സൗന്ദര്യ ആരാധകനായിരുന്നല്ലോ അങ്ങനെയും ഇങ്ങനെയുള്ള കുട്ടികളെ ഒന്നും ഇഷ്ടപ്പെടില്ല.. എന്നിട്ട് ഇപ്പോൾ സ്വന്തം കല്യാണം വന്നപ്പോൾ എല്ലാ പോളിസിയും മാറ്റിയോ?? “””

കൂട്ടുകാർ കളിയാക്കി പറഞ്ഞതും തൊലി ഉരിയുന്നത് പോലെ തോന്നി ജയേഷിന്..

ഇന്നലെയായിരുന്നു തന്റെ വിവാഹം..
ഇവരീ പറഞ്ഞ കാര്യങ്ങളൊക്കെ കൊണ്ട് തന്നെ അസ്വസ്ഥമായിരുന്നു മനസ്സ് അതുകൊണ്ടാണ് ഒരു സമാധാനത്തിന് വേണ്ടി ആണ് വീട്ടിൽനിന്ന് ഇറങ്ങിനടന്നത്..

കൂട്ടുകാരുടെ കൂടെ കൂടിയാൽ ഓരോ തമാശ പറഞ്ഞിരുന്നാൽ മനസ്സ് ഒന്ന് ശാന്തമാകും എന്ന് കരുതി.. പക്ഷേ ഇവിടെ വന്നപ്പോൾ അവന്മാർക്കും പറയാനുള്ളത് ആ കാര്യം തന്നെ. അതുകൊണ്ടുതന്നെ ആകെ കലുഷിതമായ മനസ്സോടെ അവിടെ നിന്നും വീണ്ടും ഇറങ്ങി നടന്നു…

വീട്ടിലേക്ക് നടക്കുംതോറും ഉള്ളിൽ അവളുടെ മുഖം ഇങ്ങനെ തെളിഞ്ഞുവന്നു.. അത് കാണെ ഉള്ളിൽ നുര പൊന്തുന്ന ദേഷ്യം അയാൾ അറിഞ്ഞു..

പണ്ടുമുതലേ ഒരു സൗന്ദര്യ ആരാധകനായിരുന്നു, കൂട്ടുകാർക്ക് നല്ല ഗ്ലാമർ ഉള്ള പെൺകുട്ടിയാ എന്ന് പറഞ്ഞ് ഓരോരുത്തരെ കാണിച്ചു വരുമ്പോൾ അയ്യേ ഇതൊന്നും അത്ര ഗ്ലാമർ അല്ല എന്ന് പറഞ്ഞ് അവരെയെല്ലാം നിരാശപ്പെടുത്തിയിട്ടുണ്ട്..

ഇനി നിനക്ക് ഏത് രംഭയെ പറ്റും നോക്കട്ടെ നീ ആരെയാ കെട്ടാൻ പോകുന്നേ എന്ന് എന്നൊക്കെ പറഞ്ഞ് അവർ ഒരുപാട് കളിയാക്കാറുണ്ട്..

ദുബായിൽ ഒരു നല്ല ജോലി കിട്ടി പോകുമ്പോൾ മനസ്സിൽ മുഴുവൻ അതായിരുന്നു അടുത്ത ലീവിന് വരുമ്പോൾ ഒരു നല്ല പെൺകുട്ടിയെ കണ്ടു പിടിച്ച് അവളുടെ കഴുത്തിൽ താലികെട്ടണം എന്ന്…

ഓരോ സുന്ദരിക്കുട്ടികളെ കാണുമ്പോൾ എന്റെ പെണ്ണും ഇതുപോലെ ആയിരിക്കണം ഇതുപോലെ സുന്ദരി ആയിരിക്കണം എന്നൊക്കെ മനസ്സിൽ ഇങ്ങനെ പറയുന്നുണ്ടായിരുന്നു അങ്ങനെ ഒരു നല്ല പെൺകുട്ടിക്കായി ഞാൻ കാത്തിരുന്നു..

പക്ഷേ എല്ലാം മാറ്റിമറിച്ചത് അതിന്റെ അസുഖമായിരുന്നു പറ്റുന്ന ഒരു ദിവസം തൊടിയിൽ കുഴഞ്ഞുവീണ അച്ഛനെ എടുത്തിട്ട് ഓടുമ്പോൾ അറിഞ്ഞിരുന്നില്ല അത് അറ്റാക്കാണ് എന്ന്..

ഹാർട്ട് വളരെ വീക്കാണ് അതുകൊണ്ടുതന്നെ അച്ഛനെ നന്നായി ശ്രദ്ധിക്കണം എന്നൊക്കെ പറഞ്ഞിട്ടാണ് ഡോക്ടർ വിട്ടത്…

ആൻജിയോപ്ലാസ്റ്റി അപ്പോൾ ചെയ്യാൻ പറ്റില്ല അത്രക്കും അതിന് ശരീരം വീക്കാണ് എന്ന്..

അത് കേട്ട് ഞാൻ ആകെ തകർന്നിരുന്നു കാരണം ഞാനും അച്ഛനും വല്ലാത്ത അടുപ്പമായിരുന്നു.

അതുകൊണ്ടുതന്നെ എനിക്ക് ആകെ ടെൻഷനായി ഞാൻ അച്ഛനെ ഫോൺ ചെയ്തു അച്ഛന്റെ ശബ്ദം ആകെ ഇടറിയിരുന്നു അത് കേട്ടപ്പോൾ എന്തൊ വല്ലാത്ത ഒരു ടെൻഷൻ..

അച്ഛന് ഇനി അധികകാലം ഉണ്ടെന്നു തോന്നുന്നില്ല എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് നിന്റെ വിവാഹം നടന്ന് കാണുക എന്ന് അച്ഛന് അതിന് യോഗം ഉണ്ടാകുമോ എന്ന് ചോദിച്ചപ്പോൾ എന്തു മറുപടി പറയണം എന്നറിയാതെ ഞാൻ നിന്നു..

പെട്ടെന്ന് അമ്മ ഫോൺ വാങ്ങി ചോദിച്ചു അമ്മ ഇവിടെ ഒരു കുട്ടിയെ കണ്ടു വച്ചാൽ എന്റെ മോൻ കല്യാണം കഴിക്കുമോ എന്ന് എന്റെ സങ്കല്പമെല്ലാം അതിന് സമ്മതം മൂളേണ്ടി വന്നു അങ്ങനെയാണ് ചിത്തിരയെ അമ്മ കണ്ടുപിടിക്കുന്നത്..

അവളുടെ ഒരു ഫോട്ടോ എനിക്ക് അയച്ചു തന്നിരുന്നു അതിൽ അവളെ കാണാൻ നല്ല ഭംഗിയും ഉണ്ടായിരുന്നു അതുകൊണ്ടാണ് ഞാൻ സമ്മതം മൂളിയത്…

വീഡിയോ കോൾ ചെയ്യണം എന്ന് പറഞ്ഞപ്പോൾ അമ്മയാണ് എതിർത്തത്. നീ ഏതായാലും ലീവിന് വരികയല്ലേ എന്നിട്ട് കാണാം എന്നൊക്കെ പറഞ്ഞു…

അതുമതി എന്ന് ഞാനും കരുതി.. ഞാൻ ലീവിന് വന്നപ്പോഴേക്ക് അവൾ എന്തോ ഒരു ജോലി സംബന്ധമായി ഡൽഹിയിൽ പോയിരിക്കുകയായിരുന്നു.. ഇനി കുറച്ചുനാൾ കഴിഞ്ഞിട്ട് വരൂ എന്ന് പറഞ്ഞു..

വിവാഹത്തിന് അധികം നാളുകൾ ഒന്നും ഉണ്ടായിരുന്നില്ല അവൾ പറഞ്ഞ ദിവസം തിരിച്ചു വരാൻ ആയില്ല അതുകൊണ്ടുതന്നെ കുറച്ചു നീണ്ടു കല്യാണത്തിന്റെ രണ്ടുദിവസം മുന്നേ മാത്രമാണ് അവൾ നാട്ടിലെത്തിയത്

അവളെ കാണണം എന്ന് പറഞ്ഞു വിളിപ്പിച്ചു അവളെ കണ്ടതും എനിക്ക് ആകെ കൂടി സ്വയം നഷ്ടപ്പെടുന്ന പോലെ തോന്നി എന്റെ ഒരു ടേസ്റ്റേ ആയിരുന്നില്ല അവൾ…

വീട്ടിൽ ചെന്ന് ഞാൻ അമ്മയോട് വഴക്കിട്ടു എനിക്ക് വിവാഹം വേണ്ട എന്ന് പറഞ്ഞു അച്ഛൻ അവർക്കെല്ലാം വാക്കു കൊടുത്തതാണ് നിന്റെ അച്ഛന് എന്തെങ്കിലും സംഭവിക്കുന്നത് കാണാൻ എനിക്ക് പറ്റുമെങ്കിൽ നീ എന്താ എന്ന് വെച്ചാൽ ചെയ്തോളൂ എന്ന് പറഞ്ഞ് എന്നെ നിസ്സഹായനാക്കി അമ്മ..

വേറെ ഒരു രക്ഷയും ഇല്ലാതെ വിവാഹ ദിവസം അവളുടെ കഴുത്തിൽ താലി ചാർത്തി പക്ഷേ എനിക്ക് അവളോട് ഒന്ന് മിണ്ടാനോ അവളുടെ നേരെ നോക്കാനോ കഴിയുന്നുണ്ടായിരുന്നില്ല..

എനിക്ക് എന്തോ പ്രശ്നമുണ്ടെന്ന് അവൾ മനസ്സിലാക്കി എടുത്തിരുന്നു..

അതുകൊണ്ടുതന്നെ എന്നെ ബുദ്ധിമുട്ടിച്ച് അവൾ ആയിട്ട് ഇങ്ങോട്ട് ഒരു ശല്യത്തിനും വന്നിരുന്നില്ല അവളുടെ കാര്യം നോക്കി അവൾ എനിക്ക് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാക്കാതെ നടന്നു…

അവൾക്ക് ഡൽഹിയിൽ ഒരു സെന്ട്രൽ ഗവണ്മെന്റ് ജോലി തരപ്പെട്ടിട്ടുണ്ടായിരുന്നു…
ഒരാഴ്ച കഴിഞ്ഞാൽ ജോയിൻ ചെയ്യണം എന്ന് അവൾ എന്നോട് പറഞ്ഞു

അവൾ പോകുന്നതിനു മുമ്പ് എല്ലാം അവളെ അറിയിക്കണം എന്ന് എനിക്ക് തോന്നി ഞാൻ അവളോട് പറഞ്ഞു എനിക്ക് നിന്നെ അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ല എന്ന്..

എന്റെ മനസ്സവളുടെ മുന്നിൽ തുറന്നുകാട്ടി ഒരു ചിരിയോടെ അവൾ പറഞ്ഞു അവൾ ഊഹിച്ചിരുന്നു ഇത് എന്ന്..

സാരമില്ല അവൾ ആയിട്ട് തന്നെ ഒഴിഞ്ഞു പൊയ്ക്കോളാം എന്ന് പറഞ്ഞു വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ലായിരുന്നു അതുകൊണ്ടുതന്നെ വിവാഹമോചനവും എളുപ്പത്തിൽ ഞങ്ങൾ തീരുമാനിച്ചാൽ മതിയായിരുന്നു…

അച്ഛനോട് എങ്ങനെയൊക്കെയോ ഞാൻ പറഞ്ഞ് മനസ്സിലാക്കി അദ്ദേഹം കൂടുതൽ ഒന്നും പറഞ്ഞില്ല വെറുതെ എന്റെ ഇഷ്ടമില്ലാതെ ഒരു ജീവിതം ജീവിക്കാൻ തള്ളിവിടുന്നത് എന്തിനാണെന്ന് കരുതിയിരിക്കാം..

അമ്മയ്ക്ക് ആയിരുന്നു എതിർപ്പ് മുഴുവൻ സ്വന്തം മകളെ പോലെ ആയിരുന്നു ചിത്തിര അമ്മയ്ക്ക് അത്രയും നല്ല കുട്ടിയാണ് ഒന്നുകൂടി ആലോചിക്കാൻ അമ്മ എന്നോട് പറഞ്ഞു എനിക്ക് കൂടുതൽ ഒന്നും ആലോചിക്കാൻ ഉണ്ടായിരുന്നില്ല…

പോകും മുമ്പ് ഞാൻ തന്നെ എല്ലായിടത്തും തെരഞ്ഞ് എന്റെ ഇഷ്ടത്തിനനുസരിച്ചുള്ള ഒരു പെൺകുട്ടിയെ കണ്ടെത്തി..

എന്റെ ജോലിയും ഞങ്ങളുടെ വീടിന്റെ സ്ഥിതിയും ഒക്കെ അറിഞ്ഞപ്പോൾ അവർക്ക് കഴിഞ്ഞു പോയതൊന്നും ഒരു വിഷയമേ അല്ലായിരുന്നു. അവർ കല്യാണത്തിന് സമ്മതിച്ചു..

വിവാഹം കഴിഞ്ഞതും ഞാൻ വളരെ സന്തോഷത്തിലായിരുന്നു എന്റെ സങ്കല്പത്തിനൊത്ത ഒരു കുട്ടിയെ കിട്ടിയല്ലോ എന്നതിൽ…

അവളുടെ കയ്യും പിടിച്ച് ഞാൻ കൂട്ടുകാരുടെ മുന്നിൽ ഗമയോടെ നടന്നു..

പക്ഷേ എന്റെ പ്രതീക്ഷകൾ എല്ലാം തെറ്റിയിരുന്നു വീട്ടുകാരുമായി അവൾക്ക് യാതൊരുവിധത്തിലും അഡ്ജസ്റ്റ് ചെയ്യാൻ പറ്റിയില്ല..
ഞാൻ ഗൾഫിലേക്ക് തിരിച്ചു പോയതും എന്നും വഴക്കും ബഹളവും അവൾക്ക് പരാതി പറയാനേ നേരം ഉണ്ടായിരുന്നുള്ളൂ…

എന്റെ വീട്ടിൽ നിൽക്കുന്നത് അവൾക്ക് ഇഷ്ടമുണ്ടായിരുന്നില്ല എപ്പോഴും അവളുടെ വീട്ടിൽ പോയി നിൽക്കണം…

പിന്നെ എറിഞ്ഞു അവളുടെ മുറ ചെറുക്കനുമായി അവൾക്ക് അഫയർ ഉണ്ട് എന്ന് എന്റെ ജോലിയും ഞങ്ങളുടെ സ്ഥിതിയും എല്ലാം കണ്ടപ്പോൾ അത് മറച്ചുവെച്ച് ഈ വിവാഹം കഴിക്കുകയായിരുന്നു…

ആകെക്കൂടി വല്ലാത്ത ഒരു അവസ്ഥയിലായി ഞാൻ.. ലീവെടുത്ത് നാട്ടിൽ വന്ന് അവളെ അവളുടെ വീട്ടിൽ തന്നെ കൊണ്ടാക്കി..

സൗന്ദര്യത്തേക്കാൾ മറ്റെന്തൊക്കെയോ ഈ ലോകത്ത് പ്രധാനപ്പെട്ടതായി ഉണ്ടെന്ന് ആ നിമിഷം മാത്രമാണ് ഞാൻ മനസ്സിലാക്കിയത്…

എനിക്ക് എന്തോ ചിത്തിരയുടെ മുഖം ഓർമ്മ വന്നു…

അന്വേഷിച്ചപ്പോൾ അറിഞ്ഞു അവൾ അവിടെ തന്നെ അവളെക്കാൾ വലിയ റാങ്കിൽ ജോലി ചെയ്യുന്ന ഒരു ഉദ്യോഗത്തിന് കല്യാണം കഴിച്ചത് സുഖമായി ജീവിക്കുകയാണ് എന്ന്..

എന്തോ ഒരു നഷ്ടബോധം എന്റെ മനസ്സിൽ അപ്പോൾ ഉണ്ടായിരുന്നു കയ്യിൽ കിട്ടിയ മാണിക്യം കളഞ്ഞ മുക്കുവൻ..
അതായിരുന്നു അപ്പോൾ ഞാൻ..

Leave a Reply

Your email address will not be published. Required fields are marked *