പലരും കണക്കാക്കിയത് അവർക്ക് ശാരീരിക സുഖത്തിനു വേണ്ടി ആണെന്നാണ്.. അല്ലെങ്കിലും ഒരു ആണിന്റെയും പെണ്ണിന്റെയും ബന്ധം ആദ്യം കണക്കാക്കപ്പെടുന്നത് അങ്ങനെയാണല്ലോ…

(രചന: J. K)

സുമതി എന്ന അറുപതു വയസായ സ്ത്രീ അനുയോജ്യമായ വിവാഹലോചന തേടുന്നു…

ഈ പരസ്യം സൃഷ്ടിച്ചത് പലതരത്തിലുള്ള വികാരങ്ങളാണ് ചിലർ പുച്ഛിച്ചു തള്ളി ചിലർ ഒരു തമാശ എന്നപോലെ ചിരിച്ചു മറ്റ് ചിലർ ഇതിന്റെ പിന്നിലെ വസ്തുത എന്തെന്ന് അന്വേഷിച്ചു…

പലരും കണക്കാക്കിയത് അവർക്ക് ശാരീരിക സുഖത്തിനു വേണ്ടി ആണെന്നാണ്.. അല്ലെങ്കിലും ഒരു ആണിന്റെയും പെണ്ണിന്റെയും ബന്ധം ആദ്യം കണക്കാക്കപ്പെടുന്നത് അങ്ങനെയാണല്ലോ…

ഫോൺ നമ്പറും അഡ്രസ്സും ഡീറ്റെയിൽസും വളരെ കൃത്യമായി കൊടുത്തതുകൊണ്ട് ആങ്ങളമാർ വന്നിരുന്നു ഇതിന്റെ പേരും പറഞ്ഞ് അവരോട് വഴക്കിടാൻ

ഇത്രയും കാലമായി തന്നെ ഒന്ന് തിരിഞ്ഞു പോലും നോക്കാത്ത അവരോട് അവർക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല പകരം വന്നവരെയെല്ലാം ആട്ടിയിറക്കി വിട്ടു..

അവരോടൊന്നും ഒന്നും പറയാനുണ്ടായിരുന്നില്ല ആകെ തനിക്ക് കിട്ടിയ നാല് സെന്റിൽ ഒരു കൂരയും വെച്ച് അവിടെ താമസം ആക്കുമ്പോൾ അന്നും ഇവരെല്ലാം ഉണ്ടായിരുന്നു…

പക്ഷേ ആരും ഒരു സഹായവും ചെയ്തു തന്നിട്ടില്ല ഇന്നേവരെ..ഇപ്പോൾ അവർക്ക് നാണക്കേട് ആയത്രേ..

പക്ഷേ ഒരിക്കലും തനിക്ക് ഇത് ഒരു നാണക്കേടായി തോന്നിയിട്ടില്ല പകരം വളരെ അത്യാവശ്യമായി തന്നെയായിരുന്നു അപ്പോഴും തോന്നിയത്..

പതിനേഴു വയസ്സിൽ തന്നെ വിവാഹിതയായതാണ് താൻ…

പണ്ടത്തെ കാലം ആയിരുന്നല്ലോ ഒന്ന് അന്വേഷിക്കുക പോലും ചെയ്യാതെ ഒരു അറവുമാടിനെ പോലെ തന്നെ അച്ഛനും ആങ്ങളമാരും ചേർന്ന് വിവാഹം എന്ന് പേരും പറഞ്ഞു പിടിച്ചുകൊടുത്തു… മറുത്തൊന്നും പറയാതെ അനുസരിച്ചു…

എന്നോ ഒന്ന് കാണാൻ വന്നതിന്റെ പേരിൽ അയാൾക്ക് മുന്നിൽ തല നീട്ടി കൊടുത്തു.. അയാൾ വെറുമൊരു കള്ളനായിരുന്നു എന്ന് പിന്നീട് ആണ് മനസ്സിലായത് തനിക്ക് തന്ന ഉള്ള ആ പണ്ടവും എടുത്ത് നാടുവിട്ടപ്പോൾ…

അതിന്റെ പുറകിൽ പിന്നീട് അന്വേഷണങ്ങൾ ഒന്നും ഉണ്ടായില്ല പകരം സ്വന്തം വീട്ടിൽ താനൊരു വേലക്കാരിയായി മാറി ആങ്ങളമാർ കല്യാണം കഴിച്ച് അവരുടെ ഭാര്യമാരുമായി സുഖജീവിതം നടത്തി… തന്നെ എപ്പോഴും അവിടുത്തെ വേലക്കാരി ആയി കണ്ടു…

അവർ അധ്വാനിച്ചു കൊണ്ടുവരണമെങ്കിൽ അവിടെ പണിയെടുത്തോളാൻ എന്നോട് പറഞ്ഞു…

എല്ലാം മാറ്റിമറിച്ചത് വെറുതെ ഇരിക്കണ്ട എന്ന് കരുതി ചർക്ക ക്ലാസിലേക്ക് പോയതായിരുന്നു അവിടെനിന്ന് കിട്ടുന്ന തുച്ഛമായ വരുമാനം ഉണ്ടാക്കിത്തന്നത് സ്വയം ജീവിക്കാമല്ലോ എന്ന ആത്മവിശ്വാസമായിരുന്നു…

കുറച്ചുകാലം കഴിഞ്ഞപ്പോൾ കിട്ടിയ തിരിച്ചറിവിൽ, അച്ഛനോട് ചെന്ന് ചോദിച്ചു എന്നെ ഭാഗം എനിക്ക് വേണം എന്ന് എല്ലാവരും അത്ഭുതപ്പെട്ടു. കുറ്റപ്പെടുത്തി…

പക്ഷേ ഞാൻ എന്റെ തീരുമാനത്തിൽ തന്നെ ഉറച്ചുനിന്നു എനിക്ക് അവകാശപ്പെട്ട ഭൂമി എനിക്ക് തന്നെ കിട്ടണം എന്ന് പറഞ്ഞു അതുപോലെ ചെയ്തു

പക്ഷേ ആങ്ങളമാർ ഒരു വ്യവസ്ഥ വെച്ചിരുന്നു അത് എന്റെ പേർക്ക് എഴുതിത്തരുന്നതോടുകൂടി അവിടെ നിന്നും പടിയിറങ്ങണം പിന്നെ അവിടേക്ക് ചവിട്ടരുത് എന്ന്….

അത് എനിക്കും സമ്മതമായിരുന്നു എനിക്ക് കിട്ടിയ നാല് സെന്റ് വീട് വെക്കാനും മറ്റും പല സഹായങ്ങളും കിട്ടി…

അങ്ങനെ അവിടെ എന്റെ സ്വപ്ന സൗഹൃദം പണിതുയർത്തി രണ്ടു മുറിയും ഒരു ഹോളും ഒരു കുഞ്ഞ് അടുക്കളയും ഒരു ഉമ്മറവും അത്രയും മതിയായിരുന്നു എനിക്ക്…

അധികം താമസിയാതെ അമ്മയും അച്ഛനും അങ്ങോട്ടേക്ക് വന്നിരുന്നു.. ആങ്ങളമാരുടെ ഭാര്യമാരുടെ ഉപദ്രവം സഹിക്കാതെ…

ഞാൻ ഉള്ളിടത്തോളം അവർക്ക് അത് അനുഭവപ്പെട്ടിരുന്നില്ല കാരണം എല്ലാം ചെയ്തു പുറകെ ഞാനുണ്ടായിരുന്നു.

ഞാൻ പോയപ്പോൾ മാത്രമാണ് എന്റെ വില അവർ അറിഞ്ഞത് അവർ എന്റെ അടുത്തേക്ക് വന്നപ്പോൾ രണ്ട് കയ്യും നീട്ടി ഞാൻ സ്വീകരിച്ചു. കാരണം എനിക്ക് വേറെ ആരും ഇല്ലല്ലോ..

അച്ഛൻ ആദ്യവും അമ്മ പിന്നീടും എന്നെ വിട്ടു പോയി…

അത് കഴിഞ്ഞപ്പോഴാണ് കടുത്ത ഏകാന്തത എന്താണെന്ന് ഞാൻ അറിഞ്ഞത് അങ്ങനെയാണ് അപ്പുറത്ത്, ഉണ്ടായിരുന്ന ഒരു വീട്ടിലെ ആരോരുമില്ലാത്ത ഒരു കുഞ്ഞിനെ ഞാൻ എടുത്ത് വളർത്തിയത്

അവന്റെ അമ്മ ചെറുപ്പത്തിലെ മരിച്ചതാണ് അച്ഛൻ വേറൊരുത്തിയുമായി നാട് വിട്ടു…

അവരുടെ വീട്ടിൽ അവൻ എന്നും ഒരു അധികപ്പറ്റാണ് ആട്ടും തുപ്പും എന്നും അവനെ പറയുന്നത് കേൾക്കാം… ഭക്ഷണം പോലും നേരാം വണ്ണം കൊടുക്കില്ല അതെല്ലാംകണ്ട് സങ്കടം സഹിക്കവയ്യാതെയാണ് എടുത്തുകൊണ്ടുവന്ന് ചോറു കൊടുത്തത്…

ക്രമേണ അവൻ എന്നെ ചേച്ചി അമ്മയെ എന്ന് വിളിച്ചു തുടങ്ങി പ്രസവിക്കാതെ തന്നെ ഞാൻ അവന്റെ അമ്മയായി മാറി…

ആറ് വയസ്സിൽ എന്റെ കൂടെ വന്നവൻ അവന് പറക്കമുട്ടുന്നത് വരെ എന്റെ കൂടെ തന്നെ നിന്നു.

അത് കഴിഞ്ഞ് അമ്മ കിളിയെ കൊത്തിയ കറ്റുന്നത് പോലെ അകറ്റി അവന്റെ കാര്യം നോക്കി പോയി അപ്പോൾ എനിക്ക് മനസ്സിലായി മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചിട്ട് യാതൊരു കാര്യവുമില്ല എന്ന്..

ഇനിയൊരു കുഞ്ഞിനെ ദത്തെടുക്കാനോ വളർത്താനോ എനിക്ക് ധൈര്യമില്ലായിരുന്നു കാരണം വളർന്നു വലുതായാൽ ആ കുഞ്ഞും ഇതുപോലെതന്നെ ചെയ്യില്ല എന്ന് എന്താണ് ഉറപ്പ് പിന്നീട് ആലോചിച്ചപ്പോൾ തോന്നി എനിക്ക് വേണ്ടത് ഒരു കൂട്ടാണ് എന്ന്…

ഒരിക്കലും അങ്ങനെ ഒരു ബന്ധം ഞാൻ അറിഞ്ഞിട്ടേയില്ല…

അതൊരിക്കലും ശാരീരിക സുഖമല്ല പകരം ഞാനുണ്ട് എന്ന് പറഞ്ഞ് ചേർത്ത് നിർത്തുമ്പോൾ കിട്ടുന്ന ഒരു ധൈര്യമുണ്ടല്ലോ അത്… അതിന് വേണ്ടി മാത്രം…

അങ്ങനെയാണ് പേപ്പറിൽ പൈസ പരസ്യം കൊടുത്തത് എനിക്ക് ഒരു വിവാഹാലോചന ആവശ്യമുണ്ട് എന്ന്..

വീട് മാറി എന്ന് വിചാരിച്ച് എന്റെ വിലാസം മാറില്ലല്ലോ…. അതും വച്ച് പരസ്യം കൊടുത്തപ്പോൾ എല്ലാവരും കണ്ടു എന്ന് അറിഞ്ഞു എന്ന് അത് ആങ്ങളമാർക്ക് വലിയ നാണക്കേട് ഉണ്ടാക്കിയതിന് അവർക്ക് നാട്ടിലിറങ്ങി നടക്കാൻ വയ്യ എന്ന് എല്ലാവരും അവരെ കളിയാക്കുകയാണ് എന്ന്…..

ഞാൻ അതിൽ നിന്ന് പിന്മാറില്ല വിവാഹം കഴിക്കും എന്ന് പറഞ്ഞപ്പോൾ വായിൽ വരുന്ന തെറിയെല്ലാം അവരെന്നെ വിളിച്ചു…

അതിനെല്ലാം തക്ക മറുപടിയും ഞാൻ കൊടുത്തിരുന്നു അവരുടെ നിർദ്ദേശപ്രകാരം ജീവിക്കേണ്ട ആവശ്യം എനിക്കില്ല ഞാൻ എന്റെ സ്വന്തം കാലിൽ ആണ് നിൽക്കുന്നത് ..

എന്റെ അനുഭവംകൊണ്ട് ഞാൻ തന്നെ തീരുമാനിച്ചതാണ് ഈ ഒരു കാര്യം ഇതിൽനിന്ന് ഒരിഞ്ച് പുറകോട്ട് പോകാൻ എനിക്ക് പറ്റില്ല എന്ന് അവരുടെ മുഖത്ത് നോക്കി തന്നെ ഞാൻ പറഞ്ഞു..

എന്നെ എന്തൊക്കെയോ കാണിച്ചു തരാം എന്ന് വെല്ലുവിളിച്ച് അവരവിടെ നിന്നും ഇറങ്ങി അവർക്ക് എന്ത് കാണിച്ചു തരാൻ ആകും….

ഒന്നിനുവേണ്ടിയും ഞാൻ അവരുടെ കാലു പിടിക്കാൻ ഇന്നേവരെ പോയിട്ടില്ല. ഞാൻ അധ്വാനിക്കുന്നു ഞാൻ ജീവിക്കുന്നു…

പക്ഷേ അതെങ്ങനെയെന്ന് പോലും അവർ ചോദിക്കാൻ ഇതുവരെ വന്നിട്ടില്ല… ഇപ്പോ നാണക്കേടായത് മാത്രം പറയാൻ വന്നവരോട് പുച്ഛം മാത്രം..

എനിക്ക് ഞാൻ ചെയ്തതാണ് ശരി അതുകൊണ്ടുതന്നെ ഇങ്ങനെ തന്നെ മുന്നോട്ട് പോകുവാൻ ഞാൻ ആഗ്രഹിക്കുന്നു…

എനിക്ക് അറിയൂ ഒറ്റപ്പെടലിന്റെ വേദന..
അനുഭവിക്കുന്നവർക്ക് മാത്രം അറിയാവുന്ന വേദന….

അതാർക്കും പറഞ്ഞാൽ മനസ്സിലാകണം എന്നില്ല അനുഭവിച്ചാൽ മാത്രമേ അറിയൂ…

Leave a Reply

Your email address will not be published. Required fields are marked *