അപ്പോഴാണ് അറിയുന്നത് അദ്ദേഹത്തിന്റെ കുഞ്ഞ് എന്റെ വയറ്റിൽ ജന്മം എടുത്തിട്ടുണ്ട് എന്ന് ഒരു പ്രതീക്ഷയും ഇല്ലാതിരുന്ന എനിക്ക് അത് വലിയൊരു ആശ്വാസമായിരുന്നു..

(രചന: J. K)

ആകെയുണ്ടായിരുന്ന കമ്മലും പണയം വെച്ച് ആ പണവും കൊണ്ട് ഹോസ്പിറ്റലിലേക്ക് ഓടി വന്നതായിരുന്നു ശ്രീകല..

മോളുടെ ഹോസ്പിറ്റൽ ബില്ലടക്കാൻ കയ്യിൽ ഉണ്ടായിരുന്നതൊക്കെ തീർന്നു ആകെക്കൂടി ഉണ്ടായിരുന്നത് കാതിൽ കിടക്കുന്ന ഒരു കുഞ്ഞു ജിമിക്കിയാണ് അതും ഇപ്പോൾ കൊണ്ടുപോയി പണയം വെച്ചു വിൽക്കാൻ മനസ്സ് വന്നില്ല…

രണ്ടുദിവസമായിരുന്നു അവൾക്ക് പനി തുടങ്ങിയിട്ട് ആദ്യം അവിടെ അടുത്തുള്ള ഗവൺമെന്റ് ആശുപത്രിയിൽ കാണിച്ച് മരുന്നു മേടിച്ചു കൊടുത്തു

പക്ഷേ ഒരു കുറവും ഉണ്ടായിരുന്നില്ല രാത്രി ആയപ്പോൾ അവൾ വിളിച്ചിട്ട് മിണ്ടാതായി അന്നേരം പേടിച്ചിട്ടാണ് ഈ പ്രൈവറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് ഇവിടെത്തെ ഭീകരം ആയിരിക്കും അറിയാം

എങ്കിലും അന്നേരം അതൊന്നു നോക്കാൻ തോന്നിയില്ല എങ്ങനെയെങ്കിലും ആശുപത്രിയിലേക്ക് എത്തിക്കണം എന്ന് മാത്രമേ കരുതിയുള്ളൂ..

ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയും ഇഞ്ചക്ഷൻ ഉണ്ടായിരുന്നു അത് കൊടുത്തു കഴിഞ്ഞപ്പോൾ ആണ് അല്പം ഭേദമായത്…

പിന്നെ ഡോക്ടറോട് അങ്ങോട്ട് ചെന്ന് ആവശ്യപ്പെട്ടിട്ടാണ് ഇന്ന് ഡിസ്ചാർജ് എഴുതിത്തന്നത് നാളെയും മറ്റന്നാളും കൂടി നിന്ന് മൂന്ന് ദിവസത്തെ കോഴ്സ് കഴിഞ്ഞിട്ട് പോകാം എന്നാണ് ഡോക്ടർ പറഞ്ഞത്

അത്രയും ദിവസം ഇവിടെ നിൽക്കുകയാണെങ്കിൽ എങ്ങനെ പൈസ എടുത്തു കൊടുക്കും എന്ന് ഒരു രൂപവും ഇല്ലാത്തതുകൊണ്ടാണ് ഇന്ന് തന്നെ ഡിസ്ചാർജ് ആക്കി തരാൻ ആവശ്യപ്പെട്ടത്..

വേഗം ബില്ലിങ്ങിന്റെ അവിടേക്ക് ചെന്നു ഡിസ്ചാർജ് എഴുതി തന്നിരുന്നു ബില്ലടക്കാൻ വേണ്ടി ചെന്നപ്പോൾ അവര് പറഞ്ഞത് കേട്ട് ഞെട്ടി ഈ ബില്ല് ഓൾറെഡി പേ ചെയ്തിട്ടുണ്ടല്ലോ എന്ന്…

ഞാനാകെ ഞെട്ടിപ്പോയി. കാരണം എന്നെയും മോളെയും എല്ലാവരും ഒഴിവാക്കിയ മട്ടാണ്.. ഞങ്ങളുടെ കാര്യത്തിൽ ഒന്നും ആരും ഇടപെടാർ കൂടിയല്ല പിന്നെ ഈ ബില്ല് ഒരാൾ വന്ന് അടച്ചു എന്നൊക്കെ പറഞ്ഞാൽ അത് അവിശ്വസനീയമായി തോന്നി.

ആരാണെന്ന് ചോദിച്ചപ്പോൾ അത് അവർക്കും നിശ്ചയം ഇല്ലായിരുന്നു ആകെക്കൂടെ വല്ലാത്ത ധർമ്മസങ്കടത്തിൽ ഞാൻ അവിടെ നിന്ന് പോന്നു..

ഞാൻ വേഗം ഓടി മോളുടെ അരികിലെത്തി അവിടെ അവളുടെ അരികിൽ ബൈസ്റ്റാൻഡർ ഇരിക്കുന്ന സ്ഥലത്ത് ആരോ ഇരിക്കുന്നുണ്ടായിരുന്നു..

ഒരു പത്തു മുപ്പത്തഞ്ചു വയസ്സുള്ള സുമുഖനായ ഒരു ചെറുപ്പക്കാരൻ എനിക്ക് അയാളെ വലിയ പരിചയം ഒന്നും ഉണ്ടായിരുന്നില്ല എന്നെ കണ്ടപ്പോൾ എണീറ്റ് നിന്ന് എന്നോട് ചോദിച്ചു എന്നെ മനസ്സിലായോ എന്ന് എനിക്ക് യാതൊരു പരിചയവും തോന്നിയില്ലായിരുന്നു ആ മുഖം….

അയാൾ വേഗം ഷർട്ടിന്റെ ബട്ടൺ അഴിച്ചു എനിക്ക് കാണിച്ചു തന്നു…
അവിടെ ഇടതുഭാഗത്ത് നേർരേഖ പോലെ തുന്നൽ ഉണങ്ങിയ പാട് അത് കണ്ടപ്പോഴേ എനിക്ക് ആളെ മനസ്സിലായിരുന്നു…

“”വ്യാസ് “””

വർഷം മൂന്ന് കഴിഞ്ഞു എങ്കിലും ആ പേര് ഞാൻ മറന്നിട്ടില്ലായിരുന്നു…

“”” നിങ്ങൾ തന്ന ദാനമല്ലേ എന്റെ ജീവിതം.. “”

അയാൾ അത് പറഞ്ഞപ്പോഴേക്ക് തേങ്ങിപ്പോയിരുന്നു ശ്രീകല…
പിന്നെ കൂടുതൽ ഒന്നും അയാൾ അവിടെ നിന്നില്ല അവിടെനിന്ന് നടന്നകന്നു അല്പം കഴിഞ്ഞാണ് ശ്രീകല ശ്രദ്ധിച്ചത് മോളുടെ അരികിൽ ഒരു കവർ അതിൽ കുറച്ചു പണവും.. അത് എടുത്ത് അയാളുടെ പുറകെ ചെന്നു എങ്കിലും അയാളെ കാണാൻ സാധിച്ചില്ല..

ശ്രീകലക്ക് എന്തോ കല്ലായ്മ തോന്നി അവൾ മകളെയും കൂട്ടി വീട്ടിലേക്ക് പോയി…

പ്രേമ വിവാഹമായിരുന്നു തന്റെയും ആൽബിച്ചായന്റെയും.. ഇച്ചായന്റെ വീട്ടുകാർക്കൊക്കെ എതിർപ്പായിരുന്നു ആരോരുമില്ലാത്ത തന്നെ വിവാഹം കഴിച്ച് കൂടെ കൂട്ടുന്നതിൽ… പക്ഷേ ഇച്ചായൻ സ്വന്തം തീരുമാനം ആർക്കും വേണ്ടി മാറ്റിയില്ല…

അങ്ങനെയാണ് മാറ്റത്തിൽ നിന്ന് എന്നെ വിളിച്ചിറക്കി കൊണ്ടുവരുന്നത് മിന്നുകെട്ടി കൂടെ താമസിപ്പിക്കുന്നത് സന്തോഷകരമായ ജീവിതമായിരുന്നു പിന്നീട് അങ്ങോട്ട് എനിക്ക് കൂടി ഒരു ചെറിയ കമ്പനിയിൽ ജോലി കിട്ടിയതോടുകൂടി സാമ്പത്തിക ക്ലേശങ്ങളും മാറികിട്ടി പക്ഷേ ഇച്ചായന്റെ വീട്ടുകാർ സഹകരിക്കില്ല എന്നത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ വിഷമം.

ക്രമേണ അദ്ദേഹത്തോട് അവർ മിണ്ടും എന്ന സ്ഥിതി ആയി… എന്നെ മാത്രമേ പ്രശ്നമുണ്ടായിരുന്നുള്ളൂ…

സന്തോഷകരമായ ഞങ്ങളുടെ ജീവിതം അധികം നീണ്ടു നിന്നില്ല ഒരു ബൈക്ക് ആക്സിഡന്റിന്റെ രൂപത്തിൽ വിധി ഞങ്ങൾക്ക് വില്ലനായി അദ്ദേഹത്തിന് മസ്തിഷ്ക മരണം സംഭവിച്ചിരുന്നു…

എന്ത് ചെയ്യണം എന്ന് പോലും അറിയാതെ ഇരുന്നു എന്നോട് ഡോക്ടർ വന്നിട്ട് ചോദിച്ചു അദ്ദേഹത്തിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതമാണോ എന്ന്.. പലരിലായി അദ്ദേഹം ജീവിക്കും എന്ന് പറഞ്ഞപ്പോൾ ഞാൻ ഒപ്പിട്ടു കൊടുത്തു..

അദ്ദേഹത്തിന്റെ വീട്ടുകാർക്കൊന്നും അതിന് താല്പര്യമുണ്ടായിരുന്നില്ല അവർ എന്നെ പല രീതിയിലും കുറ്റപ്പെടുത്തി അദ്ദേഹത്തിന്റെ ശരീരം അവരാണ് ഏറ്റുവാങ്ങിയത് അവർ അവരുടെ പള്ളിയിൽ കൊണ്ടുപോയി അടക്കി എന്നെ ഒന്ന് കാണാൻ പോലും സമ്മതിച്ചില്ല…

എന്നെ മഠത്തിൽ എന്നെ നോക്കിയിരുന്ന ഒരു കന്യാസ്ത്രീ ഉണ്ടായിരുന്നു, അവർ വന്ന് കൂട്ടിക്കൊണ്ടു പോയി..

വിവാഹം കഴിഞ്ഞവർ അവിടെ നിൽക്കുന്നത് അവരുടെ നിയമത്തിനെതിരാണ് പക്ഷേ മനുഷ്യത്വം വിചാരിച്ച് എന്നെ അങ്ങോട്ടേക്ക് കൊണ്ടുപോയി.. മനസ്സ് ഒന്ന് ശരിയാകുന്നത് വരെ അവിടെ ചെറിയ ജോലികൾ ചെയ്ത് കൂടിക്കോളാൻ പറഞ്ഞു…

അപ്പോഴാണ് അറിയുന്നത് അദ്ദേഹത്തിന്റെ കുഞ്ഞ് എന്റെ വയറ്റിൽ ജന്മം എടുത്തിട്ടുണ്ട് എന്ന് ഒരു പ്രതീക്ഷയും ഇല്ലാതിരുന്ന എനിക്ക് അത് വലിയൊരു ആശ്വാസമായിരുന്നു..

പ്രസവം വരെ ഞാൻ അവിടെ എങ്ങനെയൊക്കെ നിന്നു. അത് കഴിഞ്ഞ് കുഞ്ഞിന് ഇത്തിരി പ്രായമായപ്പോൾ ഞാൻ തന്നെയാണ് ചെറിയൊരു ജോലി കണ്ടുപിടിച്ച് മറ്റൊരു കുഞ്ഞു വീട് എടുത്ത് അങ്ങോട്ടേക്ക് മാറിയത്…

വീടിന്റെ വാടകയും ഞങ്ങളുടെ ജീവിതവും ഒക്കെ മുന്നോട്ടു കൊണ്ടുപോകാൻ കഷ്ടി ആ പണം വെച്ച് കഴിയുമായിരുന്നു പക്ഷേ അതിനിടയിൽ ഇതുപോലുള്ള ഹോസ്പിറ്റൽ കേസുകൾ എന്തെങ്കിലും വന്നാൽ പിന്നെ നോക്കണ്ട ആ മാസം പട്ടിണി തന്നെ..

ഈ മാസം അവസാനമായതുകൊണ്ട് കയ്യിൽ ഒന്നും ഇരിപ്പില്ലായിരുന്നു അതുകൊണ്ടാണ് കമ്മൽ പണയം വയ്ക്കേണ്ടി വന്നത് അത് ആൽബിച്ചായൻ ആദ്യമായി എനിക്ക് വാങ്ങി തന്നതായിരുന്നു… മനസ്സുണ്ടായിട്ടല്ല പണയം വെച്ചത് പക്ഷേ ചെയ്യേണ്ടിവന്നു..

അപ്പോഴാണ് അയാളെ കാണുന്നത്…
ഒരിക്കലും ഒരു സഹായം തിരിച്ചു കിട്ടും എന്ന് കരുതിയല്ല അന്ന് അങ്ങനെയെല്ലാം ചെയ്തത് അതിന്റെ പേരിൽ ഒരു രൂപ പോലും കൈപ്പറ്റാൻ മനസ്സ് അനുവദിക്കുകയും ഇല്ല ഇതിപ്പോൾ അയാൾ ഒന്നും മിണ്ടാതെ ഒരോ സഹായം ചെയ്തത് ഉള്ളിൽ തന്നെ ഇങ്ങനെ ഒരു കരട് പോലെ കിടന്നു ശ്രീകലക്ക്…

പിന്നെയും അയാൾക്ക് കാണാൻ വന്നിരുന്നു അയാളുടെ ഉള്ളിൽ തുടിക്കുന്നത് തന്റെ ഇച്ഛന്റെ ഹൃദയമാണ് എന്നറിഞ്ഞപ്പോൾ അവളുടെ മിഴികൾ നിറഞ്ഞിരുന്നു.

എത്രയോ പെട്ടെന്ന് അയാൾ മോളോട് കൂട്ടായി അവൾക്ക് അയാളെ ഒരുപാട് ഇഷ്ടമായിരുന്നു പിന്നെയും ഒന്ന് രണ്ട് തവണ വന്നു അവൾക്ക് കളിപ്പാട്ടങ്ങളും മറ്റ് സമ്മാനങ്ങളും ഒക്കെയായി അയാളുടെ കയ്യിൽ നിന്ന് ഞാൻ പണം സ്വീകരിക്കില്ല എന്ന് ഉറപ്പുള്ളതുകൊണ്ടാവണം അങ്ങനെയെല്ലാം..

ഒരിക്കൽ എന്നോട് ആവശ്യപ്പെട്ടു എന്റെ ഭാര്യയായി കൂടെ വരാമോ എന്ന്…
ആൾക്ക് നല്ല ജോലിയുണ്ട് നല്ല സ്ഥിതിയും എന്നോടുള്ള സഹതാപം കൊണ്ട് പറയുന്നതാണ്…

പറ്റില്ല എന്ന് പറഞ്ഞ് ഞാൻ അയാളെ പറഞ്ഞയച്ചു പക്ഷേ മോൾക്കായിരുന്നു അയാളോട് കൂടുതൽ അടുപ്പം അവൾക്ക് അയാളെ ഇപ്പോൾ കാണാതെ പറ്റില്ല എന്ന് ആയിട്ടുണ്ട് ഒരുപക്ഷേ അച്ഛൻ ഇല്ലാത്ത കുട്ടിയല്ലേ അങ്ങനെ ഒരാളെ കണ്ടപ്പോൾ മനസ്സുകൊണ്ട് അടുത്തതാവാം..

അവിടുത്തെ പള്ളിയിലെ അച്ഛൻ പിന്നെ എന്നെ കാണാൻ വന്നിരുന്നു… പലപ്പോഴും ഞങ്ങൾക്ക് പല സഹായങ്ങളും ചെയ്തിരുന്നത് അച്ഛനാണ്.. അച്ഛനും പറയാനുണ്ടായിരുന്നത് അയാളെ പറ്റിയായിരുന്നു…

ചിന്നു മോൾക്ക് ഒരു അച്ഛന്റെ സ്നേഹം കിട്ടുമെങ്കിൽ നീ ആയിട്ട് അതിന് തടസ്സം നിൽക്കരുത് എന്ന്..

ഒരുപാട് ചിന്തിച്ചപ്പോൾ അവൾക്കുവേണ്ടി അയാളെ സ്വീകരിക്കാനാണ് എനിക്ക് തോന്നിയത്..

ഇന്ന് പുതിയൊരു ജീവിതത്തിലേക്ക് ഞങ്ങൾ കാലെടുത്തുവെക്കുകയാണ്…
എന്നെക്കാൾ ഉപരി മോൾക്കാണ് അതിൽ ഒരുപാട് സന്തോഷം.. അവൾ ഇപ്പോൾ വ്യാസിനെ പപ്പ എന്നാണ് വിളിക്കുന്നത്…
എന്നോ അയാൾ തന്നെ ചെയ്ത പണിയാണ്.

കുറച്ചുകാലം കഴിഞ്ഞപ്പോൾ എനിക്ക് മനസ്സിലായിരുന്നു ശരിക്കും അയാൾ മനസ്സുകൊണ്ട് എന്റെ ചിന്നു മോളുടെ പപ്പയായിട്ടുണ്ട് എന്ന്..

ഒരിക്കലും എന്നെ ഒരു അവകാശവും പറഞ്ഞ് അയാൾ ഇതുവരെയ്ക്കും വന്നിട്ടില്ല എനിക്ക് ഒരുപാട് സമയം തന്നിട്ടുണ്ട് മനസ്സ് മാറി അയാളെ സ്വീകരിക്കാൻ പറ്റുന്ന അന്ന് മതി നമ്മൾ ഒരുമിക്കുക എന്ന്..

ഇപ്പോൾ ഞാനും അയാളെ സ്നേഹിച്ചു തുടങ്ങിയിട്ടുണ്ട്.. മോളെ പോലെ തന്നെ…

Leave a Reply

Your email address will not be published. Required fields are marked *