(രചന: J. K)
ആദ്യരാത്രി മണിയറയിലേക്ക് അവളെ പാലും കൊടുത്തു പറഞ്ഞയക്കുമ്പോൾ അവളുടെ മുഖത്തെ പരിഭ്രമം ആരും ശ്രദ്ധിച്ചിരുന്നില്ല…
ആകെ കൂടെ ഭയന്ന് അവൾ അവിടെ മുറിയിൽ കട്ടിലിന് ഓരത്ത് ചെന്നിരുന്നു…
വെറും 19 വയസ്സ് ആകുന്നതേ ഉണ്ടായിരുന്നുള്ളൂ അവൾക്ക്… എത്രയും പെട്ടെന്ന് അവളെ കല്യാണം കഴിപ്പിച്ച് അയക്കണം എന്ന് വീട്ടുകാർക്കായിരുന്നു നിർബന്ധം അവൾക്ക് ഒട്ടും സമ്മതം അല്ലെങ്കിൽ കൂടി…
ഇപ്പോൾ വിവാഹം വേണ്ട എന്ന് റാഷിദ കുറെ പറഞ്ഞു നോക്കി പക്ഷേ ആരും അത് ചെവി കൊണ്ടില്ല അവർ വിവാഹാലോചനകൾ കൊണ്ടുവന്നുകൊണ്ടിരുന്നു അതിൽ നിന്ന് നല്ലത് എന്ന് തോന്നിയ ഒരെണ്ണം ഉറപ്പിക്കുകയും ചെയ്തു….
അവളുടെ പ്രശ്നം എന്താണെന്ന് അവളുടെ മനസ്സിൽ എന്താണെന്ന് എന്നൊന്നും അവിടെ ആരും അറിയാൻ ശ്രമിച്ചിരുന്നില്ല പണ്ടുമുതലേ അവൾ എപ്പോഴും ഒറ്റയ്ക്കായിരുന്നു ഒരു അന്തർമുഖ…
പുറത്ത് കൂട്ടുകാരെയെല്ലാം യാത്രപറഞ്ഞ് അയച്ചു ഫൈസൽ മുറിയിലേക്ക് കയറി വന്നു മുറിയിൽ കട്ടിലിന് ഓരം ചേർന്ന് ഇരുന്നിരുന്ന അവൾ അയാളെ കണ്ട് ഞെട്ടി എണീറ്റു
അവളെ കണ്ടതും അവളുടെ ആ ഭയന്ന മുഖം കണ്ടതും ഫൈസലിന് എന്തോ പാവം തോന്നി….
“” വെറും 19 വയസ്സുള്ള കുട്ടിയാണ് എന്ന് പറഞ്ഞപ്പോൾ ഉമ്മയോട് ചോദിച്ചതാണ് ഇത്രയും ചെറിയ കുട്ടിയെ വേണോ ഉമ്മ എന്ന് അവൾ പഠിക്കണ്ട സമയം അല്ലേ എന്ന്…
‘”” കിട്ടിയില്ലെങ്കിലും ഓളേനെ വേറെ ആരെങ്കിലും കെട്ടിക്കോളും… “”
ഇന്ന് ഉമ്മ പറഞ്ഞപ്പോഴാണ് അതും ശരിയാണല്ലോ എന്ന് ചിന്തിച്ച് ഈ വിവാഹത്തിന് സമ്മതിച്ചത്.. പെണ്ണുകാണാൻ ചെന്നപോലെ കണ്ടിരുന്നു പൂച്ചയെപ്പോലെ പതുങ്ങി നിൽക്കുന്ന അവളെ…
എന്നെ ഇഷ്ടമായോ എന്ന് അന്ന് ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ എന്റെ മുഖത്തേക്ക് നോക്കി നിൽക്കുകയാണ് ചെയ്തത്… അന്നേ തോന്നിയിരുന്നു ഒരു പാവമാണ് അവൾ എന്ന്….
അവിടെ അവൾ കൊണ്ടുവന്ന പാൽ ഇരിപ്പുണ്ടായിരുന്നു അത് കുറച്ചു കുടിച്ച് ബാക്കി അവൾക്ക് നേരെ നീട്ടി വേണ്ട എന്ന് ഭയത്തോടെ അവൾ തലയാട്ടിയിരുന്നു…
‘”” റാഷിദിക്ക് എന്നെ പേടിയാണോ എന്ന് ചോദിച്ചപ്പോൾ അവൾ ഒന്നും മിണ്ടാതെ നിലത്തേക്ക് നോക്കി നിന്നു…
വരൂ നമുക്ക് കിടക്കാം എന്ന് പറഞ്ഞ് അവളുടെ തോളിൽ കൈവച്ചപ്പോൾ എന്തോ ഭയപ്പെട്ട പോലെ അവൾ എന്റെ കൈ തട്ടി എറിഞ്ഞു…
ആദ്യമായി ഇങ്ങനെ അന്യ ഒരാളുടെ കൂടെ ഉള്ളതുകൊണ്ടാവാം എന്ന് കരുതി ഞാനും അവളും സമാധാനിപ്പിച്ച് കട്ടിലിൽ കിടത്തി…
അവൾ ഉറങ്ങുന്നത് വരെയും അവളെ ശല്യപ്പെടുത്താൻ അടുത്തേക്ക് ചെന്നില്ല..
പക്ഷേ തുടർന്നുള്ള ദിവസങ്ങളിലും ഇതുതന്നെയായിരുന്നു ആവർത്തിച്ചത് അവരുടെ ദേഹത്ത് എങ്ങാനും തോട്ടിട്ടുണ്ടെങ്കിൽ ഭയത്തോടെ അവൾ തട്ടിയെറിയും…
ഞങ്ങൾ തമ്മിൽ പകലും മുഴുവൻ നന്നായി സംസാരിക്കും… കളിയും ചിരിയും ഒക്കെ ആവും..
എങ്കിലും മുറിയിൽ ഒറ്റയ്ക്ക് ഞങ്ങൾ മാത്രമാകുന്ന നിമിഷങ്ങളിൽ അവൾ മറ്റൊരാളായി മാറുന്നത് ഞാൻ നോക്കി കണ്ടു…
അവൾക്ക് എന്താണ് സംഭവിക്കുന്നത് എന്നും അവളുടെ മനസ്സിൽ എന്താണ് എന്നൊന്നും എനിക്ക് മനസ്സിലായില്ല…
ഒരിക്കൽ ഇതുപോലെ ഉണ്ടായപ്പോൾ ദേഷ്യം പിടിച്ച് ഞാൻ ചോദിച്ചു എന്നെ ഇഷ്ടമായിട്ടല്ലേ വിവാഹം കഴിച്ചത് എന്ന്…
എന്ത് ചോദിച്ചാലും ഒന്നും മിണ്ടുകയുമില്ല പകരം കരച്ചിലും എനിക്ക് ദേഷ്യം വന്നു പോയതാണ്….
അങ്ങനെയാണ് എന്റെ തന്നെ ഒരു കൂട്ടുകാരന്റെ നിർദ്ദേശപ്രകാരം അവളെയും കൊണ്ട് ഒരു സൈക്യാട്രിസ്റ്റിന്റെ അടുത്തേക്ക് പോകുന്നത് അവിടെ വച്ച് അയാൾ അവളെ കൗൺസിലിംഗ് ചെയ്തു…
അവളുടെ ഉള്ളിലിരിക്കുന്ന പ്രശ്നങ്ങൾ എന്താണെന്ന് ചോദിച്ചറിഞ്ഞു എന്തൊക്കെയോ ട്രീറ്റ്മെന്റിന് വിധേയ ആക്കി അങ്ങനെയാണ് ആ ഞെട്ടിക്കുന്ന വിവരം ഞാൻ അറിഞ്ഞത്….
ചെറുപ്പം മുതൽ തന്നെ അവളുടെ കുടുംബക്കാരൻ ആയ ഒരു പ്രായം ചെന്നയാളുടെ ലൈംഗിക വൈരുദ്ധ്യങ്ങൾക്ക് ഇരയായിട്ടുണ്ട് അവൾ എന്ന്…
പുറമേ മാന്യൻ എന്ന നടിക്കുന്ന അയാളിലെ മൃഗം അവൾ തനിച്ചാകുന്ന നിമിഷത്തിൽ പുറത്ത് ചാടിയിരുന്നു…
ആദ്യം ഒന്നും ആ പാവത്തിനെ തനിക്ക് എന്താണ് സംഭവിക്കുന്നത് എന്നൊന്നും അറിയാൻ കഴിഞ്ഞിരുന്നില്ല
പക്ഷേ ഇത്തിരി വിവരം വെച്ചപ്പോൾ അവൾക്ക് മനസ്സിലായിരുന്നു അരുതാത്ത ഒരു കാര്യമാണ് സംഭവിക്കുന്നത് എന്ന് അവൾ എതിർത്തപ്പോൾ അയാൾ ഭീഷണിപ്പെടുത്തിയിരുന്നു…
പാവം ഭയന്ന് അത് ആരോടും പറഞ്ഞില്ല…
നല്ല ചികിത്സയിലൂടെയും കൗൺസിലിങ്ങിലൂടെയും അവളെ പൂർണ്ണമായും മാറ്റിയെടുക്കാം എന്ന് ഡോക്ടർ എനിക്ക് ഉറപ്പു തന്നിരുന്നു പകരം ഞാൻ സപ്പോർട്ട് ചെയ്തു കൂടെ നിൽക്കണം എന്ന്…
എന്റെ എല്ലാ പിന്തുണയും ഞാൻ ഉറപ്പ് കൊടുത്തു.. അങ്ങനെ അവളെ ചികിത്സയ്ക്ക് വിധേയ ആക്കി…
വളരെ പെട്ടെന്നൊന്നും കാണാനായില്ലെങ്കിലും ക്രമേണ അവളിൽ മാറ്റം വന്നു തുടങ്ങി എന്നെ അവൾ ആക്സെപ്റ്റ് ചെയ്യാൻ തുടങ്ങി…
പൂർണ്ണമായും ഭേദമായി ഞങ്ങൾ പുതിയൊരു ജീവിതം ആരംഭിച്ചപ്പോൾ അവൾ എന്നോട് ഒരു കാര്യം ആവശ്യപ്പെട്ടു….
“”” ഒന്നും അറിയാത്ത പ്രായത്തിൽ എന്നോട് ഇങ്ങനെ ചെയ്ത ആളോട് നമുക്ക് പകരം ചോദിക്കേണ്ടേ എന്ന്….
”’ നിനക്ക് അതിനുള്ള ധൈര്യമുണ്ടെങ്കിൽ ഞാൻ കൂടെ നിൽക്കാം എന്ന് പറഞ്ഞപ്പോൾ അവൾ പറഞ്ഞു…
അതാണ് എന്റ ധൈര്യം എന്ന്…
ഒരുപക്ഷേ നമ്മൾ ഇപ്പോൾ എങ്കിലും പ്രതികരിച്ചില്ലെങ്കിൽ അയാൾ മറ്റൊരു കുഞ്ഞിനോടും ഇതുപോലെ ചെയ്യാം എന്റെ അവസ്ഥ ഇനി ഒരാൾക്കും വരരുത് എന്ന് പറഞ്ഞപ്പോൾ അവൾ പറഞ്ഞതാണ് ശരി എന്ന് തോന്നി….
അയാളുടെ വീട്ടിൽ ചെന്നപ്പോൾ അവിടെ മാന്യനായി ഇരിക്കുന്നുണ്ടായിരുന്നു അയാൾ…
കണ്ടപ്പോൾ തന്നെ കാലിന്റെ പെരുവിരലിൽ നിന്ന് ഒരു ദേഷ്യം നുരഞ്ഞു പൊന്തുന്നത് എനിക്കറിയാമായിരുന്നു വലിച്ച് മുറ്റത്തേക്ക് മതിയാവോളം അടിച്ചു…
എല്ലാവരും കാരണവും ചോദിച്ചു വന്നു…
അവൾ യാതൊരു സങ്കോചകം കൂടാതെ അവളോട് അയാൾ ചെയ്തത് മുഴുവൻ അവരോട് തുറന്നു പറഞ്ഞു….
ഒപ്പം ഇത്രയും കൂടി ഇത് വേണമെങ്കിൽ എനിക്ക് ആരോടും പറയാതെ ഇരിക്കാമായിരുന്നു ഇപ്പോഴും ഇതുവരെ അങ്ങനെ തന്നെയായിരുന്നു എനിക്ക് ധൈര്യം ഉണ്ടായിരുന്നില്ല പറയാൻ….
ആരെങ്കിലും എന്റെ കൂടെ നിൽക്കുമോ എന്നുള്ള ഭയം കൊണ്ട് തന്നെ…
ഇപ്പോൾ എന്റെ ഭർത്താവ് എന്റെ കൂടെ ഉണ്ടാകും എന്ന് പൂർണ്ണ ബോധ്യം ഉള്ളതുകൊണ്ട് മാത്രമാണ് എനിക്ക് ഇതിന് സാധിച്ചത്…
ഇപ്പോഴെങ്കിലും ഞാൻ ഇത് പറഞ്ഞില്ലെങ്കിൽ മറ്റ് കുഞ്ഞുങ്ങളോടും ഞാൻ ചെയ്യുന്ന തെറ്റായി തീരും….
ഒന്നും അറിയാതിരുന്ന പിഞ്ചു പൈതലായ എന്നെ കാമ കണ്ണിലൂടെ നോക്കിയ ഇയാൾ ഇനിയും മാന്യനായി ജീവിച്ചുകൂടാ….
എല്ലാവരും അയാളെ അറപ്പോടെ നോക്കുന്നത് ഞാൻ അറിഞ്ഞിരുന്നു പലരും എന്നെയും കുറ്റപ്പെടുത്തുന്നത് കേട്ടു അതൊന്നും ഇത്രയും നാൾ ഞാൻ അനുഭവിച്ച വിഷമത്തോളം വരില്ലായിരുന്നു..
പിന്നെ കേട്ടത് അയാൾ ആത്മഹത്യ ചെയ്തു എന്നാണ്… ഇക്കായെ നോക്കിയപ്പോൾ അത് അയാളെ ചെയ്തതിനുള്ള ശിക്ഷയാണ് എന്ന് പറഞ്ഞു…
ഒരിക്കലും ഗതികെട്ടാത്ത ആത്മാവായി അയാൾ ഇങ്ങനെ അലഞ്ഞു നടക്കട്ടെ….