പക്ഷേ സ്വന്തം അമ്മ അവൾ അതിനെ പറ്റി പറയുമ്പോൾ വിശ്വസിക്കുന്നില്ല എന്നതായിരുന്നു ഏറെ പരിതാപകരം അവൾക്ക് രണ്ടാം അച്ഛനെ ഇഷ്ടമല്ലാത്തതുകൊണ്ട് അവൾ

(രചന: J. K)

“” ഡാ പുതിയ ഒരെണ്ണം വന്നു ന്ന് കേട്ടു എങ്ങനെ കാണാൻ കൊള്ളാമോ?? “”

ശരത്തിനോട് ആരോൺ ചോദിച്ചു… ശരത്തും ആരോണും ഒരേ കമ്പനിയിൽ തന്നെയാണ് ജോലി ചെയ്യുന്നത്..

തെറ്റില്ലാത്ത വായിനോക്കികളാണ് രണ്ടുപേരും അവിടെയുള്ള ഒരുവിധം പെണ്ണുങ്ങളുടെ മൊത്തം പുറകെ നടക്കിലാണ് രണ്ടുപേർക്കും പണി.. ശരത്താണ് പ്രധാനമായും ആരോൺ വെറുതെ പറയുക മാത്രമേ ഉള്ളൂ..

എന്നാലും ഇപ്പോൾ പുതിയ ഒരാൾ വന്നിട്ടുണ്ട് എന്ന് അറിഞ്ഞപ്പോൾ ഉള്ള അന്വേഷണമാണ്.

ആരോണിന് എന്തോ ഒരു കാര്യം കൊണ്ട് അന്ന് വരാൻ കഴിഞ്ഞില്ലായിരുന്നു അതുകൊണ്ട് ശരത് ഒറ്റയ്ക്കായിരുന്നു ഡീലിംഗ് വന്നപ്പോൾ ഫുൾ ഡീറ്റെയിൽസ് ചോദിച്ചറിയുകയാണ്..

“”‘ കൊള്ളാടാ… സൈഡിൽ നിന്ന് നോക്കിയ ഒരു തമന്ന ലുക്ക് ഒക്കെയുണ്ട്.??””

“” അപ്പോൾ നേരിൽ നിന്ന് നോക്കിയാലോ? ഒന്ന് പോടാ അവന്റെ ഒരു തമന്ന നീ പറയുന്നതൊക്കെ ഒരു ലുക്കും ഇല്ലാത്ത പെണ്ണുങ്ങളെ പറ്റിയാവും. നിന്റെ തമന്ന ഒക്കെ എനിക്കറിയാം… “”

എന്നുപറഞ്ഞ് ആരോൺ അവനെ കളിയാക്കി കൊണ്ടിരിക്കുമ്പോഴാണ് പറഞ്ഞുവെച്ചതുപോലെ പുതിയ പെൺകുട്ടി കയറിവന്നത്…

തമന്നയെ പോലെ ഒന്നും അല്ലെങ്കിലും അവളെ കണ്ടതും വല്ലാത്തൊരു ഭംഗി തോന്നി ആരോണിന്..

നീണ്ട ഇടതൂർന്ന മുടി… നല്ല വെളുപ്പ് എങ്കിലും ഒരു ഭംഗിയുള്ള തരം കളർ ആണ് അവൾക്ക്..
കണ്ടപ്പോൾ തന്നെ എന്തൊക്കെയോ പ്രത്യേകത തോന്നിയിരുന്നു ആരോണിന് അവളിൽ…

ഒരു ഹലോ പറഞ്ഞ് അവളുടെ അരികിൽ ചെന്നിരുന്ന് വർത്തമാനം പറഞ്ഞു ആരോൺ…
അവിടെ കമ്പനിക്ക് അരികിൽ തന്നെയാണ് അവളുടെ വീട്…

പേര് ആതിര വീട്ടിൽ അമ്മയും അച്ഛനും മാത്രമേ ഉള്ളൂ എന്ന് പറഞ്ഞു അമ്മക്ക് അവിടെ അടുത്ത് തന്നെയുള്ള ഒരു ഹോസ്പിറ്റലിൽ ആണ് ജോലി..

അച്ഛൻ വയനാട്ടിൽ ഏതൊരു എസ്റ്റേറ്റ് മേൽനോട്ടക്കാരൻ ആണത്രേ മാസത്തിൽ ഒന്നോ രണ്ടോ തവണയൊക്കെ ഒന്ന് വന്നു നിന്നിട്ട് പോകും അത്രയേ ഉള്ളൂ എന്നു പറഞ്ഞു…

ശരത്തും ഞാനും കൂടി ചെറിയൊരു വീട് കമ്പനിക്ക് അടുത്ത് തന്നെ വാടകയ്ക്ക് എടുത്തിട്ട് ആണ് താമസം…
അവിടുന്ന് കുറച്ചു പോയാൽ മതിയായിരുന്നു അവളുടെ വീട്ടിലേക്ക്..

ക്രമേണ ഞങ്ങൾ തമ്മിൽ വർത്തമാനവും വാട്സ്ആപ്പ് ചാറ്റിംഗ് ഒക്കെയായി ഒരു വിധം അടുത്തു നല്ല കൂട്ടുകാരായി…

ശരത്ത് ഇപ്പോൾ അവളുടെ പേര് പറഞ്ഞ് കളിയാക്കാൻ തുടങ്ങി അവൻ പറയുന്നത് ഞങ്ങൾക്ക് രണ്ടുപേർക്കും കൊണ്ട് പിടിച്ച പ്രേമം ആണെന്നാണ്. പക്ഷേ അങ്ങനെയൊരു വർത്തമാനം ഇതുവരെക്കും ഞങ്ങളുടെ ഇടയിൽ വന്നിട്ടേയില്ല വെറുതെ കാഷ്വൽ ആയി സംസാരിക്കും അത്രമാത്രം..

രണ്ടുമൂന്നുദിവസം അവൾക്ക് പനിയായി അവൾ ലീവ് ആയിരുന്നു… അതുകഴിഞ്ഞ് ഒരു ദിവസം അവൾ എനിക്ക് ഫോൺ ചെയ്തിരുന്നു…

“”ആരോണിന് എന്നോട് ഇഷ്ടം ഉണ്ടോ??””

എന്ന് ചോദിച്ചപ്പോൾ ഞാനാകെ വിരണ്ടു പോയി. അവൾ എന്താണ് ഉദ്ദേശിച്ചത് എന്ന് പോലും എനിക്ക് മനസ്സിലായില്ല എന്തിന്റെ പേരിലാണ് അവൾ എന്നോട് ഇങ്ങനെയൊരു ചോദ്യം ചോദിച്ചത് എന്ന് ഓർത്തിരിക്കുകയാണ്

ഞാൻ അപ്പോൾ അവൾ വീണ്ടും ആവർത്തിച്ചു പറയൂ എന്നോട് എന്തെങ്കിലും സ്നേഹം തോന്നിയിട്ടുണ്ടോ എന്ന്..

“” താൻ എന്റെ ഒരു ഫ്രണ്ട് ആണ് അതിലുപരി എനിക്കൊന്നും തോന്നിയിട്ടില്ല…
എന്ന് പറഞ്ഞപ്പോൾ അവളുടെ ശബ്ദത്തിൽ അല്പം നിരാശ കലർന്നതുപോലെ തോന്നി..

“”എന്നെ വിവാഹം കഴിക്കാമോ??””

എന്നുകൂടിയായപ്പോൾ ഇവിടെ ഇത് എന്താണ് പറഞ്ഞു കൊണ്ടുവരുന്നത് എന്ന് ആലോചിക്കുകയായിരുന്നു ഞാൻ ഒരു പെണ്ണ് വിളിച്ച് എന്നെ ഇഷ്ടമാണോ വിവാഹം കഴിക്കാൻ പറ്റുമോ എന്നൊക്കെ ചോദിക്കുന്നതിലുള്ള ഔപചാരികക്കുറവ് ഇനി ശരിക്കും വീർപ്പുമുട്ടിച്ചിരുന്നു..

“”” എനിക്ക് തന്നോട് അങ്ങനെ ഒരു വികാരമേ തോന്നിയിട്ടില്ല.. തന്നോട് ഇത്തിരി അടുത്ത ഇടപഴകിയിട്ടുണ്ട് പക്ഷേ തന്റെ ഉള്ളിൽ ഇങ്ങനെ ഒരു മോഹമുണ്ടെന്ന് എനിക്കറിയില്ല സോറി എനിക്ക് അങ്ങനെ ഒന്നും തോന്നിയിട്ടില്ല….””

എന്ന് പറഞ്ഞ് ഫോൺ വെക്കുമ്പോൾ മറ്റൊന്നും ചിന്തിച്ചിരുന്നില്ല…

പിറ്റേദിവസം അവളെ പൂർണമായും അവോയ്ഡ് ചെയ്തുകൊണ്ടായിരുന്നു ഞാൻ ഓഫീസിൽ ഇരുന്നത് അവൾ പലപ്പോഴായി എന്നോട് ചിരിക്കുന്നതും മിണ്ടാൻ വരുന്നതും ഒക്കെ കണ്ടിരുന്നു പക്ഷേ വേണമെന്ന് വച്ച് തന്നെ അവളെ അവോയ്ഡ് ചെയ്തു…

അവൾക്ക് എന്തോ അത് മനസ്സിലായിട്ടു തന്നെയാവാം അവൾ കൂടുതൽ പിന്നെ അടുത്തേക്ക് വരാതിരുന്നത്…
ഇത് ഇങ്ങനെ തന്നെ പോട്ടെ എന്ന് ഞാനും കരുതി..

അന്ന് ശരത് നാട്ടിലേക്ക് പോയിരുന്നു വീട്ടിൽ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ രാത്രി ഒരു പതിനൊന്ന് മണി ഒക്കെ ആയപ്പോൾ ഡോറിന്റെ വാതിൽ തട്ടുന്നത് കേട്ട് പോയി വാതിൽ തുറന്നു. അപ്പോൾ കണ്ടത് അവളെ ആയിരുന്നു

സംശയത്തോടെ നോക്കിയതും അവർ അകത്തേക്ക് കയറി…

“‘ എന്താ തന്റെ ഉദ്ദേശം എന്ന് ചോദിച്ചപ്പോൾ അവൾ ഒന്നും മിണ്ടിയില്ല

“” താൻ പൊയ്ക്കോളൂ എനിക്ക് കിടന്നുറങ്ങണം എന്ന് അത്യാവശ്യം റൂഡ് ആയിട്ട് തന്നെയാണ് അവളോട് പറഞ്ഞത്…

“” സോറി ഞാൻ വേറെ ആരെയും അറിയാഞ്ഞിട്ടാ…. ആരെയും വിശ്വാസമില്ലാത്തതു കൊണ്ടാ ഇവിടെ വന്നത്… ബുദ്ധിമുട്ടാണെങ്കിൽ സോറി എന്ന് പറഞ്ഞ് അവൾ ഇറങ്ങി… “”

അവളുടെ വീട് അടുത്ത് തന്നെയാണെങ്കിലും ഈ രാത്രി ഇറക്കി വിടേണ്ടിയിരുന്നില്ല എന്ന് എനിക്ക് പിന്നെ തോന്നി..

കിടന്നിട്ട് ഉറക്കം വരാത്തത് കൊണ്ടാണ് പുറത്തിറങ്ങി അവളെ ഒന്നു നോക്കാം എന്ന് കരുതിയത്..
അധിക ദൂരം പോകേണ്ടി വന്നില്ല അവിടെ അടുത്ത് തന്നെയുള്ള ഒരു ബസ്റ്റോപ്പിൽ അവൾ ഇരിക്കുന്നുണ്ടായിരുന്നു..

“”വാ “”
എന്നുപറഞ്ഞ് അവളെ വീട്ടിലേക്ക് കൊണ്ടുവന്നു..

അപ്പോഴാണ് അവൾ പറയുന്നത് അവളുടെ ഒപ്പം ഉള്ളത് അവളുടെ സ്വന്തം അച്ഛനല്ല രണ്ടാനച്ഛനാണ്. അതും വളരെ കുറച്ച് കാലമേ ആയിട്ടുള്ളൂ അയാൾ തങ്ങളുടെ കൂടെ കൂടിയിട്ട്….

അയാളുടെ പെരുമാറ്റത്തിൽ ഇപ്പോൾ ഒരുപാട് വ്യത്യാസമുണ്ട്.. എന്നൊക്കെ…

പക്ഷേ സ്വന്തം അമ്മ അവൾ അതിനെ പറ്റി പറയുമ്പോൾ വിശ്വസിക്കുന്നില്ല എന്നതായിരുന്നു ഏറെ പരിതാപകരം അവൾക്ക് രണ്ടാം അച്ഛനെ ഇഷ്ടമല്ലാത്തതുകൊണ്ട് അവൾ ഓരോന്ന് ഉണ്ടാക്കി പറയുകയാണ് എന്നായിരുന്നു ആ സ്ത്രീയുടെ പക്ഷം…

അയാൾ പോയാൽ പിന്നെ അവർക്ക് സുഖമായി ജീവിക്കാൻ പറ്റില്ലത്രെ അത്രത്തോളം പണം അയാൾ ഓരോ മാസവും കൊടുക്കുന്നുണ്ട്….
അവർ ഇവിടെ വാടകയ്ക്ക് തന്നെയാണ് വന്നിട്ട് അധികമായില്ല അതുകൊണ്ടുതന്നെ അവൾക്ക് ഇവിടെ ആരെയും പരിചയമില്ല…

അയാൾ എസ്റ്റേറ്റിൽ പോകുമ്പോൾ മാത്രമാണ് അവൾക്ക് സമാധാനം. തിരിച്ചുവരുമ്പോൾ അവൾ ജീവനും കയ്യെ പിടിച്ചാണ് നിൽക്കുന്നത്…

അയാൾ വന്നു കഴിഞ്ഞാൽ പിന്നെ രണ്ടോ മൂന്നോ ദിവസം മുഴുവനായും അവിടെ കാണും. അതിൽ നിന്ന് രക്ഷ നേടാൻ ആയിട്ടാണ് അവൾ ഇവിടെ കമ്പനിയിലേക്ക് ജോലിക്ക് വരുന്നത് തന്നെ..

അമ്മയ്ക്ക് നൈറ്റ് ഡ്യൂട്ടി ഉള്ള ദിവസം ആണ് ഈ പ്രശ്നം..

ഇവിടെ വന്നിട്ട് കഴിഞ്ഞതവണ അയാളുടെ ശല്യം കൂടിയപ്പോഴാണ് അങ്ങനെയെല്ലാം അവൾ വിളിച്ചു ചോദിച്ചത്..
ഈ വീക്ക് അമ്മയ്ക്ക് നൈറ്റ് ഡ്യൂട്ടി ആണെന്ന് അറിഞ്ഞു അയാൾ അയാളുടെ ലീവ് എക്സ്റ്റന്റ് ചെയ്തത്രേ..

വല്ലാത്ത ഒരു കുരുക്കിൽ പെട്ട് കിടക്കുന്ന ഒരു പാവം പെണ്ണ് സഹായിക്കാൻ പോലും ആരും ഇല്ല..
ഒരുപക്ഷേ അവളുടെ അമ്മയും അറിഞ്ഞുകൊണ്ട് തന്നെയാണോ എന്നുപോലും എനിക്ക് തോന്നിപ്പോയി..

“” എനിക്ക് വീട്ടുകാർ എന്ന് പറയാൻ ആരുമില്ല ആകെക്കൂടി ഉണ്ടായിരുന്നത് അമ്മച്ചിയാണ് കഴിഞ്ഞവർഷം അമ്മച്ചിയും മരിച്ചപ്പോൾ പിന്നെ ആ വീട്ടിൽ നിൽക്കാൻ തോന്നിയില്ല എല്ലായിടത്തും അമ്മച്ചിയുടെ ഓർമ്മകൾ ഉള്ളതുപോലെ തോന്നും അതുകൊണ്ടാണ് അവിടം വിട്ട് ഇങ്ങോട്ട് പോന്നത്….

ഒരു കൂട്ടായിട്ട് ഇനി അങ്ങോട്ട് പോകുള്ളൂ എന്ന് കരുതിയതാണ് അവിടെ ഒറ്റയ്ക്ക് വയ്യ…
തനിക്ക് സമ്മതമാണെങ്കിൽ നമുക്ക് ഒരുമിച്ച് അവിടെക്ക് പോകാം…. അതിനുമുമ്പ് ഇക്കഴുത്തിൽ ഞാൻ ഒരു മിന്നു കിട്ടും എന്ന് മാത്രം… “””

അതു പറഞ്ഞപ്പോൾ അവൾ സമ്മതിച്ചില്ല അവൾക്ക് അറിയാമായിരുന്നു എന്റെ ഉള്ളിൽ അവളോട് അങ്ങനെയൊരു ഇഷ്ടം ഇല്ല എന്ന് ഇതിപ്പോൾ സഹതാപത്തിന് പുറത്താണ് എന്ന് പേടിച്ചു അവൾ…

എന്റെ പെരുമാറ്റത്തിലും അടുപ്പത്തിലും
അവൾ തെറ്റിദ്ധരിച്ചു പോയത് ആണ് എനിക്ക് അവളോട് ഇഷ്ടമാണ് എന്ന് അതുകൊണ്ടാണ് ഒരു പ്രതീക്ഷ വച്ച് അവൾ ചോദിച്ചത്…

അന്ന് ഒന്നും ഉണ്ടായിരുന്നില്ല പക്ഷേ ഇപ്പോൾ എല്ലാം അറിഞ്ഞപ്പോൾ എനിക്ക് അവളോട് സഹതാപമല്ല മറ്റെന്തോ…

ഒരുതരം ബഹുമാനമുള്ള ചേർത്തു പിടിക്കാനുള്ള ഒരാഗ്രഹമോ.. എന്തൊക്കെയോ അതു പറഞ്ഞപ്പോൾ അവളുടെ മിഴികൾ നിറഞ്ഞിരുന്നു…

അവളുടെ വീട്ടിൽ ഇത് പറഞ്ഞാലുള്ള ഭവിഷത്ത് എന്താണ് കൃത്യമായി അറിയാമായിരുന്നു. അതുകൊണ്ട് തന്നെ ഞങ്ങളുടെ മാര്യേജ് രജിസ്റ്റർ ചെയ്തു, എല്ലാ ഫോർമാലിറ്റിസും കഴിഞ്ഞതിനുശേഷം ആണ് അവളുടെ വീട്ടിൽ പറഞ്ഞത് അവളുടെ രണ്ടാം അച്ഛനേക്കാൾ എതിർത്തത് അമ്മയായിരുന്നു..

എന്താണ് അവരുടെ മനോഭാവം എന്നെനിക്കപ്പോഴും മനസ്സിലാവുന്നുണ്ടായിരുന്നില്ല..

ഒരുപക്ഷേ അവരുടെ ആ ഭർത്താവ് അവിടെ നിൽക്കാനുള്ള കാരണം പോലും ആരതി ആകും… ആരതി പോയാൽ അയാൾ അവളെ വിട്ടു പോകും എന്ന് ഭീഷണിപ്പെടുത്തി കാണും….
എങ്കിലും ഒരു അമ്മ മകളോട് ഇങ്ങനെയൊക്കെ ചെയ്യുമോ എന്നൊക്കെയായിരുന്നു എന്റെ മനസ്സിൽ…

ഏതായാലും നിയമപരമായി അവൾ എന്നെ ഭാര്യയായി അതുകൊണ്ട് അവളെയും കൂട്ടി ഞാൻ എന്റെ വീട്ടിലേക്ക് പോന്നു..

കുരിശു വരച്ച് അവളെ അകത്തേക്ക് ആനയിക്കാൻ അവിടെ ആരും ഉണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ വലതുകാൽ വെച്ച് അങ്ങ് കേറിക്കോളാൻ പറഞ്ഞു…

അവളെയും വിളിച്ച് പള്ളിയിലേക്ക് പോയി മമ്മി ഉറങ്ങുന്നിടത്തേക്ക്…
എനിക്ക് കൂട്ടായി ഒരാളെ കിട്ടി എന്ന സന്തോഷം അറിയിക്കാൻ..

അവൾ കമ്പനിയിലെ ജോലി റിസൈൻ ചെയ്തു എന്റെ വീട്ടിൽ നിന്ന് അങ്ങോട്ട് പോയി വരാൻ ഉള്ള ദൂരം മാത്രേ ഉണ്ടായിരുന്നുള്ളൂ വീട്ടിൽ നിൽക്കാനുള്ള മടി കൊണ്ടാണ് ശരത്തിനെയും കൂട്ടി അവിടെ ഒരു വീട് എടുത്തു മാറിയത്..

അവിടെ എത്തിയപ്പോൾ ഞാൻ അവളുടെ അമ്മയെ പറ്റി അന്വേഷിച്ചു..
ഊഹിച്ചത് ശരിയായിരുന്നു അയാൾ എന്തോ ഭീഷണിപ്പെടുത്തി തന്നെയായിരുന്നു അവളുടെ അമ്മയുടെ കൂടെ ഉണ്ടായിരുന്നത് ഇപ്പോൾ അയാൾ അവരെ ഉപേക്ഷിച്ചു പോയത്രെ…

ആശുപത്രിയിൽ തന്നെയുള്ള മറ്റൊരാളുടെ കൂടെ അവർ താമസമാക്കി എന്നും കേട്ടു…
അതിനെപ്പറ്റി പറഞ്ഞപ്പോൾ അവൾക്ക് ഇനി ആരെപ്പറ്റിയും അറിയേണ്ട എന്ന് പറഞ്ഞു…

ഇപ്പോൾ ഞങ്ങൾ ഞങ്ങളുടെ കാര്യം മാത്രം നോക്കി ജീവിക്കുകയാണ്… ഞങ്ങളുടെ ഈ സ്വർഗം പോലെത്തെ വീട്ടിൽ..

Leave a Reply

Your email address will not be published. Required fields are marked *