ആരോ, രാത്രി അയാൾ സ്ഥിരമായി അയാൾ ആ സ്ത്രീയുടെ വീട്ടിൽ ഇന്ന് രാത്രി ഇറങ്ങി പോകുന്നത് കണ്ടത്രേ…. അത് അവളുടെ ഭർത്താവിനോട് പറഞ്ഞു കൊടുത്തതാണ്…..

(രചന: J. K)

മഹേഷ് എന്ന പേര് എഴുതിയ ആ മോതിരം കയ്യിൽ നിന്ന് ഊരി എടുക്കുമ്പോൾ നിത്യക്ക് സങ്കടം തോന്നി ഏറെ മോഹത്തോടെ അണിഞ്ഞതാണ്……

പത്തൊൻപത് വയസ്സ് കഴിഞ്ഞാൽ പിന്നെ മംഗല്യയോഗം മുപ്പത്തഞ്ചിനു ശേഷമേ ഉള്ളൂ എന്ന് പറഞ്ഞപ്പോൾ അച്ഛൻ എടു പിടി എന്ന് കല്യാണം ഉറപ്പിക്കുകയായിരുന്നു…..

അങ്ങനെയാണ് മഹേഷിന്റെ കല്യാണാലോചന വന്നത് ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ വർക്ക് ചെയ്യുകയായിരുന്നു അയാൾ…

കാണാൻ വലിയ തരക്കേടില്ല…. ഇരുനിറം പക്ഷേ വല്ലാത്ത വിനയമായിരുന്നു എല്ലാവരോടും അത് എല്ലാവർക്കും ഇഷ്ടമായി ചെറുക്കൻ ഒരു പാവമാണെന്ന് ആദ്യം പെണ്ണ് കാണാൻ വന്ന ദിവസം തന്നെ എല്ലാവരും മാർക്കിട്ടു…

അയാളുടെ വീട്ടിൽ അമ്മയും അച്ഛനും ഒരു സഹോദരിയും മാത്രമാണ് ഉണ്ടായിരുന്നത്

നല്ല കുടുംബം അങ്ങനെ വേറെ ബാധ്യതകൾ ഒന്നും ഇല്ല അതുകൊണ്ടുതന്നെ വീട്ടുകാർക്ക് എല്ലാവർക്കും സമ്മതമായിരുന്നു ഈ വിവാഹത്തിന്…

അവിടെ അവർ വന്നു കണ്ടു പെണ്ണിനെയും വീടും സ്ഥലവും എല്ലാം ഇഷ്ടമായി എന്നു പറഞ്ഞു….

ഇനി നിങ്ങൾ ആരൊക്കെയാണ് അങ്ങോട്ട് വരുന്നത് എന്ന് വച്ചാൽ വരാൻ പറഞ്ഞു അവർ പോയി….

ഇവിടെനിന്ന് എല്ലാവരും അവരുടെ വീടും ചുറ്റുപാടും കാണാൻ വേണ്ടി പോയി ഒരു കുഞ്ഞു വീടാണെങ്കിലും അവർക്ക് ഇഷ്ടമായി എല്ലാവരും നല്ല സ്വഭാവം ആണത്രേ കുറച്ച് സ്ഥലവും അവരുടെ പേരിൽ ഉണ്ട്

പിന്നെ ചെക്കന് ഒരു നല്ല കമ്പനിയിലാണ് ജോലി ചെയ്യുന്നത് അത്യാവശ്യം വരുമാനവും ഉണ്ട് വേറെ എന്ത് നോക്കാൻ ആണ് എന്നാണ് എല്ലാവരും പറഞ്ഞത്….

തന്നെയുമല്ല അവിടെ അടുത്തുള്ള ബന്ധുക്കളോട് ഒക്കെ അന്വേഷിച്ചപ്പോൾ ചെറുക്കനെ കുറിച്ച് ചീത്ത ഒന്നും അവർക്കും പറയാനുണ്ടായിരുന്നില്ല നല്ല ചെറുക്കനാണ് എന്നായിരുന്നു എല്ലാവരും പറഞ്ഞത്…

അങ്ങനെ ആ കല്യാണം ഉറപ്പിച്ചു നിശ്ചയം കഴിഞ്ഞു മൂന്ന് മാസത്തെ ഇടവേള ഉണ്ടായിരുന്നു കല്യാണത്തിന്….

നിശ്ചയം കഴിഞ്ഞ മൂന്ന് മാസത്തെ ഇടവേളയില്ലേ അതുകൊണ്ട് നിശ്ചയത്തിന് മോതിരം മാറ്റം നടത്താമെന്നാണ് തീരുമാനിച്ചത് അങ്ങനെ അത് നടന്നു…

നിശ്ചയത്തിന് നാട്ടുനടപ്പനുസരിച്ച് ഒരു മൊബൈൽ ഫോണും കുറെ മിട്ടായികളും ചെറുക്കൻ സമ്മാനമായി കൊണ്ട് കൊടുത്തു..

അന്ന് ഏറെ നേരം സംസാരിച്ചാണ് അവർ പിരിഞ്ഞത്….ചെറുക്കനെ അവൾക്ക് വല്ലാതങ്ങ് ബോധിച്ചു…

വളരെ മനോഹരമായി സംസാരിക്കാൻ മിടുക്കനായിരുന്നു മഹേഷ് എല്ലാവരും കേട്ടിരുന്നു പോകും അത്ര നല്ല സംസാരമായിരുന്നു അയാളുടേത്…

എൻഗേജ്മെന്റ് കഴിഞ്ഞ മിക്കദിവസങ്ങളിലും മഹേഷ് നിത്യ വിളിക്കുമായിരുന്നു പക്ഷെ പലപ്പോഴും നിത്യ തിരിച്ചു വിളിക്കുമ്പോൾ മുഴുവൻ ഫോൺ ബിസിയായിരുന്നു….

ആദ്യമൊന്നും കാര്യമാക്കിയില്ലെങ്കിലും പിന്നീട് അവൾ അതിനെ പറ്റി ചോദിച്ചു അപ്പോൾ പറഞ്ഞത് ഓഫീസിലെ ആവശ്യങ്ങളുമായി ഓരോരുത്തരും വിളിക്കുന്നത് എന്നാണ്…..

ഒരിക്കൽ മഹേഷിനെ ഏതോ ഒരു പെണ്ണിന്റെ കൂടെ കണ്ടു എന്ന് ആരോ നിത്യയോട് വന്നു പറഞ്ഞു…

അവളിൽ അത് അസ്വസ്ഥത സൃഷ്ടിച്ചു…
അത് ആരാണെന്ന് മഹേഷിനെ വിളിച്ചു ചോദിച്ചു നോക്കി…

അപ്പോൾ പറഞ്ഞു തൊട്ടപ്പുറത്തെ വീട്ടിലെ ചേച്ചിയാണ് എന്ന് ചേച്ചിയുടെ ഭർത്താവ് ദുബായിൽ ആയതുകൊണ്ട് എന്തെങ്കിലും സഹായത്തിന് മഹേഷോ പെങ്ങളോ ആണ് പോകാറുള്ളത് എന്ന് അപ്പോൾ അതിൽ ഒരു തെറ്റും നിത്യക്ക് കാണാനായില്ല…..

നിശ്ചയങ്ങൾ രണ്ടുമാസം പെട്ടെന്ന് കടന്നുപോയി കല്യാണത്തിന് അധികനാൾ ഇല്ലാതായി…

അങ്ങനെ ഒരു ദിവസം വൈകുന്നേരം മുതൽ മഹേഷിനെ ഫോണിലേക്ക് വിളിച്ചിട്ട് കിട്ടുന്നില്ല ആയിരുന്നു….

എപ്പോഴും സ്വിച്ച് ഓഫ് നിത്യക്ക് ആകെ ടെൻഷനായി എന്തെങ്കിലും അപകടം പറ്റിയോ എന്നായിരുന്നു അവളുടെ ആദി മുഴുവൻ….

മഹേഷിന്റെ വീട്ടിലേക്ക് വിളിച്ചു നോക്കി ആരും ഫോണെടുക്കുന്നില്ലായിരുന്നു നിത്യ ടെൻഷൻ സ്വന്തം അച്ഛനോടും അമ്മയോടും പറഞ്ഞു…

അപ്പോൾ അവർ അന്വേഷിക്കാം എന്ന് പറഞ്ഞു… അവന്റെ വീട്ടിൽ എല്ലാവരും ഫോൺ എടുക്കാതിരിക്കണം എങ്കിൽ അതിന്റെ പിന്നെ എന്തെങ്കിലും തക്കതായ കാരണം ഉണ്ടാകും എന്ന് അവർ പറഞ്ഞു….

മഹേഷിന് ഒന്നും പറ്റി കാണരുത് എന്ന് എല്ലാവരും പ്രാർത്ഥിച്ചു…. നിത്യയുടെ അച്ഛൻ അപ്പോൾ തന്നെ പുറപ്പെട്ടു എന്താണ് പ്രശ്നം എന്ന് അന്വേഷിക്കാൻ….

കുറേനേരം കഴിഞ്ഞു അച്ഛനെയും കാണാതായി അപ്പോഴാണ് നിത്യ അച്ഛന്റെ ഫോണിലേക്ക് വിളിച്ചത്….

ഞാൻ വരാം എന്നിട്ട് പറയാം എന്നു മാത്രമായിരുന്നു മറുപടി അവൾക്ക് ആകെ ടെൻഷനായി എന്താണ് സംഭവിച്ചത് എന്ന് അറിയാണ്ട് ഒരു സമാധാനവും ഇല്ല എന്നായി….

അല്പനേരം കഴിഞ്ഞപ്പോൾ അച്ഛൻ വന്നു അവളോട് പറഞ്ഞു നമുക്ക് ഈ കല്യാണം വേണ്ട മോളെ…. എന്ന്..

നിത്യ ആകെ ഞെട്ടിപ്പോയി കാരണം മഹേഷ് അവളുടെ മനസ്സിൽ കൂടിയിട്ട് കാലം കുറെയായി….

അവൾ വെപ്രാളത്തോടെ എന്തുപറ്റി എന്ന് ചോദിച്ചു അപ്പോൾ പറഞ്ഞു തൊട്ടടുത്ത വീട്ടിലേ സ്ത്രീയുമായി അവന് ബന്ധമുണ്ടായിരുന്നു എന്ന്….

അവരുടെ ഭർത്താവ് ദുബായിലേക്ക് പോയി കഴിഞ്ഞാൽ അയാൾ അവിടെ തന്നെയാണ് എന്ന്…

അവരുടെ ബന്ധത്തെപ്പറ്റി ഒന്നും ആർക്കും അറിയില്ലായിരുന്നത്രേ അതുകൊണ്ടാണ് മഹേഷിനെ പറ്റി അന്വേഷിച്ചപ്പോൾ എല്ലാവരും നല്ല അഭിപ്രായം പറഞ്ഞത് നാട്ടുകാരുടെ മുന്നിൽ ഒക്കെ അയാൾ വലിയ മാന്യനാണ് രഹസ്യമായി ഇങ്ങനെ ഒരു ബന്ധം വച്ചുപുലർത്തുന്നുണ്ട് എന്ന് മാത്രം…..

ഇപ്പോൾ ആരോ, രാത്രി അയാൾ സ്ഥിരമായി അയാൾ ആ സ്ത്രീയുടെ വീട്ടിൽ ഇന്ന് രാത്രി ഇറങ്ങി പോകുന്നത് കണ്ടത്രേ….

അത് അവളുടെ ഭർത്താവിനോട് പറഞ്ഞു കൊടുത്തതാണ്….. അങ്ങനെയാണ് അയാൾ രഹസ്യമായി വന്നതും എല്ലാം കയ്യോടെ പിടിച്ചതും…

മഹേഷിന്റെ നാട്ടിലെ മാന്യതയുടെ കുപ്പായമഴിഞു വീണതും…. കേട്ടതൊന്നും വിശ്വസിക്കാനാവാതെ നിന്നു നിത്യ…

മഹേഷിന്റെ മധുരം തുളുമ്പുന്ന വാക്കുകൾ ആയിരുന്നു അവളുടെ മനസ്സ് മുഴുവൻ… കാണിച്ചത് മുഴുവൻ അഭിനയമായിരുന്നു എന്ന് വിശ്വസിക്കാൻ പ്രയാസം തോന്നി അവൾക്ക്….

മറ്റൊരാളുടെ കൂടെ കഴിഞ്ഞു തന്നെയും ചതിച്ചവനോട് എന്തെന്നില്ലാത്ത വെറുപ്പ് തോന്നി…

ആ സ്ത്രീയുടെ ഭർത്താവ് എല്ലാം അറിഞ്ഞിട്ട് നാട്ടിൽ എത്തി അവളെ അവിടെ നിന്നും ഇറക്കി വിട്ടു….

അവൾ മഹേഷിന്റെ കൂടെ ഇറങ്ങിപ്പോയി വേറെ വഴിയില്ലാതെ അവളെയും കൊണ്ട് പോകേണ്ടിവന്നു മഹേഷിന്….
അതാണത്രേ ഉണ്ടായത്….

അത് കേട്ട് ആദ്യം തന്നെ നിത്യ ചെയ്തത് മഹേഷ് അണിയിച്ച് കയ്യിലെ മോതിരം ഊരി വലിച്ചെറിയുകയാണ് അത് ഊരുമ്പോൾ നല്ല സങ്കടമുണ്ടായിരുന്നു ഏറെ മോഹിച്ച് തന്നെയാണ് അത് അണിഞ്ഞത്…

എങ്കിലും ഒരുത്തിയുടെ കൂടെ കഴിഞ്ഞ് അത് മറച്ച് വെച്ച് തന്നെ ചതിക്കാൻ ഒരുമ്പെട്ട അയാളുടെ കൂടെ കഴിയേണ്ടി വന്നില്ലല്ലോ എന്ന ആശ്വാസവും…

ഒരുപക്ഷേ വിവാഹം കഴിഞ്ഞിട്ടാണ് ഇതെല്ലാം സംഭവിക്കുന്നത് എങ്കിൽ ഇതിനേക്കാൾ വലിയ ദുരന്തം ആയേനെ ഇപ്പോൾ എൻഗേജ്മെന്റ് കഴിഞ്ഞു എന്നു മാത്രമല്ലേ ഉള്ളൂ….

വിരലിൽ ഉള്ള മോതിരം വലിചെറിയുന്നതിനോടൊപ്പം മനസ്സിൽ നിന്നും കൂടി ഇറക്കിവിട്ടു മഹേഷിനെ അവൾ…

പിന്നീട് അവൾ ചെയ്ത എല്ലാ ദൈവങ്ങൾക്ക് നന്ദി പറയുകയായിരുന്നു…

കണ്ണടച്ച് ആത്മാർത്ഥമായി സ്നേഹിച്ച അയാളുടെ തനിനിറം തന്നെ മുന്നിൽ കൊണ്ടുവന്ന് കാണിച്ചു തന്നതിന് വലിയൊരു ചതിക്കുഴിയിൽ തള്ളിയിടാതെ ഇരുന്നതിന്….

ചക്ക യാണെങ്കിൽ ചൂഴ്ന്ന് നോക്കാൻ പറ്റും മനുഷ്യ മനസ്സ് എങ്ങനെ നോക്കാനാണ്…. ചതിക്കുഴികളിൽ ആരും വീഴാതിരിക്കട്ടെ….

Leave a Reply

Your email address will not be published. Required fields are marked *