അംബിക ഒന്നുകൂടി ആ മെസ്സേജിലേക്ക് കണ്ണോടിച്ചു എന്തോ അത് കാണുമ്പോൾ അവൾക്ക് വല്ലാത്തൊരു കുളിരുപോലെ വീണ്ടും വീണ്ടും കണ്ണാടിക്ക് മുന്നിൽ നിന്ന് തന്റെ ആ പവിഴാധരങ്ങളുടെ ഭംഗി

(രചന: Jk)

“”” നിന്റെ ഈ പവിഴം പോലുള്ള ചുണ്ടുകളാണ് പെണ്ണേ എന്നെ അത്രമേൽ ഉൻമത്തൻ ആക്കുന്നത്!””

അംബിക ഒന്നുകൂടി ആ മെസ്സേജിലേക്ക് കണ്ണോടിച്ചു എന്തോ അത് കാണുമ്പോൾ അവൾക്ക് വല്ലാത്തൊരു കുളിരുപോലെ വീണ്ടും വീണ്ടും കണ്ണാടിക്ക് മുന്നിൽ നിന്ന് തന്റെ ആ പവിഴാധരങ്ങളുടെ ഭംഗി ആസ്വദിച്ചു അവൾ…

ഇതുവരെയും അവയെപ്പറ്റി വർണ്ണിച്ച് ആരും ഒന്നും പറഞ്ഞിട്ടില്ല ഇത്രക്ക് മനോഹരങ്ങളായിരുന്നുവോ അവ താൻ പോലും ശ്രദ്ധിച്ചിട്ടില്ല എങ്ങനെയാണ് ഇയാൾ അത് കണ്ടുപിടിച്ചത്!!

അത്ഭുതമാണ് തോന്നിയത് ഒന്നോ രണ്ടോ ഫോട്ടോ മാത്രമേ താൻ ഫെയ്സ്ബുക്കിൽ ഇട്ടിട്ടുള്ളൂ അതിൽ നിന്ന് ഇത്രമേൽ തന്റെ സൗന്ദര്യത്തെ വർണിച്ചു കൊണ്ടുള്ള മെസ്സേജുകൾ അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല…

സുരേഷേട്ടൻ ഇതുവരെ തന്നോട് ഇതുപോലെയുള്ള ഒന്നും പറഞ്ഞിട്ടില്ല… ഒരു നല്ല സാരിയുടുത്ത് റെഡിയായാലും നന്നായി വന്നാലോ ഒന്നും തന്റെ മുഖത്തേക്ക് പോലും ഒന്നും നോക്കാറില്ല..

അപ്പോഴാണ് തന്നെ അധികം കണ്ടിട്ടില്ലാത്ത ഒരാൾ തന്റെ ഭംഗിയെ പറ്റി ഇങ്ങനെ വാതോരാതെ പുകഴ്ത്തുന്നത്…

“” തന്റെ ഈ വടിവൊത്ത ശരീരത്തിന് ചുരിദാറാണ് ഭംഗി!!””

എന്ന് പറഞ്ഞതും സുരേഷേട്ടന്റെ വാക്കുകൾ ഓർത്തു… ആളൊരു പഴഞ്ചൻ ആണ്, ഇവിടുത്തെ അമ്മയുടെ മൂത്ത മകൻ… താഴെ സ്വന്തമായി രണ്ട് അനിയത്തിമാരാണ് അവരുടെ കാര്യങ്ങൾ എല്ലാം കഴിഞ്ഞ് മതി തന്റെ കാര്യം നോക്കുക എന്ന് ശക്തമായി തന്നെ വീട്ടിൽ പറഞ്ഞിരുന്നു…

അതുകൊണ്ടാണ് അവരുടെ രണ്ടുപേരുടെയും വിവാഹം കഴിയാൻ കാത്തുനിന്നത്…
ചെറുപ്പത്തിലെ അച്ഛൻ നഷ്ടപ്പെട്ട അവർക്ക് അച്ഛന്റെ സ്ഥാനത്തായിരുന്നു സുരേഷേട്ടൻ അതുകൊണ്ട് എന്താ എന്തൊരു കാര്യത്തിനും മുന്നിൽ തന്നെ വേണം…

അതിപ്പോ അവരുടെ വീടിന്റെ ഗൃഹപ്രവേശം ആണെങ്കിലും ശരി അവരുടെ കുട്ടിയുടെ പിറന്നാൾ ആണ് എങ്കിലും ശരി…

ഞങ്ങളുടെ വീടിന്റെ അവസ്ഥയും മറിച്ചൊന്നും ആയിരുന്നില്ല അച്ഛന് നാല് പെൺമക്കളായിരുന്നു ഞാൻ രണ്ടാമത്തേതും…
ചേച്ചിയെ അച്ഛന്റെ പെങ്ങളുടെ മകൻ തന്നെയാണ് വിവാഹം കഴിച്ചത് അതും സ്ത്രീധനം ഒന്നും വാങ്ങാതെ…

അച്ഛന്റെ കയ്യിൽ ഒന്നുമില്ലായിരുന്നു അതുകൊണ്ടുതന്നെയാണ് പ്രായത്തിന് ഏറെ വ്യത്യാസമുണ്ട് എന്നിട്ടും സ്ത്രീധനം ഒന്നും വേണ്ട എന്നും പറഞ്ഞ് വന്ന സുരേഷേട്ടന് എന്നെ പിടിച്ചു കൊടുക്കാൻ ഉള്ള കാരണം….

എന്റെ ഒപ്പം തന്നെ അനിയത്തിക്കും കല്യാണം ശരിയായി.. പക്ഷേ രണ്ടുപേരുടെയും കൂടി ഒരുമിച്ചു കല്യാണം കഴിച്ച് തരാൻ അച്ഛന്റെ കയ്യിൽ ഒന്നും ഉണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ വിവാഹത്തിന്റെ കുറച്ചു ദിവസം മുന്നേ ഏട്ടൻ വീട്ടിൽ വന്നിരുന്നു….

ചെറിയൊരു പൊതി അച്ഛന് നേരെ നീട്ടി..
ഒരു മാലയും രണ്ടു വളയും ഉണ്ടായിരുന്നു അതിൽ!!

ഇത് അമ്പികക്ക് കൊടുത്തോളൂ….. അപ്പോൾ അംബികക്ക് കരുതിവച്ചിരിക്കുന്ന സ്വർണ്ണം എടുത്ത് അവളുടെ അനിയത്തി രാധികയുടെ കൂടി വിവാഹം ഞങ്ങളുടെ ഒപ്പം നടത്താമല്ലോ അവളെ കല്യാണം അന്വേഷിച്ചു വന്നത് എന്റെ ഒരു കൂട്ടുകാരനാണ്….

ആള് നല്ലവനാണ് അതു കൊണ്ട് ഈ ഒരു ബന്ധം വെറുതെ ഉപേക്ഷിക്കരുത്!!!

അത്രയും പറഞ്ഞ് ആള് പോയി അത്രയും മതിയായിരുന്നു അച്ഛന്റെ മനസ്സിൽ സുരേഷേട്ടന്റെ സ്ഥാനം വലുതാവാൻ അച്ഛന് പിന്നെ ഒന്നും നോക്കേണ്ടി വന്നില്ല മരുമകൻ ആയിട്ടില്ല മകനായിട്ട് തന്നെയാണ് അന്നുമുതൽ അച്ഛൻ സുരേഷേട്ടനെ കണ്ടത്!!!

സുരേഷേട്ടന്റെ അമ്മയും സുരേഷേട്ടനെ പോലെ തന്നെയായിരുന്നു പരോപകാരി എല്ലാംകൊണ്ടും ഇത് നല്ലൊരു ബന്ധം തന്നെയാണ് പക്ഷേ, എനിക്കായിരുന്നു പ്രശ്നം എന്റെ മനസ്സിൽ ഭർത്താവ് എന്നാൽ പല സങ്കല്പങ്ങളും ഉണ്ടായിരുന്നു ദാരിദ്ര്യം ഉള്ളവർക്ക് സ്വപ്നം കാണാൻ പാടില്ല എന്നൊന്നും ഇല്ലല്ലോ….

പാന്റും ഷർട്ടും ഇട്ട് പത്രാസിൽ നടക്കുന്ന ഒരു ആളെ സ്വപ്നം കണ്ട എനിക്ക് വെറും മുണ്ടും കൈലിയും മാത്രം നടക്കുന്ന സുരേഷേട്ടൻ വരനായി വന്നു…

ഞാൻ ചുരിദാർ ഒന്നും ഇടുന്നതിനോട് ആൾക്ക് വലിയ താല്പര്യം ഇല്ലായിരുന്നു എപ്പോഴും സാരി ഉടുക്കുന്നത് ആയിരുന്നു ഇഷ്ടം… പിന്നെ എന്റെ താല്പര്യത്തിന് വല്ലാതെ എതിരും നിൽക്കില്ലായിരുന്നു…

ഇതാണ് യാഥാർത്ഥ്യം എന്നത് ഉൾക്കൊള്ളാൻ കുറച്ചു സമയം പിടിച്ചു എങ്കിലും ഉള്ള ജീവിതത്തിൽ തൃപ്തയായി മുന്നോട്ടു പോകാൻ തീരുമാനിച്ചു…

കാര്യമായ സ്നേഹപ്രകടനങ്ങളും മറ്റോ ഒന്നും ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല…
സുരേഷേട്ടൻ എപ്പോഴും തിരക്കിലാവും എങ്കിലും കുവൈറ്റ് കാര്യം എല്ലാം അന്വേഷിക്കും ഞങ്ങൾക്ക് വേണ്ടുന്നത് എല്ലാം എത്തിക്കും ഇതിനിടയിൽ ഞങ്ങൾക്ക് രണ്ടു മക്കളുണ്ടായി എന്ന് ഒഴിച്ചാൽ, സ്നേഹപൂർവ്വം അദ്ദേഹം എന്നോട് ഒന്ന് പെരുമാറിയിട്ട് കൂടിയില്ല…

ഉള്ളിൽ ധാരാളം സ്നേഹമുണ്ട് പക്ഷേ പുറമേക്ക് കാണിക്കാൻ അറിയില്ലായിരുന്നു ആൾക്ക്…

എല്ലാം തകർന്നത് പുതിയൊരു ഫോൺ കിട്ടിയപ്പോഴായിരുന്നു സുരേഷേട്ടന് ആരോ കൊടുത്തതാണ് ഒരു സ്മാർട്ട്ഫോൺ അദ്ദേഹത്തിന് അത് ഉപയോഗിക്കാൻ അറിയുകയും ഇല്ല താല്പര്യവും ഇല്ല അതുകൊണ്ട് എനിക്ക് കൊണ്ടുവന്നു തന്നു എന്റെ പഴയ ഫോൺ സുരേഷേട്ടനും എടുത്തു..

സുരേഷേട്ടന്റെ ഏട്ടന്റെ മോളാണ് അതിൽ ഫേസ്ബുക്കും വാട്ട്സാപ്പും എല്ലാം ശരിയാക്കി തന്നത്…

എനിക്ക് വലിയ പിടിയൊന്നും ഉണ്ടായിരുന്നില്ല…
എല്ലാ വെള്ളിയാഴ്ചയും ലീവിന് വരുന്ന അവളോട് ചോദിച്ചു ഒരുവിധം കാര്യങ്ങൾ എല്ലാം ഞാൻ മനസ്സിലാക്കി..

അങ്ങനെയാണ് അതിലേക്ക് ഒരാളുടെ ഫ്രണ്ട് റിക്വസ്റ്റ് വരുന്നത് ഫോട്ടോ നോക്കി എന്റെ മോഹം പോലെ ഒരാൾ!! ജീൻസും ടീഷർട്ടും എല്ലാം ഇട്ട്.. പരിഷ്ക്കാരിയായ ഒരാൾ..

നഷ്ടബോധം വീണ്ടും തല പൊക്കാൻ തുടങ്ങി.. എങ്കിലും ഇതാണ് എന്റെ ജീവിതം എന്ന് സ്വയം വിശ്വസിച്ചു അപ്പോഴാണ് അയാൾ മെസ്സേജ് അയക്കാൻ തുടങ്ങിയത്..
ആദ്യമൊക്കെ വിശേഷങ്ങൾ അന്വേഷിച്ച്ചാണ് തുടങ്ങിയതെങ്കിൽ
പിന്നീട് പുകഴ്ത്തിയും മറ്റും ആയി..

ഒടുവിൽ ആളുടെ മെസ്സേജ് വന്നില്ലെങ്കിൽ വല്ലാത്ത വിമ്മിഷ്ടം തോന്നാൻ തുടങ്ങി..

പിന്നെ പിന്നെ എന്റെ ജീവിതം മടുത്തു തുടങ്ങി..
സുരേഷേട്ടന്റെ ഈ പഴഞ്ചൻ രീതികളോട് വല്ലാത്ത ഒരു മടുപ്പ് തോന്നി..

പിന്നെ എന്തിനും ഏതിനും വഴക്കായി എല്ലാത്തിന്റെയും മൂല കാരണം ഞാൻ തന്നെയാകും..

രണ്ടു കൈ കൂട്ടി അടിച്ചാൽ ശബ്ദം ഉണ്ടാകു എന്നത് പറഞ്ഞതുപോലെ അദ്ദേഹം ഒന്നും മിണ്ടാറില്ല…
എല്ലാം എനിക്കായി വിട്ടു നൽകും അതുകൊണ്ടുതന്നെപ്രശ്നങ്ങൾ ഒരു അളവ് വരെ പരിഹരിക്കപ്പെട്ടു..

ഒരിക്കൽ സുരേഷേട്ടന്റെ ഏട്ടന്റെ മോള് വീട്ടിൽ വന്നപ്പോൾ എന്റെ ഫോൺ എടുത്തു അതിൽ നിന്ന് മെസഞ്ചറിൽ ഉള്ള കാര്യങ്ങളെല്ലാം കണ്ടുപിടിച്ച് അദ്ദേഹത്തോട് പറഞ്ഞു കൊടുത്തു കാര്യം എന്തൊക്കെ തന്നെയായാലും അവൾക്ക് ഇളയച്ഛനോട് സ്നേഹ കൂടുതലുണ്ടാവുമല്ലോ!!!

എന്നെ ഉപേക്ഷിക്കുന്നെങ്കിൽ ഉപേക്ഷിച്ചോട്ടെ, എനിക്ക് എല്ലാമെല്ലാമായി മറ്റൊരാളുണ്ട് എന്ന അഹങ്കാരം ഉള്ളിൽ ഇങ്ങനെ നിന്നു..

ഞാൻ ആളോട് എല്ലാം തുറന്നു പറഞ്ഞു വീട്ടിൽ അറിഞ്ഞത് സുരേഷേട്ടൻ അതിനെപ്പറ്റി ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയത് എല്ലാം..

പിന്നെ കിട്ടിയത് ഒരു ബ്ലോക്കാണ് അപ്പോഴാണ് മനസ്സിലായത് അയാൾക്ക് ഇതൊക്കെ വെറും സമയം കൊല്ലികൾ മാത്രമായിരുന്നു എന്ന്… അയാളുടെ പഞ്ചാര വാക്കിൽ മയങ്ങി ഇത്രയും കാലം ജീവിച്ച എനിക്ക് സർവ്വതും നഷ്ടപ്പെടും എന്ന ഒരു അവസ്ഥയായി.

സുരേഷേട്ടൻ വന്നപ്പോൾ ഞാൻ അദ്ദേഹത്തിന്റെ കാലിൽ വീണ് മാപ്പ് പറഞ്ഞു.

“”” വളരെ ചെറുപ്പത്തിൽ എടുത്തു തോളത്തു വച്ചതാണ് ഈ കുടുംബത്തിന്റെ ഭാരം അതുകൊണ്ടുതന്നെ എന്റെ ഒരു കാര്യവും ഞാൻ ഇതുവരെ ശ്രദ്ധിച്ചിട്ടില്ല നിനക്കും കുഞ്ഞുങ്ങൾക്കും ഒരു കുറവും വരരുത് എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു പക്ഷേ നീ എന്നിൽ തൃപ്തയല്ല എന്ന് നിന്റെ പ്രവർത്തികൾ എനിക്ക് മനസ്സിലാക്കി തന്നു. ഇനി നിനക്ക് നിന്റെ വഴി തിരഞ്ഞെടുക്കാം!!”””

എന്നുപറഞ്ഞപ്പോൾ ഞാൻ പറഞ്ഞിരുന്നു എനിക്കൊരു തെറ്റുപറ്റിയതാണ് എന്നോട് ക്ഷമിക്കണം എന്ന്..

അപ്പോഴേക്കും എല്ലാവരും അറിഞ്ഞ് അദ്ദേഹത്തോട് എന്നെ ഉപേക്ഷിക്കാൻ ഉപദേശിക്കുന്നുണ്ടായിരുന്നു ആരുടെയും വാക്കുകൾക്ക് വില നൽകാതെ അദ്ദേഹം എന്നോട് പറഞ്ഞു തെറ്റ് ആർക്കും പറ്റും അത് തിരുത്താനുള്ള മനസ്സ് കാണിക്കുന്നിടത്താണ് മനുഷ്യരുടെ വിജയം എന്ന്…

എല്ലാം മറന്ന് എന്നെ ജീവിതത്തിലേക്ക് കൂട്ടാൻ അദ്ദേഹം തയ്യാറായി..
ഞാൻ എന്താണ് ആ രീതിയിൽ മനസ്സിലാക്കാൻ ശ്രമിക്കുന്ന അദ്ദേഹത്തെ അദ്ദേഹം എന്താണ് ആ രീതിയിൽ മനസ്സിലാക്കാൻ ഞാനും ശ്രമിച്ചു..

ഇപ്പോൾ ജീവിതം മനോഹരമാണ്…
ഒരുപക്ഷേ മുമ്പ് കാണാത്ത സൗന്ദര്യം ജീവിതത്തിൽ എനിക്കിപ്പോൾ കാണാൻ കഴിയുന്നുണ്ട്….

Leave a Reply

Your email address will not be published. Required fields are marked *