സിഗരറ്റ് വച്ച് പൊള്ളിക്കാത്ത ഒരു ഭാഗം പോലും എന്റെ ശരീരത്തിൽ ഇപ്പോൾ ബാക്കിയില്ല… മൂർച്ചയുള്ള ചെറിയ ആയുധങ്ങളുമായി വന്ന് എന്റെ സ്വകാര്യഭാഗങ്ങളിൽ

(രചന: Jk)

“””എടൊ താൻ ഒന്നും പറഞ്ഞില്ല!!!”””
എന്ന് സ്മൃതിയെ നോക്കി ചോദിക്കുമ്പോൾ അവൾ പ്രണവിനെത്തന്നെ നോക്കി നിൽക്കുകയായിരുന്നു…

“” സ്മൃതിക്ക് ഞാൻ പറഞ്ഞതൊന്നും മനസ്സിലായില്ല എന്നുണ്ടോ എന്തായാലും ഞാനൊരു വിവാഹം കഴിക്കണം പിന്നെ എനിക്ക് മനസ്സിന് ഇഷ്ടപ്പെട്ട പെൺകുട്ടിയെ ആവാം എന്ന് വിചാരിച്ചു….

ഒരിക്കൽ തന്നെ നഷ്ടപ്പെടുത്തിയതിന് ഒരുപാട് അനുഭവിച്ചതാ ഞാൻ ഇനിയും വയ്യടോ തന്റെ നഷ്ടം താങ്ങാൻ…. എന്നും താനൊരു നോവുന്ന ഓർമ്മയായി എന്റെയുള്ളിൽ ഉണ്ടായിരുന്നു ഇനി എനിക്കത് താങ്ങാൻ വയ്യ!!”””

പ്രണവ് പറഞ്ഞത് കേട്ട് പുച്ഛത്തോടെ ഒന്ന് ചിരിച്ചു സ്മൃതി ഇത്തവണയും അവൾക്കൊന്നും മിണ്ടാൻ തോന്നിയില്ല ക്രമേണ പ്രണവിനു ദേഷ്യം വരുന്നുണ്ടായിരുന്നു…

അത് മനസ്സിലാക്കി എന്നോണം അവൾ അയാളെ വിളിച്ചു …

“”പ്രവി!!!!””

അത് കേട്ടതും അയാളുടെ ഉള്ളം ആർദ്രമായി…
“”””എത്ര നാളായി എന്നറിയാമോ താൻ എന്നെ അങ്ങനെ ഒന്ന് വിളിച്ചിട്ട്!!!”

സന്തോഷത്തോടെ പ്രവീൺ അത് പറഞ്ഞതും അവൾ മറ്റ് ഇങ്ങോട്ടോ നോട്ടം മാറ്റി…

“”” പ്രവി എന്ന് വിളിച്ചിരുന്ന.. തന്റെ പ്രണയം കിട്ടാൻ കൊതിച്ചിരുന്ന… പണ്ടത്തെ സ്മൃതി അല്ല ഇപ്പോൾ ഞാൻ!!! ഒരുപാട് മാറിട ഇനിയൊരു ജീവിതം തെരഞ്ഞെടുക്കാൻ കഴിയാത്ത അത്രയും മാറി!!!””

അവൾ പറഞ്ഞതിന്റെ അർത്ഥം മനസ്സിലാകാതെ പ്രവീൺ അവളുടെ മുന്നിലേക്ക് കയറി നിന്നു…

“””നിനക്കെന്താ പറയാനുള്ളത് എന്നുവച്ചാൽ വിശദമായി എന്റെ മുഖത്ത് നോക്കി തന്നെ പറ ഇങ്ങനെ അവിടെയും ഇവിടെയും തൊടാതെ പറഞ്ഞാൽ എനിക്കൊന്നും മനസ്സിലാവില്ല!!!!”

“”ഞാൻ… ഞാനൊരു വിധവയാണ്!!!”””

അവൾ പറഞ്ഞത് കേട്ട് പ്രണവ് ചിരിച്ചു. “””ഇതെനിക്ക് അറിയാത്ത കാര്യവോ മറ്റോ ആണോ ഇതെല്ലാം അറിഞ്ഞിട്ടല്ലെടോ ഞാൻ വന്നത്!!!””

അവളും ചിരിച്ചു..

“”” അതു മാത്രമേ തനിക്കറിയൂ എന്നു പറയുന്നതാണ് ശരി താൻ അറിയാത്ത ഒരുപാട് സംഗതികൾ എന്റെ ജീവിതത്തിൽ നടന്നിട്ടുണ്ട്!!!””

വിനീത പറഞ്ഞത് കേട്ട് അവളെ തന്നെ നോക്കി നിന്നു…

“”” പണ്ട് കോളേജിൽ വെച്ച് താൻ എന്നോട് ഇഷ്ടമാണ് എന്ന് പറയുമ്പോൾ ലോകം കീഴടക്കിയത് പോലെയായിരുന്നു തന്നെ ഞാൻ തിരിച്ച് സ്നേഹിച്ചതും അത്രമേൽ ആത്മാർത്ഥമായി തന്നെയായിരുന്നു അത് വീട്ടിൽ അറിഞ്ഞ് പ്രശ്നമായതും മറ്റൊരാളെ കണ്ടുപിടിച്ച അവരെന്നെ അയാളുടെ തലയിൽ കെട്ടിവച്ചു!!””‘

ഇതൊക്കെ തനിക്കറിയാവുന്ന കാര്യമാണല്ലോ എന്ന രീതിയിൽ പ്രണവ് വിനീതയെ നോക്കി…

“””” ആ വിവാഹം കഴിഞ്ഞത് മുതൽ എന്റെ ജീവിതം മാറിമറിയുകയായിരുന്നു..
സഞ്ജയ്!!!!

ബാംഗ്ലൂരിൽ നല്ല ജോലി അത്യാവശ്യം നല്ല ചുറ്റുപാട് പിന്നെയൊന്നും എന്റെ വീട്ടുകാർക്ക് അറിയേണ്ട ആവശ്യം ഉണ്ടായിരുന്നില്ല അവരുടെ കണ്ണില്‍ എല്ലാ ഗുണങ്ങളും ഉള്ള യോഗ്യനായിരുന്നു സഞ്ജയ്!!!

പ്രണവിന് അറിയാമോ അയാൾ ഒരു സൈക്കോ ആയിരുന്നു മറ്റുള്ളവരെ വേദനിപ്പിച്ച് അതിൽ ആനന്ദം കണ്ടെത്തുന്ന ഒരാൾ!!!
സിഗരറ്റ് വച്ച് പൊള്ളിക്കാത്ത ഒരു ഭാഗം പോലും എന്റെ ശരീരത്തിൽ ഇപ്പോൾ ബാക്കിയില്ല…

മൂർച്ചയുള്ള ചെറിയ ആയുധങ്ങളുമായി വന്ന് എന്റെ സ്വകാര്യഭാഗങ്ങളിൽ മുറിവുണ്ടാക്കി, ഞാനാ വേദനയിൽ പിടയുന്നത് കാണുമ്പോൾ അതിൽ ആനന്ദം കണ്ടെത്തുമായിരുന്നു അയാൾ…

അത് ഞാൻ എങ്ങനെയെങ്കിലും സഹിച്ചേനെ പക്ഷേ…. ഒരു ദിവസം അയാൾ എന്നെ ഉപദ്രവിക്കുമ്പോൾ ഞാൻ തലചുറ്റി വീണു… ഞാൻ ഗർഭിണിയായിരുന്നു…

അതറിഞ്ഞതും എല്ലാ സ്ത്രീകളെയും പോലെ എനിക്ക് സന്തോഷമല്ല തോന്നിയത് ഭയമായിരുന്നു പിന്നെയുള്ള ഓരോ മാസത്തിലും ചെക്കപ്പിന് ചെല്ലാൻ വേണ്ടി പറഞ്ഞിരുന്നു…

വേലക്കാരിയെയും വിളിച്ചാണ് ഞാൻ പോയിരുന്നത് അയാൾ എന്റെ ഒരു കാര്യത്തിലും ഇടപെടില്ലായിരുന്നു ഒരു ദിവസം അവരെയും കൂട്ടി ഞാൻ ആശുപത്രിയിൽ പോയി തിരികെ വന്നപ്പോൾ ഫ്ലാറ്റിനകത്ത് വച്ച് എന്റെ കൂടെ വന്ന വേലക്കാരിയുടെ കുഞ്ഞിനെ അയാൾ!!!!!

ആ ഞെട്ടിക്കുന്ന സത്യം ഞാൻ അപ്പോഴാണ് മനസ്സിലാക്കിയത് അയാൾ ഒരു പീ ഡോ ഫൈൽ ആണ് എന്ന്!!!!

എന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞ്.. എന്റെ കണ്മുന്നിൽ വേദന കൊണ്ട് പിടഞ്ഞ കുഞ്ഞ്… എല്ലാം അപ്പോൾ ഒരു ചോദ്യചിഹ്നം ആവുകയായിരുന്നു!!!

അയാളെ എതിർത്ത എനിക്ക് കിട്ടിയത് അടിവയറ്റിൽ ഒരു തൊഴിൽ ആയിരുന്നു..
എന്റെ കുഞ്ഞ് ഇല്ലാതായി എന്ന് എനിക്ക് മനസ്സിലായി…

പിന്നെ രണ്ടുമൂന്നു ദിവസം ആശുപത്രിയിലായിരുന്നു… അതുകഴിഞ്ഞാണ് ഞാൻ തിരികെ വന്നത്…
അപ്പോൾ ഞാൻ ഒന്നും പ്രതികരിച്ചില്ല!!! കാത്തിരുന്നു ഒരു അവസരത്തിനു വേണ്ടി!!

അവിടെ ജോലിക്ക് നിൽക്കുന്ന അവർക്ക് അയാൾക്കെതിരെ ഒന്നും ചെയ്യാൻ കഴിയില്ലായിരുന്നു.. പണവും സ്വാധീനവും ആവശ്യത്തിൽ കൂടുതലുള്ള അയാൾക്ക് എന്തും നടക്കും എന്ന് ഞങ്ങൾക്ക് മനസ്സിലായി അവർ എന്നെ സഹായിക്കാം എന്ന് പറഞ്ഞു…

അവിടെ കൃഷിക്കു ഉപയോഗിക്കുന്ന എന്തോ വീര്യം കൂടിയ വിഷം കുപ്പിയിൽ കൊണ്ടുത്തന്നത് അവരായിരുന്നു..
അയാൾ മദ്യപിക്കുന്ന കുപ്പിയിൽ അത് ഒഴിച്ചു വയ്ക്കുമ്പോൾ എന്റെ കൈ ഒട്ടും വിറച്ചിരുന്നില്ല…

അന്ന് അയാൾ ആ മദ്യം ഒഴിച്ചു കുടിക്കുന്നത് വല്ലാത്തൊരു ആത്മനിർവൃതിയോടെ ഞങ്ങൾ നോക്കി നിന്നു…

അത് കുടിച്ച് അല്പം കഴിഞ്ഞപ്പോഴേക്ക് അയാൾക്ക് സഞ്ചാരം തുടങ്ങിയിരുന്നു അതെല്ലാം ഞങ്ങൾ നോക്കി നിന്ന് ആസ്വദിച്ചു ഞങ്ങളുടെ കൺമുന്നിൽ അയാൾ പിടഞ്ഞു പിടഞ്ഞ് ഇല്ലാതായി!!!!”””

ചെയ്ത തെറ്റിന് ജയിൽ ശിക്ഷ അനുഭവിക്കണം എന്ന് തന്നെയാണ് ഞാൻ കരുതിയിരുന്നത് പക്ഷേ അയാൾ എന്തൊക്കെയോ തിരുമറി ജോലിയിൽ ചെയ്തിരുന്നു അത് പിടിക്കപ്പെട്ടപ്പോൾ അവരോട് ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു അതിനുശേഷം ആണ് ഇതെല്ലാം സംഭവിച്ചത് അതുകൊണ്ട് തന്നെ ഇത് അയാൾ മനപ്പൂർവം ചെയ്തതാണ് എന്ന് കരുതി ഇത് ആത്മഹത്യ എന്ന് പോലീസ് വിധിയെഴുതി!!!”””””

അവൾ പറഞ്ഞതെല്ലാം വല്ലാത്ത ഒരു അവസ്ഥയിൽ കേട്ടുനിന്നു പ്രണവ്!!!

അയാൾക്ക് എന്ത് വേണം എന്നറിയില്ലായിരുന്നു..

“”” ഇത്രയും എന്റെ ജീവിതത്തിൽ കഴിഞ്ഞുപോയ കാര്യങ്ങളാണ് ഇനിയൊരു ജീവിതത്തെ പറ്റി ഞാൻ ചിന്തിക്കുന്നത് പോലും ഇല്ല എനിക്ക് അതിന് കഴിയുകയും ഇല്ല!!!

നിയമത്തിന്റെ രക്ഷപ്പെട്ടാലും ഞാനൊരു കുറ്റവാളി അല്ലാതെ ആകുന്നില്ലല്ലോ മനസ്സാക്ഷിയുടെ മുന്നിൽ ഞാൻ അതിന് നീറി കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്!!! ആ എനിക്കിനി മറ്റൊരു ജീവിതത്തെ പറ്റി ചിന്തിക്കാനോ ജീവിക്കാനോ കഴിയില്ല…!!!”””

അല്പനേരം കൂടി നിശബ്ദനായിരുന്ന ശേഷം പ്രണവ് അവളുടെ അരികിലേക്ക് എത്തി!!!

”’ നീ ചെയ്തതിൽ ഒരു തെറ്റുമില്ല!!! അവൻ ജീവിച്ചിരുന്നെങ്കിൽ ഇനിയും എത്രയോ ആളുകൾ അവന്റെ ക്രൂരതയ്ക്ക് പാത്രം ആകേണ്ടി വന്നേനെ!!! അവനെപ്പോലെയുള്ള ഒരു പൊരുത്ത പട്ടിയെ കൊന്നതിന്റെ പേരിൽ നീ നിന്റെ ജീവിതം ഹോമിക്കരുത്.

ഇപ്പോൾ നിന്റേ മനസ്സ് ശരിയല്ല എന്ന് എനിക്കറിയാം പക്ഷേ അതൊന്ന്, ശരിയാകും വരെ ഞാൻ കാത്തിരിക്കും അതിനുശേഷം എന്റെ പെണ്ണായി എന്റെ ജീവിതത്തിലേക്ക് ഞാൻ കൈപിടിച്ചു കൂട്ടും….!!!! ഒരു യഥാർത്ഥ പെണ്ണിനെ സ്വന്തമാക്കി എന്ന അഭിമാനത്തോടെ തന്നെ!!””””‘

അതും പറഞ്ഞു അവൻ നടന്നു പോകുമ്പോൾ തന്റെ ജീവിതത്തിലേക്ക് ഇനി ഒരു പുരുഷനെ കൂടി സ്വീകരിക്കാൻ തന്നെ മനസ്സ് അനുവദിക്കുമോ എന്ന് ചിന്തിക്കുകയായിരുന്നു അവൾ!!!!!
അതിന് മനസ്സിനെ സജ്ജമാക്കുകയായിരുന്നു..

അവനോളം ഇനി ആരും തന്നെ മനസ്സിലാക്കില്ല എന്നും അവൾക്ക് അറിയാമായിരുന്നു…

പ്രണവിന്റെ താലി കഴുത്തിൽ സ്വീകരിക്കുമ്പോൾ, അവൾക്ക് പണ്ടത്തെ കാര്യങ്ങളെല്ലാം മനസ്സിലേക്ക് ഇങ്ങനെ തള്ളിക്കേറി വരുന്നുണ്ടായിരുന്നു അത് മനസ്സിലാക്കി എന്നോണം ചേർത്തുപിടിച്ചു അയാൾ എന്നിട്ട് പറഞ്ഞു ഈ മനസ്സ് ഇന്ന് എന്നിലേക്ക് വരുന്നോ അന്നേ എല്ലാ രീതിയിലും ഞാൻ നിന്നെ സ്വന്തമാക്കൂ എന്ന്!!”

അതിനുവേണ്ടി എത്ര നാൾ വേണമെങ്കിലും കാത്തിരുന്നോളാം എന്ന്!!!!

Leave a Reply

Your email address will not be published. Required fields are marked *