“”” എന്തോ കണ്ട് പേടിച്ചതാ… അതെങ്ങനെയാ അസമയത്ത് പുറത്തേക്ക് ഇറങ്ങരുത് എന്ന് പറഞ്ഞാൽ കേൾക്കില്ലല്ലോ? “” എന്ന് പറഞ്ഞു അവളുടെ അമ്മായിയമ്മ…

വീട് മാറ്റം
(രചന: J. K)

മകൾക്ക് ഒട്ടും വയ്യ എന്നു പറഞ്ഞതുകൊണ്ടാണ് സരസ്വതിയും രാമചന്ദ്രനും അവളെ വീട്ടിലേക്ക് കൊണ്ടുപോരാനായി ഭർത്താവിന്റെ വീട്ടിലേക്ക് എത്തിയത്..

അവിടെയെത്തി അവളെ കണ്ടപ്പോൾ തന്നെ മനസ്സിലായിരുന്നു അവൾക്ക് ഒട്ടും വയ്യ എന്ന്.. നന്നായി പനിക്കുന്നുണ്ടായിരുന്നു…

“”” എന്തോ കണ്ട് പേടിച്ചതാ… അതെങ്ങനെയാ അസമയത്ത് പുറത്തേക്ക് ഇറങ്ങരുത് എന്ന് പറഞ്ഞാൽ കേൾക്കില്ലല്ലോ? “”
എന്ന് പറഞ്ഞു അവളുടെ അമ്മായിയമ്മ…

കട്ടിയുള്ള കമ്പിളി പുതപ്പിനടിയിൽ കിടന്ന് അവൾ വിറക്കുന്നുണ്ടായിരുന്നു മെല്ലെ അവളുടെ അരികിൽ ഇരുന്നു സരസ്വതി…
നെറുകിൽ മെല്ലെ തലോടി..

“””ദൃശ്യേ എന്താ മോളെ ഉണ്ടായത്???””

അവർ മകളോട് ചോദിച്ചു….

“”” രാത്രിയിൽ പുറത്തിറങ്ങിയപ്പോൾ പ്രേതത്തെ കണ്ടതാ അമ്മേ… “”

അവൾ പറഞ്ഞു നിർത്തി..

“”പ്രേതോ?? ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലോ?””

ആ പറഞ്ഞത് അമ്മയ്ക്ക് വിശ്വാസമായില്ല…
അവർ തിരികെ പോകുമ്പോൾ അവരുടെ മകളെയും കൂടെ കൂട്ടി…

വീട്ടിലെത്തിയതും അവൾ അവിടെ കേട്ട വിചിത്രമായ കാര്യങ്ങളെക്കുറിച്ച് അമ്മയോടും അച്ഛനോടും പറഞ്ഞു..

വിവാഹം കഴിച്ചു ചെന്നത് മുതൽ അമ്മായിയമ്മയും ഭർത്താവിന്റെ പെങ്ങളും കൂടി അവിടെയുള്ള മൂർത്തികളെ പറ്റിയൊക്കെ പറഞ്ഞു കൊടുത്തിരുന്നത്രെ…

അവരുടെ തറവാട് അമ്പലത്തിൽ ഏതൊക്കെയോ കൂടിയ മൂർത്തികൾ ഉണ്ട്.. രാത്രിയിൽ ഒരു സമയം കഴിഞ്ഞാൽ പിന്നെ പുറത്തേക്ക് ഇറങ്ങരുത് അതൊക്കെ ദോഷമാണ് എന്നൊക്കെ….

അത് കേട്ട് സരസ്വതിക്ക് പേടിയായി അവർക്ക് ഇത്തരത്തിലുള്ള വിശ്വാസങ്ങളൊന്നും ഇല്ലായിരുന്നു എങ്കിലും പണ്ട് കേട്ടുകേൾവി ഉണ്ട്. ഇപ്പോഴും അങ്ങനെയൊക്കെ ഉണ്ട് എന്ന് പറഞ്ഞത് അവർക്ക് അവിശ്വസനീയം ആയി തോന്നി….

ഭർത്താവ് സുരേഷ് ഗൾഫിലേക്ക് തന്നെ പോയതും അവൾ മുറിയിൽ തനിച്ചായിരുന്നു എത്രയൊക്കെ പേടിയുണ്ട് എന്ന് പറഞ്ഞാലും അമ്മയും പെങ്ങളും തന്റെ കൂടെ ഒന്ന് വന്ന് കിടക്കുക പോലുമില്ല…

അവരുടെ മുറിയിലേക്കും തന്നെ അടുപ്പിക്കില്ല…
പേടിയുള്ള കാര്യം പെങ്ങളോട് പറയുമ്പോൾ അവരുടെ ചേട്ടൻ ഗൾഫിൽ നിന്ന് വിളിക്കും എനിക്ക് സംസാരിക്കണം എന്നെല്ലാം പറഞ്ഞ് ഒഴിവാകും..

എന്നെയും സുരേഷേട്ടൻ വിളിക്കാറില്ലേ എന്ന് വിചാരിച്ചു എല്ലാരേം വിട്ട് ഒറ്റക്ക് കിടക്കണോ…

അമ്മയും അങ്ങനെ തന്നെ അമ്മയുടെ മുറിയിലേക്ക് തീണ്ടാരിയുള്ള പെണ്ണുങ്ങളെ കേറ്റില്ലാത്രെ… അശുദ്ധമാവും ന്ന്..

അതുകൊണ്ട് തന്നെ ഒറ്റക്കാണ് കിടന്നത്.. ആകെ കൂടെ ആശ്വാസം സുരേഷേട്ടൻ വിളിക്കുമ്പോൾ ആണ്..

ഏട്ടൻ കുറെ പറഞ്ഞു അശ്വസിപ്പിക്കും..
പറഞ്ഞപോലെ ഒന്നിനും പുറത്തിറങ്ങാറില്ല….

പഴയ തറവാടാണ് ഉള്ളിൽ ബാത്റൂം സൗകര്യമില്ല അതുകൊണ്ടാണ് ഒരു ദിവസം പുറത്തേക്ക് ഇറങ്ങേണ്ടി വന്നത്…

ആദ്യം പോയി അമ്മയെ വിളിച്ചു പക്ഷേ അമ്മ ഒന്ന് എണീറ്റ് വരാൻ പോലും കൂട്ടാക്കിയില്ല വേറെ മാർഗ്ഗമില്ലാതെയാണ് ഞാൻ ഒറ്റയ്ക്ക് പുറത്തേക്ക് പോയത്..

ബാത്‌റൂമിൽ നിന്ന് തിരിച്ചു വരാൻ പോയപ്പോ അടുക്കളക്ക് പുറകിൽ എന്തോ ശബ്ദം പോലെ തോന്നി…

ചെന്നു നോക്കിയപ്പോൾ അവിടെ ഒരു ഗന്ധർവനും യക്ഷിയും അവർ പറഞ്ഞിരുന്നതാണ് ആ സമയത്ത് പുറത്തിറങ്ങരുത് എന്ന് ഒരു രക്ഷയും ഇല്ലാഞ്ഞിട്ടാണ് പുറത്തേക്ക് ഇറങ്ങിയത് കണ്ടപ്പോൾ തന്നെ ഞാൻ ബോധം കെട്ടു…

പിന്നെ ഒന്നും എനിക്ക് അറിയില്ല അമ്മേ..
അതും പറഞ്ഞു കരഞ്ഞു അവൾ.. എന്താ പറഞ്ഞു അശ്വസിപ്പിക്കണം എന്നറിയാതെ നിന്നു സരസ്വതി..

സുരേഷ് വിളിച്ചു പറഞ്ഞിരുന്നു അവളെ അങ്ങോട്ട് വീട്ടിലേക്ക് അയക്കണമെന്ന്..

ഇല്ല എന്ന് തന്നെ സരസ്വതി തീർത്തു പറഞ്ഞു..
സരസ്വതി പറഞ്ഞത് സുരേഷിന് ആദ്യം കുറച്ച് മുഷിച്ചില്ണ്ടാക്കി പക്ഷേ അവിടുത്തെ കാര്യങ്ങളെല്ലാം സരസ്വതി പറഞ്ഞപ്പോൾ പിന്നെ മറുത്തൊന്നും അവരോട് പറഞ്ഞില്ല സുരേഷ്…

അയാൾക്കും യക്ഷി കഥ വിശ്വസിക്കാൻ അല്പം പ്രയാസമുള്ളത് പോലെ ആയിരുന്നു.. പക്ഷേ ദൃശ്യ കണ്ടു എന്ന് ഇങ്ങനെ കട്ടായം പറയുമ്പോൾ എന്തുവേണമെന്ന് അറിയാതെ നിൽക്കുകയായിരുന്നു അവനും..

അവൾ അങ്ങോട്ട് വരുന്നില്ല എന്നത് അവന്റെ അമ്മ വലിയ പ്രശ്നമാക്കി സുരേഷിനോട് അവളെ ഇപ്പോൾ തന്നെ ഇങ്ങോട്ട് പറഞ്ഞയക്കണം എന്ന് പറഞ്ഞു…

വേറെ മാർഗ്ഗമില്ലാതെ സുരേഷ് ദൃശ്യയോട് ചൂടായി വേഗം എന്റെ വീട്ടിലേക്ക് പോകണം എന്ന് പറഞ്ഞു…

സരസ്വതി അപേക്ഷിച്ചു അയാളോട് രണ്ടുദിവസം കൂടി കഴിഞ്ഞാൽ പറഞ്ഞയച്ചേക്കാം എന്ന് പറഞ്ഞ്..

താൻ ജനിച്ചുവളർന്നത് ആ വീട്ടിലാണ് കാലം ഇത്രയായിട്ടും അവിടെ അങ്ങനെ ഒരു സംഭവം കണ്ടിട്ടേയില്ല അമ്മ ഇടയ്ക്കൊക്കെ ഓരോന്ന് പറയും എന്നല്ലാതെ…

ഒരുപക്ഷേ അമ്മ ഓരോന്ന് പറഞ്ഞ് ദൃശ്യയെ ഭയപ്പെടുത്തി വെച്ചതുകൊണ്ട് അവൾക്ക് തോന്നിയതാവാം എന്ന് എല്ലാം അയാൾ ദൃശ്യയെ പറഞ്ഞ് മനസ്സിലാക്കി…

എങ്കിൽ പിന്നെ അവൾ രണ്ടുദിവസം കൂടി അവളുടെ വീട്ടിൽ നിൽക്കട്ടെ എന്നു കരുതി സുരേഷ്…

അമ്മയോട് വിളിച്ചു പറഞ്ഞപ്പോൾ അമ്മ പെൺകോന്തൻ എന്നൊക്കെ വിളിച്ചു പറഞ്ഞെങ്കിലും അയാൾ ഒന്നും മിണ്ടിയില്ല..

അതൊന്നും ദൃശ്യയോടും പറയാൻ നിന്നില്ല പകരം അവളോട് പറഞ്ഞു രണ്ട് ദിവസം അത് കഴിഞ്ഞാൽ അങ്ങോട്ടേക്ക് പൊയ്ക്കോളണം എന്ന്..

പക്ഷേ ഒരു ദിവസം കഴിഞ്ഞപ്പോഴാണ് സുരേഷിന്റെ വീടിന്റെ അപ്പുറത്തുള്ള സ്ത്രീ ദൃശ്യയെ വിളിക്കുന്നത്..

“” മോളെ നീ വല്ലതും അറിഞ്ഞോ എന്ന് ചോദിച്ച്.. ഇല്ല എന്ന് പറഞ്ഞപ്പോൾ അവിടെ നടന്ന സംഗതികളെല്ലാം അവർ പറഞ്ഞു കൊടുത്തു..

സുരേഷിന്റെ പെങ്ങളെയും അവളുടെ കാമുകനെയും രാത്രി എല്ലാവരും ചേർന്ന് കയ്യോടെ പൊക്കി… അവിടെയ്ക്കുള്ള അയാളുടെ വരവ് പതിവായിരുന്നത്രേ…

ആള് ബസ് കണ്ടക്ടർ ആണ് അയാളുടെ അവസാന ട്രിപ്പ് ആ വഴിക്കും. നേരെയിറങ്ങും അവളുടെ വീടിന്റെ മറവിൽ പോയി ഒളിച്ചു നിൽക്കും എല്ലാവരും ഉറങ്ങി എന്ന് ബോധ്യമായാൽ അവൾ ഇറങ്ങി വരും…

കുറച്ചുകാലമായിരുന്നത്രെ ഇതു തുടങ്ങിയിട്ട്..
അവൾ കേട്ട പാതി കേൾക്കാത്ത പതി എല്ലാം അമ്മയോട് പറഞ്ഞു അമ്മ അപ്പോഴേ അവളോട് ചോദിച്ചിരുന്നു ഇപ്പോൾ നിന്നെ പേടിപ്പിച്ചു പനി വരുത്തിയ ഗന്ധർവനെയും യക്ഷിയെയും ഒക്കെ പിടികിട്ടിയോ എന്ന്…

“” അത് മാത്രമല്ല ഇത്ര പേടിയാണ് എന്ന് പറഞ്ഞിട്ട് പെങ്ങൾ ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാത്തതിന്റെ പിന്നിലെ രഹസ്യവും അപ്പോഴാണ് അവൾക്ക് മനസ്സിലായത്…

അമ്മയും ഇതിന് കൂട്ടുണ്ടോ എന്നെ ഇനി ചിന്തിക്കാനുള്ളൂ…

ചേച്ചിയുടെ ഭർത്താവ് എല്ലാം അറിഞ്ഞു.. അയാൾ നാട്ടിൽ വരുന്നുണ്ട് ബന്ധം ഒഴിവാക്കാൻ എന്ന് അറിഞ്ഞു… അതൊന്നും തന്നെ സംബന്ധിക്കുന്ന കാര്യമല്ലാത്തതുകൊണ്ട് ഒന്നിലും ഇടപെട്ടില്ല ദൃശ്യ..

സുരേഷ് വിളിച്ചപ്പോൾ അയാളെ വിഷമിപ്പിക്കേണ്ട എന്ന് കരുതി അറിഞ്ഞ കാര്യത്തെപ്പറ്റി ഒന്നും പറഞ്ഞില്ല…

പക്ഷേ സുരേഷിനോട് ഒരു കാര്യം തീർത്തു പറഞ്ഞിരുന്നു.. അവിടെ ഉള്ളത് മനുഷ്യനായാലും യക്ഷികൾ ആയാലും ഇനി സുരേഷേട്ടൻ വന്നിട്ടല്ലാതെ ഞാൻ ആ വീട്ടിലേക്ക് ഇല്ല എന്ന്….

അതിനയാൾ മറുപടി പറഞ്ഞിരുന്നു ഞാൻ വന്നാലും ഇനി അങ്ങോട്ട് പോകണ്ട.. ഒരു വാടക വീട് എടുത്ത് മാറാം എന്ന്..

Leave a Reply

Your email address will not be published. Required fields are marked *