“ഒന്നൂടെ ഒന്ന് ആലോചിച്ചിട്ട് പോരെ രാഘവ ഈ വിവാഹം ഉറപ്പിക്കുന്നത്… ആ പയ്യന് എന്തൊക്കെയോ വയ്യായ്മകൾ ഉണ്ട് എന്നാണ് ഞാൻ കേട്ടത്”

(രചന: J. K)

“”””” ഒന്നൂടെ ഒന്ന് ആലോചിച്ചിട്ട് പോരെ രാഘവ ഈ വിവാഹം ഉറപ്പിക്കുന്നത്… ആ പയ്യന് എന്തൊക്കെയോ വയ്യായ്മകൾ ഉണ്ട് എന്നാണ് ഞാൻ കേട്ടത്”””

എന്ന് മാലതി ചോദിച്ചപ്പോൾ, രാഘവനോട് കണ്ണുകൊണ്ട് എന്തൊക്കെയോ കാണുന്നുണ്ടായിരുന്നു ദാക്ഷണയണി…

അയാളെ അകത്തേക്ക് പിടിച്ച് അവർ അങ്ങോട്ട് കൊണ്ടുപോയി.

, “””” ടെ മനുഷ്യ നിങ്ങൾ ഒന്നും പറയാൻ നിക്കണ്ട ഈ വിവാഹം ഉറപ്പിച്ചു എന്ന് തന്നെ പറഞ്ഞേക്ക്….

നല്ല കുടുംബക്കാരാ പോരാത്തതിന് ഇട്ടു മൂടാൻ സ്വത്തും… ഒരേ ഒരു മോനും… ഇതിൽ കൂടുതൽ ഒന്നും നമ്മൾ നോക്കണ്ട.. പലരും ഇതുപോലെ അസൂയയും കൊണ്ട് വരും…””””

“”” എടി മാലതി ചേച്ചി അങ്ങനെ ഒരു ആളല്ല അവര് നല്ലതിന് വേണ്ടി മാത്രമേ പറയുള്ളൂ നമ്മുടെ മോളെ അങ്ങോട്ട് അയക്കാനുള്ളതല്ലേ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ഒരിക്കൽ കൂടി അന്വേഷിച്ചിട്ട് പോരെ “”””

എന്ന് അയാൾ പറഞ്ഞപ്പോൾ ആകെ ദേഷ്യമായിരുന്നു ദാക്ഷനിക്ക്….

“””‘നിങ്ങൾ എന്ത് കുന്തമാ മനുഷ്യാ പറയുന്നത്…. അവരെ എല്ലാം അങ്ങ് ഏതോ നാട്ടിലായിരുന്നു ഇനിയും അവർ അങ്ങോട്ട് തന്നെ പോകും നമ്മുടെ മോൾക്ക് വന്ന ഭാഗ്യമാണ്…”””

അത്രയും പറഞ്ഞ് അവർ തിരിഞ്ഞു നോക്കിയപ്പോൾ വാതിൽക്കൽ തന്നെ നിൽപ്പുണ്ടായിരുന്നു മാലതി.

അവർ പറഞ്ഞതെല്ലാം കേട്ടിട്ടുണ്ട് എന്നത് വ്യക്തമായിരുന്നു. അതുകൊണ്ടുതന്നെ കൂടുതലൊന്നും മാലതി പിന്നെ പറയാൻ നിന്നില്ല….

ഞാൻ ഇറങ്ങുകയാണ് എന്ന് മാത്രം പറഞ്ഞ് അവിടെ നിന്നും ഇറങ്ങി നടന്നു എന്തോ അത് കണ്ടപ്പോൾ രാഘവന് ഒരു സങ്കടം പോലെ തോന്നി…

തന്റെ ഏക ചേച്ചിയാണ് തന്നെ എടുത്തു വളർത്തിയവർ അവർ എപ്പോഴും തന്റെ നല്ലതിനുവേണ്ടി മാത്രമേ ഓരോന്ന് പറഞ്ഞിട്ടുള്ളൂ ഇപ്പോൾ ഇതും….

മൂന്ന് പെൺമക്കളിൽ മൂത്തവളാണ് വിനീത അവൾക്ക് വന്ന വിവാഹാലോചനയാണ് ഇത്…
“””മാരാത്ത് “””

എന്ന് പറയുന്നത് ഇവിടെവെച്ച് ഏറ്റവും വലിയ കുടുംബമാണ് ഒരുപാട് പൈസയുള്ള ആളുകൾ അവരുടെ വീട്ടിൽ നിന്ന് ഒരു വിവാഹാലോചന തങ്ങളെ പോലെയുള്ളവർക്ക് സ്വപ്നം കാണാൻ പറ്റുന്നത് മാത്രമാണ്

പക്ഷേ സ്ത്രീധനം ഒന്നും വേണ്ട കുട്ടിയെ മാത്രം മതി എന്ന് പറഞ്ഞ് അവർ വന്നപ്പോൾ മുതൽ ദാക്ഷയണിയുടെ കണ്ണുകൾ തള്ളിയതാണ്…

വിവാഹാലോചനയുമായി വന്നത് ചെറുക്കന്റെ അച്ഛനും അമ്മയും അമ്മാവനും ഒക്കെയാണ് ചെറുക്കൻ ഇതുവരെ വന്നിട്ടില്ല അവരെല്ലാം ഇവിടെ നാട്ടിൽ ഉള്ളവർ ആയിരുന്നില്ല…

ഡൽഹിയിലോ മറ്റോ സ്ഥിരതാമസക്കാരായിരുന്നു ഇപ്പോൾ ഇവിടെ നാട്ടിൽ വന്ന് അവൻ അവരുടെ മകന് പെണ്ണ് അന്വേഷിച്ചു….

ഇനി ചെക്കനും കൂടി വന്ന് കാണും എന്ന് പറഞ്ഞ് അവർ പോയി… അതിനു മുന്നേ തന്നെ നാളും ഒക്കെ നിശ്ചയിച്ചിരുന്നു…

അതിനിടയിലാണ് ഇപ്പോൾ മാലതി ചേച്ചി വന്ന ഇങ്ങനെ പറഞ്ഞത് അതും കൂടി കേട്ടപ്പോൾ എന്തോ ആകെക്കൂടി വല്ലാണ്ടായി രാഘവൻ..

ദാക്ഷായനിക്ക് എനിക്ക് ഇതൊന്നും പറഞ്ഞാൽ മനസ്സിലാകുന്നില്ല ആയിരുന്നു അവരുടെ വിചാരം ഈ ഒരു വിവാഹാലോചന തങ്ങളുടെ കുടുംബത്തിലേക്ക് വന്നത് മുതൽ എല്ലാവർക്കും ഞങ്ങളോട് അസൂയയാണ് എന്നാണ്…

കുറച്ചുനാൾ കഴിഞ്ഞപ്പോൾ ചെറുക്കനും വന്നിരുന്നു കുട്ടിയെ കാണാൻ വലിയ തെറ്റൊന്നുമില്ല പക്ഷേ ഒന്നും സംസാരിക്കുന്നില്ലായിരുന്നു കുട്ടികൾക്ക് എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ ആവാം എന്ന് പറഞ്ഞപ്പോൾ മറ്റുള്ളവർ തന്നെ പറഞ്ഞു വേണ്ട അവനൊന്നും പറയാനില്ല എന്ന്…

അവർ പോയി കഴിഞ്ഞപ്പോൾ ദാക്ഷയണിയോട് ഞാൻ ചോദിച്ചു ആ കുട്ടിക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന്….

നിങ്ങളുടെ ചേച്ചി പറഞ്ഞു നിങ്ങളുടെ മനസ്സിൽ മുഴുവൻ സംശയമാണ്… ആ കണ്ണുവെച്ചു നോക്കിയിട്ട് ആണ് എല്ലാതും അങ്ങനെ തോന്നുന്നത് എന്ന് പറഞ്ഞ് ദാക്ഷയണി എന്നോട് ദേഷ്യപ്പെട്ടു….

പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല അവള് പണ്ടേ അങ്ങനെയാണ് എന്തെങ്കിലും ഒന്ന് തീരുമാനിച്ചുറപ്പിച്ചാൽ ആര് എന്തുപറഞ്ഞാലും പിന്നെ ഒരു സ്വൈര്യവും തരില്ല…

എന്തെങ്കിലും ആവട്ടെ എന്ന് കരുതി എല്ലാത്തിനും കൂടെ നിന്നു…

അമ്മയ്ക്കും അച്ഛനും മകളുടെ കാര്യത്തിൽ തുല്യ പങ്കാളിത്തം ആണല്ലോ എന്റെ ഭാഗം ഞാൻ പറഞ്ഞു കഴിഞ്ഞു ഒന്നുകൂടി അന്വേഷിച്ചിട്ട് മതി ഈ വിവാഹം എന്ന് പക്ഷേ അതൊന്നും സമ്മതിക്കാതെ വാശിപിടിക്കുന്നത് അവളാണ്….

മകളോട് ചെന്ന് ചോദിച്ചു എന്താണ് അവളുടെ തീരുമാനം എന്ന്…

അവളും പറഞ്ഞത് അമ്മയുടെ തീരുമാനമാണ് അവളുടെ എന്നായിരുന്നു അല്ലെങ്കിലും ഇവിടെ തനിക്ക് വലിയ വിലയൊന്നും പണ്ടുമുതലേ ഇല്ല അമ്മയും മക്കളും കൂടിയാണ് കാര്യങ്ങളെല്ലാം തീരുമാനിക്കാറ് താൻ അത് അനുസരിച്ചോളണം…

ഭാര്യവീട്ടിൽ വന്ന് നിൽക്കുന്നതിന്റെ ഗതികേട്…

മാലതി അപ്പച്ചി പറഞ്ഞത് അവളോടും ഞാൻ പറഞ്ഞു നോക്കി പക്ഷേ അവർക്കൊക്കെ നമ്മളോട് അസൂയയാണ് അച്ഛാ എന്നായിരുന്നു മകളുടെ പക്ഷം ശരി എങ്കിൽ ഇനി ഞാൻ ഒന്നും പറയുന്നില്ല എന്ന് പറഞ്ഞു..

എങ്കിലും നെഞ്ചിൽ എന്തോ ഒരു ഭാരം എടുത്തുവച്ചതുപോലെ ഇനി എന്തെങ്കിലും ഉണ്ടാവുമോ… എത്രയൊക്കെ പറഞ്ഞാലും എന്റെ മോളല്ലേ… രാഘവന്റെ ചിന്തകൾ കാടുകയറി.. പക്ഷേ ഒന്നും പറയാൻ സമ്മതിക്കാതെ ദാക്ഷായണി തന്നെ എല്ലാം തീരുമാനിച്ചു….

അവൾക്ക് കൂട്ടായി അവളുടെ ആങ്ങളമാരും ഉണ്ടായിരുന്നു….. വലിയ വീട്ടിൽ നിന്ന് ബന്ധം കിട്ടുന്നതിന്റെ ഗമയിൽ അവൾ അങ്ങനെ വിലസി നടന്നു ഒപ്പം അവളുടെ ആങ്ങളമാരും..

ഒടുവിൽ വിവാഹം കഴിഞ്ഞു… ചെറുക്കനും പെണ്ണും കൂടി സെക്കൻഡ് വീട്ടിൽ ചെന്ന് കയറി പിറ്റേദിവസം മോള് വീട്ടിലേക്ക് കരഞ്ഞു വിളിച്ചു കൊണ്ടാണ് വന്നത്…

അയാൾ നോർമൽ എന്ന് പറഞ്ഞു…..

അയാൾക്ക് ബുദ്ധിവളർച്ചയില്ലാത്രെ…
കണ്ടാൽ ഒന്നും മനസ്സിലാവില്ല….
പക്ഷേ പെരുമാറ്റം ശ്രദ്ധിച്ചാൽ മനസ്സിലാകും…

അവർ വിദഗ്ധമായി പറ്റിക്കുകയായിരുന്നു..

രാഘവൻ ആകെ ദേഷ്യത്തോടെ അവരോട് ചോദിക്കാനായി പുറപ്പെട്ടപ്പോൾ… ദാക്ഷായണി തടഞ്ഞു… ഞെട്ടലോടെയാണ് മനസ്സിലാക്കിയത് അവൾക്ക് ഇതിനെ പറ്റി മുൻപേ അറിയാമായിരുന്നു എന്ന്..

ആങ്ങളമാർ പറഞ്ഞുകൊടുത്തത്രെ ചെക്കൻ പൊട്ടൻ ആയാൽ എന്ത് ഇഷ്ടം പോലെ കിട്ടുമല്ലോ എന്ന്….

അതിൽ മയങ്ങി അവൾ സ്വന്തം മകളുടെ ജീവിതം താറുമാറാക്കി… മോളെ എന്തൊക്കെയോ പറഞ്ഞ് അവൾ വീണ്ടും അവരുടെ വീട്ടിലേക്ക് തന്നെ തിരിച്ചയക്കാൻ ശ്രമിച്ചു അവൾ എന്നെ നോക്കി ദയനീയമായി കരഞ്ഞു…

ഞാൻ ദാക്ഷായണിയെ അടുത്തേക്ക് വിളിച്ചു….. എല്ലാ ദൈവവും കൂടി അവളുടെ മുഖത്ത് ഒന്ന് കൊടുത്ത് തീർത്തു…

അവൾ എന്തോ പറയാൻ വന്നപ്പോൾ വീണ്ടും ഒരെണ്ണം കൂടി കൊടുത്തു….

“””നീ ഒരു അമ്മ ആണോടീ “” എന്ന് ചോദിച്ച്…

വൈകിപ്പോയ വിവേകം… മോളെ സമാധാനിപ്പിച്ചു ഈ വിവാഹമല്ല ജീവിതത്തിലെ ഏറ്റവും അവസാനം എന്ന് പറഞ്ഞ്… ഇനിയും ജീവിതം മുന്നോട്ട് ഉണ്ട് ഇപ്പോൾ നീ നന്നായി പഠിക്കൂ എന്ന് പറഞ്ഞു…

ഇനി കാര്യങ്ങളെല്ലാം ഞാൻ തീരുമാനിക്കും…. അവൾ അനുസരിക്കും…

Leave a Reply

Your email address will not be published. Required fields are marked *