വിൽ യു മാരി മീ “”” പ്രണയത്തിന്റെ ആധിക്യത്തിൽ അയാൾ ചോദിച്ചത് കേട്ട് അവൾ പൊട്ടി പൊട്ടി ചിരിച്ചു അത് എന്തോ അയാളുടെ മിഴികളിൽ അത്ഭുതം സൃഷ്ടിച്ചു

(രചന: J. K)

വിൽ യു മാരി മീ “””
പ്രണയത്തിന്റെ ആധിക്യത്തിൽ അയാൾ ചോദിച്ചത് കേട്ട് അവൾ പൊട്ടി പൊട്ടി ചിരിച്ചു അത് എന്തോ അയാളുടെ മിഴികളിൽ അത്ഭുതം സൃഷ്ടിച്ചു എന്തിനാണ് ഇവൾ ഇങ്ങനെ ചിരിക്കുന്നത് എന്നറിയാതെ അയാൾ അവളുടെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി അപ്പോഴും അവൾ ചിരി നിർത്തിയിട്ടില്ലായിരുന്നു….

“”” ഇത്രയും സില്ലി ആയിരുന്നോ ശേഖർ താങ്കൾ??? ആഫ്റ്റർഓൾ സാധാരണ ആളുകളെ പോലെ ഇങ്ങനെ ഒരു നീക്കം ഞാൻ താങ്കളുടെ അടുത്തുനിന്ന് ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നു…””””

“””അലീന “””

ഒന്നും മനസ്സിലാവാതെ അയാൾ അവളെ വിളിച്ചു കടപ്പുറത്തെ കാറ്റേറ്റ് അവൾ അല്പം ദൂരേക്ക് നടന്നു അയാൾ പുറകെയും…

അവൾ തുടർന്നു..

“”” ശേഖർ ഒരു നല്ല സൗഹൃദം ആവും എന്നും എന്ന് കരുതിയാണ് ഞാൻ തന്നോട് കൂടുതൽ അടുത്തത് പക്ഷേ ഇതുപോലെ കല്യാണം എന്നൊക്കെ പറഞ്ഞു വെറും ഒരു സാധാരണക്കാരൻ ആവും എന്ന് ഞാൻ ഒരിക്കലും കരുതിയില്ല എല്ലാ സൗഹൃദങ്ങളും പ്രണയമായിക്കൊള്ളണം എന്നാണോ അതോ എല്ലാം കല്യാണത്തിൽ കലാശിക്കണം എന്നാണോ അതാണോ എല്ലാത്തിന്റെയും ഡെഡ് ലൈൻ… “”

“”” അങ്ങനെയല്ല അലീന എന്നെ മറ്റാരെക്കാൾ തനിക്ക് മനസ്സിലാകുന്നുണ്ട് ഓരോ നേരത്തെ മൂടനുസരിച്ച് താൻ പെരുമാറുന്നുണ്ട്.. അപ്പൊ ഇത് ഇനിയും ജീവിതത്തിൽ തുടർന്ന് കൊണ്ടുപോയാൽ കൊള്ളാം എന്ന് എനിക്ക് തോന്നി അതുകൊണ്ട് മാത്രമാണ് ഞാൻ തന്നോട് ഇങ്ങനെ “””

‘”‘ അതൊന്നും മനപ്പൂർവമല്ല ശേഖർ…
ഞാൻ ഒരിക്കലും തന്നെ സന്തോഷിപ്പിക്കാനും തന്റെ കാര്യങ്ങൾക്ക് കൂടുതൽ ഇംപോർട്ടൻസ് കൊടുക്കാനും ശ്രമിച്ചിട്ടില്ല…
എനിക്ക് അപ്പോൾ തോന്നുന്നത് ഞാൻ ചെയ്തു. ഒരുപക്ഷേ എന്നോടുള്ള താൽപര്യമായിരിക്കാം, തന്റെ മനസ്സിലെ സ്‌ട്രെസ് കുറയ്ക്കാനോ അല്ലെങ്കിൽ മൂഡ് ചെയ്ഞ്ച് ആവാനോ ഒക്കെ അത് സഹായിച്ചത്…. അല്ലാതെ എനിക്ക് താങ്കളോട് ഒരു പ്രത്യേക പരിഗണന ഒന്നുമില്ല…”””

അത് കേട്ട് ആകെ നിരാശനായിരുന്നു ശേഖർ അയാൾ പിന്നെ അലീനയോട് ഒന്നും പറയാൻ നിന്നില്ല പിന്നിലേക്ക് നടന്നു നീങ്ങി അല്ലെങ്കിലും അവൾക്ക് തന്നോട് പ്രണയമാണെന്ന് ഇതുവരെയും പറഞ്ഞിട്ടില്ല….

അല്ലെങ്കിൽ അവൾക്ക് തന്നോട് ഒരു സൗഹൃദത്തിന് അപ്പുറത്തേക്ക് ഒരു ബന്ധമുണ്ട് എന്ന് തന്റെ മാത്രം വിശ്വാസമാണ്….

കാറിൽ കയറുമ്പോഴും മനസ്സ് അത്രമേൽ അസ്വസ്ഥമായിരുന്നു…
വണ്ടി സ്റ്റാർട്ട് ചെയ്യുന്നതിനുമുമ്പ് പോക്കറ്റിൽ നിന്ന് പേഴ്സ് എടുത്ത് തുറന്നുനോക്കി അതിൽ ഇപ്പോഴും ഉണ്ട് ചിരിച്ച് അവളുടെ ഫോട്ടോ തന്റെ മാത്രം മായ””””

അമ്മാവന്റെ മകളായിരുന്നു ചെറുപ്പം മുതലേ പറഞ്ഞു വെച്ചതായിരുന്നു ശേഖരന് മായ എന്ന്…
അതുകൊണ്ടാവാം വളരെ ചെറുപ്പത്തിൽ അവരിൽ നിന്നെല്ലാം അകന്ന് ഡൽഹിയിൽ താമസമാക്കിയിട്ടും വിവാഹപ്രായം എത്തിയപ്പോൾ മായയുടെ കാര്യം അമ്മ എടുത്തിട്ടത് എതിർപ്പൊന്നും ഇല്ലായിരുന്നു കൂടെ കളിച്ചു വളർന്നതാണെങ്കിൽ ഒരുപക്ഷേ എനിക്ക് ആ രീതിയിൽ അവളെ കാണാൻ കഴിയില്ലായിരിക്കാം ഇതിപ്പോ അപൂർവമായിട്ടാണ് കാണാറ്. അതും വെക്കേഷനിൽ…

ഒരു പ്രണയമൊന്നും തങ്ങൾക്കിടയിൽ ഇല്ലായിരുന്നു അതിന് സ്കോപ്പും ഇല്ലായിരുന്നു കാരണം വെക്കേഷന് നാട്ടിൽ വരുമ്പോഴൊക്കെയും അവളും അവളുടെ അമ്മയുടെ വീട്ടിലേക്ക് ബന്ധുവീട്ടിലേക്ക് ഒക്കെ പോയിരിക്കും അവളോട് പ്രത്യേകിച്ച് ഒരു അടുപ്പം ഒന്നും തോന്നാത്തത് കൊണ്ട് മറ്റു രീതിയിൽ കോൺടാക്ട് ചെയ്യാനും ശ്രമിച്ചിരുന്നില്ല…

അപൂർവമായി എപ്പോഴെങ്കിലും ഒന്ന് കണ്ടാൽ ആയി.. അതും ബന്ധുക്കൾക്കിടയിൽ പണ്ടേ പറഞ്ഞത് വെച്ചതുകൊണ്ട് രണ്ടുപേരും കൂടുതൽ ശ്രദ്ധിച്ചിരുന്നു വെറുതെയെങ്കിൽ പോലും ഒരു കളിയാക്കൽ ഇല്ലാതിരിക്കാൻ..

ഡൽഹിയിൽ പഠനം കഴിഞ്ഞ് നല്ലൊരു ജോലി കിട്ടിയതിനുശേഷം മാത്രമാണ് അമ്മ ഈ വിവാഹം എടുത്തിട്ടത്…

അങ്ങനെയാണ് നാട്ടിൽ പോയി അമ്മാവനോട് സംസാരിക്കുന്നത് അവളോട് ചോദിച്ചിട്ട് പറയാം എന്ന് പറഞ്ഞു അമ്മാവൻ… ചെറുപ്പത്തിൽ പറഞ്ഞ വെച്ചതൊന്നും വലുപ്പത്തിലേക്ക് പലരും കാര്യമാക്കാറില്ലല്ലോ എന്നതായിരുന്നു അമ്മാവന്റെയും ഭാഷ്യം….

ഞാനും ശരിവെച്ചു… യൗവനമാണ് മനസ്സിൽ ആരെങ്കിലും കയറിക്കൂടിയിട്ടുണ്ടോ എന്ന് പോലും പറയാൻ പറ്റില്ല അതുകൊണ്ടുതന്നെ അവളോട് സംസാരിച്ച പൂർണ്ണസമിതമാണെങ്കിൽ മാത്രം മതി എന്ന് ഞാനും വെച്ചു അവൾക്ക് എതിർപ്പൊന്നും ഉണ്ടായിരുന്നില്ല അങ്ങനെയാണ് വിവാഹം നിശ്ചയിക്കപ്പെട്ടത് തറവാട്ടിൽ ഉത്സവം കഴിഞ്ഞിട്ടാവാം വിവാഹം എന്നതുകൊണ്ട് തന്നെ ആറേഴുമാസം ഗ്യാപ്പ് ഉണ്ടായിരുന്നു നിശ്ചയത്തിനും വിവാഹത്തിനും ഇടയിൽ അപ്പോഴാണ് ഞങ്ങൾ പ്രണയിച്ചതും കൂടുതൽ അടുത്തറിഞ്ഞതും…

രണ്ടുപേരുടെയും ടേസ്റ്റുകൾ വ്യത്യാസമായിരുന്നു… അറിയാത്ത രാജ്യങ്ങളിലേക്ക് എല്ലാം സഞ്ചരിക്കണം കാണാത്തതെല്ലാം കാണണം എന്നൊക്കെയായിരുന്നു എന്റെ മോഹങ്ങൾ എന്നാൽ വീട്ടിൽ ഒതുങ്ങിക്കൂടി ഇഷ്ടപ്പെട്ട ഗാനങ്ങൾ കേട്ട് കുറേ ഏറെ പുസ്തകങ്ങൾ വായിച്ച് അങ്ങനെ ഒരു സ്വപ്നലോകത്ത് ഒതുങ്ങി കൂടാനായിരുന്നു അവൾക്ക് താൽപര്യം രണ്ടുപേരും പരസ്പരം ഇഷ്ടങ്ങളിൽ കൈ കടത്തില്ല എന്ന് വിവാഹത്തിന് മുൻപേ ഒരു ധാരണയിൽ എത്തിയിരുന്നു….

പക്ഷേ തറവാട്ടിൽ ഉത്സവം കഴിഞ്ഞ് കല്യാണത്തിന്റെ നാളു കുറിക്കപ്പെട്ടു അതിലേക്ക് ആഭരണങ്ങളും വസ്ത്രങ്ങളും എടുക്കാൻ വേണ്ടി എല്ലാവരും കൂടി ഒരുമിച്ച് സന്തോഷത്തോടെ യാത്ര തുടങ്ങിയതായിരുന്നു തിരിച്ചുവരുമ്പോൾ അറിഞ്ഞില്ല അത് വലിയൊരു സങ്കടത്തിലേക്ക് ആണ് എന്ന്…

ഡ്രൈവറുടെ അശ്രദ്ധയാണോ അറിയില്ല അവരുടെ വണ്ടി ആക്സിഡന്റ് പെട്ടു..
തൊട്ടു പുറകിലായി മറ്റൊരു വണ്ടിയിൽ ഞങ്ങളും ഉണ്ടായിരുന്നു…
എല്ലാത്തിനും സാക്ഷിയായി…
രണ്ടുദിവസം ബോധമില്ലാതെ ഐസിയുവിൽ അതിനുശേഷം അവളെ എനിക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു..

അന്നുമുതൽ മനസ്സ് കലക്കി ജീവിക്കുന്നതാണ് ഇനിയൊരു വിവാഹം ജീവിതത്തിൽ ഇല്ല എന്ന് പറഞ്ഞു പക്ഷേ, പാട്ടുകൾ ഇഷ്ടപ്പെടുന്ന ഒരുപാട് വായിക്കുന്ന അലീനയെ കണ്ടപ്പോൾ എന്തോ… ഓഫീസിൽ കൂടെ വർക്ക് ചെയ്യുന്നതായിരുന്നു അലീന അവിടേക്ക് എത്തിയിട്ട് അധികകാലം ഒന്നുമായിരുന്നില്ല വന്നത് മുതൽ എന്തോ അവൾ എന്റെ കാര്യങ്ങളിൽ കൂടുതൽ ഇടപെടാൻ തുടങ്ങിയിരുന്നു…

ആദ്യം ഒന്നും അത് അത്ര കണക്കിലെടുത്തില്ലെങ്കിലും സാവധാനം അവളുടെ സംസാരവും പ്രകൃതവും ഒക്കെ എനിക്കിഷ്ടപ്പെടാൻ തുടങ്ങിയിരുന്നു കൂടുതലും അവളുടെ വായനകളും പാട്ടിനോടുള്ള കമ്പവും ആണ് എന്നെ ആകർഷിച്ചത്…

മനസ്സിൽ പൊടി പിരിച്ച് കിടക്കുന്ന മോഹങ്ങളെല്ലാം വീണ്ടും തളിർക്കുകയായിരുന്നു അവളോടുള്ള സൗഹൃദം എന്റെ മനസ്സിൽ പ്രണയമായി തീരുകയായിരുന്നു ഒരുപക്ഷേ നഷ്ടപ്പെട്ടത് എന്തോ തിരിച്ചുകിട്ടിയ ഒരു കുട്ടിയുടെ കൗതുകമായിരിക്കാം എനിക്കപ്പോൾ തോന്നിയത്…

എത്രയും പെട്ടെന്ന് അത് അവളെ അറിയിക്കണം എന്നും കരുതി
വന്നതാണ് പക്ഷേ അവൾ ഇങ്ങനെയാണ് എന്നോട്…

മനസ്സിൽ തോന്നിയത് ഒന്നും സ്പ്ലിറ്റി എഴുതിയതുപോലെ വേഗം വായിക്കാൻ പറ്റില്ലല്ലോ മറക്കാൻ കുറച്ചു താമസം ഉണ്ടാവും…

എങ്കിലും നമ്മുടെ മനസ്സിൽ ആവശ്യമില്ലാത്തതൊക്കെ എടുത്തു കളയണം എന്ന് തന്നെയായിരുന്നു എന്റെ പോളിസി ഒരു പക്ഷേ മായയുടെ ചിന്തകൾ പോലും ഞാൻ എടുത്തു കളഞ്ഞത് അതുകൊണ്ടാണ്…

പക്ഷേ അടുത്ത ദിവസം മുതൽ ഓഫീസിൽ നിന്ന് അലീനയ്ക്ക് എന്നോട് ഇടപഴകാനും സംസാരിക്കാനും ഒക്കെ എന്തൊക്കെയോ ബുദ്ധിമുട്ടുള്ള പോലെ എന്നിൽ നിന്നും ഒഴിഞ്ഞുമാറുന്നതുപോലെ..

ആദ്യമൊക്കെ ഒന്നും കണ്ടില്ല എന്ന് നടിച്ചു പക്ഷേ അത് അധികമായപ്പോഴാണ് അവളോട് ചെന്ന് പറഞ്ഞത്..

“”” ഇഷ്ടപ്പെട്ടവരെ ജീവിതാവസാനം വരെ കൂടെ കൂട്ടാൻ തീരുമാനിക്കുന്നത് അത്ര വലിയ തെറ്റൊന്നുമല്ല… അതെന്റെ പഴഞ്ചൻ മനസ്സിന്റെ തെറ്റായ രീതികൾ ആവാം തനിക്ക് ഇഷ്ടമില്ലെങ്കിൽ അല്ല എന്ന് പറഞ്ഞിടത്ത് അത് തീർന്നു പിന്നെ ഈ മുഖം കൂർപ്പിക്കലും മറ്റും അനാവശ്യമാണ് എന്ന്…”””

എന്നിട്ടും അത് മനസ്സിലാക്കാതെ അവൾ വീണ്ടും ട്രാൻസ്ഫർ വേടിച്ച് മറ്റ് എങ്ങോട്ടോ പോയി…
എനിക്ക് ഒരുകിലും അത് യാതൊരു വിധത്തിലുള്ള സങ്കടവും തീർത്തില്ല…

കാരണം ആവശ്യമുള്ളത് കൊള്ളാനും തള്ളാനും എന്നേ ഞാനെന്റെ മനസ്സിനെ പഠിപ്പിച്ചിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *