(രചന: J. K)
ഇന്നല്ലേ പ്രദീപേ നിന്റെ ചിട്ടി പിടിച്ച കാശ് കിട്ടുക??? “””
അമ്മ അതിരാവിലെ തന്നെ വന്നു ചോദിച്ചപ്പോൾ ഉള്ളിലൂടെ ഒരു ആന്തൽ ഉണ്ടായി പ്രദീപിന് കാരണം, രേഖയ്ക്ക് ഒരു ചെയിൻ വാങ്ങിക്കൊടുക്കാം എന്ന് പറഞ്ഞു വെച്ചതായിരുന്നു ആ ചിട്ടി പൈസ…
“””ആ “”
എന്ന് മറുപടിയായി അലസമായി ഒന്ന് മൂളി പ്രദീപ് അമ്മ പറഞ്ഞു…
“””” എന്നാ പിന്നെ അതെടുത്തു നീ പ്രീതിയുടെ കൊച്ചിന് അരയിലേക്ക് വാങ്ങിക്കൊടുക്ക്…””””
“”” അതെന്ത് വർത്താന അമ്മ പറയുന്നത്???? അവന്റെ വീട്ടുകാർ അല്ലേ അത് കൊണ്ടുവരേണ്ടത്??? അവരന്ന് വെറും കയ്യും വീശി അല്ലേ വന്നത്??????
നമ്മളാണോ അരയിലേക്ക് എടുക്കേണ്ടത്??തന്നെയുമല്ല നൂലുകെട്ടിന് ഞാൻ കഴുത്തിലേക്ക് കൊടുത്തത് അമ്മ മറന്നോ????. ഇനി അരയിലേക്കും എന്ന് പറഞ്ഞ് വന്നാൽ ഇത് എവിടുത്തെ ഏർപ്പാടാ??? “”””
“”” ഇത് ഇവിടുത്തെ ഏർപ്പാട്…..!!! ഒന്നുമില്ലെങ്കിലും നീ അവളുടെ ചേട്ടനല്ലേ അപ്പോൾ ആ കുഞ്ഞിന് വാങ്ങി കൊടുക്കേണ്ടത് നീ തന്നെയാണ് അവരുടെ വീട്ടിൽ നിന്ന് കൊണ്ടുവന്നുവോ ഇല്ലയോ എന്നൊന്നും നീ നോക്കണ്ട!!!
നാളെ കഴിഞ്ഞ് നല്ല ദിവസം നോക്കി അവളെ അങ്ങോട്ട് പറഞ്ഞു വിടേണ്ടതാണ് കൊച്ചിന്റെ അരയിൽ ഒന്നുമില്ലാതെ ചെന്നാൽ അതിന്റെ നാണക്കേട് നിനക്കും കൂടെയാ “”””
അമ്മ ചൊടിച്ചു….
“””” ആ നാണക്കേട് ഞാനങ്ങ് സഹിച്ചു. ഇപ്പോൾ എനിക്ക് പറ്റില്ല അത് എടുത്തുകൊടുക്കാൻ തന്നെയുമല്ല ആ പണം ഞാൻ വേറൊരു കാര്യത്തിനായി മാറ്റി വെച്ചിരിക്കുകയാണ്
രേഖയ്ക്ക് ഒരു മാല എടുക്കണം അമ്മയ്ക്ക് അറിയാമല്ലോ അവളുടെ ഉള്ള മാല പൊട്ടി ഇരിപ്പാണ് എന്ന്… അതൊന്നു മാറ്റണം.. “”””
“”” ഓ ഇപ്പൊ എനിക്ക് കാര്യം മനസ്സിലായി… ആ പണം നീ അച്ചിക്ക് സ്വർണം വാങ്ങാൻ എടുത്തു വച്ചിരിക്കുകയാണ് അല്ലേ? തലയണ മന്ത്രത്തിന്റെ ശക്തി അപാരം തന്നെ…
ഒന്നുമില്ലെങ്കിലും നിന്റെ പെങ്ങളെ അന്തസായി ഇറക്കി വിടണം നിനക്കും കൂടി തല ഉയർത്തി നിൽക്കാൻ ഭാഗത്തിൽ എന്നെ ഞാൻ കരുതിയുള്ളൂ നിന്റെ മനസ്സിൽ ഇത്രത്തോളം ഒക്കെ ഉണ്ടെന്ന് ഞാൻ അറിഞ്ഞില്ല “”””
അതും പറഞ്ഞ് കണ്ണും തുടച്ച് അമ്മ അവിടെ നിന്നും പോയി…. ആകെക്കൂടി ഭ്രാന്ത് പിടിക്കുന്നുണ്ടായിരുന്നു പ്രദീപിന് അപ്പോൾ..
അയാൾ ഒന്നും മിണ്ടാതെ മുറിയിൽ ചെന്നിരുന്നു ഇത് ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല അവളെ താൻ ഇവിടെ കൈപിടിച്ച് കയറ്റിയ കാലം മുതൽ തുടങ്ങിയതാണ് അമ്മയുടെ ഈ വേർതിരിവ്…
സ്കൂളിൽ പഠിക്കുന്ന സമയം മുതലേ എനിക്ക് ഇഷ്ടമായിരുന്നു രേഖയെ വീട്ടിൽ പറഞ്ഞപ്പോൾ അവർക്കാർക്കും സമ്മതമല്ലായിരുന്നു
കാരണം നല്ല രീതിക്ക് സ്ത്രീധനം മേടിച്ച് എവിടെനിന്നെങ്കിലും ഒരു പെണ്ണിനെ കൊണ്ടുവരണം മകനായി എന്നായിരുന്നു അവരുടെയൊക്കെ ആഗ്രഹം…
അതിനേതിരായി അവളുടെ കൈപിടിച്ച് എന്റെ ജീവിതത്തിലേക്ക് കൂടെ കൂട്ടിയപ്പോൾ തുടങ്ങിയതാണ് അവളോടുള്ള ഈ വിരോധം…
അമ്മയ്ക്ക് മകളോട് മാത്രമാണ് ആത്മാർത്ഥത മരുമകളെ കാണുന്നത് വെറും ഒരു ശത്രുസ്ഥാനത്താണ്…
അതിന്റെ പേരിൽ അവൾ ഒരുപാട് അനുഭവിക്കുന്നുണ്ട്..
രണ്ടുകയ്യും കൂട്ടി എടുത്താലും ശബ്ദം ഉണ്ടാകുമെന്ന് കരുതി അവൾ മിണ്ടാതിരിക്കുന്നതാണ് എന്നെനിക്കറിയാം അവൾക്ക് നന്നായി പ്രതികരിക്കാൻ അറിയാം
പക്ഷേ അത് ഈ കുടുംബത്തിൽ അസ്വസ്ഥതകൾ സൃഷ്ടിക്കും എന്നതുകൊണ്ട് മാത്രം എല്ലാം ഉള്ളിൽ കഴിയുകയാണ് അവൾ അതിനൊരു കാരണം മാത്രമേ ഉണ്ടായിരുന്നുള്ളൂ ഞാൻ നൽകുന്ന സപ്പോർട്ട്….
അകത്തേക്ക് ചെന്നപ്പോഴേക്കും അവൾ ചോദിച്ചിരുന്നു എന്തായിരുന്നു അവിടെ പ്രശ്നം എന്ന് എല്ലാം അവളോട് പറഞ്ഞു അവളോട് ഞാൻ എന്ത് വേണം എന്ന് ചോദിച്ചപ്പോൾ പ്രദീപേട്ടന്റെ ഇഷ്ടം പോലെ ചെയ്തോളൂ എന്നാണ് അവൾ പറഞ്ഞത്….
വലുതായി ഒന്നും അവളുടെ വീട്ടിൽ നിന്ന് സ്വർണ്ണം കിട്ടിയില്ല എങ്കിലും അവൾക്ക് കിട്ടിയത് മുഴുവൻ ഉപയോഗിച്ചത് ഇവിടത്തെ ഓരോ ആവശ്യങ്ങൾക്കാണ് വീട് നന്നാക്കാനും അനിയത്തിയുടെ വിവാഹത്തിനും ഒക്കെയായി അവളുടെ സ്വർണം മുഴുവൻ ഞാൻ എടുത്തതാണ്….
അവളുടെ താലിമാല പോലും എനിക്ക് വിളിക്കേണ്ട വന്നു ഒരു പ്രതിസന്ധി ഘട്ടം വന്നപ്പോൾ.. ഒരു എതിർപ്പും അവൾ പറഞ്ഞില്ല….
അതുകൊണ്ടുതന്നെ കൂടുതലൊന്നും എനിക്ക് ചിന്തിക്കാൻ ഇല്ലായിരുന്നു പണവും എടുത്ത് അവൾക്ക് ഒരു നല്ല മാല വാങ്ങാനായി പോയി.
തിരിച്ചുവന്നപ്പോൾ അമ്മ ഉമ്മറത്ത് തന്നെ കാത്തു നിൽപ്പുണ്ടായിരുന്നു വല്ലാത്ത ഒരു ഭാവത്തിൽ…..
“”” നിനക്കിപ്പോൾ അവൾ മാത്രം മതിയല്ലേ ഞങ്ങൾ ഇവിടെ നിന്നും ഇറങ്ങിത്തരാം എന്നൊക്കെ വലിയ ഡയലോഗ് പറഞ്ഞുകൊണ്ട്..
എനിക്ക് അമ്മയുടെ പ്രത്യേകിച്ചൊന്നും പറയാനില്ലായിരുന്നു….
മിണ്ടാതെ കയറി പോയപ്പോൾ അമ്മ രേഖയോട് കയർക്കാൻ തുടങ്ങി…
“””” കാലെടുത്തുവെച്ചതും എന്റെ മോനെ മയക്കി കൂടെ നിർത്തി എന്നൊക്കെ പറയുന്നുണ്ടായിരുന്നു…. കുറേ ഞാൻ കേട്ടുനിന്നു അവൾ തിരിച്ചൊന്നും പറയുന്നില്ല എന്ന് കണ്ടിട്ടാണ് അങ്ങോട്ടേക്ക് ചെന്നത്…
കുറെയായി ഇത് തുടങ്ങിയിട്ട് എന്നോട് എന്തെങ്കിലും പറഞ്ഞ് ജയിക്കാൻ പറ്റില്ലെങ്കിൽ നേരെ അവളുടെ അടുത്തേക്ക് ചെന്ന് അവളെ വിഷമിപ്പിക്കുക…
എത്രയോ തവണ പറഞ്ഞിട്ടുള്ളതാണ് അമ്മ എന്നെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അതിൽ ന്യായമില്ല എന്ന് തോന്നിയാൽ നന്നായി തന്നെ പ്രതികരിക്കുവാൻ…
എവടെ…. കണ്ണീരും ഒലിപ്പീച്ചു വരും….
അതുകൊണ്ടാണ് അങ്ങോട്ട് ചെന്നത്…
“””” നിന്റെ വായിൽ നാവ് ഇറങ്ങിപ്പോയോ ഇതിന് മറുപടിയൊന്നും നിനക്ക് പറയാനില്ലേ????'””
എന്ന് ചോദിച്ച ഞാൻ അവളോട് ദേഷ്യപ്പെട്ടു.
പിന്നെ അമ്മയോട് ആയി പറഞ്ഞു…..
“”” കണ്ണടച്ച് ഇരുട്ടാക്കരുത് അമ്മേ അവളുടെ സ്വർണം മുഴുവൻ എന്തിനാണ് എടുത്തത് എന്ന് എന്നെക്കാൾ നന്നായിട്ട് അമ്മയ്ക്ക് അറിയാം തന്നെയുമല്ല എന്റെ വർക്ക്ഷോപ്പ് നഷ്ടത്തിൽ ആയപ്പോൾ ഈ നിൽക്കുന്ന അനിയത്തിയും അമ്മയും എല്ലാം ഇവിടെയുണ്ടായിരുന്നു
ആരും ഒന്നും തന്ന് എന്നെ സഹായിച്ചിട്ടില്ല അപ്പോഴും എനിക്ക് സ്വാതന്ത്ര്യപൂർവ്വം വിൽക്കാൻ ഉണ്ടായിരുന്നത് ഇവളുടെ കഴുത്തിൽ കിടക്കുന്ന മാല മാത്രമാണ്…
അന്ന് എനിക്ക് മനസ്സിലായതാണ് അവൾക്കുണ്ടെങ്കിൽ എനിക്കും ഉണ്ടാകുമെന്ന്….
അന്ന് ഈ വീടിന്റെ പേരിൽ ലോൺ എടുത്തത് അടയ്ക്കാൻ നോട്ടീസ് വന്നപ്പോൾ,
ഈ അനിയത്തിയുടെ കയ്യിൽ ഇഷ്ടം പോലെ സ്വർണമില്ലായിരുന്നു അമ്മയുടെ കഴുത്തിൽ കിടക്കുന്ന ചെയിനും വളയും ഒക്കെ ഇല്ലായിരുന്നു എന്തുകൊണ്ടാ ആരും തന്നില്ല അപ്പോഴും നിങ്ങൾ പറഞ്ഞത് രേഖയുടെ എടുത്തോ എന്നല്ലേ???
പക്ഷേ അവൾക്കൊരു പൊന്നിന്റെ കഷണം വാങ്ങിക്കൊടുത്തു എന്ന് ഇതുവരെ പറയുന്നത് കേട്ടില്ലല്ലോ… മകളായാലും മരുമകളായാലും ഒരേ സ്ഥാനത്ത് കാണണം….. അവിടെ വേർതിരിവ് കാട്ടരുത് “”””
ഇത്രയും അമ്മയുടെ മുഖത്ത് നോക്കി പറഞ്ഞ് അകത്തേക്ക് നടന്നു.. എല്ലാം കേട്ട് പ്രീതി അവിടെ നിൽക്കുന്നുണ്ടായിരുന്നു…. കീശയിൽ നിന്ന് ഒരു ചെറിയ പൊതിയെടുത്ത് അവളുടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു..
“”” ഇന്ന കുഞ്ഞിന് അരയിലേക്കുള്ളതാ… ഒത്തിരി ഒന്നുമില്ല ഏട്ടനെ കൊണ്ട് പറ്റുന്നത് പോലെ വാങ്ങി.. “””” എന്ന്…
അവൾ അത് മേടിച്ചുവച്ചു… മുറിയിലേക്ക് നടന്നപ്പോഴേക്ക് രേഖ ചായയുമായി പുറകെ വന്നിരുന്നു…
“”” എല്ലാം കേട്ട് പൊട്ടത്തിമാരെ പോലെ നിന്നോ അതാണല്ലോ എല്ലാരും കൂടി തലയിൽ കയറിയിരുന്ന് നിരങ്ങുന്നത്'””” എന്ന് ദേഷ്യത്തോടെ അവളോട് പറഞ്ഞപ്പോൾ…
“””” എനിക്ക് വേണ്ടി ഇവിടെ ഒരാൾ സംസാരിക്കുന്നുണ്ടല്ലോ “”” എന്നുപറഞ്ഞ് എന്റെ നെഞ്ചിലേക്ക് ചാഞ്ഞു പെണ്ണ്…. ആളെ ചേർത്ത് പിടിച്ച് ഞാനും…