(രചന: J. K)
ഏറെ തിരക്കുള്ള മനോരോഗ വിദഗ്ദൻ ആണ് സാമൂവൽ ഐസക്.. അദ്ദേഹം രോഗികളെ ചികിൽസിക്കുന്നത് വ്യത്യസ്തമായ രീതിയിൽ ആയിരുന്നു..
പരിപൂർണമായും അസുഖം മാറ്റി തരും ഡോക്ടർ എന്ന് പരക്കെ ഒരു പറച്ചിൽ ഉണ്ട്… ഒരിക്കൽ ഒരു അനുഭവം അദ്ദേഹത്തെ വല്ലാതെ സ്പർശിച്ചു.. കുഞ്ഞുങ്ങളോട് ഉള്ള പെരുമാറ്റം ഭാവിയിൽ എത്ര ദോഷം ചെയ്യും എന്നത്…
ഭാര്യയെയും കൊണ്ട് തന്റെ മുന്നിൽ വന്നിരിക്കുന്ന ചെറുപ്പക്കാരനെ നോക്കി എന്താണെന്ന് ചോദിച്ചു പ്രശസ്ത മനോരോഗ വിദഗ്ധൻ സാമുവൽ ഡോക്ടർ….
“”‘ സർ ഇവൾക്ക് എന്തൊക്കെയോ പ്രശ്നം.. ഞങ്ങളുടെ ലൈംഗിക ജീവിതം ഒട്ടും തൃപ്തികരമല്ല””””
ഭാര്യയെ കുറ്റപ്പെടുത്തുന്നതുപോലെ അവളെ ഒന്ന് നോക്കി അയാൾ ഡോക്ടറോട് തുറന്നു പറഞ്ഞു…
വിവാഹം കഴിഞ്ഞിട്ട് എത്ര കാലമായി എന്ന് ചോദിച്ചപ്പോൾ രണ്ടുമാസം എന്ന് അയാൾ മറുപടി പറഞ്ഞു…
ഇതുവരെയ്ക്കും നിങ്ങൾ തമ്മിൽ ആരോഗ്യപരമായ ഒരു ദാമ്പത്യ ജീവിതം തുടങ്ങിയിട്ടില്ലേ എന്ന് ചോദ്യത്തിന്…. അതൊക്കെ ഉണ്ട് എന്നായിരുന്നു അയാളുടെ മറുപടി..
അയാളുടെ മറുപടിയിൽ എന്തൊക്കെയോ പൊരുത്തക്കേടുകൾ ഡോക്ടർക്ക് അപ്പോഴേ തോന്നിയിരുന്നു…
ഇതിനിടയിൽ ഡോക്ടർ ഒന്നും മിണ്ടാതെ തല കുനിച്ചു ഇരിക്കുന്ന അയാളുടെ ഭാര്യയെ നോക്കി അവരുടെ മിഴികൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…
ഒരുതരം ഡോക്ടറുടെ മുന്നിൽ പരിഹാസ്യയാകുന്നത് പോലെ ഒക്കെ അവർക്ക് അനുഭവപ്പെടുന്നുണ്ട് എന്ന് അവരുടെ മുഖം എടുത്തുപറയുന്നുണ്ടായിരുന്നു…
അതോടെ ഡോക്ടർക്ക് എന്തൊക്കെയോ സംശയങ്ങൾ തോന്നി..
വന്ന് ചെറുപ്പക്കാരനോട് എന്തൊക്കെയാണ് അയാളുടെ പ്രശ്നങ്ങൾ എന്ന് ഡോക്ടർ തുറന്നു പറയാൻ പറഞ്ഞു അയാൾ പറഞ്ഞു തുടങ്ങി…
“”” ഒരു ഭാര്യ എപ്പോഴും അവളുടെ ഭർത്താവിൽ നിന്ന് പ്രതീക്ഷിക്കുന്നത് ശാരീരിക സുഖമല്ലേ ഡോക്ടർ അത് എത്ര വേണമെങ്കിലും കൊടുക്കാൻ ഞാൻ തയ്യാറാണ് പക്ഷേ അവൾക്കാണ് അതിന് തടസ്സം പലപ്പോഴും അവൾ എന്നെ അതിന് അനുവദിക്കുന്നില്ല…. “””
ഡോക്ടർ ആ പെൺകുട്ടിയെ നോക്കി വെളുത്ത് കൊലുന്നാനെ ഉള്ള ഒരു പാവം കൂട്ടി…..
“”’ കുട്ടിക്ക് ഇഷ്ടത്തോടെയല്ലേ ഇയാളും ആയുള്ള വിവാഹത്തിന് സമ്മതിച്ചത് എന്ന് ചോദിച്ചപ്പോൾ അതെ എന്നായിരുന്നു അവളുടെയും മറുപടി…
പിന്നെ എനിക്ക് അറിയേണ്ടത് അവൾക്ക് പറയാനുള്ളതായിരുന്നു ഒരുപക്ഷേ അയാൾ അവിടെ ഇരുന്നാൽ അവൾ മനസ്സിലുള്ളതൊന്നും തുറന്നു പറഞ്ഞില്ലെങ്കിലോ എന്ന് തോന്നി ഞാൻ അയാളോട് അല്പം നേരം പുറത്തുനിൽക്കു. എന്ന് പറഞ്ഞു…
എന്നിട്ട് ഞാൻ അവളോട് ചോദിച്ചു എന്താണ് പ്രശ്നം എന്ന്…
ഒരു പൊട്ടിക്കരച്ചിലായിരുന്നു അതിന് അവൾ നൽകിയ മറുപടി…..
അവളുടെ സംസാരത്തിൽ നിന്ന് അവളുടെ ഭർത്താവിനാണ് അസുഖം എന്ന് പൂർണമായും എനിക്ക് ബോധ്യപ്പെട്ടു… അയാൾക്ക് തോന്നുമ്പോഴൊക്കെ വഴങ്ങി കൊടുക്കേണ്ടി വരുന്ന അവളുടെ അവസ്ഥയും എനിക്ക് മനസ്സിലായി…
ചികിത്സ വേണ്ടതു മുഴുവൻ അയാൾക്ക് ആയിരുന്നു അയാളെ വിളിച്ച് വിശദമായി ചോദിച്ചുനോക്കി അപ്പോഴാണ് രഹസ്യത്തിന്റെ ചുരുളഴിയുന്നത്…
അച്ഛനും അമ്മയും അയാളും അടങ്ങുന്നതായിരുന്നു അയാളുടെ കുടുംബം…
അയാൾക്ക് രണ്ടോ മൂന്നോ വയസ്സുള്ളപ്പോൾ അമ്മ മറ്റാരുടെയോ കൂടെ ഒളിച്ചോടി പോയതാണ് അച്ഛൻ ഗൾഫിൽ ആയിരുന്നു പിന്നെ അച്ഛൻ നാട്ടിലെത്തി..
അമ്മയോടുള്ള ദേഷ്യം മുഴുവൻ അച്ഛൻ തീർത്തത് മകനോടാണ്…. ഒരു മകനാണ് എന്ന പരിഗണന പോലും പിന്നീട് അയാൾ കൊടുത്തില്ല…
അവന് ആവശ്യമുള്ളത് ഒന്നും മേടിച്ചു കൊടുക്കാതെ അയാൾ തീർത്തും അയാളുടെ കുടുംബക്കാർക്ക് ഇടയിൽ അവനെ ഒറ്റപ്പെടുത്തി..
അമ്മയുടെ വീട്ടുകാർ അയാളെ കൊണ്ടുപോകാൻ വന്നപ്പോഴും അയാൾ വിട്ടുകൊടുത്തില്ല….
സ്വന്തം വീട്ടിൽ ആ മകന് ഒരു സ്നേഹവും കൊടുക്കാതെ അയാൾ വളർത്തി പലപ്പോഴും പലരുടെയും കുത്തുവാക്കുകൾക്ക് ആ മകൻ ഇരയായിരുന്നു….
അതിൽനിന്നും അവൻ കേട്ട് വളർന്നതായിരുന്നു ശാരീരിക സുഖം മതിയാകാഞ്ഞിട്ടാണ് തന്റെ അമ്മ മറ്റൊരാളുടെ കൂടെ ഒളിച്ചോടി പോയത് എന്ന്…..
ആ കുഞ്ഞു മനസ്സിൽ അത് വല്ലാത്ത ആഘാതമാണ് സൃഷ്ടിച്ചത്.. സ്ത്രീകൾക്ക് ഏറ്റവും പ്രധാനം ശാരീരിക സുഖമാണെന്ന് ആ കുഞ്ഞ് മനസ്സ് മനസ്സിലാക്കുകയായിരുന്നു….
തന്നെയുമല്ല താൻ ഇപ്പോൾ അനുഭവിക്കുന്ന ഈ അവഗണനകൾക്കെല്ലാം കാരണം തന്റെ അമ്മ മാത്രമാണ് എന്ന് അവൻ വിശ്വസിച്ചു..
സ്ത്രീകൾ എന്നാൽ ശാരീരിക സുഖം മാത്രം കൊതിക്കുന്ന ഒരു വർഗ്ഗം എന്ന് അവൻ മനസ്സിൽ കുറിച്ചു ഏതൊക്കെയോ ആളുകൾ അവനോട് അത്തരത്തിൽ പറഞ്ഞു അതിൽ ക്രൂരമായ സന്തോഷം കണ്ടെത്തി…..
പാവം അവന്റെ മനസ്സ് തകരുന്നതും ജീവിതം താറുമാറാകുന്നതും ഒന്നും അവർ കണ്ടില്ല….
ചെറുപ്പത്തിൽ മനസ്സിൽ പതിഞ്ഞത് എന്തോ വലുതാകുമ്പോൾ പ്രതിഫലിക്കുന്നത് അത് മാത്രമാകും…
അതിൽ പിന്നെ അവനു ഭയമായി സ്വന്തമായി വിവാഹം കഴിച്ചാലും ഇതേ അവസ്ഥ ഉണ്ടാകുമോ എന്ന്..
സ്നേഹം കിട്ടാതെ കുത്തു വാക്കുകൾ മാത്രം കിട്ടിയ വളർന്ന അവന് മറ്റൊരുതരത്തിലും ചിന്തിക്കാനോ പ്രവർത്തിക്കാനോ ആകുമായിരുന്നില്ല..
തന്റെ ഭാര്യക്ക് ശാരീരിക സുഖം നൽകിയാൽ എല്ലാമായി അവൾ തന്നെ വിട്ടു പോകില്ല കൂടുതൽ തന്നെ സ്നേഹിക്കും എന്നൊക്കെയായിരുന്നു അയാളുടെ ധാരണ…
അല്ല, ചെറുപ്പം മുതലേ അയാൾ ജീവിച്ചു പോരുന്ന അയാളുടെ സാഹചര്യം അയാളുടെ മനസ്സിലേക്ക് കുത്തി നിറച്ചത്…
അതിന്റെ ബാക്കി പത്രം ആയിരുന്നു അയാൾ അവളോട് കാട്ടിയിരുന്ന ക്രൂരത അവൾ ആകട്ടെ അയാൾക്ക് അവളോടുള്ള ആഴത്തിലുള്ള സ്നേഹം തിരിച്ചറിഞ്ഞിരുന്നു
അതുകൊണ്ട് മാത്രമാണ് ഒന്നും പ്രതികരിക്കാതെ അയാളുടെ കൂടെ തന്നെ കഴിഞ്ഞുപോകുന്നത്…
ചിട്ടയായ കൗൺസിലിങ്ങിലൂടെ കുറച്ചു സമയം എടുത്താലും അയാളുടെ അസുഖം പൂർണ്ണമായി മാറ്റി കൊടുക്കാം എന്ന് ഞാൻ അവൾക്ക് വാക്ക് നൽകിയിരുന്നു
അത് പ്രകാരം ഞാൻ ചികിത്സയും തുടങ്ങി ക്രമേണ നല്ല മാറ്റം ഉണ്ട് എന്ന് അവൾ എന്നെ വിളിച്ച് അറിയിക്കുകയും ചെയ്തു…
ഇപ്പോൾ സന്തോഷപ്രദമായ രീതിയിൽ മുന്നോട്ടു പോകുന്ന അവരുടെ ജീവിതത്തെപ്പറ്റി അദ്ദേഹം തന്റേ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടു…..
പല ജീവിതങ്ങളും ഇങ്ങനെയാണ് ചെറിയ ചില കാര്യങ്ങൾ മതി തെറ്റായ രീതിയിൽ മനസ്സിൽ അത് പതിയാൻ… ഒരുപാട് കാലം കഴിഞ്ഞാലും അത് മറ്റൊരു രീതിയിൽ പുറത്തേക്ക് കാണുക എന്ന് മാത്രം..
അപ്പോൾ കൂടെ നിൽക്കുന്നവർ ഉപേക്ഷിച്ചാൽ അവർ കൂടുതൽ പ്രശ്നങ്ങളിലേക്ക് ചെന്ന് വീഴുകയായിരിക്കും ചെയ്യുന്നത് എല്ലാം മനസ്സിലാക്കി ഒരുപക്ഷേ കൂടെ നിൽക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ നമുക്ക് അവരെ പതിയെ മാറ്റിയെടുക്കാൻ പറ്റും…
എന്തിലും ഏതിലും കുറ്റം കാണുമ്പോൾ നാം ചിന്തിക്കേണ്ട ഒന്നാണ് എന്തുകൊണ്ട് അവരെല്ലാം ഇങ്ങനെയായി എന്ന്…
ഒരുപക്ഷേ ചെറുതായി ഒന്ന് ചേർത്ത് പിടിച്ചാൽ വളരെ മനോഹരമായി തന്നെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്ന പല ജീവിതങ്ങളും തകരുന്നത് നമ്മൾ കണ്ടിട്ടുണ്ട്… അതുകൊണ്ട് ഇനിയെങ്കിലും നമുക്ക് കരുതലോടെ പെരുമാറാം… എന്ന്….