“ദേ ഞാൻ ഇപ്പോ പോകും.. മഷിനോട്ടത്തിൽ എല്ലാം തെളിയും ആരാണ് എടുത്തത് എന്നൊക്കെ.. പിന്നെ വെറുതെ നാണം കെടാൻ നിൽക്കണ്ട എടുത്ത മുതൽ ഇവിടെ തിരിച്ചു കൊണ്ടുവന്നു വയ്ക്കുന്നതാവും എല്ലാവർക്കും നല്ലത്..

(രചന: J. K)

“”ദേ ഞാൻ ഇപ്പോ പോകും.. മഷിനോട്ടത്തിൽ എല്ലാം തെളിയും ആരാണ് എടുത്തത് എന്നൊക്കെ..

പിന്നെ വെറുതെ നാണം കെടാൻ നിൽക്കണ്ട എടുത്ത് മുതൽ ഇവിടെ തിരിച്ചു കൊണ്ടുവന്നു വയ്ക്കുന്നതാവും എല്ലാവർക്കും നല്ലത്..

ഇല്ലാത്ത ഇടത്തു നിന്നും വന്നതല്ലേ നല്ലത് കാണുമ്പോ ഓരോ വേണ്ടാധീനം തോന്നും സാരല്ല്യ.. ഒരു അബദ്ധം പറ്റീതാ ന്ന് കരുതിക്കോളാം…..””

അമ്മ അവിടെ നിന്നും പ്രസംഗിക്കുന്നുണ്ട് ഇത് തന്നെ മാത്രം ഉദ്ദേശിച്ചാണ് എന്ന് മനസ്സിലായിരുന്നു ദീപികയ്ക്ക് അവൾ ഒന്നും മിണ്ടിയില്ല എന്തുവേണമെങ്കിലും പറഞ്ഞോട്ടെ എന്ന് വിചാരിച്ചു…

ഇന്ന് വിദ്യേടത്തി ചായ കുടിക്കാൻ ഇങ്ങോട്ട് വന്നതേയില്ല അതുമാത്രം എന്തോ ഒരു വിഷമം പോലെ തോന്നി ദീപികക്ക് കാരണം എന്നും രാവിലെ രണ്ടുപേരും ഒരുമിച്ചിരുന്നായിരുന്നു ആഹാരം കഴിക്കാറുണ്ടായിരുന്നത്…

ഇനി അമ്മ പറയുന്നത് ഏടത്തിയും വിശ്വസിച്ചോ എന്നതായിരുന്നു അവളുടെ ഭയം എങ്കിലും ഒരു ആശ്വാസം മാത്രം താൻ തെറ്റുകാരി അല്ല എന്നത്…

പിന്നെ ആരെന്തു വിശ്വസിച്ചാലും പറഞ്ഞാലും അത് തന്നെ ബാധിക്കില്ല എന്ന് കരുതി അവൾ അവളുടെ ജോലികളിൽ വ്യാപൃതയായി..

ഈ വീട്ടിലെ രണ്ട് ആൺമകളിൽ ഇളയവന്റെ ഭാര്യയായി താൻ ഇങ്ങോട്ട് കയറിവന്നത് ആരുടെയും ഇഷ്ടപ്രകാരം അല്ല… കോളേജിൽ പഠിക്കുമ്പോൾ പ്രണയിച്ചതായിരുന്നു തന്നെ പ്രകാശേട്ടൻ..

മൂത്തമകൻ പ്രസാദേട്ടന് നല്ല സ്ത്രീധനം വാങ്ങി തന്നെയാണ് അമ്മ കല്യാണം കഴിപ്പിച്ചത് ഇളയവന് പഠിപ്പ് ഇത്തിരി കൂടുതലായതുകൊണ്ട് അതിലും കൂടുതൽ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ഒന്നുമില്ലാത്ത ഒരു വീട്ടിൽ നിന്ന് അമ്മയുടെ ഭാഷയിൽ ധർമ്മ കല്യാണം കഴിച്ച് ഒരുത്തിയെ കൊണ്ടുവന്നത്….

അതോടെ അമ്മയ്ക്ക് വളരെ ദേഷ്യമായി അത് കാണിക്കുന്നത് തന്നോട് ആണ് എന്ന് മാത്രം.

മൂത്ത ഏടത്തിയമ്മ അത്യാവശ്യം തരക്കേടില്ലാത്ത കുടുംബത്തിലെതായിരുന്നു അവരെ വല്ലാതെ സ്നേഹിക്കും അതും തന്റെ കാണ്മുന്നിൽ വച്ച് അതൊന്നും കണ്ട് ഒരു വിഷമവും തോന്നിയില്ല കാരണം പ്രകാശേട്ടൻ എന്തിനും കൂടെ നിന്നിരുന്നു..

ഏടത്തി അമ്മയ്ക്ക് ഒരുപാട് സ്വർണാഭരണങ്ങൾ ഉണ്ടായിരുന്നു വിവാഹത്തിന് അവർ കൊടുത്തത് പ്രസാദേട്ടൻ ഗൾഫിലായിരുന്നു അദ്ദേഹം വരുമ്പോഴും സ്വർണം കൊണ്ടുവരും…

അപ്പോഴൊക്കെ അമ്മ പറയാറുണ്ട് എടുത്തുവച്ചോ മോളെ അല്ലെങ്കിൽ ഓരോരുത്തരും കണ്ണ് വയ്ക്കും എന്ന്…

അതുകൊണ്ടുതന്നെ ഈ വാക്കുകൾ നോക്കി നിൽക്കാനേ പോകാറില്ല എപ്പോഴെങ്കിലും ഏടത്തിയമ്മ കൊണ്ടുവന്ന് കാണിക്കും. പുതിയതാണ് എന്ന് പറഞ്ഞു ഇത്തവണ അതുപോലെ ഒരു വള കൊണ്ടുവന്നു കൊടുത്തിരുന്നു പ്രസാദേട്ടൻ…

നല്ല ചുവന്ന കല്ലൊക്കെ വച്ച് നല്ല ഭംഗിയുള്ള ഒരു വള അത് എനിക്ക് കൊണ്ടുവന്ന് കാണിച്ചും തന്നു.

ഞാൻ അപ്പോൾ പറഞ്ഞു നല്ല ഭംഗിയുണ്ട് ഏടത്തിയുടെ കയ്യിന് ഇത് ചേരും എന്ന് അന്ന് തന്നെ അവർ അലമാരയിൽ കൊണ്ടുപോയി പൂട്ടി വെച്ചതാണ് പിന്നെ എന്തോ ഒരു ഫംഗ്ഷന് പോകാൻ വേണ്ടി നോക്കുമ്പോൾ അത് കാണാനില്ലത്രെ….

അതിനുശേഷം തുടങ്ങിയതാണ് അമ്മ…
എടുത്തത് ഞാൻ തന്നെയാണ് എന്ന് മട്ടിലായിരുന്നു വർത്തമാനം….
മനപ്പൂർവം പറയുന്നതാണ് എന്ന് അറിയാമായിരുന്നു..

പ്രകാശേട്ടനോട് പറഞ്ഞപ്പോ താൻ അതൊന്നും കാര്യമാക്കേണ്ട എന്നാണ് പറഞ്ഞത്….

ആര് എന്തൊക്കെ പറഞ്ഞാലും അദ്ദേഹത്തിന് എന്നെ വിശ്വാസമാണ് എന്ന് എനിക്ക് അറിയാമായിരുന്നു. അത് മാത്രം മതി എന്ന് കരുതി ഞാനും…

രാവിലത്തെ ആഹാരം കഴിച്ച് ഞാൻ അടുക്കളയിൽ നിന്ന് പോയപ്പോൾ മാത്രമാണ് ഏടത്തിയമ്മ ആഹാരം കഴിക്കാനായി എത്തിയത് അവരെ കണ്ടപ്പോൾ എനിക്ക് എന്തോ വല്ലാത്ത ബുദ്ധിമുട്ട് തോന്നി ഞാൻ ഏടത്തിയമ്മയോട് ചോദിച്ചു…

“” അമ്മ പറയുന്നത് പോലെ ഏടത്തിയമ്മയും വിശ്വസിക്കുന്നുണ്ടോ എന്ന്..

ഏടത്തുമ്പിയുടെ മറുപടിയായിരുന്നു എന്നെ അത്ഭുതപ്പെടുത്തിയത് അതിപ്പോ ആരെങ്കിലും എടുക്കാതെ പോകില്ലല്ലോ ദീപികേ എന്ന്..

അവർക്ക് എന്നോട് സ്നേഹം ആയിരിക്കും എന്നാണ് കരുതിയത്. എന്നെ അവരെങ്കിലും മനസ്സിലാക്കിയിട്ടുണ്ടാവും എന്നാണ് ഇത്രയും നാൾ എന്റെ വിചാരം…

പക്ഷേ ഒരു അവസരം വരുമ്പോഴാണ് ആളുകളുടെ തനി സ്വഭാവം മനസ്സിലാകുന്നത്…

മഷി നോട്ടത്തിനു പോയ അമ്മായിയമ്മ അപ്പോഴേക്കും എത്തിയിരുന്നു…

പിന്നെ എന്നോട് ആയി അങ്കം…

എടുത്തത് തിരിച്ചുകൊടുക്കാൻ!! അതിൽ തെളിഞ്ഞത്രെ ഞാനാണ് എടുത്തത് എന്ന്…

അപ്പോഴേക്കും പ്രകാശേട്ടൻ ചോറുണ്ണാനായി അങ്ങോട്ട് എത്തിയിരുന്നു അമ്മ എന്റെ നേരെ ഓരോന്ന് പറയുന്നത് കേട്ട് കുറച്ചുനേരം അദ്ദേഹം മിണ്ടാതെ നിന്നു..

ഏടത്തിയമ്മയുടെയും മുഖം ചുവന്നു വരുന്നുണ്ടായിരുന്നു എനിക്ക് എന്തോ വല്ലാത്ത ബുദ്ധിമുട്ട് തോന്നി…

എത്ര ഇല്ല എന്ന് പറഞ്ഞാലും അന്യന്റെ മുതൽ ആഗ്രഹിക്കരുതെന്ന് പറഞ്ഞു പഠിപ്പിച്ച ഒരു അച്ഛനെയും അമ്മയുടെയും മകളാണ് ഞാൻ കുറെ നേരം അവരോട് തർക്കിച്ചു തന്നെ നിന്നു ഞാൻ എടുത്തിട്ടില്ല എന്ന് പറഞ്ഞ്…

ഒടുവിൽ ഏടത്തിയമ്മയും ഓരോന്ന് പറയാൻ തുടങ്ങി പോലീസിനെ വിളിക്കും എന്ന് വരെ പറഞ്ഞു..

അത് കേട്ടപ്പോൾ ഞാനും പറഞ്ഞു എങ്കിൽ പിന്നെ പോലീസിനെ വിളിക്കൂ ബാക്കി അവര് നോക്കട്ടെ എന്ന്. അത് കേട്ടപ്പോൾ അമ്മയ്ക്ക് ഒരു ചാഞ്ചാട്ടം…

“”” ഈ വീട്ടിൽ പോലീസ് കയറി നിരങ്ങാൻ ഞാൻ സമ്മതിക്കില്ല എന്ന് അവർ പറഞ്ഞു..

ഒന്നും മിണ്ടാതെ പ്രകാശേട്ടൻ അപ്പോൾ കയറി ഇടപെട്ടു.

“”” അതെന്താ അമ്മേ അമ്മയുടെ കള്ളത്തരം പോലീസുകാർ കണ്ടുപിടിച്ചാലോ എന്ന് കരുതിയാണോ?? “” എന്ന്…

എന്താണ് പ്രകാശേട്ടൻ പറയുന്നത് എന്ന് മനസ്സിലാവാതെ ഞാൻ പ്രകാശേട്ടനെ നോക്കി പെട്ടെന്ന് പോക്കറ്റിൽ നിന്ന് ഏടത്തിയമ്മയുടെ കാണാതായ വള പ്രകാശേട്ടൻ പുറത്തേക്ക് എടുത്തു…

“”” ഇതെവിടുന്ന് കിട്ടി എന്ന് ചോദിച്ചു ഏടത്തിയമ്മ അപ്പോഴേക്കും ഓടി വന്നിരുന്നു ഞാനും അത്ഭുതത്തോടെ പ്രകാശേട്ടനെ നോക്കി.. അപ്പോഴേക്കും അമ്മ നിന്ന് പരുങ്ങുന്നുണ്ടായിരുന്നു….

“”” അമ്മ സിറ്റി ഫിനാൻസിലേക്ക് കയറി പോകുന്നത് കണ്ടിട്ടാണ് ഞാൻ അങ്ങോട്ടേക്ക് ചെന്നത് അപ്പോഴേക്കും അമ്മ അവിടെ നിന്നും പോയിരുന്നു എന്റെ ഫ്രണ്ടിന്റെ കളി ആയതുകൊണ്ട് അയാൾ കാര്യം പറഞ്ഞു അവിടെ പണയം വെച്ച് അമ്മ പൈസ മേടിച്ച കാര്യം…. “””

എല്ലാവരും ഒരുപോലെ ഞെട്ടിപ്പോയി..

“”” ചുരുക്കം പറഞ്ഞാൽ അമ്മയ്ക്ക് ആവശ്യത്തിനുള്ള പണവും കിട്ടും അതിന്റെ പേരിൽ എന്റെ ഭാര്യയെ ഇവിടെ നിന്ന് പുറത്താക്കുകയും ചെയ്യാം, ഒരു വെടിക്ക് ഒരുപാട് പക്ഷികൾ അല്ലേ?? “”

അമ്മ ഒന്നും മിണ്ടാതെ അവിടെ നിന്നു..
ഏടത്തിയമ്മ ആ വളയും മേടിച്ച് അവിടെ നിന്നും പോയി ഞാനും ഒന്നും മിണ്ടാൻ പോയില്ല പ്രകാശേട്ടൻ അമ്മയോട് പറയുന്നത് കേട്ടു,

ഇത് അമ്മയാണ് ചെയ്തത് എന്നറിഞ്ഞപ്പോൾ ആരും അറിയാതെ എങ്ങനെയെങ്കിലും പ്രശ്നം തീർക്കണം എന്ന് കരുതിയത് പക്ഷേ അമ്മയത് അവളുടെ തലയിൽ ഇടുന്നത് കണ്ടപ്പോൾ മാത്രമാണ് ഞാൻ പ്രതികരിച്ചത്…

അമ്മേ ഒരുകാലത്ത് ആരാണ് നമുക്ക് ഉണ്ടാവുക എന്നൊന്നും പറയാൻ പറ്റില്ല.. എന്തിനാണ് എല്ലാവരുടെയും മനസ്സിൽ ഇങ്ങനെ വിദ്വേഷം നിറയ്ക്കുന്നത്..

അതും പറഞ്ഞ് എന്റെ അടുത്ത് വന്ന് പ്രകാശേട്ടൻ പറഞ്ഞിരുന്നു എടുക്കാനുള്ളതെല്ലാം എടുത്തോ എന്ന്…

ഇനി ഇവിടെ നിൽക്കുന്നില്ല ഇതിലും വലിയ പ്രശ്നങ്ങൾ ഉണ്ടാകും എന്ന്..

പിന്നെ കൂടുതൽ ഒന്നും എനിക്ക് ചിന്തിക്കേണ്ട ആവശ്യമില്ലായിരുന്നു… വേഗം എടുക്കാനുള്ളതെല്ലാം എടുത്ത് ഇറങ്ങി അമ്മ ഒന്നും മിണ്ടിയില്ല യാത്ര പറഞ്ഞപ്പോഴും…

ഇറങ്ങാൻ നേരത്ത് ഞാൻ അമ്മയോട് പറഞ്ഞു…

“” എനിക്ക് അമ്മയോട് ദേഷ്യം ഒന്നുമില്ല… ഇത് അമ്മയുടെ വിവരമില്ലായ്മയായി കാണാനാണ് എനിക്കിഷ്ടം എന്ന്… “”

പ്രകാശേട്ടന്റെ കയ്യടിച്ച് വാടക വീട്ടിലേക്ക് കയറുമ്പോൾ സകല ദൈവങ്ങളോടും ഞാൻ നന്ദി പറയുകയായിരുന്നു ഇങ്ങനെ ഒരാളെ തന്നതിന്…

Leave a Reply

Your email address will not be published. Required fields are marked *