(രചന: J. K)
“” അത് സിമിയ്ക്ക് വന്ന ആലോചനയാണ്.. കാർത്തികക്ക് അല്ല… “”
അമ്മ അച്ഛനോട് പറയുന്നത് കേട്ടിരുന്നു കാർത്തിക അവൾക്ക് അത് കേട്ട് വല്ലാണ്ടായി..
തന്റെ അനിയത്തിയാണ് സിമി തനികൾ നാലു വയസ്സിന് ചെറിയത്… അവൾക്ക് വിവാഹാലോചന വരാൻ തുടങ്ങിയിരിക്കുന്നു. അവളെ പുറത്തുനിന്ന് എവിടെനിന്നോ കണ്ടിട്ട് ഇഷ്ടമായി എന്ന് പറഞ്ഞ് വന്നതാണ് അവർ..
അവർ അന്വേഷിച്ചപ്പോൾ ഇതാണ് കുട്ടിയുടെ വീട് എന്ന് പറഞ്ഞ് ആരോ കാണിച്ചു കൊടുത്തത്രേ അങ്ങനെയാണ് ഇങ്ങോട്ടേക്ക് അവർ വന്നത്…
ഇവിടെ വന്നതും പറഞ്ഞിരുന്നു പെണ്ണുകാണാൻ ആണ് എന്ന്…
അപ്പോൾ അമ്മ തന്നെയാണ് കാർത്തിക ചായ കൊണ്ടുവരുമെന്ന് പറഞ്ഞ വെളിച്ചത് അച്ഛൻ ജോലിക്ക് പോയിരുന്നു ചായയുമായി അവരുടെ മുന്നിലേക്ക് എത്തിയപ്പോൾ തന്നെ അവരുടെ നെറ്റി ചുളിഞ്ഞത് കണ്ടു. ഈ കുട്ടിയല്ല മറ്റൊരു കുട്ടിയാണ്…
ഇന്നലെ ഉത്സവത്തിന് കണ്ടിരുന്നു…. എന്ന് പറഞ്ഞപ്പോൾ എല്ലാവർക്കും മനസ്സിലായി അത് സിമി ആയിരിക്കും എന്ന്….
അതോടെ അമ്മ ദയനീയമായി എന്റെ മുഖത്തേക്ക് നോക്കി ഇത് പുതുമ ഒന്നും ഇല്ലാത്ത കാര്യമായതുകൊണ്ട് എനിക്ക് വലിയ വിഷമം ഒന്നും തോന്നിയില്ല വേഗം അകത്തേക്ക് നടന്നു…
മൂന്ന് പെൺകുട്ടികളാണ് അച്ഛനും അമ്മയ്ക്കും ചേച്ചിയും ഞാനും അനിയത്തി സീമിയും അവർ രണ്ടുപേരും വെളുത്ത് നല്ല ഭംഗിയുണ്ട് കാണാൻ… ഞാൻ കുറച്ച് ഇരുണ്ട കളറും തടി കൂടുതലും ആയിരുന്നു….
ഇതൊരു പ്രശ്നമാണ് എന്ന് തോന്നിത്തുടങ്ങിയത് പുറത്തേക്ക് ഇറങ്ങുമ്പോൾ ആയിരുന്നു…
തടി എന്നത് കൂടി അത്യാവശ്യം നല്ല തടി തന്നെയായി ഒന്നും കഴിച്ചില്ലെങ്കിലും തടി കൂടി വരും…
സ്കൂളിൽ പോയപ്പോൾ മുതൽ കളിയാക്കൽ കേട്ട് ശീലം ഉള്ളതാണ് ഒടുവിൽ പഠനം നിർത്തിയത് പോലും ഇതിന്റെ പേരിലാണ് കളിയാക്കൽ കേട്ട് മടുത്തു
അങ്ങനെയാണ് തയ്യലിനു പോയി തുടങ്ങിയത് എനിക്ക് വളരെ ഇഷ്ടമായിരുന്നു പണ്ടുതൊട്ടേ തയ്യൽ പഠിക്കാൻ മനോഹരമായ തയ്ക്കുന്നത് കൊണ്ട് തന്നെ ധാരാളം പണം ഞാൻ ആ രീതിക്ക് സമ്പാദിച്ചിരുന്നു…
അച്ഛന് വലിയ ഒരു ആശ്വാസമായിരുന്നു അതുകൊണ്ട്..
വളരെ മുന്നേ തന്നെ ചേച്ചിയുടെ വിവാഹം കഴിഞ്ഞിരുന്നു അതുകഴിഞ്ഞ് അച്ഛന് കുറെ കടമുണ്ടായിരുന്നു അച്ഛൻ ജോലി ചെയ്തു കിട്ടുന്ന പണം കടം കൊടുത്ത് തീർക്കുമ്പോൾ
വീട്ടിലെ കാര്യങ്ങൾ വലിയ പ്രശ്നമില്ലാതെ നടന്നു പോയിരുന്നത് ഞാൻ തയ്ച്ചു കിട്ടുന്ന പണം കൊണ്ടായിരുന്നു…
ഓരോരുത്തരും തടിയുടെയും നിറം കുറവിന്റെയും പേരുപറഞ്ഞ് കുത്തി നോക്കുമ്പോഴും കൂടെ നിന്നിട്ടുള്ളത് അച്ഛനും അമ്മയുമാണ്…
എത്രയൊക്കെ പുരോഗമനം പ്രസംഗിച്ചു നടന്നാലും ഈ ബോഡി ഷേമിങ് എല്ലാം കണ്ട് ആസ്വദിക്കുന്ന പലരും…
സിമിയ്ക്ക് വിവാഹാലോചന വരാൻ തുടങ്ങിയതോടു കൂടിയാണ് എന്നെ വേഗം വിവാഹം കഴിപ്പിച്ചയക്കണം എന്ന് അച്ഛന് നിർബന്ധം തോന്നാൻ തുടങ്ങിയത്
അങ്ങനെയാണ് എനിക്ക് വിവാഹാലോചന തുടങ്ങിയത് പക്ഷേ വരുന്ന ആർക്കും ഇഷ്ടമാകുന്നുണ്ടായിരുന്നില്ല..
സിമിക്ക് ആണെങ്കിൽ അപ്പോൾ മുതൽ ഒരുപാട് ആലോചനകൾ വരാനും തുടങ്ങിയിരുന്നു. എനിക്ക് എത്രമേള ഭയം ആവാൻ തുടങ്ങി. ഞാൻ കാരണം അവൾക്ക് കൂടി നല്ല ഒരു ആലോചന കിട്ടില്ലേ എന്ന്…
അച്ഛനോട് കുറെ പറഞ്ഞു എന്റെ കാര്യം നോക്കണ്ട അവൾക്ക് നല്ല ഒരു ആലോചന വന്നാൽ അത് ശരിയാക്കി കല്യാണം കഴിപ്പിച്ചു കൊടുക്കാൻ അച്ഛന് അത് സമ്മതം അല്ലായിരുന്നു…
നിന്റെ കൂടെ അധ്വാനമാണ് ഈ വീട് ഇപ്പോൾ വലിയ കുഴപ്പമില്ലാതെ മുന്നോട്ടുപോകുന്നത് അച്ഛന്റെ മോള് പോയാൽ അച്ഛന്റെ ഒരുവശം തന്നെ പോകുന്നതു പോലെയാണെന്ന് അച്ഛന് അറിയാം
പക്ഷേ നിന്നെ ഒരു കറവപ്പശുമായി ഇവിടെ നിർത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല നിനക്കും വേണം ഒരു ജീവിതം.
അതും ഞങ്ങളുടെ കണ്ണടയുന്നതിന് മുമ്പ് മോൾ സങ്കടപ്പെടേണ്ട എവിടെയോ ഒരാള് നിനക്കായി ഉണ്ടാകും അയാൾ വന്നിട്ടുണ്ടെങ്കിൽ തീർച്ചയായും നിന്റെയും വിവാഹം നടക്കും എന്നൊക്കെ പറഞ്ഞ് അച്ഛൻ എന്നെ ആശ്വസിപ്പിക്കാറുണ്ട്….
പിന്നെയും അവൾക്ക് പല ആലോചനകളും വന്നു എന്റെ വിവാഹം കഴിയട്ടെ എന്ന് പറഞ്ഞ് അച്ഛൻ അവരെയെല്ലാം മടക്കി അയച്ചു അത് എനിക്ക് എന്തോ ഉള്ളിൽ ഒരു ഭയം ഇനി അവൾക്ക് കൂടി എന്നോട് ദേഷ്യം തോന്നുമോ എന്നൊക്കെ…
അങ്ങനെയാണ് എന്നെക്കാൾ ഇരട്ടി പ്രായമുള്ള ഒരാളുടെ വിവാഹാലോചന വന്നപ്പോൾ ഞാൻ സമ്മതം മൂളിയത്…
അയാൾക്ക് സ്വന്തമായിട്ട് ഒരു ടൈലറിംഗ് കടയുണ്ട് അവിടെ ജോലി ചെയ്യണം എന്ന് പ്രത്യേകം പറഞ്ഞിരുന്നു..
അതോടെ അയാളുടെ ഉദ്ദേശം മനസിലായി…
പണം കൊടുക്കാതെ ഒരു ജോലിക്കാരി…
ഞാൻ എതിർത്തു ഒന്നും പറഞ്ഞില്ല…
എങ്ങനെയെങ്കിലും ഞാൻ ഇവിടെ നിന്നും ഒഴിവായി കൊടുത്താൽ അവളുടെ വിവാഹം നടക്കാൻ..
അച്ഛനും അമ്മയും അത് വേണ്ട എന്ന് പറഞ്ഞ് എന്നെ ഒരുപാട് വിലയ്ക്ക് പക്ഷേ ഞാൻ അത് മതി എന്ന് പറഞ്ഞു അവരോട് തർക്കിച്ചു…
അതിനുശേഷം സിമി എന്റെ അടുത്തേക്ക് വന്നിരുന്നു..
“”””ടീ ചേച്ചീ… നീ അയാളെ വിവാഹം കഴിക്കാൻ സമ്മതിച്ചത് എന്റെ കാര്യം ഓർത്താണോ…?””
ഏയ് അങ്ങനെയൊന്നുമില്ല എന്ന് പറഞ്ഞത് വിശ്വസിക്കാൻ അവൾ കൂട്ടാക്കിയില്ല അവൾ എന്റെ അരികിൽ വന്നിരുന്നു…
“””” എടി പൊട്ടി കാളി… എനിക്ക് നിന്നോട് ഒരു ദേഷ്യവും ഇല്ല പകരം നിന്റെ കാര്യം ഓർത്ത് അഭിമാനമാണ് എനിക്ക് ചേച്ചിക്ക് ചെയ്യാൻ കഴിയാത്ത വലിയൊരു കാര്യമാണ് നീ ചെയ്യുന്നത് അച്ഛനെ സഹായിക്കുക എന്നത്…
അച്ഛൻ എപ്പോഴും പറയും നീയാണ് അച്ഛന്റെ ഭാഗ്യം എന്ന് എനിക്കും അത് അങ്ങനെ തന്നെ തോന്നിയിട്ടുള്ളൂ…
ആ നീ മനസ്സ് വിഷമിച്ച് ഒരു വിവാഹത്തിലേക്ക് കാലെടുത്തു വച്ചിട്ടുണ്ടെങ്കിൽ എല്ലാവർക്കും സമാധാനം ആകും എന്നാണോ നീ കരുതിയത് പിന്നെ നീ ഇവിടെ നിൽക്കുന്നത് ഭാരമായിട്ടല്ല അച്ഛൻ നിന്നെ വിവാഹം കഴിപ്പിച്ചയക്കാൻ വേണ്ടി ഈ പേടപാട് പെടുന്നത്…
നിനക്ക് വിഷമം ആവാതിരിക്കാൻ വേണ്ടിയാണ്.. നിനക്ക് വിഷമമല്ല എന്നും സ്വന്തം കാലിൽ നിൽക്കുന്നതിന്റെ അഭിമാനത്തോടുകൂടി തന്നെയാണ് ജീവിക്കുന്നത് എന്നും എനിക്കറിയാം…
അതുകൊണ്ട് ആർക്കും വേണ്ടി വലിയ ത്യാഗം ഒന്നും ചെയ്യാതെ നീ നിന്റെ ജീവിതം നല്ലവണ്ണം ആക്കാൻ നോക്ക്..
എന്റെ വിവാഹത്തെ പറ്റി എനിക്ക് ഒരു ആകുലതകളും ഇല്ല അത് നടക്കേണ്ട സമയമാകുമ്പോൾ നടന്നോളും..
എന്ന് കരുതി എനിക്ക് വേണ്ടി നീ നിന്റെ സന്തോഷങ്ങളും ആഗ്രഹങ്ങളും ഒന്നും മാറ്റി നിർത്തേണ്ട…
അത്രയും പറഞ്ഞ് അവൾ എഴുന്നേറ്റുപോയി എനിക്ക് വല്ലാത്ത ഒരു ആശ്വാസമായിരുന്നു തോന്നിയത് അച്ഛൻ വീണ്ടും എന്നോട് സംസാരിച്ചു ഈ വിവാഹത്തെപ്പറ്റി…
എനിക്ക് വ്യക്തമായ തീരുമാനം ഉണ്ടായിരുന്നു.. ഒരുപക്ഷേ അവരെയെല്ലാം വേദനിപ്പിക്കുമോ എന്ന് കരുതി ഇതുവരെ പറയാതിരുന്നത്..
സ്വന്തമായി ഒരു ഗാർമെൻറ്സ് ഡിസൈനിങ് ഷോ റൂം …
അത് കഴിഞ്ഞ് എന്നെ മനസ്സിലാക്കാനും എന്നെ സ്വീകരിക്കാനും പറ്റുന്ന ഒരാള് വരുമെങ്കിൽ മാത്രം വിവാഹം മതി എന്ന് അച്ഛനോട് പറഞ്ഞു ഇതിനിടയിൽ സമിക്ക് നല്ല വിവാഹാലോചന വരികയാണെങ്കിൽ എല്ലാവരും ചേർന്ന് അത് നടത്തി കൊടുക്കാം എന്നും…
ആദ്യം ഒന്ന് എതിര് പറഞ്ഞു അച്ഛനും എന്റെ കൂടെ നിന്നു..
അവളുടെ കല്യാണം ഉറപ്പിക്കുമ്പോഴും അവളുടെ വിവാഹം കഴിഞ്ഞ് അവർ പോകുമ്പോഴും ഞാൻ പൂർണ്ണ സന്തോഷവതി ആയിരുന്നു കാരണം എനിക്ക് എത്തിച്ചേരാൻ ഇനിയും ഒരുപാട് തലങ്ങളുണ്ട്…
ഇനി എന്റെ സ്വപ്നങ്ങളുമായി മുന്നോട്ട്…