വിവാഹം കഴിക്കാൻ ഇരുന്ന ചെക്കൻ ഏതോ പെണ്ണുമായി സ്നേഹത്തിലായിരുന്നു ഒരു എഴുത്തും എഴുതിവച്ചയാൾ അന്ന് രാവിലെ മുങ്ങി എന്ന്…

(രചന: J. K)

“എടൊ താൻ എന്നേ കഷ്ടപ്പെട്ട് ഇഷ്ടപ്പെടുകയൊന്നും വേണ്ട.. അറിയാലോ സാഹചര്യം… ആ സമയത്ത് അരുത് എന്ന് പറയാനായില്ല..

ചിലപ്പോഴൊക്കെ നമ്മുടെ കാര്യത്തിൽ നമുക്ക് തീരുമാനമെടുക്കാൻ പറ്റാറില്ലല്ലോ അങ്ങനെയൊരു അവസ്ഥയായി പോയി തനിക്ക് കൂടുതൽ ഒന്നും ഞാൻ പറഞ്ഞു തരേണ്ട ആവശ്യമില്ലല്ലോ.. ഒരു കാര്യം ഞാൻ പറയാം ഇതൊരു നഷ്ടമായി തനിക്ക് ഒരിക്കലും തോന്നില്ല…””

അഭി അത്രയും പറഞ്ഞ് പുറത്തേക്ക് പോയി അപ്പോഴും സങ്കടം സഹിക്കകയ്യാതെ കരയുകയായിരുന്നു നവ്യ..
ഇന്ന് തന്റെ വിവാഹം കഴിഞ്ഞിട്ടേയുള്ളൂ.. ഏതൊരു പെണ്ണും മനസ്സറിഞ്ഞ് സന്തോഷിക്കേണ്ട സമയമാണ് ഒരുപാട് ആഗ്രഹങ്ങളോടെ പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വെക്കേണ്ട സമയമാണ് താൻ ഇതുപോലെ ഇങ്ങനെ കരഞ്ഞു തീർക്കുന്നത്..

“”എന്തിനാ കൃഷ്ണ ഇങ്ങനെ ഒരു വിധി എനിക്ക് തന്നത്..””

എന്നും നിറഞ്ഞ് പ്രാർത്ഥിക്കാറുള്ള കൃഷ്ണന്റെ രൂപം മനസ്സിൽ തെളിഞ്ഞു..

“” മോളെ ഇങ്ങനെ മുറിയടച്ചു ഇവിടെ ഇരിക്കാതെ എല്ലാവരോടും ഒന്ന് വന്ന് സംസാരിക്കു എന്തിനാ ഇനി ഈ വിഷമം.. അഭിമോൻ മോളെ പൊന്നുപോലെ നോക്കും പിന്നെന്താ… “”

സാവിത്രിയേടത്തിയാണ്.. ഓർമ്മവച്ച നാള് മുതൽ തറവാട്ടിലെ അംഗത്തെ പോലെയാണ് അവരെ കൊണ്ട് കഴിയുന്ന എല്ലാ ജോലിയും ചെയ്ത് ഇവിടെ ഇങ്ങനെ…

സ്വന്തം എന്ന് പറയാൻ ആരുമില്ല അഭിയേട്ടനെ മോനെ പോലെയാണ് കരുതുന്നത്..
അതുകൊണ്ടുതന്നെയാണ് ഈ ഒരു കരുതലും ആശ്വസിപ്പിക്കലും…

എല്ലാവരും ഒരു നിമിഷം കൊണ്ട് അന്യരായത് പോലെ.. സാധാരണ സാവിത്രി ഏടത്തിയുടെ പുറകെ നടക്കുന്നതാണ്… ഇന്നിപ്പോൾ ആരോടും സംസാരിക്കാൻ പറ്റാത്തതുപോലെ..

പണ്ട് വലിയ പേര് കേട്ട തറവാടായിരുന്നു… അതുകൊണ്ട് തന്നെ അച്ഛന് ആശ്രിതരോട് ഒരല്പം കരുണ അധികമായിരുന്നു.. കൂട്ടുകാരൻ മരിച്ചപ്പോൾ അയാളുടെ മകനെ ഏറ്റെടുത്ത് വളർത്തിയതും അതുകൊണ്ടുതന്നെയാണ്..

“”അഭിരാം “”
അച്ഛന്റെ പ്രിയപ്പെട്ട അഭി.. അയാൾ എവിടെയാണ് വളർന്നു വലുതായത് തന്നെപ്പോലെ തന്നെ ഏറെ പ്രിയപ്പെട്ടതായിരുന്നു അച്ഛന് അഭിയും…
താനും അഭിയേട്ടനും തമ്മിൽ എന്തെങ്കിലും തർക്കം വന്നാൽ അച്ഛൻ നിൽക്കുക കൂടി അഭിയേട്ടന്റെ ഭാഗത്താണ്..

അന്നേരം മുഖം അപ്പോഴേക്കും അച്ഛൻ പറയാറ് അതായിരുന്നു അവന്റെ ഭാഗത്ത് ന്യായമേ ഉണ്ടാവൂ എന്ന്…

അങ്ങനെ പറഞ്ഞു പറഞ്ഞു എന്നോ മനസ്സിൽ കയറിക്കൂടി ആള്… പക്ഷേ അത് പറയാൻ ഒരു മടി.. തിരിച്ച് അങ്ങനെയൊന്നും കണ്ടിട്ടില്ലെങ്കിലും അതുകൊണ്ട് ആ ഒരു ഇഷ്ടം മനസ്സിൽ തന്നെ ഇട്ടു നടന്നു..

എന്നെങ്കിലും അതുപോലൊരു ഇഷ്ടം തിരികെ തോന്നുന്നുണ്ടെങ്കിൽ അത് എനിക്കും കൂടി ബോധ്യപ്പെട്ടാൽ അന്ന് തുറന്നു പറയാം എന്ന് കരുതി…

പക്ഷേ അതുണ്ടായില്ല ആള് നാട്ടുകാർക്കും വീട്ടുകാർക്കും ഒക്കെ ഉപകാരിയായി എന്തിനും എല്ലാവരുടെയും കൂടെ കാണും… ബിടെക് നല്ല മാർക്കിൽ പാസായിട്ടും അച്ഛന്റെ കൂടെ സഹായിക്കാൻ കൃഷിപ്പണിക്ക് ഇറങ്ങി…

ഓരോ ദിവസം ചൊല്ലുംതോറും ഇങ്ങനെ മനസ്സിൽ നിറഞ്ഞു നിൽക്കുകയായിരുന്നു ആ ആള്…

ഇതിനിടയിലാണ് എനിക്ക് ഒരു കല്യാണ ആലോചന വന്നത് അച്ഛൻ അതുറപ്പിക്കട്ടെ എന്ന് ചോദിച്ചു.. ചങ്കിൽ വല്ലാത്ത പിടപ്പ്..

ആ മുഖത്തും അതുപോലെ ഒന്നുണ്ടോ എന്ന് വെറുതെ ഒന്ന് നോക്കി..

ഇല്ല അവിടെ വെറും സന്തോഷം മാത്രമാണ്… എന്റെ വിവാഹം നടക്കാൻ പോകുന്നതിന്റെ സന്തോഷം..
അങ്ങനെ ഒരാളോട് എന്ത് തുറന്നു പറയാനാണ്….
സമ്മതമാണോ എന്ന് ചോദിച്ച അച്ഛനോട് ഉള്ള് നീറി പിടയുന്നു എങ്കിലും പറഞ്ഞു ആണെന്ന്..

പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു നാള് നിശ്ചയിച്ചതും കല്യാണത്തിന് സാരി എടുത്തതും ആഭരണങ്ങൾ എടുത്തതും എല്ലാം… എല്ലാത്തിനും മുമ്പിൽ നിന്നതും ആള് തന്നെ അഭിയേട്ടൻ “””

ഉള്ള നൊന്തു പിടയുന്ന പോലെ എങ്കിലും ചിരിയുടെ ഒരു മുഖംമൂടി മുഖത്തണിഞ്ഞ് ഞാനും അങ്ങനെ നിന്നു…

ഒടുവിൽ വിവാഹ ദിവസം ശ്വാസം നിലയ്ക്കും എന്ന് നിലയിലായിരുന്നു എന്നിട്ടും ഞാൻ പിടിച്ചുനിന്നു.. അർഹതയില്ലാത്തത് മോഹിക്കരുത് എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ട്…

അപ്പോഴാണ് അറിഞ്ഞത് എന്നെ വിവാഹം കഴിക്കാൻ ഇരുന്ന ചെക്കൻ ഏതോ പെണ്ണുമായി സ്നേഹത്തിലായിരുന്നു ഒരു എഴുത്തും എഴുതിവച്ചയാൾ അന്ന് രാവിലെ മുങ്ങി എന്ന്…

അത് കേട്ട് എനിക്കൊരു ആശ്വാസമാണ് തോന്നിയത് എങ്കിലും അച്ഛൻ അവിടെ തളർന്നിരിക്കുന്നത് കണ്ട് പേടിയായി..
അഭിയേട്ടനു മുന്നേ കൈകൂപ്പി അച്ഛൻ ചോദിച്ചു എന്റെ മോളെ സ്വീകരിക്കാമോ എന്ന്..

എതിർത്തൊന്നും പറയാതെ ആള് അനുസരിച്ചു ഒരുപക്ഷേ ഇത്രനാളും തീറ്റിപ്പോയതിന്റെ നന്ദിയാവാം അല്ലാതെ ആ മനസ്സിൽ എന്നോട് അങ്ങനെ ഒരു സ്നേഹം ഉണ്ടെന്ന് ഞാൻ കരുതുന്നില്ല..

അതാണ് എന്നെ ഏറെ വേദനിപ്പിച്ചത്.. വെറുതെ ആ ജീവിതത്തിൽ ഞാൻ ഒരു അധികപറ്റ് ആവും… ആൾക്ക് കഷ്ടപ്പെട്ട് ഇഷ്ടപ്പെടേണ്ടി വരും…
എല്ലാം ആലോചിച്ചപ്പോൾ തുടങ്ങിയതാണ് ഈ കരച്ചിൽ…

അന്ന് രാത്രി മോളിൽ അച്ഛൻ ഞങ്ങൾക്കായി ഏറ്റവും നല്ല മുറി തന്നെ ഒരുക്കിയിരുന്നു ഇന്ന് ആദ്യരാത്രി ആണല്ലോ..

ഒരു ഗ്ലാസ് പാലുമായി ആ മുറിയിലേക്ക് എന്നെ കൊണ്ടുവന്നാകുമ്പോൾ മനസ്സ് ചത്തിരുന്നു..

ഏറെ മോഹിച്ചതാണ് ഇങ്ങനെയൊരു നാൾ ആ കൈകൊണ്ട് എന്റെ കഴുത്തിൽ ഒരു താലി, നെറുകയിൽ സിന്ദൂരം അതെല്ലാം എനിക്ക് കിട്ടി.. എന്നിട്ടും ഒരു തരിമ്പ് പോലും സന്തോഷിക്കാൻ കഴിയുന്നില്ല എന്ന് മാത്രം..

മുറിയിലേക്ക് ചെന്ന് അല്പനേരം ഇരുന്നതും ആള് അങ്ങോട്ടേക്ക് വന്നിരുന്നു… കണ്ടപ്പോൾ തന്നെ എഴുന്നേറ്റു..

“” എടോ തന്റെ മനസ്സ് എനിക്കറിയാം.. ഇപ്പോൾ ഇത് ഇങ്ങനെ പോട്ടെ ഇതിനുള്ള പരിഹാരം ഞാൻ തന്നെ ഉണ്ടാക്കാം ഉറപ്പ് എന്നും പറഞ്ഞ് അദ്ദേഹം പുറത്തേക്കിറങ്ങി പോയി…

പിന്നെ ഇതുതന്നെയായിരുന്നു പതിവ്. എല്ലാവരും ഉറങ്ങുന്നത് വരെ അവിടെ ഇവിടെ ചുറ്റിപ്പറ്റി നിൽക്കും അതിനുശേഷം മെല്ലെ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി പോകും..

“” അത്രയ്ക്ക് എന്നെ ഇഷ്ടമല്ലാഞ്ഞല്ലേ?? എന്ന് എന്റെ മനസ്സ് പറയും… മിഴികൾ നീറും..

വിവാഹത്തിനുമുമ്പ് ഞാൻ ബിഎഡിന് അപ്ലൈ ചെയ്തിരുന്നു…
അന്ന് ദൂരെ ഒരിടത്താണ് എനിക്ക് അഡ്മിഷൻ ശരിയായത് അവിടെ ഹോസ്റ്റലിൽ നിന്ന് പഠിക്കണം അത് പറഞ്ഞപ്പോൾ അച്ഛൻ സമ്മതിച്ചില്ല ആയിരുന്നു…

അന്ന് ഒരുപാട് അച്ഛനോട് ഞാൻ പട വെട്ടിയിട്ടുണ്ട്.. എന്നിട്ടും അച്ഛൻ വിട്ടില്ല.. അങ്ങനെയാണ് ഇവിടെ തന്നെ ഒരു പ്രൈവറ്റ് കോളേജിൽ പിജിക്ക് ചേർന്നത്..

ഇന്നിപ്പോൾ ആള് അതിന്റെ പുറകിലാണ്..
എങ്ങനെയെങ്കിലും അഡ്മിഷൻ ശരിയാക്കി എന്നെ ഇവിടെ നിന്നും അങ്ങോട്ടേക്ക് ആക്കാൻ ആൾക്ക് കാണേണ്ടി വരില്ലല്ലോ അപ്പോൾ…

വീണ്ടും മനസ്സ് നോവാൻ തുടങ്ങി.. പുതിയ അക്കാദമിക് ഇയറിൽ അഡ്മിഷനും ശരിയാക്കിക്കൊണ്ട് ആള് ഏറെ സന്തോഷത്തോടെ കേറി വന്നു…

“” എടോ റെഡി ആയിക്കോ മറ്റന്നാൾ തന്നെ പോകണം.. ഇപ്പോൾ തനിക്ക് വേണ്ടത് എഡ്യൂക്കേഷനാ.. ആദ്യം താൻ സ്വന്തം കാര്യം നിനക്ക് എന്നിട്ട് നമുക്ക് പതിയെ എല്ലാരോടും ഈ ബന്ധം വേർപ്പെടുത്തുന്നതിനെ പറ്റി പറയാം…

താൻ സ്വന്തം കാലിൽ നിൽക്കാനാവുമ്പോൾ എല്ലാവർക്കും ഇടയിൽ അതിന്റെതായ വില ഉണ്ടാകും തന്റെ തീരുമാനങ്ങൾക്കും…

അത്രയും പറഞ്ഞ് തിരിഞ്ഞു പോകുന്ന ആളെ കണ്ടപ്പോൾ എനിക്ക് അന്ന് ആദ്യമായി ദേഷ്യം തോന്നി..

“” അഭിയേട്ടൻ ഒന്ന് അവിടെ നിന്നേ.. എന്തിനാ എന്നെ ഇങ്ങനെ അവഗണിക്കുന്നത്.. എനിക്കിഷ്ടമല്ല ഈ ബന്ധത്തിന് എന്ന് ഞാൻ എപ്പോഴെങ്കിലും പറഞ്ഞുവോ?? ഇഷ്ടമാ ഒരുപാട് ഇഷ്ടമാ എനിക്ക്….

ഇനിയെങ്കിലും എന്നെ ഒന്ന് മനസ്സിലാക്കൂ അഭിയേട്ടന് അങ്ങനെ കാണാൻ കഴിയില്ല എന്ന് അറിയാം… അതുകൊണ്ട് ഞാൻ ഒന്നും തുറന്നു പറയാതിരുന്നത്…. എന്നെ ഒരിക്കലും അങ്ങനെ കാണാൻ കഴിയില്ല എന്ന് അറിയാം അതുകൊണ്ട് ഞാൻ പോകാൻ തയ്യാറാണ്…. “”

ഇത്രയും പറഞ്ഞു ഞാൻ പൊട്ടിക്കരഞ്ഞു കട്ടിലിലേക്ക് വീണു അതും കണ്ട് ആള് പുറത്തേക്ക് നടന്നിരുന്നു…
ഒന്നും മിണ്ടാതെ…

നേരം ഒരുപാട് കടന്നുപോയി… മിഴി തോരാതെ ഞാൻ ആ മുറിയിൽ തന്നെ ഇരുന്നു… കുറച്ചു കഴിഞ്ഞപ്പോൾ ആള് കയറി വന്നിരുന്നു എന്റെ തോളിൽ കൈവെച്ചു..

“‘” കൃഷ്ണ മാമ എന്നെ ചേർത്തുപിടിക്കുമ്പോൾ ഒക്കെ കുറുമ്പം നോക്കുന്ന ഒരു പെണ്ണ് എന്റെ മനസ്സിലും കയറി കൂടിയിരുന്നു..

അവളുടെ അച്ഛൻ എന്നെ കൂടുതൽ സ്നേഹിക്കുന്നു ന്ന് പറഞ്ഞവൾ എപ്പോഴും വഴക്കിടും ആയിരുന്നു അതുകൊണ്ട് ഞാൻ കരുതി അവൾക്ക് എന്നോട് ദേഷ്യം ആയിരിക്കും എന്ന്…

അതുകൊണ്ട് തന്നെ അവളുടെ മുന്നിൽ പോലും വരാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു..

ഒടുവിൽ അവൾ മറ്റൊരാളുടേതാകാൻ പോവുകയാണ് എന്നറിഞ്ഞപ്പോൾ.. അപ്പോൾ മാത്രമാണ് ഞാൻ എത്രമാത്രം അവളെ സ്നേഹിച്ചിരുന്നു എന്ന് മനസ്സിലായത്.
തകർന്നുപോയി പക്ഷേ ഞാൻ നിസ്സഹായൻ ആയിരുന്നു.. പാല് തന്ന കൈക്ക് തന്നെ കടിക്കാൻ വയ്യ…

ഇനിയെല്ലാം കൃഷ്ണ മാമയോട് തുറന്നു പറഞ്ഞാലും അവൾക്ക് എന്നെ ഇഷ്ടമല്ലെങ്കിൽ എന്ത് ചെയ്യും എന്ന് വിചാരിച്ചു…
എല്ലാം മനസ്സിൽ ഒതുക്കി ഞാനും അഭിനയിച്ചു നന്നായി തന്നെ…

പിന്നീട് താലി കെട്ടാൻ പറഞ്ഞപ്പോൾ.. ഒരുപാട് സന്തോഷം തോന്നി പക്ഷേ അപ്പോഴും എന്തോ പിടിച്ചു വലിച്ചു ഇത് അവളുടെ ഇഷ്ടപ്രകാരം അല്ലല്ലോ എന്നോർത്ത്…
“”‘ ഇഷ്ടമാണ് ഒരുപാട് ഒരുപാട് ഇഷ്ടമാണ് എന്റെ ഈ പ്രാണനേക്കാൾ എനിക്കിഷ്ടമാണ്…””

അത്രയും പറഞ്ഞപ്പോഴേക്ക് അവള് നെഞ്ചിലേക്ക് ചാഞ്ഞു… ദൈവത്തിന്റെ നിയോഗം പോലെ തനിക്ക് കിട്ടിയ തന്റെ പെണ്ണിനെ ചേർത്തുപിടിച്ചു അപ്പോഴേക്കും അഭി..

Leave a Reply

Your email address will not be published. Required fields are marked *