അതിൽ ഒരു കുട്ടിയെ കണ്ടു.. എന്റെ അനു കുട്ടന്റെ അതേപോലെ… എന്റെ മിഴികൾ അറിയാതെ പെയ്യാൻ തുടങ്ങി.. ഞാൻ ഓർമ്മയുടെ ചുഴിയിലേക്ക് ഊർന്നു വീണു….

(രചന: J. K)

നിസ്വാർത്ഥമായി സേവനം ചെയ്യാൻ ആളെ ആവശ്യമുണ്ട് എന്ന് പരസ്യം കണ്ടിട്ട് വന്നതായിരുന്നു അവൾ…. വിദ്യ “””

അതൊരു ആശ്രമമായിരുന്നു അനാഥരായ ഏറെ പേര താമസിപ്പിച്ചിരിക്കുന്ന ഒരു ആശ്രമം പലഭാഗങ്ങൾ ആക്കി തീർത്തിരിക്കുന്നു ഒന്നിൽ കുട്ടികളാണ് ഉള്ളതെങ്കിൽ വൃദ്ധന്മാർ ഒരെണ്ണത്തിൽ.. വൃദ്ധകൾ മറ്റൊന്നിൽ…ആരോരും ഇല്ലാത്തവർ മക്കളും ബന്ധുക്കളും ഉപേക്ഷിച്ചവർ അങ്ങനെയുള്ളവരെ അധിവസിച്ചിരിക്കുന്ന ഒരു കേന്ദ്രം പലരെയും തെരുവിൽ നിന്ന് കിട്ടിയതാണ് പുഴുവരിച്ച നിലയിലൊക്കെ അവരെയെല്ലാം അവിടേക്ക് പിടിച്ചുകൊണ്ടുവന്ന് വൃത്തിയുള്ള സാഹചര്യം ഒരുക്കി മൂന്ന് നേരം ഭക്ഷണം കൊടുക്കുന്നു എന്തെങ്കിലും ചെറിയ ജോലികൾ ചെയ്യാൻ പറ്റുന്നുണ്ടെങ്കിൽ അത് ചെയ്തു അതിന്റെ ലാഭം അവിടത്തെ നടത്തിപ്പിനായി തന്നെ ഉപയോഗിക്കുന്നു അങ്ങനെ നടന്നു പോകുന്ന ഒരു ആശ്രമം… സുമനസ്സുകളുടെ സഹായവും അവിടെ സ്വീകരിച്ചിരിക്കുന്നു കാരണം ഒരുപാടുണ്ട് അവിടത്തെ അന്തേവാസികൾ അവർക്കെല്ലാം കൂടി വരുന്ന ഭാര്യക്ക് ചെലവ് കിട്ടുന്ന തുച്ഛം പൈസ കൊണ്ടു ഒന്നും നടന്നു പോകില്ലായിരുന്നു….

വിദ്യ അവിടെ ഇട്ടിട്ടുള്ള ഒരു തടി ബെഞ്ചിന്റെ മുകളിൽ ഇരുന്നു. കുറച്ചുനേരം ഇരുന്നപ്പോൾ അവിടുത്തെ ആശ്രമത്തിലെ തന്നെ ജീവനക്കാരിയാണെന്ന് തോന്നുന്നു അവളെ കൂട്ടിക്കൊണ്ടുപോയി അവിടുത്തെ അമ്മയാണ് എന്ന് പറഞ്ഞു ഒരാളെ പരിചയപ്പെടുത്തി…. അവരുടെ മുഖത്തേക്ക് നോക്കി വിദ്യ…

വളരെ തേജസാർന്ന ഒരു മുഖം അവർ അവളെ നോക്കി ഒന്ന് ചിരിച്ചു….
ഒരാളെ വിളിച്ചിട്ട് പറഞ്ഞു ഈ കുട്ടിയുടെ മുറി കാണിച്ചു കൊടുക്കൂ എന്ന്…..
മധ്യവയിസ്കയായ ഒരു ഒരു സ്ത്രീ വന്ന് എന്റെ സാധനങ്ങൾ മേടിച്ച് പിടിച്ചു ബാക്കിയുള്ളവയുമായി
അതിനുശേഷം അവരുടെ കൂടെ ഞാൻ പോയി…..
ചെറുതെങ്കിലും നല്ല ഒതുക്കമുള്ള ഒരു മുറി കാണിച്ചു തന്നു എന്റെ സാധനങ്ങൾ എല്ലാം ഞാൻ അവിടെ വെച്ചു….

നേരത്തെ മുറി കാണിച്ചു തരാൻ വന്ന സ്ത്രീ വൈകിട്ട് എനിക്ക് ചായയുമായി വന്നു ചായ ഒന്നു കുടിച്ച് ഞാൻ അവരുടെ മുഖത്തേക്ക് നോക്കിയപ്പോൾ എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. എന്താ എന്ന് ചോദിച്ചപ്പോൾ ഒന്നുമില്ല എന്ന് പറഞ്ഞു ചിരിയോടെ പറഞ്ഞോളൂ എന്ന് പറഞ്ഞപ്പോൾ ചോദിച്ചു മോൾക്ക് അധികം പ്രായം ഒന്നുമില്ലല്ലോ പിന്നെ എന്താ ഇവിടെ ഇങ്ങനെ എന്ന്…

ഞാൻ ഒന്നും മിണ്ടിയില്ല അൽപനേരം മിണ്ടാതെ നിന്നിട്ട് അവരോട് പറഞ്ഞു ഇപ്പോൾ എനിക്ക് ഏറ്റവും ആശ്വാസം തരുന്നത് ഇവിടം ആണ് എന്ന്..

കൂടുതൽ ഒന്നും പറയാൻ എനിക്ക് ഭാവമില്ലാത്തതുകൊണ്ടാവാം അവർ വേഗം ഗ്ലാസും വാങ്ങി അവിടെ നിന്നും പുറത്തേക്ക് നടന്നത് ഞാൻ ആ ജനലരികിൽ ചെന്ന് നിന്നു. വിശാലമായ പൂന്തോട്ടമാണ് അവിടെ നിന്നും നോക്കിയാൽ കാണുക അവിടെ ആ അനാഥാലയത്തിലെ കുട്ടികൾ ഓടി കളിക്കുന്നുണ്ട്….

അതിൽ ഒരു കുട്ടിയെ കണ്ടു എന്റെ അനു കുട്ടന്റെ അതേപോലെ എന്റെ മിഴികൾ അറിയാതെ പെയ്യാൻ തുടങ്ങി ഞാൻ ഓർമ്മയുടെ ചുഴിയിലേക്ക് ഊർന്നുവീണു….

ഇതുപോലെ ഒരു അനാഥാലയത്തിൽ നിന്നാണ് താൻ വളർന്നത് അവിടേക്ക് വിവാഹാലോചനയുമായി വന്നതാണ് ബാലുച്ചേട്ടൻ…

എന്നെക്കാൾ 13 വയസ്സിന് കൂടുതൽ ഉണ്ടായിരുന്നു പക്ഷേ അതൊന്നും അനാഥാലയത്തിൽ പ്രശ്നമായിരുന്നില്ല അവിടുത്തെ പെൺകുട്ടികളെ പ്രായപൂർത്തിയായാൽ ഏതെങ്കിലും സുരക്ഷിതമായ കൈകളിൽ ഏൽപ്പിക്കുക എന്ന് മാത്രമേ അവർക്ക് ലക്ഷ്യം ഉണ്ടായിരുന്നുള്ളൂ അതുകൊണ്ട് തന്നെ അത്യാവശ്യ നല്ല ചുറ്റുപാടുള്ള ബാലു ചേട്ടന്റെ കയ്യിൽ എന്നെ ഏൽപ്പിക്കുകയായിരുന്നു…..

എന്റെ ഭാഗ്യമായിരുന്നു ബാലു ചേട്ടൻ…. പ്രായത്തിന്റെ വ്യത്യാസം ഒഴിച്ചാൽ ഞങ്ങൾ തമ്മിൽ വേറെ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല വളരെ സ്നേഹപൂർവ്വം തന്നെ ഞങ്ങൾ കഴിഞ്ഞു ഞങ്ങൾക്ക് ഒരു മോനും ഉണ്ടായി അനിരുദ്ധ് എന്ന് വിളിക്കുന്ന ഞങ്ങളുടെ അനുക്കുട്ടൻ അങ്ങനെ സന്തോഷത്തിൽ കഴിഞ്ഞു വരികയായിരുന്നു….

ഒരു തടിയിൽ ആയിരുന്നു ബാലു ചേട്ടന് ജോലി ബാലു ചേട്ടനും കൂട്ടുകാരനും കൂടി ഷെയർ ഇട്ടിട്ടായിരുന്നു അത് തുടങ്ങിയത് അത്യാവിശ്യം നല്ല വരുമാനമുണ്ട് ബാലു ചേട്ടന്… അദ്ദേഹം അവിടെ ആവും പോലെ അധ്വാനിക്കുകയും ചെയ്യുന്നുണ്ടായിരുന്നു…..

പെട്ടെന്നാണ് ബാലു ചേട്ടൻ ഒരു ദിവസം ജോലി സ്ഥലത്ത് കുഴഞ്ഞുവീണത്… അവിടെയുള്ളവർ എല്ലാവരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്ക് ആൾ ഞങ്ങളെ വിട്ടു പോയിരുന്നു….. അത് ഞങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു…. എങ്കിലും അനു ക്കുട്ടനു വേണ്ടി ഞാൻ ജീവിച്ചു….
അവനെ പഠിപ്പിക്കാനും സ്കൂളിൽ അയക്കാനും വേണ്ടി കിട്ടിയ ജോലികളെല്ലാം ഞാൻ ചെയ്തു ഒരിക്കൽ സ്കൂൾ വിട്ടുവരുന്ന കുഞ്ഞിനെ ഞാൻ കാത്തു നിന്നു റോഡിനെപ്പുറം അവൻ എന്നെ കണ്ടതും ഓടി വന്നതാണ് സ്പീഡിൽ വന്ന ഒരു കാർ ഇടിച്ചുതെറിപ്പിച്ചു..

അവനും എന്നെ വിട്ടുപോയി എന്ന സത്യം മനസ്സിലാക്കാൻ ഞാൻ കുറെ പാടുപെട്ടു എന്റെ മനസ്സ് പോലും എന്റെ കൈവിട്ടു പോയിരുന്നു…

ഗവൺമെന്റിന്റെ മെന്റൽ ഹോസ്പിറ്റലിൽ എന്നെ അഡ്മിറ്റ് ചെയ്തു.. കുറെ നാളത്തെ ചികിത്സയ്ക്ക് ശേഷം ഭേദം ആയി….

അവിടെ നിന്നും എങ്ങോട്ട് പോകണം എന്ന് അറിയാതെ നിന്നു….
എന്നെ അവിടെ നിന്നും ഒരുപാട് കൗൺസിലിംഗ് ഒക്കെ കഴിഞ്ഞാണ് പുറത്തേക്ക് വിട്ടത്. അല്ലെങ്കിൽ ഞാൻ ജീവനോടെ ഉണ്ടാവില്ല എന്ന് അവർക്കും ബോധ്യമായിരുന്നു എന്റെ മനസ്സ് പക്ഷേ മരവിച്ചു പോയി ഇത്തരത്തിൽ ഒരു ജീവിതാനുഭവം ആർക്കും ഉണ്ടാകരുത് എന്ന് ഉള്ളുരുകി ഞാൻ പ്രാർത്ഥിച്ചു…..

മെന്റൽ ഹോസ്പിറ്റലിൽ ഡോക്ടർ മേടവുമായി വളരെ അടുത്തിരുന്നു അപ്പോഴേക്ക് അവരാണ് ഇങ്ങനെ ഒരു സ്ഥാപനത്തെക്കുറിച്ച് പറയുന്നത് അവരുടെ പരിചയത്തിൽ തന്നെ ഉള്ളതായിരുന്നു അവരും ഇവിടേക്ക് വേണ്ടി ഒരുപാട് സഹായങ്ങൾ ചെയ്യാറുണ്ട് എന്നോട് ഇവിടെ കുട്ടികളെ നോക്കാനായി പോകാൻ പറ്റുമോ എന്ന് ചോദിച്ചു എനിക്കെന്താണ് തടസ്സം മരിക്കുന്നതുവരെ ജീവിച്ചു തീർക്കണം എന്ന് ഒരു മോഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ….

പക്ഷേ ഇവിടെ വന്നപ്പോൾ മനസ്സാകെ മാറി….
അനുക്കുട്ടനെ പോലെ ഒത്തിരി കുഞ്ഞുങ്ങൾ…
ഒന്നും ചെയ്യാനില്ല മരണം വരെ ജീവിച്ചു തീർക്കാം എന്ന് കരുതിയിരുന്ന എനിക്ക് പുതിയ മാനങ്ങൾ വന്നുചേർന്നു ഇവടതെ കുഞ്ഞുങ്ങളുടെ അമ്മയായി…
കുറേ വൃദ്ധരുടെ മകളായി….

എന്റെ നഷ്ടങ്ങൾ ഇപ്പോൾ എനിക്ക് സഹിക്കാൻ കഴിയുന്നുണ്ട്..
ഒരുപക്ഷേ ഒരുപാട് കുഞ്ഞുങ്ങൾക്ക് ഇതുപോലെ അമ്മയാവാൻ ആവാം എന്നെ ഇത്ര ക്രൂരമായി പരീക്ഷിച്ചത്..

നഷ്ടപ്പെട്ടത് ഓർത്ത് ഓർത്ത് ജീവിതം കരഞ്ഞു തീർക്കുന്നതിനേക്കാൾ നല്ലതല്ലേ നമ്മളെ കൊണ്ട് ഒരാൾക്കെങ്കിലും ഉപകാരം ഉണ്ടെന്നു തോന്നിയാൽ അത് ചെയ്യുന്നത്….

ഇവിടെ കുഞ്ഞുങ്ങളെല്ലാം എന്നെ അമ്മേ എന്നാണ് വിളിക്കുന്നത്..
അത് കേൾക്കുമ്പോൾ പല നഷ്ടങ്ങളും ഞാൻ മറക്കുന്നു..
പല അപ്പൂപ്പന്മാരും അമ്മൂമ്മമാരും മോളെ എന്ന് വിളിക്കുമ്പോൾ അവരുടെ വാത്സല്യം നുണയുമ്പോൾ വല്ലാത്ത ഒരു നിർവൃതിയാണ്…

ഇവരെ ഞാൻ എങ്ങനെ സ്നേഹിക്കുമ്പോഴും ഇവർക്കായി ഓരോന്ന് ചെയ്യുമ്പോഴും എനിക്ക് വിശ്വസിക്കാൻ ഇഷ്ടം ഇതെല്ലാം നന്മയായി മറ്റൊരു ലോകത്ത് എന്റെ മകനും എന്റെ പ്രിയപ്പെട്ട ഭർത്താവിനും കിട്ടുന്നുണ്ടാവും എന്നാണ്…

Jk

Leave a Reply

Your email address will not be published. Required fields are marked *