ഒരുനിമിഷം ചിന്തിക്കൂ
(രചന: Jolly Shaji)
അമ്മേടെ കണ്ണൻ എന്തിനാ ഇങ്ങനെ കരയുന്നത്… മോൻ എന്തെ ഈ അമ്മയെയും അച്ഛനെയും മണിക്കുട്ടിയെയും ഓർക്കാത്തതു…
ഞാൻ നിങ്ങളെയൊക്കെ മറക്കുമോ അമ്മാ… പക്ഷെ ശാരി എന്റെ മനസ്സിൽ നിങ്ങൾക്കൊപ്പം ഇടംപിടിച്ചുപോയി.. എനിക്കവളെ മറക്കാൻ പറ്റാത്തത് കൊണ്ടല്ലേ…
മറക്കാൻ പറ്റില്ലെന്ന് കരുതി ഒരു പെൺകുട്ടിയുടെ ജീവിതം നശിപ്പിക്കാൻ നമുക്ക് അവകാശം ഉണ്ടോ…
അവള് നിന്നെ എത്ര വിശ്വസിച്ചാണ് നിന്റെ ഒപ്പം ഫോട്ടോസ് എടുത്തത്…..
നിന്നോട് എന്തുമാത്രം സ്നേഹം ഉണ്ടായിട്ടാണ് സമയത്തും അസമയത്തുമൊക്കെ നിനക്ക് മെസ്സേജ് അയച്ചത്…
എന്നിട്ട് അതൊക്ക എടുത്തു സോഷ്യൽമീഡിയ വഴി പ്ര ച രിപ്പിച്ചു കൊണ്ടു ആ പെ ൺകുട്ടിയുടെ ഭാ വി നശിപ്പിച്ചാൽ നിനക്കെന്തു നേട്ടം കിട്ടും..
അമ്മേ അപ്പോഴത്തെ ദേഷ്യത്തിന്..
എടുത്തുചാട്ടത്തിന് ആ കുട്ടിയുടെ ജീവൻ വെച്ചാണോ കളിക്കുന്നത്… കൃത്യസമയത്തു മണിക്കുട്ടി ആ പോസ്റ്റ് കണ്ടില്ലെങ്കിൽ എത്രയോ പേര് അത് കണ്ടേനെ… അതും ആ കുട്ടിയെ മെൻഷൻ ചെയ്ത്..
ആ കുട്ടിയുടെ നിസ്സഹായ അവസ്ഥ ഒരിക്കലെങ്കിലും നീ ഓർത്തിട്ടുണ്ടോ… ആ മാതാപിതാക്കളുടെ ആത്മനൊമ്പരം നിനക്ക് അറിയുമോ…
ഇല്ലമ്മേ… അവൾ വേറെ കല്യാണത്തിന് സമ്മതിച്ചെന്നു കേട്ടപ്പോൾ… എനിക്ക് അവളെ മറക്കാൻ പറ്റില്ല അമ്മേ…
അവളുടെയും അവസ്ഥ അതൊക്കെ തന്നെയാവും… പക്ഷെ ആ അച്ഛന്റെയും അമ്മയുടെ സ്നേഹത്തിനു മുന്നിൽ അവൾക്ക് എന്ത് ചെയ്യാൻ കഴിയും…
നീയൊന്ന് ഓർത്ത് നോക്കിയേ ആ കുടുംബത്തിന്റെ അവസ്ഥ…
പ ട്ടാ ളക്കാരനായ അച്ഛന്റെ മൂന്നു പെൺകുട്ടികളിൽ മൂത്തവൾ ആണ് ശാരി… അവൾക്ക് താഴെയുള്ള കുട്ടികളും അവളോളം ആയി…
അ തി ർത്തിയിൽ ജീവൻ പണയംകൊടുത്തു ജോലിചെയ്യുന്ന ആ അച്ഛനും ഉണ്ടാകില്ലേ മക്കളെ എത്രയും പെട്ടെന്ന് കല്യാണം കഴിച്ചു വിടണം എന്ന്…
പെൺകുട്ടികൾ വളർന്നു വരുമ്പോൾ മാതാപിതാക്കൾക്ക് ആധി വർദ്ദിക്കും മോനെ…
നീയാണെങ്കിൽ പിജി കഴിഞ്ഞതേ ഉള്ളു… ഒരു ജോലി പോലും ആയിട്ടില്ല.. നിന്നെ എന്തെങ്കിലും ടെക്നിക്കൽ കോഴ്‌സിനു വിടണം എന്ന് അച്ഛൻ വിളിക്കുമ്പോളൊക്കെ പറയും…
നിന്നെ എങ്ങനെ എങ്കിലും ഗൾഫിൽ ഒന്ന് സെറ്റിൽ ആക്കിയിട്ടു വേണം അച്ഛന്റെ പ്രവാസജീവിതം അവസാനിപ്പിക്കാൻ എന്ന് അദ്ദേഹം എപ്പോഴും പറയും…
പത്തിരുപതു വർഷം ആയില്ലേ അച്ഛന്റെ ഈ കഷ്ടപ്പാട്…
പിന്നെ മണിക്കുട്ടിയുടെ കാര്യം നോക്കേണ്ടേ.. അവൾക്ക് പതിനെട്ടു കഴിഞ്ഞു പ്രായം… ന്റെ കുട്ടി എന്തേ ഒന്നും ആലോചിക്കാതെ ഓരോന്നൊക്കെ ചെയ്ത് കൂട്ടുന്നത്…
എന്തെങ്കിലും പ്രശ്നം ആയാൽ ആളുകൾ എന്തുപറയും എന്ന് മോൻ ചിന്തിച്ചിട്ടുണ്ടോ…
ഞാൻ അങ്ങനെ ഒന്നും ചിന്തിച്ചില്ല അമ്മേ…
ചിന്തിക്കണം മോനെ… “അച്ഛൻ ഗൾഫിൽ പോയികിടന്നു പണിയെടുത്തു ക്യാഷ് അയക്കും… തള്ള തള്ളയുടെ വഴി നടക്കും മക്കളെ ശ്രദ്ധിക്കാതെ പിന്നെങ്ങനെ മക്കൾ നന്നാവും..”.. ഇതേ ആളുകൾ പറയു..
അമ്മേ ഞാൻ ഇപ്പോൾ എന്ത് ചെയ്യണം…
ഏട്ടൻ സമാധാനത്തോട് പോയി കിടന്നുറങ്ങു… ഞാൻ ശാരീചേച്ചിയെ വിളിച്ചു സംസാരിച്ചോളാം..
മണിക്കുട്ടിയാണ്..
എടി നീ ശാരിയോട് പറയണം എന്നോട് ക്ഷമിക്കാൻ… ദേഷ്യം വന്നപ്പോൾ ഞാൻ എന്തൊക്കെയോ അവളോട് പറഞ്ഞ് പോയി…
പാവം അവൾക്ക് ഒത്തിരി വിഷമം ആയിക്കാണും… ഞാൻ ഉറക്കെ ഒന്ന് സംസാരിച്ചാൽ അവൾക്ക് പേടിയാ…
അതുപോലെ അവൾക്ക് അവളുടെ അച്ഛനോട് ഒരുപാട് ഇഷ്ടം ആണ്… അച്ഛനെ ധിക്കരിക്കാൻ കഴിയാത്തതാണ് അവളുടെ പ്രശ്നം..
ഞാൻ ആണ് തെറ്റുകാരൻ… ഞാൻ എന്നെക്കുറിച്ചേ ചിന്തിച്ചോള്ളൂ… പാവം എന്റെ അച്ഛന്റെ ആഗ്രഹങ്ങളെ കുറിച്ചെങ്കിലും ഞാൻ ചിന്തിച്ചിരുന്നെങ്കിൽ…
സാരമില്ല ഇപ്പോൾ മോന് എല്ലാം മനസ്സിലായില്ലേ… പ്രണയം അങ്ങനെ ആണ് മോനെ… പ്രണയിക്കുന്നവർ ഒരിക്കലും മാറ്റാരെക്കുറിച്ചും ചിന്തിക്കില്ല…
ഒരുപാട് സ്നേഹിച്ചിട്ടു നഷ്ടമാകുന്നു എന്ന് വരുമ്പോൾ ആണ് ഉള്ളിൽ ചില പിശാചുക്കൾ കുരുട്ട് ബുദ്ധിയുമായി പിറക്കുന്നത്…
തനിക്കു കിട്ടാത്തത് മറ്റൊരാൾക്ക് കിട്ടരുത് എന്ന ചിന്ത ആണ് അവരെക്കൊണ്ട് ക്രൂരത ചെയ്യാൻ പ്രേരിപ്പിക്കുന്നത്…
തെറ്റുകൾ ചൂണ്ടിക്കാട്ടി നേർവഴി നടത്താൻ കൂടെ ഒരാൾ ഉണ്ടെങ്കിൽ ഒരിക്കലും ആരും ക്രി മിനൽ ആവില്ല… ഇപ്പോൾ എനിക്ക് എന്റെ മോനെ തിരിച്ചു് കിട്ടിയല്ലോ…
അമ്മേ…. കണ്ണൻ പൊട്ടികരഞ്ഞുകൊണ്ട് അമ്മയെ കെട്ടിപ്പിടിച്ചു…