ഇന്നും നീ എന്നെ തേടി വന്നത് ഞാൻ കണ്ടു .. കയ്യിൽ താലിഎടുത്തു നോക്കിയത് നിന്റെ മുഖത്തേക്ക് ആയിരുന്നു .. ഒരുപക്ഷെ നീയാണെന്നു കരുതിയാണോ ആ താലി ഞാൻ

(രചന: Vijitha Ravi)

കണ്ണട ഊരി അയാൾ മേശ പുറത്തു വെച്ചു .. ജനവാതിൽ തുറന്നു അയാൾ ഒഴിഞ്ഞ കിടക്കുന്ന കസേരകളിലേക്ക് ദൃഷ്ടി ചലിപ്പിച്ചു ..

പന്തൽ അഴിച്ചു മാറ്റിയതു കൊണ്ട് അധികമാർക്കും ഇന്ന് എന്റെ വിവാഹമാണെന്ന് അറിയാൻ സാധ്യതയില്ല .

തനിക് അറിയാവുന്ന കുറച്ചു പേര് മാത്രം ..ആത്മാർത്ഥമായി മംഗളം നേരുവാൻ അവർ തന്നെ ധാരാളം ..
ശരിക്കും ഇതെന്റെ ഒളിച്ചോട്ടമാണ് ..
നിന്നിൽ നിന്നും പ്രിയേ ….

അവൻ മേശ മേൽ ഇരിക്കുന്ന ഫോട്ടോയെ തപ്പി ..

ഇല്ല ,അത് അവിടെ നിന്നും ആരോ മാറ്റി വെച്ചിട്ടുണ്ട് .. അമ്മയാവും ,

അയാളുടെ കയ്യിൽ തടഞ്ഞത് തന്റെയും താൻ ഇന്ന് താലി ചാർത്തിയ ആ മുഖവും ആയിരുന്നു ..

ആ ഫോട്ടോ അമ്മ നിർബന്ധിച്ചു എടുത്തതാണ് .. ഒരിക്കൽ അമ്മയെ കൂട്ടി അവളെ കാണാൻ പോയപ്പോൾ ..

മനസ് കൊണ്ട് ഒരുപാട് തവണ ആവർത്തിച്ചു പറഞ്ഞതാണ് ….തന്റെ പ്രിയ മരിച്ചിരിക്കുന്നു ..

അവൾ തന്നെ വിട്ടു പോയിരിക്കുന്നു ..

പക്ഷെ , അവളുടെ ഓർമ്മകൾ അത് മാത്രം എന്നിൽ നിന്നും അകലാൻ മടി കാണിക്കുന്നു ..

എല്ലായിടത്തും അവൾ മാത്രം ..

ഇന്നും നീ എന്നെ തേടി വന്നത് ഞാൻ കണ്ടു .. കയ്യിൽ താലിഎടുത്തു നോക്കിയത് നിന്റെ മുഖത്തേക്ക് ആയിരുന്നു ..

ഒരുപക്ഷെ നീയാണെന്നു കരുതിയാണോ ആ താലി ഞാൻ മറ്റൊരുവൾക്ക് ചാർത്തിയത് . അന്നേരം നീയായിരുന്നോ എന്റെ മുമ്പിൽ ആ കുങ്കുമ നിറമുള്ള സാരീയിൽ തലയും താഴ്ത്തി ഇരുന്നത് …

ഇനിയും നിന്റെ ഓർമ്മകൾ എന്നെ വലിഞ്ഞു മുറുക്കുന്നു …

ഞാൻ പോകുന്ന വഴികളിൽ എല്ലാം നിന്റെ ഓർമ്മകൾ മാത്രമാണ് നിറഞ്ഞു നിൽക്കുന്നത് …

പിന്നെ ഞാൻ എന്തിന് ഈ പ്രഹസനം കാണിച്ചു കൂട്ടി …

അവൻ തൊട്ടിയിൽ കണ്ണുകൾ ചിമ്മി ഉറങ്ങുന്ന തന്റെ കുഞ്ഞോമനയെ നോക്കി നെടുവീർപ്പിട്ടു ..

അവൻ ഉറങ്ങുകയാണ്, ഒന്നുമറിയാതെ …. അവന്റെ ഓർമ്മകൾക്ക് ഭഗം വരുത്തി ആരോ മുറിയുടെ വാതിൽ തുറന്നു ..

ഒരുപാട് ആഗ്രഹങ്ങളുമായി തന്റെ വാതിൽക്കൽ ആ രൂപം നിലകൊണ്ടു … അവൻ അവളെ അകത്തേക്ക് വിളിച്ചു ..

അവൾ ശബ്‌ദം ഉണ്ടാകാതെ തൊട്ടിയിൽ കിടന്നുറങ്ങുന്ന ആ കണ്മണിയെ ഉണർത്താതെ അവൾ അയാളുടെ അടുത്തേക്ക് നടന്നു …

കട്ടിലിന്റെ ഒരു വശത്തേക്ക് അവൾ ചെന്നു നിന്നു…

അവളെ നോക്കുന്നവൻ കൂടി അയാൾക് കഴിഞ്ഞില്ല … മനസ് നിറയെ തന്റെ പ്രിയയാണ് ….

അവൾ കട്ടിലിൽ നിന്നും ഒരു തലയണയും പുതപ്പും എടുത്തു നിലത്തു വിരിച്ചു ..

അയാൾക് അത്ഭുതം തോന്നി ..

“വേണ്ട , ഇങ്ങോട് കിടന്നോളു ….”

“വേണ്ട …. എന്റെ സാമീപ്യം അങ്ങേക്ക് എന്ന് വേണമെന്ന് തോന്നുന്നുവോ അന്ന് ഞാൻ കിടന്നോളാം …”

അയാൾ തല കുഞ്ഞിച്ചു …

“എനിക്കറിയാം …… അങ്ങ് കിടന്നോളു ..
എനിക്ക് എല്ലാം മനസിലാവും …”

അവൾ കിടന്നു ..

അയാൾക് വല്ലത്തൊരു സമാദാനം മനസ്സിൽ തോന്നി .. അയാൾ അവളെ ഒന്നുകൂടി നോക്കി .. അവൾ ആ തോട്ടിൽ ആട്ടി കൊണ്ടിരിക്കുന്നു ..

“അവളെ തന്നിലേക്കു ചേർക്കുവാൻ ഒരുപാട് നാളുകൾ പിന്നിടേണ്ടി വരില്ല എന്ന് അയാൾ മനസ്സിൽ മന്ദ്രിച്ചു …

കണ്ണുകൾ അടച്ചു അയാൾ കിടന്നു .. ഇനിയാ ഓർമ്മകൾ തന്നെ അസ്വസ്ഥനാക്കില്ല എന്ന് അയാൾ ഉറപ്പിച്ചു …..

Leave a Reply

Your email address will not be published. Required fields are marked *