“സ്വന്തം ഭർത്താവിനെ വിട്ട് തരാൻ മറ്റൊരു പെണ്ണിനോട് യാചിക്കുന്നതിന്റെ പോരായ്മ അറിയാഞ്ഞിട്ടല്ല… വേറെ വഴിയില്ല… എന്റെ കുഞ്ഞുങ്ങൾക്ക് അച്ഛൻ വേണം….”

(രചന: ജ്യോതി കൃഷ്ണ കുമാർ)

“സ്വന്തം ഭർത്താവിനെ വിട്ട് തരാൻ മറ്റൊരു പെണ്ണിനോട് യാചിക്കുന്നതിന്റെ പോരായ്മ അറിയാഞ്ഞിട്ടല്ല… വേറെ വഴിയില്ല… എന്റെ കുഞ്ഞുങ്ങൾക്ക് അച്ഛൻ വേണം….”

എന്ന് സുമ പറഞ്ഞു നിർത്തിയതും രശ്മി അവളെ അത്ഭുതത്തോടെ കൂടി നോക്കി…

“” എന്തൊക്കെയാ സുമേ നീ പറയണത്??? വല്ല ബോധ്യവും ഉണ്ടോ? “””

രശ്മി അങ്ങനെ ചോദിച്ചപ്പോൾ സുമയുടെ മുഖത്ത് പുച്ഛമായിരുന്നു…

അപ്പോഴേക്കും ഹരിദാസ് അവിടെ എത്തി എന്താ ഇവിടെ പ്രശ്നം എന്ന് ചോദിച്ച്…

“””ഏയ് ഒന്നുമില്ല”” എന്ന് പറഞ്ഞ് രശ്മി പ്രശ്നം ഒതുക്കിത്തീർക്കാൻ ശ്രമിച്ചപ്പോൾ,

സുമ തന്നെയാണ് ഹരിദാസിനോട് പറഞ്ഞത്

“”””സ്വന്തം ഭർത്താവ് മറ്റുള്ള പെണ്ണുങ്ങളെ തേടി ചെന്നാൽ ഭാര്യ ഇതുപോലെ ഓരോരുത്തരുടെ മുന്നിൽച്ചെന്ന് യാചിക്കേണ്ടി വരുമെന്ന്”””

പറഞ്ഞുതീർന്നതും ഹരിദാസിന്റെ കൈ സുമയുടെ മുഖത്ത് പതിഞ്ഞിരുന്നു ഓഫീസിനു മുന്നിൽ വച്ച് ആയതിനാൽ എല്ലാവരും അത് ശ്രദ്ധിച്ചു രശ്മി ആകെ വല്ലാതായി എന്തു ചെയ്യണമെന്നറിയാതെ…

“””ഹരീ “””

അവൾ ഹരിദാസിനെ ശാസന പൂർവ്വം വിളിച്ചു…

അതോടെ ഹരിദാസ് ഒന്നും മിണ്ടാതെ അകത്തേക്ക് കയറിപ്പോയി…

“”” കണ്ടു നീ പറഞ്ഞാൽ മാത്രമേ ഹരിയേട്ടൻ അനുസരിക്കുകയുള്ളൂ… ഒന്നു പറയൂ എന്റെയും മകളുടെയും അടുത്തേക്ക് തിരിച്ചു വരാൻ “””

എന്ന് പറയുന്നവളെ നോക്കി രശ്മി..

എന്നിട്ട് ഒന്നും മിണ്ടാതെ അവളും ഓഫീസിന് അകത്തേക്ക് കയറിപ്പോയി…

ആകെ അസ്വസ്ഥമായിരുന്നു അവളുടെ മുഖം ഓഫീസിലുള്ള മറ്റ് എല്ലാ ജീവനക്കാരും അവളെ നോക്കി പിറു പിറുക്കുന്നതും അടക്കം ചിരിക്കുന്നതും അവൾ കണ്ടില്ലെന്ന് നടിച്ചു….

സ്വന്തം കാബിനിൽ പോയി ഇരിക്കുമ്പോൾ ഒന്നു പൊട്ടിക്കരയണം എന്ന് അവൾക്ക് തോന്നിപ്പോയി…

ടേബിൾ തലവെച്ച് കിടക്കുമ്പോൾ ഹരി അടുത്ത് വന്നിരുന്നു…

“”” താൻ ഒന്നും സീരിയസായി എടുക്കരുത്””””

എന്നു പറയുന്നവനോട് ഹരി പ്ലീസ് എന്നെ ഒന്ന് വെറുതെ വിടൂ എന്ന് പറഞ്ഞു….

പിന്നെ ഹരി ഒന്നും പറയാൻ നിന്നില്ല അയാൾ അവിടം വിട്ടുപോയി…

രശ്മി ടേബിളിൽ തലവച്ചു കിടന്നു …

അവളുടെ ഓർമ്മകൾ ഒരുപാട് വർഷം പുറകിലേക്ക് പോയി….

കോളേജിൽ ഒരുമിച്ച് പഠിച്ചവർ ആയിരുന്നു ഹരിയും, താനും നസീമും എല്ലാം…

കണ്ടമാത്രയിൽ തന്നെ പ്രണയത്തിലായവർ ആയിരുന്നു താനും നസീമും… ഒരാൾ ഹിന്ദുവും ഒരാൾ മുസ്ലിമും..

കോളജിലും നാട്ടിലും ഏറെ കോളിളക്കം സൃഷ്ടിച്ച പ്രണയം.. വീട്ടുകാർ ഒറ്റപ്പെടുത്തി വീട്ടുതടങ്കലിൽ വെച്ചു..

മറ്റൊരു വിവാഹാലോചനകൾ കൊണ്ടുവന്നു എന്നിട്ടും പിടിച്ചുനിന്ന ഒടുവിൽ നസീമിനൊപ്പം ഇറങ്ങിപ്പോയി…

അന്ന് ഇപ്പറഞ്ഞ എല്ലാ കൂട്ടുകാരും കൂടെ നിന്നിരുന്നു…

അങ്ങനെ രജിസ്റ്റർ ഓഫീസിൽ പോയി കല്യാണം രജിസ്റ്റർ ചെയ്തു..

ഞാനെന്റെ വിശ്വാസത്തിലും നസീം നസീമിന്റെ വിശ്വാസത്തിലും ജീവിതം തുടർന്നു…

പക്ഷേ ഞങ്ങൾക്കിടയിലെ സ്നേഹവും പ്രണയവും വാനോളം ഉയർന്നിരുന്നു ഏറെ സന്തോഷപ്രദമായ ജീവിതം ആയിരുന്നു ഞങ്ങളുടേത്…

നസീമിന് ഗവൺമെന്റ് ജോലി കിട്ടി..

പിന്നെ അങ്ങോട്ട് ആഘോഷമായിരുന്നു… നബി നിന്റെ കൂട്ടുകാരൻ ഹരിക്കും അവന്റെ ഒപ്പം തന്നെയാണ് ജോലി കിട്ടിയത്…

ഹരിയുടെ വിവാഹത്തിന് നസീമും താനും പോയിരുന്നു..

ഒരു നാട്ടിൻപുറത്തുകാരി പെൺകുട്ടി സുമ…

അന്നേ ഹരിയെ കളിയാക്കുന്നതും ഹരി ഓരോന്നും പറയുന്നതും ഒട്ടും ദഹിക്കുന്നില്ലായിരുന്നു….

അതുകൊണ്ടുതന്നെ അവരുടെ സന്തോഷപ്രദമായ ജീവിതത്തെ മുൻനിർത്തി ആരും ഹരിയെ അവളുടെ മുന്നിൽ നിന്നും ഒന്നും പറയാറുണ്ടായിരുന്നില്ല….

സുമയെ പോലെ ആകരുത് എന്നൊരു പറച്ചിൽ തന്നെ ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു..

എല്ലാവരും നല്ല രീതിയിൽ മുന്നോട്ടു പോകുകയായിരുന്നു അപ്പോഴാണ് ആ സന്തോഷവാർത്ത ഞങ്ങളുടെ ജീവിതത്തിൽ അനുഗ്രഹം പോലെ എത്തിയത് ഞങ്ങൾക്കിടയിലേക്ക് ഒരാൾ കൂടി വരാൻ പോവുകയാണെന്ന്…

നസീമിന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു ഇതൊരു പെൺകുട്ടി തന്നെ ആവും ടി എന്ന് അവൻ എന്നോട് എപ്പോഴും ഉറപ്പിച്ചു പറഞ്ഞിരുന്നു….

അത് കേൾക്കുമ്പോൾ അവനെ കുറുമ്പ് പിടിപ്പിക്കാൻ അല്ല ആൺകുട്ടി മതി എന്ന് തിരിച്ചും പറഞ്ഞിരുന്നു…

അപ്പോഴൊക്കെയും വീർക്കുന്ന അവന്റെ മുഖം കാണെ ഞാൻ പൊട്ടി പൊട്ടി ചിരിക്കുമായിരുന്നു…

അങ്ങനെയിരിക്കെ ഒരു ദിവസം നസീമിന് ഓഫീസിൽനിന്ന് ഉണ്ടായ ഒരു നെഞ്ചുവേദന എന്റെ താലി ഭാഗ്യം അറക്കുന്നത് വരെ എത്തിയിരുന്നു…

എന്നെ വിട്ടു നസിം പോയി എന്ന വാർത്ത എനിക്ക് സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു..

ആ ഷോക്കിൽ നിന്നും റിക്കവർ ചെയ്യാൻ ഒരുപാട് താമസിച്ചു…
എന്റെ വയറ്റിൽ കിടക്കുന്ന ഞങ്ങടെ കുഞ്ഞിനെപ്പോലും അത് ബാധിച്ചു…

എന്റെ എല്ലാ സൗഭാഗ്യങ്ങളും അതോടുകൂടി നഷ്ടമായി…
നസീമും അവന്റെ കുഞ്ഞും ഓർമ്മകളിൽ മാത്രം തങ്ങിനിന്നു…

ആ സമയത്ത് ഒരിക്കൽ ഹരിയും സുമയും കാണാൻ വന്നിരുന്നു സുമയുടെ കയ്യിലെ കുഞ്ഞിനെ നോവോടെ ഞാൻ നോക്കി അവൾ കുഞ്ഞിനെ എന്റെ കയ്യിൽ ഒന്ന് തരുക പോലും ചെയ്തില്ല..

ഒപ്പം പറഞ്ഞത് എനിക്ക് ഇന്നും ഓർമ്മയിലുണ്ട്…

എല്ലാത്തിനും ഒരു യോഗം വേണം രശ്മി എന്ന്….

അന്ന് അതെന്നെ ഇത്തിരി ഒന്നുമല്ല വേദനിപ്പിച്ചത്…

എന്നിട്ടും ഞാൻ കടിച്ചു പിടിച്ചുനിന്നു കാരണം എനിക്ക് സംഭവിച്ച ദുരന്തത്തെക്കാൾ വലിയ വേദനയൊന്നും ഇനി എന്റെ ജീവിതത്തിൽ സംഭവിക്കാൻ ഇല്ലായിരുന്നു…

നസീമിന്റെ ജോലി സ്വാഭാവികമായും എനിക്ക് കിട്ടി… ഒരർത്ഥം ഇല്ലെങ്കിലും ദൈവം തന്ന ജീവിതം മുഴുവൻ ജീവിച്ചു തീർക്കാൻ ഞാൻ തീരുമാനിച്ചിരുന്നു..

അതുകൊണ്ടുതന്നെ എന്റെ നസീമിന്റെ ജീവന്റെ വിലയായ ആ ജോലി ഞാൻ ഏറ്റെടുത്തു…

പിന്നെ മാറ്റം കിട്ടി വന്നതാണ് ഇവിടേക്ക്…
ഇവിടെ നിന്നാണ് ഹരിയെ കണ്ടുമുട്ടിയത്..

നസീം മരിച്ച കുറച്ചു കഴിഞ്ഞതിനു ശേഷം ഇവർ ആരുമായി ഞാൻ കോൺടാക്ട് വെച്ചിരുന്നില്ല…

അവർക്കെല്ലാം എന്നെ പഴയ കാര്യങ്ങൾ ഓർമ്മിപ്പിച്ച് ദുഖിപ്പിക്കാൻ മാത്രമേ കഴിയൂ എന്ന് എനിക്ക് തോന്നി

ഹരി വളരെ സ്നേഹത്തോടെ കൂടി എന്നോട് പെരുമാറി ഒരു സഹോദരിയോട് എന്ന രീതിയിൽ അയാൾക്ക് എന്നോട് സ്നേഹവും ബഹുമാനവും ആയിരുന്നു എനിക്ക് തിരിച്ചും….

പക്ഷേ അതിനിടയിൽ സുമ അസ്വസ്ഥയാക്കുന്നുത് ഞാൻ അറിഞ്ഞിരുന്നില്ല…

കഴിഞ്ഞ ദിവസം ഓഫീസിൽ നിന്നും സുഖമില്ലാതെ ഇരുന്ന എന്നെ ഡോക്ടർടെ അടുത്തു കൊണ്ടുപോയത് ഹരി ആയിരുന്നു അതാണ് അവൾ ഇന്ന് ഇവിടെ വന്ന് കാണിച്ച് ഷോയുടെ പുറകിലെ കാരണം…

ഹരി പിന്നെയും പലതവണ വന്നു എന്നോട് സോറി പറയാൻ….

എനിക്ക് സുമയെ മനസ്സിലാക്കാമായിരുന്നു..

നിഷ്കളങ്കയാണ് അവൾ പക്ഷേ ഹരിയുടെ കാര്യത്തിൽ കൂടുതൽ സ്വാർത്ഥതയും ….

അയാളോടുള്ള സ്നേഹമാണ് അവളെ ഇങ്ങനെയൊക്കെ, പെരുമാറാൻ പ്രേരിപ്പിക്കുന്നത് അത് എനിക്ക് മനസ്സിലാകുമായിരുന്നു ഹരിയെ ഞാൻ പറഞ്ഞ് മനസ്സിലാക്കി

എനിക്ക് ഇതിൽ ചെയ്യാൻ കഴിയുന്ന കാര്യം എത്രയും പെട്ടെന്ന് അവരുടെ ജീവിതത്തിൽ നിന്നും മാറി കൊടുക്കുക എന്നത് മാത്രമായിരുന്നു….

അറിയാവുന്നിടത്തോളം സ്വാധീനം ചെലുത്തി ഞാനൊരു ട്രാൻസ്ഫർ നേടിയെടുത്തു..

പോകുന്ന ദിവസം റെയിൽവേ സ്റ്റേഷനിലേക്ക് ഹരി യോടൊപ്പം അവൾ വന്നിരുന്നു..

സുമ…

ട്രെയിനിൽ കയറാൻ നേരം,
അവളുടെ കൈപിടിച്ച് എനിക്ക് ഒന്ന് മാത്രമേ അവളോട് പറയാൻ ഉണ്ടായിരുന്നുള്ളൂ…

“”” ഒരാളും ഒരു പെണ്ണും തമ്മിലുള്ള ബന്ധത്തിന് അവിഹിതം എന്നൊരു നിറം മാത്രമല്ല ഉള്ളത്…. ഫ്രണ്ട്ഷിപ്പ് സാഹോദര്യം എന്നിങ്ങനെ അതിന് പല തലങ്ങളും ഉണ്ടെന്ന്…

എപ്പോഴെങ്കിലും അവസരം കിട്ടുമ്പോൾ അതൊന്നു മനസ്സിലാക്കാൻ ശ്രമിക്കണമെന്ന്….”””

അതും പറഞ്ഞ് ട്രെയിനിലേക്ക് കയറുമ്പോൾ അറിയാമായിരുന്നു അവൾ എന്നെ തന്നെ കണ്ണ് ചിമ്മാതെ നോക്കുകയായിരിക്കും എന്ന്…

അവളുടെ മനസ്സിൽ എന്താണെന്ന് എനിക്ക് മനസ്സിലായില്ല…ഇനി അവൾ മാറും എന്നും എനിക്ക് വിശ്വാസമില്ല….
പക്ഷേ എന്റെ മനസ്സിന് മാറ്റമില്ല എന്നും…

അവിടെ ഒരാൾക്ക് ചാവുന്നത് വരെയും സ്ഥാനമുള്ളേന്നും ഉറപ്പുള്ള വരയ്ക്കും എനിക്ക് ആരെയും ഭയക്കേണ്ട… ഒട്ടും കളങ്കമില്ലാത്ത ഒരു ചിരി അവൾക്കായി നൽകിയിരുന്നു അവസാനമായി….

Leave a Reply

Your email address will not be published. Required fields are marked *