(രചന: ജ്യോതി കൃഷ്ണകുമാർ)
വിവാഹം കഴിഞ്ഞ് ഒമ്പത് വർഷമായിട്ടും കുഞ്ഞുങ്ങൾ ഉണ്ടായില്ല..
വീട്ടിലെ ഏക ആൺതരി ആയ അച്ചുവിന്, കുഞ്ഞുങ്ങൾ ഉണ്ടാകാത്തതിൽ അയാളുടെ അമ്മ വളരെ പരിഭ്രാന്തയായിരുന്നു…
കുറെ ഡോക്ടറെ കാണിച്ച് നോക്കി..
അച്ചുവിനും മീനക്കും ഒരു കുഴപ്പവുമില്ല എന്നാണ് എല്ലാവരും പറഞ്ഞത്…
കുഞ്ഞുങ്ങൾ മാത്രം ഉണ്ടാകുന്നില്ല..
അവർ കാത്തിരുന്നു ഒൻപതുവർഷം എന്നിട്ടും കുഞ്ഞുങ്ങൾ ഉണ്ടാകാതിരുന്നപ്പോൾ എല്ലാവരും മീനക്കെതിരെ തിരിഞ്ഞു…
അവളുടെ പ്രശ്നം കൊണ്ടാണ് കുഞ്ഞുങ്ങൾ ഉണ്ടാവാത്തത് എന്നായിരുന്നു പിന്നീടുള്ള ഭാഷ്യം….
ആദ്യമൊക്കെ അത് കേട്ട് അവൾ കരഞ്ഞു അപ്പോഴൊക്കെ അച്ചു ആശ്വസിപ്പിച്ചു…
പിന്നീട് അമ്മ പറയുന്നത് കേട്ട് അച്ചുവിന്റെയും മനസ്സ് മാറി തുടങ്ങി..
അയാൾ പതിയെ അവളെ അവഗണിക്കാൻ തുടങ്ങി അവളോട് കയർത്തു സംസാരിക്കാൻ തുടങ്ങി അതൊന്നും അവൾക്ക് സഹിക്കാൻ പറ്റുന്നതായിരുന്നില്ല…
എത്രയോ തവണ അച്ചുവിനോട് അമ്മ അവളെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിക്കാൻ പറഞ്ഞു .. പക്ഷേ അവളെ ഉപേക്ഷിക്കാൻ മാത്രം മനസ്സ് വരുന്നില്ലായിരുന്നുഅച്ചുവിന്….
അത്രത്തോളം അവളെ അയാൾക്ക് ഇഷ്ടമായിരുന്നു… പിന്നീട് അമ്മയുടെ കുത്തുവാക്കുകളും ഉപദേശങ്ങളും അതുകൊണ്ട് മാത്രമാണ് അവളോട് ഈ ദേഷ്യം കാണിക്കുന്നത്..
അങ്ങനെയിരിക്കുമ്പോഴാണ് അച്ചുവിന്റെ വകയിലൊരു അമ്മാവൻ ഇതിനു ഒരു പരിഹാരവും ആയി ആണ് വന്നത്…
അയാളുടെ പരിചയത്തിൽ ഒരു കുട്ടിയുണ്ടത്രേ അവൾക്ക് ആരുമില്ല ഉണ്ടായിരുന്ന ഒരു അമ്മൂമ്മയും മരിച്ചുവത്രെ..
അവളെ അച്ചുവിനെ കൊണ്ട് വിവാഹം കഴിപ്പിക്കാം…
മീനയെ ഉപേക്ഷിക്കാതെ തന്നെ…
ഒരു ഭാര്യ ഉള്ളപ്പോൾ തന്നെ മറ്റൊരു ഭാര്യ… ആദ്യമൊക്കെ മീന കുറെ എതിർത്തു നോക്കി… എല്ലാവരും കൂടി അവളുടെ നേർക്ക് തിരിഞ്ഞു..
പിന്നെ അച്ചുവിനെ ആ വിവാഹത്തിന് സമ്മതിക്കുക അല്ലാതെ മീനയ്ക്ക് വേറെ വഴിയില്ലാതെ ആയി…..ഒടുവിൽ അവൾ സമ്മതിച്ചു.. അങ്ങനെ അച്ചുവും ലതികയും ആയുള്ള വിവാഹം കഴിഞ്ഞു ..
ആദ്യമൊക്കെ പാവം പോലെ നിന്നു ലതിക…
പിന്നീട് തനി സ്വഭാവം പുറത്തെടുത്തു… അച്ചുവിന്റെ കാര്യത്തിൽ അവൾ സ്വാർത്ഥയായി…
അധികം വൈകാതെ തന്നെ അവൾ ഗർഭിണിയാണ് എന്ന് അറിഞ്ഞു… അതോടുകൂടി എല്ലാവർക്കും അവൾ പ്രിയപ്പെട്ടവളായി… മീന വെറുമൊരു വേലക്കാരി മാത്രമായി മാറി…
എല്ലാവരും അവളെ അവഗണിക്കാൻ തുടങ്ങി…. അച്ചുവിനെ ഒന്ന് അടുത്ത് കാണാനോ മിണ്ടാനോ ഒന്നിനും ലതിക അനുവദിക്കില്ല…
കുറെ സഹിച്ച് മീന് അവിടെ തന്നെ പിടിച്ചു നിന്നു… കുഞ്ഞിനെ കാണാമല്ലോ ഇടയ്ക്കെങ്കിലും ഒന്ന് എടുക്കാമല്ലോ എന്ന് വിചാരിച്ച്… പക്ഷേ…,
മച്ചി പെണ്ണ് കുഞ്ഞിനെ എടുത്താൽ അതിന്റെ ആയുസ്സ് കുറയും എന്നുപറഞ്ഞ് ലതിക പലപ്പോഴും അവളെ കുത്തിനോവിച്ചു… അച്ചു വിനോട് പല കുറ്റങ്ങളും പറഞ്ഞ് അവളെ ചീത്ത കേൾപ്പിച്ചു..
ഒരിക്കൽ അച്ചു കൂടി അവളോട് ഒരു താക്കീത് എന്നപോലെ കുഞ്ഞിനെ എടുക്കരുത് എന്ന് പറഞ്ഞപ്പോഴാണ് അവൾ ആ വീട് വിട്ടിറങ്ങാൻ തീരുമാനിച്ചത്…
സ്വന്തം വീട്ടിലേക്ക് പോയാൽ അവിടെ അത്ര സ്വീകാര്യത ഒന്നും ഉണ്ടാവില്ല എന്ന് മീനയ്ക്ക് ഉറപ്പായിരുന്നു….
എന്നിട്ടും അവൾ സ്വന്തം വീട്ടിലേക്ക് പോയി…
ഇനിയും അവിടെ നിന്നാൽ അവൾക്ക് സ്വയം നഷ്ടപ്പെടുമെന്ന് അവൾ മനസ്സിലാക്കിയിരുന്നു…
അവളുടെ വീട്ടിൽ ചെന്ന്, കുറച്ചുനാൾ കഴിഞ്ഞപ്പോഴാണ് അവൾക്ക് ചർദ്ദി തുടങ്ങിയത്… എന്റെ കഴിച്ചാലും മനം പുരട്ടി വരും..
അവൾ കലണ്ടറിലേക്ക് നോക്കി ഇത്തവണത്തെ പിരിയഡ് ഡേറ്റ് കഴിഞ്ഞിട്ട് പത്തുപന്ത്രണ്ട് ദിവസം ആയിരിക്കുന്നു…
അവളുടെ മിഴികളിൽ തിളങ്ങി…. പിറ്റേദിവസം ആങ്ങളയുടെ ഭാര്യയെയും കൂട്ടി ആശുപത്രിയിലേക്ക് പോയി…
അവളുടെ സംശയം ശരിയായിരുന്നു അച്ചുവിന്റെ ജീവൻ അവളുടെ ഉദരത്തിൽ ഉടലെടുത്തിരിക്കുന്നു…
അത് കേട്ടപ്പോൾ അവൾ നിലത്ത് ഒന്നുമല്ലായിരുന്നു തന്നെ മച്ചി എന്ന് വിളിച്ച അവ രുടെ എല്ലാം മുഖം അവളുടെ മനസ്സിൽ ഓർമ്മ വന്നു.. ഒപ്പം അച്ചുവിന്റെ വാക്കുകളും ..
ഒരിക്കലും ഈ വിശേഷം അവരെ അറിയിക്കില്ല എന്ന് അവൾക്ക് വാശിയായിരുന്നു…
ഒരു കുഞ്ഞു ഇല്ലാത്തത് കാരണം താൻ എത്രത്തോളം മനോവിഷമം അനുഭവിക്കുന്നുണ്ട് എന്ന് മറ്റാരെ കാട്ടിലും അച്ചുവിന് നിശ്ചയമുണ്ടായിരുന്നു..
എന്നിട്ട് പോലും അയാൾ എന്നെ കുത്തിനോവിക്കാൻ ആണ് ശ്രമിച്ചത് എന്ന് അവൾ ഓർത്തു…
സ്വന്തമായിട്ട് വീട്ടിൽ സ്ഥിരം നിൽക്കുന്നതിന് ആങ്ങളയുടെ ഭാര്യക്ക് മുറു മുറുപ്പുണ്ടെങ്കിലും അച്ഛനുമമ്മയും എന്റെ ഭാഗത്തു നിന്നതോടുകൂടി അവൾ പിന്നെ ഒന്നും മിണ്ടിയില്ല….
ഓമനത്തമുള്ള ഒരു ആൺകുഞ്ഞിന് ജന്മം നൽകി മീന…
അച്ചുവിനെ അറിയിക്കേണ്ടെ???
എന്ന് അവളുടെ അച്ഛൻ ചോദിച്ചപ്പോൾ വേണ്ട എന്ന് തന്നെയായിരുന്നു മറുപടി….
പക്ഷേ എവിടെനിന്നോ എല്ലാം കേട്ടറിഞ്ഞു അവളുടെ അരികിൽ ഓടി എത്തിയിരുന്നു.. പെട്ടെന്ന് അച്ചുവിനെ കണ്ടത് അവളുടെ മിഴികൾ നിറഞ്ഞ് വന്നു…
അയാളോട് “”‘ഇതാ നമ്മുടെ മോൻ”””
എന്ന് പറയാൻ മനംകൊതിച്ചു പക്ഷേ അവൾ അവളുടെ മനസ്സിനെ നിയന്ത്രിച്ചു… കാരണം അതിനെ കാട്ടിലും ഉപരിയായി, അന്ന് അയാൾ പറഞ്ഞ വാക്കുകൾ ആയിരുന്നു അവളുടെ മനസ്സിൽ മുള്ളു പോലെ തറച്ചു കൊണ്ടിരുന്നത്…
“”‘ എന്റെ കൂടെ വരണം””‘
എന്ന അച്ചു ആവശ്യപ്പെട്ടപ്പോൾ,
എന്തിന്??? എന്ന് അവൾ തിരികെ ചോദിച്ചു..
നീയും നമ്മുടെ മോനും എന്റെ വീട്ടിൽ അല്ലേ കഴിയേണ്ടത്??? എന്ന് അത് ചോദിച്ചപ്പോൾ
ഇത് നിങ്ങളുടെ മകൻ അല്ല ഇത് എന്റെ മാത്രം മകനാണ്
എന്ന് അവൾ പറഞ്ഞു…
അയാളുമായുള്ള എല്ലാ ബന്ധവും അന്ന് ഉപേക്ഷിച്ചിട്ട് ആണ് ആ പടിയിറങ്ങിയത് എന്ന ഒരു ഭാര്യ അമ്മയാകുന്നത് മാത്രമല്ല അവളുടെ ആത്യന്തിക ജീവിതലക്ഷ്യം…
അത് നിങ്ങൾ മനസ്സിലാക്കിയില്ല… ഒരു അമ്മയാവാൻ ഏതൊരു പെണ്ണിനും ആഗ്രഹം കാണും… പക്ഷേ എന്നുവച്ച് അതിന് കഴിഞ്ഞില്ല എങ്കിൽ അവൾ ഒരു കഴിവും ഇല്ലാത്തവളാണ് എന്നല്ല അർത്ഥം…
അവൾക്ക് ഒരു കുഞ്ഞിനു ജന്മം നൽകുക എന്നതിലുപരി ഒരുപാട് കാര്യങ്ങൾ ഈ ലോകത്ത് ചെയ്തുതീർക്കാനുണ്ട്…
ഗർഭം ധരിക്കുക അമ്മയാവുക എന്നത് സ്ത്രീകളിൽ നിക്ഷിപ്തമായ ഒരു പുണ്യം തന്നെയാണ് അല്ല എന്ന് ഞാൻ പറയുന്നില്ല…
പക്ഷേ അതിനുമാത്രം ഉള്ള ഒരു ഉപകരണം അല്ല സ്ത്രീയെന്നത് നിങ്ങൾ എല്ലാവരും മറന്നു…
ഒരു കുഞ്ഞിന് ജന്മം നൽകിയില്ലെങ്കിൽ ശപിക്കപ്പെട്ടവൾ ആയി കണക്കാക്കുന്ന,
പ്രാകൃത ചിന്താഗതിക്കാരായ നിങ്ങളുടെ വീട്ടുകാർ ഉള്ള ഇടത്തേക്ക് ഞാൻ വരില്ല…
അവിടെ നിങ്ങൾക്ക് ഒരു ഭാര്യയുണ്ട്..
അവൾ എന്നെ അവഗണിക്കാൻ നിങ്ങളോട് ആവശ്യപ്പെട്ടപ്പോൾ ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ ആണ് നിങ്ങൾ അത് ചെയ്തത്..
അതിൽ നിങ്ങൾക്ക് എന്നോട് എത്രമാത്രം സ്നേഹമുണ്ടെന്ന് ഞാൻ മനസ്സിലാക്കിയതാണ്… ഇനിയും ഒരു രണ്ടാം തരക്കാരായി അവിടെ വരാൻ എനിക്ക് താല്പര്യമില്ല..
ഈ കുഞ്ഞിന് ജന്മം നൽകിയിട്ടുണ്ടെങ്കിൽ ഇവനെ നല്ല രീതിയിൽ വളർത്താനും എനിക്കറിയാം ഇപ്പോൾ, എന്റെ മനസ്സിന് നല്ല കട്ടിയുണ്ട്.. ജീവിക്കാൻ ഉള്ള ചങ്കൂറ്റവും..
എന്ത് ജോലിയും ചെയ്ത് ഞാൻ ഇവനെ വളർത്തും അക്കാര്യത്തിൽ എനിക്ക് യാതൊരു ആശങ്കയുമില്ല…
നിങ്ങൾക്ക് പോകാം “””
ഇത്രയും പറഞ്ഞപ്പോഴേക്കും അവൾ കിതച്ചു പോയിരുന്നു… അച്ചുവിന് യാതൊന്നും തിരിച്ചു പറയാനുണ്ടായിരുന്നില്ല തലയും താഴ്ത്തി അവിടെനിന്നും ഇറങ്ങി നടന്നു…
അയാൾക്ക് സ്വന്തം തെറ്റ് മനസ്സിലായിരുന്നു..
പലപ്പോഴും അവളെ അവഗണിച്ചത് അയാളുടെ ഓർമ്മയിൽ വന്നു… അയാൾ അവളെപ്പറ്റി ഒരിക്കലും ചിന്തിച്ചിരുന്നില്ല…
അവിടെ നിന്നും പോകുമ്പോൾ അയാൾക്ക് അവളോട് ബഹുമാനം തോന്നി അവൾ ചെയ്യുന്നതാണ് ശരിയെന്നും…