അച്ഛന്റെ എതിർപ്പ് വക വക്കാതെ അവൾ അയാൾക്ക് വേണ്ടി വാദിച്ചു.. വിവാഹം കഴിക്കുന്നെങ്കിൽ അയാളെ മാത്രമേ കഴിക്കൂ എന്ന് വാശി പിടിച്ചു.. ഉണ്ണാതെയും ഉറങ്ങാതെയും അച്ഛനെ തോൽപിച്ചു..

(രചന: ജ്യോതി കൃഷ്ണകുമാര്‍)

“””അലീന.. ഇത് സ്നേഹം അല്ല ഒന്ന് സൂക്ഷിച്ചേരെ “””

എന്ന് കൂട്ടുകാരി അഞ്ചു പറഞ്ഞപ്പോൾ അവൾക്കത് ഞെട്ടലായിരുന്നു.. താൻ ചിന്തിച്ച പോലെ തന്നെ ആണല്ലോ അഞ്ജുവും ചിന്തിച്ചത് എന്നോർത്ത്…

ഏറെ നാളായിരുന്നു മനസ്സിലിട്ട് നീറ്റാൻ തുടങ്ങിയിട്ട്.. അലീനയും അനീറ്റയും ബാങ്ക് ഉദ്യോഗസ്ഥൻ ആയ അച്ഛന്റെയും അമ്മയുടെയും പ്രിയപ്പെട്ട മക്കൾ…

സന്തോഷം മാത്രം കളിയാടിയിരുന്ന കുടുംബം… പെട്ടെന്നാണ് ആ അന്തരീക്ഷം മാറി മറിഞ്ഞത്… എല്ലാത്തിനും തുടക്കം അനീറ്റ എന്ന ചേച്ചിയുടെ പ്രണയം ആയിരുന്നു..

കോളേജിൽ പഠിപ്പിച്ച സാറിനെ പ്രണയിച്ചപ്പോൾ അച്ഛന് വല്ലാത്ത എതിർപ്പായിരുന്നു…

അച്ഛന്റെ എതിർപ്പ് വക വക്കാതെ അവൾ അയാൾക്ക് വേണ്ടി വാദിച്ചു.. വിവാഹം കഴിക്കുന്നെങ്കിൽ അയാളെ മാത്രമേ കഴിക്കൂ എന്ന് വാശി പിടിച്ചു.. ഉണ്ണാതെയും ഉറങ്ങാതെയും അച്ഛനെ തോൽപിച്ചു..

ഒടുവിൽ അച്ഛന് സമ്മതം മൂളേണ്ടി വന്നു.. ആ വിവാഹം നടന്നു ആർഭാടമായി തന്നെ… മിഥുൻ അതായിരുന്നു അയാളുടെ പേര്…
സുമുഖൻ…

ആവശ്യത്തിൽ കൂടുതൽ വിനയം ഉണ്ടായിരുന്നു അയാളുടെ വാക്കുകളിൽ.. അച്ഛൻ ആദ്യം എതിർത്തെങ്കിലും പിന്നെ അച്ഛനയാൾ പ്രിയപ്പെട്ടവനായി…

രണ്ടു പെണ്മക്കൾ മാത്രം ഉണ്ടായിരുന്ന അച്ഛന് അയാൾ മകനായി മാറി..

വീടിന്റെ എല്ലാ ഉത്തരവാദിത്തവും അയാൾ ഏറ്റെടുത്തു..

ക്രമേണ അയാൾ പറയുന്നതായി അവിടുത്തെ നിയമം.. ആദ്യം ആർക്കും ഒന്നും തോന്നിയില്ല.. പിന്നീട് അയാളുടെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ..

ആവശ്യം ഇല്ലാതെ അയാൾ എടുക്കുന്ന സ്വാതന്ത്ര്യം.. എനിക്കല്ലാതെ മറ്റാർക്കും അതിലൊന്നും ഒരു തെറ്റും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല എന്നാണ് ഏറെ ഖേദകരം..

ഇതിനിടയിൽ ചേച്ചിക്ക് വിശേഷം ഉണ്ട് എന്നറിഞ്ഞു… എല്ലാവരും സന്തോഷത്തിന്റെ കൊടുമുടിയിൽ ആയിരുന്നു..

ഞാനും…

എല്ലാം തോന്നൽ ആണെന്നും പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നും സ്വയം വിശ്വസിച്ചു കൊണ്ട്..

പക്ഷെ അന്നൊരു ദിവസം അകന്ന ബന്ധുവിന്റെ വിവാഹത്തിന് അച്ഛനും അമ്മയും പോയപ്പഴാ അയാളുടെ തനി നിറം പുറത്ത് വന്നത്..

ഫ്രൻഡ്‌സിനെയും കൂട്ടി വന്ന് ക ള്ളു കുടി പാർട്ടി…

ഒട്ടും ദഹിക്കുന്നില്ലായിരുന്നു… അച്ഛൻ അത്രയും നല്ല രീതിയിൽ കൊണ്ടു പോകുന്ന വീട്ടിൽ വച്ച് അതെല്ലാം… ചേച്ചിയോടാണ് ചെന്നു പരാതി പറഞ്ഞത്..

“”അതിനെന്താ ആലി “” എന്നാണ് അവൾ മറുപടി പറഞ്ഞത്..

അവളോട് പറഞ്ഞിട്ട് പ്രയോജനം ഇല്ലെന്ന് മനസ്സിലായി.. അവൾക്ക് വയ്യെന്നു പറഞ്ഞ് അവൾ കിടന്നു…

“”ഒരു ചായ ഇട്ട് തരാമോ ആലി “”” എന്ന് പറഞ്ഞപ്പോ മാത്രം ആണ് അടുക്കളയിൽ എത്തിയത്…

ചേച്ചിക്കായി ചായയിടാൻ..

അപ്പോഴാ ചേട്ടന്റെ ഒരു കൂട്ടുകാരൻ അപമാര്യാദയോടെ പെരുമാറിയത്.. ചേട്ടൻ അതറിഞ്ഞു പെരുമാറിയതാണ് ഏറെ വിഷമിപ്പിച്ചത്..

“”നിന്റെ കണ്ണിന്റെ കുഴപ്പം ആണ്.. ആരോടേലും പറഞ്ഞാൽ എന്റെ തനി സ്വരൂപം കാണും എന്ന്..

മിണ്ടാതെ ഇരിക്കാൻ ഒരുക്കം അല്ലായിരുന്നു.. എല്ലാരോടും ഇതേ പറ്റി പറഞ്ഞപ്പോൾ അയാൾ അവർക്ക് മുന്നിൽ കോമാളി കളിച്ചു..

കുഞ്ഞനിയത്തിയുടെ പക്വത ഇല്ലായ്മയായി പരിചയപ്പെടുത്തി..
ഒരു ചിരിയോടെ എല്ലാരും അത് വിശ്വസിച്ചു…

ആ വീട്ടിൽ ഞാൻ അന്യയാവൻ തുടങ്ങി.. ക്രമേണ അത് ദേഷ്യത്തിലേക്കും എന്റെ പൊട്ടിത്തെറിയിലേക്കും ചെന്നെത്തിച്ചു..

ചേച്ചിക്ക് കിട്ടിയ നല്ല ജീവിതം തച്ചുടക്കാൻ നോയമ്പ് നോറ്റ്… അതിൽ അസൂയപ്പെട്ടു നടക്കുന്നവളായി എല്ലാവരും കാണാൻ തുടങ്ങി…

സഹിക്കാവുന്നതിലും ഏറെ ആയിരുന്നു അത്… മാനസിക രോഗി ആയി വരെ ചിത്രീകരിച്ചു… ആകെ തകർന്ന് പോയിരുന്നു…

എല്ലാവരും ഒരു തരം പകയോടെ പെരുമാറാൻ തുടങ്ങി… ഇതിനിടയിൽ സ്നേഹം ഭാവിച്ചു അയാൾ…

അറപ്പായിരുന്നു അയാളെ… അയാൾ എന്റെ മുന്നിൽ അവരോട് എനിക്കായി വാദിച്ചു… അനിയത്തിയുടെ പ്രിയപ്പെട്ട ഏട്ടനായി…

അയാളോട് ഞാൻ കാട്ടിയ ദേഷ്യം നന്ദികേടായി… ആരും വിശ്വസിക്കാതെ ആയി… അപ്പോഴാ അവിടെ വിട്ട് ഇറങ്ങാം എന്ന് കരുതിയത്…

വീട് വിട്ട് ഇറങ്ങുമ്പോൾ ഒന്നു തടയാൻ പോലും ആരും ഉണ്ടായില്ല.. ഹോസ്റ്റലിലേക്കുള്ള മാറ്റം ഇത്തിരി ഒന്നും അല്ല തളർത്തിയത്..

സ്വർഗം പോലെ ഉള്ള ജീവിതം ആകെ താറുമാറായി.. പഠിക്കുമ്പോഴും ഒരു
ജോലി അന്വേഷിച്ചു.. പാർട്ട്‌ ടൈം ആയി ഒരു ജോലി സമ്പാദിച്ചു…

പഠനവും താമസവും കഴിഞ്ഞു പോകും..
മെറിട്ടിൽ കിട്ടിയതായിരുന്നു മെഡിസിന് സീറ്റ്‌.. അതിന്റെ പണം അച്ഛൻ അടച്ചിരുന്നു…

പോരാത്തതിന് അച്ഛൻ എന്റെ പേരിൽ ഇട്ട വളരെ വലിയ ബാങ്ക് ബാലൻസും.. അതിൽ നിന്നൊരു ചില്ലി എടുക്കില്ല എന്ന് ഉറപ്പിച്ചെങ്കിലും അതൊരു ബലം തന്നെ ആയിരുന്നു…

അവസാന കച്ചി തുരുമ്പ്…

ഹോസ്റ്റൽ ഫീസും മറ്റും ഞാൻ തന്നെ കണ്ടെത്തി… എല്ലാ കർമ്മങ്ങൾക്കും കർമ്മഫലം കിട്ടും എന്നത് ഉറപ്പാണ്..

സ്വന്തം കോളേജിലെ ഏതോ കുട്ടിയെ പീ ഡി പ്പിച്ചതിന്റെ പേരിൽ അയാളെ പോലീസ് അറസ്റ്റ് ചെയ്തു..

ഞാൻ പറഞ്ഞതിന്റെ പൊരുൾ ഇന്നെല്ലാവര്ക്കും മനസ്സിലായിരിക്കുന്നു… ചേച്ചി ആ താലി അഴിച്ചു കളഞ്ഞു…

അയാളുടെ കുഞ്ഞിനെ സ്വയം നോക്കാനുള്ള തീരുമാനം എടുത്തു.

ക്ഷമാപണവും ആയി ഒത്തിരി തവണ എല്ലാവരും കാണാനായി എത്തിയിരുന്നു..

പ്രത്യേകിച്ച് ചേച്ചി..

കാരണം ഞാൻ പറഞ്ഞപ്പോൾ എന്നെ എതിർത്തത് കൂടുതലും അവളായിരുന്നു..

എനിക്ക് അവളുടെ ജീവിതം കണ്ടു അസൂയ ആണെന്ന് വരെ… അന്ന് ഞാൻ നിസ്സഹായ ആയിരുന്നു.. അവൾ എന്നോട് അത് പറഞ്ഞു എന്നത്
വിശ്വാസം വരാതെ ദയനീയമായ ഒരു നോട്ടം മാത്രം അന്ന് പകരം നൽകിയുള്ളായിരുന്നു…

ഇന്നവളെ ആ ഓർമ്മകൾ നോവിക്കുന്നു എന്നവൾ പറഞ്ഞു… ഒപ്പം പഴയ ആ ആലിയായി തിരിച്ച് വരാനും..

സ്വന്തം കാലിൽ നില്കുന്നതിനു അവളെ അഭിനന്ദിക്കുക മാത്രം ചെയ്തു…

ഇടക്ക് വരാം എന്നും… കാരണം.. അവരോടൊന്നും ആ പറഞ്ഞത് പോലെ…

ഒരു ദേഷ്യവും ഇല്ല…

പകരം കുറച്ചു കാലത്തേക്കെങ്കിലും തെറ്റിദ്ധരിച്ചതിന്റെ സങ്കടം ആയിരുന്നു.. വീട്ടിലേക്കുള്ള ക്ഷണം സ്നേഹപൂർവ്വം നിരസിച്ചു..

അവരോടുള്ള ദേഷ്യം കൊണ്ടല്ല മറിച്ച് ഈ ജീവിതത്തിനു വല്ലാത്ത ഒരു സുഖം ഉണ്ട്… സ്വന്തം കാലിൽ… സ്വന്തം അധ്വാനത്തിൽ…

ഇടക്ക് പോയി നിൽക്കും… ആഗ്രഹം പോലെ ഒരു ഡോക്ടർ ആയി….

ഇന്ന്‌ ആതുര സേവനം മനസ്സ് നിറഞ്ഞു ചെയ്യുകയാണ്… നിരാലംബർക്ക് കൈത്താങ്ങായി…

എല്ലാത്തിനും ഒപ്പം കൂടെ പഠിച്ചവനും കൂടിയിരുന്നു..

എല്ലാ വിധ പിന്തുണയും ആയി കൂടെ നിന്നവൻ…. പ്രശ്നങ്ങൾ തുറന്നു പറഞ്ഞപ്പോഴും നീയാണ് ശരി എന്ന് പറഞ്ഞ് തന്നവൻ…

നിലയില്ലാ കയത്തിൽ താങ്ങായവൻ ജീവിതത്തിലും ഈയൊരാളുടെ പിന്തുണ മതി എന്ന് ചിന്തിക്കാൻ പിന്നെ താമസം ഉണ്ടായില്ല..

വീട്ടിൽ പറഞ്ഞു… എല്ലാരും പൂർണ്ണ സമ്മതത്തോടെ അനുഗ്രഹിച്ചു…

ചേച്ചിയും ഏറെക്കുറെ മാറിയിരിക്കുന്നു… ആരെയും കണ്ണടച്ചു വിശ്വസിക്കരുത് എന്ന വലിയ പാടം പഠിച്ചിരിക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *