എന്നെ വിളിക്കേണ്ട എന്നോട് മിണ്ടേം വേണ്ട….. നന്ദേട്ടന് അല്ലെങ്കിലും എന്നോട് ഇഷ്ട്ടം ഇല്ല… ഞാൻ എത്ര നേരമായി കാത്തിരിക്കുന്നു…. ഇപ്പോൾ ഇരുട്ട് വീഴും… എന്നെ വീട്ടിൽ അന്വേഷിക്കും…ഒന്നു നേരെ കണ്ടതുപോലും ഇല്ല…… പെണ്ണ് ചുണ്ട് ചുള്ക്കി…..

(രചന: സൂര്യ ഗായത്രി)

എന്റെ ഗായത്രി നീ ഇങ്ങോട്ട് ഒന്നു നോക്കിയേ ഞാൻ എത്ര നേരമായി നിന്നെ വിളിക്കുന്നു…….

എന്നെ വിളിക്കേണ്ട എന്നോട് മിണ്ടേം വേണ്ട….. നന്ദേട്ടന് അല്ലെങ്കിലും എന്നോട് ഇഷ്ട്ടം ഇല്ല… ഞാൻ എത്ര നേരമായി കാത്തിരിക്കുന്നു….

ഇപ്പോൾ ഇരുട്ട് വീഴും… എന്നെ വീട്ടിൽ അന്വേഷിക്കും…ഒന്നു നേരെ കണ്ടതുപോലും ഇല്ല…… പെണ്ണ് ചുണ്ട് ചുള്ക്കി…..

അതിനാണോ ഈ മുഖം ഇങ്ങനെ വീർപ്പിക്കുന്നെ…. എന്റെ മുത്തല്ലേ ഒന്നു നോക്ക് ഇങ്ങോട്ട്… ഞാൻ ഇതു വാങ്ങാൻ പോയിരുന്നു…… അതാണ് ലേറ്റ് ആയതു…. ഇനി ഒന്നു നോക്കു…. പ്ലീസ്……

ഗായത്രി വേഗം മുഖം തിരിച്ചു നന്ദനെ നോക്കി… നന്ദൻ കയ്യിലെ പൊതി അഴിച്ചു അവളെ കാണിച്ചു… രണ്ടു വെള്ളി പാദസരം…….

നീയല്ലേ പറഞ്ഞത് പാദസരം വേണമെന്ന്… അത് വാങ്ങാൻപോയിരുന്നു…

എവിടെ..നോക്കട്ടെ…

ഞാൻ തന്നെ കാലിൽ അണിയിക്കാം…. നന്ദൻ അവളുടെ കാൽ എടുത്തു മടിയിൽ വച്ചു പാദസരം ഓരോന്നായി അണിയിച്ചു……

ഇഷ്ടായോ എന്റെ പെണ്ണിന്…

മ്മ്… ഒരുപാട് ഇഷ്ടായി……

അപ്പോൾ എനിക്ക് സമ്മാനം ഒന്നുമില്ലേ….

അയ്യടാ… സമ്മാനം.. പോയെ നന്ദേട്ടാ .. അവൾ അവനെ തള്ളിമാറ്റി എഴുന്നേറ്റു പടവുകൾ കയറി മുകളിലേക്കു പോകാൻ തുടങ്ങിയവളെ നന്ദൻ വലിച്ചു നെഞ്ചിലേക്ക് ചേർത്ത്.. അവളുടെ ചുണ്ടുകളിൽ ചുംബിച്ചു….

ചുംബനത്തിന്റെ ആലസ്യത്തിൽ അവൾ അവന്റെ മാറിൽ ചേർന്ന് നിന്നു……. തളർന്നുപോയോ പെണ്ണെ നീ….

ചെമ്പകക്കൽ കോവിലകത്തെ ഇളമുറ തമ്പുരാട്ടി ആണ് ഗായത്രി.. പേരും പ്രതാപവും നിറഞ്ഞു നിന്ന തറവാട് ആയിരുന്നു..

പക്ഷെ… ഇപ്പോൾ ക്ഷയിച്ചു…. കോവിലകം വക ക്ഷേത്രത്തിലെ വഴിപാട് പ്രസാദം വാങ്ങി കഴിക്കേണ്ട അവസ്ഥ….

അമ്പലത്തിലെ ശാന്തിയും കോളേജ്യെ ലെക്ചറർ കൂടിയാണ് നന്ദേട്ടൻ എന്ന് സ്നേഹത്തോടെ ഗായത്രി വിളിക്കുന്ന സൂര്യ നന്ദൻ…..

സൂര്യ നന്ദൻ കോളേജ് ലച്ച്ച്ചേറർ ആണ്…. സൂര്യൻ പഠിപ്പിക്കുന്ന കോളേജിലെ അയാളുടെ തന്നെ സ്റ്റുഡന്റസ് ആണ്…. ഗായത്രി….

ക്ലാസിൽ നന്ദൻ കർക്കശക്കാരനായ മലയാളം അദ്ധ്യാപകനാണ്………….. ഗായത്രിയും നന്ദനും കോളേജിൽ അറിഞ്ഞഭാവം പോലും കാണിക്കാറില്ല… അത് ആദ്യം മുതലേ ഉള്ള ഉടമ്പടിയാണ്……

എന്നാലും ഈ നന്ദൻ സാർ ഒടുക്കത്തെ ഗ്ലാമർ ആണ് ആർക്കാണോ ഭാഗ്യം ഉദിച്ചുനിൽക്കുന്നത് ആ മനുഷ്യന്റെ ഭാര്യ ആകാൻ…അടുത്ത് ഇരിക്കുന്ന ആൻസി അത് പറഞ്ഞപ്പോൾ ഗായത്രി ക്കു വിറഞ്ഞു കയറി.

പക്ഷെ മറുപടി ചെറിയ പുഞ്ചിരിയിൽ ഒതുക്കി ഗായത്രി…. ലാസ്റ്റ് ഹൗർ ക്ലാസ്സ്‌ കഴിഞ്ഞു പതിവുപോലെ ആദ്യം വന്ന ബസിൽ കയറി ഗായത്രി വീട്ടിലെത്തി.. ആരൊക്കെയോ അതിഥികൾ ഉമ്മറത്ത് കണ്ടു…

അച്ഛൻ ആരോടോ കോവിലകത്തെ പ്രതാപത്തെയും പഴമയെയും കുറിച്ച് സംസാരിക്കുന്നു…

ഗായത്രി നേരെ അടുക്കളയിലേക്ക് ചെന്നു..

ആരാഅമ്മേ അവിടെ ഉമ്മറത്ത്… വന്നേക്കുന്നെ…..

അത് പണ്ട് ഈ കുടുംബവുമായി ഒരുപാട് കടപ്പാട് ഉള്ള ഹരിയും അയാളുടെ വീട്ടുകാരും ആണ്.. ഹരിയാണ് നമ്മുടെ കോവിലകം കഴിഞ്ഞുള്ള ആ വീടും പറമ്പും വാങ്ങിയതു..

ഹരിയുടെ അച്ഛനെ ഇവിടുത്തെ ആൾ ഒരുപാട് സഹായിച്ചിട്ടുണ്ട്.. ഹരിക്കിപ്പോൾ നല്ല ജോലിയൊക്കെ ആയി മോളെ ഹരിക്കു വേണ്ടി ആലോചിക്കുവാൻ കൂടി വേണ്ടിയാണു അവരു വന്നതു..

എന്താ… അമ്മ എന്താ പറഞ്ഞത്…. പെണ്ണുകാണാനോ……

എനിക്കിപ്പം കല്യാണം വേണ്ട…. എനിക്ക് ആരെയും കാണേണ്ട….

അങ്ങനെ പറഞ്ഞാൽ എങ്ങനാ… നമ്മുടെ ബുദ്ധിമുട്ടു അറിഞ്ഞു അവർ ആലോചനയുമായി വരുമ്പോൾ നമ്മൾ വേണ്ടെന്നു വയ്ക്കുന്നെ..

അങ്ങോട്ടും ഇങ്ങോട്ടും അറിയുന്ന ആൾക്കാർ അല്ലെ……. നീ എന്തായാലും ഒന്നു വേഗം മുഖം കഴുകിയിട്ടു വാ… വേഷം ഇതുമതി.. അവര്ക്കു ഈ ചായ കൊണ്ട് കൊടുക്ക്‌…

ഗായത്രി ചവിട്ടി തുളി അകത്തേക്ക് പോയി…… ആരോടൊക്കെയോ ഉള്ള ദേഷ്യം അവൾ കടിച്ചു പിടിച്ചു…..

ചായയും ആയി ഹരിയുടെ മുന്നിൽ നിൽക്കുമ്പോൾ അവൾ ഒരു നോട്ടം കൊണ്ട് പോലും അയാളെ കടാക്ഷിച്ചില്ല. മറ്റെവിടെയോ ദൃഷ്ട്ടി പതിച്ചു കുറുമ്പോട് കൂടി നിൽക്കുന്നവളെ ഹരി സാകൂതം നോക്കി നിന്നു…

അങ്ങോട്ടും ഇങ്ങോട്ടും ചോദ്യവും പറച്ചിലും ഒന്നും വേണ്ടല്ലോ അല്ലെ…. ജാതകങ്ങൾ തമ്മിൽ നോക്കി പൊരുത്തം ഉണ്ടെങ്കിൽ നമുക്ക് വച്ചു താമസിപ്പിക്കാതെ അങ്ങ് നടത്താം….

കുളപ്പടവിൽ ഗായത്രി സൂര്യൻ വരുന്നതും കാത്തിരുന്നു…..സൂര്യനെ കണ്ടവൾ പൊട്ടികരഞ്ഞുകൊണ്ട് അവന്റെ മാറിൽ ചാഞ്ഞു…..

എന്താ…. എന്താ ഇപ്പോൾ കരയാൻ…..

ഇന്ന് എന്നെ കാണാൻ ഒരു കൂട്ടർ വന്നിരുന്നു… ജാതകം നോക്കി എല്ലാം ശെരിയായാൽ വിവാഹം ഉടനെ കാണും എന്നാണ് അച്ഛൻ പറഞ്ഞെ….

എനിക്ക് പേടിയാകുന്നു നന്ദേട്ടാ.. എനിക്ക് ഈ സ്നേഹം നഷ്ടപെടുമ്മോന്നു പേടിയാ… എന്നെ വിട്ടു കളയല്ലേ…

നന്ദേട്ടാ….. ഇങ്ങനെ ചേർത്ത് പിടിച്ചേക്കണേ…… തന്റെ നെഞ്ചിൽ ചേർന്ന് പതം പറഞ്ഞു കരയുന്നവളെ നന്ദൻ ഒന്നുകൂടി ചേർത്ത് പിടിച്ചു.. അങ്ങനെ ഞാൻ നിന്നെ വിട്ടുകൊടുക്കുമോ പെണ്ണെ….

നീ എന്റെ പ്രാണാനല്ലേ…… ഒന്നും ഓർത്തു വിഷമിക്കല്ലേ….. പോ… പോയി… സമാധാനത്തിൽ ഉറങ്ങിക്കോ…. ഞാൻ വരുന്നുണ്ട്…….. അച്ഛന്നെ കണ്ടു കാര്യം പറയയാൻ…… അവർ വന്നു കണ്ടു എന്നല്ലേ ഉള്ളു…

ഒന്നും തീർച്ച പെടുത്തിയില്ലല്ലോ.. പിന്നെ എന്തിനാ ഈ സങ്കടം…… എന്റെ താലിയുടെയും സിന്ദൂരത്തിന്റെയും അവകാശി എന്നും നീ മാത്രം ആണ്…. അത് പോരെ….നന്ദൻ അവളുടെ നെറുകിൽ അമർത്തി ചുംബിച്ചു………….

രാത്രിയിൽ സൂര്യന് കിടന്നിട്ടു ഉറക്കം വന്നില്ല… അവൻ തിരിഞ്ഞും മറിഞ്ഞും കിടന്നു….എങ്ങനെ വീട്ടിൽ കാര്യം അവതരിപ്പിക്കും എന്ന്….

മോനെ സൂര്യ….. ഒന്നു വേഗം വാ മോനെ….

അമ്മയുടെ നിലവിളികേട്ടു സൂര്യ വേഗം താഴേക്കുച്ചെന്നു… നെഞ്ചിൽ കൈ അമർത്തി പിടിച്ചു കിടന്നു ഞെളിപിരി കൊള്ളുന്ന അച്ഛനെ സൂര്യ കൈകളിൽ വാരി എടുത്തു വണ്ടിയിൽ കിടത്തി ഹോസ്പിറ്റൽ ലക്ഷ്യമാക്കി നീങ്ങി….. അച്ഛനെ icu വിൽ പ്രവേശിപ്പിച്ചു……

ഡോക്ടർ അച്ഛന്…

അറ്റാക്ക് ആയിരുന്നു കൃത്യസമയത്തു എത്തിച്ചത് കൊണ്ട് ജീവൻ രക്ഷപെട്ടു…

ഹോസ്പിറ്റലിൽ അച്ഛനോടൊപ്പം സൂര്യയായിരുന്നു എല്ലാത്തിനും.. ഗായത്രിയെ ഇതൊന്നും അറിയിക്കാനോ ഒന്നും സൂര്യക്ക് കഴിഞ്ഞില്ല……..

നിശ്ചയത്തിന് ഇനി ഒരു ദിവസമേ ഉള്ളു.. ഗായത്രി ഊണും ഉറക്കവും കളഞ്ഞു ഭ്രാന്തിയെ പോലെ ഇരിക്കുന്നു… ഒരിക്കലും നന്ദേട്ടൻ ഇല്ലാത്തൊരു ജീവിതം അത് തനിക്കു പറ്റില്ല അത്രയും എന്റെ ആത്മാവിൽ ആ മനുഷ്യൻ അലിഞ്ഞു ചേർന്ന്…

എന്റെ മനസിനും ശരീരത്തിനും ഒരു അവകാശി മാത്രെ ഉള്ളു അത് നന്ദേട്ടൻ ആണ്… എന്റെ പ്രണയം എന്റെ പ്രാണൻ……

പക്ഷെ നാളെ മറ്റൊരുവന്റെ പെണ്ണായി മോതിരം അണിയാൻ ഈ ഗായത്രിക്ക് ആവില്ല……. നന്ദേട്ടൻ എന്നെ ഒരിക്കലും ചതിക്കില്ല….

മനസ് പറയുന്നത് കേൾക്കാൻ ബുദ്ധി അനുവദിക്കുന്നില്ല…… ആകെ കലങ്ങി മറിഞ്ഞ മനസുമായി ഗായത്രി രാത്രിയിൽ മുഴുവൻ ആലോചനയിൽ ആണ്ടു…

ഒടുവിൽ ഒരു നിമിഷത്തെ വീണ്ടുവിചാരം ഇല്ലാത്ത പ്രവൃത്തി അവളെ ആ ത്മ ഹത്യയിൽ കൊണ്ട് ചെന്നു എത്തിച്ചു… ഒരു സാരിതുമ്പിൽ അവൾ അവളുടെ ജീവിതം അവസാനിപ്പിച്ചു…….

രാവിലെ എറേ നേരമായിട്ടും മകളെ കാണാഞ്ഞു തിരക്കി വന്ന അമ്മ കാണുന്നത്… ഒരു സാരിതുമ്പിൽ തൂങ്ങി നിൽക്കുന്ന മകളെ ആണ്.. നിലവിളിക്കാൻ ഒച്ചപോലും പൊങ്ങാതെ ആ പാവം ബോധമറ്റു നിലത്തേക്ക് വീണു…,.

നിമിഷ നേരം കൊണ്ട് വാർത്ത കാട്ടുതി പോലെ പടർന്നു… അറിഞ്ഞവർ അറിഞ്ഞവർ കോവിലകത്തേക്ക് പാഞ്ഞു… ആർക്കും അറിയില്ലായിരുന്നു എന്തിനാണ് ഗായത്രി ഇതു ചെയ്തത് എന്ന്……

പോസ്റ്റുമോർട്ടം ചെയ്തു നടപടികൾ പൂർത്തിയാക്കി ബോഡി അടക്കം ചെയ്തു…….. മകളുടെ നിശ്ചയം കൊണ്ടാടാൻ കെട്ടിയ പന്തൽ അഴിക്കും മുൻപേ അവളുടെ കർമ്മങ്ങൾ ചെയ്യേണ്ട അവസ്ഥ…………

ഇതൊന്നും അറിയാതെ അച്ഛനെ ഡിസ്ചാർജ് ചെയ്തു വീട്ടിലേക്കു കൊണ്ടുവരികയായിരുന്നു നന്ദൻ… വീട്ടിൽ എത്തി…. അച്ഛനെ മുറിയിൽ കൊണ്ട് കിടത്തി…. അമ്മയെയും അടുത്താക്കി..

നന്ദൻ വേഗം കുളിച്ചു വേഷം മാറി.. ഗായത്രിയെ കാണാൻ തിരക്കിട്ടു പുറപ്പെട്ടു………… ഇടവഴിയിൽ ബൈക്കിൽ പോകുമ്പോൾ ആണ് എതിരെ വരുന്ന ഗായത്രിയെ നന്ദൻ കണ്ടത്…… നന്ദൻ വേഗം ബൈക്ക് നിർത്തി….

“””””ഗായത്രി നീ എന്താ ഇവിടെ… ഞാൻ നിന്നെ കാണാൻ അങ്ങോട്ട്‌ വരുവായിരുന്നു….”””””

എത്ര ദിവസം ആയി നന്ദേട്ടാ കണ്ടിട്ട്…. ഇന്ന് എന്റെ നിശ്ചയം തീരുമാനിച്ചിരുന്നതാണ്.. പക്ഷെ അത് നടന്നില്ല… നന്ദേട്ടൻ ഇത്രയും ദിവസം എന്താ വരാത്തെ എന്നെ മറന്നോ….

അങ്ങനെ നിന്നെ മറക്കാൻ എനിക്ക് കഴിയുമോ.. അച്ഛന് സുഖമില്ലാതെ ഹോസ്പിറ്റലിൽ ആയിരുന്നു ഇപ്പോൾ ഡിസ്ചാർജ് വാങ്ങി വീട്ടിൽ എത്തിയതേ ഉള്ളു.. ഒന്നു ഫ്രഷ് ആയി നിന്നെ കാണാൻ വരുവാ……..

എനിക്ക് നന്ദേട്ടനെ കാണാൻ തോന്നി അതാണ് വന്നത്.. എന്നാലും ഇത്രയും ദൂരെ നീ എങ്ങനെ….. വാ ഞാൻ വീട്ടിൽ കൊണ്ട് വിടാം…. ഗായത്രി വേഗം ബൈക്കിൽ കയറി………

കോവിലകത്തിന്റെ മുന്നിൽ ബൈക്ക് ചെന്നു നിൽക്കുമ്പോൾ സൂര്യൻ ഒന്നു പകച്ചു… പന്തലും ആൾക്കാരും… ആകെ ചന്ദനതിരിയുടെയും സുഗന്ധം….. സൂര്യൻ നോക്കുമ്പോൾ പിന്നിൽ ഗായത്രി ഇല്ല…..

ഓരോ ചുവടുകൾ വയ്ക്കുമ്പോളും അവന്റെ ഉള്ളിൽ ഭയം തിങ്ങി നിറഞ്ഞു….

പടവുകൾ കയറി മുകളിൽ എത്തുമ്പോൾ ഗായത്രിയുടെ ഫോട്ടോയിൽ മാല ചാർത്തിഇരിക്കുന്നു. വേച്ചു വീഴും മുൻപേ… അവൻ ചുറ്റുമതിലിൽ അള്ളി പിടിച്ചു……..

കണ്ണുകൾ നിറഞ്ഞു കാഴ്ചയെ മറച്ചു….

എന്ത് പറയാനാ… രാവിലെ നിശ്ചയം നടക്കാനിരുന്നതാ….. ആരെങ്കിലും കരുതിയോ ആ കുട്ടി ഈ കടും കൈ ചെയ്യുമെന്ന്…….. തൂ ങ്ങി മ രണം….. ശോ കഷ്ടം ആയിപ്പോയി…….

തലച്ചോറിനുള്ളിൽ സ്ഫോടനം നടക്കുന്നപോലെ സൂര്യന് തോന്നി…… അവൻ വേഗം അവിടെ നിന്നും ഓടി കുളപ്പടവിൽ വന്നിരുന്നു……. തലമുടിയിൽ കൊരുത്തു വലിച്ചു……… എന്തിനാ പെണ്ണെ നീ ഇതു ചെയ്തത്…… ഞാൻ…..

ഞാൻ വരാൻ വൈകിപ്പോയല്ലോ…….. കുറച്ചു കൂടി കാക്കാൻ പാടില്ലായിരുന്നോ…….. എന്നെ ഇങ്ങനെ സ്നേഹിച്ചു തോൽപ്പിക്കണമായിരുന്നോ…….

ഈ അച്ഛന്റേം അമ്മയുടെയും കണ്ണുനീരിന്റെ ശാപം…. ഞാൻ എങ്ങനെ തീർക്കും……. ഉറക്കെ ഉറക്കെ പൊട്ടിക്കരഞ്ഞു സൂര്യൻ….

ദിവസങ്ങൾ ഓടി മറഞ്ഞു…… ഗായത്രി മരിച്ചിട്ടു മൂന്ന് മാസം കഴിഞ്ഞു….. അവളുടെ അച്ഛന്റെയും അമ്മയുടെയും എന്ത് ആവശ്യത്തിനും സൂര്യൻ ഒപ്പമുണ്ട്… ഒരുമകന്റെ സ്ഥാനത്തു………..

സൂര്യൻ പ്രിൻസിപ്പാലിനോട് സംസാരിച്ചു ക്ലാസ്സ്‌ മാറ്റി വാങ്ങി… ഗായത്രി ഇല്ലാത്ത ക്ലാസ്സിൽ പഠിപ്പിക്കുന്നത് അവനു ഉൾക്കൊള്ളാൻ കഴിയുന്നുണ്ടായിരുന്നില്ല…

വീട്ടിൽ സൂര്യന് വേണ്ടി വിവാഹ ആലോചനകൾ തുടങ്ങി… പക്ഷെ ഒന്നിനും അവൻ പിടി കൊടുത്തില്ല……..

ആകെ ആണും പെണ്ണുമായി ഒന്നേ ഉള്ളു അതിന്റെ വിവാഹം കാണാൻ ഉള്ള യോഗം ഈശ്വരൻ തരുന്നില്ലല്ലോ… അമ്മ പതിവ് പല്ലവി തുടങ്ങി……… സൂര്യൻ അസഹ്യതയോടെ ബൈക്കും എടുത്തു പുറത്തേക്കു പോയി…..

ആലോചനകൾ കാടുകയറി.. എതിരെ പാഞ്ഞു വന്ന ലോറി ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു… വീഴ്ചയിൽ നന്ദന്റെ തല അടുത്തുള്ള കലുങ്കിൽ ഇടിച്ചു…. ഹോസ്പിറ്റലിൽ എത്തിക്കുമ്പോളേക്കും മരിച്ചിരുന്നു………

മൂടൽമഞ്ഞു വീണ വഴിയിൽ ഉയർന്ന പുകച്ചുരുളിൽ സൂര്യന്റെ കൈയിൽ കൈ കോർത്തു പിടിച്ചു അവന്റെ തോളിൽ തല ചേർത്ത് ഗായത്രി പുഞ്ചിരിച്ചു……..

സൂര്യന്റെ ചെമ്പൻ കണ്ണുകളിൽ അവൾ ആഴ്ന്നിറങ്ങി……. മരണത്തിലൂടെ ഒന്നായതിന്റെ സന്തോഷവും പേറി…. ഇരുവരും…. ഒന്നായി നടന്നു നീങ്ങി….

Leave a Reply

Your email address will not be published. Required fields are marked *