ബന്ധങ്ങളും ബന്ധനകളും
(രചന: Kannan Saju)
” പഫാ…. പ ട്ടി ക്കുണ്ടായവളെ.. എന്റെ കൂടെ കിടന്നു മടുത്തല്ലെടി നിനക്ക്… എന്നിട്ടിപ്പോ ഓരോ മുടന്തൻ ന്യായങ്ങളും പറഞ്ഞു വന്നേക്കുന്നു… വിടില്ലടി നിന്നെ ഞാൻ ”
സച്ചു ഫോണിലൂടെ ഉച്ചത്തിൽ അലറി…
” സച്ചുവേട്ടാ പ്ലീസ്…. എന്നെ ഇങ്ങനെ ചീത്ത വിളിക്കല്ലേ… ഇത് കേട്ടു കേട്ടാണ് എനിക്ക് മനസ്സ് മടുത്തത് ” വൈഗയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…
” പിന്നെ… നിന്നെ എനിക്കറിയാമെടി… നിനക്ക് ഞാനൊരാള് മതിയാവില്ലായിരിക്കും… എനിക്ക് കുഴപ്പില്ല.. നീ ആർക്കു വേണേലും കൊടുത്തോ…
പക്ഷെ കെട്ടുന്നെങ്കിൽ നീ എന്നെ കെട്ടിയ മതി.. അല്ലേലും ഞാനും നിന്നെ മാത്രം കെട്ടിപ്പിടിച്ചു ഇരിക്കാനൊന്നും പോണില്ല ”
” എന്തൊക്കെയാ ഏട്ടാ ഈ പറയണേ??? എന്നെ ഇഷ്ടാന്നു പറയുമ്പോ ഉള്ള സച്ചുവേട്ടൻ ഇങ്ങനൊന്നും അല്ലായിരുന്നു..
എപ്പോഴൊക്കയോ ഏട്ടൻ ഒരുപാട് മാറിപ്പോയി…. ഒരുപാട്… ( കരയുന്നു )…. എനിക്കീ പ്രശ്രർ സഹിക്കാൻ പട്ടണില്ലേട്ടാ… പ്ലീസ് എന്നെ ഒന്നു മനസ്സിലാക്കു.. ”
” നിനക്ക് സഹിക്കില്ല… എനിക്കറിയാം.. ആരെങ്കിലും നിന്ന എന്നേക്കാൾ നന്നായി സുഖിപ്പിച്ചു കാണും… … മോളേ എന്ന തേച്ചിട്ടു നീ ഒരുത്തനേം കേട്ടില്ല.. തൊലിവെളുപ്പും തൂ ങ്ങി കി ട ക്കു ന്നതും ഉണ്ടങ്കിൽ അല്ലേ നിന്നെ ആരേലും നോക്ക്… മുഖത്ത് ആ സി ഡ് ഒഴിക്കും ഞാൻ ”
“സെ ക് സ് മാത്രാണോ ഏട്ടാ പ്രണയം… എന്നെ എപ്പോഴെങ്കിലും വാല്യൂ ചെയ്തിട്ടുണ്ടോ ഏട്ടൻ.. എന്റെ വിഷമെന്താ മനസ്സിലാക്കാൻ ശ്രമിക്കത്തെ? ”
” നീ ഒരു … ….. …. പറയണ്ടടി… എന്ന ചെയ്യണ്ടേന്നു എനിക്കറിയാം.. എന്നെ തേക്കാനാ ഉദ്ദേശം എങ്കിൽ മോളുടെ വീഡിയോ ദീപാവലിക്കു പടക്കം പൊട്ടുന്നത് പോലെ നാട്ടിലെ ചെക്കന്മാരുടെ മൊബൈലിൽ കിടന്നു പൊട്ടി തെറിക്കും ”
അവൻ ഫോൺ കട്ട് ചെയ്തു…..
ഒന്നും മിണ്ടാനാവാതെ അവൾ കുറച്ചു നേരം അനങ്ങാതെ ആ ആളൊഴിഞ്ഞ പാർക്കിൽ ഇരുന്നു.
വൈഗയുടെ വീട്. രാത്രി ഏഴ് മണി.
” മോളിതു വരെ വന്നില്ലല്ലോടി ” പേപ്പർ മടക്കി സോഫയിൽ വെച്ചുകൊണ്ട് വൈഗയുടെ അച്ഛൻ അമ്മയോട് പറഞ്ഞു.
” മോന്റെ വാക്കും കേട്ടു അവക്ക് ബുള്ളറ്റും മേടിച്ചു കൊടുത്തു വിടുമ്പോൾ ഓർക്കണം… കാലുമ്മേ കാലും കേറ്റി വെച്ചിരുന്നു പത്രം വായിച്ചാൽ മതീലോ… നാട്ടുകാര് പറയുന്ന കേൾക്കുമ്പോൾ തൊലി ഉരിഞ്ഞു പോവാ എനിക്ക്..
തൊ ട ഒട്ടിയ ജീൻസും ആണുങ്ങളുടെ പോലത്തെ ബനിയനും കഴുത്തിനൊപ്പം മുടിയും മുറിച്ചും ഒന്നും പോരാത്തേന് ബുള്ളറ്റും…. വേറെ ഒരു വീട്ടിലേക്കു പോവണ്ട പെണ്ണാന്നു വെല്ല വിചാരം നിങ്ങൾക്കുണ്ടോ? ”
അച്ഛൻ മുഖം താഴ്ത്തി…
” അതെന്നമ്മേ അവളെ കെട്ടണവൻ ഈ വീട്ടിൽ നിന്നാൽ തുണി ഊരി പോവോ? ”
കളി കഴിഞ്ഞു വന്നു കാലിലെ ബൂട്ട് അഴിച്ചു കൊണ്ടു വൈഗയുടെ ചേട്ടൻ വിവേക് ചോദിച്ചു
” നീ മിണ്ടണ്ട വിവേകേ… ഇതെന്റെ മോൾടെ കാര്യാ… നിനക്ക് നിന്റെ അമ്മേടെ സ്വഭാവം ആയിരിക്കും… പക്ഷെ എന്റെ മോളേ അങ്ങനെ വളർത്താൻ ഞാൻ സമ്മതിക്കില്ല…
സത്യം പറ അവളു നശിച്ചു പോട്ടെന്നു വെച്ചല്ല നീയിതൊക്കെ ചെയ്തു കൊടുക്കാൻ അച്ഛനോട് പറയണേ? ”
വിവേക് ഒരു നിമിഷം തരിച്ചു നിന്നു.
” ശ്രീദേവി …. നീയിതെന്തൊക്കെയാ അവനോടു പറയണേ? അവനും നിന്നെ അമ്മേ ന്നു തന്നെ അല്ലേ വിളിക്കാറ്? ”
” ആരെങ്കിലും സ്വന്തം അനിയത്തിമാരെ ഇങ്ങനെ നടക്കാൻ സമ്മതിക്കോ…? ഇവന് സ്വന്തം ആണെന്ന തോന്നലെ ഇല്ല.. അതാണ് സത്യം… അല്ലെങ്കിൽ നേരിട്ടിവർക്ക് മിണ്ടിയാൽ എന്താ..
ഇവൻ മിണ്ടില്ലല്ലോ? അവളു ഇളെതല്ലേ? അവളു മിണ്ടീലെലും ഇവന് മിണ്ടാലോ?
എന്നിട്ടു അവളു വന്നു നിങ്ങളോടു എന്ത് വേണോന്നു പറഞ്ഞാലും ഇവൻ നിങ്ങളോടു ചെയ്തു കൊടുക്കാൻ പറയും… ഇവന് അവളു നശിച്ചു കാണാൻ തന്നെയാ… ”
പെട്ടന്ന് വിവേകിന്റെ ഫോൺ റിങ് ചെയ്തു…
” ഹലോ… ”
” വിവേക് അല്ലേ? ”
” അതെ.. ആരാണ് ”
” ഞാൻ ci എബ്രഹാം കോശി… ജോൺ കോശിടെ അപ്പച്ഛനാണ്.”
” ആ പറയങ്കിളെ… എന്താ പെട്ടന്ന്? ”
” വിവേക് ഇപ്പോ എവിടാ ഉള്ളെ? ”
” ഞാൻ വീട്ടിൽ… എന്താ അങ്കിളേ? പ്രശ്നം വല്ലതും? ”
” സ്റ്റേഷൻ വരെ ഒന്നു വാ.. നമുക്ക് നേരിട്ട് സംസാരിക്കാം ”
വിവേക് ആവലാതിയോടെ കട്ട് ആയ ഫോണിലേക്കും നോക്കി നിന്നു…
” എന്നതാടാ മോനേ? ” അച്ഛൻ സംശയത്തോടെ ചോദിച്ചു..
” ഏയ് ഒന്നില്ല… റഫീഖിന്റെ പെട്രോൾ തീർന്നു പോയെന്നു.. ഞാൻ പോയി മേടിച്ചു കൊടുത്തിട്ട് വരാം… ”
സ്റ്റേഷനിൽ.
എബ്രഹാമിനു മുന്നിൽ ഇരിക്കുന്ന വിവേക്… സൈഡിൽ ഇരിക്കുന്ന വൈഗ… അവളുടെ ദേഹത്ത് മുഴുവൻ മണൽ തരികൾ ഉണങ്ങി പിടിച്ചിരുന്നിരുന്നു.
” എന്താ കാരണം എന്ന് ചോദിച്ചിട്ട് ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ല.. കടലിൽ ചാടി ചവാൻ നോക്കാൻ മാത്രം ഈ കുട്ടിക്കെന്താ? ”
വിവേക് ഞെട്ടലോടെ അവളെ നോക്കി.. വൈഗ അവനു മുഖം കൊടുക്കാതെ താഴേക്കും നോക്കി നിന്നു.
” എനിക്കറിയില്ല അങ്കിളേ… എന്നോടൊന്നും പറഞ്ഞില്ല… ”
” ഉം.. എന്തായാലും ചോദിച്ചു മനസ്സിലാക്ക്… വിവേകിന്റെ അനിയത്തി ആണെന്ന് മനസ്സിലായപ്പോ തന്നെ ഞാൻ വിളിച്ചേ അതാ.. വേറെ ഫോർമാലിറ്റിസ് ഒന്നും ഇല്ല… സൂക്ഷിക്കണം… ”
” താങ്ക്യൂ സർ ”
” താങ്ക്സ് ഒന്നും വേണ്ടടോ.. എന്റെ മോനേ ലൈഫിലേക്ക് തിരിച്ചു കൊണ്ടൊന്നത് താനല്ലേ.. അത് ഞാൻ ഒരിക്കലും മറക്കില്ല ”
ഹോട്ടൽ.
ഭക്ഷണം കഴിക്കുന്ന ഇരുവരും.
വിവേക് വൈഗയോട് ഒന്നും ചോദിക്കുന്നില്ലേ.. അവൾ ഭക്ഷണത്തിൽ കയ്യിട്ടിളക്കി ഇടയ്ക്കു അവനെ തന്നെ നോക്കുന്നു.
” കയ്യിട്ടു ഇളക്കിക്കൊണ്ടിരിക്കാതെ വേഗം കഴിക്ക്… അമ്മേടെ വായിൽ ഇരിക്കണ കേക്കുമ്പോ കഴിച്ചതൊക്കെ ദാഹിച്ചോളും ”
ചേട്ടൻ തന്നോട് ഒന്നും ചോദിക്കാത്തതു അവൾക്കു അത്ഭുദമായി തോന്നി.. ഒന്നും സംഭവിക്കത്ത പോലെ വിവേക് പെരുമാറി കൊണ്ടേ ഇരുന്നു.
ഇടയ്ക്കു റഫീഖ് കയറി വന്നു വിവേകിന്റെ കയ്യിൽ നിന്നും അവന്റെ ബൈക്കിന്റെ ചാവി മേടിച്ചു കൊണ്ടു പോയി.
ഇരുവരും പുറത്തേക്കിറങ്ങി.
വൈഗ വിവേകിനു നേരെ ചാവി നീട്ടി.
” അതെന്ന നിന്റെ പുറകിൽ ഞാനിരിക്കുന്നതിനു അഭിമാന കുറവ് വല്ലതും ഇണ്ടോ? ”
വൈഗ ഒന്നും മിണ്ടാതെ ബൈക്കിൽ കയറി. പിന്നാലെ വിവേകും.
ചാവി തിരിക്കാതെ അതിൽ പിടിച്ചു സംശയിച്ചിരിക്കുന്ന വൈഗയോട്
” ഉം? ”
” അമ്മ ”
” ഏഹ്? ”
” അമ്മ ചോദിച്ച എന്ത് പറയും? ”
” വാ തുറക്കാതിരുന്ന മതി… ഞാൻ പറഞ്ഞോളാം ”
അവൾ ബൈക്ക് മുന്നോട്ടു എടുത്തു….. വീടിനടുത്തുള്ള കടയിൽ എത്താറായപ്പോൾ വിവേക്
” നിർത്തിക്കെ…. ”
വണ്ടിയിൽ നിന്നും ഇറങ്ങി കടയിലേക്ക് കയറിയ വിവേക് ” ചേച്ചി രണ്ട് കവർ പാല് ”
പാല് കൊടുത്തു കൊണ്ടു ” ഇതെന്നതാടാ വിവേകേ ഇവളെ കൊണ്ടു ഓടിപ്പിച്ചു പുറകെ ഇരിക്കണെ… നാട്ടുകാര് കാണൂലോ… നാണാവില്ലേ നിനക്ക്? ”
” അത് വണ്ടിയ ചേച്ചി… കയറി ഇരുന്നു കിക്കരടിച്ചു ഗിയറും മാറി ആക്‌സിലേറെടരും കൊടുത്താ മതി വണ്ടി പൊക്കോളും… ആണോടിച്ചാലെ ഓട് എന്നും പറഞ്ഞു അത് സമരം ചെയ്യാത്തൊന്നും ഇല്ല! ”
അവൻ വണ്ടിയിൽ കയറി…
കടക്കാരി ” കൊറേ പരിഷ്ക്കാരികൾ…. ഈ നാടിതു എങ്ങോട്ടാണോ പോണേ! എന്റെ ഒന്നും ചെറുപ്പത്തിൽ ഒരു ബൈക്കിന്റെ പിന്നിൽ പോലും കേറാൻ സമ്മതിക്കില്ലാരുന്നു ചേട്ടന്മാരു..
അങ്ങനെയാ എന്നെ വളർത്തിയെ… അവള്ടെ കവചുള്ളൊരാ ഇരുപ്പും.. ഹും ”
” അതെ അതെ…. ” അവിടിരുന്നൊരാൾ ഏറ്റു പറഞ്ഞു.
വൈഗയുടെ വീട്.
” ഇവളേം കൊണ്ടു ബീച്ചിൽ പോവാനാണോ നീ ഇവിടുന്നു പോയത്… എന്നിട്ടു നിന്റെ മേത്തു ഒരു തരി മണൽ പോലും ഇല്ലല്ലോ… എന്റെ മോളേ നീ വെള്ളത്തിൽ ഇറക്കീലേ… അവളെ നശിപ്പിച്ചേ നീ അടങ്ങോളു അല്ലേ? ” വൈഗയുടെ അമ്മ വിവേകിനു നേരെ ചാടി കടിച്ചു…
” ഓഹ്… ഒന്നു മിണ്ടാതിരിക്കുവോ തള്ളേ??? എന്നും അതെ… മനുഷ്യനെ പ്രാന്ത് പിടിപ്പിക്കാൻ ആയിട്ട് ” വൈഗ ബാഗും വലിച്ചെറിഞ്ഞു മുകളിലേക്ക് ഓടി..
” കണ്ടോ… അവളു പറഞ്ഞിട്ട് പോയത് കണ്ടോ… നീ ഓരോന്ന് പറഞ്ഞു എന്റെ മോളേ എന്നിൽ നിന്നും അകറ്റുവാണ്..
നിന്റെ ഉദ്ദേശം വേറെയാണ്…. പ്ളീസ് ( കൈകൂപ്പി ) അവളെ ഞാൻ ഇത്രേം വലുതാക്കിയില്ലേ? ആരുടെയെങ്കിലും കയ്യിൽ ഒന്നു ഏൽപ്പിച്ചോട്ടെ… എന്റെ മോൾടെ ജീവിതം തകർക്കരുത് നീ.. ”
” ഏല്പിച്ചിട്ടു? അതോടെ അമ്മേടെ ഉത്തരവാദിത്വങ്ങൾ എല്ലാം കഴിഞ്ഞോ? ”
” പിന്നെ? ”
” മോനേ വിവേകേ? ” അച്ഛൻ ഇടയ്ക്കു കയറി
” അച്ഛൻ മിണ്ടാതെ ഇരിക്ക്…. ( അമ്മയുടെ നേരെ തിരിഞ്ഞു ) എന്തിനാണ് അവളെ വേറൊരു വീട്ടിലേക്കു പോവണ്ടവൾ ആണെന്ന് കരുതി വളർത്തുന്നെ? നിങ്ങളെ പോലെ ആവാതിരിക്കാൻ ആണു ഞാൻ അവൾക്കു എല്ലാം ചെയ്തു കൊടുക്കാൻ പറയുന്നത്..
ജീവിത കാലം മുഴുവനും ഭർത്താവിന് വച്ചും വിളമ്പിയും നിലം തൊടച്ചും മറ്റും ജീവിക്കാൻ ആണേൽ കല്ല്യാണം കഴിക്കണ്ടല്ലോ അതിലും നല്ലത് എവിടേലും വേലക്കാരി ആയിട്ടു നിക്കുവല്ലേ ശമ്പളം എങ്കിലും കിട്ടും.
അവളെങ്ങോടും പോണില്ല… അവളെ കേട്ടുന്നവന് ഇവിടെ നിക്കാം എങ്കിൽ കെട്ടിയ മതി…
ആദ്യം അവളു പഠിക്കട്ടെ സ്വന്തം ജോലി ആവട്ടെ… എന്നെങ്കിലും ഒരു നാൾ ഭർത്താവ് എന്ന് പറയുന്ന സാധനം മരിച്ചു പോയാലും ഒറ്റയ്ക്ക് ജീവിക്കാനുള്ള ശേഷി ഉണ്ടാവട്ടെ.. എന്നിട്ടു മതി കല്ല്യാണം ഒക്കെ..
ഇല്ലെങ്കിൽ ഭർത്താവിന് വേറെ അവിഹിതം ഉണ്ടായാൽ എന്റമ്മയെ പോലെ ജീവിക്കാൻ നിവർത്തി ഇല്ലാതെ ആ ത്മ ഹത്യ ചെയ്യേണ്ടി വരും. ആ ഗതി എന്റെ പെങ്ങൾക്കും വരാൻ ഞാൻ സമ്മതിക്കില്ല. അവളു തീരുമാനിക്കട്ടെ അവളുടെ ജീവിതം.”
” ഓഹോ.. അപ്പൊ എന്റെ മോളുടെ മേൽ എനിക്കൊരു അവകാശവും ഇല്ലേ? ”
” നിങ്ങടെ അവകാശം സ്ഥാപിക്കൽ അല്ലാ ഇവിടുത്തെ പ്രശ്നം… അതൊന്നു മനസിലാക്ക് ആദ്യം… ഇതവളുടെ ജീവിതം ആണു… അത് നിങ്ങളുടെ പിടി വാശിക്ക് മുന്നിൽ തകർത്തു എറിയാൻ ഉള്ളതല്ല ”
” നീ കല്ല്യാണം കഴിഞ്ഞ അപ്പൊ പെണ്ണിന്റെ വീട്ടിൽ പോയി നിക്കോ? ”
” അവൾക്കു അതാണ് ഇഷ്ടം എങ്കിൽ നിന്നെന്നിരിക്കും ”
വിവേക് മുകളിലേക്ക് കയറി.
ബാൽക്കണിയിൽ സിഗരറ്റ് വലിച്ചു കൊണ്ടിരുന്ന വിവേകിനു അരികിലേക്ക് വൈഗ വന്നു.
” വിവേക് ”
വര്ഷങ്ങള്ക്കു ശേഷം ആ വിളികേട്ടു വിവേക് തിരിഞ്ഞു നോക്കി
” കുളി കഴിഞ്ഞോ? ”
” ഉം ”
വിവേക് വീണ്ടും തിരിഞ്ഞു നിന്നു സിഗരറ്റ് വലിക്കാൻ തുടങ്ങി..
” ഞാൻ… അത്….
” സച്ചു ആണോ പ്രശ്നം? ”
അവൾ ഞെട്ടലോടെ വിവേകിനെ നോക്കി…അവൻ പുറത്തേക്കു തന്നെ നോക്കി നിന്നു
” വേറൊന്നും നിനക്കുള്ളതായി എനിക്ക് തോന്നിയില്ല… ഈയിടെയായി ഫോൺ നോക്കുമ്പോ ഉള്ള നിന്റെ ഭാവ മാറ്റം ഞാൻ ശ്രദ്ധിച്ചിരുന്നു… എന്തെ ബ്രേക്പ് ആയോ? ”
അവളുടെ കണ്ണുകൾ നിറഞ്ഞു…
” എനിക്ക്… എനിക്ക് അറിയില്ല വിവേക്… ഞാൻ ഇഷ്ട്ടപെട്ട ആളെ അല്ല അവനിപ്പോ.. സഹിക്കാൻ പറ്റണില്ല എനിക്ക്… ടോർച്ചറിങ് ആണു.. ഞാൻ കരയാത്ത ഒറ്റ രാത്രികൾ പോലും ഇല്ല..
ഉറക്കം ഇല്ല… പിരിയാം എന്ന് പറഞ്ഞപ്പോ എന്നെ ഭീഷണി പെടുത്താണ്… മുഖത്ത് ആ സി ഡ് ഒഴിക്കും.. അങ്ങനെ ഇങ്ങനെ ഒക്കെ… ( കരയുന്നു ) ”
” എന്താ നിന്റെ തീരുമാനം… ഞാൻ സ്വപ്നം കണ്ട ലൈഫ് ഇതല്ല വിവേക്… ഞാൻ സ്നേഹിച്ച ആളും അല്ലാ… എനിക്ക് അവന്റെ കൂടെ ഒരു ജീവിതം പറ്റില്ല… എനിക്കാരും ഇല്ല പറയാൻ… ”
വിവേക് അവൾക്ക് നേരെ തിരിഞ്ഞു… കണ്ണുകളിലേക്കു നോക്കി….
” ഞാൻ ചത്തോടി? ”
വൈഗ വിവേകിനെ നിറ കണ്ണുകളോടെ കെട്ടിപിടിച്ചു…
” മോളേ.. വിഷമം ഉണ്ടാവും.. അറിയാം.. ഞാനും ഒരു പെണ്ണിനെ സ്നേഹിക്കുന്നതാ… ജീവന് തുല്യം സ്നേഹിക്കുമ്പോ നമ്മൾ അവരെ വിശ്വസിക്കുമ്പോൾ മനസ്സും ശരീരവും ഒക്കെ നമ്മൾ അവർക്കു വേണ്ടി സമർപ്പിക്കും…
ഉള്ളിൽ ഒരു കുറ്റബോധവും വേണ്ട… നമ്മൾ വിശ്വസിച്ച ഒരാൾ നമ്മളെ ചതിക്കുന്നത് നമ്മുടെ തെറ്റല്ല… ഒരു കാലത്തിനു അപ്പുറം ആർക്കും അഭിനയിക്കാൻ കഴിയില്ല.. യഥാർത്ഥ സ്വഭാവം പുറത്ത് വരും..
ഇഷ്ടമാണ് എന്ന് പറഞ്ഞത് പോലെ തന്നെ, നമ്മളെ ചതിക്കുക ആണു എന്ന് തോന്നി കഴിഞ്ഞാൽ അല്ലെങ്കിൽ നമ്മൾ ഇഷ്ടപ്പെട്ട ആളല്ലല്ലോ എന്ന് തോന്നി കഴിഞ്ഞാൽ പിന്മാറാനുള്ള സ്വാതന്ത്ര്യം എല്ലാവര്ക്കും ഉണ്ട്…
പിന്നെ പ്രേമിക്കുന്ന പെണ്ണിനോട് എല്ലാം ചെയ്തിട്ട് പെങ്ങളുടെ കാര്യം വരുമ്പോ മാത്രം സദാചാരം ചമയുന്ന ആങ്ങള ആവാൻ എനിക്ക് താല്പര്യം ഇല്ല.
അല്ലെങ്കിൽ ഞാനും അങ്ങാനായിരിക്കണം. അത് പറയാനുള്ള അർഹത എനിക്കുണ്ടായിരിയ്ക്കണം. എന്നെ വിശ്വസിച്ച പെണ്ണിനെ ഞാൻ ഒരിക്കലും ചതിക്കില്ല.. അവൾക്കു മുന്നിൽ അഭിനയിച്ചിട്ടില്ല..
പക്ഷെ മോളിഷ്ടപ്പെട്ട ആണു മോളോട് പെരുമാറിയത് അങ്ങനല്ല.. അതൊരിക്കലും മോൾടെ തെറ്റല്ല… ഇന്നത്തെ രാത്രി അവസാനിക്കുന്നത്തോടെ ആ അദ്ധ്യയത്തിനും മനസ്സിൽ തിരശീല ഇടണം. ”
അവൻ വൈഗയുടെ മുടിയിൽ തലോടി… അവരെ അന്വേഷിച്ചു വന്ന അച്ഛനും അമ്മയും അത് കണ്ടു ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു…എന്താണ് പ്രശ്നം എന്നറിയാൻ ശ്രീദേവി ഭർത്താവിനെ ചൊറിഞ്ഞു കൊണ്ടേ ഇരുന്നു.
വൈഗയുടെ ഫോൺ റിങ് ചെയ്തു. സച്ചുവിന്റെ പേര് കണ്ടതും അവൾ വിറക്കാൻ തുടങ്ങി..
” പേടിക്കണ എന്തിനാ? ഞാനില്ലേ? ഫോൺ ലൗഡ് സ്പീക്കറിൽ ഇട് ”
അവൾ ഇട്ടു.
” …. …. മോളേ… നീ എന്നെടുക്കുവാടി… നാളെ ഞാൻ പറയുന്നിടത്തു നീ വരണം.. ഇല്ലെങ്കിൽ നിന്റെ വീട്ടിട്ടിലേക്കു ഞാനൊരു വരവ് വരും.. താങ്ങാത്തില്ല നീ ”
വിവേക് അവളുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി
” അതിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല ….. മോനേ… നീ നിന്റെ വാതിലൊന്നു തുറക്ക് ”
” ആരാടാ …. …. …. നീ ”
” ഹാ കിടന്നു തുള്ളാതാട കൊ ടി ച്ചി പ ട്ടി ക്കു ണ്ടാ യവനെ… നീ വാതില് തുറക്ക്”
സച്ചു ഭയത്തോടെ വാതിൽ തുറന്നു. റഫീഖു കൂട്ടുമാരും വാതിലിനു മുന്നിൽ തന്നെ നിക്കുന്നുണ്ടായിരുന്നു.
” ആ ഫോണൊന്നു ലൗഡ് സ്പീക്കറിൽ ഇട്ടേ മഹാനുഭാവാ ”
വിറയലോടെ ” ദേ വേണ്ടാ ”
” ഹാ ഒന്നിടന്നേ… ഞാനവരോടൊരു കാര്യം പറയട്ടെ ”
അവൻ വിറയ്ക്കുന്ന കൈകളോടെ ഫോൺ ലൗഡ് സ്പീക്കറിൽ ഇട്ടു.
വിവേക് ” റഫീഖേ, ആറു മാസത്തേക്ക് എങ്കിലും അവൻ കിടന്ന കിടപ്പു കിടക്കണം ”
” അതുക്കും മേലെ ”
റഫീഖ് മറുപടി പറഞ്ഞു കൊണ്ടു മൊട്ട തോടിൽ കൊണ്ടുവന്ന ആ സി ഡ് അവനു നേരെ നീട്ടി
” നിനക്ക് രണ്ടോപ്‌ഷൻ ഉണ്ട്.. ഒന്നെങ്കിൽ ഞങ്ങളുടെ കൈകൊണ്ടു കിടന്ന കിടപ്പു കിടക്കാം.. അല്ലെങ്കിൽ ഈ ആ സി ഡ് സ്വയം മുഖത്തൊഴിക്കാം.. കയ്യെങ്ങാനും ഇങ്ങോട് തിരിഞ്ഞ ”
റഫീഖ് പറഞ്ഞതും പിന്നിൽ നിന്നവർ ആ യു ധ ങ്ങ ൾ എടുത്തു.
അ സി ഡി ലേക്കും നോക്കി സച്ചു വിറയലോടെ നിന്നു.
ഫോൺ കട്ട് ചെയ്ത വിവേക് വൈഗയെ നോക്കി….
” ഇതുപോലെ ഒരു തോന്നാലിന നമ്മുടെ അമ്മ അന്ന് ജീവനൊടുക്കിയത്… എബ്രഹാം സർ അത് പറഞ്ഞപ്പോ എനിക്കോർമ്മ വന്നത് പത്തു വയസുള്ള എന്റെ മുന്നിൽ തൂങ്ങി ആടുന്ന അമ്മയെ ആണു..
നമ്മൾ സ്നേഹിച്ചവർ തന്ന വേദന മൂലം ജീവിതം അവസാനിപ്പിക്കണം എന്ന് തോന്നുമ്പോ ഒന്നു കണ്ണു തുറന്നു നോക്കണം,
നമ്മൾ കാണാതെ പോവുന്ന അല്ലെങ്കിൽ മനഃപൂർവം കണ്ണടച്ച് വിടുന്ന നമ്മളെ സ്നേഹിക്കുന്നവർ ഒരുപാടുണ്ട് നമുക്ക് ചുറ്റും. ഒരമ്മയുടെ വയറ്റിൽ പിറന്നില്ലെങ്കിലും നീ എനിക്ക് പെങ്ങളല്ലാതെ ആവോടി..? ”
വൈഗ നിറ കണ്ണുകളോടെ വിവേകിനെ കെട്ടിപ്പിടിച്ചു… കരുതലോടെ അവനും അവളെ ചേർത്തു പിടിച്ചു.