തന്റെ ഒരേ ഒരു ഫ്രണ്ട് തന്നെ ചതിച്ചെന്നും തന്റെ ഭർത്താവിനൊപ്പം കിടക്ക പങ്കിടുന്നതെന്നും അറിഞ്ഞ ആമി ഒരു ഭ്രാന്തിയെ പോലായി….

രചന: Kannan Saju

മാറി നിക്കങ്ങട്….

തന്റെ കയ്യിൽ പിടിച്ചു മെയ്യോടടുപ്പിക്കാൻ ശ്രമിച്ച കണ്ണനെ കാട്ടിലേക്ക് തള്ളിയിട്ടുകൊണ്ടു ആമി അരിശത്തിൽ പറഞ്ഞു….

കട്ടിലിൽ വീണുകിടന്ന കണ്ണൻ അത്ഭുദത്തോടെ അവളെ നോക്കി …..

തീർന്നു….. ഇതോടെ തീർന്നു… നിങ്ങളും ഞാനുമായുള്ള എല്ലാ ബന്ധവും ഇതോടെ തീർന്നു… എനിക്ക് കാണണ്ട നിങ്ങളെ….

ആമി അതും പറഞ്ഞുകൊണ്ട് തിരിഞ്ഞു നിന്നു …

അതേടി…. ഒരു കോപ്പും വേണ്ടിനി…. എനിക്കും മടുത്തു…. നിന്നെ ഇനി എനിക്കും വേണ്ട… ഇന്നിറങ്ങിക്കോണം ഇവിടന്നു…

കട്ടിലിൽ നിന്നും എഴുന്നേറ്റു തന്റെ ഷിർട്ടിന്റെ ചുളിവ് നിവർത്തിക്കൊണ്ട് അവൻ പറഞ്ഞു…

മാഡം… മാഡം…..

ടാക്സിയിൽ കിടന്നുറങ്ങുക ആയിരുന്ന ആമിയെ ഡ്രൈവർ പിന്നിലേക്ക് നോക്കി വിളിച്ചു…. സ്വപ്നത്തിൽ നിന്നും ഞെട്ടി ഉണർന്ന ആമി ഡ്രൈവറെ നോക്കി

എന്നതാടോ ???

മാഡം പറഞ്ഞ ഫ്ലാറ്റ് എത്തി….

ഓഹ്… സോറി…. എത്രയായി ????

450

പൈസ കൊടുത്തു ആമി വണ്ടിയിൽ നിന്നുമിറങ്ങി ലിഫ്റ്റിനരുകിലേക്കു നടന്നു…. അവളെ കണ്ടു സെക്യൂരിറ്റി നൗഫൽ ഓടി വന്നു

അയ്യോ മാഡം ലിഫ്റ്റ് ഇതുവരെ ശരിയാക്കിയിട്ടില്ല….

ആമിക്ക് അരിശം കയറി… എങ്കിലും നിയന്ത്രിച്ചുകൊണ്ട് : താനൊക്കെ എന്നാത്തിനു നടക്കണയാടോ ???? ഞാൻ പോയിട്ടിപ്പോ ഇരുപത്തഞ്ചു ദിവസമായി, ഇതുവരെ അത് നന്നാക്കാൻ സമയം കിട്ടിയില്ലേ ??? അതോ ഈ ഫ്ലാറ്റില് വേറാർക്കും പരാതി ഒന്നും ഇല്ലേ ???

അയ്യാൾ തലകുനിച്ചു മുഖത്ത് നോക്കാതെ മറുപടി പറഞ്ഞു : പരാതി ഉണ്ട് മാഡം… പക്ഷെ….

എന്നാ ഒരു പക്ഷെ ????

തല ചൊറിഞ്ഞു നിന്ന അയ്യാളെ നോക്കി സംശയത്തോടെ ആമി ചോദിച്ചു

പരാതി ലിഫ്റ്റിനെ കുറിച്ചല്ല… കണ്ണൻ സാറിനെ കുറിച്ചാ….

ആമിയുടെ മുഖം മാറാൻ തുടങ്ങി….

കണ്ണേട്ടനെ കുറിച്ചോ ??? എന്നാ പരാതിയ???

അത് മാഡം… കുറച്ചു ദിവസായി ഫ്ലാറ്റിൽ ഒരു പെണ്ണ് വന്നു പോകുന്നുണ്ട്….

ആമിയുടെ ചങ്കു തകർന്നു…..

പെണ്ണോ…..

ആ.. ഞങ്ങള് പല തവണ ആലോചിച്ചത വിളിച്ചു പറഞ്ഞാലൊന്നു… പിന്നെ സെക്രട്ടറി പറഞ്ഞു എരിതീയിൽ എണ്ണ ഒഴിക്കണ പോലെ ആയാലോ സമയം പോലെ പറയാന്നു…

അവളുടെ കണ്ണുകൾ നിറഞ്ഞു വരുന്നത് അയാളിൽ നിന്നും മറക്കാൻ ആമി വേഗത്തിൽ സ്റ്റെപ്പിനരികിലേക്കു നടന്നു….

നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് സ്റ്റെപ്പ് കയറവെ നടയിൽ സെക്രട്ടറി ഉമാ റാണി നിക്കുന്നു… ജീൻസും ഷർട്ടും ധരിച്ചു മുടി പറ്റെ വെട്ടിയ അമ്പതു വയസ്സുകാരിയെ കണ്ട് ആമി ചിരിക്കാതെ ചിരിച്ചു….

നൗഫൽ പറയുന്നത് ഞാൻ കേട്ടു.. ഇനി ഞാനായിട്ട് ഒന്നും പറയുന്നില്ല… പക്ഷെ മോളേ എത്രയൊക്കെ മോഡേൺ ആയാലും നമ്മള് പെണ്ണുങ്ങൾ ആണുങ്ങളേക്കാൾ ഒരു പടി തഴയാണെന്ന എന്റെ കാഴ്ചപ്പാട്… ചെറിയൊരു സംശയത്തിന്റെ പേരിൽ നീ ഇങ്ങനെ ഇറങ്ങി പോവുമ്പോ ഓർക്കണമായിരുന്നു അതവന് കൂടുതൽ സ്വാതന്ത്ര്യത്തോടെ കാര്യങ്ങൾ ചെയ്യാനേ ഉപകരിക്കു എന്ന്….

ഉമാ റാണിയുടെ ഉപദേശവും കേട്ടു അവൾ അടുത്ത നില കയറിയതും ഷോട്സും സ്ലീവ്ലെസും ധരിച്ചു ഫ്രീ ബ്രാ ക്യാമ്പയിൻ നേതാവായ ഫിറോഷ്‌ന നിക്കുന്നു…..

ആമി… നമ്മൾ ആണുങ്ങളുടെ അടിമകൾ അല്ല.. ഒരു കാരണ വശ്ശാലും വിട്ടുവീഴ്ചകൾ ചെയ്യരുത്… വാശി പിടിക്കണം എന്നോ അഹങ്കാരം കാണിക്കണമെന്നോ അല്ല പറഞ്ഞത്.. ബഹുമാനവും സ്നേഹവും ഇല്ലെങ്കിൽ ഈ സ്നേഹം ഇവിടെ വെച്ചു നിർത്തിയെക്കു… പിന്നെ കണ്ണേട്ടനെ പറഞ്ഞിട്ട് കാര്യമില്ല.. വികാരങ്ങളല്ലേ മനുഷ്യനെ നിയന്ത്രിക്കുന്നത്….

ഫിറോഷ്നയുടെ വാക്കുകൾ കൂടി ആയപ്പോൾ ആമിക്ക് കയ്യും കാലും വിറക്കാൻ തുടങ്ങിയിരുന്നു….

അവൾ ഫോണെടുത്തു കൂട്ടുകാരി അഖിലയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു….

ആമി …. ഞാൻ പറയുവാണേൽ ഇപ്പൊ നീ അങ്ങോടു പോവണ്ട…

എടി പോവാതിരുന്നാൽ എനിക്ക് ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പറ്റില്ല… സർട്ടിഫിക്കറ്റ്സ് എല്ലാം ഇവിടെ ഫ്ലാറ്റിൽ ആണ്…

ഈ ജോലി നിനക്ക് അത്യാവശ്യമാണോ…. മറ്റൊന്ന് നോക്കിക്കൂടെ…

ഇല്ലെടാ… എനിക്കിത് വേണം…. എങ്കിലേ അയ്യാളുടെ മുന്നിൽ എനിക്ക് പിടിച്ചു നിക്കാൻ പറ്റത്തുള്ളൂ…

ഓക്കേ… എങ്കിൽ നീ ഒരു പണി ചെയ്യ് സെക്യൂരിറ്റി ഇല്ലേ ?? അയ്യാളെ മുകളിലേക്ക് വിട്… ഏഹ്… തല്ക്കാലം നീ പോവണ്ട.. മാത്രല്ല അയ്യാളെ കണ്ടാൽ നിനക്ക് ചിലപ്പോ സമാധാനത്തോടെ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പറ്റി എന്ന് വരില്ല…..

ഉം…..

അവൾ ഫോൺ കട്ട് ചെയ്തു…

കുറച്ചു നേരം സ്റ്റെപ്പിറങ്ങിയും കയറിയും സംശയിച്ചു സമയം കളഞ്ഞു….

ഫ്ലാറ്റിന്റെ ബെൽ മുഴങ്ങി.. കണ്ണൻ വന്നു വാതിൽ തുറന്നു ഫയൽ പുറത്തേക്കു നീട്ടി.. മുന്നിൽ ആമി….

ഞാൻ ഫയൽ എടുക്കാൻ വന്നതാണെന്ന് നിങ്ങൾ എങ്ങിനെ അറിഞ്ഞു ????

ആമി ഞെട്ടലോടെ ചോദിച്ചു……

ഒന്നും മിണ്ടാനാവാതെ കണ്ണൻ നിന്നു….

ആമിക്ക് സംഗതി കത്തി…. അവൾ കണ്ണനെ തള്ളി മാറ്റി അകത്തേക്ക് കയറി…

ഏയ്യ്… താനിതെങ്ങോട്ടാ…..

കണ്ണൻ വേവലാതി പെട്ടു…

ബെഡ്‌റൂമിൽ കയറിയ ആമി പ്രതീക്ഷിച്ച കാഴ്ച്ച തന്നെ കണ്ടു…. ബെഡിൽ അഖില കിടക്കുന്നു…

ആമിയെ കണ്ടതും അവൾക്കു മിണ്ടാൻ പറ്റാതെ ആയി… തന്റെ ഒരേ ഒരു ഫ്രണ്ട് തന്നെ ചതിച്ചെന്നും തന്റെ ഭർത്താവിനൊപ്പം കിടക്ക പങ്കിടുന്നതെന്നും അറിഞ്ഞ ആമി ഒരു ഭ്രാന്തിയെ പോലായി….

അവൾ കയ്യിലിരുന്ന ബാഗ് ഓങ്ങി അഖിലയുടെ അടുത്തേക്ക് നീങ്ങി….

ആമി… നീ വിചാരിക്കുന്ന പോലല്ല കാര്യങ്ങൾ…. ഞാൻ പറയുന്ന ഒന്ന് കേക്ക്…

അവൾ ഭയത്തോടെ മുറിയുടെ മൂലയിലേക്ക് ചേർന്ന് നിന്നുകൊണ്ട് പറഞ്ഞു….

നിറഞ്ഞു ചുവന്ന കണ്ണുകളും കടിച്ചു പിടിച്ച പല്ലുകളും ആയി ആമി മുന്നോട്ട് തന്നെ നടന്നു…

എന്റെ എല്ലാം ഞാൻ പറഞ്ഞിരുന്നത് നിന്നോടല്ലെടി… എന്നിട്ട് നീ തന്നെ എന്റെ കണ്ണേട്ടനെ

അവൾ അടിക്കാൻ ഓങ്ങിയതും കണ്ണൻ ബാഗിൽ പിടിച്ചു….

ആമി മര്യാദക്കിരിക്കു…..

നിങ്ങള് വിട്… വിടാൻ..

ആമി ബലം പിടിച്ചതും കണ്ണൻ ബാഗ് പിടിച്ചു വലിച്ചെറിഞ്ഞു ആമിയെ തള്ളി കട്ടിലിലേക്ക് ഇട്ടു…

നീയാരാ… ഏഹ്… ചോദിച്ചത് കേട്ടില്ലേ നീയാരാന്നു….

ചോദ്യം കേട്ടു ആമി അത്ഭുദത്തോടെ കണ്ണനെ നോക്കി…

ഞാൻ ആരാന്നല്ലേ…..

ആമിയുടെ കണ്ണുകൾ നിറഞ്ഞു കുടുകുടാ ഒഴുകി…. ചുണ്ടുകൾ വിറച്ചു……

ഞാൻ ഏട്ടന്റെ ആരും അല്ലേ ??? ഞാൻ ഏട്ടന്റെ ഭാര്യ അല്ലേ ????

ഭാര്യയോ???? എന്റെ ഭാര്യ ആണേൽ ഇവിടെ എന്റെ വീട്ടിൽ ഉണ്ടാവണം തോന്നുംപോലെ ഇറങ്ങി പോവുന്നവളെയും കയറി വരുന്നവളെയും എനിക്ക് ഭാര്യ എന്നൊന്നും വിളിക്കാൻ പറ്റില്ല….

മൂന്നു പേരും മൗനം പാലിച്ചു…

ഞാൻ നിനക്ക് ഡിവോഴ്സ് നോട്ടീസ് അയക്കാൻ ഇരിക്കുവായിരുന്നു…

ആമിയുടെ തലയ്ക്കു ഭാരം കൂടി വന്നു ….. എന്ത് പറയണം എന്നറിയാതെ അവൾ ഇരുന്ന ഇരുപ്പു ഇരുന്നു…

നീ പോയ വിഷമത്തിൽ നിന്നെ തിരിച്ചു കൊണ്ടുവരാൻ വേണ്ടി സംസാരിച്ചു തുടങ്ങിയതാണ് നിന്റെ ഫ്രണ്ട് അഖിയോട്… ബട്ട് പെട്ടന്ന് തന്നെ ഞങ്ങൾ അടുത്തു… ഇപ്പോ എനിക്കും അവൾക്കും പിരിഞ്ഞിരിക്കാൻ പറ്റാത്ത അവസ്ഥ ആയി… ആരെങ്കിലും ഏതെങ്കിലും പെണ്ണിനെ എന്റെ കൂടെ കണ്ടെന്നു പറഞ്ഞാൽ വഴക്കിണ്ടാക്കി മിണ്ടാതിരുന്നു പിന്നെ വീട്ടീന്നിറങ്ങി പോവുന്നവൾ അല്ല എന്റെ അഖി…

കണ്ണൻ അത് പറഞ്ഞു കൊണ്ടു അഖിലയെ ചേർത്തു പിടിച്ചു…..

ഞാൻ നിന്നെ ചതിച്ചിട്ടൊന്നും ഇല്ല ആമി.. നിന്റെ കൂടെ ആയിരുന്നപ്പോ നൂറു ശതമാനം ഞാൻ സിന്സിയറായിരുന്നു… എന്ന് നീ എന്നെ വിട്ടു പോയോ അന്ന് ഞാൻ തീരുമാനിച്ചു എന്ത് വന്നാലും ഇനി നിന്നെ വേണ്ടെന്നു… വൈകാതെ നിനക്ക് ഡിവോഴ്സ് നോട്ടീസ് വീട്ടിൽ എത്തും… നീ വന്നത് എന്തിനാന്നു വെച്ചാ അതും എടുത്തു പോവാൻ നോക്ക്….

ആമി കട്ടിലിൽ നിന്നും എഴുന്നേറ്റു….

കണ്ണേട്ടാ…. എല്ലാം മറന്നു ജീവിക്കാൻ ഞാൻ തയ്യാറാ.. ഇനി എങ്കിലും ഇവളെ മാറ്റി നിർത്തി എന്നെ മാത്രമായി സ്നേഹിക്കാൻ പറ്റുമോ… എനിക്ക് കണ്ണേട്ടൻ ഇല്ലാതെ പറ്റില്ല….. എന്ന വിളിക്കാൻ വരും എന്ന് കരുതി എന്നും ഞാൻ നോക്കി ഇരുന്നു.. തിരിച്ചു വാടാ എന്നും പറഞ്ഞു ഒരു കോളെങ്കിലും വരും എന്ന് കരുതി ഞാൻ നോക്കി ഇരുന്നു… എനിക്ക് പറ്റണില്ല കണ്ണേട്ടാ… നിങ്ങളില്ലാതെ എനിക്ക് പറ്റണില്ല…

അവളുട ദയനീയത നിറഞ്ഞ മുഖം കണ്ടു അഖിലക്കു പോലും മനസ്സലിഞ്ഞു…

കണ്ണൻ അവളുടെ കണ്ണുകളിലേക്കു തന്നെ നോക്കി നിന്നു…..ആമി തിരിച്ചും

കണ്ണൻ എന്തോ പറയാനായി തുടങ്ങവേ ആമി പൊട്ടി ചിരിച്ചു…..

കണ്ണനും അഖിയും പരസ്പരം അത്ഭുദത്തോടെ നോക്കി….

ഇങ്ങനൊക്കെ ഞാൻ പറയൂന്നു കരുതിയോ ഊളെ… താനാരാടോ ?? ഏഹ്… താൻ എന്നെ പറ്റിക്കാനോ??? ഹും… എടോ തന്റെ ബെസ്റ്റ് ഫ്രണ്ട് റോണിയുമായി എനിക്ക് ബന്ധമുണ്ടായിരുന്നു…. ഈ ഫ്ലാറ്റിൽ തന്റെ കൂടെ ഇവള് കിടന്ന പോലെ എന്റെ കൂടെ അവനും കിടന്നിട്ടുണ്ട്…. ഈ ഫ്ളാറ്റിലെ പട്ടാളം കുര്യൻ അങ്കിൾ താനില്ലാത്ത നിരവധി രാത്രിയിൽ ഇവിടെ വന്നിട്ടുണ്ട്… പിന്നെ ഇപ്പൊ ഞാൻ വീട്ടിൽ പോയത് പോലും മനപ്പൂർവം വഴക്കുണ്ടാക്കിയിട്ടാ,എന്റെ എക്സ് വൈശാഖ് നാട്ടിൽ ലീവിന് വന്നിട്ടുണ്ടായിരുന്നു… അവൻ എല്ലാ ദിവസവും രാത്രിയിൽ എന്റെ വീടിന്റെ മതിലും ചാടുന്നുണ്ടായിരുന്നു…. അല്ലാതെ തന്നെ ഏതു പെണ്ണിന്റെ കൂടെ കണ്ടാൽ എനിക്കെന്തു.. താൻ പോയ എനിക്ക് വെറും *** ആണ്…

ഒരു നിമിഷം ഇരുവരും പകച്ചു നിന്നു….

ക്ലോക്ക് 8 മണിയുടെ അലാറം അടിച്ചു….. ഫ്ളാറ്റിൽ ബൾബുകളും അലങ്കാരങ്ങളും മിന്നി മിനുങ്ങി…

ഫിറോഷനായും ഉമാറാണിയും ഡോർ തുറന്നു അകത്തേക്ക് കേക്കുമായി കയറി ഒരുമിച്ചു പറഞ്ഞു : സർപ്രൈസ്….ഹാപ്പി ബിർത്ഡേ ടു യൂ ഡിയർ ആമി… ഹാപ്പി ബിർത്ഡേ…..

കര്ട്ടന് പിന്നിലും കട്ടിലിനു അടിയിലും ഒളിച്ചിരുന്നവർ ഓരോരുത്തർ ആയി ബ്ലിങ്കസ്യാ ഭാവത്തോടെ പുറത്തേക്കു വന്നു.. ആ കൂട്ടത്തിൽ ഇരുവരുടെയും കുടുംബക്കാർ ഉണ്ടായിരുന്നു….

അഖില ചലനമില്ലാതെ നിക്കുന്ന കണ്ണനെ ഒന്ന് തൊട്ടു…. വാഴ വെട്ടിയിട്ടപോലെ മൂപ്പര് നിലത്തേക്ക് വീണു….

ആമിയുടെ അച്ഛനും അമ്മയും ആങ്ങളയും ഇറങ്ങിയോടി…..

എന്ത് പണിയാ ആമി നീ കാണിച്ചേ….??? നിനക്ക് ഇന്റർവ്യൂ കോപ്പൊന്നും ഇല്ല.. ഞങ്ങളെല്ലാം കൂടി നിന്റെ ബിർത്ഡേ ആഘോഷിക്കാൻ നിന്നെ ഇവിടെ എത്തിക്കാൻ ഇട്ട പ്ലാൻ ആയിരുന്നു ഇത്… അല്ലാതെ ഞാനും കണ്ണേട്ടനും തമ്മിൽ ഒരു കുന്തോം ഇല്ല…

ആമി അഖിലയെ തന്നെ നോക്കി

കൊറച്ചു വെള്ളം തരുവോ….. ???

ആമിയുടെ കണ്ണുകൾ രണ്ടും മൂക്കിനോട് അടുത്തു… നേരെ മറിഞ്ഞു കട്ടിലിലേക്ക് വീണു…

😁

Leave a Reply

Your email address will not be published. Required fields are marked *