ആ രാത്രി
(രചന: Kannan Saju)
*************
രാത്രി പതിനൊന്നു മണി.
ജനാലക്കരുകിലെ മേശയിൽ വെള്ളപ്പേപ്പറും എടുത്തു വെച്ച് കയ്യിൽ പേനയും എടുത്തു ആറു എഴുതാൻ തുടങ്ങി…
എന്റെ പ്രിയപ്പെട്ട പിതാശ്രീക്ക്…
ഞാൻ പോവ്വാണ്…. മടുത്തു എനിക്കിവിടെ… എഞ്ചിനീയറിംഗ് കഴിഞ്ഞു വെറും രണ്ടു കൊല്ലം കഴിഞ്ഞിട്ടേ ഉള്ളൂ….അപ്പോഴേക്കും എല്ലാവരും എന്നോട് പണിക്കു പോവാൻ പറയുന്നു.. എന്നെ ടോർച്ചറു ചെയ്യുന്നു… രാവിലെ എണീക്കുമ്പോൾ പത്രം കയ്യിലെടുത്തു എന്നെ രണ്ടു തെറിപറയാതെ അച്ഛനതു നിവർത്താൻ കഴിയില്ല… നല്ല ഉറക്കത്തിൽ ഉള്ള എന്നെ വിളിച്ചുണർത്തി അമ്മ പാല് മേടിക്കാൻ പോവാൻ പറയുന്നത് എന്തൊരു കഷ്ടമാണ്. കഴിച്ചുകൊണ്ടിരിക്കുമ്പോൾ എണ്ണി പറക്കുന്നത് സഹിക്കാം. പക്ഷെ കഴിച്ച പാത്രവും കൂടി കഴുകി വെക്കണം എന്ന് പറഞ്ഞാൽ ???? ഇല്ല…. നിങ്ങളെന്നെ കളിയാക്കി കളിയാക്കി നാട്ടുകാർക്ക് ആർക്കും എന്നെ വിലയില്ലാതായി… ഇപ്പോ ഗ്രൗണ്ടിൽ എത്തിയാൽ കുട്ടികൾ പോലും എനിക്ക് ഫസ്റ്റ് ബാറ്റിങ് തരാതായി…. ഇനിയും വയ്യ… അച്ഛനോടും അമ്മയോടും അനിയത്തിയോടും, ഞാൻ പോവുന്നു.. ഇനി എന്നെ അന്വേഷിക്കരുത്… എന്റെ കൂട്ടുകാരൻ എന്നെ പൊന്നു പോലെ നോക്കിക്കോളും… പിന്നെ വണ്ടിക്കൂലിക് അച്ഛന്റെ പോക്കറ്റിൽ നിന്നും ആയിരത്തി മുന്നൂറ്റി മുപ്പത്തി ഒന്ന് രൂപാ ഞാൻ എടുക്കുന്നു
എന്ന്
ഇതുവരെ നിങ്ങടെ സ്വന്തമായിരുന്ന ആറു….. !
തോളിൽ ബാഗുമായി അവൻ വീടിനു പുറത്തിറങ്ങി…. അടുത്ത വീട്ടിലേക്കു സങ്കടത്തോടെ നോക്കി
പണ്ട് പത്താം ക്ലാസ്സിൽ പഠിക്കുമ്പോ മാത്തേല് മാങ്ങാ പറിക്കാൻ കയറിയപ്പോ സിന്ധു ചേച്ചിയുടെ കുളിസീൻ കാണാൻ കേറിയതാണെന്നും പറഞ്ഞു ഗിരിയേട്ടൻ തല്ലിയ പാട് ചന്തിയിൽ ഇപ്പോഴും ഉണ്ട്… അന്ന് മനസ്സിൽ കുറിച്ചിട്ടതാണ് സിന്ധു ചേച്ചീടെ കൂടെ ഒരു രാത്രി… ആ ആഗ്രഹം ബാക്കി വെച്ച് ഞാൻ പോവുന്നു…
സിന്ധുവിന്റെ വീട്ടിലേക്കും നോക്കി അവൻ സ്വയം പറഞ്ഞു…..
ഇരുട്ടത്തുകൂടി മൊബൈലും തെളിച്ചു അവൻ പാട്ടും പാടി നടന്നു…..
കുറച്ചു നടന്നു പാലം അടുക്കാറായപ്പോ ഇരുട്ടിൽ ഒരു കിളവൻ കുത്തി ഇരുന്നു ബീഡി വലിക്കുന്നു.
ആറുവിനെ കണ്ടതും കിളവൻ ചാടി എണീറ്റു…
മോനെ.. കണ്ണിനു കുറച്ചു പ്രശ്‌നം ഉണ്ട്… ഒന്നും അങ്ങോടു വ്യക്തമായി തിരിയുന്നില്ല…. ടൗണീന്നു വന്നപ്പോ താമസിച്ചു.മോൻ എന്നെയൊന്നു പാലം കടത്തി വിടുവോ ????
അയ്യാളുടെ ദയനീയത നിറഞ്ഞ ചോദ്യം കേട്ട് അവന്റെ ഉള്ളലിഞ്ഞു….
അതിനെന്ന അപ്പാപ്പ… ഞാൻ കൊണ്ട് വിടാം….
അപ്പാപ്പനെയും കയ്യിൽ പിടിച്ചു ഓരോ കൊച്ചു വർത്തമാനവും പറഞ്ഞു ഇരുവരും പാലം കടന്നു…പാലം കടന്നതും ഉഷാറായ കിളവൻ : മോനെ ദാ ആ കാണുന്നതാ എന്റെ വീട്… മോനെ നിനക്ക് ടൗണിലേക്കല്ലേ പോവണ്ടേ ? തിരിച്ചു പാലം കടന്നു അങ്ങോട്ടേക്കല്ലേ പോവണ്ടേ… മോൻ വേഗം പൊക്കോ.. ഈ പാലത്തിലെ പ്രേതമുണ്ട്… പലരും കണ്ടിട്ടുണ്ട്.. ഒറ്റയ്ക്ക് വരാൻ പേടിച്ചിട്ടാ ഞാനവിടെ നിന്നതു… മോൻ വേഗം പൊക്കോ…..
കള്ളക്കിളവാ, എനിക്കിട്ടു ഉണ്ടാക്കുവായിരുന്നല്ലേ ??? ആറു അയ്യാളെ നോക്കി മനസ്സിൽ പറഞ്ഞു… എന്നിട്ടു ഒന്നും അറിയാത്ത പോലെ നിഷ്കളങ്കമായി പറഞ്ഞു : അതിനെന്നാ അപ്പാപ്പ ഞാൻ മരിച്ചിട്ടു മൂന്നു കൊല്ലായില്ലേ …. പിന്നെ ഞാൻ എന്നാത്തിനാ പേടിക്കണേ….
അത് കേട്ടതും ശ്വാസം നിലച്ച പോലെ ആ കിളവൻ ആറുവിനെ നോക്കി.പിന്നെ ഒരൊറ്റ അലർച്ചയും എന്നിട്ടു വാഴ വെട്ടിയിട്ട പോലൊരു വീഴ്ചയും….
ഒച്ച കേട്ട് ചുറ്റുമുള്ള വീടുകളിൽ വെളിച്ചം വീണു… ആറു ജീവനും കൊണ്ടോടൻ തുടങ്ങി…
ഈശ്വര കിളവന്റെ കാറ്റെങ്ങാനും പോയി കാണുവോ ??? ഓട്ടത്തിനിടയിൽ ആറു ആലോചിച്ചു കൊണ്ട് തിരിഞ്ഞു നോക്കി ഓടിയതും ആരെയോ ഇടിച്ചു അവൻ നിലത്തേക്ക് വീണു….
അവൻ മെല്ലെ തല ഉയർത്തി നോക്കി…. മഞ്ഞ സാരിയും ഉടുത്തു അഴിച്ചിട്ട മുടി കാറ്റിൽ പറപ്പിച്ചുകൊണ്ടു ഒരു രൂപം..
തന്റെ ജീവിതം ഇവിടെ അവസാനിച്ചു എന്നുറപ്പിച്ച ആറുവിന് നേരെ അവർ കൈ നീട്ടി…
അവൻ വാ പൊളിച്ചു നോക്കി ഇരുന്നു.
നീയൊന്നും മനുഷ്യന്മാരെ കണ്ടിട്ടില്ലേ ???? വേണേൽ പിടിച്ചു എണീക്കട ചെറുക്ക…
ശരിക്കും മനുഷ്യനാണോ ??? അവൻ പൊട്ടനെ പോലെ ചോദിച്ചു
അല്ല നിന്റമ്മേടെ നായര്…
തെറി കേട്ടതോടെ മനുഷ്യനാണെന്ന് ഉറപ്പായ ആറു അവളുടെ കയ്യിൽ പിടിച്ചു എഴുന്നേറ്റു….
ഇന്ന് ഒറ്റ കസ്റ്റമറെയും കിട്ടാതെ പോവേണ്ടി വരൂന്നു ഓർത്തതാ… വേഗം വാ, ഏമാന്മാര് പെട്രോളിങ്ങിന് ഇറങ്ങുന്ന സമയാ… കണ്ടാൽ കൊണ്ടോവും.. പത്തു പൈസ ഒട്ടു തരത്തും ഇല്ല നേരം വെളുക്കും വരെ തുണിയും ഉടുപ്പിക്കില്ല….
അല്ല അത്.. ഞാൻ പിന്നെ…..
ആറു എന്തെങ്കിലും പറയും മുന്നേ അവൾ അവനെയും വലിച്ചു കൊണ്ട് തോട്ടത്തിലേക്ക് കയറി…..
അവൾ മുന്നിൽ നടന്നു… നിതംബം തൊട്ടു തലോടുന്ന കൂന്തലും, നടക്കുമ്പോൾ ഇളകിയാടുന്ന നിതംബവും എടുത്തു നിൽക്കുന്ന മാറിടങ്ങളും എല്ലാം അവനെ ആകർഷിച്ചു….
സിന്ധു ചേച്ചിക്ക് പകരം ദൈവം തന്നതായിരിക്കും…
അതെ… സേഫ് അല്ലെ ????
ഒന്ന് മിണ്ടാണ്ട് വാടാ ചെറുക്കാ….
അവൻ അവളുടെ പിന്നാലെ നടന്നു…
ആറുവിന് ഒട്ടും പരിചയമില്ലാത്ത വഴികളിലൂടെ അവർ നടന്നു.. ഒടുവിൽ വണ്ടി കയറി ചെല്ലില്ലാത്ത ഒരാൾക്ക് നടക്കാൻ മാത്രം വീതിയുള്ള തൊണ്ടിലൂടെ അവർ പഴയ ഓടിട്ട തേക്കാത്തൊരു വീടിനു മുന്നിൽ എത്തി.
അവൾ അകത്തേക്ക് കയറി… മടിച്ചു കൊണ്ട് ചുറ്റും നോക്കി നിക്കുന്ന അവനെ അവൾ അകത്തേക്ക് വിളിച്ചു…
ഹാളിൽ കയറി വലതു വശത്തു കാണുന്ന മുറിയിൽ അവനെ ഇരുത്തി.
ഞാനിപ്പോ വരാം
അവൾ പുറത്തേക്കിറങ്ങാൻ ഒരുങ്ങി
ചേച്ചി….
അവൾ തിരിഞ്ഞു നിന്നു…
ആരെങ്കിലും വരുവോ ???
ഇല്ലെടോ…. വന്നാൽ തന്നെ നോക്കാൻ പുറത്താളുണ്ട്….
അവൾ പുറത്തേക്കിറങ്ങി….
ആരോ ചുമക്കുന്ന പോലെ അവനു തോന്നി…
ജനലിലൂടെ അവൻ വിദൂരതയിലേക്ക് നോക്കി…
അവൾ ഒരു ഗ്ലാസ് വെള്ളവുമായി വന്നു… വാതിൽ കുറ്റിയിട്ടു….
ആറുവിന്റെ ചങ്കിടിപ്പ് കൂടി കൂടി വന്നു…..
അവൾ അവന്റെ അരികിൽ വന്നിരുന്നു…
ആദ്യായിട്ടാണോ ????
അല്ല…
പിന്നെ ???
ലവ്വറുമായി…….
എത്ര തവണ ????
മൂന്ന്….
കൊള്ളാലോ നീ…..
അവൾ അവന്റെ തുടകളിൽ കൈ വെച്ചു…
എന്തിനാ വിറക്കുന്നേ ???? ചെറു ചിരിയോടെ അവൾ ചോദിച്ചു…
ഏയ്… ഒ.. ഒന്നുല്ല……
എന്തോ ശബ്ദം കേട്ട ആറു : ആരാ ചുമക്കുന്നെ ???
നിനക്ക് തോന്നിയതാവും….
അവൻ ആകെ പരിഭ്രമത്തിലായി…
സാധാരണ ഇവിടെ വരുന്ന ആരും കുറ്റിയിടാൻ പോലും എനിക്ക് സമയം തരാറില്ല… നിനക്കിതെന്തു പറ്റി….
അവൾ തുടങ്ങി വെച്ചു… അവന്റെ നെഞ്ചിലൂടെ കൈയ്യോടിച്ചു അധരങ്ങളിൽ ചുംബിക്കാൻ തുടങ്ങിയതും വീണ്ടും ആരോ ചുമക്കുന്ന ശബ്ദം കേട്ട് ആറു അവളെ തള്ളി മാറ്റി…
ശബ്ദം കേട്ട കര്ട്ടന് അരികിലേക്ക് നടന്ന ആറു കർട്ടൻ വലിച്ചു മാറ്റി…. അതൊരു ജനലായിരുന്നു…. അല്ല ജനൽ പോലെ തോന്നിപ്പിക്കുന്ന അലമാര പിടിപ്പിക്കാനായി ഭിത്തിയിൽ ഒഴിഞ്ഞിട്ടിരുന്ന ഇടം.. അതിലൂടെ അപ്പുറത്തെ മുറിയിൽ കട്ടിലിൽ തളർന്നു കിടക്കുന്ന വൃദ്ധനെ അവൻ കണ്ടു.. വേഗം കർട്ടൻ തിരിച്ചു വലിച്ചിട്ടു….
തിരിഞ്ഞു അവളെ നോക്കി… അവൾ ഒന്നും മിണ്ടാതെ നിന്നു..
ആരാ അത് ????
അപ്പച്ചൻ….
ഞെട്ടലോടെ ആറു അവളെ നോക്കി.
എന്നിട്ടാണോ അയ്യാളെ ഇവിടെ ???? അയ്യാൾ ഇവിടുത്തെ ശബ്ദം ഒക്കെ കേൾക്കില്ലെ ???
കേൾക്കും….
പിന്നെ എന്തിനു…. ആറു അസ്വസ്ഥനായി….
നീ വന്നത് അതിനല്ലല്ലോ… വന്ന കാര്യം ചെയ്തു കാശും തന്നു പോവാൻ നോക്ക്…
ഇരുവരും കുറച്ചു നേരം മൗനമായി നിന്നു…
ആറു നടന്നു വന്നു കട്ടിലിൽ ഇരുന്നു…
മൗനം ഭേദിച്ച് കൊണ്ട് അവൾ ചോദിച്ചു : നീ മദ്യപിക്കുമോ ????
ഉം…. എന്തെ..
ഒന്നുല്ല അറിയാൻ വേണ്ടി ചോദിച്ചതാ…
കുടിക്കും.. പക്ഷെ സാധാരണ കുടിയന്മാരെ പോലെ കുടിച്ചു അലമ്പൊന്നും ഉണ്ടാക്കില്ല
എത്രനാൾ ????
ഏഹ് ????
എത്രനാൾ അങ്ങനെ പോവുമെന്ന് ????
അറിയില്ല….
കുറെ കഴിയുമ്പോ മദ്യം നമ്മളെ കുടിക്കുന്ന അവസ്ഥ വരും…. ഭ്രാന്തനായി നമ്മൾ മാറും…. പിന്നെ നമുക്ക് മുന്നിൽ ബന്ധവും സ്വന്തവും ഒന്നും ഇല്ലാത്ത ഒരു അവസ്ഥ വരും.
അന്നൊരു രാത്രി അതുപോലെ ഇയ്യാൾ വന്നു…
അവളാ ദിവസം ഓർത്തു…
സ്റ്റൂളിൽ കത്തിച്ചു വെച്ചിരിക്കുന്ന വിളക്കിൽ നിന്നും അയ്യാൾ ബീഡി കത്തിച്ചു
അന്ന് കുഞ്ഞായിരുന്ന അവൾ അടുക്കളയിൽ നിന്നും എത്തി നോക്കി…
മമ്മി ഇതുവരെ വന്നില്ലേ ???
ഇല്ല…
മോളിങ് വന്നേ… അപ്പച്ചൻ പാപ്പം കൊണ്ട് വന്നിട്ടുണ്ട്…
അയ്യാൾ പൊതികാട്ടി അവളെ വിളിച്ചു… അവൾ അപ്പച്ചന്റെ അടുത്തേക്ക് ഓടിച്ചെന്നു… അയ്യാൾ അവളെ മടിയിലിരുത്തി പലഹാരം അവളുടെ കയ്യിൽ കൊടുത്തു… ബീഡി വലിച്ചെറിഞ്ഞ അയ്യാളുടെ കൈ മെല്ലെ ആ കുഞ്ഞിന്റെ തുടകളിലൂടെ മുകളിലേക്കു കയറി… വലിച്ചൂരിയ കൈകളിൽ നിന്നും തെറിച്ച ചോര തുള്ളികൾ വിളക്കണച്ചു.
ആറു തകർന്ന ഹൃദയത്തോടെ അവളെ നോക്കി…
തിരിച്ചു വന്നു എന്നെ കണ്ട മമ്മി കുറെ കരഞ്ഞു… വൈദ്യന്റെ അടുത്ത് കൊണ്ട് പോയി… പിറ്റേന്ന് കണ്ണ് തുറക്കുമ്പോ കാണുന്നത് ഉത്തരത്തിൽ തൂങ്ങിയാടുന്ന അമ്മയെ ആണ് !
പിന്നീട് പല രാത്രികളിലും അയ്യാൾ എന്നെ കീഴ്പ്പെടുത്തിക്കൊണ്ടിരുന്നു… ഒരു ദിവസം സ്ട്രോക്ക് വന്നു വീണു…. വൈകാതെ ക്യാന്സറും…. അപ്പോഴാണ് എന്റെ വയറ്റിൽ അയ്യാളുടെ ജീവൻ വളരുന്നുണ്ടന്നു ഞാൻ അറിഞ്ഞത്… പ്രസവിച്ചു… ഇത്രയും ക്രൂരതകൾ ചെയ്ത അയ്യാളെ ഒറ്റയടിക്ക് മരണത്തിനു കൊടുക്കാൻ ഞാൻ തയ്യാറായില്ല… വീട്ടു പണിക്കിറങ്ങി.. പണിക്കു നിന്ന പല വീട്ടിലും മുതലാളിമാർ എന്നെ ചീത്തയാക്കി.. മാറി മാറി മടുത്തു.. ഒടുവിൽ ഞാൻ ഇതു തന്നെ തൊഴിലായി സ്വീകരിച്ചു….. മകൾ അന്യപുരുഷന്മാരുമായി ബന്ധപ്പെടുന്നതിന്റെ ശബ്ദം അയ്യാൾ കേക്കണം എന്ന് എനിക്ക് വാശി ആയി… ഒരു തുള്ളി മദ്യം അകത്തില്ലാതെ… ശരീരത്തിലെ വേദനയും അറിഞ്ഞു മകളെ മറ്റുള്ളവന്മാർ പ്രാപിക്കുമ്പോൾ ഒന്നും ചെയ്യാതെ കേട്ട് മാത്രം കിടന്നു അയ്യാൾ അനുഭവിക്കണം എന്ന് എനിക്ക് നിർബന്ധമായിരുന്നു….
ആറു കണ്ണും മിഴിച്ചു നിന്നു…… എന്തോ ആലോചിച്ചു ബാഗെടുത്തു തോളിൽ ഇട്ടു അവൻ എഴുന്നേറ്റു.
അവൻ അവൾക്കു നേരെ പണം നീട്ടി
അവൾ വാങ്ങിയില്ല
പണിയെടുക്കാതെ ഞാൻ പൈസ വാങ്ങില്ല…
ഞാൻ ഇല്ലങ്കിൽ മറ്റൊരാൾ വരണ്ടതല്ലായിരുന്നോ…. ചേച്ചി ഈ പൈസ വാങ്ങണം
ഇല്ല… അങ്ങനെ നിനക്ക് നിർബന്ധമാണെങ്കിൽ പുറത്തൊരാൾ ഇരുപ്പണ്ട്.. ആ കയ്യിൽ കൊടുത്താൽ മതി….
അവളെ നോക്കാതെ താഴേക്ക് നോക്കി അവൻ പുറത്തേക്കിറങ്ങി… ഉമ്മറ തിണ്ണയിൽ പുസ്തകവുമായി ആറു വയസ്സുകാരൻ ഇരിക്കുന്നുണ്ടായിരുന്നു…
ഇറങ്ങി ചെന്ന ആറു അവനു നേരെ പണം നീട്ടി… അത് സന്തോഷത്തോടെ വാങ്ങിയ അവൻ
താങ്ക്യൂ അങ്കിൾ….
എന്നും പറഞ്ഞു നേരെ അകത്തേക്ക് ഓടി…
അച്ഛൻ ആണെന്നറിയാതെ അവൻ സ്വന്തം അച്ഛനെ മുത്തശ്ശാ എന്ന് വിളിച്ചുകൊണ്ടു പൈസ അയ്യാളുടെ തലയിണയിൽ കൊണ്ട് വെച്ചു..
അവൾ പുറത്തേക്കിറങ്ങി വന്നു…
അവനോടു ഞാൻ എല്ലാവര്ക്കും കഥ പറഞ്ഞു കൊടുക്കുവാന്നാ പറയാറ്… എത്ര നാൾ ഇങ്ങനെ പോവും എന്നറിയില്ല….. കഥ പറഞ്ഞു കൊടുക്കുന്നതിനു കാവൽ ഇരിക്കുന്നത് കൊണ്ട് അവനു കിട്ടുന്ന പൈസയാന്ന അവന്റെ വിചാരം…. അത് മുത്തശ്ശന്റെ മരുന്നിനു സൂക്ഷിച്ചു വെക്കും…. അവനറിയില്ലല്ലോ സ്വന്തം അച്ഛനെ തന്നെ ആണ് അവൻ മുത്തശ്ശാ എന്ന് വിളിക്കുന്നതെന്ന് …. അവനു അറിവ് വെക്കും മുന്നേ കിട്ടാവുന്നത്ര ഉണ്ടാക്കി ഈ നാട് വിടണം…
ഉണ്ണി ഡയറിയിൽ നിന്നും ഒരു പേപ്പർ കീറി അതിൽ നമ്പർ എഴുതി കൊടുത്തു….
എവിടെ ആണെങ്കിലും വിളിക്കണം…. ചേച്ചീടെ പേര്????
ആലീസ്….
ഉം….
എന്നതാടി ആലീസെ വരുത്തന്മാരൊക്കെ വന്നു തുടങ്ങിയോ ????
മുണ്ടും മടക്കി കുത്തി മുറ്റത്തേക്ക് വന്ന ബിജു ചോദിച്ചു…
ജീവിച്ചു പോട്ടെ ബിജുവേട്ട….
ബിജു അവനെ നോക്കി ഒന്ന് മൂളി…
പൊയ്ക്കോളാൻ അവൾ കൈകൊണ്ടു കാണിച്ചു…
അവൻ ഇറങ്ങി നടന്നു.. മെല്ലെ ഒന്ന് തിരിഞ്ഞു നോക്കി… ബിജുവുമായി അവൾ അകത്തു കയറി കതകടച്ചു….
പുറത്തു കാവലിരുന്ന പയ്യൻ അവനെ നോക്കി ചിരിച്ചു….
ആ പയ്യന്റെ ഉത്തരവാദിത്വം പോലും തനിക്കില്ലാതെ പോയല്ലോ എന്നോർത്ത് അവനു ആദ്യമായി ഒരു കുറ്റബോധം തോന്നി…
അച്ഛനെ വിളിച്ചു മാപ്പു പറയാൻ അവൻ ഫോണെടുത്തു…. പെട്ടന്ന് വടക്കൻ സെൽഫിയിൽ അജു നിവിനോട് പറയുന്ന ഡയലോഗ് അവനു ഓര്മ വന്നു ” തിരിച്ചറിവ് നല്ലതാ എന്നും പറഞ്ഞു പാതിരാത്രി വീട്ടിലേക്കു വിളിച്ചു ഒണ്ടാക്കാൻ നിക്കരുത് ”
വേണ്ട വിളിക്കണ്ട ഉസ്മാന്റെ അടുത്തേക്ക് തന്നെ പോവാം…. അവൻ സ്വയം പറഞ്ഞു.
ഒരു മാസത്തിനു ശേഷം.
ഉമ്മറത്തിരുന്നു പത്രം എടുക്കുന്ന അച്ഛൻ
അമ്മ : നമ്മുടെ കൊച്ചു പോയിട്ട് നിങ്ങക്കൊരു ദണ്ണവും ഇല്ലേ മനുഷ്യ… വിളിച്ചിട്ടും കിട്ടുന്നില്ല എവിടാണാവോ….
അനിയത്തി : എന്നാലും ഇതിച്ചിരി കൂടുതലാ അച്ഛാ..പാവം ഏട്ടൻ…
അച്ഛൻ : എടി അവനെവിടുണ്ടന്ന് എനിക്ക് നല്ല പോലെ അറിയാം… അറിയേണ്ടവരെ ഒക്കെ നേരത്തെ ഞാൻ വിളിച്ചു കാര്യങ്ങൾ അറിയിച്ചിട്ടും ഉണ്ട് ….
അനിയത്തി : ഏഹ്… എവിടെ….
അച്ഛൻ : ഒന്തോടിയാ എവിടം വരെ ഓടും ???
‘അമ്മ : ഏ… ഒന്തോ ???
അച്ഛൻ : എടി.. അവനാ ഉസ്മാന്റെ അടുത്തുണ്ട്…
അമ്മ നെഞ്ചിൽ കൈ വെച്ച് ദീര്ഘ ശ്വാസം എടുത്തു….
ഫോൺ ബീപ്പ് ചെയ്തത് തുറന്നു നോക്കിയാ അനിയത്തി സന്തോഷത്തോടെ തുള്ളി ചാടിക്കൊണ്ടു
ദേ അമ്മെ ഏട്ടന്റെ വോയിസ് മെസ്സേജ്
അവൾ പ്ലേയ് ചെയ്തു.
എന്റെ അച്ഛനും അമ്മയ്ക്കും കുഞ്ഞുവിനും സുഖമാണെന്ന് കരുതുന്നു.. ഉസ്മാൻ ഇവിടെ എനിക്ക് നല്ലൊരു ജോലി ശരിയാക്കി തന്നു.. എന്റെ ആദ്യ മാസത്തെ ശമ്പളം ഞാൻ അവളുടെ അക്കൗണ്ടിലേക്കു ഇട്ടിട്ടുണ്ട്.. അത് അച്ഛനെ ഏൽപ്പിക്കണം….അച്ഛന്റെ ആവശ്യം കഴിഞ്ഞു ബാക്കി എന്തെങ്കിലും ഉണ്ടങ്കിൽ എന്റെ ചിലവിനു തിരിച്ചിടാൻ ‘അമ്മ അച്ഛനോട് പറയണം.തിരക്കുകൾ ഒഴിഞ്ഞാൽ ഇറങ്ങാം… നിങ്ങളുടെ സ്വന്തം ആറു…
അച്ഛൻ ഞെട്ടി എണീറ്റ് അവളുടെ ഫോൺ എടുത്തു നോക്കി…
അതേടി മുപ്പതിനായിരം രൂപ ക്രെഡിറ്റ് ആയിട്ടുണ്ട്
അനിയത്തി : സ്റ്റാർട്ടിങ്ങിൽ തന്നെ മുപ്പതിനായിരം രൂപ കിട്ടണേൽ നല്ല ജോലി ആയിരിക്കൂലേ അച്ഛാ….
അച്ഛൻ : ശെടാ… ഒന്ന് ശ്രദ്ധിക്കണം എന്നെ ഞാൻ ഉസ്മാനോട് പറഞ്ഞോളൂ….
അങ്ങ് ഉസ്മാന്റെ പറമ്പിൽ.
കയ്യിൽ വടിയുമായി നിക്കുന്ന സൈക്കോ ഉസ്മാൻ.. തൂമ്പയുമായി കിളക്കുന്ന ആറു…
ആറു : ഇതെന്തോന്ന് കെ.ജി.ഫ് ഓ ??? അടിമപ്പണി എടുപ്പിക്കാൻ…. എന്റെ ശമ്പളവും വീട്ടുകാർക്ക് കൊടുത്തു… കഴുത്തിൽ കത്തി വെച്ച് വോയിസ് മെസ്സേജുമയപ്പിച്ചു… ബാക്കി വല്ലോം കിട്ടുവോ ആവോ…
ഉസ്മാൻ : മിണ്ടാതെ വേഗം കിളച്ചാൽ തീരുമ്പോ വിറകു വെട്ടാൻ പോവാം…
ആറു : പോടാ നാറി.. പണിയെടുക്കാതെ ജീവിക്കാം എന്നും പറഞ്ഞു വിളിച്ചു വരുത്തിയിട്ട് അടിമപ്പണി ചെയ്യിക്കുന്നോ നാറി…
ഉസ്മാൻ : സോറി ഡ്യൂഡ്… ആഗ്രഹം ഉണ്ടായിട്ടല്ല.. ബട്ട് നിന്റെ കാർന്നോർ ആ ബ്ലഡി ഗ്രാമവാസി പറഞ്ഞതെന്താണെന്നു നിനക്കറിയുമോ ??? നിന്റെ ഒരേ ഒരു കൂട്ടുകാരനായ ഞാൻ ആണ് നിന്നെ ചീത്തയാക്കുന്നതെന്നു.. അതല്ലെന്നു എനിക്ക് തെളിയിക്കണം…
ഉസ്മാൻ ആറുവിന്റെ ചന്തിക്കു ചൂരല് വെച്ച് കൊടുത്തു… തുള്ളിക്കൊണ്ട് ആറു ആഞ്ഞു കിളക്കാൻ തുടങ്ങി …..
😁❤️.