എല്ലാവരും കണ്ണനെ നോക്കി… അവൻ നിന്നു വിറക്കുന്നുണ്ടായിരുന്നു. കാർത്തിക വായന തുടർന്നു… എനിക്കൊന്നു കരയാൻ പോലും പറ്റീല ഉണ്ണിയേട്ടാ.. ഞാനൊരു ഊമയല്ലേ

ആളുകൾ എന്ത് പറയും
(രചന: Kannan Saju)

തെല്ലും ഭയപ്പാടോടെ അമ്മാവൻ മഴയിൽ നനഞ്ഞു ഓടി കോലായിലേക്കു കയറി.

ഒന്നും മിണ്ടാതെ ഉമ്മറത്ത് ചാരു കസേരയിൽ കിടക്കുന്ന ഉണ്ണിയെ അമ്മാവൻ ആദ്യം നോക്കി.

” എന്നാടാ ഉണ്ണി…??? എന്നാത്തിനാ ധൃതി പിടിച്ചു ഓടി വരാൻ പറഞ്ഞെ??? ”

ഉണ്ണി നിശ്ശബ്ദനായി അങ്ങനെ ഇരുന്നു.. അമ്മാവൻ ഉണ്ണിയുടെ ഏടത്തി കാർത്തികയേ നോക്കി

“എന്നതാ മോളേ നീ എങ്കിലും ഒന്നു പറ…”

“എനിക്കറിയില്ലാമ്മാവാ ഉണ്ണിയ എല്ലാരോടും വരാൻ പറഞ്ഞത്.

“ശ്ശെടാ ഇത് വല്ലാത്ത കൂത്തായി പോയല്ലോ”

അമ്മാവൻ കാർത്തികക്കു പിന്നിൽ അമ്മു മോളെയും ചേർത്തു പിടിച്ചു നിക്കുന്ന ഉണ്ണിയുടെ ഭാര്യ നീലിമയെ നോക്കി…

” അവളോട് പിന്നെ ചോദിച്ചിട്ടു ഒരു കാര്യവും ഇല്ല. ഊമയല്ലേ… ഇവിടെ നാവുള്ളവരെ അതാണക്കുന്നില്ല”

അമ്മാവൻ പിന്നെയും വട്ടം നോക്കി. കണ്ണൻ കോലായിൽ മഴയിലേക്കും നോക്കി ഇരിക്കുന്നു. അമ്മ വാതിൽ പടിയിൽ കുത്തി ഇരിക്കുന്നു.

അയൽക്കാരൻ മൊയ്‌ദുവും ഭാര്യ നാസിയയും ഒന്നും മനസ്സിലാവാതെ തൂണിൽ ചാരി നിക്കുന്നു.

ഉണ്ണി മെല്ലെ എഴുന്നേറ്റു എല്ലാവരും അവനെ ഉറ്റുനോക്കിക്കൊണ്ടിരുന്നു.

അമ്മാവൺ കണ്ണനെ ഒന്നു നോക്കി

” വെല്ല വീതം വെക്കണ കാര്യം പറയാനായിരിക്കും.. കല്ല്യാണം ഒക്കെ കഴിഞ്ഞു പുതുപ്പെണ്ണൊക്കെ ആയില്ലേ അവനു.”

ഉണ്ണി അവനെ ഇരുത്തി നോക്കി… ആ നോട്ടത്തിൽ എന്തോ പന്തിക്കേടുള്ളത് പോലെ അമ്മാവന് തോന്നി.

ഉണ്ണി തന്റെ കയ്യിൽ ഇരുന്ന നീലിമയുടെ ടാബ് ഓപ്പൺ ചെയ്തു കാർത്തികയുടെ കയ്യിൽ കൊടുത്തു.

” ഏടത്തി ഇതൊന്ന് ഉറക്കെ വായിക്കണം. എല്ലാവരും കേക്കണം. ”

വിറക്കുന്ന കൈകളോടെ അവളതു വാങ്ങി

” വായിക്കാൻ ഏടത്തിക്ക് ബുദ്ധിമുട്ടുണ്ടാകും പക്ഷെ വായിച്ഛ് തീർക്കണം ”

അവൾ സ്ക്രീനിലേക്ക് നോക്കി… ” ഉണ്ണിയേട്ടാ….. മിനിയാന്ന് ഉണ്ണിയേട്ടൻ അമ്മയെയും കൊണ്ടു ഹോസ്പിറ്റലിൽ പോയി, ഏടത്തി മോളെയും കൊണ്ടു സ്കൂളിലും…..

ആ സമയം കണ്ണേട്ടൻ എന്നെ ഭലമായി…. കണ്ണുകൾ നിറഞ്ഞെങ്കിലും സ്‌ക്രീനിൽ. നിന്നും മുഖമുയർത്താതെ കാർത്തിക നിന്നു.

എല്ലാവരും കണ്ണനെ നോക്കി… അവൻ നിന്നു വിറക്കുന്നുണ്ടായിരുന്നു. കാർത്തിക വായന തുടർന്നു… എനിക്കൊന്നു കരയാൻ പോലും പറ്റീല ഉണ്ണിയേട്ടാ.. ഞാനൊരു ഊമയല്ലേ…

അറിഞ്ഞോണ്ട് ഉണ്ണിയേട്ടനെ ചതിക്കാൻ എനിക്ക് കഴിയില്ല. മറ്റൊരാൾ ഉപയോഗിച്ച പെണ്ണിനെ ഇനി സ്നേഹിക്കാൻ ഉണ്ണിയേട്ടന് കഴിയുമോന്നു എനിക്കറിയില്ല.

ഇതും ഉള്ളിൽ വെച്ചു വീണ്ടും അയാൾക്ക്‌ കീഴടങ്ങി ജീവിക്കേണ്ടി വരുന്നതിനേക്കാൾ വിഷമമാണ് ഏട്ടാ ഒന്നും അറിയാത്ത പോലെ നടിച്ചു ഏട്ടനോട് ചേർന്ന് കിടക്കാൻ. എന്നെ കളഞ്ഞേക്കി ഉണ്ണിയേട്ടാ… ഞാൻ പൊക്കോളാം.. ”

വായിച്ചു തീർന്നതും കാർത്തികയുടെ കയ്യിൽ നിന്നും ഫോൺ താഴെ വീണു.

” ആ മിണ്ട പ്രാണിനെ നീ…. ” അമ്മാവൻ അലറി

” അടിച്ചു കൊല്ലടാ ഈ നാറിനെ ” പെറ്റമ്മയും അലറി..

അമ്മു പേടിച്ചു കണ്ണുകൾ അടച്ചു

” അവളു കള്ളം പറയാ.. വിശ്വസിക്കല്ലേ.. ഇന്നല വന്നു കയറിയവൾ പറയുന്നതാണോ ഞാൻ പറയുനമെതാണോ

പറഞ്ഞു തീരും ” ച്ച്ചീ നീർത്തട….. ഉണ്ണി അലറി ” നീ ഒന്നും ചെയ്തിട്ടില്ലല്ലേ?

ഉണ്ണി നീലിമയെ വലിച്ചജ് മാറ്റി നിർത്തി.. നൈറ്റി അടിയിൽ നിന്നും മുകളിലേക്ക് പൊക്കി തുടയിൽ മാന്തി പറിച്ചു വെച്ചിരിക്കുന്നതിന്റെ പാടുകൾ.

പിന്നിൽ വന്നു മുകളിൽ നിന്നും നൈറ്റി വലിച്ചു കീറി ചോര പാടുകൾ.. ശേഷം തന്റെ ഷർട്ട് ഊരി അവളെ പൊതപ്പിച്ചു…

” നിന്നെ ഈ നിമിഷം അടിച്ചു കൊല്ലാൻ എനിക് അറിയാഞ്ഞിട്ടല്ല, പക്ഷെ ഞാനതു ചെയ്യുന്നില്ല ”

” അനക്ക് വയ്യങ്കിൽ പറ ഞാൻ കൊല്ലാം ഈ ഹമുക്കിനെ ” മൊയദു ഉമ്മറത്തേക്ക് ചാടി കയറി.

” ഇക്കാ…. വേണ്ട”

” പിന്നെ ”

” നിങ്ങളിങ്ങനെ തർക്കിച്ചോണ്ട് നിക്കാതെ പുറത്തേക്കു പോവാത ഈ പ്രശ്നം ഒതുക്കി ഹീർക്കാൻ നോക്ക് ”

നാസിയയുടെ വാക്കുകൾ കേട്ടു ഉണ്ണി അവളെ നോക്കി ചിരിച്ചു…

” പിനെന്താ ഇപ്പൊ നീ ഉദ്ദേശിക്കണേ മോനേ? ”

അമ്മാവൻ നിലത്തിരുന്നു…

” ചെയ്യണ്ടതെല്ലാം ഞാൻ ചെയ്തിട്ടുണ്ട്.. അവരിപ്പോ വരും. ”

” ആര്? ” അമ്മാവൻ അത്ഭുദത്തോടെ ചോദിച്ചു

പറഞ്ഞു തീർന്നതും പോലീസ് ജീപ്പ് ഉമ്മറത്തേക്ക് പാഞ്ഞേത്തി.

” ഉണ്ണി ഒന്നോടൊന്നു ആലോചിച്ചിട്ട് പോരെ? ” അതുവരെ നിശബ്ദയായിരുന്ന അമ്മ ഓടിയെത്തി അവന്റെ കയ്യി പിടിച്ചു.

പക്ഷെ ആ കൈ എടുത്തു മാറ്റിക്കൊണ്ട് കാർത്തിക ” അമ്മ ഒന്നു മിണ്ടാതിരിക്കു.’

ഒരു ഞെട്ടലോടെ ഉണ്ണി ഏടത്തിയെ നോക്കി…. ” പരസ്പരം സമ്മതമാണെങ്കിൽ ആർക്കും ആരുമായും ബന്ധപ്പെടാം അല്ലേ ഏടത്തി..

പക്ഷെ പിടിച്ചു വാങ്ങുന്നത് ശരിയാണോ? അത് ഏടത്തിയേക്കാൾ നന്നായി മാറ്റാർക്കും അറിയില്ലല്ലോ.. സ്വന്തം അമ്മാവൻ മൂന്നാം ക്ലാസിൽ പഠിക്കുമ്പോ അല്ലേ ഏടത്തിയെ ആദ്യമായി ഉപയോഗിക്കുന്നത്.

അന്നത് എന്താണെന്നു പോലും നിങ്ങക്ക് മനസ്സിലായില്ല. പോകെ പോകെ കാര്യങ്ങൾ പഠിച്ചു വന്നപ്പോ ഉള്ളിൽ വിഷമം മാത്രം. ആരോടേലും പറയാനും പേടി.

ദൂരയാത്രകളിലും എക്സാംമിനും ഒക്കെ ആ അമ്മാവന്റെ കൂടെ അമ്മ നിർബന്ധിച്ചു വിടുമ്പോൾ, വേണ്ടെന്നു അമ്മയോട് എത്ര പറഞ്ഞാലും കേക്കാതെ വരുമ്പോൾ ഉള്ളൂ നീറിയിട്ടില്ലേ..

ഒന്നും നടക്കാത്ത പോലെ അയാൾ പെരുമാറുമ്പോൾ ഏടത്തി വിചാരിച്ചു എല്ലാം മറന്നെന്നു.. ഒടുവിൽ കല്യാണ തലേന്ന് ഒരിക്കൽ കൂടി നിന്നെ എനിക്ക് വേണം..

സമ്മതിച്ചില്ലേൽ നടന്നതെല്ലാം മറ്റുള്ളവരോട് പറയും എന്ന ഭീഷണി വന്നപ്പോ ഏടത്തി എടുത്ത തീരുമാനം ജീവിതം അവസാനിപ്പിക്കാൻ ആയിരുന്നു.

എല്ലാം ഓക്കേ അല്ലേ അവിടെ എന്ന് ചോദിയ്ക്കാൻ ഞാനന്ന് വിളിച്ചില്ലായിരുന്മെങ്കിലോ? അന്നവനെ ഒതുക്കി ആ പ്രശ്നം നമ്മളെ തീർത്തു. പക്ഷെ അവനെ പോലൊരുവൻ ഇപ്പോ വീണ്ടും.

ആളുകൾ എന്ത് പറയും.. മാനം പോവും എന്നൊക്കെ ഉള്ള ചിന്തകൾ ഇതുപോലെ ഒരുപാട് പെൺകുട്ടികളുടെ ജീവിതം കളഞ്ഞിട്ടണ്ട്. ഇനി അത് വേണ്ട.. ഇവനെ ഞാൻ നിയമത്തിനു വിട്ടു കൊടുക്കുവാ.

ഇവളെ ഇപ്പൊ എടുത്തുകൊണ്ടു പോയി ഞാൻ തന്നെ ഒന്നു കുളിപ്പിച്ചാൽ തീരാവുന്ന അഴുക്കെ അവളുടെ ശരീരത്തിൽ ഉള്ളൂ. പിന്നെ മനസിനേറ്റ മുറിവ്, അത് ഞാൻ സ്നേഹം കൊണ്ടു ഉണക്കി എടുത്തോളാം.

എന്നും പോവുമ്പോലെ എന്റെ ബൈക്കിനു പിന്നിലിരുത്തി ഇവളേം കൊണ്ടു ഞാൻ സ്റേഷനിലേക്കും കോടതിയിലേക്കും പോവു.

രണ്ട് തല്ല് വെച്ചു കൊടുത്തു ഇവനെ വെറുതെ വിട്ട നാളെ ഇവളെ കാണുമ്പോ അവളുടെ മണം ആയിരിക്കും അവനു ആദ്യം ഓർമ വരിക.

ഭാര്യക്ക് വേണ്ടി നീതി നേടിക്കൊടുക്കുന്നവനും ആണത്വമുള്ള ഭർത്താവ് തന്നാ.. പിന്നെ ഇവന് കിട്ടാനുള്ളത് ജയിലിൽ നല്ല ഉഷിരൻ ആണമ്പിള്ളേരുണ്ട്.. കിട്ടിക്കോളും.

എല്ലാവരും നോക്കി നിക്കേ കണ്ണന്റെ കൈകളിൽ വിലങ്ങു വീണു… ഉണ്ണി നീലിമയെ വാരിയെടുത്തു മുറിയിലേക്ക് നടന്നു…

” നീ ആരെങ്കിലും മോളേ മടിയിൽ ഇരുത്തുമ്പോഴും എടുക്കുമ്പോഴും എന്തിനാ അമ്മേ കൊടുത്തേ ചോദിച്ചു ഡെ ദേഷ്യപ്പെടാറുള്ളത്തിന്റെ കാരണം ഇപ്പോഴാ മോളേ അമ്മക്ക് മനസ്സിലായെ.

കാർത്തിക അമ്മയെ നോക്കി… പുറത്ത് പറയാനും നീതി മേടിക്കാനും എല്ലാരും ഭയക്കുന്നത് ആളുകൾ എങ്ങനെ കാണും എന്ത് പറയും എന്നുള്ളൊണ്ടാമ്മേ..

ഉണ്ണിയെ പോലെ ചങ്കുറപ്പുള്ളവർ ഉണ്ടങ്കിൽ, ഒരു പെണ്ണിന് എല്ലാം തുറന്നു പറയാൻ തോന്നുന്ന ഭർത്താവുണ്ടങ്കിൽ ഈ ലോകം മുഴുവൻ എതിരെ നിന്നാലും പിന്നെ അവളെ തളർത്താനാവില്ല.

Leave a Reply

Your email address will not be published. Required fields are marked *