(രചന: Kannan Saju)
തന്നെ കയറി പിടിച്ച തന്റെയും ഭർത്താവിന്റെയും സുഹൃത്തായ വിനുവിന്റെ ചെകിട്ടത്തിനു അവൾ ഒന്ന് പൊട്ടിച്ചു.. അടിയുടെ ആഘാതത്തിൽ കവിൾ പൊത്തി അവൻ വാ പൊളിച്ച് നിന്നു..
” ഇതായിരുന്നല്ലേ നിന്റെ ഉദ്ദേശം ഇനി എങ്ങാനും ഇതുപോലെ ഒന്നുണ്ടായാൽ ഞാൻ രാഹുലിനോട് പറയും. പിന്നെ എന്താ ഉണ്ടാവുകാന്നു ഞാൻ പറയാതെ തന്നെ നിനക്കളറിയാലോ? ”
വിനു ഒന്നും മിണ്ടാതെ പുറത്തേക്കു നടന്നു…
കണ്ണാടിയിൽ മുഖം നോക്കി നിന്ന അവനു ദേഷ്യം ഇരച്ചു കയറി… എന്നാൽ കായികമായി രാഹുലിനെ നേരിടാൻ ഭയമുള്ളതിനാൽ എടുത്തു ചാടി ഒന്നും ചെയ്യാൻ അവൻ തയ്യാറല്ലായിരുന്നു..
പക്ഷെ അവൾക്കിട്ടു ഒരു പണി കൊടുക്കണം… ഇല്ലെങ്കിൽ താൻ ആണല്ലാതായി പോവും എന്ന ദുരഭിമാനം അവന്റെ ഉള്ളിൽ കൊടുമ്പിരി കൊണ്ടു.
തന്റെ കവിളിലെ പാടുകളിൽ തടവി കൊണ്ടു അവൻ ചിന്തിക്കാൻ തുടങ്ങി…
” നീ എന്നാ ഈ ആലോചിച്ചോണ്ടിരിക്കുന്നെ ? ” വിനുവിന്റെ ഫ്ലാറ്റിൽ മദ്യപിച്ചു ഇരിക്കവേ രാഹുൽ ചോദിച്ചു…
” ഏയ്… ഒന്നുല്ലടാ… ”
” എന്തോന്നാടാ… നിന്നെ എനിക്കറിയില്ലേ? നിനക്ക് കാര്യമായി എന്തോ പറ്റിയിട്ടുണ്ട്. അല്ലാതെ നീ ഇങ്ങനെ ഇരിക്കില്ല.. പറ, എന്താ കാര്യം? ” വിനു അവനെ നോക്കാൻ മടിക്കുന്ന പോലെ രാഹുലിന് തോന്നി…
” അത്…
” ഉം… പറഞ്ഞോ ”
” നീയും ഗായത്രിയും തമ്മിൽ എങ്ങനാ? ” മുഖഭാവം മാറിക്കൊണ്ട് രാഹുൽ ഗ്ലാസ് താഴെ വെച്ചു…
” നീ എന്നിൽ നിന്നു എന്തോ ഒളിക്കുന്നു… പറയടാ.. എന്താ… അവൾ എന്തെങ്കിലും ? ”
” നീ പ്രശ്നം ഒന്നും ഉണ്ടാക്കരുത്… ഇന്ന് ഞാൻ കാറിന്റെ കീ കൊടുക്കാൻ ഫ്ലാറ്റിൽ ചെന്നപ്പോ അവളെന്നോട് മറ്റൊരു രീതിയിൽ പെരുമാറി ”
രാഹുൽ ഗ്ലാസ്സിൽ മുറുക്കെ പിടിച്ചു പല്ലു കടിച്ചു… ഒറ്റവലിക്ക് ആ ഗ്ലാസിലെ മദ്യം അകത്താക്കി..
” ഡാ… നീ ഒന്ന് ശ്രദ്ധിക്കണം… നിന്റെ ഭാഗത്തു നിന്നു എന്തെങ്കിലും കുറവുകൾ വരുത്തിയിട്ടുണ്ടങ്കിൽ ഒന്ന് നോക്കിയാൽ മതി..
എനിക്ക് മുന്നേയും ഗായത്രിയെ സംശയം ഉണ്ടായിരുന്നു.. പിന്നെ ആത്മാർത്ഥ സുഹൃത്തിന്റ ഭാര്യ ആയതുകൊണ്ട് അങ്ങനൊന്നും ഉണ്ടാവില്ല എന്ന് മനസ്സിനെ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിച്ചു.”
രാഹുൽ അസ്വസ്ഥതയോടെ വിനുവിനെ നോക്കി
” അതേടാ, സെക്യൂരിറ്റി ചേട്ടൻ പലപ്പോഴും ഫ്ലാറ്റിൽ വന്നു പോവുന്നത് കാണാറുണ്ട്.. കയ്യിൽ വീട്ടിലേക്കുള്ള എന്തേലും കവർ കാണും.. ആരും സംശയിക്കില്ലല്ലോ..
ഇടയ്ക്കു തേയ്ക്കാൻ വരുന്ന സുനി തുണികളുമായി ഫ്ലാറ്റിലേക്ക് പോവുന്ന കാണാം.. കുറച്ചു സമയം കഴിഞ്ഞാണ് ഇറങ്ങി വരാറ്.. അതുപോലെ ഇടയ്ക്കിടെ നിന്റെ അനിയനും വരുന്നതൊക്കെ അവൾ പറയാറുണ്ടോ? ”
” വിശാലോ? ” ഞെട്ടലോടെ രാഹുൽ ചോദിച്ചു..
” അതെ.. അപ്പൊ പറയാറില്ലല്ലേ? ” രാഹുൽ വീട്ടുകാരുമായി ഉടക്കി നിക്കുമ്പോളും കോളേജ് വിദ്യാർത്ഥി ആയ അവന്റെ ചിലവുകൾ എല്ലാം നോക്കുന്നത് അവളാണ് എന്ന് അറിയാമായിരുന്നിട്ടും വിനു പറഞ്ഞു
” അവൻ.. ശേ… അന്ന് വഴക്കിട്ടു അവളെയും കൂട്ടി ഇറങ്ങിയതിൽ പിന്നെ അവനെ ഞാൻ വിളിച്ചിട്ടു പോലും ഇല്ല… അപ്പൊ അവരു തമ്മിൽ നേരത്തെ ബന്ധം കാണുവോ? ” രാഹുൽ അസ്വസ്ഥനായി
” അവനെ പറഞ്ഞിട്ടും കാര്യം ഇല്ലടാ… ഞാൻ പറഞ്ഞില്ലേ… ഇന്ന് ഒട്ടും പ്രതീക്ഷിക്കാതെയാണ് കീ കൊടുത്തപ്പോൾ അവളെന്റെ കൈ പിടിച്ചു മാറത്തു വെച്ചത് ” രാഹുലിന്റെ കണ്ണുകൾ നിറഞ്ഞു…
” നിന്നെ പോലെ ഒരു സുഹൃത്തിനെ കിട്ടിയത് എന്റെ ഭാഗ്യമാണ്.. ഇല്ലെങ്കിൽ… ശേ ”
” നീ ഒന്നു ശ്രദ്ധിച്ചാൽ മതി…. ഇവിടെ ഇങ്ങനന്നേൽ അവൾ ഷോപ്പിൽ എങ്ങനായിരിക്കും ? അവിടെ സ്റ്റാഫുകൾ കൂടുതലും ആണ്പിള്ളേര് അല്ലേ? ” രാഹുൽ കുപ്പി എടുത്തു വായിലേക്ക് കമെത്തി..
” എന്തൊരു നാറ്റാ ഇത്? ഇങ്ങനെ എന്റെ കൂടെ കിടക്കാൻ പറ്റില്ല ” വീട്ടിൽ എത്തിയ രാഹുലിനോട് ഗായത്രി പറഞ്ഞു..
” അല്ലേലും ഇപ്പൊ എന്റെ കൂടെ കിടക്കാൻ അല്ലല്ലോ താല്പര്യം.. ”
” എന്താ? ”
പുച്ഛത്തോടെ അവളെ നോക്കി അവൻ കട്ടിലിലേക്ക് വീണു.. നേരം വെളുത്തു എണീറ്റു അവൾ ഉണ്ടാക്കിയത് ഒന്നും കഴിക്കാതെ ഇറങ്ങി…
ഓഫീസിൽ പോവാതെ ബൈക് പുറത്തു വെച്ചു മതിൽ ചാടി വന്നു ഒളിച്ചു നിന്നു…
കുറച്ചു കഴിഞ്ഞപ്പോൾ സെക്യൂരിറ്റി ഒരു കവരുമായി ഫ്ലാറ്റിലേക്ക് ചെല്ലുന്നു.. അകത്തേക്ക് കയറുന്നു.. അവളെ കൊല്ലണം എന്ന് അവനു തോന്നി.. പക്ഷെ വേണ്ട, ബാക്കിയുള്ളത് കൂടി അറിഞ്ഞിട്ടു ആവാം എന്ന് ഉറപ്പിച്ചു..
” ഇന്നെന്താ മോളേ പോണില്ലേ? ” സെക്യൂരിറ്റി കവർ നൽകിക്കൊണ്ട് ചോദിച്ചു
” പോണം അങ്കിളേ…. തുണി തേച്ചത് കിട്ടിയിട്ട് വേണം ”
” അവൾ കവർ അടുക്കളയിലേക്കു കൊണ്ടു പോയി അദ്ദേഹത്തിന് ചായയുമായി വന്നു.. ”
” നാളത്തേക്കുള്ള ലിസ്റ്റും പൈസയും ഞാൻ സുനിയെ ഏൽപ്പിച്ചേക്കാം വീട്ടിൽ വരെ ഒന്നു പോണം മോളേ ”
” എന്താ പെട്ടന്ന്..? ”
” അവക്ക് തീരെ സുഖമില്ല… ” ഗായത്രി പേഴ്സിൽ നിന്നും രണ്ടായിരത്തിന്റെ നോട്ടെടുത്തു അയാൾക്ക് നേരെ നീട്ടി ‘ ഇത് വെച്ചോ… ”
” മോളേ അത്..”
” ഹാ വെച്ചോ അങ്കിളേ.. ” അയ്യാൾ പുറത്തേക്കിറങ്ങി… തിരഞ്ഞു നടക്കുമ്പോൾ പാന്റൊന്നു അനക്കി കയറ്റി ഇട്ടു
” നാറി…. കിളവന് എന്റെ ഭാര്യയെ കിട്ടിയുള്ളൂ… ” തുണി തേക്കുന്ന സുനിയും വന്നു പോയി..
അവൾ ഷോപ്പിലേക്ക് ഇറങ്ങി…. അവൻ പിന്തുടർന്നു .
അവൾ കയറി വരുന്നത് കണ്ടു സൂപ്പെർ മാർക്കറ്റിലെ ആണുങ്ങൾ ഒലിപ്പിച്ചു നിക്കുന്നത് പോലെ അവനു തോന്നി.. ഒരുവനുമായി അവൾ അടിയിലെ ഗോഡൗൺലേക്ക് പോവുന്നു…
” ഇവളിതു ഒരു ദിവസം എത്ര പേരെയാ.. ശേ ”
രാഹുൽ ദേഷ്യത്തിൽ പിറു പിറുത്തു..
” ഇനി ഒരു വാണിങ് നിനക്ക് ഉണ്ടാവില്ല മിഥുൻ.. ഇതിപ്പോ രണ്ടാമത്തെ പ്രാവശ്യമാണ് സ്റ്റോക്കിൽ കുറവ് വരുന്നത്… കേട്ടല്ലോ? ” ഗോഡൗണിനു ഉള്ളിൽ അവൾ സ്റ്റാഫിനോട് കയർത്തു..
അവൻ മിണ്ടാതെ നിന്നു..
വൈകിട്ട് പോവാൻ ഇറങ്ങവേ നോക്കുമ്പോൾ കാറിന്റെ ടയർ പഞ്ചർ… അവൾ രാഹുലിനെ വിളിച്ചു.. മാറി നിന്നു ഫോൺ എടുത്ത രാഹുൽ
” ഞാൻ ഇവിടില്ല.. രാത്രിയെ വരു… നീ വല്ല ഓട്ടോയും പിടിച്ചു പോ.. ” രാഹുൽ ഫോൺ കട്ട് ചെയ്തു അവളെ ശ്രദ്ധിച്ചു.. അവൾ ആരെയോ ഫോണിൽ വിളിക്കുന്നു.. അല്പസമയത്തിനകം രാഹുലിന്റെ അനിയൻ വന്നു
” ദൈവമേ വിശാൽ ഞാൻ രാത്രിയെ വരൂ എന്ന് പറഞ്ഞത് കൊണ്ടു രണ്ടും കൂടി സുഖിക്കാൻ ഉള്ള പരിപാടി ആണ് ” വിശാൽ അവളെ ഫ്ലാറ്റിൽ ഇറക്കി.. ” നീ കയറുന്നില്ലേ? ”
” ഇല്ല ഏട്ടത്തി.. ചേട്ടൻ എങ്ങാനും എന്നെ കണ്ടാ ഇഷ്ടപ്പെടില്ല… ”
” വാടാ ചായ ഇട്ടു തരാം… ”
” വേണ്ട ഏട്ടത്തി… ഏട്ടത്തി എന്നെ ഹെല്പ് ചെയ്യണ്ടന്ന് അറിഞ്ഞാൽ ചേട്ടന് ഏട്ടത്തിയോടും ദേഷ്യം ആവും.. എന്തിനാ വെറുതെ ”
” നിനക്ക് തന്ന പൈസ ഓക്കെ തീർന്നോ? ”
” ഇല്ല ഉണ്ട്.. ”
” എത്ര രൂപ ഉണ്ട്? ”
” അത് ”
” ഇന്നാ.. ഇല്ലെങ്കിൽ ചോദിക്കാൻ പാടില്ലേ? ” അവൾ പൈസ അവന്റെ പോക്കറ്റിലെക്കു ഇട്ടു..
” ഈശ്വരാ ഇവള് ഇവനെ കാശ് കൊടുത്തു സെറ്റാക്കുവാണോ ? ” രാഹുൽ പിറു പിറുത്തു ” ശേ മ്ലേച്ഛം”
” നീ ആദ്യം ഒരു ബാങ്ക് അക്കൗണ്ട് എടുക്കാൻ നോക്കു.. ഗൂഗിൾ പേ ഉള്ള കാലത്തു സ്വന്തം ആയിട്ട് ഒരു അക്കൗണ്ട് പോലും ഇല്ലാത്തോരുത്തൻ നീയേ കാണു… ” അവൻ തലയാട്ടി.. ബൈക് മുന്നോട്ടു എടുത്തു..
” ഓഹോ.. അപ്പൊ ഇന്ന് പരിപാടി ഇല്ല… എന്നാലും വിടില്ലടി നിന്നെ ഞാൻ.. നിന്നേം കൊല്ലും ഞാനും ചാവും “.. അവൻ ബൈക്ക് വെച്ചു…
ഫ്ലാറ്റിനു മുന്നിൽ എത്തി.. ബെല്ലടിക്കാണോ? വേണ്ട.. അവൾ സ്നേഹ നാടകവും ആയി വരും.. പിന്നെ കൊല്ലാൻ മനസ്സ് മടിക്കും.. കുത്തി കുത്തി കുത്തി കൊല്ലണം കാമ പ്രാന്തിയെ…
അവൻ വാതിൽ കയ്യിലുള്ള താക്കോൽ കൊണ്ടു തുറന്നു.. ഹാളിലും അടുക്കളയിലും അവൾ ഇല്ല..
അടുക്കളയിൽ നിന്നും അവളെ കുത്താനുള്ള കത്തി കയ്യിൽ എടുത്തു റൂമിലേക്ക് നടന്നു.. അവൾ അകത്തു കുളിക്കുന്നു…. ” പ്രേമിക്കുമ്പോൾ നീയും ഞാനും ” പാട്ട് പാടുന്നത് അവൻ കേട്ടു…
” അവള്ടെ ഒരു പ്രേമം… ഭർത്താവിനെ വഞ്ചിച്ച വാഞ്ചകി നിനക്ക് മരണം മാത്രമാണ് ശിക്ഷ ” അവൻ മേശപ്പുറത്തു ഇരിക്കുന്ന ഡയറിയിലേക്കു നോക്കി….
” ഇത് ഇവളുടെ ആണോ? ” സ്വയം ചോദിച്ചു കൊണ്ടു താളുകൾ മറച്ചു
” ഇന്ന് എന്നെ ഏറ്റവും വിഷമിപ്പിച്ച ദിവസമാണ്.. വിനുവിൽ നിന്നും അങ്ങനൊന്നു ഞാൻ പ്രതീക്ഷിച്ചില്ല.. ഇതറിഞ്ഞാൽ എന്നേക്കാൾ വേദനിക്കുക ഏട്ടനാവും… ”
അവന്റെ മനസ്സ് പിടഞ്ഞു …. അടുത്ത പേജ് നോക്കി..
” രാഹുലെട്ടൻ കുടിച്ചു ഓവർ ആവാൻ തുടങ്ങിയിരിക്കുന്നു… ഏട്ടനെ പ്രതീക്ഷിച്ചു ഉറങ്ങാത ഇരുന്നതായിരുന്നു.. എന്തോ സൂപ്പെർ മാർക്കറ്റിലെ അവസാന റോയിൽ പിള്ളേര് കിസ്സ് ചെയ്യുന്നത് കണ്ടപ്പോ മുതൽ ഏട്ടനെ കാണാൻ ഒരു മോഹം ”
അവൻ ലാസ്റ്റ് പേജ് നോക്കി
” സെക്യൂരിറ്റി അങ്കിളിനു രണ്ടായിരം രൂപ കൊടുത്തപ്പോൾ അദേഹത്തിന്റെ മുഖത്തെ സന്തോഷം കാണണമായിരുന്നു…
ഭാര്യക്ക് മരുന്ന് വാങ്ങാൻ അത് ഉപകരിക്കും എങ്കിൽ അതും എനിക്കും ഒരു സന്തോഷം ആണ്.. പക്ഷെ മിഥുൻ സ്റ്റോക്കിൽ കള്ളത്തരം കാണിച്ചതും രാഹുൽ ഏട്ടൻ വിളിച്ചിട്ടു വരാതിരുന്നതും എനിക്ക് വിഷമായി ” അവൻ കുറച്ചു മുന്നിലേക്ക് മറച്ചു…
” രാഹുൽ ഏട്ടന് ദേഷ്യം കൂടുതലാണ്.. അച്ഛനും അമ്മേം അങ്ങനെയെന് വിശാൽ എന്ത് തെറ്റ് ചെയ്തു..
കോളേജിന്നു എല്ലാരും ടൂർ പോയപ്പോൾ അവൻ മാത്രം വന്നില്ലെന്ന് അവന്റെ ക്ലാസ് മേറ്റും അനിയത്തീടെ കൂട്ടുകാരിയും ആയ റിയ പറഞ്ഞപ്പോൾ എനിക്ക് തോന്നി പൈസ ഇല്ലാത്തതു കൊണ്ടാവും എന്ന്..
ഏട്ടൻ അറിഞ്ഞാൽ കൊടുക്കാൻ സമ്മതിക്കില്ല.. അതുകൊണ്ടാണ് അവൻ വേണ്ടെന്നു പറഞ്ഞിട്ടും വിളിച്ചു കൊടുത്തത് ”
രാഹുലിന് വല്ലാത്ത കുറ്റബോധം തോന്നി…
അടുത്ത പേജ് മറിച്ചു…
” ഇപ്പൊ എല്ലാം രാഹുൽ ഏട്ടൻ ഒരു ചടങ്ങു തീർക്കും പോലെ ആണ് കിടക്കയിൽ… എന്തൊക്കയോ ചെയ്യുന്നു മാറി കിടക്കുന്നു.
ഏട്ടനോട് അതിനെ പറ്റി സംസാരിക്കണം എന്നുണ്ട്.. പക്ഷെ അതൊരു കുറവായി ഏട്ടൻ കണ്ടു പോയാൽ എന്നെന്നേക്കുമായി ആ സ്നേഹം എനിക്ക് നഷ്ടപ്പെടും ” അവൾ വെള്ളം നിർത്തി.. പെട്ടന്ന് തന്നെ ഡയറി പഴയ പോലെ വെച്ചു രാഹുൽ ഇറങ്ങി ഓടി…
” എന്താടാ…. നീ എന്താ പതിവില്ലാതെ നേരത്തെ? ” വാതിൽ തുറന്നു കൊണ്ടു വിനു ചോദിച്ചു..
” അവള് പോക്കാട… നീ പറഞ്ഞത് ശരിയാ… ”
” നിനക്ക് ഇപ്പൊ എങ്കിലും മനസിലായല്ലോ.. അത് മതി.. ”
” ഉം.. നിന്റെൽ പ്ലെയർ ഉണ്ടോടാ? ”
” പ്ലെയറോ അതെന്തിനാ? ”
” ഒരു സാധനം ഒന്ന് പിടിച്ചു തിരിക്കണം..കൈ കൊണ്ടു തിരിച്ചാൽ ഉദ്ദേശിച്ച ഫലം കിട്ടില്ല ”
” ആണോ ” വിനു തപ്പി പ്ലെയർ എടുത്തു കൊടുത്തു.. കുറച്ചു സമയത്തിനകം നില വിളി കേട്ടു അടുത്തുള്ളവർ ഓടി കൂടി…
” ആ വിനുവിന്റെ സിപ്പ് കുടുങ്ങിയതാ.. ചെക്കൻ പ്ലെയർ ഇട്ടു വലിച്ചു നാശകോശമാക്കി.. ” എന്താ പ്രശ്നം എന്ന് ചോദിച്ച ആളോട് അടുത്ത ഫ്ളാറ്റിലെ ആന്റി മറുപടി പറഞ്ഞു… വാതിൽ തുറന്ന ഗായത്രി കണ്ടത് മുന്നിൽ നിക്കുന്ന രാഹുലിനെ…
” എന്താ ഏട്ടാ ഒരു ഒച്ച കേട്ടത്… ” എത്തി നോക്കികൊണ്ട് അവൾ ചോദിച്ചു..
” ഓഹ് അതോ.. അത് ആരോ ഒരു പ്രശ്ന പരിഹാര ക്രിയ ചെയ്തതാ…
” ഏഹ് ? ” ഒന്നും മനസ്സിലാവാതെ ഗായത്രി നിന്നു… രാഹുൽ ഗായത്രിയെ അടിമുടി നോക്കി
” എന്നതാ മനുഷ്യാ ഒരുമാതിരി നോട്ടം ” രാഹുൽ നോട്ടം തുടർന്നുകൊണ്ട് അകത്തു കയറി വാതിലടച്ചു..
” എന്തോന്നിതു പെട്ടന്ന് ? ” രാഹുൽ ചിരിച്ചു കൊണ്ടു ബനിയൻ ഊരി എറിഞ്ഞു…
” എന്താ ഏട്ടാ ? ” അവൻ അവളെ അരക്കെട്ടിനു പിടിച്ചു അടുപ്പിച്ചു…. നെറ്റിയിൽ ചുംബിച്ചു.. ഗായത്രി ഇരുകൈകൾ കൊണ്ടും അവനെ കെട്ടിപ്പിടിച്ചു….
” ഏട്ടാ…. ”
” ഉം ”
” പുറത്താ.. ഇന്നൊന്നും നടക്കത്തില്ല… അല്ലേലും നല്ല സമയത്തൊന്നും നിങ്ങക്കൊന്നും തോന്നില്ലല്ലോ ”
രാഹുലിന്റെ ഉണർന്ന പൌരുഷം നിമിഷങ്ങൾ കൊണ്ടു തളർന്നു വീണു…..
” നല്ല സമയം ഇനി എന്ന് വരും ? ”
” കുറച്ചു ദിവസം കഴിയും ”
” അപ്പൊ അതുവരെ? ”
” പിടിച്ചു നിന്നെ പറ്റു ”
” സാരില്ല.. നിന്നെ ഇങ്ങനെ ചേർത്തു പിടിച്ചു നിക്കാനും ഒരു സുഖം ഉണ്ട്.. ” ഒരു ചിരിയോടെ നെഞ്ചിൽ അമർന്നു കൊണ്ടു ഗായത്രി അവനെ ഇറുക്കി പിടിച്ചു…