ഇങ്ങനെ വിവാഹം കഴിഞ്ഞ് ഒരാഴ്ച ആകും മുന്നേ വീട്ടിൽ കൊണ്ട് വിടാൻ മാത്രം എന്ത് തെറ്റാണു നീ ചെയ്തത് എന്ന് അവനു പറഞ്ഞു കൂടെ……

അറിയാകാഴ്ചകൾ
(രചന: മഴ മുകിൽ)

“”ഓട്ടോയിൽ സിനിക്കൊപ്പം ഇരിക്കുമ്പോൾ ഒക്കെ ദിനേഷിന്റെ ഉള്ളിൽ അവൾ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു…..”””

ഓട്ടോയിൽ നിന്നും സിനി ഇറങ്ങിയ ഉടനെ ദിനേശ് അതിൽ കയറി തിരിച്ചു പോകുവാൻ തുടങ്ങി…… സിനി അവനെ തടഞ്ഞു….

ഇവിടം വരെ വന്നതല്ലേ അകത്തേക്ക് കയറി അച്ഛനെയും അമ്മയെയും കണ്ടിട്ട് പോയാൽ പോരെ.. അവർക്കു സങ്കടം ആകില്ലേ…..

എനിക്ക് അത്യാവശ്യം ആയിട്ട്ഒരിടം വരെ പോകണം…. ഇപ്പോൾ സമയം ഇല്ല……

എന്നെ കൂട്ടാൻ എപ്പോൾ വരും….

ഞാൻ വരാം.. നീ കയറി പോയിക്കോ…..

ഉമ്മറത്തേക്ക് സീത വരുമ്പോൾ ബാഗും കയ്യിൽ തൂക്കി നിൽക്കുന്ന സിനിയെ ആണ് കാണുന്നത്.. ഇതെന്താ മോളെ ഒരു മുന്നറിയിപ്പും ഇല്ലാതെ ഒരു വരവ്….

അവൻ ഇപ്പോൾ എന്നെ വിളിച്ചിരുന്നു… നിന്നെ ഇവിടെ ഇറക്കിയിട്ടു പോകുന്ന വഴി ആണെന്ന് പറഞ്ഞു..

“”””എനിക്കറിയില്ല അമ്മേ എന്താണ് കാര്യമെന്നു…. ഞാൻ അതിനും വേണ്ടി ഒന്നും ചെയ്തിട്ടില്ല…….

പക്ഷെ അവൻ പറയുന്നതുകേട്ടാൽ തോന്നുമല്ലോ നീ എന്തോ കൊടിയ പാപം ചെയ്തെന്നു…..

ഇങ്ങനെ വിവാഹം കഴിഞ്ഞ് ഒരാഴ്ച ആകും മുന്നേ വീട്ടിൽ കൊണ്ട് വിടാൻ മാത്രം എന്ത് തെറ്റാണു നീ ചെയ്തത് എന്ന് അവനു പറഞ്ഞു കൂടെ……

സതി അവരുടെ ആവലാതി കൊണ്ട് സിനിയോട് മാറ്റിയും തിരിച്ചും ചോദിച്ചു കൊണ്ടിരുന്നു…..

എടാ നീ ഇതെന്തു പണിയാണ് കാണിക്കുന്നത് കല്യാണം കഴിഞ്ഞു ഒരാഴ്ച ആയല്ലേ ഉള്ളു അതിനിടയിൽ ബന്ധം ഒഴിയണം എന്നൊക്കെ പറഞ്ഞാൽ ഇതുനടപ്പുള്ള കാര്യം ആണോ… ആ കൊച്ചു ആണെങ്കിൽ തങ്ക പെട്ട സ്വഭാവം…..

അമ്മ ഒന്ന് മിണ്ടാതെ ഇരിക്കുന്നുണ്ടോ… അമ്മ എന്ത് അറിഞ്ഞിട്ടാണോ ഈ പറയുന്നത്……

എടാ നീ കാര്യം എന്താണെന്നു തെളിച്ചു പറഞ്ഞാൽ അല്ലെ അറിയൂ….

അങ്ങനെ കാര്യം ഒന്നുമില്ല… അവൾക്കു രണ്ട് ദിവസം അവളുടെ വീട്ടിൽ നിന്നൂടെ…..

അവൾക്കു പോകണം എന്ന് പറഞ്ഞോ….. അമ്മ വിടാൻ ഭാവമില്ല…

ആ…. പറഞ്ഞു…..

ഞാൻ രണ്ടുദിവസം കഴിഞ്ഞു അവളെ വീട്ടിൽ പോയി കൂട്ടിയിട്ടു വരാം…..അതും പറഞ്ഞു ദിനേശ് മുറിയിലേക്ക് പോയി ഫോൺ എടുത്തു കിരൺ എന്ന് സേവ് ചെയ്ത നമ്പറിലേക്ക് വില്ച്ചു……

എന്താടാ….. സുഖമാണോ… ഞാൻ നിന്നെയൊന്നു വിളിക്കാൻ ഇരിക്കുവായിരുന്നു….. അപ്പോഴേക്കും നീ വിളിച്ചു………

എടാ…. അവൾക്കു കാര്യങ്ങൾ ഒക്കെ അറിയാം എന്നോട് ഇങ്ങോട്ട് ആണ് അവൾ പറഞ്ഞത്… അവൾക്കു ഇത്രയും ഡീറ്റെയിൽസ് ആയിട്ട് എങ്ങനെ അറിയാം…

അതാണ് എനിക്ക് ഡൌട്ട് തോന്നിയത്…. ദിനേശ് ആത്മ മിത്രത്തെ വിളിച്ചു കാര്യം പറഞ്ഞു…..

എടാ… നിയിത് ഏതു നൂറ്റാണ്ടിൽ ആണ് ഇപ്പോഴത്തെ പെൺകുട്ടികൾക്ക് എല്ലാ കാര്യവും നമ്മളെക്കാൾ നന്നായി അറിയാം…. എന്നുപറഞ്ഞു അവരെ തെറ്റിധരിക്കാമോ….

നിനക്ക് അറിയാത്തതു അവൾ പറഞ്ഞു… അത്രേം ഉള്ളൂ… അതിന്റെ പേരിൽ പെണ്ണിനെ വീട്ടിൽ കൊണ്ടുവിട്ടേക്കുന്നു നിനക്ക് നാണമുണ്ടോ ടാ…….

ഇനി മേലാൽ ഈ കാര്യങ്ങൾ പറഞ്ഞു എന്നെ വിളിച്ചാൽ നിന്റെ പല്ല് ഞാൻ അടിചുകൊഴിക്കും………..

കല്യാണത്തിന് മുൻപ് കുറച്ചു ഫ്രണ്ട്സ് പറഞ്ഞു തന്ന അറിവ് വച്ചാണ് ദിനേശ് സിനിയുമായി ഇടപഴകിയത്…. ഒന്ന് രണ്ട് ദിവസം അവൾ താല്പര്യം ഇല്ലായിമ പ്രകടിപ്പിച്ചു…

അത്‌ കഴിഞ്ഞാണ് ഇന്നലെ എന്നോട് ഈ രീതിയിൽ പറഞ്ഞത്… ദിനേശ് തലേ ദിവസത്തെ കാര്യങ്ങളിൽ കൂടി ഒന്ന് സഞ്ചരിച്ചു….

എനിക്ക് ഇങ്ങനെ ചെയ്യുമ്പോൾ വല്ലാത്ത വേദന ആണ് ദിനേശേട്ട …””..

അതുമാറാൻ എന്തെങ്കിലും ചെയ്തിട്ടു ഇനി ബന്ധപ്പെട്ടാൽ മതി…… സിനിയുടെ ആ പറച്ചിൽ കേട്ടു ദിനേശ് അവളെ തുറിച്ചു നോക്കി…….

എടി അതിനു……. ഇതിപ്പോൾ ആദ്യമായതു കൊണ്ടാണ്…. പിന്നെ പതിയെ മാറുമായിരിക്കും……

എനിക്കും ഇതിനെ കുറിച്ച് കൂടുതൽ അറിവൊന്നും ഇല്ല…. ദിനേശ് ഒഴിക്കൻമട്ടിൽ പറഞ്ഞു ആ സംഭാഷണം അവിടെ അവസാനിപ്പിക്കാൻ നോക്കി…..

ഇല്ല ദിനേശേട്ട … അത്‌ നിങ്ങളുടെ അറിവില്ലായ്മ ആണ്…. ലൈം ഗിക ജീവിതത്തിൽ പങ്കാളിയെ തൃപ്തി പെടുത്തി….

അവളെ കൺസിഡർ ചെയ്തു സന്തോഷിപ്പിക്കാൻ കഴിയും എന്ന് കേട്ടിട്ടുണ്ട്…..അപ്പോ ആണ് കൂടുതൽ സന്തോഷം നിറഞ്ഞതാകുന്നതു…

കൊള്ളാമല്ലോ ഇതൊക്കെ ഇത്രയും വ്യക്തമായി നിന്നെ ആരാടി പഠിപ്പിച്ചു ഇവിടേയ്ക്ക് വിട്ടത്… കൊള്ളാമല്ലോ നിന്റെ… അറിവുകൾ.. ഇനി ഇതിനെ കുറിച്ച് എന്തൊക്കെ കാര്യങ്ങൾ നിനക്ക് അറിയാം…….

ദിനേശേട്ടൻ എന്തിനാണ് ഇങ്ങനെ ഒക്കെ സംസാരിക്കുന്നതു….. ഞാൻ എനിക്ക് അറിയാവുന്ന കാര്യങ്ങൾ സംസാരിച്ചു… അതിനു ഇങ്ങനെ ദേഷ്യപ്പെടേങ്ങ ആവശ്യം ഉണ്ടോ…

ആവശ്യം ഉള്ള കാര്യങ്ങൾ തന്നെ ആണ്…ഞാൻ പറയുവാൻ ഉള്ളത് പറഞ്ഞു….

സിനി പുറത്തേക്കു ഇറങ്ങിയതും ദിനേശ് അവൾ പറഞ്ഞ കാര്യങ്ങളെ കുറിച്ച് ആലോചിച്ചു… എന്നാലും ഇവൾ ഇതൊക്കെ എവിടുന്നു പഠിച്ചു ആരാ ഇവൾക്ക് ഇതൊക്കെ പറഞ്ഞു കൊടുത്തത്………

തല പുകഞ്ഞു തുടങ്ങിയതും ദിനേശ് ആലോചനകൾക്കു ഭംഗം വരുത്തി പുറത്തേക്കു ഇറങ്ങി…..

ദിനേഷിന്റെയും സിനിയുടെയും വിവാഹം കഴിഞ്ഞ് ഒരാഴ്ച ആയി….. പുരുഷോത്തമന്റെയും സീതയുടെയും മകളാണ് സിനി…….. നാട്ടിലെ പേരുകേട്ട കുടുംബക്കാർ ആണ്….

നാട്ടിലൊക്കെ നല്ല പേരാണ് ആ കുടുംബത്തെ കുറിച്ച്… അതുകൊണ്ട് അവൾ ഒരു ചീത്ത കൂട്ടുകെട്ടിൽ ഒന്നും പെടില്ലായിരിക്കും…….. അല്ലാതെ ഇവൾക്ക് ഇതൊക്കെ ആര് പറഞ്ഞു കൊടുക്കാൻ…..

ചിന്തകൾ കാട് കയറിയതും ദിനേശ് നേരെ സിനിയുടെ വീട്ടിലേക്കു പോയി……..

അവനെ കണ്ടതും സീതക്കു സന്തോഷം ആയി….

അമ്മേ സിനി എവിടെ……

മോൻ മുറിയിലേക്ക് ചെല്ല് അവൾ അകത്തുണ്ട്….

ദിനേഷിനെ കണ്ടപ്പോൾ സിനിയുടെ സങ്കടം മുഴുവൻ മാറി….

ഇതെപ്പോൾ വന്നു…..

ഞാൻ ഇപ്പോൾ വന്നതേ ഉള്ളു… നീ വേഗം റെഡി ആകു നമുക്ക് വീട്ടിൽ പോകാം…… അത്‌ കേട്ടതും സിനിയുടെ മുഖം വിടർന്നു…

അവൾ വേഗത്തിൽ റെഡി ആയി ദിനേഷിന്റെ കൂടെ വീട്ടിലേക്കു തിരിച്ചു…. വീട്ടിലെത്തിയ ഉടനെ അവൾ അവരുടേതായ ജോലികളിൽ മുഴുകി…….

അകത്തു നിന്നും ദിനേശ് വിളിച്ചത് കേട്ട ഉടനെ സിനി മുറിക്കു ഉള്ളിലേക്ക് ചെന്നു…..

ചെന്ന ഉടനെ ദിനേശ് അവളോട്‌ ചൂടായി…നീ ഇതു എവിടെ പോയി ഇരിക്കുന്നു…. എത്ര നേരമായി ഞാൻ നിന്നെ വിളിക്കുന്നു…. ഒരു സാധനം വച്ചാൽ വച്ച ഇടത്തു കാണില്ല…

അതെങ്ങനാ അറിയാനും ചെയ്യാനും ഉള്ള കാര്യങ്ങൾ അറിയുകയും ഇല്ല…. ആവശ്യം ഇല്ലാത്തതൊക്കെ എവിടെ നിന്നെങ്കിലും പഠിച്ചു വച്ചിട്ടുണ്ട് അത്‌ വിളമ്പാൻ എന്തൊരു ഉത്സാഹം ആണ്….

ഛേ………..

ദിനേശ് എന്തിനാണ് ഇങ്ങനെ ആവശ്യമില്ലാതെ ദേഷ്യപ്പെടുന്നത്…. എന്നോട് എന്തെങ്കിലും ചോദിക്കാനോ പറയാനോ ഉണ്ടെങ്കിൽ അത്‌ നേരിട്ട് ചോദിക്കണം…. അല്ലാതെ എന്തിനാ ഈ പ്രകടനം……

ഓ അപ്പോൾ നിനക്ക് മനസിലായി…. അപ്പോൾ പിന്നെ ചോദിക്കാം…. അല്ല ഈ ബന്ധപ്പെടുമ്പോൾ വേദന ഉണ്ടാകാതിരിക്കാൻ എന്തൊക്കെ ചെയ്യണം എന്ന് കൂടി പറഞ്ഞു ത്താ…..

ശേ….. ഇതായിരുന്നോ നിങ്ങൾ ഇത്രയും നേരം ആലോചിച്ചു കൂട്ടിയത്…….. വിവാഹ ജീവിതത്തിൽ ലൈo ഗികതക്കു പ്രാധാന്യം ഉണ്ട്…

എനിക്ക് വിവാഹത്തിന് മുൻപ് എന്റെ അമ്മയാണ് ഇതിനെ കുറിച്ച് ചില കാര്യങ്ങൾ എനിക്ക് പറഞ്ഞു തന്നത്……

അത്‌ എന്റെ അമ്മയുടെ കടമ ആയിരുന്നു… എനിക്ക് ആവശ്യം ഉള്ള കാര്യങ്ങൾ പറഞ്ഞു തരേണ്ടത് എന്റെ അമ്മയല്ലേ……

ഇപ്പോൾ പല പെൺകുട്ടികൾക്ക് ഈ കാര്യങ്ങൾ അമ്മമാർ പറഞ്ഞു കൊടുക്കില്ല…….. മക്കളോട് ഇതൊക്കെ എങ്ങനെ പറയുമെന്ന് തെറ്റിദ്ധാരണ……അത്‌ ആവശ്യം ഉള്ള കാര്യവുമാണ്…….

എനിക്ക് തോന്നിയത് കൊണ്ടാണ് ഞാൻ ദിനേശേട്ടനോട് പറഞ്ഞത്… എനിക്കതു നിങ്ങളോട് പറയാൻ ഉള്ള അവകാശം ഉണ്ട്…..

എനിക്ക് തോന്നിയ കാര്യം ഞാൻ ദിനേഷിനോട് പറഞ്ഞു അത്രേം ഉള്ളു……

അതും പറഞ്ഞു സിനി പുറത്തേക്കു പോയി… അപ്പോഴാണ് ദിനേഷിന് ശ്വാസം നേരെ വീണത്… കുറച്ചു നേരം അവളെ കുറിച്ച് എന്തൊക്കെ തെറ്റിദ്ധാരണ ആയിരുന്നു……

ദിനേശ് പിന്നെ സിനി പറഞ്ഞ കാര്യത്തെ കുറിച്ച് ആലോചിച്ചു…. ശെരിയാണ് അവൾക്കു നന്നായി വിഷമം ആയിക്കാണും.

രാത്രിയിൽ സിനിയുമായി സന്തോഷത്തോടെ ദാമ്പത്യ ജീവിതത്തിൽ ഏർപ്പെടാൻ ദിനേഷിന് കഴിഞ്ഞു…….. എല്ലാം കഴിഞ്ഞപ്പോൾ അവളുടെ മുഖത്തു ഉണ്ടായ ആ സംതൃപ്തി ദിനേഷിലും ഉണ്ടായിരുന്നു….

രണ്ട് ശരീരങ്ങൾ മാത്രം ചേരുമ്പോൾ അല്ല മനസും കൂടി ചേർന്നു വരുമ്പോൾ ആണ് സെ ക് സ് ആസ്വദ്യം ആകുന്നതു…

പങ്കാളിയുടെ ഇഷ്ടം അനുസരിച്ചു അത്‌ മനസിലാക്കി രണ്ടുപേരും പരസ്പരം മനസ്സിലാക്കുക.

ഇതു തുറന്നു പറയാൻ പല സ്ത്രീകളും മടിക്കുന്നു അതാണ് ദാമ്പത്യത്തിൽ വിള്ളലുകൾ ഉണ്ടാക്കുന്നത്…..

Leave a Reply

Your email address will not be published. Required fields are marked *