നിങ്ങൾ ഇത്രയും ദുഷ്ടൻ ആയിരുന്നോ..ഒരു പെണ്ണിനോട് ചെയ്യാൻ കഴിയുന്നതിന്റെ അങ്ങേ അറ്റം നിങ്ങൾ എന്നോട് ചെയ്തു കഴിഞ്ഞു….

ആശ്വാസം
(രചന: മഴ മുകിൽ)

“ഇറങ്ങി പോടീ എന്റെ കണ്ണിനു മുന്നിൽ നിന്നും… ഒരുത്തന്റെ കൂടേ അഴിഞ്ഞാടി നടന്ന നിന്നെ ഞാൻ എടുത്തു എന്റെ ചുമലിൽ വച്ചതു.. നിന്റെ തന്തയുടെ കാശ് കണ്ടിട്ട് തന്നെ ആണ്…….

നീയും അയാളുടെ പണവും ഞാൻ അത്രയും ആഗ്രഹിച്ചിരുന്നു….. പക്ഷെ പുറകെ നടന്നു നിന്നെ ഇഷ്ടം ആണെന്ന് പറഞ്ഞപ്പോൾ നിനക്ക് എന്നെ കണ്ണിനു പിടിച്ചില്ല….. നീ വലിയ പഠിത്തക്കാരി……….

നീ എന്നെ ഇഷ്ടം അല്ലെന്നു എന്റെ മുഖത്തു നോക്കി പറഞ്ഞിട്ട് അവന്റെ കയ്യും പിടിച്ചു പോയപ്പോൾ ഞാൻ കരുതി വച്ചതാണ് നിനക്കുള്ള പണി…”

“നിങ്ങൾ ഇത്രയും ദുഷ്ടൻ ആയിരുന്നോ….. ഒരു പെണ്ണിനോട് ചെയ്യാൻ കഴിയുന്നതിന്റെ അങ്ങേ അറ്റം നിങ്ങൾ എന്നോട് ചെയ്തു കഴിഞ്ഞു….

പിന്നെയും ഞാൻ എല്ലാം സഹിച്ചു നിങ്ങളെ ഒപ്പം ഈ വീട്ടിൽ കഴിയുന്നത്…. എന്റെ വീട്ടുകാരെ ഓർത്താണ്… ഞാൻ കാരണം അവർ ഇനിയും നാണം കേടുന്നത് കാണാൻ എനിക്ക് കഴിയില്ല…..

അതുകൊണ്ട് മാത്രം ആണ്.. ഞാൻ… അല്ലെങ്കിൽ എന്നെ ശ്വാസം മുട്ടിക്കുന്ന ഈ താലി ഞാൻ പൊട്ടിച്ചു തന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു ഞാൻ പോകുമായിരുന്നു…”

“അത്രക്ക് നിനക്ക് അഹങ്കാരം ആയോ എങ്കിൽ അത്‌ കാണട്ടെ…”

അയാൾ അവളെ കവിളുകളിൽ മാറി മാറി അടിച്ചു..

മുടിയിൽ കുത്തിപിടിച്ചു ചുമരിലേക്ക് ശക്തിയായി അടിച്ചു….. നിലത്തു ഊർന്നു വീണവളെ കാലുമടക്കി നാഭിയിൽ തൊഴിച്ചു…….. നിലവിളിയോടെ പിടഞ്ഞു പോയി…. കാർത്തിക…!!

“കിടക്കെടി അവിടെ….. നിന്റെ അഹങ്കാരം ഞാൻ തീർക്കും”

അതുപറഞ്ഞു രാജീവൻ പുറത്തേക്കിറങ്ങി പോയി……….

നെറ്റിപൊട്ടി ചോരവാർന്നു കാഴ്ചയെ മറച്ചു…. അടിവയറ് കൊളുത്തിപ്പിടിച്ചു വേദനിക്കുന്നു… കാർത്തിക പതിയെ എഴുനേറ്റു….. നിന്നു നോക്കി… ഇല്ല… വീഴ്ന്നു പോകും…….

പാടില്ല.. ഇവിടെ വീണുപോയാൽ ഇനി ഒരിക്കലും എഴുനേൽക്കാൻ ആവില്ല..

അടിവയറ് താങ്ങി പിടിച്ചു അവൾ പതിയെ വേച്ചു വേച്ചു പുറത്തേക്കിറങ്ങി……. ഗേറ്റ് കടന്നു…. റോഡിലേക്ക് ഇറങ്ങി…..

സമയം ഏകദേശം എട്ടു മണിയായി… ദൂരെ ഓട്ടം കഴിഞ്ഞു വരുകയാണ് സുധി… ഇന്നിനി നൈറ്റ്‌ ഓടുന്നില്ല.. നേരത്തെ വീടുപിടിക്കണം…..

വല്ലാതെ ദാഹിച്ചപ്പോൾ ഇടയ്ക്കു ഒരുപെട്ടിക്കടയിൽ നിർത്തി അവൻ ഒരു വെള്ളം വാങ്ങി……

കുറച്ചു കുടിച്ചു ബാക്കി ഓട്ടോയിൽ സൂക്ഷിച്ചു….. ഒരു സിഗേരറ്റ് കൊളുത്തി വലിച്ചു………. കാശും കൊടുത്തും വണ്ടിയുമായി നീങ്ങി………

ഏകദേശം പതിനഞ്ച് മിനുട്ട് ഓട്ടം കഴിഞ്ഞു വളവു കഴിഞ്ഞു റോഡിലേക്ക് കയറുമ്പോൾ… റോഡിനു സൈഡിൽ ആയി ആരോ കിടക്കുന്നു….

ഒന്ന് രണ്ട് ഹോൺ അടിച്ചിട്ടും അനക്കമില്ല.. സുധി ഓട്ടോ സൈഡ് ആക്കി ഇറങ്ങി… കയ്യിൽ ടോർച് എടുത്തു…….

കമഴ്ന്നു കിടക്കുന്നതു ഒരു സ്ത്രീ രൂപം ആണെന്ന് മനസിലായി അവൻ പതിയെ തോളിൽ പിടിച്ചു മലർത്തി കിടത്തി… ചോര ഉണങ്ങിപിടിച്ചിരിക്കുന്ന മുഖം… സുധി വേഗം ഓട്ടോയിൽ നിന്നും വെള്ളം എടുത്തു വന്നു…

ബോട്ടിൽ തുറന്നു വെള്ളം മുഖത്തേക്ക് തളിച്ചു….. കയ്യിൽ കരുതിയ തോർത്ത്‌ കൊണ്ട് മുഖം തുടച്ചു…. ഒരു വേള ശ്വാസം നിന്നുപോകുമെന്ന് അവനു തോന്നി……….

അവൻ ബോട്ടിൽ വലിച്ചെറിഞ്ഞു അവളെ വാരിയെടുത്തു…. ഓട്ടോയുടെ പിൻ സീറ്റിൽ കിടത്തി……. കൈകളിൽ നോക്കുമ്പോൾ ചോര പടർന്നിരിക്കുന്നു……..

അവൻ കൈലിയിൽ കൈ തുടച്ചു വേഗം വണ്ടി സ്റ്റാർട്ട്‌ ആക്കി ആശുപത്രി ലക്ഷ്യം ആക്കി നീങ്ങി…….. കണ്ണുകൾ പലതവണ നിറഞ്ഞു തൂവി…… അവന്റെ കാഴ്ച മറച്ചു……..

ഹോസ്പിറ്റലിൽ എത്തുമ്പോൾ സുധി അവളെയും കയ്യിൽ എടുത്തു ഓടുകയായിരുന്നു….. ക്യഷ്യാലിറ്റിയിൽ അഡ്മിറ്റ്‌ ചെയ്തു………

ഓ പി ടിക്കറ്റ് എടുത്തിട്ട് വരൂ…….സിസ്റ്റർ പറയുമ്പോൾ ആണ് അവനതു ഓർമ്മിച്ചത്….

വേഗം അവൻ ഓ പി ടിക്റ്റ് എടുത്തു വന്നു.. സിസ്റ്ററിന്റെ കയ്യിൽ ഏൽപ്പിച്ചു…….

പുറത്തു ബെഞ്ചിൽ ഇരിക്കുമ്പോൾ സുധി അവന്റെ കൈയിലേക്ക് നോക്കി….. ഇടതു കയ്യിൽ ടാറ്റൂ ചെയ്ത പേരിലേക്ക് നോക്കി…. കാർത്തിക…….. അവന്റെ കണ്ണുനീർ ആ പേരിൽ വീണു ചിതറി……..

കോളേജ് പഠിത്തം കഴിഞ്ഞു നിൽക്കുമ്പോൾ ആണ് അച്ഛന്റെ മരണം…. അതോടെ പിന്നെ കുടുംബത്തിന്റെ ചുമതല സുധിയുടെ തോളിൽ ആയി….

ജോലി തേടി ഒരുപാട് അലഞ്ഞു ഒടുവിൽ ആണ് ഉള്ളത് മുഴുവൻ വിറ്റു പറക്കി ഒരു ഓട്ടോ വാങ്ങിയത്…. അങ്ങനെ ആണ് കാർത്തികയെ പരിചയപെട്ടത്……

ഒരിക്കൽ ബസ് ലേറ്റ് ആയപ്പോൾ കോളേജിൽ പോകാൻ ഓട്ടോയിൽ കയറി അന്ന് കോളേജിന്റെ പടിക്കൽ അവൾ ഇറങ്ങി പോകുമ്പോൾ തന്റെ ഹൃദയത്തിൽ മഞ്ഞു പൊഴിഞ്ഞ സുഖം തോന്നി…….

പിന്നെ കുറെ നാൾ അവളെ കണ്ടതെ ഇല്ല…..

ഒരു ദിവസം സിറ്റിയിൽ ഓട്ടം പോയ ഡ്രൈവർമാർ പറഞ്ഞു കേട്ടു കൊളേജ് പഠിക്കൽ വിദ്യാർഥികളും ബസ്സുകാരും തമ്മിൽ ഏറ്റുമുട്ടി എന്ന്.. അതിൽ ആർക്കൊക്കെയോ പരിക്കേറ്റെന്ന് വാർത്തയും…….

പിന്നീടാണറിഞ്ഞത് ബസ്സുകാർ പണിമുടക്കി എന്ന്…….. അന്നും സവാരി കിട്ടുന്നതിനുവേണ്ടി കോളേജ് പഠിക്കലെത്തിയ തന്റെ ഓട്ടോയിലേക്ക് ഓടിവന്ന് കയറുന്ന ഒരു പെൺകുട്ടിയെ കണ്ടു….

അന്നു അവൾ ഫോണിൽ ആരോടോ ബസുകാരും വിദ്യാർഥികളും തമ്മിൽ ഉള്ള തല്ലിനെ കുറിച്ച് വാ തോരാതെ സംസാരിച്ചു….

സംസാരിച്ചു ചിരിക്കുമ്പോൾ കവിളിൽ വിരിയുന്ന നുണക്കുഴിയും… അവളുടെ തേറ്റാ പല്ലും… മുഖത്തു മിന്നിമറയുന്ന ഭാവങ്ങളും ഒക്കെ സുധി കണ്ണാടിയിലൂടെ കണ്ടു ആസ്വദിച്ചു…..

ഇടയ്ക്കു എപ്പോഴോ അവളുടെ നോട്ടം ഒന്ന് പാളിയപ്പോൾ അവൾ കണ്ടു തന്നെ ശ്രദ്ധിക്കുന്ന ആളിനെ………

സുധിയെ നോക്കി കാർത്തിക ഒന്ന് ചിരിച്ചു.. ഒരു സൗഹൃദം അവർ തമ്മിൽ ഉടലെടുക്കുകയായിരുന്നു…..പിന്നെ പല പല സന്ദർഭങ്ങളിൽ അവർ തമ്മിൽ അടുത്തു നാട്ടിലെ അറിയപ്പെടുന്ന കുടുംബത്തിലെ അംഗം…

അവളോട്‌ ഉള്ളത് ഒരു പ്രണയം ആണെന്ന് മനസിലാക്കിയപ്പോൾ സുധി കാർത്തികയിൽ നിന്നും ഒഴിഞ്ഞു മാറി…..

സുധിയുടെ അകൽച്ച മനസിലാക്കിയ കാർത്തിക അവനോടു അതിനെ കുറിച്ച് സംസാരിക്കാൻ തന്നെ തീരുമാനിച്ചു…..

ഒരുദിവസം സുധിയേയും കാത്തു അവൾ സ്റ്റാൻഡിലേക്ക് വന്നു… അവന്റെ ഓട്ടോയിൽ കയറി…. ഓട്ടോയിൽ ഇരിക്കുമ്പോൾ പോലും സുധി അവളെ ശ്രദ്ധിക്കത്തപോലെ പെരുമാറി…

പക്ഷെ അത്‌ കണ്ട കാർത്തികയുടെ കണ്ണുകൾ നിറഞ്ഞു അവളുടെ കണ്ണുനീർ വീണു പൊള്ളുന്നത് തന്റെ ഹൃദയത്തിൽ ആണെന്ന് അവനു തോന്നി…… സുധി ഓട്ടോ തിരക്ക് ഒഴിഞ്ഞ റോഡ് സൈഡിൽ നിർത്തി……

അവളുടെ നേരെ തിരിഞ്ഞിരുന്നു…. എന്താണ് ഈ കണ്ണുനീരിന്റെ അർഥം……

എനിക്കറിയില്ല വിതുമ്പൽ അടക്കി കാർത്തിക മറുപടി പറഞ്ഞു…..

എന്നെ ഒഴിവാക്കുന്നത് എന്തിനാണ് എന്ന്‌ ചോദിക്കാൻ ആണ് ഞാൻ കാണാൻ വന്നത് പക്ഷെ ഇപ്പോൾ എനിക്ക്…..എന്നോട് മിണ്ടാതെ ഇരിക്കുമ്പോൾ വേദന തോന്നുന്നു സുധി…….

സുധി ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി മറച്ചു അവളെ നോക്കി…… ടോ താൻ എന്നെ പ്രേമിക്കുന്നുണ്ടോ……

പെട്ടന്ന് അവൻ അങ്ങനെ ചോദിച്ചപ്പോൾ പെണ്ണിന്റെ മുഖം വിടർന്നു….. എനിക്കറിയില്ല…

എന്നാൽ എനിക്കറിയാം തനിക്കു എന്നെ ഇഷ്ടമാണ്….. അതാണ് ഈ കണ്ണുനീരിന്റെ കാരണം…..

എടൊ ഒരുപാട് പ്രാരാബ്ദം നിറഞ്ഞ ജീവിതം ആണ് അതിലേക്കു തന്നെ കൂടേ കൂട്ടാൻ ആകില്ല…

സംഭത്തിന്റെ നടുക്ക് വളർന്ന തന്നെ എന്നെപോലെ ഒരുത്തന്റെ കൂടേ വീട്ടുകാർ അയക്കില്ല അതുകൊണ്ട് നമുക്ക് ഈ പ്രേമം ഒന്നും വേണ്ടാ……

സുധിയുടെ മനസ്സിൽ അവളോട്‌ തോന്നിയ ഇഷ്ടം കുഴിച്ചു മൂടി അവൻ അത്രയും പറഞ്ഞു….

പക്ഷെ കാർത്തിക അതൊന്നും ഉൾക്കൊള്ളാൻ അവളുടെ മനസ് തയ്യാറായില്ല…..

ദിവസങ്ങൾ കഴിയുന്തോറും അവൾക്ക് അവനോടുള്ള അടുപ്പം കൂടിക്കൊണ്ടിരുന്നു… പക്ഷേ കാർത്തിക് ഒരിക്കലും അതിന്റെ പേരിൽ സുധിയെ ശല്യപ്പെടുത്തുന്നില്ല….

വീട്ടിൽ കല്യാണ ആലോചനകൾ മുറുകുമ്പോൾ അവൾ ഒഴിഞ്ഞുമാറാൻ കഴിവതും ശ്രമിച്ചുകൊണ്ടിരുന്നു…

ഒടുവിൽ ആരൊക്കെയോ ചേർന്ന് പറഞ്ഞു പരത്തി ഓട്ടോ ഓടിക്കുന്ന സുധിയും കാർത്തികയും തമ്മിൽ പ്രണയത്തിലാണെന്നു…

അതറിഞ്ഞ് കാർത്തികയുടെ ചേട്ടന്മാരും അച്ഛനും ചേർന്ന് സുദിയെ വേണ്ടുവോളം ഉപദ്രവിച്ചു…..

ഒടുവിൽ മറ്റൊരു വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ സുധിയെ കൊല്ലുമെന്ന് ഭീക്ഷണിയുടെ മേൽ കാർത്തിക അവളുടെ പ്രണയം ഉപേക്ഷിച്ചു….

അവസാനമായി അവർ തമ്മിൽ കണ്ടുമുട്ടുമ്പോൾ കാർത്തിക സുധിയുടെ മാറിലേക്ക് വീണു പൊട്ടി പൊട്ടി കരഞ്ഞു…… ഒരിക്കലും ഒന്നാകാത്ത പ്രണയത്തിന്റെ അവശേഷിപ്പ് മാത്രമായി മാറി ഇരുവരും…..

കാർത്തികയുടെ എതിർപ്പുകളെ എല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട് അച്ഛനും ആങ്ങളമാരും കൊണ്ടുവന്ന ആലോചനക്കു അവൾ കഴുത്ത് നീട്ടി……

കോളേജിൽ തന്റെ സീനിയറായിരുന്ന യദുകൃഷ്ണൻ ആയിരുന്നു വരൻ…

കോളേജിൽ പഠിക്കുമ്പോൾ തന്നെ യദുവിന് കാർത്തികയെ ഒരു നോട്ടം ഉണ്ടായിരുന്നു. പല ആവർത്തി അവളുടെ മുന്നിൽ പ്രണയാഭ്യർത്ഥനയുമായി വന്നിരുന്നെങ്കിലും അവൾ അതെല്ലാം നിരസിച്ചിരുന്നു…

ഒരിക്കൽ കോളേജിൽ വച്ച് സ്വാതന്ത്ര്യത്തോടെ കൂടി കാർത്തികേയ ചേർത്തുപിടിച്ച യദുവിനെ കാർത്തിക ആഞ്ഞടിച്ചു……..

അളവില്ലാത്ത കാർത്തികയുടെ അച്ഛന്റെ സ്വത്തിലും യദുവിനു ഒരു കണ്ണുണ്ടായിരുന്നു…..

വിവാഹം കഴിഞ്ഞ നാൾ മുതൽ പഴയ കാര്യങ്ങൾ എല്ലാം പറഞ്ഞുകൊണ്ട് കാർത്തികയയെ ഉപദ്രവിക്കുന്നത് യദുവിന്റെ വിനോദമായിരുന്നു……

പക്ഷേ കാർത്തിക് ഒന്നും തന്നെ അച്ഛനെയും ആങ്ങളമാരെയും അറിയിച്ചിരുന്നില്ല…

ഒരിക്കൽ രാത്രിയിൽ കുടിച്ചു കൊണ്ടുവന്ന യദു കാർത്തികയെ മർദ്ദിച്ചവശയാക്കി പുറത്തേക്കിറങ്ങി പോയി…

ആ സംഭവം അവളുടെ അടുത്ത വീട്ടുകാരാണ് കാർത്തികയുടെ വീട്ടിലേക്ക് വിളിച്ച് അറിയിച്ചത്.. അന്ന് കാർത്തികയുടെ അച്ഛനും ചേട്ടന്മാരും ചേർന്ന് അവളെ ഹോസ്പിറ്റലിൽ ആക്കിയത്…

ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് വന്ന കാർത്തികേയ അതിന്റെ പേരും പറഞ്ഞായിരുന്നു പിന്നീടുള്ള ദിവസങ്ങളിൽ യദു വിന്റെ മർദ്ദനം……….

ഇടയ്ക്ക് ഒരിക്കൽ എന്തോ അത്യാവശ്യത്തിന് വീട്ടിലേക്ക് പോകാനിറങ്ങിയ കാർത്തികക്കു യദുവിന്റെ ഓട്ടോയാണ് കിട്ടിയത്….

സുഖമാണോ എന്ന സുധിയുടെ ചോദ്യത്തിന് ഒരു പൊട്ടി കരച്ചിൽ ആയിരുന്നു കാർത്തികയുടെ മറുപടി….. എനിക്കത്രയും സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം കിട്ടും എന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല..

എനിക്ക് കിട്ടിയ ജീവിതത്തിൽ ഞാൻ സന്തോഷിക്കുന്നില്ല എങ്കിലും എന്റെ വീട്ടുകാർക്ക് എങ്കിലും സന്തോഷം ഉണ്ടല്ലോ………

പിന്നെ സുധി ഒന്നും തന്നെ ചോദിച്ചില്ല… അവനുള്ള ഓട്ടോ കാശ് കൊടുത്ത് ഇറങ്ങുമ്പോൾ അവളുടെ കണ്ണുകൾ പൊട്ടി ഒഴുകുകയായിരുന്നു………..

ഏറെക്കുറെ സുധിക്ക് അറിയാമായിരുന്നു കാർത്തികയുടെ ജീവിതത്തെക്കുറിച്ച്……….

കാർത്തികയുടെ ബൈ സ്റ്റാൻഡേർഴ് സ് ആരെങ്കിലുമുണ്ടോ… സിസ്റ്ററിന്റെ വിളിയാണ് സുധിയെ ഓർമ്മകളിൽ നിന്നും തിരികെ കൊണ്ടുവന്നത്……

സുധി വേഗം എഴുന്നേറ്റ് സിസ്റ്റന്റെ അടുക്കലേക്ക് ചെന്നു…….

തന്നെ ഡോക്ടർ വിളിക്കുന്നുണ്ട് ക്യാബിനിലേക്ക് ചെന്നാൽ മതി……

വിറയ്ക്കുന്ന ചുവടുകളോടെ സുധി ഡോക്ടറിന്റെ കാബിനിലേക്ക് പോയി…..

താൻ ആണോ ആ പേഷ്യാനെറ്റിന്റെ കൂടെ വന്ന ആൾ……

അതെ…. ഡോക്ടർ……

താൻ എന്റെ കൂടെ ഒന്ന് വന്നേ ഡോക്ടർ സുധീയെ കൂട്ടി അകത്തേക്ക് പോയി……

പേഷ്യൻസ് ഗർഭിണിയായിരുന്നു ശക്തമായ ബ്ലീ ഡിങ് കാരണം അത്‌ അ ബോ ർഷൻ ആയിപ്പോയി…….

ആ കുട്ടിയുടെ ശരീരത്തിൽ അടിയും തൊഴിയും കൊണ്ട് ചതയാത്ത ഒരു സ്ഥലം പോലും ബാക്കിയില്ല….. പോലീസിൽ അറിയിക്കേണ്ട കേസ് ആണ്…….. താനല്ലേ husband….

അല്ല ഡോക്ടർ ഞാനാണു ആ കുട്ടിയെ ഇവിടെ ഹോസ്പിറ്റൽ എത്തിച്ചത് ..

പേഷ്യന്റിന് ഓർമ്മ വരുമ്പോൾ ആ കുട്ടിയുടെ കയ്യിൽ നിന്ന് നമ്പർ വാങ്ങി വീട്ടുകാരെ വിവരം അറിയിക്കണം.. അതും പറഞ്ഞ് ഡോക്ടർ പുറത്തേക്കു ഇറങ്ങിപ്പോയി…..

സുധി അവളെ തന്നെ നോക്കി നിന്നു അവളുടെ നെറ്റിയിലെ മുറിവിലൂടെ പതിയെ തൊട്ടു… പതിയെ കണ്ണുകൾ തുറന്ന കാർത്തിക മുന്നിൽ നിൽക്കുന്ന സുധിയെ കണ്ടു പൊട്ടിക്കരഞ്ഞു..

അവന്റെ ശരീരത്തിലും മറ്റും പറ്റിയിരിക്കുന്ന ചോരപ്പാടുകൾ കണ്ടപ്പോൾ തന്നെ അവൾക്ക് മനസ്സിലായി അവനാണ് തന്നെ ഹോസ്പിറ്റലിൽ എത്തിച്ചതെന്ന്……..

പതിയെ ബെഡിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചവളെ സുധി താങ്ങി എഴുന്നേൽപ്പിച്ചു…

അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു പൊട്ടിക്കരഞ്ഞു…. മതിയായി സുധി എനിക്ക് ഈ ജീവിതം……. ഒരു തെറ്റും ചെയ്യാതെ… ഒരുപാട് ആയി…… ഒടുവിൽ സ്വന്തം കുഞ്ഞിനെപ്പോലും അയാൾ….. എന്നെയും കൊല്ലും…. എനിക്ക് ഇനി…….

ഞാൻ കൊണ്ടുപോട്ടെ…. എന്റേതാക്കട്ടെ….. ഞാൻ നോക്കിക്കൊള്ളാം….. ഈ മനസു അത്‌ എനിക്ക് തരാമോ……..

സുധി ഞാൻ…..

എന്താണ് പറയാൻ പോകുന്നതെന്ന് എനിക്കറിയാം….. മരിക്കാൻ ഞാൻ വിടില്ല… തനിയെ തലയുയർത്തി ജീവിക്കാൻ ആണെങ്കിൽ പോയിക്കോ…. ഞാൻ കാണും കൂട്ടായി…..

അല്ല… എന്നോടൊപ്പം ഒരുപാട് ആഗ്രഹിച്ച എസ് ജീവിതം ജീവിച്ചു തീർക്കാൻ വരുന്നെങ്കിൽ ഞാൻ കൊണ്ടുപോകും….

അച്ഛനും ചേട്ടന്മാർക്കും വേണ്ടി ജീവിച്ചു മതിയായെങ്കിൽ നമുക്ക് വേണ്ടി ഇനി ജീവിക്കാം നമ്മൾ ആഗ്രഹിച്ച ജീവിതം…..

സുധിയുടെ തോളിൽ ചേർന്നിരുന്ന ഓട്ടോയിൽ പോകുമ്പോൾ… ഒരിക്കൽ കൈവെള്ളയിൽ നിന്ന് ഊർന്നു പോയ ജീവിതം തിരികെ കിട്ടിയ സന്തോഷവും ആശ്വാസവുംആയിരുന്നു ഇരുവരിലും….

Leave a Reply

Your email address will not be published. Required fields are marked *