സസ്നേഹം
(രചന: മഴ മുകിൽ)
ഓരോ തവണയും സോഫിയുടെ ഫോൺ വരുമ്പോൾ ക്രിസ്റ്റി അത് കട്ട് ചെയ്തു വിട്ടു……
സോഫി വാട്സ്ആപ്പ് ൽ ക്രിസ്റ്റിക്കു മെസ്സേജ് അയച്ചു… ഓൺലൈനിൽ ഉണ്ടായിട്ടും ക്രിസ്റ്റി റിപ്ലൈ നൽകിയില്ല…..
നോക്കിയിരുന്നു മടുത്തപ്പോൾ സോഫി ഫോൺ മാറ്റിവച്ചു… കണ്ണുകൾ ഇറുക്കി അടച്ചു….. ചെന്നിയിലൂടെ കണ്ണുനീർ ഒഴുകി ഇറങ്ങി……..
ഒരു അനാഥക്ക് ഒരിക്കലും സ്നേഹം കൊതിക്കാൻ പാടില്ലേ… സ്നേഹിക്കപ്പെടാൻ പാടില്ലേ… അർഹത ഇല്ലാത്തതാണോ ഞാൻ മോഹിച്ചത്….
എന്റെ ഏകാന്തതയിൽ എനിക്ക് താങ്ങായി വന്നതാണ് ക്രിസ്റ്റി… ഒരേ ഓഫീസിൽ വർക്ക് ചെയ്യുന്നവർ…. എന്റെ ഇല്ലായിമയിൽ ഒതുങ്ങി കഴിയുമ്പോൾ ആണ്…… ഒരിക്കൽ ക്രിസ്റ്റി… പരിചയപ്പെടാനായി വന്നത്…..
താൻ എന്താണ് എല്ലാരിൽ നിന്നും ഇങ്ങനെ ഒഴിഞ്ഞു മാറി ഇരിക്കുന്നത്….
ഇതുപോലെ ഉള്ള പെൺകുട്ടിയെ ഞാൻ കണ്ടിട്ടില്ല…. എടൊ താൻ കുറച്ചു കൂടി സോഷ്യൽ ആയി പെരുമാറണം…….
പിന്നെ പിന്നെ ആ ചെറിയ കുശലന്വേഷണം….. ദീർഘ നേരം സംഭാഷണത്തിന് വഴിമാറി…… ഇടക്കെപ്പോഴോ ക്രിസ്റ്റി അവന്റെ ഇഷ്ടം തുറന്നു പറഞ്ഞു….. പക്ഷെ സോഫി ഒഴിഞ്ഞു മാറി…
എന്തിനാണ് സോഫി നീ എന്നിൽ നിന്നും ഒഴിഞ്ഞു മാറി നടക്കുന്നത്…. എന്നെ ഇഷ്ടം അല്ലെങ്കിൽ പറഞ്ഞാൽ മതി………… ഞാൻ ശല്യം ചെയ്യില്ല…
അങ്ങനെ ഒന്നുമില്ല ക്രിസ്റ്റി ഞാൻ ഒരു ഓർഫൻ ആണ്… എനിക്ക് നിങ്ങളെ സ്നേഹിക്കാൻ ഉള്ള അവകാശം ഉണ്ടോ എന്നെനിക്കറിയില്ല…..
ഞാൻ അതൊന്നും നോക്കിയല്ല സോഫിയെ ഇഷ്ടപെട്ടത്……. സ്നേഹം തോന്നുമ്പോൾ ജാതിയും മതവും,,, സ്വന്തവും ……. ഒന്നും നോക്കില്ല……… സ്നേഹം മാത്രം……
ഒഴിഞ്ഞു മാറിയവളെ വീണ്ടും വീണ്ടും വലിച്ചു ഇതിലേക്ക് ഇട്ടു………
പിന്നെ അങ്ങോട്ട് രണ്ടുപേരും അങ്ങ് മത്സരിച്ചു പ്രണയിക്കുവായിരുന്നു……. ഓഫീസിൽ പോലും ചിലരെങ്കിലും അവരുടെ സ്നേഹം അസൂയയോടെയാണ് നോക്കി കണ്ടത്…..
കഴിഞ്ഞ കുറെ ദിവസമായി ക്രിസ്റ്റി ഓഫീസിൽ വരുന്നില്ല ഇടയ്ക്കു അന്വേഷിച്ചപ്പോൾ അറിഞ്ഞു അവനു മനസു ചോദ്യം ആയിരുന്നെന്നു…. കേട്ടപ്പോൾ സോഫി തകർന്നു പോയി……
അവൾക്കു ആദ്യം അത് വിശ്വസിക്കാൻ ആയില്ല…. ഒടുവിൽ സഹപ്രവർത്തകർ ആരോ തന്നെ അവൾക്കു മനസമ്മതത്തിന്റെ ഫോട്ടോസ് കാണിച്ചു കൊടുത്തു……..
കണ്ട വിവരങ്ങൾ എല്ലാം സത്യം ആണോന്നു അവനിൽ നിന്നും തന്നെ അറിയണം എന്നോരു വാശി ഉണ്ടായിരുന്നു… അതുകൊണ്ടാണ് വിളിച്ചത്………
വീണ്ടും ഓർമ്മകൾ കുത്തി നോവിച്ചു…
സുഹൃത്തായ നിന്നെ പ്രണയിച്ചപ്പോൾ ആദ്യം സൗഹൃദം നഷ്ടമായി പിന്നാലെ പ്രണയവും…. ഒന്നും വേണ്ടായിരുന്നു നിന്നെ പരിചയ പെടേണ്ടായിരുന്നു എന്നൊക്കെ എനിക്കിപ്പോൾ തോന്നുന്നു…….. ക്രിസ്റ്റി………….
അനാഥാലയവും പള്ളിയും പ്രാർഥനയും ആയി ജീവിച്ചിരുന്ന എന്നിലേക്ക് നീ എന്തിനാണ് കടന്നുവന്നത്…..
സ്നേഹിക്കാനോ സ്വന്തം എന്ന് പറയാനോ ആരും ഇല്ലാതിരുന്ന എനിക്ക് നീ എന്തിനാണ് എല്ലാമെല്ലാം ആയതു എന്നിട്ടു ഇപ്പോൾ നീ എന്നെ വലിച്ചെറിയുന്നത് എന്തിനാണ്……..
നീ എന്നോട് കാണിച്ചിരുന്ന സ്നേഹം പോലും കള്ളമായിരുന്നോ……
നിനക്കായി ഹൃദയത്തിൽ ഞാൻ സൂക്ഷിച്ച സ്നേഹവും സ്ഥാനവും ഒക്കെ വെറുതെ ആയിരുന്നോ…… എന്നെ ഒരു വാക്കു കൊണ്ട് നിനക്ക് എങ്ങനെ ഒഴിവാക്കാൻ കഴിഞ്ഞു……
സാരമില്ല ക്രിസ്റ്റി..എന്റെ കണ്ണുനീരിന്റെ ശാപം പോലും നിന്നിൽ ഏൽക്കാതിരിക്കാൻ ഞാൻ പ്രാർഥിച്ചോളാം…ആർക്കും ഈ സോഫി ഒരു ഭാരം ആകില്ല…
സോഫി നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു….. അല്ലെങ്കിൽ തന്നെ ജീവിതത്തിൽ ആരെങ്കിലും കൂട്ടായി വരും എന്ന് കരുതിയത് എന്റെ തെറ്റ് ആണ്…
ഇതു വരെ കിട്ടാത്ത സ്നേഹം ഒരാളിൽ നിന്നും കിട്ടിയപ്പോൾ ആ ആളിലേക്ക് മാത്രം ആയി ഒതുങ്ങിപ്പോയി…..
അയാൾ മാത്രം ആണ് എല്ലാം എന്ന് ഓർത്തു സ്നേഹിച്ചും സ്നേഹിക്കപ്പെടാനും ഒരുപാട് കൊതിച്ചും പോയി…………. പക്ഷെ അയാൾക്ക് താൻ വെറുമൊരു നേരം പോക്ക് ആയിരുന്നു….
എന്നറിഞ്ഞപ്പോൾ പെട്ടെന്ന് ഒരു ദിവസം ഒന്നും വേണ്ടെന്നു പറഞ്ഞു വലിച്ചെറിഞ്ഞപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല…… ജീവിതം തന്നെ അവസാനിപ്പിക്കാൻ തോന്നി……
സോഫി നേരെ കടൽക്കരയിലെ ഒഴിഞ്ഞ ബെഞ്ചിൽ ഏറെ നേരമിരുന്നു…. വീശിയടിക്കുന്ന കാറ്റിൽ പാറിപന്ന തലമുടിയിഴകളെ ഒതുക്കി വച്ചു കടലിലേക്ക് നോക്കിയിരുന്നു…..
ഓരോ തവണയും കരയെ ചുംബിച്ചു പോകുന്ന കടൽതിരയെ നോക്കിയിരുന്നു… ആ തിരയുടെ വരവിനായി കാത്തിരിക്കുന്ന തീരത്തെ പോലെ സോഫിയും….
ഇല്ല ക്രിസ്റ്റി ഞാൻ നിനക്കായി കാത്തിരിക്കില്ല…. തിര മടങ്ങി വരുമെന്ന് തീരത്തിനു ഉറപ്പാണ്… പക്ഷെ എന്നെ വേണ്ടെന്നു പറഞ്ഞു വലിച്ചെറിഞ്ഞ നിനക്കായി ഞാൻ കാത്തിരിക്കുന്നതിൽ എന്ത് അർഥം ആണുള്ളത്………………..
ദിവസങ്ങൾ കടന്നുപോകെ ക്രിസ്റ്റി എന്ന അദ്ധ്യായം സോഫി മനഃപൂർവം മറന്നു….
പുതിയ തീരുമാനവുമായിഅവൾ മുന്നോട്ടു പോയി……..
ഒരിക്കൽ ഓഫീസിൽ നിന്നും മഠത്തിലേക്കു ചെല്ലുമ്പോൾ ആരൊക്കെയോ അവിടെ ഇരിപ്പുണ്ടായിരുന്നു…….
സോഫിയെ കണ്ട ഉടനെ ഫാദർ അവളെ അടുത്തേക്ക് വിളിച്ചു……
ഇതാണ് ഞാൻ പറഞ്ഞ ഞങ്ങളുടെ സോഫി മോൾ….. ഫാദർ അവിടെ ഇരുന്നവരുടെ അടുത്തേക്ക് അവളെ കൂട്ടി കൊണ്ട് പോയി…..
ഇതാണ്…. മേടയിലെ ഇട്ടിച്ചൻ….. ഇട്ടിച്ചന്റെ മോൻ സണ്ണി………. കൂട്ടത്തിലെ കാണാൻ സുമുഖനും സുന്ദരനും ആയ ആൾ… അയാൾ സോഫിയെ നോക്കി പുഞ്ചിരിച്ചു
സോഫി കാര്യം മനസിലാകാതെ പകച്ചുനിന്നു….. മോൾ ഇങ്ങനെ ഒന്നും മനസിലാകാതെ നിൽക്കേണ്ട…… ഇട്ടിച്ചനും സണ്ണിയും ഇവിടെ വന്നത് ഒരു ആലോചനയും ആയിട്ടാണ്…..
സണ്ണി മോളെ….. ഇവിടെ പള്ളിയിൽ വരുമ്പോൾ കണ്ടിട്ടുണ്ട്…. അവനു മോളെ വിവാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ട്… മോളുടെ അഭിപ്രായം അറിഞ്ഞാൽ…. കൊള്ളാമായിരുന്നു… അതിനാണ്…….
എനിക്കൊന്നു സംസാരിക്കണം ഫാദർ സോഫിയോട്…..സണ്ണിയാണ് അത് പറഞ്ഞത്……
അതിനെന്താ നിങ്ങൾ പരസ്പരം സംസാരിക്കു….
സണ്ണിയും സോഫിയുമായി പുറത്തേക്കിറങ്ങി….. സണ്ണി ആദ്യം തന്നെ അവനെ പരിചയപ്പെടുത്തി.. ഞാൻ ഒരു ബിസിനസ് മാൻ ആണ് എനിക്ക് സോഫിയെ കണ്ടു ഇഷ്ടമായി….
ഇവിടെ ഫാദർമായി സംസാരിച്ചപ്പോൾ സോഫിയെ കുറിച്ച് എല്ലാം അറിഞ്ഞു… സോഫിക്കൂ എന്നെ ഇഷ്ടം ആയോ….. എങ്കിൽ നമുക്ക് ഈ ആലോചനയുമായി മുന്നോട്ടു പോകാം………….. എനിക്ക് സോഫിയുടെ മറുപടി അറിയണം…….
ഞാൻ ഇന്ന് ആദ്യമായിട്ടാണ് നിങ്ങളെ കാണുന്നത്.. കണ്ടുടനെ ഇഷ്ടം ആകാൻ ഇതു സിനിമയൊന്നും അല്ലല്ലോ…. എന്നെക്കുറിച്ചു നിങ്ങളറിയാത്ത ഒരു കാര്യം ഉണ്ട്……
സണ്ണി അവളെ കേൾക്കാൻ ആയി നിന്നു….
എനിക്കൊരു പ്രണയം ഉണ്ടായിരുന്നു.. എന്റെ കൂടേ വർക്ക് ചെയ്യുന്ന ക്രിസ്റ്റി എന്നൊരാളുമായി… ഒരുപാട് നാൾ എന്റെ പുറകെ നടന്നു….
ഒഴിഞ്ഞു മാറിയ എന്നെ. അയാൾ സ്നേഹിച്ചു തോൽപ്പിച്ചു.. ആ സ്നേഹം സത്യം എന്ന് കരുതിയ ഞാൻ വെറും മണ്ടിയായിരുന്നു….
ഇപ്പോൾ അയാൾ മറ്റൊരു പെണ്ണുമായി മനസുചോദ്യം കഴിഞ്ഞു…….. ഇതൊന്നും നിങ്ങൾ അറിയാൻ വഴിയില്ല……സോഫി പറഞ്ഞു നിർത്തി……..
സോഫി ഇപ്പോൾ അയാളെ സ്നേഹിക്കുന്നുണ്ടോ….. സണ്ണിയുടെ ചോദ്യം വളരെ പെട്ടെന്നു ആയിരുന്നു…..
ഇന്നയാൾ മറ്റൊരു പെണ്ണിന്റെതാണ്…. അത് എനിക്കറിയാം… ആ ഓർമ്മ എന്നിൽ ഉണ്ട്…. പൂർണ്ണമായി മറന്നു എന്ന് ഞാൻ പറഞ്ഞില്ല.. കുറച്ചു സമയം എടുക്കും…..
അതുവരെ കാത്തിരിക്കാൻ ഞാൻ തയ്യാറാണ്…… അപ്പോൾ ഈ ആലോചനയും ആയി മുന്നോട്ടു പോകാമല്ലോ……
സോഫി അതിനൊന്നു മൂളി…….
ആറു മാസങ്ങൾക്കു ശേഷം ഇന്നാണ് സോഫിയുടെയും സണ്ണിയുടെയും വിവാഹം… ഓഫീസിൽ എല്ലാപേരെയും സോഫിവിളിച്ചിരുന്നു…
അവൾക്കു കിട്ടിയത് ഏതോ പുളിക്കൊമ്പ് ആണെന്ന് എല്ലാരും അടക്കം പറഞ്ഞു………
ക്രിസ്റ്റി കാണുകയായിരുന്നു സോഫിയെയും അവളുടെ ചെക്കനെയും……..
സോഫി ജോലി രാജിവെച്ചെന്നു പിന്നിട് ആണ് അറിഞ്ഞത് അവൾക്കു ഇനി ഒരു ജോലിയുടെ ആവശ്യം ഇല്ലെന്നു……
ഇന്നാണ് കമ്പനിയുടെ പുതിയ എംഡി ചാർജ് എടുക്കുന്നത്…. എല്ലാപേരും എം ഡി യെ സ്വീകരിക്കാൻ കാത്തു നിന്നു………. കാറിൽ നിന്നും ഇറങ്ങിയ ആളെ കണ്ടു എല്ലാപേരും ഞെട്ടി പോയി…. സോഫി………
കമ്പനിയുടെ ഭൂരിഭാഗം ഷെയർ വാങ്ങിയത് സണ്ണിയും ഇട്ടിച്ചനും ആയിരുന്നു….. അവിടേക്കാണ് സോഫിയെ എം ഡി ആയി കൊണ്ടുവന്നത് ……..ക്രിസ്റ്റി അസൂയയോടെ ആണ് ഇരുവരെയും നോക്കിയത്……..
കേബിനിൽ അവളെ ഇരുത്തി സണ്ണി മാറിനിന്നു നോക്കി… സൂപ്പർ… എന്ന് കാണിച്ചു….
എത്ര തവണയ ചോദിച്ചു…. ഇച്ചായൻ അനാഥ ആണെന്ന് അറിഞ്ഞിട്ടും എന്നെ വിവാഹം കഴിച്ചത്………
അതിന്റെ ഉത്തരം ഇനി പറയാം…… നിന്നെ ഞാൻ തിരഞ്ഞെടുത്ത അതെ ഓർഫനേജിലെ അന്തേ വാസി ആയിരുന്നു എന്റെ അപ്പനും അമ്മയും……
അതുകൊണ്ട് മാത്രം അല്ല നിന്നെ ഞാൻ തിരഞ്ഞെടുത്തത്…… നിന്നെ എനിക്ക് അത്രയും ഇഷ്ടം ആയിട്ടാണ്…..
പിന്നെ ഇവിടെ നിന്നെ എം ഡി ആക്കിയത് ക്രിസ്റ്റിയോടുള്ള ചെറിയ പകരം വീട്ടൽ അത്രയെങ്കിലും ഞാൻ ചെയ്യണ്ടേ പെണ്ണെ നിനക്ക് വേണ്ടി…
സോഫിയെ തന്റെ മാറോടു ചേർത്തു സണ്ണി ചോദിച്ചപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തൂവി… എനിക്ക് കർത്താവു ഇച്ചായനെ തന്നതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം….