മകൾക്ക് പ്രായം ഇത്രയായി എന്നൊന്നും ജാതിയുടെ കാര്യത്തിൽ മാറ്റി നിർത്തില്ല. ഒടുവിൽ ആ കൊച്ചിന് തന്നെ മതിയായി കാണും. എന്തായാലും ജാതിയും മതവും ഒന്നും നോക്കാത്തത് നല്ലതാണ് പയ്യൻ

(രചന: മഴമുകിൽ)

രാവിലെ കവലയിൽ കൊടുമ്പിരി കൊണ്ട ചർച്ച ഇതായിരുന്നു. വേണു മാഷിന്റെ മകൾ ശരണ്യ ഓട്ടോ ഓടിക്കുന്ന വിനയന്റെ ഒപ്പം ഒളിച്ചോടി… പിന്നെ ആ വാർത്ത എങ്ങനെ പടരാതിരിക്കും കാട്ടു തീ പോലെ.

കേട്ടവർ മൂക്കത്തു വിരൽ വച്ചു. പ്രായം പത്തു മുപ്പത്തിമൂന്ന് ആയില്ലേ… പിന്നെങ്ങനെ…. ചായക്കടക്കാരൻ പരമു പകുതിയിൽ നിർത്തി…..

എടോ 33 വയസ്സായെങ്കിലും ആ പെൺകൊച്ചിനും ജീവിക്കണ്ടേ? അതൊരു ചെറുക്കന്റെ കൂടെ ഓടി പോയതിന് ഇങ്ങനെയൊക്കെ പറയേണ്ട കാര്യം എന്താ.

ഇതൊക്കെ നാട്ടിൽ നടക്കുന്നത് സഹജമാണ്. എവിടെയെങ്കിലും ആരെങ്കിലും ഒന്ന് ഓടിയെന്നോ പെറ്റന്നോ അറിഞ്ഞാൽ പിന്നെ അതിന്റെ പിന്നാലെ ആയി നാട്ടുകാർക്ക് വേറെ ഒരു പണിയും ഇല്ലാതെ.

എത്രകാലമായി ആ പെൺകുട്ടിയെ ഓരോരുത്തരായി വന്ന പെണ്ണ് കണ്ടിട്ട് പോകുന്നു വേണു മാഷ് എല്ലാവർക്കും ചായയും പലഹാരവും വാങ്ങി വിളമ്പിയത് മിച്ചമായി.. തള്ള ഇല്ലാത്ത ഒരു പെൺകുട്ടി.

അതിനും ഒരു ജീവിതം വേണമെന്നു തോന്നി കാണും. സമ പ്രായക്കാരുടെ ഒക്കെ ഒക്കത്തെ ഒന്നും രണ്ടും കുട്ടികളെ വച്ചുകൊണ്ട് പോകുമ്പോൾ അവളും ഒരു പെണ്ണല്ലേ ആഗ്രഹങ്ങൾ ഇല്ലാതിരിക്കുമോ

അല്ലെങ്കിൽ തന്നെ ഇത്രയ്ക്ക് വിഷമിക്കാൻഎന്താ വിനയൻ നല്ലൊരു പയ്യനാണ്. അധ്വാനിച്ച് കുടുംബം പുലർത്തുന്ന ഒരു ചെറുപ്പക്കാരൻ.

രണ്ട് സഹോദരിമാരെ വിവാഹം കഴിച്ച് അയപ്പിച്ച്. സ്വന്തമായി ഒരു കൂരയും ആക്കിയപ്പോഴേക്കും അവനു പ്രായം 38 ആയി. അത് അവന്റെയും കുറ്റം കൊണ്ടല്ലല്ലോ.

ഇവര് തമ്മിൽ എങ്ങനെ ഇത്ര കമ്പനി ആയെന്ന ഞാൻ ആലോചിക്കുന്നത്.

വേണു മാഷിന് ഇടയ്ക്കിടയ്ക്ക് സുഖമില്ലാതെ ആകുമ്പോൾ വിനയന്റെ ഓട്ടോറിക്ഷയിൽ ആണ് ഹോസ്പിറ്റലിൽ എത്തിക്കുന്നത്. അങ്ങനെയുള്ള പരിചയമാവാനേ സാധ്യതയുള്ളൂ.

നിങ്ങളോട് ഇത് ആരാ പറഞ്ഞത്..

രാവിലെ വേണു മാഷ് നോക്കുമ്പോൾ മോളെ കാണാനില്ല. അങ്ങനെ നടത്തിയ പരിശോധനയിലാണ് ഒരു ലെറ്റർ എഴുതി വെച്ചിട്ട് ആ ചെക്കനോടൊപ്പം പോയത്.

ആ ചെറുക്കന്റെ സ്വഭാവം വച്ച് നോക്കുകയാണെങ്കിൽ മര്യാദയ്ക്ക് വേണുമാഷിനോട് ചോദിച്ചാൽ തന്നെ വിവാഹം കഴിപ്പിച്ചു കൊടുക്കുമായിരുന്നല്ലോ. ഇവരെന്തിനാ ഒളിച്ചോടിയത് അതാണ് എനിക്ക് മനസ്സിലാവാത്തത്.. പരമുവിന്റെ സംശയം അതായിരുന്നു.

വേണു മാഷ് ജാതിയിലെ കൂടിയതും വിനയൻ ജാതിയിൽ കുറഞ്ഞതും. മകൾക്ക് പ്രായം ഇത്രയായി എന്നൊന്നും ജാതിയുടെ കാര്യത്തിൽ മാറ്റി നിർത്തില്ല. ഒടുവിൽ ആ കൊച്ചിന് തന്നെ മതിയായി കാണും.

എന്തായാലും ജാതിയും മതവും ഒന്നും നോക്കാത്തത് നല്ലതാണ് പയ്യൻ നല്ലവനാ..

വിനയനോടൊപ്പം പോകുമ്പോഴും മായയുടെ മനസ്സ് മുഴുവനും അച്ഛനെ കുറിച്ചുള്ള ചിന്തകൾ ആയിരുന്നു. ഒന്നു വയ്യാതായാൽ പോലും നോക്കാൻ ആരുമില്ല. അങ്ങനെയുള്ള അച്ഛനെ ഇട്ടിട്ടാണ് വിനയോടൊപ്പം ഇറങ്ങിവന്നത്.

ചുറ്റുവട്ടത്തുള്ളവരുടെ കൂക്കുവിളിയും ചൂളമടിയും ഒക്കെ കേട്ട് വയ്യാതായി. അച്ഛനു ഒന്നു വയ്യാതായാൽ പോലും സഹായിക്കാൻ ആരുമില്ല.

എത്രയോ ദിവസം പേടിച്ചരണ്ട് ആ വീട്ടിൽ കഴിഞ്ഞു കൂടിയിട്ടുണ്ട്. മരുന്നിന്റെ ക്ഷീണത്തിൽ അച്ഛൻ ഉറങ്ങിപ്പോകും. കതകി ൽ മുട്ടുന്നതും തട്ടി വിളിക്കുന്നതും കേട്ട് ഉറങ്ങാതെ കിടന്നിട്ടുണ്ട്..

പലപ്പോഴായി വിനയൻ സഹായത്തിന് എത്തുമ്പോൾ. എന്തോ അയാളോട് ഒരല്പം അടുപ്പം തോന്നി. ഒരുപാട് തവണ കാണുകയും ഇടപഴകുകയും ഒക്കെ ചെയ്തപ്പോൾ നല്ലൊരു മനുഷ്യനാണെന്ന് തോന്നി.

വീട്ടിൽ അമ്മ മാത്രമേ ഉള്ളൂ. സഹോദരിമാരെ വിവാഹം കഴിപ്പിച്ചയച്ചു. ഒരുപാട് പെണ്ണുകണ്ടു നടന്നതാണ് പക്ഷേ ഒന്നും ശരിയായില്ല പിന്നെ അതങ്ങ് നിർത്തിവച്ചു.

മായയോട് ഇടപെട്ടപ്പോൾ എന്തോ അയാൾക്ക് പറ്റിയ കൂട്ടാണ് എന്ന് തോന്നി.അങ്ങനെയാണ് ജീവിതത്തിലേക്ക് ക്ഷണിക്കുന്നത് തന്നെ. പക്ഷേ ആദ്യമെല്ലാംമായ ഒഴിവുകിഴിവുകൾ പറഞ്ഞു മാറി.

അച്ഛനും വിനയനോട് ഒരിഷ്ടം ഉണ്ടായിരുന്നു. ഒടുവിൽ മായ തന്നെ അച്ഛനോട് തുറന്നു പറഞ്ഞു വിനയനെ ഇഷ്ടമാണെന്ന്.

നമ്മുടെ ജാതി അല്ല വിനയൻ..

ഒരു ആപത്ത് വരുമ്പോൾ നമ്മളെ സഹായിക്കുന്നതിന് ഈ ജാതിയും മതവും ഒന്നും പ്രശ്നമല്ലല്ലോ അച്ഛാ…

അച്ഛൻ ഒരു അധ്യാപകനാണ് അതുകൊണ്ട് ആ ഒരു നിലവാരത്തിൽ നിന്ന് വേണം ചിന്തിക്കാൻ.

അതല്ല മോളെ ഞാൻ ഉദ്ദേശിച്ചത്.

അതെന്തായാലും ഞാൻ പറയാനുള്ളത് പറഞ്ഞു എന്നെ ഉള്ള അച്ഛാ.അച്ഛനും ഞാനും മാത്രമാണ് ഈ വീട്ടിൽ. ഒന്നു വയ്യാതായാൽ പോലും ഒരു സഹായത്തിന് അപ്പുറത്തുനിന്ന് ഇപ്പുറത്തുനിന്നും ഒന്നും ആരും വരില്ല.

അയാൾ മാത്രമാണ് ഏത് പാതിരാത്രിയിലും വന്ന് അച്ഛനെ ഹോസ്പിറ്റലിൽ എത്തിക്കാൻ എന്നെ സഹായിക്കുന്നത്. മറ്റൊരു ദുരുദ്ദേശവും ഇല്ലാതെ.

നിങ്ങൾക്ക് തമ്മിൽ പരസ്പരം ഇഷ്ടമാണെങ്കിൽ പിന്നെ ഞാൻ ഇനി എന്തു പറയാൻ. അവനോട് എനിക്കും ഇഷ്ട കുറവ് ഒന്നുമില്ല.

അങ്ങനെ അച്ഛൻ പോലും എതിർപ്പില്ലാതെ ഇരിക്കുകയായിരുന്നു.

ഇടയ്ക്ക് വെച്ച് അച്ഛൻ പഠിപ്പിച്ച ഒരാൾ ഹോസ്പിറ്റലിൽ വച്ച് യാദൃശ്ചികമായ അച്ഛനെ കാണാൻ ഇടയായി. അയാളുടെ നോട്ടവും ഭാവവും ഒന്നും തന്നെ ആദ്യം മുതലേ മായക്ക് ഇഷ്ടമായില്ല.

പക്ഷേ അയാൾ അച്ഛനോട് അടുത്ത് ഇടപഴകിയത് തന്നെ മറ്റെന്തോ ഉദ്ദേശത്തിലായിരുന്നു. ഇടയ്ക്കിടയ്ക്ക് അച്ഛനെ വന്നു കാണാനും മറ്റും തുടങ്ങി.

പതിയെ പതിയെ അതൊരു വിവാഹാലോചനയിൽ എത്തിച്ചേർന്നു. ബിസിനസ് ആവശ്യങ്ങളുമായി നടക്കുമ്പോൾ അയാൾ വിവാഹത്തെക്കുറിച്ച് ഒന്നും ചിന്തിച്ചില്ലായിരുന്നു പോലും. അച്ഛനെ അങ്ങനെയാണ് അയാൾ പറഞ്ഞു വിശ്വസിപ്പിച്ചത്.

പതിയെ പതിയെ അച്ഛനും ആ വഴിക്ക് ചിന്തിക്കാൻ തുടങ്ങി. വിനയന്റെ കാര്യം സംസാരിക്കുന്നത് പോലും ഇഷ്ടമില്ലാത്ത അവസ്ഥ.

അയാൾ വലിയ സ്ഥിതിയിലൊക്കെയാണെന്ന് അച്ഛനെ കാണിച്ചുകൊടുത്തു.

മകളുടെ ഭാവനമായ ജീവിതം മുന്നിൽ കണ്ടു അച്ഛനും അയാളുടെ വലയിൽ വീണു.

ഒടുവിൽ അച്ഛനോട് എന്നും വഴക്കിടേണ്ടിവന്നു വിനയന്റെ കാര്യത്തെക്കുറിച്ച് പറഞ്ഞു.

വിനയനും അച്ഛന്റെ മാറ്റം അറിയുന്നുണ്ടായിരുന്നു.

ഒരു ദിവസം ആരോടും പറയുക പോലും ചെയ്യാതെ അയാൾ അമ്മാവൻ എന്നു പറഞ്ഞു ഒരാളെ കൂട്ടി വന്ന് വിവാഹമാലോചിച്ചു.

വന്ന ആൾ ആണെങ്കിൽ ഒരു വിടുവായനായിരുന്നു . അയാളുടെ നോട്ടവും ഭാവവും ഒക്കെ കണ്ടപ്പോൾ എന്തോ പിശക് തോന്നി. അച്ഛനാണെങ്കിൽ ഇതൊന്നും മനസ്സിലാവുന്നതുമില്ല. അവരുടെ പ്രൗഡിയെയും പ്രതാപത്തെയും കുറിച്ച് പറയുന്ന പൊള്ള വാക്കുകളിൽ മയങ്ങി ഇരിക്കുകയാണ്.

ചെറുക്കനും പെണ്ണിനും തമ്മിൽ എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആയിക്കോട്ടെ അല്ലേ മാഷേ.നമ്മുടെ കാലമൊന്നുമല്ലല്ലോ ഇപ്പോൾ..

മഹേഷിന് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ അകത്തു പോയി മോളോട് സംസാരിക്ക്.

മോളെ മായേ….

അച്ഛൻ വിളിക്കുന്നത് കേട്ടപ്പോൾ എതിർക്കാൻ തോന്നിയില്ല.

കണ്ടില്ലേ പേരുകൾ തന്നെ എന്ത് സാമ്യമാ മഹേഷും മായയും… അമ്മാവൻ അതു പറഞ്ഞു വെറ്റില കറ പുരണ്ട വായ തുറന്ന് ചുരിച്ചു..

മഹേഷ് മായയുടെ മുറിയിലേക്ക് എത്തി.

അവൾ അസഹ്യതയോടെ കുറച്ചു മാറിനിന്നു.

തനിക്ക് എന്നെ കാണുമ്പോൾ മാത്രം എന്താണ് ഈ വെപ്രാളവും പരവേശവും ആ ഓട്ടോക്കാരനെ കാണുമ്പോൾ ഒരു കുഴപ്പവും ഇല്ലല്ലോ.

താൻ എന്തിനാ ആവശ്യമില്ലാത്ത കാര്യങ്ങൾ ഒക്കെ സംസാരിക്കുന്നത് മായയും ഒട്ടും വിട്ടുകൊടുത്തില്ല.

ആവശ്യമില്ലാത്ത കാര്യങ്ങളോ..ഇനി മേലിൽ അവനുമായി സംസാരിക്കുന്നതോ ഓട്ടോയിൽ കയറുന്നതോ ഞാൻ കണ്ടു പോകരുത്.

അതു പറയാൻ താൻ ആരാണ്. വിവാഹമൊന്നു ആലോചിച്ചതല്ലേ ഉള്ളൂ അല്ലാതെ കെട്ടൊന്നും കഴിഞ്ഞില്ലല്ലോ. ഇപ്പോഴേ ഭരിക്കാൻ ഒന്നും വരണ്ട.

നിന്റെ അച്ഛൻ ഉണ്ടല്ലോ അയാൾ ഞാൻ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട് ഉടനെ തന്നെ വിവാഹം കാണും. ഇപ്പോൾ ഞാൻ എന്തു പറഞ്ഞാലും അതാണ് ആ കിഴവന് വേദവാക്യം.

ഞാൻ എന്തെങ്കിലും ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് നേടിയെടുത്തിട്ടേ ഉള്ളൂ ഇതുവരെ നിന്റെ കാര്യത്തിലും അത് അങ്ങനെ തന്നെയായിരിക്കും..

അയാൾ പുറത്തേക്ക് ഇറങ്ങി പോയപ്പോൾ മായ്ക്കൊന്നു പൊട്ടിക്കരയണം എന്ന് തോന്നി.

അച്ഛൻ എന്ത് അറിഞ്ഞിട്ടാണ് ഈ വിവാഹം ഉറപ്പിക്കാൻ ഇത്രയും ധൃതി കാണിക്കുന്നത്. അച്ഛൻ ഉദ്ദേശിക്കുന്നത് പോലെയുള്ള ഒരാൾ അല്ല അയാൾ. അയാളുടെ സംസാരവും പെരുമാറ്റവും ഒന്നും എനിക്ക് അത്ര ഇഷ്ടപ്പെടുന്നില്ല.

നിന്റെ മനസ്സിൽ വിനയനോടുള്ള ഇഷ്ടം കൊണ്ടാണ് ഇങ്ങനെയൊക്കെ തോന്നുന്നത് മഹേഷ് നല്ല മനുഷ്യനാണ് അതുപോലെ സാമ്പത്തികവും ഉണ്ട്. അതുകൊണ്ട് എന്തായാലും ഈ വിവാഹം നടക്കും.

അയാളുടെ നിർദ്ദേശം അനുസരിച്ച് വിവാഹം അധികം ആരെയും അറിയിക്കാതെ രജിസ്റ്റർ ചെയ്യാം എന്നൊക്കെയാണ് തീരുമാനിച്ചിരിക്കുന്നത്. അച്ഛനാണെങ്കിൽ അയാൾ പറയുന്നതിൽ മുഴുവൻ കണ്ണുമടച്ച് വിശ്വസിച്ചിരിക്കുകയാണ്.

അല്ല മഹേഷേ ഒരേ ഒരു പെൺകുട്ടിയേ ഉള്ളൂ അതിന്റെ വിവാഹം കുറച്ച് ആർഭാടമായി നടത്തണമെന്നാണ് എന്റെ ആഗ്രഹം.

എന്റെ മാഷേ ചുറ്റിലും അസൂയക്കാരൻ ആണ് ഇല്ലാത്തതും വല്ലാത്തതും ഒക്കെ പറഞ്ഞുണ്ടാക്കും. എന്തിനാ വെറുതെ നമുക്ക് പണച്ചെലവും പരിഹാസവും. അതുകൊണ്ട് രജിസ്ട്രാഫീസിൽ വച്ച് കെട്ടുനടത്തുന്നതാണ് എനിക്ക് താല്പര്യം.

പിന്നെ ഇനി ഞാനെന്തു പറയാനാ നിന്റെ ആഗ്രഹം പോലെ തന്നെ നടക്കട്ടെ.

അങ്ങനെയല്ല ഏർപ്പാടുകളും അയാൾ തന്നെ ചെയ്തു.

വിനയനെ വിളിച്ചു കാര്യങ്ങൾ എല്ലാം മായ പറഞ്ഞു. ഇവിടെയോ ഒരു ചതി നടക്കുന്നുണ്ട് വിനയ. എന്തെങ്കിലും ചെയ്ത എന്നെ ഒന്ന് രക്ഷപ്പെടുത്താമോ. അങ്ങനെയാണ് ഒളിച്ചോടേണ്ട അവസ്ഥ പോലും വന്നത്.

സംഭവം അറിഞ്ഞ മഹേഷ് വീട്ടിലെത്തിയിരുന്നു. അച്ഛനെ ഉപദ്രവിക്കാൻ ശ്രമിച്ചു എന്നൊക്കെയാണ് അറിഞ്ഞത്.

അയാളുടെ അന്നേരത്തെ ഭാവുമാറ്റം കണ്ട് അച്ഛൻ പോലും ഭയന്നുപോയി.

അച്ഛൻ പോലീസിൽ പരാതിപ്പെട്ടതിനെ അനുസരിച്ച്. പോലീസുകാർ നടത്തി അന്വേഷണത്തിലാണ് അറിയാൻ കഴിഞ്ഞത് അയാൾ ഒരു വിവാഹ തട്ടിപ്പുകാരൻ ആണെന്ന്.

ഭഗവതി നീ എന്റെ കുഞ്ഞിനെ കാത്തു രക്ഷിച്ചു. അവൾ ഒരു നൂറു തവണ പറഞ്ഞതാണ് അവൻ തട്ടിപ്പുകാരൻ ആണെന്ന്. എന്നിട്ടും താൻ അത് വിശ്വസിച്ചില്ല അതുകൊണ്ടല്ലേ എന്റെ കുഞ്ഞിന് വിനയനോടൊപ്പം ഇറങ്ങി പോകേണ്ടി വന്നത്.

ഒടുവിൽ മാഷ് തന്നെ ഇതുവരെയും വീട്ടിലേക്ക് വിളിച്ചു… തെറ്റ് തിരുത്തി…

വലിയ ആർഭാടം ഒന്നുമില്ലാതെ അമ്പലത്തിൽ വച്ച് ഒരു താലികെട്ട് ചടങ്ങും നാട്ടുകാർ കുറച്ചുപേരെ വിളിച്ച് സദ്യയും കൊടുത്തു.. അങ്ങനെ അത് ഭംഗിയായി നടന്നു.

പരമു നായരുടെ കടയിലെ ചർച്ചയ്ക്ക് ഒരു അവസാനമായി…

Leave a Reply

Your email address will not be published. Required fields are marked *