മിന്നുകെട്ടു
(രചന: മഴ മുകിൽ)
എന്റെ അച്ചായാ ഞാൻ പറഞ്ഞത് സത്യമാണ്…. ഞാൻ കണ്ടതാ അപ്പച്ചൻ രാത്രിയിൽ ആ റീത്ത ചേച്ചിയുടെ മുറിയിൽ നിന്നും ഇറങ്ങി വരുന്നത്….
എന്റെ ക്ലാരെ നീ ആരെകുറിച്ച് എന്താണ് പറയുന്നത് എന്ന് ഓർമ ഉണ്ടോ…… അലക്സ് അവളോട് കയർത്തു…..
അച്ചായനെ വിഷമിപ്പിക്കാൻ വേണ്ടി ഞാൻ പറഞ്ഞതല്ല… ഞാൻ കണ്ട കാര്യം പറഞ്ഞെന്നെ ഉള്ളു…….
അലസ് ആലോചനയോടെ കട്ടിലിൽ ഇരുന്നു….
അച്ചായൻ എന്തുവാ ഈ ആലോചിച്ചു കൂട്ടുന്നെ……… ക്ലാര അലെക്സിന്റെ തോളിൽ ചാഞ്ഞകൊണ്ട് ചോദിച്ചു……
എനിക്ക് പത്തു വയസും ആനി മോൾക്ക് അഞ്ചു വയസും ഉള്ളപ്പോൾ ആണ് അമ്മച്ചി മരിച്ചത്.. അവിടുന്ന് ഇങ്ങോട്ട് ഞങ്ങളെ നോക്കി വളർത്തിയതൊക്കെ അപ്പച്ചൻ ആയിരുന്നു….
എല്ലാരും നിർബന്ധിച്ചു അപ്പച്ചനെ ഒരു വിവാഹത്തിന്…
പക്ഷെ അപ്പച്ചൻ സമ്മതിച്ചില്ല…. അമ്മച്ചിയുടെ സ്ഥാനത്തു മറ്റൊരാളെ കാണാൻ കഴിയില്ലെന്ന് പറഞ്ഞു……. അങ്ങനെ ഉള്ള അപ്പച്ചൻ ഇപ്പോൾ…..
റീത്ത ചേച്ചിയുടെ മുറിയിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടെന്നു പറഞ്ഞാൽ….. എനിക്കെന്തോ……
നീ ഇതിനു മുൻപ് ഇങ്ങനെ എന്തെങ്കിലും കണ്ടിട്ടുണ്ടോ കൊച്ചേ……
ഇല്ല ഇച്ചായ ഞാൻ ഇന്നു ആദ്യമായിട്ട് കാണുന്നതാ…….ഇതിനുമുൻപ് ഒന്നും ഞാൻ ഒന്നും കണ്ടിട്ടില്ല……. അച്ചായൻ അത് വിട്ടേക്ക് എന്നിട്ട് കിടക്കാൻ നോക്കു… നേരം ഇപ്പോൾ തന്നെ ഒരുപാട് ആയി…..
ക്ലാര ലൈറ്റ് ഓഫ് ചെയ്തു അലക്സിയുടെ നെഞ്ചിൽ മുഖം ചേർത്തു കിടന്നു…… അലക്സ് അവളെ ഒന്നുകൂടി ചേർത്തു പിടിച്ചു അവളുടെ നെറ്റിയിൽ ചുംബിച്ചു…..
ക്ലാരെ…. എടി അപ്പച്ചൻ ഇപ്പോൾ ശെരിക്കും ഒറ്റപെട്ടു പോയി അല്ലേടി……
ക്ലാര മുഖമുയർത്തി അലക്സിനെ നോക്കി…..
ഞങ്ങളെ വളർത്തി വലുതാക്കാനും ഞങ്ങൾക്ക് വേണ്ടി പണിയെടുത്തു ഈ കാണുന്ന സ്വത്തും സാമ്പാദ്യവും ഒക്കെ ഉണ്ടാക്കുന്ന തിരക്കിൽ അപ്പച്ചൻ ജീവിക്കാൻ മറന്നു പോയി..
നല്ല പ്രായത്തിൽ ഭാര്യ നഷ്ടപെട്ട അപ്പന് നല്ലൊരു കുടുംബ ജീവിതം കിട്ടുമായിരുന്നു..
പക്ഷെ അപ്പച്ചൻ അതൊക്കെ വേണ്ടെന്നു വച്ചു…. ഇപ്പോൾ പാവം ഈ വയസുകാലത്തു ആരും കൂട്ടില്ലാതെ ഒറ്റപ്പെട്ടുപോയി അല്ലെ അപ്പച്ചൻ….
വാർദ്ധക്യം നമ്മളെ പിടിമുറുക്കുമ്പോ നമ്മൾ ശെരിക്കും നമ്മൾ ഒറ്റപ്പെട്ടതുപോലെ ആകും ആരോടെങ്കിലും മിണ്ടാനും പറയാനും നമ്മളെ ആരെങ്കിലും കേൾക്കാനും നമ്മൾ കൊതിക്കും….
അങ്ങനെ ആരോടെങ്കിലും ഒന്ന് സംസാരിച്ചാൽ നമ്മൾ അനുഭവിക്കുന്ന സന്തോഷം അതിനു… പകരം വക്കാൻ വേറെ ഒന്നുമില്ല…..
അപ്പന് ശെരിക്കും ഒരു കൂട്ടു വേണം എന്ന് ആഗ്രഹം കാണുമോ ടി……
അച്ചായൻ കാര്യമായിട്ട് പറയുന്നതാണോ…..
ഞാൻ കുറച്ചു ദിവസം ആയിട്ട് ആലോചിക്കുന്നത് ആണ്.. അപ്പൻ ഒരുപാട് ഒറ്റപെട്ടു പോയതുപോലെ തോന്നുന്നു……
ഈ വയസ് കാലത്തു മിണ്ടിയും പറഞ്ഞും ഇരിക്കാനും..ഒരാൾ വേണമെന്ന് അപ്പനും തോന്നുന്നുണ്ടാവും നമ്മൾ എന്ത് കരുതും എന്ന് വിചാരിച്ചു മിണ്ടാതെ ഇരിക്കുന്നത് ആകുമോ……..
തീർച്ചയായും അതൊരു നല്ല കാര്യം ആണ്.. നമുക്ക് അപ്പനോട് നാളെ തന്നെ ഇതിനെ കുറിച്ച് സംസാരിക്കാം…… അച്ചായൻ ഇപ്പോൾ കിടന്നുറങ്ങാൻ നോക്കു….
രാവിലെ യോഹന്നാൻ പത്രം വായിച്ചിരിക്കുമ്പോൾ ആണ് അലക്സ് അപ്പന്റെ അടുത്തേക്ക് വന്നത്…….
അപ്പച്ചാ… എന്നതാ ഈ തിരഞ്ഞു പിടിച്ചു വായിക്കുന്നെ…….
ഒന്നുമില്ലെടാ കൊച്ചനെ.. ഞാൻ ഈ സ്വർണത്തിന്റെ വിലനിലവാരം ഒക്കെ ഒന്ന് നോക്കുവായിരുന്നു…….
അതെന്നതാ അപ്പച്ചാ ഇപ്പോൽ സ്വർണത്തിന്റെ വില ഇപ്പോൾ നോക്കുന്നെ…….
എടാ നമ്മുടെ അടുക്കളയിൽ നിൽക്കുന്ന റീത്ത ഇല്ലയോ അവൾ ഇന്നലെ ഒരു ബുദ്ധിമോശം കാണിക്കാൻനോക്കി….
ഞാൻ ഇന്നലെ രാത്രിയിൽ….. വെള്ളം കുടിക്കാൻ എഴുന്നേറ്റപ്പോൾ റീത്തയുടെ മുറിയിൽ നിന്നു ഞരക്കം കേട്ടു ചെന്നു നോക്കുമ്പോൾ അവൾ ഫാനിൽ കെട്ടി തൂങ്ങി ചാകാൻ നോക്കുന്നു തക്ക സമയത്തു കണ്ടതു കൊണ്ട് രക്ഷപെട്ടു.. .
കാര്യം തിരക്കുമ്പോൾ മോളുടെ വിവാഹം ഉറപ്പിച്ചു… ഇതുവരെ പൊന്നിന്റെ കാര്യത്തിൽ.. ഒരു തീരുമാനം ആയില്ല……. കല്യാണത്തിന്റെ ഡേറ്റ് അടുത്ത്… ഇന്നലെ കൊച്ചു വീട്ടിൽ നിന്നും വിളിച്ചു….
ഡേറ്റ് അടുത്തതിനെ കുറിച്ചും ഡ്രെസ്സും സ്വർണവും ഒന്നും വാങ്ങാത്തതിനെ കുറിച്ചും ഒക്കെ സംസാരിച്ചു….. അതാണ് അവൾക്കു വിഷമം സഹിക്കാതെ ഇങ്ങനെ ഒരു കടുംകൈ ചെയ്തത്…..
അലക്സേ നമുക്ക് ആ കൊച്ചിന്റെ കല്യാണത്തിന് വേണ്ടാ സ്വർണ്ണം എടുത്തു കൊടുക്കാം……. ഒരു കൊച്ചിന്റെ കഴുത്തിൽ മിന്നു കയറുന്ന കാര്യം അല്ലെ അത് നല്ല രീതിയിൽ നടക്കട്ടെ…..
അതിനെന്താ അപ്പച്ചാ നമുക്ക് എന്ത് വേണമെങ്കിലും ചെയ്തു കൊടുക്കാം…. അതിനൊന്നും പേടിക്കേണ്ട……..
അലക്സ് നേരെ അടുക്കളയിലേക്ക് ചെന്നു….
റീത്ത ചേച്ചി സ്വർണ്ണത്തിന് ബുദ്ധിമുട്ടു ആണെന്ന് എന്താ ചേച്ചി പറയാത്തെ….
അലക്സ് കുഞ്ഞേ ഇപ്പോൾ തന്നെ ഒരുപാട് സഹായം ചെയ്തു തന്നു……… എപ്പോഴും ബുദ്ധിമുട്ടിക്കുന്നത് ശെരിയാണോ… നനഞ്ഞ നിലം കുഴിക്കുവാണെന്നു തോന്നില്ലേ…..
അങ്ങനെ ആണോ ചേച്ചി നിങ്ങൾ ഞങ്ങളെ കണ്ടേക്കുന്നത്… നിങ്ങളെ ഈ വീട്ടിലെ ജോലിക്കാരി ആയിട്ടല്ല..
ഞങ്ങടെ കുടുംബത്തിലെ ഒരാൾ ആയിട്ടേ കണ്ടിട്ടുള്ളു… അങ്ങനെ ഉള്ളപ്പോൾ ഞങ്ങളെ അന്യരായി കാണുന്നത് സങ്കടം ആണ്…..
കുറച്ചു കഴിഞ്ഞു നമുക്ക് ഒരിടം വരെ പോകണം റെഡി ആയിട്ട് നിൽക്കണം കേട്ടോ… ഞാൻ ക്ലാരയോടും കൂടി റെഡി ആകാൻ പറയട്ടെ….
അലക്സ് നേരെ ക്ലാരയുടെ അടുത്തേക്ക് പോയി അപ്പച്ചൻ പറഞ്ഞ കാര്യങ്ങൾ എല്ലാം പറഞ്ഞു..
ആണോ അച്ചായാ……
ആണെടോ അപ്പച്ചൻ എന്നോടിപ്പോൾ പറഞ്ഞതെ ഉള്ളു…..
നീ വേഗത്തിൽ റെഡി ആകു നമുക്ക് ജ്വലറി വരെ ഒന്ന് പോകാം…. കുറച്ചു സ്വർണ്ണം എടുക്കണ്ടേ….
എന്നാലും ഈ റീത്തമച്ചി ഇങ്ങനെ ഒരു കടുംകൈ ചെയ്യാൻ നോക്കിയാല്ലോ…. അപ്പച്ചൻ കണ്ടില്ലായിരുന്നു എങ്കിൽ… എന്താകുമായിരുന്നു..
എല്ലാരും കൂടിയാണ് സ്വർണ്ണം എടുക്കാൻ പോയത്.. എന്നിട്ട് നേരെ റീത്തമ്മയുടെ വീട്ടിൽ കൊണ്ട് ചെന്നു എല്ലാം കൊടുത്തിട്ടു റീത്തമ്മച്ചിയെ രണ്ട് ദിവസം അവിടെ നിർത്തിയിട്ടു ആണ് പോന്നത്…
ഭക്ഷണം ഒക്കെ കഴിഞ്ഞു ക്ലാരയുമായി സംസാരിക്കുകയായിരുന്നു അലക്സ്….
എന്നാലും ഇച്ചായൻ എന്തെല്ലാം പറഞ്ഞു… ക്ലാര മൂക്കതു വിരൽ വച്ചു…… കാര്യം എന്താണെങ്കിലും ഞാൻ പറഞ്ഞത് സത്യമാ…. ഞാൻ അപ്പച്ചനോട് ചോദിക്കാൻ പോകുവാ………
അപ്പച്ചാ ഞാൻ ഒരു കാര്യം പറഞ്ഞാൽ അപ്പൻ ദേഷ്യപ്പെടുവോ……..
നീ എന്നതാണ് എന്ന് വച്ചാൽ പറയെടാ….
അത് അപ്പച്ചാ… അപ്പന് പ്രായം ഇത്രേം ആയി….. ഞങ്ങൾക്കുവേണ്ടിയാണു അപ്പൻ ഇത്രേം കാലം കഷ്ടപെട്ടത്…
അപ്പൻ ഇപ്പോൾ ഒറ്റപ്പെട്ടത് പോലെയാണ് അപ്പന്റെ കാര്യങ്ങൾ നോക്കാനും അപ്പന് മിണ്ടിയും പറഞ്ഞും ഇരിക്കാനും ഒരാൾ കൂടെ വേണം എന്ന് അപ്പന് ആഗ്രഹം ഇല്ലേ…
ഞങ്ങൾ എന്ത് കരുതും എന്ന് വിചാരിച്ചാണ് അപ്പൻ തുറന്നു പറയാത്തത് എങ്കിൽ… ഞങ്ങൾക്ക് ഒരു വിഷമവും ഇല്ല മറിച്ചു സന്തോഷം മാത്രെ ഉള്ളു…….
അലക്സേ…… നിന്റെ അമ്മച്ചി മരിച്ചതിൽ പിന്നെ…. ഒരു കരപറ്റാനും നിങ്ങളെ വളർത്താനും ഉള്ള ഓട്ടത്തിൽ ഞാൻ എന്നെ മറന്നു…
പക്ഷെ ഇപ്പോൾ അപ്പൻ ഒറ്റക്കായത് പോലെ ചിലപ്പോൾ എങ്കിലും തോന്നുന്നു…… മഞ്ഞു മാസത്തിൽ മൂടി പുതച്ചു കെട്ടിപിടിച്ചു കിടക്കാൻ അല്ല… മറിച്ചു…. എന്നോട് മിണ്ടിയും പറഞ്ഞും ഇരിക്കാനും……
തനിച്ചിരിക്കുമ്പോൾ ഒരു കൂട്ടു ഒറ്റക്കല്ലെന്നു തോന്നിപ്പിക്കാൻ…..അത് ഞാൻ ആഗ്രഹിച്ചിരുന്നു… പക്ഷെ ഇപ്പോൾ അങ്ങനെ ഒന്നില്ല……..
നിനക്ക് അപ്പച്ചനെ മനസിലായല്ലോ അപ്പന് അത് മതി….. വേറെ ഒരു കൂട്ടും വേണ്ടാ……… അതുപറഞ്ഞാൽ പറ്റില്ല..
ഞാൻ ആനിയെയും അവളുടെ കെട്യോനെയും വിളിച്ചു സംസാരിച്ചിട്ടുണ്ട്… നമ്മുടെ പള്ളി വക മഠത്തിൽ ഒരു അമ്മച്ചി ഉണ്ട്… ഒരു ആക്‌സിഡന്റിൽ മക്കളും ഭർത്താവും മരിച്ച…..
ഇപ്പോൽ കുറെ കാലമായി മഠത്തിൽ ആണ്….. അച്ഛനോടും അവരോടും ഒക്കെ എല്ലാം സംസാരിച്ചു കഴിഞ്ഞു… അപ്പച്ചൻ ഒന്ന് കാണണം… എന്നിട്ട് നമുക്ക് ബാക്കി തീരുമാനിക്കാം….. എന്താ….
എടാ നിനക്ക് അത് നാണക്കേട് ആകില്ലേ…
എന്റെ അപ്പന് ഈ പ്രായത്തിൽ ഒരു പെണ്ണ് കിട്ടുന്നത് എനിക്ക് സന്തോഷം അല്ലെ…. മറ്റുള്ളവർ ആണോ അപ്പച്ചാ നമ്മുടെ കാര്യം നോക്കുന്നെ…….
നമ്മുടെകാര്യങ്ങൾ നമ്മൾ തീരുമാനിക്കും… മറ്റുള്ളവർ എന്ത് കരുതും എന്ന് നമ്മളെ ബാധിക്കുന്ന കാര്യമേ അല്ല……
മാതാപിതാക്കളെ മനസിലാക്കുന്ന മക്കൾ ഉണ്ടാകുന്നതാണ് ഏറ്റവും വലിയ ഭാഗ്യം… എനിക്കാ ഭാഗ്യം കിട്ടി…. കർത്താവു എനിക്കതു തന്നു……. യോഹന്നാൻ അലക്സിനെ ചേർത്തു പിടിച്ചു….
ആനിയും കെട്ട്യോനും രാവിലെ തന്നെ എത്തി… അലക്സും ക്ലാരയും റെഡി ആയി നിൽപ്പുണ്ടായിരുന്നു……..
എവിടെ ഇച്ചു അപ്പച്ചൻ….. ആനി അലക്സിനെ കണ്ട ഉടനെ ചോദിച്ചു…. അകത്തുണ്ട് നീ വാ…
ആനിയെയും ചേർത്തു പിടിച്ചു അലക്സ് മുറിയിൽ എത്തുമ്പോൾ യോഹന്നാൻ കട്ടിലിൽ ഇരിപ്പുണ്ട്…….
അപ്പച്ചൻ ഇവിടെ ഇരിക്കുവായിരുന്നോ……
മക്കളെ അപ്പച്ചൻ നിങ്ങൾക്ക് നാണക്കേട് ഉണ്ടാക്കുവാണോ……
അപ്പച്ചൻ ഇതു എന്ന വർത്തമാനം ആ പറയുന്നേ…
അപ്പന്റെ ജീവിതത്തിൽ ഒരു കൂട്ടു വേണം എന്നുകുറെ നാളായി ഞങ്ങൾക്ക് തോന്നുന്നു… അപ്പൻ ഒറ്റപെട്ടു പോകുന്നപോലെ തോന്നുന്നു…..
ആരോരും ഇല്ലാത്ത ആ അമ്മച്ചിക്കും ഒരു കൂട്ടു ആവില്ലേ അപ്പ… നിങ്ങൾ രണ്ടാളും പരസ്പരം താങ്ങും തണലും ആകില്ലേ…….. അതിൽപരം സന്തോഷം എന്താ അപ്പ………..
മഠത്തിൽ എത്തുമ്പോൾ അച്ഛനും സന്തോഷം ആയിരുന്നു…..
അന്നമ്മ എന്നായിരുന്നു അവരുടെ പേര്….. ആരും….. ഒരു ആക്‌സിഡന്റ് അനാഥമാക്കിയ ഒരു പാവം അമ്മച്ചി…. അപ്പച്ഛനുമായും അലക് സും ആയും ആനിയും ക്ലാരയുമായും നന്നായിട്ടാണ് പെരുമാറിയത്……….
ഇന്നാണ് യോഹനാന്റേം അന്നമ്മയുടെയും വിവാഹം… വളരെ സന്തോഷത്തിൽ ആണ് അലക്സും ആനിയും……….
എന്നാലും അലക്സ്സ് അപ്പന്റെ കല്യാണത്തിന് മോൻ ഉപ്പു വിളമ്പി എന്ന് പറയുന്നത് നിന്റെ കാര്യത്തിൽ ക്റക്ട ആണ്…… കളിയാക്കി പറഞ്ഞ കൂട്ടുകാരൻ സേവിച്ചനെ…….. അലക്സ് ഒന്ന് നോക്കി……
അതിനു അപ്പനമ്മ മാരോട് കുറച്ചു സ്നേഹം ഉണ്ടായാൽ മതിയെടാ സേവിച്ച…
അവരുടെ വർദ്ധക്യത്തിൽ അവരെ ഒറ്റപ്പെടാൻ വിടാതെ ഒന്ന് ചേർത്തു പിടിച്ചാൽ മതി……. മനസിലാക്കിയാൽ മതി….. എല്ലാവീടും സ്വർഗം ആകും…….
എന്റെ അപ്പന്റെ മുഖത്തു കാണുന്ന ഈ സന്തോഷം മതി…….. ഞങ്ങൾക്ക് എന്നും……