മാറിൽ നിന്നും ഊർന്നു മാറിയ ബെഡ്ഷീറ് വലിച്ചു മൂടി മിഴി…… അവനെ തന്നെ നോക്കി……. ആ ചെമ്പൻ കണ്ണുകളിൽ പതിയെ തൊട്ടു…….

പ്രിയപ്പെട്ടവൾ
(രചന: മഴമുകിൽ)

എന്താ പെണ്ണെ നീ തളർന്നോ നമുക്ക് ഓരോ റൗണ്ട് കൂടി പോയാലോ… വിയർപ്പു നിറഞ്ഞ അവന്റെ നെഞ്ചിൽ ചേർന്ന് കിടക്കുന്നവളുടെ മുടിയിലൂടെ കൈ ഓടിച്ചു സഞ്ജയ്‌ ചോദിച്ചു…

മാ റിൽ നിന്നും ഊർന്നു മാറിയ ബെഡ്ഷീറ് വലിച്ചു മൂടി മിഴി…… അവനെ തന്നെ നോക്കി……. ആ ചെമ്പൻ കണ്ണുകളിൽ പതിയെ തൊട്ടു…….

അവന്റെ നെറ്റിയിൽ ചുണ്ടുകൾ ചേർത്ത്…. രണ്ടുത്തുള്ളി കണ്ണുനീർ സഞ്ജയ്‌യുടെ നെറ്റിയിൽ വീണു ചിതറി…

ഇല്ല സഞ്ജയ് എനിക്ക് പോകണം.. ഇതു നമ്മൾ തമ്മിൽ ഉള്ള അവസാന മീറ്റിംഗ് ആണ്…….

തന്നിൽ നിന്നും അടർന്നു മാറി ഇരിക്കുന്നവളെ പിടച്ചിലോടെ സഞ്ജയ്‌ നോക്കി….

നീ എന്തൊക്കെയാണ് മിഴി ഈ പറയുന്നത്… അവസാന മീറ്റിംഗ് എന്നോ….

അതെ സഞ്ജയ്‌… ഇനി നമ്മൾ തമ്മിൽ കാണില്ല….. കാണാൻ പാടില്ല… പിന്നെ ഇപ്പോൾ നീയുമായി…. അത് ഞാൻ അത്രമാത്രം നിന്നെ ആഗ്രഹിക്കുന്നു… സ്നേഹിക്കുന്നു… നിന്റേതാവാൻ കൊതിക്കുന്നു..

എന്താണ് ഇപ്പോൾ ഇങ്ങനെ തോന്നാൻകരണം….

ഇന്നലെ നിന്റെ തറവാട്ടിൽ നിന്നും എന്നെ കാണാൻ നിന്റെ അമ്മാവൻ വന്നിരുന്നു…

എനിക്ക് ആവശ്യത്തിന് പണം ഓഫർ ചെയ്തു…നിന്റെ ജീവിതത്തിൽ നിന്നും ഞാൻ ഒഴിഞ്ഞു പോകണം അതാണ് അവരുടെ ആവശ്യം…..

എനിക്ക് നിന്റെ പണം ആവശ്യമില്ല സഞ്ജയ്‌ ഞാൻ സ്നേഹിച്ചത് നിന്നെയാണ്….

പക്ഷെ ഇപ്പോൾ ഈ പിന്മാറ്റം നിന്നെ ഏറെ സ്നേഹിക്കുന്ന ഒരാൾക്ക് വേണ്ടിയാണു… കാ ളി യർ മ ഠത്തിലെ സാവിത്രി അന്തർജനത്തിന് വേണ്ടി ആണ്…..

ഞാൻ എന്റെ സ്നേഹം വേണ്ടെന്നു വയ്ക്കുന്നത്.. നിന്നെ അത്രമാത്രം സ്നേഹിക്കുന്ന നിന്റെ അമ്മക്കുവേണ്ടി.. ആ അമ്മയുടെ സ്നേഹത്തിനും കണ്ണുനീരിനുo മുന്നിൽ എന്റെ സ്നേഹത്തിനു ഒരു വിലയുമില്ല…

ഇത്രയും നാൾ നിന്നെ വളർത്തി വലുതാക്കിയ നിനക്കുവേണ്ടി മാത്രം ജീവിക്കുന്ന നിന്റെ അമ്മ. അവരെ സങ്കടപെടുത്തി ഞാൻ നിന്നെ എന്റേതാക്കാൻ ആഗ്രഹിക്കില്ല….. സഞ്ജയ്‌……….

സാവിത്രി അന്തർജ്ജനത്തിന്റെ…….. മകൻ സഞ്ജയ്‌യെ ഞാൻ അവർക്കു തിരികെ നൽകുവാണ്..

നിനക്കായി നിന്റെ അമ്മ കണ്ടുപിടിക്കുന്ന പെൺകുട്ടിയെ കല്യാണം കഴിച്ചു സുഖമായി ജീവിക്കണം…… നിന്റെ ഓർമകളിൽ ഇനി ഞാൻ ഉണ്ടാകാൻ പാടില്ല….

നിനക്ക് ഭ്രാന്ത്‌ ആണോ മിഴി… നമ്മുടെ സ്നേഹം അതിനു നീ ഒരു വിലയും കൊടുക്കുന്നില്ലേ….. കഴിഞ്ഞ രണ്ടു വർഷമായി നമ്മൾ…..

വേണ്ട സഞ്ജയ്… ഇനി ഒന്നും പറയേണ്ട….. എനിക്കൊന്നും കേൾക്കണ്ട… ഞാൻ നിന്റെ അമ്മാവനും അമ്മയ്ക്കും വാക്കുകൊടുത്തു.. നിന്റെ ജീവിതത്തിൽ അട്ടയെ പോലെ പറ്റിപ്പിടിച്ചു കിടക്കില്ലെന്നു……..

എനിക്ക് ഒരു നല്ല ജീവിതം ഉണ്ടാകും.. സഞ്ജയ്….. നീ എന്നെ ഓർത്തു വേവലാതി പിടിക്കേണ്ട….. എനിക്ക് സങ്കടം ഇല്ല…

നിനക്ക് എങ്ങനെയാണ് മിഴി ഇങ്ങനെ ഒക്കെ സംസാരിക്കാൻ കഴിയുന്നത്. എന്നെ ഇത്രേം നിസാരമായി ഉപേക്ഷിക്കാൻ നിനക്ക് സാധിക്കുന്നത്…

നിനക്ക് എന്നോട് ഉണ്ടായിരുന്ന സ്നേഹം അത് വെറും പൊള്ളായായിരുന്നോ…….. നിനക്ക് വേദന തോന്നുന്നില്ലേ….. നീ പറയുന്നത് കേട്ടു എന്റെ ചങ്ക് പിടക്കുവാണ്……….

അതൊക്കെ കുറച്ചു ദിവസം കഴിയുമ്പോൾ മാറി കൊള്ളും…… സഞ്ജയ്‌.. ഞാൻ ഇറങ്ങാൻ നോക്കട്ടെ…. അവൾ വേഗം എഴുനേറ്റു ഫ്രഷ് ആയി ഡ്രസ്സുംമാറി വന്നു…….

ഞാൻ പോകുന്നു സഞ്ജയ്‌ അതിനു മുൻപ് നീ എനിക്ക് നൽകിയ ഈ സമ്മാനം തിരികെ തരണം എന്നെനിക്കു തോന്നി…

അവൾ കയ്യിൽ കിടന്ന മോതിരം ഊരി സഞ്ജയ്‌യെ ഏൽപ്പിച്ചു….. അടരാൻ വെമ്പുന്ന കണ്ണുകളെ അമർത്തി തുടച്ചു…. പിന്നെ വേഗത്തിൽ അവിടെ നിന്നും ഇറങ്ങാൻ തുടങ്ങി…….

പിന്നെ… ഇനി ഒരിക്കലും നീ എന്നെ വിളിക്കുകയോ അന്വേഷിക്കുകയോ ഒന്നും ചെയ്യരുത്.. ഇനി നിന്റെ ജീവിതത്തിലേക്ക് ഞാൻ കടന്നു വരില്ല സഞ്ജയ്‌… അതെന്റെ ഉറച്ച തീരുമാനം ആണ്… ഇത് നീ തെറ്റിച്ചാൽ പിന്നെ നീ എന്നെ ജീവനോടെ കാണില്ല…..

എല്ലാബന്ധവും പറഞ്ഞു അവസാനിപ്പിച്ചു പോകുന്നവളെ സഞ്ജയ് വേദനയോടെ നോക്കി….. രണ്ടു വർഷങ്ങൾക്കു മുൻപ് ഒരിക്കൽ യാദൃച്ഛിക്കം ആയിട്ടായിരുന്നു മിഴിയെ കണ്ടുമുട്ടുന്നത്….

ഒരു ചാരിറ്റിയിൽ ഫണ്ട് റിസിവ് ചെയ്യാൻ വന്നവരുടെ കൂട്ടത്തിൽ ആണ് മിഴിയെ ശ്രദ്ധിച്ചത്……..

സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ് മിഴി.. പക്ഷെ ഓർഫൻ ആണ്…. അതുകൊണ്ട് തന്നെ ചില ചാരിറ്റി പ്രവർത്തനങ്ങളിൽ അവൾ ഭാഗം ആകാറുണ്ട്…..

അതുമായി ബന്ധപ്പെട്ടു ആണ് അവൾ അന്ന് ഓഫീസിൽ തന്നെ കാണാൻ എത്തിയത്…. അതിനു ശേഷം പല തവണ കണ്ടുമുട്ടി..

ഒടുവിൽ പുറകെ നടന്നു അവളുടെ ഇഷ്ടം പിടിച്ചുപറ്റി. പിന്നെ അങ്ങോട്ട്‌ പ്രണയം കൊണ്ട് ഒരു വസന്തം തന്നെ തീർത്തു….

അവളുടെ പ്രണയം മുഴുവൻ അവൾ ഉപധികൾ ഇല്ലാതെ പകർന്നു നൽകി…. ഇത്രയും സ്നേഹിക്കാൻ കഴിയും എന്ന് എന്നെ പഠിപ്പിച്ചത് തന്നെ അവൾ ആയിരുന്നു……….

അങ്ങനെ ഉള്ളവൾ ആണ് ഇപ്പോൾ എന്നെ തള്ളിക്കളഞ്ഞു പോയത്………

അമ്മയെ കുറിച്ച് ഓർത്തപ്പോൾ സഞ്ജയ്‌യുടെ കണ്ണുകൾ ചെറുതായി നിറഞ്ഞു……..

ഒരിക്കലും അമ്മ മിഴിയെ അംഗീകരിക്കില്ല എന്ന് അറിയാമെങ്കിലും അവളോടൊപ്പം തന്നെ അവസാനം വരെ താൻ ഉണ്ടാകും എന്ന് ഉറച്ച തീരുമാനത്തിൽ ആയിരുന്നു..

പക്ഷെ ഇപ്പോൾ അവൾ തന്നെ വേണ്ടുപറഞ്ഞു പോയിരിക്കുന്നു….

സഞ്ജയ്‌ ഏറെനേരം ആലോചനകൾക്ക് ഒടുവിൽ ഫ്ലാറ്റിൽ നിന്നും ഇറങ്ങി….. ഡ്രൈവ് ചെയ്യുമ്പോൾ പോലും അവന്റെ ഉള്ളിൽ മിഴിയെ കുറിച്ചുള്ള ചിന്തകൾ ആയിരുന്നു…

കാളിയർ മഠം എന്ന് സ്വർണ്ണ ലിപികളിൽ എഴുതിയ ഗേറ്റിനു മുന്നിൽ കാർ ചെന്ന് നിന്നു…. ഗേറ്റ് തുറന്നു അകത്തേക്ക് നോക്കുമ്പോൾ പഴമയുടെ പ്രൗടി വിളിച്ചോതുന്ന ഒരു നാലുകെട്ടു..

കാറിൽ നിന്നും ഇറങ്ങി സഞ്ജയ്‌ നേരെ അമ്മയുടെ മുറിയിലേക്ക് പോയി… ആട്യത്വം നിറഞ്ഞു നിൽക്കുന്ന സാവിത്രി അന്തർജനം… ഇപ്പോൾ കുറച്ചു നാളായി അസുഖങ്ങളുടെ പിടിയിൽ ആണ്…

കണ്ണടയും മുൻപ് മോന്റെ വിവാഹം നടന്നു കാണണം എന്നാ ആഗ്രഹമാണ്…… അമ്മ ഉറക്കം ആയതിനാൽ ശല്യം ചെയ്യാതെ നേരെ അമ്മാവന്റെ അടുത്തേക്കുപോയി…

അമ്മാവൻ ഇന്നലെ ആരെയെങ്കിലും കാണാൻ പോയിരുന്നോ.. ഇത്തിരി ദേഷ്യത്തിന്റെ മേൻപൊടി ചേർത്താണ് സഞ്ജയ് അത് ചോദിച്ചത്…..

ഇന്നലെ രാവിലെ നിന്റെ അമ്മ ഒന്ന് കുഴഞ്ഞു വീണു… ഹോസ്പിറ്റലിൽ കൊണ്ടുപോയപ്പോൾ ഹൈ ബിപി ആയിരുന്നു…

ഒരു സ്ട്രോക്ക് വരാൻ ഉള്ള എല്ലാ സാധ്യതയുണ്ട് എന്നാണ് ഡോക്ടർ പറഞ്ഞത്….

ഹോസ്പിറ്റലിൽ കിടക്കാൻ നിർബന്ധിച്ചു പക്ഷെ അവൾ സമ്മതിച്ചില്ല…. എന്തെങ്കിലും സസംഭവിക്കുന്നെങ്കിൽ ഈ തറവാട്ടിൽ കിടന്നു മതിയെന്ന്.. ഒരേ വാശി…. അങ്ങനെ ഇവിടേയ്ക്ക് കൊണ്ട് വന്നു..

നിന്നെ വിവരം അറിയിക്കാം എന്ന് പറഞ്ഞപ്പോൾ ഇപ്പോൾ വേണ്ട എന്നുപറഞ്ഞു ആ കൊച്ചിന്റെ അഡ്രസ് നിന്റെ അമ്മയാണ് എന്നെ ഏൽപ്പിച്ചത്…

ആ കുട്ടിയെ കണ്ടു ഇതിൽ നിന്ന് പിന്മാറണം എന്ന് ആവശ്യ പെട്ടതും സംസാരിച്ചത് എല്ലാം സാവിത്രി ആണ്.. അവളുടെ കാലം കഴിഞ്ഞാൽ നീയും അവളും ആരും ഇല്ലാത്തവരെ പോലെ ജീവിക്കേണ്ടി വരും…

അത് അവൾക്കു ആലോചിക്കാൻ പോലും കഴിയില്ലായിരുന്നു.. അതുകൊണ്ട് ആ കൊച്ചിനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി.. ഇതിൽ കൂടുതൽ ഒന്നും പറയാൻ ഇല്ല…….

എല്ലാരും ചേർന്ന് എന്റെ സ്വപ്നങ്ങൾ അല്ലെ നശിപ്പിച്ചത്.. ഇത്രയും കാലം ഞാൻ പ്രാണനെ പോലെ സ്നേഹിച്ചവൾ ആണ് ഇന്ന് എന്നെ വലിച്ചെറിഞ്ഞു പോയത്…. അവൾ ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല…….

സഞ്ജയ് നീ സാവിത്രിയെ വിഷമിപ്പിക്കരുത്… അവളെ നഷ്ടപ്പെടുത്താൻ എനിക്ക് കഴിയില്ല…..

ആർക്കും ആരെയും നഷ്ടമാവില്ല. അവൾ ക്കും നിങ്ങൾക്കും ഒന്നും നഷ്ടമാവില്ല. നഷ്ടങ്ങൾ ഒക്കെയും എനിക്ക് ഇരിക്കട്ടെ അമ്മാവാ….. എന്താന്ന് വച്ചാൽ ചെയ്‌തോളൂ…..

ഫ്ലാറ്റിൽ എത്തിയ പാടെ മിഴി കിടക്കയിലേക്ക് വീണു അതുവരെ ഉള്ളിൽ അടക്കിപിടിച്ച തേങ്ങൽ ചീളുകൾ പുറത്തേക്കു ഒഴുക്കി…

കണ്ണുനീർ വീണ തലയിണയിൽ മുഖം അമർത്തി അവൾ കരഞ്ഞു… എനിക്ക് നിന്നോട് അങ്ങനെ പെരുമാറുവാൻ മാത്രമേ കഴിയുമായിരുന്നുള്ളു സഞ്ജയ്..

നീയില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല… നീ കൂടെ ഇല്ലെങ്കിൽ സ്നേഹം എന്നാ വാക്കുപോലും ഞാൻ വെറുത്തു പോകും സഞ്ജയ്….. നിന്നിലാണ് എനിക്ക് പൂർണത……. ഒരു ഭ്രാന്തിയെപ്പോലെ അവൾ പുലമ്പി കൊണ്ടിരുന്നു…..

സഞ്ജയ്‌യുടെ ബൈ സ്റ്റാൻഡേർസ് ആരാണ്. സർജറി കഴിഞ്ഞിട്ടുണ്ട്… സേടഷന്റെ മയക്കത്തിൽ ആണ്. ഓർമ വീണുകഴിഞ്ഞു… സെമി ഐ സി യൂ വിലേക്ക് മാറ്റും അപ്പോൾ ആർക്കെങ്കിലും ഒരാൾക്ക് കയറി കാണാം

ഡോക്ടർ…… ആ ഡോനേർ ആരാന്നു ഒന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു….പ്രിയ ഡോക്ടറുടെ അടുത്തേക്ക് നീങ്ങി നിന്നു ചോദിച്ചു….പറയാൻ എനിക്ക് അനുവാദം ഇല്ലാത്തതാണ്……. പ്രിയ…..

പിന്നെ ഞാൻ നിങ്ങളുടെ ഫാമിലി ഡോക്ടർ ആയതിനാൽ പറയാം.. ആ കുട്ടിക്ക് ഏകദേശം നിന്റെ പ്രായം ഉണ്ടാകും…. ഒരു കുഞ്ഞും ഉണ്ടു….

സാമ്പത്തിക ബുദ്ധിമുട്ടു ഒന്നുമില്ല.. പക്ഷെ പേപ്പറിൽ ആഡ് കണ്ടു വന്നതാണ്.. നിങ്ങളുടെ ഡീറ്റെയിൽസ് എല്ലാം അറിയാം….. എന്തായാലും സർജറി വിജയം ആയിരുന്നു അല്ലോ………..

എനിക്ക് ആ കുട്ടിയെ ഒന്ന് കാണാൻ കഴിയുമോ ഡോക്ടർ……

ആ കുട്ടിയുടെ ഒരേ ഒരു നിർബന്ധം ആരെയും കാണാൻ അനുവദിക്കരുത് എന്നാണ്…. അത് പറ്റില്ല… പേരുപോലും പറയാൻ കഴിയില്ല പ്രിയ…… സഞ്ജയ്‌യെ ഇപ്പോൾ മാറ്റും കയറി കാണു………

ഡോക്ടർ നേരെ അടുത്ത് കണ്ട റൂമിലേക്ക്‌ പോയി.. അവിടെ നാല് വയസു പ്രായം ഉള്ള കുഞ്ഞുമായി ഇരിക്കുന്ന പ്രായമായ സ്ത്രീയുടെ അടുത്തേക് ചെന്ന്……..

ഡോക്ടർ മോൾക്ക്‌ കുഴപ്പം ഒന്നും ഇല്ലല്ലോ…

ഒരു കുഴപ്പവും ഇല്ല….. കുറച്ചു കഴിഞ്ഞു റൂമിലേക്ക്‌ മാറ്റും…. മിഴിക്കു ഓർമ വീണു….. മോനെ കാണണം എന്ന് പറഞ്ഞു……. പേടിക്കാൻ ഒന്നുമില്ല കേട്ടോ…. ഡോക്ടർ കുഞ്ഞിന്റെ കവിളിൽ തലോടി…..

റൂമിലേക്ക്‌ മിഴിയെ കൊണ്ട് വരുമ്പോൾ ഡോക്ടർ ഒപ്പം ഉണ്ടായിരുന്നു……

ഒരു മാസത്തിനു മുൻപ് തന്റെ മുന്നിൽ ചുറുചുറുക്കൂടെ ഇരുന്ന മിഴിയിലൂടെ ഡോക്ടറുടെ കണ്ണുകൾ സഞ്ചരിച്ചു….

ഡോക്ടർ ഞാൻ ഈ ആഡ് കണ്ടിട്ട് വന്നതാണ്… ഇതിൽ സഞ്ജയ്‌ വർമ്മ ക്കു കിഡ്നി ഡോനെറ്റു ചെയ്യാൻ ഞാൻ തയ്യാറാണ്……

അല്ല കുട്ടി ആരാണ്….. ബാക്കി ഡീറ്റെയിൽസ്…….

ഡോക്ടർ ഞാൻ മിഴി.. സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്……

മിഴി….. ടെസ്റ്റുകൾ ഒക്കെ നമുക്ക് ചെയ്യാം… പക്ഷെ…. ബാക്കി കാര്യങ്ങൾ….

സാമ്പത്തികമായി ഒരു സഹായവും എനിക്ക് ആവശ്യമില്ല……. എനിക്ക് അവരെ സഹായിക്കണം എന്ന് തോന്നി..അത്ര ഉള്ളു..

നിന്റെ പ്രായത്തിൽ ഉള്ള ഒരു മകൾ എനിക്കും ഉണ്ട്…. മാത്രമല്ല ഞാൻ അവരുടെ ഫാമിലി ഫ്രണ്ട് കൂടിയാണ്…… കിഡ്നി ട്രാൻസ്‌പ്ലന്റേഷൻ നടന്നു കഴിഞ്ഞതിൽ പിന്നെയുള്ള കാര്യം….

എല്ലാം എനിക്ക് അറിയാം ഡോക്ടർ……. എന്റെ വിവരം ഒന്നും പുറത്തു പറയാതെ ഇരുന്നാൽ മതി……..

ഞാൻ ആരാണ് എന്ന് ഡോക്ടർക്ക് സംശയം വേണ്ട…. മിഴി അവളെക്കുറിച്ചുള്ള വിവരം ഡോക്ടറേ അറിയിച്ചു…..

ഞാനാണ് ഡോൺർ എന്ന് സഞ്ജയ് ഒരിക്കലും അറിയേണ്ട…… ഇനി ഒരിക്കലും ഞാൻ ആ ബന്ധം ആഗ്രഹിക്കുന്നില്ല..

എനിക്ക് എന്റെ മോൻ മാത്രം മതി… ഈ അവസ്ഥ കണ്ടിട്ട്… മിണ്ടാതെ പോകാൻ കഴിയാത്തത് കൊണ്ടാണ്….. ഞാൻ വന്നത്….

എന്റെ കടമ ആണെന്ന് തോന്നി… ആ ജീവനും ജീവിതവും സുരക്ഷിതമായിരിക്കണം… സന്തോഷമായിരിക്കണം……അതിനു എനിക്ക് ഇത്രയെങ്കിലും ചെയ്യാൻ കഴിഞ്ഞല്ലോ……

എനിക്ക് ഒരു സഹായം കൂടി ഡോക്ടർ ചെയ്തു തരണം….. സർജറിക്കു മുൻപ് എനിക്ക് ഒരു വട്ടം ഒന്ന് കാണണം…. അതിനു വേണ്ട സൗകര്യം…

അനസ്തീഷ്യ കൊടുത്തു മയക്കത്തിലേക്കു വീണ സഞ്ചയെ മിഴി കണ്ടു…… ആ നെറ്റിയിൽ പതിയെ ചുണ്ടുകൾ ചേർത്ത്.. വച്ചു…..

ദിവസങ്ങൾ ഓടി മറഞ്ഞു.. എങ്ങനെ ഉണ്ട് മിഴി.. ഇന് ഡിസ്ചാർജ് അല്ലെ…. പറഞ്ഞ കാര്യങ്ങൾ ഓർമയുണ്ടല്ലോ.. മൂന്ന് മാസം നന്നായി റസ്റ്റ്‌ എടുക്കണം…. മുടങ്ങാതെ ചെക് അപ്പ്‌ ന് വരണം… എന്നാൽ ഞാൻ ഇറങ്ങട്ടെ….

ഡോക്ടർ സഞ്ജയ്‌……. അവനു ഇന്നാണോ ഡിസ്ചാർജ്…..

ഇപ്പോൾ ഇറങ്ങും…….

എനിക്ക് ഒന്ന് കാണാൻ…..

റൂമിനു പുറത്തു നിന്നാൽ അവർ താഴെ നിൽക്കുന്നത് കാണാം……

മിഴി റൂമിനു പുറത്തേക്കു ഇറങ്ങി…… വെളിയിലെക്കുനോക്കി….. കാറിനടുത്തേക്ക്….

പ്രിയയുടെ കൈയിൽ പിടിച്ചു നടന്നു പോകുന്ന ആ രൂപത്തെ മനസിലേക്ക് ആവാഹിച്ചു.. ഇത് മതി…. എനിക്ക് മുന്നോട്ടു ജീവിക്കാൻ… എന്റെ ഉള്ളിൽ ഉണ്ട് ആ മുഖം… പിന്നെ നമ്മുടെ മോനും………..

മിഴി വേഗം കണ്ണുകൾ ഇറുക്കി അടച്ചു… രണ്ടു തുള്ളി കണ്ണുനീർ കവിളുകളെ തഴുകി മാറിൽ വീണ് ചിതറി….
ഓർമകളുടെ ചെപ്പിൽ ഒളിപ്പിക്കാൻ ഒരു ഓർമ്മ കൂടി ബാക്കിആയിരുന്നു………

പ്രിയ…. ഓപ്പറേഷനു മുൻപ് എന്നെ ആരെങ്കിലും കാണാൻ വന്നിരുന്നോ……

എന്ത സഞ്ജു.. അങ്ങനെ ചോദിച്ചത്…

ഏയ് ഒന്നുമില്ല… സഞ്ജയ്‌ നെറ്റിയിൽ പതിയെ വിരലുകൾ ഓടിച്ചു….. പ്രിയപ്പെട്ട എന്തിനെയോ തിരയും പോലെ……..

Leave a Reply

Your email address will not be published. Required fields are marked *