ഒരു വിവാഹം കഴിക്കാൻ ഞാൻ മനസ്സുകൊണ്ടും ശരീരംകൊണ്ടും തയ്യാറല്ലായിരുന്നു. എന്റെ ശരീരത്തിന് ഏറ്റ കളങ്കം എന്നെ മാനസികമായി ഒരുപാട് തളർത്തിയിരുന്നു

(രചന: മഴമുകിൽ)

എടാ നീ ഇങ്ങനെ അമ്പിലും വില്ലിലും അടുക്കാതെ നിന്നാൽ ഞങ്ങൾ എന്ത് ചെയ്യും…. എത്ര വയസ്സായെന്ന് നിനക്ക് വല്ല ബോധവും ഉണ്ടോ.

ഈ വർഷം നിനക്ക് 35 വയസ്സ് തികയും. നിന്റെ പ്രായത്തിലുള്ളവർക് പെണ്ണും കെട്ടി ഒന്ന് രണ്ട് മക്കളുമായി… എന്നിട്ട് നീ ഇങ്ങനെ നിന്നാൽ മതിയോ.

എത്ര നല്ല നല്ല ആലോചനകൾ കൊണ്ടുവന്നതാണ് ഒന്നും നിനക്ക് ഇഷ്ടമാകില്ല.

ഇത്രയും നാൾ നിന്റെ ഇഷ്ടത്തിനനുസരിച്ച് ഞങ്ങളെ നീങ്ങി പക്ഷേ ഇനി അത് പറ്റില്ല. എന്റെയും നിന്റെ അച്ഛന്റെയും കാലം കഴിഞ്ഞാൽ പിന്നെ നിന്റെ കാര്യങ്ങൾ ആരും നോക്കും…

ഉള്ളത് മുഴുവനും അനിയത്തിമാർക്കും കൊടുത്ത് കെട്ടിച്ചു. അതൊക്കെ ശരി തന്നെയാണ് നിന്റെ കഴിവ് തന്നെയാണ്…. പക്ഷേ നിനക്ക് ഒരു ആവശ്യം വരുമ്പോൾ നിനക്ക് താങ്ങാവാൻ ഒരു പെണ്ണ് വേണ്ടേ…

അനിയത്തിമാർ അവരുടെ ഭർത്താവിന്റെ ഒപ്പം പൊടിയും തട്ടി പോയിക്കഴിഞ്ഞാൽ പിന്നെ നീ ഒറ്റയ്ക്കാകും..

അതുകൊണ്ട് ഞങ്ങൾ പറയുന്നത് നീ കേൾക്ക്..മാധവിയമ്മ ഓരോന്ന് ഓരോന്നായി എണ്ണി പറഞ്ഞുകൊണ്ടിരുന്നു.

എന്നെക്കൊണ്ട് പറ്റില്ല അമ്മേ ഇഷ്ടമില്ലാത്ത ഈ വിവാഹത്തിന് സമ്മതിക്കാൻ……

അതെന്താടാ നിനക്ക് പെൺകുട്ടിയെ ഇഷ്ടമായില്ലേ…

അതൊന്നുമല്ല എനിക്ക് വിവാഹം വേണ്ട…..

ഇനി അങ്ങനെ പറഞ്ഞാൽ പറ്റില്ല ഇപ്പോൾ തന്നെ നിന്റെ കാര്യത്തെ കുറിച്ച് ഓർത്ത് അച്ഛന് വല്ലാത്ത വേവലാതിയാണ്…..

അമ്മയ്ക്ക് എന്താ കാര്യം പറഞ്ഞാൽ മനസ്സിലാവില്ലേ.. ഹരി.

അമ്മയുടെ പറച്ചിലിന്റെ ശക്തിയേറിയപ്പോൾ ഹരി പിന്നെ ഒന്നും മിണ്ടിയില്ല… എന്തെങ്കിലും ഒക്കെ കാണിച്ചു കൂട്ടു… ഞാനിനി ഒന്നിനും എതിര് നിൽക്കുന്നില്ല…

അങ്ങനെ വലിയ ആർഭാടത്തോടുകൂടി തന്നെയാണ് ഹരിയുടെ വിവാഹം കഴിഞ്ഞത്…

കാഴ്ചയിലും വളരെ ഭംഗിയായിരുന്നു സുമയെ കാണാൻ. വിവാഹത്തിന് വന്നവരൊക്കെ അവളുടെ സൗന്ദര്യത്തെ കുറിച്ച് വല്ലാതെ പുകഴ്ത്തി.

എന്തായാലും ആ ഹരിക്ക് ഭാഗ്യമുണ്ട് ഇത്രയും താമസിച്ചാണ് വിവാഹം എങ്കിലും നല്ലൊരു പെൺകുട്ടിയെ തന്നെ കിട്ടിയില്ലേ…. ആ പെൺകുട്ടിയെ കണ്ടാൽ ഒരു 25 വയസ്സിൽ കൂടുതൽ പറയില്ല…

എന്തായാലും മാധവിയമ്മേ നിങ്ങടെ വരുമോള് സുന്ദരിയാണ് കേട്ടോ… മരുമകളെ കുറിച്ച് പുകഴ്ത്തി പറയുന്നത് കേട്ടപ്പോൾ മാധവിയമ്മയ്ക്കും വലിയ സന്തോഷമായി….

എന്നാലും ഹരിയുടെ രണ്ട് അനിയത്തിമാർക്കും നാത്തൂന്റെ സൗന്ദര്യം അത്രയങ്ങ് ദഹിച്ചില്ല ……

വൈകുന്നേരം റിസപ്ഷനും കൂടി കഴിഞ്ഞപ്പോൾ ബന്ധുക്കളെല്ലാം പിരിഞ്ഞു പോയി..

ഹരിയുടെ അനിയത്തിമാരും തൊട്ടടുത്ത വീടുകളിലാണ് താമസിച്ചിരുന്നത്… അവരും വീട്ടിലേക്ക് പോകാൻ തയ്യാറായി..

നിങ്ങൾ രണ്ടുപേരും കൂടി പോയാൽ എങ്ങനെയാ ആ കൊച്ചിനെ മണിയറയിലേക്ക് വിടേണ്ടത് നിങ്ങളല്ലേ…

ഓ…പിന്നെ ഇത്രയൊക്കെ ചെയ്യാൻ കഴിയാമെങ്കിൽ അമ്മയ്ക്ക് അതുകൂടി ചെയ്താൽ എന്താ….അതിനുമാത്രം ഞങ്ങൾ എന്തിനാ..ഞാൻ പോകുന്നു..

ഹരിയുടെ നേരെ ഇളയ അനിയത്തി അതും പറഞ്ഞുകൊണ്ടു പോയപ്പോൾ അവൾക്ക് പിന്നാലെ ചാടിത്തുള്ളി ഇളയവളും പോയി…

ഹരിയുടെ അമ്മ തന്നെ മരുമകളെ അണിയിച്ചൊരുക്കി മകന്റെ മുറിയിലേക്ക് വിട്ടു.. അവൻ ഇത്തിരി മുരടനാണ് മോളെ പക്ഷേ എന്നാലും സ്നേഹമുള്ളവനാ… അതുകൊണ്ട് അവന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും ഇഷ്ടമില്ലായ്മ ഉണ്ടായാൽ… മോൾ അമ്മയോട് പറഞ്ഞാൽ മതി… സങ്കടപ്പെടരുത് കേട്ടോ..

ആ മുറിയിലേക്ക് കടക്കുമ്പോൾ അവളുടെ ശരീരം വിറച്ചു.

മുറിയിൽ കയറുമ്പോൾ കണ്ടു ജനലോരം നിന്നു സിഗറേറ്റ് വലിക്കുന്ന ഹരിയെ….

അവളാ മുറിയിലേക്ക് കടക്കുമ്പോഴുംഅവൻ മറ്റേതോ ചിന്തയിലായിയുന്നു….

കയ്യിലിരിക്കുന്ന പാൽ ഗ്ലാസ്‌ മേ ശയിൽ വച്ചു.

ശബ്ദം കേട്ടിട്ടും ഹരിയിൽ നിന്നു പ്രതികരണം ഇല്ലാഞ്ഞു സുമ ബെഡിൽ ഇരുന്നു….

ഒടുവിൽ ഉറക്കം അതിന്റെ തീവ്രത കാട്ടി തുടങ്ങിയതും അവൾ കട്ടിലിന്റെ ഓരം പറ്റിച്ചേർന്നു കിടന്നു….. എപ്പോഴോ ഉറങ്ങിപ്പോയി.

രാവിലെ സുമ എഴുന്നേൽക്കും മുന്നേ ഹരി മുറിയിൽ നിന്നു പുറത്തേക്കുപോയി…..

അതും കൂടി ആയപ്പോൾ സുമക്കു സഹിക്കാൻ കഴിഞ്ഞില്ല..

അവൾ ഫ്രഷായി വരുമ്പോൾ ഹരി വീട്ടിൽ ഇല്ലായിരുന്നു.

സുമ നേരെ അടുക്കളയിൽ എത്തി..

ആഹാ മോൾ എണീറ്റു കുളിയും കഴിഞ്ഞോ…..

അമ്മയുടെ ചോദ്യം കേട്ടു അവൾ ചിരിക്കാൻ ശ്രമിച്ചു..

അമ്മേ ഹരിയേട്ടൻ ഇത്രയും രാവിലെ എവിടെ പോയതാ….

മോളോട് പറയാതെയാണോ അവൻ പോയത്…..

സുമ ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു.

ഈ വിവാഹം ഹരിയേട്ടന്റെ ഇഷ്ടം ഇല്ലാതെയാണോ നടത്തിയത്….

അവളുടെ ചോദ്യം കേട്ടു അവർ മിഴിച്ചു നിന്നു.

അമ്മയെന്താ മറുപടി പറയാതെ….

അതു മോളെ…. അങ്ങനോന്നുമില്ല…..

ഇല്ലമ്മേ ഇന്നലെ മുതൽ ഞാൻ ശ്രദ്ധിക്കുന്നതാണ് ഹരിയേട്ടന്റെ സ്വഭാവത്തിലെ വ്യത്യാസം എന്നോട് സംസാരിക്കുകയോ എന്റെ മുഖത്തേക്ക് പോലും ഒന്നും നോക്കിയിട്ടില്ല.

ഇന്ന് ഞാൻ എഴുന്നേൽക്കും മുമ്പേ പോയത് കൂടി ചെയ്തപ്പോൾ എനിക്കുറപ്പാണ് ഹരിയേട്ടനെ ഈ വിവാഹത്തിന് ഇഷ്ടമില്ലായിരുന്നു….

അമ്മ ഒന്നും മിണ്ടാതെ കരഞ്ഞുകൊണ്ട് അടുക്കളയിൽ നിന്നും പുറത്തേക്ക് ഇറങ്ങി…

സുമ പിന്നീട് കൂടുതൽ ഒന്നും സംസാരിച്ച് അമ്മയെ ബുദ്ധിമുട്ടിച്ചില്ല.

അന്ന് ഹരി രാത്രിയിൽ വളരെ വൈകിയാണ് വീട്ടിലേക്ക് വന്നത്. അവൻ വരുന്നതും കാത്ത് ഉറക്കമുണർന്ന് തന്നെ സുമയിരുന്നു.

അവൻ മുറിയിലേക്ക് വന്നതും സുമ എഴുന്നേറ്റു… അവളെ കണ്ടതും ഹരി പെട്ടെന്ന് പതർച്ചയോടെ നിന്നു..

ഇന്ന് ഞാൻ ഉറങ്ങിയതിനു ശേഷം വരാം എന്നും. ഞാൻ ഉണർന്ന് എഴുന്നേൽക്കും മുമ്പ് പോകാമെന്ന് കരുതിയാണോഹരിയേട്ടൻ വന്നത്.

ഹരിയേട്ടനു എന്നെ ഇഷ്ടമല്ലെങ്കിൽ പിന്നെ എന്തിനാണ് ഈ വിവാഹത്തിന് സമ്മതിച്ചത്… ആദ്യമേ തന്നെ വീട്ടുകാരോട് തുറന്നു പറയാമായിരുന്നില്ലേ..

വെറുതെ എന്നെ കൂടി ഇതിലേക്ക് വലിച്ചിഴക്കണമായിരുന്നു… ഒരുപാട് സ്വപ്നങ്ങളും മോഹങ്ങളോടും കൂടിയാണ് ഞാൻ നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്നത്.. ആ എന്നോട് ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ എനിക്ക് സഹിക്കാൻ കഴിയില്ല….

സുമയുടെ കണ്ണുനീർ കണ്ടപ്പോൾ ഹരിയുടെ മനസ്സിൽ വല്ലാത്ത കുറ്റബോധം തോന്നി….

ഇതുവരെ ഞാൻ ആരോടും പറയാത്ത ഒരു കാര്യമാണ് സുമയോട് പറയുന്നത്.

ഞാൻ ആറാം ക്ലാസിൽ പഠിക്കുന്ന സമയം എന്നേ ട്യൂഷൻ പഠിക്കാൻ അടുത്തുള്ള ഒരു വീട്ടിലാണ് അച്ഛനും അമ്മയും കൊണ്ട് വിട്ടത്…..

അന്നവിടെ വച്ചു അവിടുത്തെ ആന്റിയുടെ ഭർത്താവ് എന്നെ എന്തൊക്കെയോ ചെയ്തു… അത് ആരോടെങ്കിലും പറഞ്ഞാൽ എന്നെയും അച്ഛനെയും അമ്മയും ഒക്കെ ഉപദ്രവിക്കും എന്ന് പറഞ്ഞു..

ഞാനിവിടെ ട്യൂഷന് പോകുന്നില്ല എന്ന് പറഞ്ഞു കരഞ്ഞിട്ടും പഠിക്കാനുള്ള മടിയാണെന്ന് പറഞ്ഞ് എന്നെ വീട്ടുകാർ വീണ്ടും നിർബന്ധിച്ചു അവിടേക്ക് വിട്ടു… അങ്ങനെ അങ്കിളിൽ നിന്നും കുഞ്ഞു നാൾ മുതലേ ഞാൻ പീഡനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരുന്നു…

പിന്നീട് അറിവെത്തിയപ്പോഴാണ് എനിക്ക് അതു എന്താണെന്ന് മറ്റു മനസ്സിലായത്…… പിന്നെ ഞാൻ ആ വീട്ടിലേക്ക് എത്ര നിർബന്ധിച്ചിട്ടും ട്യൂഷന് പോകാൻ തയ്യാറല്ലായിരുന്നു.

അതിനുശേഷം കോളേജിൽ പഠിക്കുമ്പോഴൊക്കെ എനിക്ക് ആൺ സുഹൃത്തുക്കളോട് കൂട്ടുകൂടാൻ തന്നെ ഭയമായി…. ഞാൻ വളരുന്നതോടൊപ്പം എന്നിലെ ഭയവും വളർന്നുകൊണ്ടിരുന്നു……

ഒരു വിവാഹം കഴിക്കാൻ ഞാൻ മനസ്സുകൊണ്ടും ശരീരംകൊണ്ടും തയ്യാറല്ലായിരുന്നു. എന്റെ ശരീരത്തിന് ഏറ്റ കളങ്കം എന്നെ മാനസികമായി ഒരുപാട് തളർത്തിയിരുന്നു

ഞാനൊരു വിവാഹം കഴിച്ചാൽ ആ പെൺകുട്ടിയോട് നീതി പുലർത്താൻ കഴിയുമോ എന്നുപോലും ഞാൻ ചിന്തിച്ചു പോയി അതുകൊണ്ടാണ് വിവാഹാലോചനകളിൽ നിന്നെല്ലാം ഞാൻ ഇത്രയും കാലം ഒഴിഞ്ഞു മാറിയത്…..

പക്ഷേ ഇന്നലെ സുമ ഈ മുറിയിലേക്ക് കടന്നുവന്നപ്പോൾ… നിന്നോട് ഞാൻ വലിയ തെറ്റാണ് ചെയ്യുന്നത് എന്ന് എനിക്ക് തോന്നി അതുകൊണ്ടാണ് എന്റെ ഒരു സുഹൃത്തായ സൈക്കോളജിസ്റ്റിന്റെ അടുത്തേക്ക് ഞാൻ പോയത്….

എന്നെ മനസിലുള്ള കാര്യങ്ങൾ എല്ലാം ഞാൻ അയാളോട് തുറന്നു പറഞ്ഞു. ഒന്ന് രണ്ട് കൗൺസിലിങ്ങിലൂടെ അതെല്ലാം മാറ്റിയെടുക്കാമെന്നാണ് അയാൾ പറയുന്നത് ………

ഇത് മറ്റാരും അറിഞ്ഞില്ലെങ്കിലും സുമ അറിയണമെന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു… തനിക്ക് എന്നോടൊപ്പം കഴിയാൻ ബുദ്ധിമുട്ടില്ല എങ്കിൽ മാത്രം…. നമുക്ക് ഈ ബന്ധവുമായി മുന്നോട്ടു പോകാം….

അതുവരെ എല്ലാം കേട്ടുകൊണ്ടിരുന്ന സുമ എഴുന്നേറ്റ് ഹരിയുടെ അടുത്തേക്ക് വന്നു..

ഹരിയേട്ടന്റെ അറിവില്ലാത്ത പ്രായത്തിൽ ഏതോ ഒരു നീചൻ ചെയ്ത പ്രവർത്തിയിൽ ഹരിയേട്ടൻ എന്തിനാണ് വിഷമിക്കുന്നത്… അതുകൊണ്ട് ആ ചിന്തകളൊക്കെ മനസ്സിൽ നിന്നും മാറ്റി കൗൺസിലിങ്ങിന് പോകു ..

അത് കഴിഞ്ഞ് നമുക്കൊരു ജീവിതം ആരംഭിക്കാം അതുവരെ നമുക്ക് നല്ല സുഹൃത്തുക്കളായി കഴിയാം… ഒറ്റയ്ക്കാണെന്നുള്ള ചിന്താ അശേഷം പാടില്ല.ഇനി എന്തിനും ഏതിനും ഹരിയേട്ടന്റെ ഒപ്പം ഞാനുണ്ട്…

എന്നെ മനസ്സിലാക്കാൻ പറ്റുന്ന ഒരു ഇണയേ കിട്ടിയിട്ട് തന്നെയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം…

ഇതുപോലെയുള്ള മന്യന്മാർ നമ്മുടെ സമൂഹത്തിൽ ഇനിയും ഉണ്ട്…… അവന്മാരുടെയൊക്കെ കൈകളിലെ കളിപ്പാട്ടമായി കുറെ ഹരിയും…….

Leave a Reply

Your email address will not be published. Required fields are marked *