നിനക്ക് അറിയില്ലായിരുന്നോ ഞാൻ ഒരു ഭാര്യ ആണെന്നും അമ്മ ആണെന്നും എന്നിട്ടും നീ എന്നെ ഇതിലേക്ക് വലിച്ചിട്ടു… ഒടുവിൽ ഞാൻ നിന്നെ സ്നേഹിച്ചു തുടങ്ങിയപ്പോൾ നീ എന്നെ വലിച്ചെറിഞ്ഞു….

നീറുന്നോരോർമ്മ
(രചന: മഴ മുകിൽ)

പറയു മോഹൻ നീ എപ്പോളെങ്കിലും എന്നെ സ്നേഹിച്ചിരുന്നോ അതോ സ്നേഹം അഭിനയിക്കുകയായിരുന്നോ.. ഞാൻ എന്തൊരു വിഡ്ഢിയാണ്..

നിനക്കു എങ്ങനെ ഇങ്ങനെ എന്നോട് ചെയ്യുവാൻ തോന്നി…. എന്റെ ജീവിതത്തിൽ നീ എന്തിനാണ് കടന്നു വന്നത്…..

എന്തിനാണ് എന്നെ മോഹിപ്പിച്ചത്.. എന്തിനാണ് എന്റെ സ്നേഹം പിടിച്ചുപറ്റി എന്നെ ഉപേക്ഷിച്ചത്…

നിനക്ക് അറിയില്ലായിരുന്നോ ഞാൻ ഒരു ഭാര്യ ആണെന്നും അമ്മ ആണെന്നും എന്നിട്ടും നീ എന്നെ ഇതിലേക്ക് വലിച്ചിട്ടു… ഒടുവിൽ ഞാൻ നിന്നെ സ്നേഹിച്ചു തുടങ്ങിയപ്പോൾ നീ എന്നെ വലിച്ചെറിഞ്ഞു….

ഞാൻ ഇന്ന് ഉരുകുകയാണ്… എന്നോടിത്രയും ക്രൂരമായി പെരുമാറാൻ നിനക്ക് എങ്ങനെ കഴിയുന്നു മോഹൻ……

ഒരു സൗഹൃദം മോഹിച്ചുവന്ന എന്നെ നീ സ്നേഹിച്ചു…. വാക്കുകളിലൂടെ ഞാൻ നിന്നെ അറിയാൻ ശ്രമിച്ചു… ചിത്രങ്ങൾ പരസ്പരം കണ്ടു നമ്മൾ അറിഞ്ഞു. ഒടുവിൽ ഒരു നിമിഷം കൊണ്ട് നീ എന്റെ ആരും അല്ലാതായി…..

ഇതിനും മാത്രം ഞാൻ ചെയ്ത തെറ്റ് അതുമാത്രം എനിക്ക് അറിയില്ല………അവസാനത്തെ വോയിസ്‌ ടൈപ്പ് ചെയ്തു സ്നേഹ മോഹന്റെ വാട്സ്ആപ്പിലേക്കു അയച്ചു നെറ്റ് ഓഫ്‌ ആക്കിവച്ചു……

സ്നേഹയും മോഹനും സുഹൃത്തുക്കൾ ആയിരുന്നു.. എപ്പോഴൊക്കെയോ സ്നേഹക്കു സൗഹൃദത്തിന് അപ്പുറം മോഹനോട് ഒരു അടുപ്പം തോന്നി…

അവളുടെ വിളികളും മെസ്സേജും മോഹനേ ഇറിറ്റേറ്റ് ചെയ്യാൻ തുടങ്ങി.. മോഹൻ അവയൊക്കെ അവഗണിക്കാൻ തുടങ്ങി..

മാനസികമായി തകർന്നു പോയി സ്നേഹ .ശെരി തെറ്റുകൾ ക്കു അവളുടെ മനസ്സിൽ സ്ഥാനം ഇല്ലായിരുന്നു.

പതിയെ പതിയെ സ്നേഹ ഡിപ്രെഷൻ എന്നൊരു അവസ്ഥയിലേക്ക് തള്ളിയിട്ടു….

അവൾ കുഞ്ഞുങ്ങളുടെയും ഭർത്താവിന്റെയും കാര്യoപോലും നോക്കാൻ വയ്യാതെ ആയി..

സ്നേഹയുടെ ഭർത്താവ് വളരെ നല്ലൊരു ആൾ ആയിരുന്നു… അവളുടെ ഈ അവസ്ഥ എന്തിൽ നിന്നുണ്ടായ താണ് എന്നൊരു കാര്യത്തെ കുറിച്ചും അയാൾക്കു അറിവുണ്ടായിരുന്നില്ല….

എങ്കിലും അയാൾ അവൾക്കുവേണ്ട സപ്പോർട് കൊടുത്തു കൂടെ നിന്ന്….

എന്തിനാ പെണ്ണെ നീ ഇങ്ങനെ ഒക്കെ കാണിക്കുന്നത്…. എനിക്കും മക്കൾക്കും നിന്റെ ഈ അവസ്ഥയിൽ എത്ര മാത്രം സങ്കടം ഉണ്ടെന്നു നീ മറന്നുപോയോ…..

നിന്റെ ഏതു വിഷമത്തിലും ഞാനും മക്കളും കൂടെ ഉണ്ട്. നീ അത്‌ മറന്നു പോകരുത്………

ഹരിയേട്ടാ എനിക്ക് എനിക്കെന്തൊക്കെയോ…..

നീയിപ്പോൾ ഒന്നും പറയേണ്ട….. ആദ്യം നീ നന്നായിട്ടു ഒന്ന് ഉറങ്ങു… അതും പറഞ്ഞു ഹരി മുറിയിൽ നിന്നും പുറത്തേക്കു ഇറങ്ങി……

ഹരി തിരികെ റൂമിൽ വരുമ്പോൾ സ്നേഹ ഉറക്കത്തിൽ ആയിരുന്നു.. അവളെ ഉണർത്താതെ അയാൾ അവളുടെ ഒപ്പം കിടന്നു…..

കരഞ്ഞു കണ്ണുനീർ ഉണങ്ങിയ കവിളിൽ അയാൾ അമർത്തി ഉമ്മവച്ചു…….. സ്നേഹ അപ്പോഴേക്കും ഉണർന്നു… ഹരിയുടെ നെഞ്ചിൽ ചേർന്നു കിടന്നു……..

ഒരു നിമിഷം എങ്കിലും മറ്റൊരാൾക്ക്‌ വേണ്ടി ആഗ്രഹിച്ച മനസിനെ അവൾ ശപിച്ചു………. ഹരിയോട് അവൾ ഒരായിരം വട്ടം മാപ്പു ചോദിച്ചു…..

പാതിരാത്രിയിൽ ഹരി ഉറക്കമായി എന്ന്‌ ബോദ്യം വന്നതും സ്നേഹ പതിയെ കട്ടിലിൽ നിന്നും എഴുനേറ്റു…… വാഷ് റൂമിന്റെ കതകു തുറന്നു അകത്തേക്ക് കയറി……

കയ്യിൽ കരുതിയ ബ്ലേ ഡ് കൈത്തണ്ടയിൽ ആ ഴ്ത്തി…….. മറ്റൊരാൾക്ക്‌ മനസ്സിൽ സ്ഥാനം നൽകിപ്പോയി ഹരിയേട്ടാ…..

മറക്കാൻ ശ്രമിച്ചിട്ടും ഞാൻ പരാജയ പെട്ടു പോയി… എന്റെ ഹരീഏട്ടന്റെ മുന്നിൽ ഞാൻ ഒരു തെറ്റുകാരി ആയതു പോലെ…. മാപ്പ് തരു ഹരിയേട്ടാ…….. എന്നെ വെറുക്കല്ലേ…

ബോധം മറഞ്ഞു നിലത്തേക്ക് വീഴുമ്പോൾ അവളുടെ ചുണ്ടുകൾ പതിയെ മന്ത്രിച്ചു…. എന്നോട്….. ക്ഷ…. മിക്ക…. ണെ… ഹരി…. ഏട്ടാ…

രാത്രിയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും മോഹന് ഉറക്കം വന്നില്ല… സ്നേഹയുടെ മെസ്സേജ് കേട്ട നേരം മുതൽ അവന്റെ മനസ് ആകെ ഇളകി മറിയുവാണ്…….

എന്തിനാ സ്നേഹ നീ.. ഇങ്ങനെ എന്നെ സ്നേഹിക്കുന്നത്…. നമുക്ക് നമ്മളെ നഷ്ടപ്പെടും എന്ന്‌ എനിക്ക് തോന്നിയത് കൊണ്ടാണ് ഞാൻ..

നിന്നിൽ നിന്നും അകലാൻ തുടങ്ങിയത്……. ഞാനും നിന്നെ സ്നേഹിക്കുന്നു……. പക്ഷെ ഒരിക്കലും… അത്‌ ശെരിയാകില്ല സ്നേഹ….

ഒരുപാട് വേദനയോട് കൂടി ആണ് പെണ്ണെ ഞാൻ നിന്നെ… ഒഴിവാക്കുന്നത്……നിന്നെപ്പോലെ ഞാനും ഒരുപാട് വിഷമിക്കുന്നുണ്ട്……. എങ്കിലും ഈ തീരുമാനം ആണ് ശെരി…….

ഹരി ഉറക്കത്തിൽ നിന്നും ഉണർന്നു നോക്കുമ്പോൾ സ്നേഹയെ കണ്ടില്ല…. വാഷ് റൂമിൽ നോക്കുമ്പോൾ കുറച്ചു അധിക നേരമായിട്ടും പുറത്തേക്കു വരുന്നില്ല…

ഒന്ന് രണ്ട് തവണ ഹരി വിളിച്ചിട്ടും അനക്കം ഒന്നുമില്ലാത്തതുകൊണ്ട് വാതിൽ തള്ളി തുറന്നു…. അപ്പോൾ കണ്ടാ കാഴ്ച കൈത്തണ്ടയിൽ നിന്നും ചോര വാർന്നു സ്നേഹ ബോധമില്ലാതെ കിടക്കുന്നു….

ഹരി വേഗത്തിൽ അവളെ കൈകളിൽ കോരി എടുത്തു… നനഞ്ഞ ഡ്രെസ്മാറ്റി അവളെയും കൊണ്ട് പുറത്തേക്കിറങ്ങി….

ഹോസ്പിറ്റലിൽ എത്തി….. ഒരുപാട് ബ്ല ഡ്‌ നഷ്ടപ്പെട്ടിരുന്നു…… നേരെ ഐ സി യൂ വിലേക്കു പ്രേവേശിപ്പിച്ചു………

രണ്ട് ദിവസവും സ്നേഹ ഐ സി യൂ വിൽ തന്നെ ആയിരുന്നു… ഇതിനിടയിൽ ഹരി പലവട്ടം കാണാൻ വന്നു എങ്കിലും ഒരിക്കൽ പോലും അവളോട്‌ ഒന്നും സംസാരിക്കാൻ കൂട്ടാക്കിയില്ല… അത്‌ സ്നേഹയെ വല്ലാതെ വിഷമിപ്പിച്ചു……

മൂന്നാമത്തെ ദിവസം അവളെ റൂമിലേക്ക്‌ മാറ്റി…. അപ്പോളാണ് ഹരി മക്കളെ അവൾക്കു കാണിച്ചു കൊടുത്തത്… മക്കളെ കണ്ടപ്പോൾ സ്നേഹ പൊട്ടിക്കരഞ്ഞു….

എന്തിനാ അമ്മേ ഇത് ചെയ്തത് അമ്മ ഞങ്ങളെക്കുറിച്ചു . ഒന്ന് ഓർത്തുപോലും ഇല്ലേ……

എങ്ങനെ തോന്നി അമ്മക്ക്……
ഈ മൂന്ന് ദിവസം അച്ഛന്റെ അവസ്ഥ അമ്മയെ കുറിച്ച് ഓർത്തു… പാവം. ഭക്ഷണം പോലും കഴിക്കാതെ….

ഈ മൂന്ന് ദിവസവും ഐ സി യൂ വിനു മുന്നിൽ തന്നെ ആയിരുന്നു…. അമ്മ അച്ഛനെ….. അച്ഛനെ കുറിച്ച് ഓർത്തോ…. അപ്പോളേക്കും ഹരി അവിടേക്കു വന്നു…

ഹരി അവിടേക്കു വന്നപ്പോൾ ആ സംസാരം അവിടെ അവസാനിച്ചു…….

അമ്മയെ കൊണ്ട് അധികം സംസാരിപ്പിക്കേണ്ട… നല്ല ക്ഷീണം ഉണ്ട്… ഒരുപാട് ബ്ല ഡ്‌ ലോസ് ആയതു ആണ് ഒരുപാട് സ്‌ട്രെയിൻ ചെയ്യേണ്ട………… ഹരി അവളെ ഒന്ന് നോക്കുകപോലും ചെയ്തില്ല……

സ്നേഹയെ ഡിസ്ചാർജ് ചെയ്തു വീട്ടിലേക്കു കൊണ്ടുവന്നു……..

ഹരിയേട്ടാ എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്…

വേണ്ട സ്നേഹ.. നീ പറയുവാൻ പോകുന്നതിനെ കുറിച്ച് എനിക്ക് ഏകദേശം ധാരണ ഉണ്ട്… ഞാൻ നിന്റെ ഫോൺ കണ്ടു….. ഇനിയും നീ അത്‌ പറയേണ്ട……

ആദ്യം എനിക്ക് വിഷമം തോന്നി… പക്ഷെ … നീ നിന്റെ തെറ്റ് മനസിലാക്കി… ഇനിയും അതിനെ കുറിച്ച് ഓർത്തു വിഷമിക്കേണ്ട…… സംസാരവും വേണ്ട……. മൂന്നാമത് ഒരാൾ കൂടി അറിയേണ്ട…….

ദിവസങ്ങൾ കഴിയും തോറും… സ്നേഹ പതിയെ ജീവിതത്തിലേക്ക് തിരികെ വന്നു……

ഇപ്പോൾ സ്നേഹ സന്തോഷവതി ആണ്…….. അവരും അവരുടെ ജീവിതവും സന്തോഷത്തോടെ മുന്നോട്ടു പോകുന്നു…….

ഹരിയുടെ മാറിൽ ചേർന്നിരിക്കുമ്പോൾ അവളുടെ മനസ് നിറഞ്ഞു……. ഹരീഏട്ടന് എന്നോട് എപ്പോഴെങ്കിലും വെറുപ്പ്‌ തോന്നിയിട്ടുണ്ടോ……

നിന്നോട് വെറുപ്പ്‌ തോന്നിയിട്ടില്ല… എന്നാൽ ദേഷ്യം തോന്നി എന്ന്‌ ഉള്ളത് നേരാണ്…… ഒരു സൗഹൃദം… നിനക്ക് എങ്ങനെ വഴിമാറി പ്രണയം ആയി എന്നെനിക്കു തോന്നി……..

അത്‌ പ്രണയം ആയിരുന്നില്ല ഹരിയേട്ടാ….. എന്തും എപ്പോഴും തുറന്നു പറയാൻ ഒരു സുഹൃത്തിനു അപ്പുറം ഉള്ള ഒരു ബന്ധം….

എപ്പോളും എന്തും ചെന്നു പറയാൻ സ്വാതന്ത്ര്യം. പക്ഷെ അതൊരു പ്രണയം ആണോ ഹരിയേട്ടാ……

ഇപ്പോൾ അങ്ങനെ ആണോ സ്നേഹ…..

ഇപ്പോൾ അങ്ങനെ ആണോ എന്ന്‌ ചോദിച്ചാൽ അതിന്റെ ഉത്തരം എനിക്ക് അറിയില്ല ഹരിയേട്ടാ…. നമ്മൾ മറ്റൊരാളുടെ ജീവിതത്തിൽ ഒരിക്കലും ശല്യം ആകാൻ പാടില്ല…… നമ്മുടെ സൗഹൃദം പോലും ആർക്കും ഭാരമാകരുത്…

നമ്മൾ നല്ല സുഹൃത്ത്‌ ആണെങ്കിൽ അവർക്കു നമ്മൾ ഒരു ശല്യം ആകരുത്………. അങ്ങനെ ആകുമ്പോൾ അവർ നമ്മളെ വെറുക്കും…..

അത്‌ ഏറ്റവും വലിയ വേദന ആണ്…………….. ഞാൻ ആ വേദന ആഗ്രഹിക്കുന്നില്ല…. എന്റെ നല്ല സുഹൃത്ത്‌ അതായിക്കണം……..എന്നും മോഹൻ…

ഹരിയേട്ടൻ എന്നെ മനസിലാക്കുന്നുണ്ടല്ലോ… എനിക്ക് അത്‌ മതി……… നിനക്ക് എന്നോട് എന്തും പറയാമല്ലോ പെണ്ണെ… നിന്റെ ഏതു സങ്കടം സന്തോഷം എല്ലാം ഞാൻ ഏറ്റുവാങ്ങില്ലേ…

നിന്നെ കേൾക്കാൻ ഞാൻ എപ്പോളും തയ്യാറായിരുന്നല്ലോ……… നിനക്കായി ഞാൻ ഒരു സ്പേസ് തന്നല്ലോ സ്നേഹ…പിന്നെയും..

സോറി ഹരിയേട്ടാ… സോറി.. ഞാൻ ഹരിയേട്ടനെ മറന്നു ഒന്നും ചെയ്തിട്ടില്ല…. ഇനീ ചെയ്യുകേം ഇല്ല……….

വർഷങ്ങൾ മാറി മറിഞ്ഞു എങ്കിലും…. സ്നേഹയുടെ ഉള്ളിന്റെ ഉള്ളിൽ

എന്നും മോഹൻ അവൾക്കു ഒരു നീറുന്ന ഓർമയാണ്………… ഒരിക്കലും സ്വന്തം ആക്കാൻ ആഗ്രഹിക്കാത്ത…… ചേർത്തു പിടിക്കാൻ കഴിയാത്ത അകലങ്ങളിലെ പ്രണയം……

Leave a Reply

Your email address will not be published. Required fields are marked *