കെട്ടിച്ചു വിട്ട പെണ്ണുങ്ങൾ ഭർത്താവിന്റെ വീട്ടിൽ നിൽക്കണം… ഭർത്താവ് ചവിട്ടി… അമ്മായി അമ്മ അടിച്ചു എന്നൊക്കെ പറഞ്ഞു കേറി വരുമ്പോൾ സ്വീകരിക്കാൻ നമ്മൾ ഉള്ളത് ആണ് ഇവറ്റകളുടെ അഹങ്കാരം…

(രചന: മിഴി മോഹന)

സുമേഷേ എടാ നീ ഒന്ന് ഇറങ്ങി വന്നേ… “””

പുറത്ത് നിന്നും ചന്ദ്രുവിന്റെ ഉറക്കെയുള്ള ശബ്ദം കേൾക്കുമ്പോൾ കണ്ട് കൊണ്ടിരുന്നു ഫോൺ കട്ടിലിലേക്ക് എറിഞ്ഞു കൊണ്ട് ചാടി എഴുന്നേറ്റവൻ പുറത്തേക്ക് വന്നു…..

വരാന്തയിലേക്ക് പോലും കയറാതെ മുറ്റത് നിന്നും അണയ്ക്കുന്നവനെ കണ്ടതും സുമേഷ് പുരികം ഉയർത്തി…

എന്തിനാടാ തെണ്ടി ഇങ്ങെനെ കിടന്നമറുന്നത് നിന്റെ ആരെങ്കിലും ചത്തോ.. “”

കൈയ്യിലെ സ്ലീവ് ചുരുട്ടി വെച്ച് കൊണ്ട് അവൻ ചോദിക്കുമ്പോൾ കിതപ്പ് മാറ്റാനായി ഉമിനീർ ഇറക്കി ചന്തു…

“””ഹ്ഹ.. എടാ നിന്റെ പെങ്ങള്.. “””

അവളുടെ കാര്യം ആണെങ്കിൽ നീ ഒന്നും പറയണ്ട..വക്കാലത്തു പിടിക്കാൻ നേരെ നിന്റെ വീട്ടിലേക്ക് ആയിരിക്കും വന്നത്… അളിയന്റെ വീട്ടിൽ എന്ത് കുറവ് ഉണ്ടായിട്ട അവൾക് ഈ അഹങ്കാരം.. “”

വെളുപ്പാൻ കാലത്ത് കൊച്ചിനെയും കൊണ്ട് കേറി വന്നപ്പോൾ ഞാൻ തന്നെയാണ് അവളെ തിരിച്ചു പറഞ്ഞു വിട്ടത്… കെട്ടിച്ചു വിട്ട പെണ്ണുങ്ങൾ ഭർത്താവിന്റെ വീട്ടിൽ നിൽക്കണം… ഭർത്താവ് ചവിട്ടി… അമ്മായി അമ്മ അടിച്ചു എന്നൊക്കെ പറഞ്ഞു കേറി വരുമ്പോൾ സ്വീകരിക്കാൻ നമ്മൾ ഉള്ളത് ആണ് ഇവറ്റകളുടെ അഹങ്കാരം… നീ ഒന്നും പറയാൻ നിൽക്കണ്ട വന്ന വഴിയേ തിരിച്ചു പൊയ്ക്കോളും..'”

പറഞ്ഞു കൊണ്ട് സുമേഷ് അകത്തേക്ക് കയറുമ്പോൾ ചന്ദ്രുവിന്റെ നെഞ്ച് ഉയർന്നു പൊങ്ങി..

സുമേഷേ… സുമി… സുമി ഒരു അബദ്ധം കാണിച്ചു…..

അബദ്ധമോ..? എന്ത്‌ അബദ്ധം..? മുൻപോട്ട് പോയവൻ സംശയത്തോടെ തിരിഞ്ഞു നിന്നു ആ നിമിഷം…

സുമി… സുമി മോളെയും കൊണ്ട് കാ… കായലിൽ ചാടി…. “”

ചന്ദ്രുവിൽ നിന്നും വിറയ്ക്കുന്ന വാക്കുkകൾ കേൾക്കുമ്പോൾ ഞെട്ടലോടെ പുറകോട്ട് പോയി സുമേഷ്…

നീ… നീ എ… എന്താ പറഞ്ഞത്..?

അവന്റ ശബ്ദവും ഇടറി തുടങ്ങി ആ നിമിഷം..

നീ… വാ താലൂക് ഹോസ്പിറ്റലിലേൽക്ക് കൊണ്ട് പോയിട്ടുണ്ട്.. “”ചന്ദ്രു വീണ്ടും പറയുമ്പോൾ മനസിന്റെ സമനില തെറ്റിയവൻ അകത്തേക്ക് കൈ ചൂണ്ടി..

അമ്മ..””

അമ്മയോട് പിന്നെ പറയാം… തെക്കേ റോഡിൽ ആട്ടോ വെയിറ്റ് ചെയ്യുന്നു…. “” പറഞ്ഞു കൊണ്ട് ചന്ദ്രു അവന്റ കൈയിൽ പിടിച്ചു മുൻപോട്ട് ഓടുമ്പോൾ ഇട്ടിരുന്നത് മുഷിഞ്ഞ കുപ്പായം ആണെന്നത് പോലും മറന്നിരുന്നു സുമേഷ്…

വലിയ പാലത്തിൽ നിന്നും ആരോ ചാടുന്നത് കക്ക വാരാൻ വന്നവർ കണ്ടു.. “” ലൈഫ് സ്‌ക്വാഡും പോലീസും വന്നു കഴിഞ്ഞു ബോഡി പുറത്തു എടുത്തപ്പോൾ ആണ് സുമി ആണെന്ന് തിരിച്ചറിഞ്ഞത്… “”

അ… അപ്പൊ… പോ.. പോയോ അവള്…. ഞാ… ഞാൻ കൊന്നോ അവളെ.. “”

സുമേഷിന്റ്റ് കണ്ണുകൾ നാല് പാടും പായുമ്പോൾ ആ ഓട്ടോയുടെ പിന്നിൽ ഇരുന്നു ചന്ദ്രു അവന്റ കൈയിൽ പിടിച്ചു…

നീ എന്തൊക്കെയാ ഈ പറയുന്നത്.. “” ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയിട്ടുണ്ട് രക്ഷപെടും.. ”

മ്മ്ഹ്ഹ്.. “” രക്ഷപെടും… രക്ഷപെടും… ജീവിതത്തിലെ വലിയ പ്രതിസന്ധികളിൽ നിന്നും രക്ഷപെടാനായി ഓടി വന്നത് അല്ലേടാ അവൾ.. എന്റെ നെഞ്ചിൽ ഒന്ന് തല ചായിച്ചു കരയാൻ പോലും അനുവദിച്ചില്ല… എന്തിന് അവൾ പറയുന്നത് ഒന്ന് കേൾക്കാൻ പോലും മനസ് കാണിച്ചില്ല ഞാൻ… എല്ലാം എന്റെ കുറ്റവാ.. “”

ഇനി… ഇനി അവളുടെ പേര് പറഞ്ഞു ഞാൻ കരഞ്ഞാൽ ദൈവം തമ്പുരാൻ പോലും എന്നോട് പൊറുക്കില്ല അത്രയ്ക്ക് നീചൻ അല്ലെ ഞാൻ..'”

പതം പറഞ്ഞു കൊണ്ട് സുമേഷ് കരച്ചിലിനെ നിയന്ത്രിക്കാൻ ശ്രമിക്കുമ്പോഴേക്കും താലൂക് ഹോസ്പിറ്റലിൽ എത്തി കഴിഞ്ഞിരുന്നു ഓട്ടോ..

“”ഒന്നും പറയാറായിട്ടില്ല രണ്ട് പേരെയും ഇവിടെ കൊണ്ട് വരുമ്പോൾ നേരിയ ശ്വാസം മാത്രമേ ഉണ്ടായിരുന്നുള്ളു…. നമുക്ക് നോക്കാം.. “”

പ്രതീക്ഷയുടെ ഒരു വാക്ക് മാത്രം പറഞ്ഞു കൊണ്ട് ഡോക്ടർ പോകുമ്പോൾ ചന്ദ്രുവിന്റ്റ് തോളിലേക്ക് ചാഞ്ഞു സുമേഷ്….

എന്താടാ സുമിയുടെ ജീവിതത്തിലെ പ്രശ്നങ്ങൾ… എല്ലാം അറിഞ്ഞിട്ട് ആണോ നീ അവളെ ഇറക്കി വിട്ടത്..'”

മണിക്കൂറുകൾ മുൻപോട്ട് നീളുമ്പോൾ അവന് അടുത്തേക്ക് ഇരുന്നു ചന്ദ്രു…

പ്രശ്നങ്ങൾ ഒരുപാട് ഉണ്ടടാ… പക്ഷെ കുഞ്ഞിനേയും കൊണ്ട് ജീവൻ ഒടുക്കാനും മാത്രം പ്രശ്നം ഉള്ളതായി തോന്നിയില്ല… അല്ലങ്കിൽ അവൾ പറഞ്ഞില്ല…. “”

പറയാൻ ശ്രമിച്ചു കാണും അപ്പോഴൊക്കെ നിന്റെയും അമ്മയുടെയും പെരുമാറ്റം ആയിരിക്കും അവളെ പുറകോട്ട് വലിച്ചത്.. “”

ചന്ദ്രു ഇടയിൽ കയറി പറയുമ്പോൾ സുമേഷ് മെല്ലെ തല ഇളക്കി..”

മ്മ്ഹ്ഹ്..” ആയിരിക്കും ഒരിക്കൽ പോലും കൂടെ പിറപ്പിന്റ്റ് മനസ് അറിയാൻ ഞാൻ ശ്രമിച്ചിട്ടില്ല… നിനക്ക് അവിടെ സുഖം ആണോ എന്നൊരു വാക്ക് ചോദിച്ചിട്ടില്ല…. “”

ചില ദിവസങ്ങളിൽ രമേശുമായി വഴക്ക് ഇട്ട് അവൾ വരുമ്പോൾ കളിയാക്കി ഞാൻ.. പിറ്റേന്ന് അവൻ വന്നു കൂട്ടി കൊണ്ട് പോകുമ്പോൾ കുടുംബത്തിന്റെ മാനം കളയാതെ അവന്റ കൂടെ പോടീ എന്ന് പറയും…

അന്നൊക്കെ വേലിക്കൽ എത്തുമ്പോൾ തിരിഞ്ഞ് ഒരു നോട്ടം ഉണ്ട് അവൾ… തിരിച്ചു വിളിച്ചു കൂടെ എന്നായിരിക്കും ആ നോട്ടത്തിന് അർത്ഥം.. “” അത് അറിയാതെ വീണ്ടും ഞാൻ…..

സഹിച്ചു കാണില്ല പാവം… അവൾക്ക് താങ്ങായി അമ്മയും കൂടെ പിറപ്പു പോലും ഇല്ലന്ന് മനസിലായ നിമിഷം ആയിരിക്കും ഇങ്ങെനെ ഒരു തീരുമാനം എടുത്തത്….”” സുമേഷ് കണ്ണുകൾ തുടയ്ക്കുമ്പോൾ മറ്റൊരു സുഹൃത് സുമിയുടെ ഭർത്താവിന്റ്റ് വീടിന് അടുത്തുള്ള പയ്യനുമായി അവിടേക്ക് വന്നു…

എടാ സുമേഷേ.. “” എന്റെ ബന്ധുവാ ഇവൻ.. ഇവൻ പറഞ്ഞു നേരത്തെ കുറച്ചു കാര്യങ്ങൾ ഞാൻ അറിഞ്ഞത് നിന്റെ അമ്മയോട് സൂചിപ്പിച്ചതാ.. അന്ന് അമ്മ പറഞ്ഞത് കെട്ടിച്ചു വിട്ട എല്ലാ പെൺകുട്ടികളും പലതും സഹിച്ചും ക്ഷമിച്ചും നിൽക്കണം ഇങ്ങോട്ട് വന്നാൽ നിന്റെ ഭാവി കൂടെ പോകുമെന്ന്…. സ്വന്തം തള്ളയ്ക്ക് പോലും വേണ്ടാത്ത ഇടത് ഞങ്ങൾ എന്ത്‌ പറയാനാ.. “”

അയാൾ തല വെട്ടിക്കുമ്പോൾ ആ പയ്യൻ മുന്പോട്ട് വന്നു..

ഒരുപാട് സഹിച്ചു ചേട്ടാ ആ ചേച്ചി.. “” അയാള് ആള് ശരിയല്ല അയാള് മാത്രം അല്ല വീട്ടുകാരും.. “” പണിക്ക് ഒന്നും പോവില്ല അയാൾ… ചേച്ചി തയ്ച്ചു കിട്ടുന്ന കാശ് എടുത്ത് കൊണ്ട് പോയി കുടിക്കും… എന്നിട്ട് എന്നും വഴക്ക് ആണ്… അതിനു കൂട്ട് നിൽക്കാൻ ഒരു എരണം കെട്ട തള്ളയും…

അയാളെ പണിക്ക് വിടാതെ പിടിച്ചു വയ്ക്കുന്നത് ആ തള്ള ആണ്…. മോന്റെ ദേഹം വിയർക്കും എന്ന്……പണ്ട് തൊട്ടേ അയാൾ ഇങ്ങനെ ആയിരുന്നു…… ആ സ്ത്രീ കൊണ്ട് വന്നു തീറ്റിച്ചു പഠിപ്പിച്ചു……അന്നൊക്കെ കൂട്ടുകാർ പറയും അയാൾ കേൾക്കില്ല….ഇപ്പോ ഭാര്യയെ മുതൽ ആക്കി ജീവിക്കുന്നു…….

എന്നിട്ടും ആ ചേച്ചി പുറത്ത് ആരോടും ഒന്ന് പറഞ്ഞില്ല…. ആ ചേച്ചി മര്യാക്ക്ക് ജോലി ചെയ്യാനും ആ സ്‌ത്രീ സമ്മതിക്കില്ലയിരുന്നു…… എന്നും ഓരോന്ന് പറഞ്ഞു വഴക്ക് ഇടും… ഒന്ന് നേരത്തെ ഉറങ്ങിയാൽ കുറ്റം ഉണർന്നില്ലേ കുറ്റം….

പകൽ മൊത്തം വീട്ടിലെ പണി എടുത്തു കഴിഞ്ഞു രാത്രിയിലാണ് ആ ചേച്ചി തയ്ക്കുന്നത്… ആ വരുമാനം മാത്രമേ ആ വീട്ടിൽ ഉള്ളു… എന്നിട്ട് പോലും അവർക്ക് ഉറങ്ങാൻ കഴിയുന്നില്ലന്ന് പറഞ്ഞു മെഷീൻ എടുത്തു തല്ലി പൊട്ടിച്ചു അയാൾ…..

വീട്ടിലെ അരിയും പച്ചക്കറികളും തീർന്നപ്പോൾ പോയി കൊണ്ട് വരാൻ എന്ന് പറഞ്ഞു വഴക്കു ആയിരുന്നു ആയാളും തള്ളയും.. “”

ആകെ ഉള്ള വരുമാന മാർഗം നശിപ്പിച്ചിട്ട് കൊണ്ട് വന്നു തീറ്റിക്കൻ ആ ചേച്ചി എങ്ങോട്ട് പോകും… അവസാനം സഹികെട്ടു എന്റെ അമ്മയാണ് പറഞ്ഞത് കുഞ്ഞിനെയും കൊണ്ട് സ്വന്തം വീട്ടിലേക്ക് പോകാൻ.. അമ്മ പറഞ്ഞിട്ട് ഞാനാ ഇന്നലെ എന്റെ ഓട്ടോയിൽ ചേച്ചിയെയും കുഞ്ഞിനേയും വീട്ടിൽ കൊണ്ട് വന്നു വിട്ടത്..”” പക്ഷെ അത് ഇങ്ങനെ ആകും എന്ന് അമ്മയും കരുതി ഇല്ല…..

ആ പയ്യൻ പറയുമ്പോൾ സുമേഷ് കണ്ണുകൾ മുറുകെ അടച്ച് അതിൽ നിന്നും പെയ്തിറങ്ങുന്ന കണ്ണുനീർ അവന്റ കവിളിനെ ചുട്ട് പൊള്ളിച്ചു..

ഹ്ഹ.. “” സ്വന്തം രക്തം അല്ലാഞ്ഞിട്ട് കൂടി ഈ പയ്യനും അവന്റ അമ്മയും മനസിലാക്കിയത്രയും പോലും ഞാൻ എന്റെ പെങ്ങളെ മനസിലാക്കിയില്ലല്ലോ……”” സുമേഷ് അൽപ്പം ഉറക്കെ കരഞ്ഞു ആ നിമിഷം..

ഇനി കിടന്ന് മോങ്ങിയിട്ട് എന്തിനാടാ…. നിന്നെ പോലുള്ള വീട്ടുകാർ തന്നെയാ പെൺപിള്ളേരെ കൊലയ്ക്ക് കൊടുക്കുന്നത്… എങ്ങനെ എങ്കിലും ബാദ്യത ഒഴിച്ച് വിടാൻ നോക്കി ഇരിക്കുവല്ലേ…. അവനെ കുറിച്ച് ആ നാട്ടിൽ ഒന്ന് അന്വേഷിച്ചിരുന്നു എങ്കിൽ നേരത്തെ തന്നെ കാര്യങ്ങൾ അറിയാമായിരുന്നു…

അതും പോട്ടേ പണിക്ക് പോകാതെ അവൻ അവളെ മുതൽ ആക്കുന്നത് മനസിലാക്കാൻ ഒരു ആങ്ങളയ്ക്കും മറ്റൊരുത്തന്റെ സഹായം വേണ്ടാ… മനസ് ഉണ്ടായാൽ മതി…..

ഇനി നിനക്ക് ചെയ്യാൻ ഒന്നേ ബാക്കി ഉള്ളു അവളുടെ ശരീരം കൊണ്ട് പോയി വീണ്ടും അവന്റ മുൻപിൽ കൊണ്ട് ചെന്ന് ഇട് കൊത്തി തിന്നട്ടെ… ”

ആ ഹോസ്പിറ്റലിൽ ചന്ദ്രുവിന്റെ ശബ്ദം ഉയരുമ്ഹോൾ രമേശ്നും തള്ളയും അങ്ങോട്ടേക്ക് ഓടി വന്നു…

അളിയാ എന്റെ സുമി.. “”””

പറഞ്ഞു തീരും മുൻപേ സുമേഷിന്റെ കാൽ അവന്റ് ഉദരത്തിൽ പതിഞ്ഞു..

അയ്യോ ഈ കാലൻ എന്റെ കുഞ്ഞിനെ തല്ലി കൊല്ലുന്നേ… “” ആ സ്ത്രീയുടെ ശബ്ദം ഉയരുമ്പോൾ ചന്ദ്രു അവർക്ക് നേരെ തിരിഞ്ഞു…

മിണ്ടരുത് തള്ളേ… “” ഇതിലും വലിയ അടി ആ പെണ്ണ് നിന്റെ വീട്ടിൽ കിടന്നു വാങ്ങുമ്പോൾ നിനക്ക് നൊന്തില്ല നീ കൂടെ നിന്ന് ഉപദ്രവിച്ചു… നീയൊക്കെ ഒരു സ്ത്രീ ആണോ..സ്ത്രീകൾക്ക് തന്നെ അപമാനം ആണ് നിങ്ങൾ..””

ചന്ദ്രുവിന്റെ കൈ അവർക്ക് നേരെ ഉയരും എന്ന് കണ്ടതും പുറകോട്ട് വലിഞ്ഞവർ…

ആ നിമിഷം കൊണ്ട് രമേശ്‌ വാങ്ങി കൂട്ടി കഴിഞ്ഞിരുന്നു.. “”

ഇനി നിനക്കും നിന്റെ തള്ളക്കും ചിലവിനു തരാൻ എന്റെ പെങ്ങൾ ആ വീട്ടിലേക്ക് വരില്ല.. ജീവിനോടെ അവൾ തിരിച്ചു വന്നാൽ അവളെയും കുഞ്ഞിനെയും ഞാൻ നോക്കും… മറിച് ആണെങ്കിൽ അവളുടെ വീട്ടിൽ ആറടി മണ്ണ് അവൾക്ക് ആയി മാറ്റി വയ്ക്കും ഞാൻ.. ‘

സുമേഷ് ഉള്ളിലെ സങ്കടവും കുറ്റബോധവും ആ വരാന്തയിൽ പെയ്തിറക്കി ആ നിമിഷം..

വാ മോളേ….. “”

നിനക്ക് അവകാശപെട്ട നിന്റെ വീട് ആണ് ഇത്….. ഇവിടെ നിന്നും ഈ ഏട്ടൻ നിന്നെ ഇനി ഇറക്കി വിടില്ല.. “”

ഓട്ടോയിൽ ഹോസ്പിറ്റലിൽ നിന്നും വന്നു ഇറങ്ങിയവളുടെ കൈയിൽ നിന്നും കുഞ്ഞിനെ വാങ്ങി സുമേഷ്….

നമ്മുടെ അമ്മയും ഞാനും നിന്റെ കുഞ്ഞും ഇനി ഇവിടെ താമസിക്കും…. അവൻ വരില്ല നിന്നെ തേടി… വന്നാൽ എന്റെ ശവത്തിൽ ചവുട്ടിയെ നിന്നെ ഒന്ന് തൊടൂ…. ഇത് ഈ ഏട്ടന്റെ വാക്ക് ആണ്… “”

അവളെ ചേർത്തു നിർത്തി പറയുന്ന സുമേഷിന്റെ ആ ഒരു വാക്ക് മതി ആയിരുന്നു അവൾക്ക് അവളുടെ ജീവിതം മുൻപോട്ട് നയിക്കാൻ…..

Nb..'” ഇത് പോലെ ഒരു വാക്ക് ഒരിക്കൽ എങ്കിലും പറഞ്ഞിരുന്നു എങ്കിൽ ഒരുപാട് പെൺകുട്ടികൾ ഇന്നും നമുക്ക് ഒപ്പം കണ്ടേനെ…. please

Leave a Reply

Your email address will not be published. Required fields are marked *