നിന്നെ പോലെ ആണോ ഇവള്… രണ്ട് പിള്ളേരെ കീറി എടുത്തത് അല്ലെ നടു വേദന ഉള്ളത് കൊണ്ടാ രഘുവിന്റെ വീട്ടിൽ വീട് വയ്ക്കാതെ ഇവിടെ വയ്ക്കാൻ പറഞ്ഞത് ഇവിടെ ആകുമ്പോൾ നമ്മുടെ ഒരു കണ്ണ് എത്തുമല്ലോ..”

(രചന: മിഴി മോഹന)

പ്രിയേ ദോശ മുഴുവൻ ചുട്ടു കഴിഞ്ഞോ…. “”
നേരം വെളുത്തു വന്നതും മുടി വാരി ചുറ്റി എഴുനേറ്റ് വന്ന ഗോമതിയമ്മ ദോശമാവിന്റെ ചട്ടി പൊക്കി നോക്കി…അതിൽ ബാക്കി വന്ന മാവ് കണ്ടതും അവർ പ്രിയയുടെ മുഖത്തെക്ക്‌ നോക്കി..

ഈ മാവ് എന്തിനാ ബാക്കി വച്ചിരിക്കുന്നത് അതും കൂടി എടുത്തു ദോശ ചുട്ടു കൂടായിരുന്നോ..? അവരിൽ നിന്നും ചോദ്യം വന്നതും സാമ്പാർ ഇളക്കി കൊണ്ട് അവരെ നോക്കി..

അത് അമ്മേ സാധാരണ ബാക്കി വരുന്നത് ഫ്രിഡ്ജിൽ വച്ച് നാളത്തേക്ക് ഉപയോഗിക്കുവല്ലേ ചെയ്യുന്നത്… “” മ്മ്ഹ്ഹ്.. നാളെ നമുക്ക് ഇഡലി വയ്ക്കാം… സാമ്പാറും ബാക്കി കാണും.. “” ഒഴുക്കൻ മട്ടിൽ അവൾ പറഞ്ഞതും ഗോമതി അമ്മ ജനൽ വഴി പുറത്തേക്ക് നോക്കി.. “”

അത്യാവശ്യം വലിയ ഒരു പുതിയ വീട് ജനലൊരം ചേർന്ന് കാണാം… പാല് കാച്ചു ഇന്നലെ കഴിഞ്ഞത് പോലെ അലങ്കാരങ്ങൾ ഒന്നും എടുത്തു മാറ്റിയിട്ടില്ലാത്ത വീട്…

നീ ബാക്കി മാവ് കൂടി എടുത്തു ദോശ ചുട്…. “”” കൊച്ച് എഴുനേറ്റിട്ടില്ലന്ന് തോന്നുന്നു ഉറങ്ങിക്കോട്ടെ … ക്ഷീണം കാണും ഇന്നലത്തെ ഫങ്ക്ഷൻ കഴിഞ്ഞതിന്റെ… ഇനിയിപ്പോ അവൾ എപ്പോൾ എഴുനേറ്റ് വന്ന് പ്രാതല് ഉണ്ടാക്കാന…. “”

ഗോമതിയമ്മ ഒരു ഗ്ലാസ്‌ കട്ടൻ എടുത്തു കൊണ്ട് പുറത്തേക്ക് ഇറങ്ങുമ്പോൾ പ്രിയയ്ക്ക് ചിരി വന്നു…

ഭർത്താവിന്റെ ചേച്ചിയുടെ കാര്യം ആണ് അപ്പുറത്ത് തറവാട്ട് വക സ്ഥലത്ത് വീട് വെച്ച് ഇന്നലെയാണ് കേറി താമസിച്ചത്.. “” അമ്മ പറഞ്ഞത് പോലെ ചേച്ചിക്ക് മാത്രം അല്ല ക്ഷീണം… വീട് പണി തുടങ്ങിയത് മുതൽ ഉണ്ണാതെ ഉറങ്ങാതെ അതിനു കാവൽ ഇരുന്നത് താൻ ആണ്….

പണിക്കാർ വരുന്നത് മുതൽ തുടങ്ങും തന്റ ജോലി.. “” അവർക്ക് ചായ കൊടുക്കാനും വെള്ളം കൊടുക്കാനും ഓരോ സമയവും ഓടുമ്പോഴും വീട്ടിലെ കാര്യവും അതോടൊപ്പം കൃത്യമായി കൊണ്ട് പോയി….

ഓരോ വാർപ്പ് കഴിയുമ്പോൾ താഴെ ആണെങ്കിലും മുകളിൽ ആണെങ്കിലും വെള്ളം ഒഴിക്കാനും എല്ലാം താൻ തന്നെ ആയിരുന്നു അല്ലങ്കിൽ തന്നിൽ മാത്രം നിഷിബ്ധമായ ജോലി പോലെ അതിനെ കണ്ടു എല്ലാവരും…..

എല്ലാ മാസവും ദുബായിയിൽ നിന്നും അളിയൻ അയക്കുന്ന കാശുമായി വരുന്ന ചേച്ചി ആണെങ്കിൽ എനിക്കുള്ള നിർദ്ദേശങ്ങളും തന്ന് കാശ് കോൺട്രാക്ടറെ ഏല്പിച്ചു പോകുമ്പോൾ ഒരു കവർ പാല് പോലും വാങ്ങി തന്നിട്ടില്ല പണിക്കാർക്ക് ചായ ഇട്ട് കൊടുക്ക് പ്രിയേ എന്ന് പറഞ്ഞ്…….

ഗതികേട് കൊണ്ട് അരിത്തി പിടിച്ചു പാലിൽ വെള്ളം കൂട്ടി ചായ കൊടുത്തപ്പോൾ അമ്മയുടെ വക ശകാര വർഷം… പോരാത്തിതിന് ചേച്ചിയുടെ വക ഫോൺ കോളും….. ഞാൻ എന്തോ വലിയ അപരാധം ചെയ്തത് പോലെ… എന്നാൽ ഞങളുടെ ഇല്ലായ്മ കാരണം ആണെന്ന് പറഞ്ഞപ്പോൾ അമ്മയുടെ വക പുച്ഛം നിറഞ്ഞ മറുപടി ആയിരുന്നു അതിലും കേമം…..

“”” സർക്കാര് ഉദ്യോഗസ്ഥന് ഒരു കൂട് പാല് കൂടുതൽ മേടിക്കാൻ പറ്റാത്ത അത്രയും ദാരിദ്ര്യമോ… ചുമ്മാതെ അല്ലല്ലോ അവന്റെ അച്ഛൻ ചത്ത ജോലി അല്ലെ അവന് കിട്ടിയത് അതിൽ കുറച്ചു പങ്ക് എന്റെ പെൺമക്കൾക്കും പറ്റാം.. അല്ല പിന്നെ “””””

എന്റെ വായ മൂടികെട്ടാൻ അത് തന്നെ ധാരാളം ആയിരുന്നു….. “” പിന്നീട് പല ദിവസങ്ങളിൽ വൈകുന്നേരം ചായക്ക് ഒപ്പം അവർക്ക് പലഹാരം കൂടി അമ്മ വക പ്രത്യേകമായി കൊടുത്തു തുടങ്ങിയപ്പോൾ
മാസ ചിലവ് പതിവിലും അധികമായി വന്ന് തുടങ്ങി….

അതോടെ രാജീവേട്ടന്റെ വക ശകാര വർഷവും അധികം ആയി തുടങ്ങിയപ്പോൾ അമ്മ മൗനം പാലിച്ചു…
അന്ന് സഹികെട്ട് വിളിച്ചു പറയുമ്പോൾ
രാജീവേട്ടനും അമ്മയുടെ മുൻപിൽ നിസ്സഹായൻ ആയി മാറി…. കാരണം അച്ഛന്റ്റെ ജോലി തന്നെ ആയിരുന്നു…

സർവീസിൽ ഇരുന്ന് അച്ഛൻ മരിക്കുമ്പോൾ മൂത്ത പെണ്മക്കൾ ആയ രാധിക ചേച്ചിക്കോ രേവതി ചേച്ചിക്കൊ കൊടുക്കാതെ രാജീവേട്ടന് ജോലി കൊടുക്കണം എന്ന് വാദിച്ചത് അമ്മയാണ്…..

അവൻ ഒരു ആൺകുട്ടി അല്ലെ വിവാഹം കഴിയാത്ത ഞങ്ങള്ക് ആർകെങ്കിലും അല്ലെ ഒരു ജോലി വേണ്ടത് സ്വന്തം കാലിൽ നിൽക്കേണ്ടത് എന്ന് രാധിക ചേച്ചി ചോദിക്കുമ്പോൾ എത്ര കൊല്ലം ആയാലും നിങ്ങളുടെ കാര്യങ്ങൾക്ക്‌ ഒന്നും അവൻ മുട്ട് വരുത്തിക്കില്ല ഞാൻ ജീവിച്ചിരിക്കുമ്പോൾ അതിനു സമ്മതിക്ക്ത്തതും ഇല്ലന്ന് പറഞ്ഞത് അമ്മയാണ്……

ഇന്നും അമ്മ ആ വാക്ക് പാലിക്കുമ്പോൾ മുതൽ എടുക്കുന്ന പെൺമക്കളെ അമ്മ കാണാത്തത് ആണോ അതോ കണ്ടില്ലെന്നു നടിക്കുന്നത് ആണോ അറിയില്ല…..

ആയിരിക്കും അല്ലങ്കിൽ അമ്മ ഇപ്പോൾ പറഞ്ഞത് തന്നെ മനസാക്ഷിക്ക് നിരക്കുന്നത് അല്ലല്ലോ… “”

പാല് കാച്ചിന് രണ്ടു ദിവസം മുൻപ് തുടങ്ങിയ ഉറക്കളപ്പ് ആണ് ഞാനും രാജീവേട്ടനും… അളിയൻ വരാത്തത് കൊണ്ട് പൂർണ്ണ ഉത്തരവാദിത്തം തലയിൽ ഏറ്റുമ്പോൾ കൂടെ തന്നെ നിന്നു ഞാനും…

അവസാന മിനുക്ക് പണിയും പൂർത്തിയാക്കി വേണം കയറി താമസിക്കാൻ എന്നുള്ള അളിയന്റെ വാശിയിൽ രണ്ട് ദിവസം രാവ് ഏത് പകൽ ഏത് എന്ന് അറിയാത്ത നെട്ടോട്ടം ആയിരുന്നു അപ്പോഴും ചേച്ചിമാരെയോ അമ്മയെയോ ആ വഴിക്ക് കണ്ടില്ല അതിനെ കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ ചേച്ചിയോടും അളിയനോടും ഉള്ള രാജീവേട്ടന്റെ സ്നേഹം നുര പൊന്തും….. അവിടെയും ഞാൻ വാ മൂടി കെട്ടും അല്ലങ്കിൽ കെട്ടിക്കും…

രാധിക ചേച്ചിയും രേവതിചേച്ചിയും ബ്യൂട്ടപാർലറിൽ പോയി ദേഹം മിനുക്കുമ്പോൾ പാല് കാച്ചിനുള്ള കാര്യങ്ങൾ വട്ടം കൂട്ടുന്ന തിരക്കിൽ ആയിരുന്നു ഞാൻ… അവസാനം കൈയിൽ കിട്ടിയ നേര്യത് എടുത്തു ചുറ്റി ആളുകൾക്കു ഇടയിൽ ഓടി കയറുമ്പോൾ രേവതി ചേച്ചി വളരെ ഭംഗി ആയി തന്നെ എന്നെ ഒഴിവാക്കിയിരുന്നു…

“”എന്താ പ്രിയേ ഇത് നല്ലൊരു ദിവസം ആയിട്ട് നിനക്ക് ഇച്ചിരി വൃത്തിയുള്ള വേഷം ധരിച്ചു കൂടായിരുന്നോ… അതിനു മാത്രം സമയം ഇല്ലാതെ കിടക്കുവാണോ നീ ഇവിടെ….. “” രഘു ചേട്ടനും ഗോപേട്ടനും ഫോട്ടോ അയച്ചു കൊടുകേണ്ടതാ അവരൊക്കെ കാണുമ്പോൾ എന്ത് വിചാരിക്കും… “”

ആ വാക്കുകൾ കേട്ടതും മനഃപൂർവം തന്നെ ഒഴിഞ്ഞു കൊടുത്തു….ഇത്രയും നാൾ പൈപ്പിൽ വെള്ളം വന്നില്ലങ്കിൽ തൊടിയിൽ നിന്നും കോരി ആണെങ്കിലും നനച്ചെടുത്ത വീട്…. പുറം മോഡി ഭംഗി ഇല്ലാതെ ഇരുന്നപ്പോൾ കൂടെ നിന്നാ ഞാൻ ഇന്ന് മോഡി പിടിപ്പിച്ച ആ വീടിന് അധികപറ്റ് ആയി തീർന്നു…അല്ലങ്കിലും അത് അങ്ങനെ ആണല്ലോ..'” ഇപ്പോൾ ആ വീടിന് ചേരുന്നവർ അവർ തന്നെയാണ്…..

ഒരു ഫോട്ടോയിൽ പോലും അബദ്ധവശാൽ പോലും വരാതെ ഇരിക്കാൻ ശ്രമിച്ചിരുന്നു ഞാൻ….. പകൽ മുഴുവൻ വരുന്നവരെ സൽകരിച്ച് അടുക്കള പുറത്ത് സ്ഥാനം കണ്ടെത്തി…

രാത്രിയിൽ പകലത്തേക്കാൾ വലിയ ഭംഗിയിൽ ചേച്ചിമാരും കുട്ടികളും പാർട്ടി ആഘോഷിക്കുമ്പോഴും എന്റെ സ്ഥാനം അടുക്കള പുറത്ത് ആയിരുന്നു… ബാക്കി വന്ന പാത്രങ്ങൾ കഴുകി ഒതുക്കുന്ന തിരക്ക്… സഹായത്തിന് അടുത്തുള്ള വീട്ടിലെ ചേച്ചിയും കൂടിയത് കൊണ്ട് ഒരു പന്ത്രണ്ട് മണി കഴിഞ്ഞപ്പോൾ ആണ് ഫ്രീ ആയത്… അപ്പോഴേക്കും എല്ലാവരും ഉറക്കം പിടിച്ചു കഴിഞ്ഞിരുന്നു…. സുഖ ഉറക്കം….

ഉറക്കം നഷ്ടപെടുത്തി പണി എടുത്ത എനിക്ക് ഇല്ലാത്ത ക്ഷീണം ആണ് ചേച്ചിമാർക്ക്…. “” കുറച്ചു ദോശയും കൂടി ചുട്ടെടുത്ത് വയ്ക്കുമ്പോഴേക്കും അമ്മ വന്ന് കഴിഞ്ഞിരുന്നു…

രാധികയും പിള്ളേരും എഴുന്നേറ്റിട്ടുണ്ട്.. നീ ഇച്ചിരി ചായക്ക് കൂടി വെള്ളം വയ്ക്ക്.. “ഞാൻ ഈൗ ദോശ കൊണ്ട് കൊടുത്തിട്ട് വരാം….””

അമ്മ പോയ പുറകെ ഞാൻ കാസ്ട്രോളിലേക്കു നോക്കി… മ്മ്ഹ്ഹ്.. “” രാജീവേട്ടനും പിള്ളേർക്കും ഉള്ളത് എണ്ണി വെച്ചിട്ടുണ്ട്… “” സാരമില്ല ഇന്നലത്തെ ചോറ് കുറച്ചു ബാക്കി ഉണ്ട്‌ അത് വെള്ളം ഒഴിച്ച് കഴിച്ചാലും വയറ് നിറയും…

പക്ഷെ ഇത് ഒരു തുടക്കം മാത്രം ആണെന്ന് തിരിച്ചറിഞ്ഞത് പിന്നീടുള്ള ദിവസങ്ങൾ ആയിരുന്നു……

രാവിലെ എഴുന്നേറ്റാൽ രാധിക ചേച്ചിക്ക് അലര്ജി ആണെന്നുള്ള കാരണം പറഞ്ഞ് പ്രാതലിനുള്ളത് ഇവിടുന്നു കൊണ്ട് പോകുന്നത് അമ്മ ഒരു ശീലം ആക്കി….

എന്നും പ്രിയയെ ബുദ്ധിമുട്ടിക്കുന്നത് എങ്ങനെയാ ഞങൾ നാളെ ബ്രഡ് കഴിച്ചോളാം അമ്മേ.. “”എന്ന് ഒരു ദിവസം ചേച്ചി പറഞ്ഞതും അമ്മയുടെ മാതൃഹൃദയം നൊന്തു…

അയ്യോ ബ്രെഡ്ടോ..”” അത് ഒന്നും വേണ്ട ഇവൾക് അല്ലങ്കിൽ തന്നെ ഇവിടെ എന്താ പണി ഉള്ളത്.. രാജീവും പിള്ളേരും പോയി കഴിഞ്ഞ പിന്നെ ചുമ്മാ കിടപ്പ് അല്ലെ….. “” അമ്മയുടെ വാക്കുകൾക്ക്‌ ഒപ്പം എന്റെ കണ്ണുകൾ മുറ്റത്തെ അലക്കാനുള്ള തുണികളിലേക്ക്‌ നീണ്ടു.. ചേച്ചിയുടെ പിള്ളേരുടെ കൂടെ കൊണ്ട് വന്ന് ഇട്ടിട്ടുണ്ട് സമ്മാനം പോലെ….

അപ്പോൾ ചേച്ചി രാവും പകലും ചുമ്മാ കിടക്കുവല്ലേ അമ്മേ.. “” കേട്ടു നിന്നതിന് മറുപടി വന്നതും അമ്മ എന്റെ നേരെ തിരിഞ്ഞു..

അല്ലെ.. “” നിന്നെ പോലെ ആണോ ഇവള്… രണ്ട് പിള്ളേരെ കീറി എടുത്തത് അല്ലെ നടു വേദന ഉള്ളത് കൊണ്ടാ രഘുവിന്റെ വീട്ടിൽ വീട് വയ്ക്കാതെ ഇവിടെ വയ്ക്കാൻ പറഞ്ഞത് ഇവിടെ ആകുമ്പോൾ നമ്മുടെ ഒരു കണ്ണ് എത്തുമല്ലോ..”

ആ ബെസ്റ്റ് ആരോട് പറയാൻ… മെയ്യ് അനങ്ങാതെ ഉണ്ണാൻ ഇരിക്കുന്ന ചേച്ചിയോട് പറഞ്ഞിട്ട് കാര്യം ഇല്ല… മോളെന്ന് പറഞ്ഞാൽ താഴെ വരെ എത്തും അമ്മയുടെ നാക്ക് അമ്മയോടും പറഞ്ഞിട്ടും കാര്യം ഇല്ല….””

ഉള്ളാലെ പറഞ്ഞു കൊണ്ട് തുണി നനയ്ക്കാൻ പുറത്തേക്ക് ഇറങ്ങുമ്പോൾ ആണ് രാജീവേട്ടന്റെ ഫോൺ വന്നത് എന്റെ അമ്മയ്ക്ക് സുഖം ഇല്ല.. പിള്ളേരെയും കൊണ്ട് പെട്ടന്ന് ഒരുങ്ങി ഇറങ്ങാൻ…..

നീ പോയാൽ എങ്ങനെയാ ഇവിടുത്തെ കാര്യങ്ങൾ എനിക്ക് സമയത്തിന് ആഹാരം കഴിക്കണ്ടേ..””” ഷുഗറിന്റെ ഗുളിക കഴിക്കുന്നത് അല്ലെ….

ധൃതിയിൽ ബാഗ് അടുക്കുമ്പോൾ ആണ് അമ്മ അടുത്തേക്ക് വന്നത്…

അതിന് ഇവിടെ ചേച്ചി ഉണ്ടല്ലോ അമ്മേ.. ഇത്രയും നാൾ ഞാൻ ഒന്ന് വീട്ടിലോട്ട് പോലും പോകാതെ ഇരുന്നത് അമ്മയെ കുറിച്ച് ഓർത്തിട്ടാ… ഇനിയിപ്പോൾ സ്വന്തം മോള് ഉണ്ടല്ലോ അടുത്ത് അത് കൊണ്ട് വല്ലപ്പോഴും എനിക്ക് എന്റെ അമ്മയുടെ കാര്യം കൂടി നോക്കണം… “””

പിള്ളേരെയും കൊണ്ട് കിട്ടിയ ഓട്ടോയിൽ രാജീവേട്ടന്റെ ഓഫീസിനു മുൻപിൽ എത്തുമ്പോൾ ചിരിയോടെ കാത്തു നിൽക്കുന്ന രാജീവേട്ടൻ.

എന്റെ ഡ്രെസ് എടുത്തോ.. “” കൈലേക് നാലു ട്രെയിൻ ടികെറ്റ് തരുമ്പോൾ പിള്ളേര് കണ്ണ് മിഴിച്ചു…

നമ്മൾ എല്ലാവരും കൂടി ബാംഗ്ലൂർക്ക്‌ പോകുന്നു… “” നാലു ദിവസം കഴിഞ്ഞ് വരൂ… “” പതിയെ എന്നെ ചേർത്ത് നിർത്തി കൊണ്ട് കണ്ണിലേക്കു നോക്കി..

രാവിലെ തന്നെ കള്ളം പറഞ്ഞ് ഇറങ്ങുന്നതിനു ഒരു സുഖം ഉണ്ട് അല്ലെ…. ഇത് രഘുവേട്ടന്റെ ഐഡിയ ആണ്…പിന്നെ നിന്റെ അമ്മയുടെ സപ്പോർട്ടും “” രാജീവേട്ടൻ പറഞ്ഞതും ആ മുഖത്തെക്ക്‌ നോക്കി ഞാൻ..

നിന്നെ ഇട്ട് കഷ്ടപെടുത്തുന്നത് കണ്ട് നില്ക്കുന്ന വെറും പൊട്ടൻ അല്ല പ്രിയേ ഞാൻ… പക്ഷെ അവരോട് മുഖത്തടിച്ചത് പോലെ പറയാനും പറ്റില്ല നിനക്ക് അറിയാമല്ലോ അമ്മയുടെ സ്വഭാവം… സ്വന്തം അമ്മ ആയത് കൊണ്ട് തല്ലാനും പറ്റില്ല….

വരുന്ന രണ്ട് ദിവസം അമ്മയും മോളും പരസ്പരം മത്സരിക്കും ആര് പണി എടുക്കും എന്ന് പറഞ്ഞ് അവസാനം ഗതി ഇല്ലാതെ ചേച്ചി ഹോട്ടൽ ഫുഡ്‌ വരുത്തും അതും കഴിക്കാൻ അമ്മയ്ക്ക് പറ്റില്ല…. അതിന്റെ പേരിലും അടി നടക്കും….

അതോടെ തത്കാലം രണ്ട് പേരും രണ്ട് വഴിക്ക് ആകും…. എന്നിട്ട് നമുക്ക് തിരികെ ചെന്നാൽ മതി അപ്പോഴേക്കും ചെറുത് അല്ലാത്ത ഒരു പാഠം അമ്മ പഠിക്കും… എന്ന് കരുതി പഴയത് പോലെ ആവില്ല എന്ന് അല്ല…ആവും….പക്ഷേ ചേച്ചി ആവില്ല അത് രഘുവേട്ടൻ പറഞ്ഞു മനസിലാക്കി കൊള്ളും…

അനുസരിക്കാൻ തയ്യാർ അല്ലങ്കിൽ തിരിച്ചു രഘുവേട്ടന്റെ തറവാട്ടിലേക് കൊണ്ട് പോകും ചേച്ചിയെ.. “” കാർ സ്റ്റാർട്ട് ചെയ്തു രാജീവേട്ടൻ പറയുമ്പോൾ വീട്നും ആ മുഖത്തേക്ക് നോക്കി..

പേടിക്കണ്ട രഘുവേട്ടനെ വിശ്വസിക്കാം ചേച്ചി താമസിക്കാൻ ഇങ്ങോട്ട് വരുന്നു എന്ന് പറഞ്ഞപ്പോഴേ എനിക്ക് അപായ സൂചന തന്നതാ.. ഇത് എവിടെ വരെ പോകും എന്ന് നോക്കിയതാ ഞങൾ … പരിധി വിട്ടാൽ പണി കൊടുക്കാൻ തന്നെ ആയിരുന്നു രണ്ട് പേരും…..

പിന്നെ തിരിച്ചു വരുമ്പോൾ നീ കുറച്ചു കൂടി ബോൾഡ് ആവണം… ചേച്ചിയുടെയും പിള്ളേരുടെയും തുണി അലക്കാൻ അവര് വേലക്കാരിയെ വയ്ക്കട്ടെ..””നമുക്ക് ഇനി നമ്മുടെ കാര്യം..””

ചിരിച്ചു കൊണ്ട് കാർ സ്റ്റാർട്ട്‌ ചെയ്തു സ്റ്റേഷൻ ലക്ഷ്യം ആക്കി പായുമ്പോൾ കൈയിൽ ഇരുന്ന ഫോൺ എടുത്തു അങ്ങേരുടെ തല മണ്ടയ്ക്ക് ഒരെണ്ണം കൊടുക്കാൻ ആണ് ആദ്യം തോന്നിയത്… ഇത്രയും നാൾ വായിൽ തുണി കെട്ടി ഇരുന്നതിന്…

പിന്നെ ഒന്ന് ഓർത്ത്പോൾ രാജീവേട്ടന്റെ ഭാഗം ആണ് ശരി എന്ന് തോന്നി…. അടുത്ത് കിടക്കുന്ന കൂട പിറപ്പിനോട് വെറുപ്പ് കാണിക്കുന്നത്തിലും നല്ലത് മുള്ളിനെ മുള്ള് കൊണ്ട് എടുക്കുന്നത് തന്നെ ആണ് നല്ലത്……

Nb :: അവർ തിരിച്ചു വരുമ്പഴെക്ക് രണ്ടും രണ്ട് വഴിക്ക് അടിച്ച് പിരിയാൻ പ്രാർത്ഥിക്കാം..

Leave a Reply

Your email address will not be published. Required fields are marked *