എന്റെ ഭർത്താവിന് കഴിവ് ഇല്ലാത്തത് കൊണ്ട് ആണ് എനിക്ക് ഒരു കുഞ്ഞിനെ തരാൻ കഴിയാത്തത്… ആ കുറവ് അ… അവൻ നികത്തി തരാമെന്ന്…””””

(രചന: മിഴി മോഹന)

എന്താ സുഭദ്രേച്ചി..” ചേച്ചിക്ക് എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ..? അലക്കിയ തുണി കുളപടവിലെ കല്ലിൽ വെച്ച് കൊണ്ട് മീര നോക്കുമ്പോഴും സുഭദ്രേ എന്തോ പറയാനായി മടിക്കുന്നത് അവൾ മനസിലാക്കിയിരുന്നു…

അത് മീരേ മോളെ.. ഞാൻ… എനിക്ക്.. “”

എന്തെ ചേച്ചിക്ക് കാശിന് എന്തെങ്കിലും ആവശ്യം ഉണ്ടോ… ഉണ്ടെങ്കിൽ ഞാൻ ഉത്തമേട്ടനോട് പറയാം…. റേഷൻ കടയിലേക്ക്‌ പോകും മുൻപ് ആണെങ്കിൽ എടുത്തു തരും…””ബക്കറ്റിലെക്ക്‌ തുണി വെച്ച് കൊണ്ട് പടവു കയറി വരുമ്പോഴും പടവിൽ അതെ ഇരിപ്പ് ആണ് അവർ ..

ഏയ്.. കാശ് ഒന്നും വേണ്ട മീരേ..”” അത്യാവശ്യത്തിനു ഓടി വരുമ്പോൾ നീ എന്നെ സഹായിക്കുന്നില്ലേ അത് തന്നെ ധാരാളം ആണ് കുട്ടി..” പറയുമ്പോൾ അവരുടെ കണ്ണുകൾ ഒന്ന് തുളുമ്പി…

എങ്കിൽ പറ എന്താ ചേച്ചിടെ പ്രശ്നം മക്കൾ ഇല്ലാത്തതിന്റെ പേരിൽ ഇന്നും ആ തള്ള കുത്ത് വാക്കുകൾ പറഞ്ഞോ.. “”അവര്ക് അടുത്തേക്ക് ഇരിക്കുമ്പോൾ അവളുടെ കൈകൾ അവരുടെ തോളിൽ പിടി മുറുക്കി…

അതൊക്കെ ഞാൻ സ്ഥിരം കേൾക്കുന്നത് അല്ലെ മോളെ..” ഇപ്പോൾ അങ്ങനെ ഒന്നും കേട്ടാൽ ഈ സുഭദ്രേച്ചി തളരില്ല.. പക്ഷെ… പക്ഷെ ഒരിക്കലും പ്രതീക്ഷിക്കാത്തത് കണ്മുൻപിൽ കണ്ടപ്പോൾ ഞാൻ ആകെ തകർന്നു പോയി…”” അവരുടെ തേങ്ങൽ അല്പം ഒന്ന് ഉയർന്നുവോ…

എന്താ ചേച്ചി..”” ചേച്ചി എന്താ കണ്ടത് എന്നോട് പറ… എല്ലാം എന്നോട് അല്ലെ പറയുന്നത്… അതോ ഇത് പറയാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെന്നുണ്ടോ..”

മ്മ്… ഉണ്ട്‌ ആരോട് പറഞ്ഞാലും ഇത് നിന്നോട് പറയാൻ ആണ് എനിക്ക് ബുദ്ധിമുട്ട്.. “” കാരണം ഇത് നിന്റെ ജീവിതം കൂടിയാണ്… നിന്റെ കുട്ടികളുടെ ജീവിതം കൂടിയാണ്… “” അവർ പറഞ്ഞതും ആ മുഖത്തേക്ക് അല്പം ഭയത്തോടെ നോക്കി മീര…

ചേച്ചി എന്താ പറഞ്ഞു വരുന്നത് എനിക്ക് ഒന്നും മനസിലാവുന്നില്ല… ഇങ്ങനെ മനുഷ്യനെ ആധി കേറ്റാതെ ഒന്ന് പറ…. അവരുടെ തോളിൽ പിടിച്ചു കുലുക്കുമ്പോൾ അവളിൽ ചെറിയ വിറവൽ അനുഭവപെട്ടു…

മ്മ്ഹ്ഹ്.. “” ഉത്തമന്റെ കാര്യം ആണ്… “””

ഉത്തമേട്ടനോ… ഉത്തമേട്ടൻ എന്ത്‌ ചെയ്തു..? അവളുടെ പുരികം ഉയരുമ്പോൾ ആ സ്ത്രീ അവളുടെ കണ്ണുകളിലെക്ക്‌ നോക്കി…

കഴിഞ്ഞ ദിവസം ഭാസ്കരേട്ടൻ പുറത്ത് പോയി കഴിഞ്ഞ് ഉത്തമൻ വീട്ടിൽ വന്നു മോളെ..”

എന്നിട്ട്.. ” അവളുടെ നെഞ്ചിടുപ്പ് വർധിക്കുന്നത് അവർ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു…

സ്നേഹബന്ധത്തിനും അപ്പുറം നിങ്ങൾ രണ്ട് പേരും എനിക്ക് ആരൊക്കെയോ ആയത് കൊണ്ട് ഒരു സംശയവും കൂടാതെ ആണ് ഉത്തമനോട് അകത്ത് കയറി ഇരിക്കാൻ പറഞ്ഞത്…. ചേച്ചി ഒരു ഗ്ലാസ് വെള്ളം തരുവോ എന്ന് ചോദിക്കുമ്പോൾ പോലും ഞാൻ അവനിലെ മൃഗത്തേ തിരിച്ചറിഞ്ഞില്ല… പക്ഷെ ഞാൻ അറിയാതെ നിഴൽ പോലെ അടുക്കളയിൽ വന്ന അവൻ എന്റെ ദേഹത്ത്….. “””അവർ ഒന്ന് നിർത്തി ശ്വാസം എടുത്തു വിട്ട് കൊണ്ട് ആണ് ബാക്കി പറഞ്ഞത്…

എന്റെ ഭർത്താവിന് കഴിവ് ഇല്ലാത്തത് കൊണ്ട് ആണ് എനിക്ക് ഒരു കുഞ്ഞിനെ തരാൻ കഴിയാത്തത്… ആ കുറവ് അ… അവൻ നികത്തി തരാമെന്ന്…””””അവരുടെ കണ്ഠം ഇടറുമ്പോൾ മീര കണ്ണുകൾ ഇറുകെ അടച്ചു…

വെറും ഒരു അയൽക്കാരൻ ആയിട്ട് അല്ല ഞാൻ ഉത്തമനെ ഇന്നോളം കണ്ടിട്ട് ഉള്ളത്.. ” എന്റെ സഹോദരന് ആയിട്ട് ആണ്… ആ അവൻ… “”

നിർത്ത് ചേച്ചി.. “” മീരയുടെ ശബ്ദം ഉയർന്നു പൊങ്ങുന്നതിന് ഒപ്പം പടവിൽ നിന്നും ചാടി എഴുനേറ്റു അവൾ…

അനാവശ്യം പറയുന്നതിനും ഒരു പരിധി ഉണ്ട്… “”നിങ്ങൾ വേറെ ആരെ കുറിച്ച് പറഞ്ഞാലും ഞാൻ വിശ്വസിച്ചേനെ പക്ഷെ ഉത്തമേട്ടൻ….. “” എങ്ങനെ തോന്നി നിങ്ങൾക് അങ്ങേരെ കുറിച്ച് അപരാധം പറയാൻ.. “”

മോളെ… “”

മീര കത്തി കയറിയതും പടവിൽ നിന്നും ഉയർന്ന സുഭദ്രയ്ക്ക് കുറുകെ അവൾ കൈത്തലം വെച്ചു..

ഒന്നും പറയണ്ട നിങ്ങൾ….. “” ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ ഓരോ ആവശ്യത്തിന് എന്റെ ഉത്തമേട്ടൻ ആണ് നിങ്ങൾക്കും നിങ്ങടെ ഭർത്താവിനും പണം എണ്ണി തരുന്നത്… ഇന്നോളം അതിന് കണക്ക് പറഞ്ഞിട്ടില്ല… തിരിച്ചു ചോദിച്ചിട്ടും ഇല്ല…..

മ്മ്ഹ്ഹ്.. “” കുറെ ആയപ്പോൾ തിരിച്ചു തരാതെ ഇരിക്കാൻ ഉള്ള നിങ്ങടെ അടവ് ആണ് ഇത് അല്ലെ…. ഈ ബുദ്ധി ഉപദേശിച്ചു തന്നത് സ്വന്തം ഭർത്താവ് തന്നെ ആയിരിക്കും..” മ്മ്ഹ്ഹ്.. “”” മീരയുടെ ചുണ്ടിൽ പുച്ഛം നിറയുമ്പോൾ സുഭദ്ര കണ്ണ് നിറച്ചതേ ഉള്ളു…

ഭർത്താവിനെ അമിതമായി വിശ്വസിക്കുന്ന പാവം പെണ്ണിന് മുൻപിൽ തന്റെ വാക്കുകൾ ഒന്നും വില പോവില്ല എന്ന് അവർക്ക് അറിയാമായിരുന്നു… “”

ഇനി മേലാൽ എന്റെ വീടിന്റെ പടി കയറരുത് നിങ്ങൾ.. “” ഈ തൊടിയിലെ കുളത്തിൽ ഉള്ള കുളിയും നിർത്തിക്കോണം… ഓരോ അനാവശ്യം പടുത്തുയർത്തുന്ന നിങ്ങളെ എങ്ങനെ വിശ്വസിക്കാൻ കഴിയും.. “” എന്റെ ഭർത്താവിനെ മയക്കാൻ നിങ്ങൾ പലതും ചെയ്‌തെന്നിരിക്കും..”’ ബക്കറ്റിലെ തുണിയും കൊണ്ട് അവൾ വേഗത്തിൽ നടന്നു പോകുമ്പോൾ ആ പടവിലേക്ക് തകർന്ന് ഇരുന്നു ആ സ്ത്രീ…

മ്മ്ഹ്ഹ്.. “” എനിക്കും വളർന്നു വരുന്ന ഒരു പെൺകുഞ് ഉണ്ട്…. “” അതിന്റെ അച്ഛനെ കുറിച്ച് ആണ് ആ സ്ത്രീ ഈ അനാവശ്യം പറഞ്ഞത്… ഇന്നോളം ഒരു നോട്ടം കൊണ്ട് പോലും ഒരു സ്ത്രീയുടെ ദേഹം കവരാത്ത മനുഷ്യൻ ആണ് അത് .. “”” ഹ്ഹ.. “”

പതം പറഞ്ഞ് അയയിലേക് തുണി ഊറി വിരിക്കുമ്പോൾ കണ്ടു തൊടിയിൽ കൂടി നേരിയത് കൊണ്ട് കണ്ണുനീർ തുടച്ചു പോകുന്നവരെ.. “”

അവരെ കണ്ടതും പ്രതിഷേധം പോലെ ബക്കറ്റിലെ വെള്ളം പുച്ഛത്തോടെ ദൂരേക്ക്‌ ഒഴിച്ച് അകത്തേക്ക് കേറി അവൾ……. “””

എങ്ങനെ വിശ്വസിക്കും ഇവളുമാരെ പോലെ ഉള്ളവരെ..” കാശ് എത്രയെന്ന് വെച്ചാ തരാൻ ഉള്ളത്..അത് തരാതെ ഇരിക്കാൻ ഇങ്ങനെയും പറയൂവോ…”? മനസിൽ പിറു പിറുത്തവൾ മുറിയിലേക്ക് ചെല്ലുമ്പോൾ ഒരു നിമിഷം ഞെട്ടലോടെ നിന്നു…..

ജനൽ വഴി പുറത്തേക്ക് നോക്കി നിൽക്കുന്ന ഉത്തമൻ… ചെറു സീൽക്കാര ശബ്ദത്തോടെ അണച്ചു കൊണ്ട് സ്വന്തം കൈകളാൽ അവനിലെ ആണിനെ തൃപ്തി പെടുത്തി ഉടുത്തിരുന്ന മുണ്ടിൽ തന്നെ ചെറു ചിരിയോടെ അത് തുടയ്ക്കുന്നു….

അവനിൽ നിന്നും അങ്ങനെ ഒരു കാഴ്ച്ച ഇന്നോളം കണ്ടിട്ട് ഇല്ലാത്തവളുടെ കണ്ണുകൾ ജനൽ വഴി പുറത്തേക്ക് നീണ്ടു….””

തന്റെ ക്രൂരമായ വാക്കുകളിൽ മനം നൊന്ത് പോകുന്ന സുഭദ്ര…'” അവരുടെ പിന്ഭാഗത്തെ അഴകിൽ ആണ് അപ്പോഴും അയാളുടെ കണ്ണുകൾ…'”

ഉത്തമേട്ട.. “”””””” ഉറക്കെ അവളുടെ ശബ്ദം ഉയരുമ്പോൾ ഞെട്ടലോടെ മുണ്ട് നേരെയാക്കി അവൾക് നേരെ തിരിഞ്ഞയാൾ…

ഞാ… ഞാൻ… ഞാൻ ഇവിടെ പൊടി.. “‘ പൊടി അടിക്കുവായിരുന്നു…….

എന്ത്‌ പൊടിയാ മീരേ ഇവിടെ..”” തൂക്കത്തും ഇല്ല തുടയ്ക്കത്തും ഇല്ല… നിനക്ക് ഇവിടെ വേറെ എന്താ മല മറിക്കുന്ന പണി…. “” തിന്നുക ഉറങ്ങുവാ.. “”
സ്വന്തം തെറ്റ് മറയ്ക്കാൻ എന്നോണം അവളെ കുറ്റം പറഞ്ഞു കൊണ്ട് അയാൾ അവളെ കടന്നു പോകുമ്പോൾ ഒരു നിമിഷം കണ്മുൻപിൽ കണ്ടതൊക്കെ സത്യമോ മിഥ്യയോ എന്ന് അറിയാതെ ചുവരിലേക്ക്‌ ചാരി മീര…

പക്ഷെ അന്ന് അത് ഒരു തുടക്കം മാത്രം ആയിരുന്നു അയാളുടെ മേലുള്ള അവളുടെ ഭയത്തിന്റെ തുടക്കം.. “”

ഒരു നോട്ടം കൊണ്ട് പോലും ഒരു സ്ത്രീയുടെ ദേഹം കവരാത്ത മനുഷ്യൻ എന്ന് താൻ വിശ്വസിച്ചിരുന്നവന്റെ മൂട് പടം അഴിഞ്ഞു വീഴുകയായിരുന്നു അവിടെ…

മീരേ ഇത് ഞാൻ നിന്നോട് നേരത്തെ തന്നെ പറയണം എന്ന് കരുതിയത് ആണ്..'” പക്ഷെ എന്തോ എന്റെ മനസ് അതിന് അനുവദിച്ചില്ല…. “”

അടുത്ത കൂട്ടുകാരിയുടെ മുൻപിൽ മനസ് തുറക്കുമ്പോൾ ആണ് അവളിൽ നിന്നും അങ്ങനെ ഒരു വാക്കുകൾ കേൾക്കുന്നത്…..

റേഷൻ കടയിൽ വരുന്ന പല സ്ത്രീകൾ ഉത്തമേട്ടനെ കുറിച്ച് പലതും പറഞ്ഞപ്പോൾ ഞാനും വിശ്വസിച്ചിരുന്നില്ല.. “‘ കാരണം സമൂഹത്തിന് മുമ്പിൽ മാന്യനായ ഒരു മനുഷ്യനെ അധിക്ഷേപിക്കാൻ പടുത്തു വിടുന്ന വാക്കുകൾ മാത്രം എന്ന് ആയിരുന്നു ഞാനും കരുതിയത്…

പക്ഷെ മീരേ അന്ന് മോളുടെ നോട്ട് ബുക്ക്‌ നീ ഉത്തമേട്ടന്റ് കൈയിൽ കൊടുത്തു വിട്ടത് ഓർമ്മ ഉണ്ടോ..”” കൂട്ടുകാരി ചോദിക്കുമ്പോൾ അവൾ പതുക്കെ തല കുലുക്കി…

അന്ന് അത് വാങ്ങാൻ ഞാൻ റേഷൻ കടയിൽ ചെന്നപ്പോൾ ടേബിളിനോട് ചേർന്ന് ഇരിക്കുന്ന ഉത്തമേട്ടൻ വീട്ടിലെ വിശേഷങ്ങൾ ചോദിക്കുമ്പോൾ കൈ മറ്റ് ഭാഗത്ത് ആയിരുന്നു.. അത് എനിക്ക് അരോചകം സൃഷ്ടിച്ചു എങ്കിലും കൂടുതൽ കടന്നു ഞാൻ ചിന്തിച്ചില്ല….. ടേബിളിന് അടിയിൽ നിന്നും മോളുടെ ബുക്ക്‌ തന്നതും എങ്ങനെയും വീട്ടിൽ എത്താൻ ആയിരുന്നു എനിക്ക് തിടുക്കം…

മറ്റൊരു രീതി ആയിരുന്നിരിക്കല്ലേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ബുക്ക്‌ എടുക്കുമ്പോൾ ആണ് അതിൽ പറ്റി ചേർന്ന വഴുവഴുപ്പ് ശ്രദ്ധിച്ചത്..” അത് ഒരു തെറ്റ് ആയിരുന്നു മീരേ…. ഉത്തമേട്ടനിൽ നിന്നും ഒഴുകി ഇറങ്ങിയ തെറ്റ്….പലപ്പോഴും നിന്നോട് ഇത് പറയണം എന്ന് കരുതി…

പക്ഷെ ഞാൻ പറഞ്ഞിരുന്നു എങ്കിൽ നീ ഒരിക്കലും എന്നെ എന്റെ വാക്കുകളെ വിശ്വസിക്കില്ലായിരുന്നു… സുഭദ്രെച്ചിയെ പോലെ എന്നെയും ആട്ടി പായിച്ചേനെ… “”

മ്മ്.. “‘ നീ പറഞ്ഞത് സത്യം ആണ് ഇന്നോളം ആ മനുഷ്യനെ സ്നേഹിച്ചിരുന്ന എനിക്ക് ഉൾകൊള്ളാൻ കഴിയുന്നതിലും അപ്പുറം ആണ് കേൾക്കുന്നതും കാണുന്നതും എല്ലാം….. എന്താ ചെയ്യണ്ടത് എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല എനിക്ക്….”” നിസ്സഹായത അവളെ വല്ലാതെ പിടിമുറുക്കി കഴിഞ്ഞിരുന്നു ആ നിമിഷം…

അയ്യോ മോള് സ്കൂളിൽ നിന്നും വരാൻ സമയം ആയി..” അയാൾ അവിടെ ഉണ്ട്.. “” ഇനി എന്റെ മോളെ എങ്ങാനും… “”ഞാൻ പോട്ടെടി….ഭയത്തോടെ കൂട്ടുകാരിയുടെ അടുത്ത് നിന്നവൾ ഓടി വരുമ്പോൾ കണ്ടു ചോരയിൽ കുളിച്ചു നിൽക്കുന്ന സുഭദ്രയേ..””

സുഭദ്രേച്ചി.. “” അവളുടെ ശബ്ദം ചിലമ്പിക്കുമ്പോൾ കൈയിൽ ഇരുന്ന പിച്ചാത്തി താഴേക്ക് എറിഞ്ഞവർ അവളെ നോക്കി…

ഹ്ഹ..”’കൊന്നില്ല പക്ഷെ ഇനി ഒരു പെണ്ണിന്റെ മുൻപിലും ആണ് എന്ന് പറഞ്ഞവൻ പൊക്കി കാണിക്കില്ല… അത് ഞാൻ അങ്ങ് അറുത്ത് ഇട്ടു……. “””” അവർ പറഞ്ഞതും ഓടി അകത്തേക്ക് കയറി മീര… “”

ആ നിമിഷം കണ്ടു തന്റെ സ്വാകാര്യ ഭാഗത്തു ഇരു കൈ ചേർത്തു നിലവിളിച്ചു കരയുന്നവനെ.. “”

മീര എന്നോട് ദേഷ്യം ഉണ്ടോ മോളെ നിനക്ക്.. “”കോടതി വെറുതെ വിട്ട് പുറത്ത് വരുന്നവൾ മീരയുടെ രണ്ട് കൈയിലും കൂട്ടി പിടിച്ചു…

ഹ്ഹ..” നീ അവിടെ കാണും എന്നുള്ള ധൈര്യത്തിൽ കടം വാങ്ങിയ കാശ് മുഴുവൻ തിരികെ തരാൻ വന്നതാ ഞാൻ… അറിഞ്ഞില്ല ആ നിമിഷം നിനക്ക് പകരം ഉത്തമൻ ആണ് അവിടെ ഉള്ളത് എന്ന്…. “”

എന്റെ പ്രായത്തെ പോലും ബഹുമാനിക്കാതെ അവൻ എന്നെ കീഴ്പ്പെടുത്താൻ ശ്രമിച്ചപ്പോൾ കൈയിൽ കിട്ടിയത് കത്തി ആണ്… കൊല്ലാൻ മനസ് അനുവദിച്ചില്ല…. നിന്നെയും മോളെയും ആണ് ആ നിമിഷം മനസിൽ ഓർത്തത്… പക്ഷെ എനിക്ക് രക്ഷപെടണമായിരുന്നു എന്റെ മുന്പിൽ ഇതേ വഴി ഉണ്ടായിരുന്നുള്ളു… “” എന്നെ ശപിക്കരുതേ മോളെ… ” അവർ കരയുമ്പോൾ ആ കൈയിൽ മുറുകെ പിടിച്ചവൾ..

ശപിക്കാനോ ഞാനോ… “” എനിക്ക് ദേഷ്യം ഉണ്ടായിരുന്നു എങ്കിൽ ഇന്ന് കോടതിയിൽ ചേച്ചിക്ക് വേണ്ടി സാക്ഷി പറയില്ലായിരുന്നു ഞാൻ.. “” ക്ഷമ ചോദിക്കേണ്ടത് ഞാൻ അല്ലെ……

ഒരു സ്ത്രീയുടെ മാനത്തിന് വിലയിട്ട ഭർത്താവിനു വേണ്ടി ആ സ്ത്രീയേ അവഹേളിച്ചത് ഞാൻ അല്ലെ…. “””മാപ്പ്..”

പോകുവാ ഞാൻ എന്റെ മോളെയും കൊണ്ട്..” ഇനിയുള്ള കാലം അയാൾ ഒറ്റയ്ക്ക് ജീവിക്കട്ടെ…. “” മനസ് കൊതിക്കുമ്പോൾ ശരീരം വിലങ്ങു തീർക്കുന്ന കാമം നശിച്ച് ഭ്രാന്ത് കയറി ചാവട്ടെ.. “”

മോളെ…. “” അവൻ ഒറ്റയ്ക്ക്..'” ഒന്ന് മര്യാദക്ക് നടക്കാൻ പോലും അവന് കഴിയില്ല..ഒരു ആശ്രയം ഇല്ലാതെ എങ്ങനെ ജീവിക്കും… “” അവരുടെ മനസിലെ നന്മയിൽ ചുണ്ട് കോട്ടി ഒന്ന് ചിരിച്ചു മീര…

അയാളുടെ വീട്ടുകാരെ ഏല്പിച്ചിട്ടുണ്ട്…. പക്ഷെ തിരിച്ചു വരും ഞാൻ എല്ലാവരാലും ഉപേക്ഷിക്കപെട്ട് സ്വന്തം തെറ്റ് മനസിലാക്കി ഉരുകി ഉരുകി അയാൾ തീർന്നു തുടങ്ങുമ്പോൾ വരും… അത് വരെ എനിക്ക് എന്റെ മോളെ സുരക്ഷിതയാക്കണം…. കാമഭ്രാന്ത്ന്റെ മകൾ ആയി അവൾ ഇനി വളരണ്ട…. “” പറഞ്ഞു കൊണ്ട് മകളെയും കൂട്ടി കാറിൽ കയറി മീര പോകുമ്പോൾ ഭാസ്കരന്റെ നെഞ്ചിലെക്ക്‌ ചേർന്നു സുഭദ്ര…

ഭാസ്കരേട്ടാ…”

നീയാണ് ശരി… “”” മീരയാണ് ശരി…അവൾ വരും ആ മോളെ സുരക്ഷിതമായ കൈകളിൽ എൽപിച്ചു കഴിഞ്ഞു വരും… “” ചുക്കി ചുളിഞ്ഞു തുടങ്ങിയ അയാളുടെ കൈകൾ ഒന്ന് കൂടി അവരെ പിടി മുറുക്കി കഴിഞ്ഞിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *