..'””ഇന്നലെ വന്ന് കയറിയപോഴേ അടുക്കളയിൽ കയറി അധികാരം സ്ഥാപിച്ചു തുടങ്ങിയോ.. “”” ചായ ഗ്ലാസിലേക് പകരുമ്പോൾ ആണ് പുറകിൽ നിന്നും ഏട്ടത്തിയുടെ ശബ്ദം കേട്ടത് …. “”

(രചന: മിഴി മോഹന)

ആഹാ..'””ഇന്നലെ വന്ന് കയറിയപോഴേ അടുക്കളയിൽ കയറി അധികാരം സ്ഥാപിച്ചു തുടങ്ങിയോ.. “””

ചായ ഗ്ലാസിലേക് പകരുമ്പോൾ ആണ് പുറകിൽ നിന്നും ഏട്ടത്തിയുടെ ശബ്ദം കേട്ടത് …. “”

തമാശ ആയി പറഞ്ഞത് ആണെങ്കിലും എന്തോ മനസിൽ തട്ടിയിരിന്നു ആ വാക്കുകൾ..” അത് പുറത്തു കാണിക്കാതെ ചിരിയോടെ ഒരു ഗ്ലാസ് ചായ ഏട്ടത്തിയുടെ നേരെ നീട്ടി…

ഇതാ ഏട്ടത്തി ചായ..” ഏട്ടന് ഉള്ളതും എടുത്തു വെച്ചിട്ടുണ്ട്…. ” ഞാൻ ഉണർന്നു വന്നപ്പോൾ ഏട്ടത്തി എഴുന്നേറ്റിട്ടില്ലായിരുന്നു.. ക്ഷീണം കാണും എന്ന് കരുതിയാ വിളിക്കാതെ ഇരുന്നത്..”

മുഷിപ്പ് തോന്നേണ്ട എന്ന് കരുതി പറയുമ്പോഴും ആ മുഖം അത്രയ്ക്ക് തെളിഞ്ഞിരുന്നില്ല…. ” എങ്കിലും ഒരു ഗ്ലാസിലേക്ക് ചായ പകർന്ന് അമ്മയ്ക്ക് കൊടുക്കാൻ അകത്തേക്ക് പോകുമ്പോൾ പാത്രം എടുത്തടിക്കുന്ന ശബ്ദം എന്റെ കാതോരം എത്തി കഴിഞ്ഞിരുന്നു…

ചായ…

“”””””” ഉണർന്നു വന്ന അമ്മയ്ക്ക് നേരെ നീട്ടുമ്പോൾ ഏതോ അന്യഗ്രഹ ജീവിയെ നോക്കും പോലെ ആണ് അമ്മ എന്നെ നോക്കിയത്… പിന്നാലെ അമ്മയുടെ കണ്ണുകൾ എന്റ പുറകിലേക്ക് നീളുമ്പോൾ വീണ്ടും എന്നിൽ സംശയം നിറഞ്ഞു..

അമ്മ എന്താ ഈ നോക്കുന്നത്.. ചായ കുടിക്ക്..””” അതോ അമ്മയ്ക്ക് ചായ ഇഷ്ടം അല്ലെ…” സംശയത്തോടെയുള്ള എന്റെ ചോദ്യം കേട്ടതും അമ്മ ചായ കൈലേക് വാങ്ങി..

ആര് പറഞ്ഞു എനിക്ക് ചായ ഇഷ്ടം അല്ലെന്ന്.. “‘ ഇത് പോലെ രാവിലെ പാല് ഒഴിച്ച ചായ കുടിച്ചിട്ട് മാസങ്ങൾ ആയി അത് കൊണ്ട് നോക്കിയതാ…””” പറയുന്നതിന് ഒപ്പം ആർത്തിയോടെ അമ്മ ചായ കുടിക്കുമ്പോൾ വീണ്ടും എന്നിൽ സംശയങ്ങൾ നിറഞ്ഞു തുടങ്ങി….

രമേശ്‌ എഴുന്നേറ്റില്ലേ മോളെ.. “” അവനും ഒരു ഗ്ലാസ് ചായ കൊടുക്ക്‌… മുറിക്ക് പുറത്തേക്ക് കടക്കുമ്പോഴാണ് അമ്മ വിളിച്ചു പറയുന്നത്.. “”

തിരികെ അടുക്കളയിൽ വന്നു രമേഷേട്ടനുള്ള ചായ ഗ്ലാസിലേക് പകരുമ്പോൾ ഏട്ടത്തി മുറ്റത്തു നിന്നും അകത്തേക്ക് കയറി വന്നു…

ദേവി… “” പറയുന്നത് കൊണ്ട് ഞാൻ ഒരു മോശകാരി ആണെന്ന് കരുതരുത് പറയാൻ ഉള്ളത് മുഖത്ത് നോക്കി പറയും അത് എന്റെ ഒരു പ്രകൃതമാണ്.. “”

ഏട്ടത്തി മുഖവുര ഇടണ്ട കാര്യം പറഞ്ഞോളു..” ആ ഭാവം കണ്ടപ്പോൾ തന്നെ തോന്നി എന്തോ ഒരു പന്തികേട്….

ഇവിടെ ഇപ്പോൾ ചിലവ് മുഴുവൻ നടത്തുന്നത് സതീഷേട്ടൻ ആണ്.. “” കിട്ടുന്ന നക്കാ പിച്ചയിൽ നിന്നും ഒരു തുക വീട്ടിലേക്ക്‌ ചിലവഴിക്കുമ്പോൾ നമ്മൾ വേണ്ടേ അറിഞ്ഞും കണ്ടും പെരുമാറാൻ.. “”

ഏട്ടത്തി പറയുന്നത് ഒന്നും എനിക്ക് മനസിലാവുന്നില്ല… “” ഞാൻ ആ മുഖത്തേക്ക്‌ തന്നെ നോക്കി..

അല്ല ഈ പാല് വാങ്ങുന്നതെ സതീഷേട്ടൻ ആണ്.. “” മൂപ്പർക്ക് രാവിലെ പാല് കൂട്ടി ഒരു ചായ അത് നിർബന്ധം ആണ് ഇതിപ്പോൾ വെള്ളം കൂട്ടി എല്ലാവർക്കും എടുത്തു കഴിഞ്ഞാൽ മുപ്പർ എന്ത് ചെയ്യും…. “” പിന്നെ മൂപരുടെ വായിൽ ഇരിക്കുന്നത് ഞാൻ അല്ലെ കേൾക്കേണ്ടത്.. “”

അത്.. അത് ഏട്ടത്തി എനിക്ക് അറിയില്ലായിരുന്നു… ഞാൻ ഉണർന്നു വന്നപ്പോൾ അടുക്കള വാതിൽ പാൽ ഇരിക്കുന്നത് കണ്ടു…. സാധാരണ എല്ലാ വീടുകളിലും അങ്ങനെ അല്ലെ.. “” ഞാൻ എന്റെ ഭാഗം ന്യായീകരിക്കാൻ ശ്രമിക്കുമ്പോൾ ഏട്ടത്തി മുഖം തിരിച്ചു കഴിഞ്ഞിരുന്നു…

എന്നാ ഈ വീട്ടിൽ അങ്ങനെ അല്ല പാല് ഒഴിച്ച് ചായ സതീഷേട്ടനും രമേഷും മാത്രമേ കുടിക്കൂ ബാക്കി പാല് പിള്ളേർക്കും കൊടുക്കും.. “” ഞാൻ പോലും ചായ കുടിക്കില്ല.. “” പിന്നെ അല്ലെ ഇന്നലെ വന്നു കേറിയവൾ..”

ഏട്ടത്തി പിറു പിറുത്തത് ആണെങ്കിലും അത് എന്റെ ചെവിയോരം എത്തി….

ഗ്ലാസിലേക് പകർന്ന ചായ എടുക്കണോ വേണ്ടയോ എന്നുള്ള സങ്കടകടലിൽ ആയി എന്റെ അവസ്ഥ…

ഇനിയിപ്പോൾ ആ ചായ എന്തായാലും കളയാൻ പറ്റില്ലല്ലോ… കുടിച്ചിട്ട് ഒരു ഗ്ലാസ് കൊണ്ട് പോയി രമേശിന് കൊടുക്ക്… ഇനി നോക്കിയും കണ്ടും ചെയ്താൽ മതി…””

വീട്ടിലെ അധികാരം മുഴുവൻ ഏട്ടത്തിയുടെ കൈകളിൽ ആണെന്നുള്ള തിരിച്ചറിവ് ആ നിമിഷം മുതൽ എന്നിൽ കൂടുതൽ ഭയം ഉളവാക്കി…

രമേശേട്ടന്റെ ഭാര്യ ആയി വലം കാല് വെച്ച് ഇന്നലെ ഈ വീടിന്റെ പടി കയറുമ്പോൾ കേട്ട് പഴകിയ കഥകളിലെ അമ്മായിഅമ്മ പോര് മനസിന്റെ ഒരു കോണിൽ ഭയത്തോടെ സ്ഥാനം പിടിക്കുമ്പോൾ ഇങേ കോണിൽ ഏട്ടത്തി എന്നുള്ള നന്മ മരം പൂത്തുലഞ്ഞു നിന്നിരുന്നു….

എനിക്ക് മുൻപേ ഈ വീട്ടിലേക്ക്‌ കാൽ എടുത്തു വെച്ച ആദ്യത്തെ മരുമകൾ… അമ്മയിൽ നിന്നും എനിക്ക് എന്തെങ്കിലും ഇഷ്ടകേട് ഉണ്ടായാൽ ഓടി ചെന്ന് പരാതി പറയാനും ഒരു അനിയത്തിയേ പോലെ കണ്ട് ആശ്വസിപ്പിക്കാനും ഏട്ടത്തി ഉണ്ടെന്നുള്ള ധൈര്യം ആയിരുന്നു മുൻപിൽ…

മനസിൽ കോരുത്തിട്ട ആ വിഗ്രഹം തകർന്നു എന്നുള്ള പേടിയോടെ രമേശേട്ടന്റെ അടുത്തേക്ക് ചെല്ലുമ്പോൾ കുളി കഴിഞ്ഞു വന്നിരുന്നു ആൾ.. “”

ചായ.. “” നേർത്ത നാണത്തോടെ നീട്ടുമ്പോൾ ചിരിയോടെ ആണ് ഗ്ലാസ് വാങ്ങി ചുണ്ടോട് അടുപ്പിച്ചത്…

മ്മ്… കൊള്ളാം.. “”ചിരിയോടെ പറഞ്ഞ രമേഷേട്ടന്റെ മുഖം പെട്ടന്ന് തന്നെ മാറി കഴിഞ്ഞിരുന്നു..

ശേ..'” ഇത് എന്ത്‌ ചായയാ ദേവി.. “‘ ഏട്ടത്തി അല്ലെ ഇന്ന് ചായ ഇട്ടത്..”” ചവർപ്പോടെ എന്റെ നേരെ നോക്കിയതും ഒന്ന് ചൂളി പോയി ഞാൻ..

അത് രമേഷേട്ടാ…. “””പറയും മുൻപേ പാതി അടഞ്ഞ വാതിൽ തുറക്കുന്ന ശബ്ദം ആണ് കേട്ടത്…

ക്ഷീണം കൊണ്ട് ഞാൻ എഴുനേൽക്കാൻ താമസിച്ചപ്പോൾ തന്നെ നിന്റെ ഭാര്യ കേറി ചായ ഇട്ട് കഴിഞ്ഞിരുന്നു…. “” എന്റെ മറുപടിക്ക്‌ മുൻപേ മുൻപേ വാതിലിൽ ഒന്ന് മുട്ടുക പോലും ചെയ്യാതെ യാതൊരു ഔചിത്യ ബോധവും ഇല്ലാതെ ഏട്ടത്തി അകത്തേക്ക് കേറി കഴിഞ്ഞിരുന്നു…..

ഇനിയിപ്പോൾ വൈകുന്നേരം ആകട്ടെ ആ ഗോമതിടെ വീട്ടിൽ നിന്നും കുറച്ചു പാല് വാങ്ങാം.. “” സതീഷേട്ടനും അത്രയ്ക്ക് അങ്ങട് ബോധിച്ചിട്ടില്ല ചായ.. “” ഒന്ന് കുത്തി പറയുമ്പോൾ അറിയാതെ ആണെങ്കിലും കണ്ണ് ഒന്ന് നിറഞ്ഞു..

വല്ലോം വെച്ച് ഉണ്ടാക്കാൻ ഒക്കെ ഏട്ടത്തിയുടെ കൂടെ നിന്നും പഠിക്കാൻ നോക്ക് അല്ലാതെ വന്ന് കേറിയപ്പോൾ തന്നെ എല്ലാം എടുത്തു തലയിൽ കേറ്റി അധികാരം സ്ഥാപിക്കാം എന്ന് കരുതണ്ട…. “”

ഏട്ടനിൽ നിന്നും അങ്ങനെ കേട്ടതും നിറഞ്ഞു വന്ന കണ്ണുനീർ നിയന്ത്രണമില്ലാതെ താഴേക്ക് ഒഴുകുമ്പോൾ ഏട്ടത്തിയുടെ മുഖത്ത് എന്തോ നേടിഎടുത്ത ആത്മ സംതൃപ്തി ആയിരുന്നു…

ഞാൻ പഠിപ്പിച്ചു കൊടുത്തോളം രമേഷേ… “” അല്ലങ്കിലും ഇളയ കുട്ടി ആണെന്ന് കരുതി വീട്ടിൽ കൊഞ്ചിച്ചു വളർത്തിയതിന്റെ കുറച്ചു കുഴപ്പങ്ങൾ ഉണ്ട്‌… ഞാൻ മാറ്റി എടുത്തോളാം… പറഞ്ഞു കൊണ്ട് ഏട്ടത്തി സ്റ്റാൻഡിൽ കിടക്കുന്ന രമേശേട്ടന്റെ മുഷിഞ്ഞ തുണികൾ കൈലേക് എടുക്കുമ്പോൾ ഞാൻ അതിൽ കയറി പിടിച്ചു..

വേണ്ട ഏട്ടത്തി ഞാൻ നനച്ചോളാം.. “”

ഇത്രയും നാൾ ഞാൻ തന്നെ അല്ലെ നനച്ചത്.. ഇനി അതിനു മാറ്റം വരുത്തണോ എന്ന് രമേശ്‌ പറയട്ടെ.. “” മുഷിഞ്ഞത് നെഞ്ചോട് ചേർത്തവർ പറയുമ്പോൾ രമേഷേട്ടനിൽ നിന്നും പ്രതീക്ഷിച്ച പ്രതികരണം തന്നെ ആണ് വന്നത്……

നീ നനച്ചാൽ നിറം പോകും ചെളി പോകില്ല.. ഏട്ടത്തി നനച്ചോളും.. “” പുറത്തേക്ക് ഇറങ്ങി ഏട്ടൻ പോകുമ്പോൾ ഏട്ടത്തിയിൽ വീണ്ടും തെളിഞ്ഞു വരുന്ന ഭാവം എന്തെന്ന് പോലും മനസിലായില്ല..

പിന്നീട് അങ്ങോട്ട് ഇന്നലെ കേറി വന്നവൾ എന്നുള്ള സ്ഥാനപേര് നൽകി അടുക്കളയിൽ എന്ന് അല്ല ആ വീട്ടിൽ സകല ഇടത്തും എനിക്ക് പലതിനും വിലക്ക് ഏർപ്പെടുത്തി…

എന്തിന് ഊണ് മേശയിൽ പോലും എന്റെ ഭർത്താവിന് വിളമ്പി കൊടുക്കാൻ പോലുമുള്ള അവകാശം അവർ നിഷേധിച്ചിരുന്നു….. രമേശേട്ടൻ ആണെങ്കിൽ ഏട്ടത്തിയുടെ വാക്കുകൾക്ക്‌ ആയിരുന്നു വില കല്പിച്ചത്……

പല ദിവസങ്ങളിൽ ഉള്ള ഏട്ടത്തിയുടെ പെരുമാറ്റം എന്നിൽ ഉണ്ടാക്കിയ സംശയം ചെറുത് ഒന്നും ആയിരുന്നില്ല.. “” പക്ഷെ അവിടെയും എനിക്ക് തെറ്റ് പറ്റി…. ഞാൻ ഊഹിച്ചത് പോലെ ഒരു ബന്ധം അവർക്ക് ഇടയിൽ ഉണ്ടായിരുന്നില്ല…….

അല്ലങ്കിൽ ഒരിക്കലും രമേശേട്ടൻ ബെഡ്റൂമിൽ എനിക്ക് സ്നേഹം പകർന്നു തരില്ലല്ലോ… ഇത് അത് ഒന്നും അല്ല കാര്യം…ആലോചനയിൽ മുഴുകി ഇരിക്കുമ്പോൾ ആണ് അമ്മ വയ്യാത്ത കാല് വെച്ചു അടുത്തേക്ക് വന്നത്..

മോള് വിഷമിക്കണ്ട സുമയുടെ സ്വഭാവം അങ്ങനെ ആണ്…. അധികാരം നഷ്ടപെടുവോ എന്നുള്ള പേടി ആണ് അവൾക്…… “” എന്റെ മനസ് അറിഞ്ഞത് പോലെ അമ്മ പറഞ്ഞതും ആ മുഖത്തേക്ക് തന്നെ നോക്കി…

അച്ഛൻ മരിച്ചു കഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞ സതീഷ് സുമയേ ഈ വീട്ടിലേക്ക് വിളിച്ചു കൊണ്ട് വരുന്നത്… അന്ന് രമേശിന് പ്രായം പതിനൊന്ന്..അന്ന് മുതൽ അവന്റ കാര്യങ്ങൾ നോക്കിയത് മുഴുവൻ അവൾ ആണ്…..ഒരു അമ്മയുടെ സ്നേഹം തന്നെ ആണ് അവൾ അവന് നൽകിയത്… ഇന്നും ആ സ്‌നേഹത്തിനു മാറ്റം ഒന്നും ഇല്ല മോളെ……

പക്ഷെ പെട്ടന്ന് നീ കടന്ന് വന്നപ്പോൾ അധികാരം നഷ്ടപെടും എന്നുള്ള ഭയം ആണ് അവൾക്ക്‌.. അതിനു കാരണവും ഉണ്ട്‌ നിങ്ങൾ തമ്മിലുള്ള ജീവിത സാഹചര്യം തന്നെ..”

സതീഷിന് ഒപ്പം ഇറങ്ങി വന്നപ്പോൾ കുടുംബം നഷ്ടപെട്ടവൾ ആണ് സുമ…….. അതും പാവപെട്ട വീട്ടിലെ കുട്ടി… ഇവിടെ വന്നപ്പോൾ എല്ലാ അധികാരവും അവൾക് കൈ മാറി ഒരു മൂലയിലേക് ഒതുങ്ങി ഞാൻ… അല്ലങ്കിലും വയ്യാത്ത ഈ കാല് വച്ച് ഞാൻ ഇനി എന്ത് ചെയ്യാൻ ആണ്..

അതിനിടയിൽ മോള് വന്നപ്പോൾ മോൾക്ക് എല്ലാവരും ഉണ്ട്‌… വീട്ടുകാർ പിന്നെ കുറച്ചു സ്വർണ്ണവും പണവും ഇതൊക്കെ കണ്ടപ്പോൾ അവൾ ഒന്ന് പേടിച്ച് അധികാരം കൈ വിട്ടു പോക്വോ എന്നുള്ള പേടി..

ഈ അല്പൻ അർദ്ധരാത്രിയിൽ കുട പിടിക്കും എന്ന് കേട്ടിട്ടില്ലേ അത് പോലെ ആണ് അവളുടെ കാര്യം…. അധികാരം കൈയിലേക്ക് വന്നപ്പോൾ കണ്ണ് മഞ്ഞളിച്ചു പോയി… അത് നൽകിയ എന്നെ പോലും മറന്നു.. അതൊക്കെ പോട്ടെ രമേശിനെ മോളോട് സ്നേഹ കുറവ് ഒന്ന് ഇല്ലല്ലോ..

മ്മ്ഹ്ഹ്.. ” ഇല്ല പക്ഷെ ഏട്ടത്തിയേ കാണുമ്പോൾ എന്തോ ഭയക്കുന്നത് പോലെ…. “” ഞാൻ പറഞ്ഞതും അമ്മ എന്റെ തോളിൽ ഒന്ന് പിടിച്ചു..

അവന്റെ മനസിൽ എന്ത്‌ ആണെന്ന് അറിയേണ്ടത് നിന്റെ മിടുക്ക് ആണ്… “” ഒരു പെണ്ണ് വിചാരിച്ചാൽ നടക്കാത്തത് ഒന്നും ഇല്ലല്ലോ… എന്ത് ആണെങ്കിലും എന്നോട് തുറന്നു പറയാൻ കഴിയുന്നത് ആണെങ്കിൽ പറയണം…… ഞാനും അറിയട്ടെ എന്റെ മക്കൾക്ക്‌ ഇടയിൽ എന്ത്‌ ആണ് സംഭവിക്കുന്നത് എന്ന്…

എന്തായാലും മോള് പേടിക്കണ്ട നീ കരുതും പോലെ എന്റെ കുട്ടികൾക്കു ഇടയിൽ മറ്റൊരു ബന്ധം ഒരിക്കലും ഉണ്ടാവില്ല…ഇന്നും ഇന്നലെയും കണ്ട് തുടങ്ങിയത് അല്ലല്ലോ ഞാൻ എന്റെ പിള്ളേരെ…… “”അമ്മ എഴുനേറ്റ് പോകുമ്പോൾ ആ വിശ്വാസം തന്നെ ആയിരുന്നു എനിക്കും…

ഒരു പെണ്ണിന്റെ സ്നേഹം മുഴുവൻ പകർന്നു നൽകി ഏട്ടനിൽ നിന്നും അധികം താമസിയാതെ ഞാൻ ഏട്ടന്റെ പേടിയുടെ കാരണം തിരിചറിഞ്ഞു കഴിഞ്ഞിരുന്നു…

ഏട്ടൻ സ്വന്തം ആയി നടത്തുന്ന ഫർണിച്ചർ കടയിൽ വലിയ സാമ്പത്തിക ബാധ്യത വന്നപ്പോൾ ആരും അറിയാതെ അമ്മയുടെ പേരിൽ ഉള്ള പ്രമാണം എടുത്തു പണയം വച്ചിരുന്നു എന്ന്… ആ വിവരം കൊള്ള പലിശയിൽ പണം നൽകിയ മനുഷ്യന്റ് ഭാര്യ വഴി ഏട്ടത്തി അറിഞ്ഞു….

അന്ന് അമ്മയും സതീഷ്ട്ടനും അറിയരുത് എന്ന് ഏട്ടത്തിയോട് കാല് പിടിച്ചു പറഞ്ഞു രമേഷേട്ടൻ…. ഇപ്പോൾ അവർ കാണിക്കുന്ന അധികാരത്തിൽ മറുത്ത് എന്തെങ്കിലും പറഞ്ഞാൽ ഈ വിവരം അമ്മ അറിയും എന്നുള്ള പേടി ആണ് രമേഷേട്ടന്….””അത് അറിഞ്ഞത് മുതൽ എങ്ങെനെ അതിൽ നിന്നും കര കയറാം എന്നുള്ളത് ആയിരുന്നു എന്റെ ചിന്ത..

ദിവസങ്ങൾ കൊഴിഞ്ഞു തുടങ്ങുമ്പോൾ പഴയത് തനി ആവർത്തനം പോലെ തുടരുമ്പോൾ ആണ് മുറിയിലേക്ക് രമേഷേട്ടന്റെ നനയ്ക്കാനുള്ള തുണി എടുക്കാൻ കടന്നു വന്ന ചേച്ചിയുടെ മുൻപിലേക് എന്റെ തുണിയും വെച്ചു നീട്ടി..

എന്തായാലും ചേച്ചി എല്ലാവരുടെയും നനയ്ക്കുന്നുണ്ടല്ലോ… അപ്പോൾ എന്റെ കൂടെ നനച്ചോ..”” രമാഷേട്ടൻ പറയുന്നത് ശരിയാ ചേച്ചി നനച്ചാൽ നല്ല പോലെ വെട്ടി തിളങ്ങും തുണികൾ.. “”

ആ കൈലേക് അത് പിടിച്ച് ഏല്പിക്കുമ്പോൾ എന്റെ മുഖത്തേക്ക് നോക്കി അവർ..

അല്ല ദേവി ഇത്.. “”

എന്റെ ഭർത്താവിന്റെ നനയ്ക്കാൻ എങ്കിൽ എന്റേതും നനയ്ക്കാം.. “”പറഞ്ഞ് കൊണ്ട് ഞാൻ അടുക്കളയിലേക്ക് പോയി.. രാവിലെ ഏട്ടത്തി വെച്ചു ഉണ്ടാക്കിയത് ഒന്നും നോക്കാതെ എടുത്തു കഴിക്കുമ്പോൾ എന്റെ മുൻപിൽ കൂടി തുള്ളി ഉറഞ്ഞു പോയിരുന്നു…

ഇത് ഒരു പതിവ് ആയപ്പോൾ ആണ് ഏട്ടത്തി പ്രതികരിച്ചു തുടങ്ങിയത്..

രമേഷേ ഇത് ശരിയാവില്ല..”” രാവിലെ മുതൽ അടുക്കളയിൽ കിടന്നു കഷ്ടപെടുന്നത് ആണ് ഞാൻ… ഇവൾ സമയം ആകുമ്പോൾ കഴിക്കാൻ വരുന്നത് അല്ലാതെ ഇവിടെ എന്തെങ്കിലും ചെയ്യുന്നുണ്ടോ..? സദസിന് മുൻപിൽ ഏട്ടത്തി പൊട്ടി തെറിക്കുമ്പോൾ ചുവരിലേക് ചാരി നിന്നു ഞാൻ..

അതിനു ഏട്ടത്തി അധികാരം അവൾക് വിട്ടു കൊടുക്കുന്നില്ലല്ലോ.. “” അടുക്കളയിൽ കയറിയാൽ അവൾക് ഇഷ്ടമുള്ളതൊ എനിക്ക് ഇഷ്ടം ഉള്ളതോ ഉണ്ടാക്കാൻ സമ്മതിക്കുവോ…

ഒരു പാത്രം അവൾ എടുത്താൽ അത് ഏട്ടത്തി വാങ്ങിയത്…അല്ലങ്കിൽ അതിൽ കരി പിടിക്കും അതും അല്ലങ്കിൽ അത് അല്ല ഏട്ടത്തി ഉപയോഗിക്കുന്നത് എന്ന് പറഞ്ഞ് അവളുടെ കൈയിൽ നിന്നും തട്ടി പറിക്കില്ലേ…

തൊടിയിൽ ഒരു തൈ അവൾ നട്ടാൽ ഏട്ടത്തി അത് പിഴുതെടുക്കും അവിടെ അല്ല അതിനു വേറെ സ്ഥാനം ആണന്ന് പറഞ്ഞ് മാറ്റി നടും… ഇല്ലേ.. “” ഇതൊക്കെ സഹിക്കുന്നത്തിലും ഭേദം ഇതിൽ ഒന്നും ഇടപെടാതെ ഇരിക്കുന്നത് ആണ് നല്ലത് എന്ന് അവൾക് തോന്നി കാണും.. “””

അന്ന് ആദ്യമായി എനിക്ക് വേണ്ടി രമേഷേട്ടൻ നാവ് ഉയർത്തുമ്പോൾ ഏട്ടത്തിയുടെ നില തെറ്റി പോയിരുന്നു..

അതേടാ നിന്റെ പതിനൊന്നാമത്തെ വയസിൽ ഞാൻ ഇവിടെ കേറി വരുമ്പോൾ പള്ളികൂടത്തിൽ പോകാനുള്ള ചോറും പൊതി വരെ കെട്ടി തന്നു സ്വന്തം കുഞ്ഞിനെ പോലെ നോക്കിയ എന്നോട് തന്നെ ഇത് പറയണം… “”

ഏട്ടത്തി ഞാൻ ഏട്ടത്തിയേ കുറ്റപെടുത്തിയത് അല്ല എന്റെ ഭാര്യയ്ക്കും ഈ വീട്ടിൽ അവകാശം ഇല്ലേ…”

എന്ത് അവകാശം എനിക്ക് ഉണ്ടോ അവകാശം നിന്റെ ചേട്ടനുണ്ടോ നിനക്കുണ്ടോ..? ഈ വീടിന് ഇപ്പോൾ അവകാശി ആ ബ്ലേഡ്കാരൻ മാപ്പിള അല്ലെ.. “”” ഇത്രയും നാൾ ഭയന്നത് ഏട്ടത്തിയിൽ നിന്നും കേട്ടതും സതീഷേട്ടൻ ഞെട്ടലോടെ ചാടി എഴുനേറ്റു..

നീ എന്താ സുമേ പറഞ്ഞത്… എനിക്ക് ഒന്നും മനസിലായില്ല…. “”

നിങ്ങടെ പുന്നാര അനിയൻ വീടിന്റ ആധാരം ആരും അറിയാതെ ആ മാപ്പിളയുടെ കൈയിൽ കൊടുത്തിട്ട് അഞ്ചു ലക്ഷം രൂപയാ വാങ്ങിയത്… ഇവൻ മാത്രം അല്ലല്ലോ അതിനവകാശി നിങ്ങളുടെത് കൂടെ അല്ലെ… “” ഒരു വാക്ക് നിങ്ങളോട് ചോദിച്ചോ..?

എന്താ രമേശാ ഇത് സുമ പറയുന്നതിൽ എന്തെങ്കിലും കഴമ്പുണ്ടോ.. “” അയാൾ ചോദിച്ചതും രമേശ്‌ ഒന്ന് പരുങ്ങി..

എന്ത് കഴമ്പ്..” എന്റെ പേരിലുള്ള എന്റെ വീടിന്റെ ആധാരം ഇപ്പോഴും എന്റെ കാൽ പെട്ടിയിൽ തന്നെ ഉണ്ട്. “” സംശയം ഉണ്ടോ ആർകെങ്കിലും..” ആ നിമിഷം വരെ എല്ലാം കേട്ടിരുന്ന അമ്മ പ്രതികരിച്ചു..”” വീടിന്റെ ആധാരം സതീഷേട്ടന്റെ കൈയിലേക്ക് കൊടുക്കുമ്പോൾ ഞനും രമേഷേട്ടനും ആശ്വാസത്തോടെ പരസ്പരം നോക്കി…

ഇത് എങ്ങനെ ഏട്ടത്തി..” സതീഷെട്ടന്റെ കൈയിൽ ഇരിക്കുന്ന ആധാരത്തിലെക്ക്‌ നോക്കി കിളി പോകുമ്പോൾ അമ്മയ്ക്ക് ഒപ്പം അകത്തേക്ക് പോയി ഞാനും…

ദേവി വീട് ഭാഗം വയ്ക്കുന്നതിനെ കുറിച്ച് തീരുമാനിക്കേണ്ട സമയം ആയി എന്ന് തോന്നുന്നു… ഈ വീടും സ്ഥലവും നിന്റെയും രമേശിന്റെയും പേരിൽ ആയിരിക്കണം….

അപ്പുറത്തുള്ള വസ്തു സതീഷിനും ഒരു ഗവണ്മെന്റ് ജോലി ഉള്ളത് കൊണ്ട് ലോൺ എടുത്തു വീട് വച്ചോട്ടെ… ഇത്രയും നാൾ അനുഭവിക്കാത്ത കഷ്ടപാട് അവളും അറിയട്ടെ… അമ്മ കട്ടിലിലേക്ക്‌ ഇരുന്നു കൊണ്ട് എന്നെ നോക്കി..

മ്മ്.” നീ എന്നെ പോന്നു പോലെ നോക്കും എന്ന് അമ്മയ്ക്ക് അറിയാം… ഒരു മൂലയിൽ തള്ളിയവൾക് ജീവശ്വാസം തന്നു വീണ്ടും പുറം കാഴ്ചകൾ കാണിച്ച് തന്നത് നീ ആണ്.. നീ നിന്റെ സ്വർണവും പണവും നൽകി അവന്റ ബാദ്യത തീർത്ത് എന്റെ പേരിലുള്ള ആധാരം ആരും അറിയാതെ എടുത്തു തന്നപ്പോൾ തന്നെ നിന്റെ മനസിന്റെ നന്മ മനസിലായി…..
ഇനി ഈ വീടിന്റെ അവകാശി നീ തന്നെയാണ്….. “””

അമ്മേ.. “” ഏട്ടത്തിയും ഏട്ടനും.. “” ഞാൻ സംശയത്തോടെ നോക്കി..

ചിലർ അങ്ങനെ ആണ് കുട്ടി പണവും സ്വത്തും കാണുമ്പോൾ അവരുടെ കണ്ണ് മഞ്ഞാളിക്കും.. ചാകും വരെ അത് മാറില്ല…. പക്ഷെ അവരിൽ നിന്നും നമ്മൾ മാറി നിക്കണം… നിങ്ങടെ ജീവിതത്തിനും അത് തന്നെ ആണ് നല്ലത്… ഹ്ഹ.. ശ്രുതി നന്നായി ഇരിക്കുമ്പോൾ ഈ പാട്ട് നിർത്തിയാൽ എന്റെ രണ്ട് ആണ്മക്കൾ തമ്മിൽ വഴക്ക് ഇടുന്നത് കാണാതെ ചാകാൻ എങ്കിലും എനിക്ക് കഴിയും….

ഇന്ന് ഏട്ടനും ഏട്ടത്തിയും മറ്റൊരു വീട്ടിലേക് മാറുമ്പോൾ അമ്മയുമൊത്ത് ഒരു ജീവിതം ഞങ്ങളും തുടങ്ങി….. അതും അടുത്ത രണ്ട് മാസത്തിനുള്ളിൽ വരാൻ പോകുന്ന അതിഥിക്ക്‌ വേണ്ടിയുള്ള കാത്തിരിപ്പോടെ……

Leave a Reply

Your email address will not be published. Required fields are marked *