…””എന്റെത് അല്ലാത്ത കാരണത്താൽ ഞാൻ കേൾക്കുന്ന പരിഹാസങ്ങൾക്കും ശാപ വർഷങ്ങൾക്കും ഇടയിലൂടെ പോകുന്ന ദിവസങ്ങൾ …”” മെല്ലെ എഴുനേറ്റ് നില  കണ്ണാടിയിലേക്ക്

(രചന: മിഴി മോഹന)

കുമാരി.. “” ഓയ് കുമാരിയെ….നീ കളിക്കാൻ വരുന്നില്ലെടി.. “”

ദൂരെ ഗ്രൗണ്ടിൽ നിന്നും കൂട്ടുകാരുടെ കളിയാക്കൽ ഉയർന്നു കേൾക്കുമ്പോൾ മിഴികൾ പോലും അവിടേക്ക് പാളി പോകാതെ ഇരിക്കാൻ ശ്രമിച്ചു ഞാൻ….

“””അല്ലങ്കിലും അവൾക്ക് നമ്മളെ ഒന്നും വേണ്ടല്ലോ..”””

“” എന്തെങ്കിലും ആവശ്യം ഉണ്ടങ്കിൽ പറയണേ ഞങ്ങൾ സാധിച്ചു തരാം..എന്തിനും തയാറായി ഞങ്ങൾ ഉണ്ടേ… “””

കൂട്ടുകാർ എന്ന് കരുതി സ്നേഹിച്ചവരുടെ അർത്ഥം വച്ച വാക്കുകൾ പിറകിൽ നിന്നും നെഞ്ചിലെക്ക് കുത്തി നീറുമ്പോൾ ഒഴുകി വന്ന കണ്ണുനീർ മറച്ചു പിടിച്ചു കൊണ്ട് പഠിപ്പുര വാതിൽ കടന്ന് വീട്ടിലേക് കയറി ഞാൻ… “”

ഓ വന്നോ കുടുംബത്തിന്റെ പേര് ചീത്തയാക്കാൻ ജനിച്ചവൻ.. “” നീ കാരണം പുറത്തേക്ക് ഇറങ്ങാൻ വയ്യാണ്ടായി.. ശവം.. “”..

“”ഉമ്മറ പടിയിൽ നിന്നും അച്ഛന്റെ ശാപ വാക്കുകൾ വീണ്ടും നെഞ്ചകം നീറ്റിയപ്പോൾ കണ്ണുകൾ ചുറ്റും കൂടി നിന്നവരിലേക് പോയി

അമ്മയും മൂന്ന് ചേച്ചിമാരും അവരുടെ ഭർത്താക്കന്മാരുടെയും കണ്ണുകൾ എന്തോ വലിയ പാതകം ചെയ്തത് പോലെ എന്നിലേക്ക് നീളുമ്പോൾ മറുത്ത് ഒന്നും പറയാതെ അകത്തേക്ക് കയറി…..

ഒന്ന് പൊട്ടി കരയണം എന്ന് തോന്നി പോകുന്ന നിമിഷങ്ങൾ…””എന്റെത് അല്ലാത്ത കാരണത്താൽ ഞാൻ കേൾക്കുന്ന പരിഹാസങ്ങൾക്കും ശാപ വർഷങ്ങൾക്കും ഇടയിലൂടെ പോകുന്ന ദിവസങ്ങൾ …””

മെല്ലെ എഴുനേറ്റ് നില കണ്ണാടിയിലേക്ക് ഞാൻ നോക്കി എന്റെ രൂപത്തെ… “”

ആണുടലിലെ പെൺമനസ്.. “””” അത് മാത്രം ആണു എത്ര ശ്രമിച്ചിട്ടും എനിക്ക് കാണാൻ കഴിയുന്നത്..

ശ്രീകുമാർ എന്ന ഞാൻ എന്ന് മുതൽ ആണ് ശ്രീകുമാരി ആയി മാറിയത്.. “” കുഞ്ഞ് കുട്ടികൾ പോലും കുമാരി എന്ന് വിളിച്ചു പരിഹസിക്കാൻ തുടങ്ങിയത് എന്ന് മുതൽ ആണ്.. “”ഇന്നത്തെ ഇരുപത്തിയൊന്ന് വയസുകാരന്റെ ഓർമ്മകൾ പത്തു വയസുകാരനിലേക് നീളുമ്പോൾ അറിയാതെ മിഴികൾ നിറഞ്ഞു തുടങ്ങി..

നിനക്ക് ആൺകുട്ടികളുടെ കൂടെ കളിച്ചാൽ എന്താ ശ്രീകുമാറേ എപ്പോൾ നോക്കിയാലും പെൺകുട്ടികൾക്ക് ഇടയിൽ കാണും… പോ പോയി ഗ്രൗണ്ടിൽ ആൺകുട്ടികളുടെ കൂടെ പോയി കളിക്ക്.

.”””” അന്ന് ആദ്യമായി ദേഷ്യത്തോടെ ക്ലാസ് ടീച്ചർ ആ അഞ്ചാം ക്ലാസുകാരനെ ആൺകുട്ടികളുടെ ഇടയിലേക്ക് ഉന്തി തള്ളി വിടുമ്പോൾ ആണ് ഞാൻ തിരിച്ചറിഞ്ഞത് എന്റെ ഉടൽ അവരുടെ അടുത്തും മനസ് പെൺകുട്ടികളുടെ അടുത്തും ആണെന്ന്…..

അതിന് കാരണം അറിയാതെ പിടയുന്ന എന്റെ കുഞ്ഞ് മനസ് ആരും തിരിച്ചറിഞ്ഞില്ല…. ഞാൻ പോലും…..പിന്നെ അങ്ങോട്ട്‌ എന്നിലെ ആണുടൽ തിരയുന്നത് മറ്റെന്തോ ആയിരുന്നു… “”

ഏറെ സമയവും കൂട്ടുകാരികൾക് ഒപ്പം സമയം ചിലവിടാൻ ആഗ്രഹിച്ച ഞാൻ പതുകെ പതുക്കെ അവരുടെ കുഞ്ഞ് കൈകളിൽ ചിലമ്പി ശബ്ദം ഉണ്ടാക്കുന്ന വളകളെ കൗതുക പൂർവ്വം നോക്കി..

“‘ ആ കൗതുകം ഒരു കൊതി ആയി മാറുമ്പോൾ അവരിൽ നിന്നും അത് വാങ്ങി എന്റെ കുഞ്ഞ് കൈകളിൽ അണിഞ്ഞു..”‘ ആ ഭംഗി ആസ്വധിച്ചു തുടങ്ങി ഞാൻ…

പിന്നെ അവരുടെ മാല കണ്മഷി ചാന്ത് എല്ലാത്തിലേക്കും എന്റെ കൊതി നീണ്ടതും ക്ലാസിൽ അത് ചർച്ച ആയി…

“””” അയ്യേ പെണ്ണിനെ പോലെ ഒരുങ്ങുന്ന ചെക്കനോ.. “””

ആൺകുട്ടികൾ നാലുപാടും നിന്നും കളിയാക്കുമ്പോൾ പെൺകുട്ടികൾ ആരും തന്നെ എന്നെ കളിയാക്കിയില്ല… പകരം എന്നിലെ പെൺ സൗന്ദര്യത്തെ മത്സരിച്ച് ഒരുക്കി അവർ…..അവരുടെ വൈധഗ്ദ്യം എന്നിൽ ചാർത്തി തന്നവർ ആസ്വദിക്കുമ്പോൾ ഞാനും അത് ആസ്വദിച്ചു…. മറ്റെന്തിനെക്കാളും…..

നിങ്ങളുടെ മകൻ ഏറെ സമയവും പെൺകുട്ടികളുടെ കൂടെയാണ്.. “”എത്ര വഴക്ക് പറഞ്ഞാലും ആൺകുട്ടികളുടെ കൂടെ കൂടില്ല..””

ക്ലാസിലെ കുഞ്ഞ് കുഞ്ഞ് ചർച്ചകൾ സ്റ്റാഫ് റൂം വരെ നീണ്ടപ്പോൾ അത് അവസാനം എന്റെ അമ്മയെ സ്കൂളിലേക്ക് വിളിച്ചു വരുത്തുന്നതിൽ വരെ എത്തി…..

ടീച്ചർമാരിൽ നിന്നും ചെറിയ കുറ്റപെടുത്തലോടെ വാക്കുകൾ കേൾക്കുമ്പോൾ മകനിലെ മാറ്റത്തെ ഉൾകൊള്ളാൻ കഴിയാതെ പാവം അമ്മ ചിരിച്ചു..

അതെ ടീച്ചറെ എനിക്ക് ഇവന് മുൻപേ മൂന്നു പെണ്മക്കൾ ആണ്…ജനിച്ചത് മുതൽ അവൻ അവരെ കണ്ട് അല്ലെ വളരുന്നത്.. അത് കൊണ്ടായിരിക്കും..

“” അമ്മയുടെ നിഷ്കളങ്കമായ വാക്കുകൾക്ക് ഒപ്പം ആ വിരലുകൾ എന്റെ കുഞ്ഞ് മുടിയിൽ മെല്ലെ തഴുകി..

അതൊക്കെ പോട്ടെ ക്ലാസിലെ പെൺപിള്ളേരുടെ മാലയും കമ്മലും ചാന്തും കണ്മഷിയും എടുത്തണിഞ്ഞു കോമാളി വേഷം കെട്ടുന്നതൊ.. “” അതും പോരാഞ്ഞു ഗ്രൗണ്ടിൽ പിള്ളേരുടെ മുൻപിൽ ഫാഷൻഷോയും… “” ടീച്ചർ നിന്നു കത്തുമ്പോഴും അമ്മയുടെ ചുണ്ടിൽ ചിരിയാണ്…

കുഞ്ഞിലേ മുതൽ മൂന്നു പെൺപിള്ളേരും ഇവനെ അണിയിച്ചൊരുക്കാൻ മത്സരിക്കുവായിരുന്നു ടീച്ചറേ…. കഴിഞ്ഞ വർഷം വരെ കണ്ണും എഴുതി പൊട്ടും തൊടിച്ച പിള്ളേരിവനെ സ്കൂളിൽ വിട്ടത്…

പെട്ടന്ന് അഞ്ചിലേക് കയറിയപ്പോൾ അവൻ ആ ഓർമ്മയിൽ ചെയ്യുന്നതാ.. ഇനി ഉണ്ടാവില്ല.. “” അവൻ മുതിർന്നു വരുവല്ലേ ഞാൻ പറഞ്ഞു മനസിലാക്കികൊള്ളാം…

“” നിഷ്കളങ്കമായി പറഞ്ഞു കൊണ്ട് അമ്മ എന്നെയും കൊണ്ട് വീട്ടിലേക് പോകുമ്പോൾ ഒരിക്കലും അമ്മയ്ക്ക് പോലും എന്നിലെ പെൺമനസിനെ തിരിച്ചറിയാൻ കഴിഞ്ഞില്ല… “”

ആദ്യമൊക്കെ അമ്മ പറഞ്ഞ് തരുന്നത് ശ്രദ്ധയോടെ കേട്ടു ഞാൻ.. “” ചിലമ്പുന്ന കുപ്പി വളകളിൽ നിന്നും കണ്ണും കാതും അകറ്റാൻ ശ്രമിച്ചു….പക്ഷെ അകലും തോറും എന്നെ അടുപ്പിക്കുന്ന എന്തോ ഒരു മാസ്മരികത ആ ചിലമ്പിച്ച ശബ്ദത്തിന് ഉണ്ടായിരുന്നു…….

അഞ്ചാംക്ലാസ്കാരന്റെ കുസൃതിയായി അമ്മ കണ്ടതൊക്കെ മാറി മറിഞ്ഞു തുടങ്ങിയത് അമ്മ തന്നെ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു… അന്ന് ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് മൂത്ത ചേച്ചിയുടെ കല്യാണം….

ആളും ആരവവും ഒഴിഞ്ഞ തലേന്നത്തെ രാത്രിയിൽ ആരും കാണാതെ പിറ്റേന്ന് ചേച്ചിക്ക് ധരിക്കാനുള്ള സാരി ചുറ്റി ആഭരണണങ്ങൾ അണിഞ്ഞു കണ്ണെഴുതി പൊട്ടും തൊട്ട് കണ്ണാടിക്ക് മുന്പിലെ എന്റെ സ്ത്രീ സൗന്ദര്യം ആസ്വദിക്കുമ്പോൾ ആണ് അമ്മ ഉറക്കത്തിൽ നിന്നും ഉണരുന്നത്…..”

അമ്മയിൽ നിന്നും മുഖം മറയ്ക്കാൻ ശ്രമിക്കും തോറും ഞാൻ തോറ്റു പോയിരുന്നു….

ആരെയും ഉണർത്താതെ രണ്ടും കയ്യും തലയിൽ അടിച്ചു കൊണ്ട് അമ്മ കരയുമ്പോൾ നിസ്സഹായത ആയിരുന്നു എന്റെ മുൻപിൽ..'”

ഇനി ഒരിക്കലും ആവർത്തിക്കില്ല എന്ന ഉറപ്പോടെ എന്നിൽ നിന്നും ഓരോന്നും അഴിച്ചു മാറ്റുമ്പോൾ ഞാൻ അറിഞ്ഞു എന്നിലെ സ്ത്രീ ഹൃദയം വൃണപ്പെടുന്നത്…..

പിന്നെ അങ്ങോട്ട് രണ്ട് ഹൃദയവും താങ്ങി പിടിച്ചുള്ള ജീവിതം ആയിരുന്നു..'”” ഓരോ നിമിഷവും രണ്ട് ഹൃദയം എന്നിൽ ഭാരമായി മാറുമ്പോൾ ഒരു ഹൃദയത്തിലേക്ക് ചുരുങ്ങാൻ മനസ് പ്രേരിപ്പിക്കും അപ്പോഴൊക്കെയും എന്നിലെ പെൺ ഹൃദയം ആൺ ഹൃദയത്തോട് മല്ലിട്ട് ജയിക്കും….

പത്താംക്ലാസിലെത്തിയപ്പോൾ കൂടെ പഠിക്കുന്ന സഹപാടിയോടുള്ള അതിരു കടന്ന സ്നേഹമാണ് എനിക്ക് വെളിവ് ആക്കി തന്നത് എന്നിലെ ആണുടലിൽ തുടിക്കുന്ന പെൺഹൃദയത്തിന് ഒരു ആണിന്റെ പ്രണയം ആണ് ആവശ്യം എന്ന്….

അവന്റെ അധരങ്ങളിലെ നനവ് നുകരാൻ എന്റെ ചുണ്ടുകൾ കൊതിച്ചു തുടങ്ങി.. “” ഒട്ടിയ മാറിടങ്ങൾ അവന്റെ വിരൽ സ്പർശനത്തിനായി കൊതിച്ചു….അവനിലെ ആണിന് പൂർണ്ണത നൽകാൻ എന്റെ നാവ് കൊതിച്ചു.. “”

അവന് വേണ്ടി പുരുഷ രൂപത്തിലെ എന്റെ ശരീരം സ്‌ത്രയിണതയെ കൂടുതൽ ആവാഹിച്ചു തുടങ്ങി….അവനും അത് മനസിലായി തുടങ്ങിയ നിമിഷം മുതൽ ഞങ്ങളുടെ കണ്ണുകൾ കഥ പറഞ്ഞു തുടങ്ങി…

പിന്നെ അത് ഉടലിലേക്ക് നീളുമ്പോൾ ആളോഴിഞ്ഞ ക്ലാസ് റൂമുകളിൽ ഞങ്ങൾ പ്രണയം കൈ മാറി….ഞങ്ങളിലെ ആണുടലുകൾ ഇഴചേരുമ്പോൾ എന്നിലെ തുടിക്കുന്ന പെൺഹൃദയം അവനെ പ്രണയിച്ചു…

പക്ഷെ പ്രണയത്തേക്കാൾ അവനിൽ കാമം ആണെന്ന് തിരിച്ചറിഞ്ഞ നിമിഷം തകർന്നു പോയി ഞാൻ.. ആദ്യമായി നേരിട്ട ചതിയിൽ തകർന്നടിയുമ്പോൾ മറ്റൊരു പെണ്ണിന്റെ കൈ പിടിച്ചവൻ എന്നിൽ നിന്നും അകന്നു പോയി..

അന്ന് ആദ്യമായി നിലവിളിച്ചു കരയുന്ന എന്റെ മേൽ അച്ഛന്റെ കൈതലം പതിഞ്ഞു..”മകന്റെ വിഷമം കണ്ടിട്ടുള്ള അരിശം ആയിരുന്നില്ല അത്…മകനിലെ മറ്റൊരു രൂപം നാട്ടുകാർ മുഴുവൻ തിരിച്ചറിഞ്ഞതിലുള്ള പ്രതിഷേധമായിരുന്നു അത്… “”

ആണായി ജീവിക്കാൻ താക്കീത് നൽകുന്ന അച്ഛന് മുൻപിൽ വീണ്ടും എന്റെ മനസാക്ഷിയെ കോമാളിയാക്കി കൊണ്ട് ജീവിക്കാൻ തുടങ്ങി…

പക്ഷെ സ്കൂളിൽ നിന്നും കോളേജിൽ എത്തുമ്പോൾ എന്റെ ശരീരഭാഷയിലൂടെ എന്നെ തിരിച്ചറിയുന്നവർ എന്നിലെ നിസ്സഹായതയെ മുതൽ എടുത്തു തുടങ്ങി…

“”ആണൊരുത്തന് വേണ്ടി തുടിക്കുന്ന എന്റെ ശരീരവും മനസും ഞാൻ അറിയാതെ തന്നെ അവർക്ക് മുൻപിൽ വിധേയപെട്ട് തുടങ്ങിയപ്പോൾ ഞാൻ തിരിച്ചറിഞ്ഞു ഇനി പുരുഷനിലേക്കൊരു പോക്ക് എനിക്ക് അസാധ്യം ആണ്…..

“”””എന്നിലെ സ്ത്രീയ്യ്ക്ക് ജന്മം നൽകാൻ സമയം ആയി..”

ഇന്ന് ഞാൻ അത് പരസ്യമായി പ്രഘ്യപിച്ചതിന്റെ പരിണിത ഫലം ആണ് ഉമ്മറ പടിയിൽ അച്ഛനിൽ നിന്നും കേട്ടത്…ഓർമ്മകളിൽ നിന്നും പുറത്ത് വരുമ്പോൾ കണ്ണാടിയിൽ നോക്കി മിഴികൾ തുടച്ചു ഞാൻ…

എന്റെ വീട്ടുകാരോട് ഞാൻ എന്ത് പറയും..ഭാര്യയുടെ ആങ്ങള ഒരു ശിഖണ്ഡി ആണെന്നോ.. നാണക്കേട് കൊണ്ട് അങ്ങോട്ട് പോകാൻ പോലും തോന്നുന്നില്ല..”” രണ്ടാമത്തെ ചേച്ചിയുടെ ഭർത്താവിൽ നിന്നും പുറത്തേക്ക് വരുന്ന വാക്കുകൾ കേൾക്കേ എന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞു….

ചേച്ചി പ്രസവിച്ചു കിടക്കുമ്പോൾ കുഞ്ഞളിയന്റെ അടുത്ത് കാമം തീർക്കാൻ വന്നവൻ ആണ്.. “”

എതിർക്കാൻ നോക്കിയപ്പോൾ ചേച്ചിയെയും കുഞ്ഞിനേയും ഉപേക്ഷിക്കും എന്ന് ഭീഷണിപെടുത്തി എന്നിൽ കാമം പെയ്തിറക്കിയവൻ…… ഇന്ന് ആ കുഞ്ഞളിയനിലെ മാറ്റം ഉൾകൊള്ളാൻ അയാൾക് ബുദ്ധിമുട്ട്… മ്മ്ഹ.. “””

ആ നിമിഷം ഇളയ അളിയനും രണ്ടാമത്തെ അളിയന് പിന്തുണ പ്രഘ്യപിക്കുമ്പോൾ അച്ഛന്റെ സ്ഥാനത്തു കാണുന്ന മൂത്ത അളിയന്റെ വാക്കുകൾക്ക് ആയി ചെവിയോർത്തു….

ഇല്ല ഒന്നും മിണ്ടുന്നില്ല… “” ഒരു പക്ഷെ എന്നോടുള്ള ദേഷ്യം ആയിരിക്കും ആ നാവ് അടപ്പിച്ചത്..”

അത് മാത്രം ഉള്ളിലെ ഒരു നീറ്റൽ ആയി….. എന്നെ വഴക്ക് പറയാൻ എങ്കിലും ഒരു വാക്ക് മിണ്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു.. പക്ഷെ ഇല്ല… വല്യേട്ടനും ആ എട്ടാം ക്ലാസുകാരനെ വെറുത്തു.. “”

പോകണം.. എന്നെ ഞാൻ ആയി ഉൾകൊള്ളാൻ കഴിയാത്തവരുടെ ഇടയിൽ രണ്ട് ഹൃദയവുമായി ഇനി ജീവിക്കാൻ വയ്യ..

“” ഞാൻ എന്ന പൂർണ്ണതയിൽ എത്തണം എങ്കിൽ ഇവിടെ നിന്നും പോകണമെന്ന തിരിച്ചറിവിൽ ആ രാത്രിയിൽ ഉറങ്ങി കിടക്കുന്ന അമ്മയുടെ കാൽ തൊട്ട് മാപ്പ് അപേക്ഷിച്ചു പുറത്തേക്ക് ഇറങ്ങുമ്പോൾ ചുവരിൽ ചാരി നിൽക്കുന്ന വല്യേട്ടൻ….”””

പോ… പോവാണല്ലേ…. “”” ആ വാക്കുകൾ ഇടറുമ്പോൾ തല താഴ്ത്തി ഞാൻ…

മ്മ്ഹ..”” വല്യേട്ടന് ദേഷ്യം ഒന്നും ഇല്ല മോനോട്.. “”പക്ഷെ ഞാൻ ഒരാളുടെ വാക്കുകൾ ആരും ഉൾകൊള്ളില്ല…”””””

വല്യേട്ടാ..”’ ഞാൻ…വാക്കുകൾക് ആയി ഞാൻ പരതുമ്പോൾ വല്യേട്ടൻ എന്റെ രണ്ട് കയ്യും കൂട്ടി പിടിച്ചു….

തീരുമാനം ശരിയാണ്..”” ഒരിക്കൽ ഞാൻ ഇത് പ്രതീക്ഷിച്ചതും ആണ്.. “” ഈ വീട്ടിൽ മൂത്ത മരുമകൻ ആയി ഞാൻ കടന്ന് വരുമ്പോൾ ഞാൻ നിന്നെ തിരിച്ചറിഞ്ഞു…

“” എന്നെങ്കിലും നീ നിന്റെ സ്വത്വം ഉൾകൊള്ളും എന്ന് എനിക്ക് അറിയാമായിരുന്നു.. “”വല്യേട്ടൻ എന്റെ രണ്ട് കയ്യും കൂട്ടി പിടിച്ചു പറയുമ്പോൾ എന്റെ കണ്ണ്കൾ നിറഞ്ഞു തുളുമ്പി…

ആഹ്.. “””” കണ്ണുനീരിന് ഇടയിൽ കുറച്ചു നോട്ട്കെട്ടുകൾ ഇടുപ്പിൽ നിന്നും എടുത്തു വല്യേട്ടൻ.. “”

ഇത് കുറച്ചു പണം ആണ്…”””

ഈ വീട്ടിലെ പോലെ തന്നെ പുറത്ത് ഇറങ്ങിയാലും കഴുകൻ കണ്ണുകൾ നിന്നെ വട്ടമിട്ട് പറക്കും…സർജറിക്ക് വേണ്ടി അവരുടെ മുൻപിൽ നിന്റെ മാനം പണയം വയ്ക്കരുത്….

“””” ഇത് വല്യേട്ടന്റെ അപേക്ഷയാണ്….ആവശ്യങ്ങൾ എന്തായാലും വല്യേട്ടനോട് പറയണം എന്നാൽ കഴിയുന്നത് ഞാൻ ചെയ്തു തരാം….

നാളെ ഒരിക്കൽ നിന്നിലെ സ്ത്രീയെ എല്ലാവരും അംഗീകരിക്കുന്ന ദിവസം വരും അന്ന് നീ തിരിച്ചു വരണം… ഈ വീടിന്റെ ഐശ്വര്യ ദേവതയായി.. “”

നിറഞ്ഞ കണ്ണുനീർ തുടച്ചു കൊണ്ട് വല്യേട്ടൻ അകത്തേക്ക് പോകുമ്പോൾ ആദ്യമായി എന്നിലെ സ്ത്രീയെ അംഗീകരിച്ച ആ മനുഷ്യനോട്‌ മനസ് കൊണ്ട് അനുവാദം വാങ്ങി ഇരുട്ടിലൂടെ മുൻപോട്ട് നടന്നു ഞാൻ…. പുതു ജന്മത്തിന്റ വെളിച്ചവും തേടി…..

Leave a Reply

Your email address will not be published. Required fields are marked *