വാനമ്പാടി
(രചന: Navas Amandoor)
മിന്ന് കെട്ടിയ ഭാര്യയെ വിറ്റവൻ നാളെ സ്വന്തം മകളെയും വിൽക്കില്ലന്ന് ഉറപ്പ് പറയാൻ പറ്റോ.., ? ഭാര്യയായി ഒരു പെണ്ണ് കൂടെ ഉണ്ടാവേണമെന്ന് ആഗ്രഹിച്ചിട്ടല്ല റോബിൻ റീനയേ മിന്നു കെട്ടിയത്.
ഇരുപത് വയസ്സായിട്ടും കുട്ടികളുടെ ബുദ്ധിയും നിഷ്കളങ്കതുമായി ഒരു വാനമ്പാടിയേ പോലെ പറന്ന് നടന്ന പുന്നാര അനിയത്തിക്കു ഒരു കുടുംബം ഉണ്ടായിക്കാണാൻ
അവൾക്കും ഒരു തുണ ഉണ്ടാവാൻ റോബിൻ കിനാവ് കണ്ടതിലും ഏറെ സ്വർണ്ണവും പണവും സ്ത്രീധനമായി കൊടുത്തു അനിയത്തിയേ സുമംഗലിയാക്കി.
റീന അവൾക്ക് സ്‌നേഹിക്കാനേ അറിയൂ.. എല്ലാവരെയും വിശ്വാസം. മനസ്സ് വളരാത്ത അവളുടെ ചിന്ത പത്തു വയസ്സിനു അപ്പുറം പോകില്ല.
വളരാത്ത മനസ്സിന്റെ കുറവിനു പകരം ദൈവം ആരും കൊതിക്കുന്ന സൗന്ദര്യം കൊടുത്തു.നല്ല വെളുത്തു മെലിഞ്ഞു കാണാൻ പത്തരമാറ്റിന്റെ ഭംഗിയായിരുന്നു അവൾക്ക്.
കല്യാണം കഴിഞ്ഞു അവൻ അവളെ സ്‌നേഹിക്കുന്നത് പോലെ അഭിനയിച്ചു.പക്ഷെ അവൾ ജീവനെ പോലെ ശ്വാസം പോലെ അവനെ സ്‌നേഹിച്ചു.
മിക്കവാറും റോബിൻ അവളുടെ ഒപ്പം കിടക്കാറില്ല.വല്ലപ്പോഴും അപൂർവമായി മാത്രം അവരുടെ ഇണച്ചേരൽ.സെ ക്സിന് റോബിന് താല്പര്യമില്ലെന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയൊന്നും റീനക്കു ഇല്ല.
എന്നിട്ടും അവർക്ക് ഒരു കുട്ടിയുണ്ടായി.അതിന്റെ ഇടയിൽ ആർഭാടജീവിതത്തിൽ ആവേശം തോന്നി കറങ്ങി നടന്ന റോബിൻ അവളുടെ കഴുത്തിലെ മിന്ന് ഒഴികെ ബാക്കിഎല്ലാം വിറ്റു.
“റോബിനെ നീ എല്ലാം എടുത്തോളൂ.. എന്റെ അനിയത്തി അവൾ എന്റെ ജീവനാണ്.. അവൾ സന്തോഷത്തോടെ ജീവിക്കണം.. ഞാൻ അത്രേ ആഗ്രഹിക്കുന്നുള്ളൂ.”
അനിയത്തിയുടെ ജീവിതത്തിൽ സന്തോഷം ഉണ്ടാവാൻ റോബിൻ ഓരോ ആവശ്യങ്ങൾ പറഞ്ഞു വരുമ്പോൾ ജോർജ് പറയുന്ന വാക്കുകളെ കേട്ടില്ലെന്ന് നടിച്ചു.
അവന് വേണ്ടത് പണമാണ്. പണത്തിനേക്കൾ വിലയുള്ള വേറെയൊന്നും അവൻ കണ്ടിട്ടില്ല. മാസങ്ങൾ കഴിഞ്ഞുപോയി റോബിൻ ബാങ്കിൽ ഉള്ളതും കൈയിൽ ഉള്ളതും തീർത്തപ്പോൾ ക്യാഷിന് പുതിയ വഴികൾ ചിന്തിച്ചു.
“നിന്റെ അച്ഛായനോട് കുറച്ചു ക്യാഷ് ചോദിച്ചാലോ…?”
“ഇച്ചായൻ ചോദിച്ചോ… അല്ലങ്കിൽ ഞാൻ ചോയിക്കണോ.”
“അല്ലങ്കിൽ വേണ്ടാ.. ഇടക്കിടെ ഇങ്ങനെ ക്യാഷ് ചോദിച്ചാൽ അച്ചായന് എന്ത് തോന്നും..”
“ഒന്നും തോന്നില്ല..”
“എനിക്ക് ഒരാൾ കുറച്ചു ക്യാഷ് തരാന്ന് പറഞ്ഞിട്ടുണ്ട്.. അവൻ ഇന്ന് രാത്രി ഇവിടെ വരും.. നല്ലൊരു ചുരിദാറൊക്കെ ഇട്ട് നീ സുന്ദരിയായി നിക്കണം.. ഇന്ന് രാത്രി നീ അവന്റെ ഒപ്പം ഉറങ്ങണം.”
“അത് എന്തിനാ ഇച്ചായ.. എനിക്ക് ഇഷ്ടല്ല.”
“ഇച്ചായന്റെ മുത്തല്ലെ.. പറഞ്ഞത് അനുസരിക്കണം.. അല്ലങ്കിൽ എനിക്ക് സങ്കടമാവും…”
“വേണ്ടാ.. ഇച്ചായൻ വിഷമിക്കണ്ട.. കൂട്ടുകാരൻ വന്നോട്ടെ.”
അങ്ങനെയായിരുന്നു ഭാര്യയേ റോബിൻ ആദ്യമായി വേറെ ഒരുത്തന് വിറ്റത്. അപ്പനും അമ്മച്ചിയും ഉറങ്ങിയതിന് ശേഷം അയാൾ വന്നു.
റോബിൻ പറഞ്ഞ ക്യാഷ് അയാൾ റോബിന്റെ കൈകളിൽ വെച്ചു കൊടുത്തു.
റോബിൻ ഹാളിലെ സോഫയിൽ കിടന്നു. റീന ഒരു അപരിചിതന്റെ ഒപ്പം മുറിയിൽ. അയാൾ അവളെ തലോടി. ചുംബിച്ചു.കല്യാണം കഴിഞ്ഞു ഇത്ര നാളായായിട്ടും അവളുടെ ശരീരത്തിന് കിട്ടാത്ത സുഖം.
അയാൾ കൊടുത്ത ക്യാഷ് അവളിൽ മുതലാക്കാൻ അവളെ ഉറക്കാതെ രതിയുടെ അവൾ അറിയാത്ത പാഠങ്ങൾ അയാൾ പഠിപ്പിച്ചു. ആ രാത്രിക്കു ശേഷം വീണ്ടും പലരും വന്നു.ചിലർ പലവട്ടം വന്നു.
“ഇച്ചായ.. ഇനി വരണ്ടെന്ന് പറ കൂട്ടുകാരോട്.. എനിക്ക് വയ്യ.ഇങ്ങനെ.”
“വരും… നീ സമ്മതിച്ചല്ലങ്കിലൊ ഇതൊക്കെ ആരോടെങ്കിലും പറഞ്ഞാലോ ഞാൻ മരിക്കും.. സത്യം.”
അവളുടെ മനസ്സിൽ റോബിൻ ദൈവതുല്യമാണ്. മിന്ന് കെട്ടിയ അവളുടെ സ്വന്തം ഇച്ചായന് വേണ്ടി മരിക്കാൻ വരെ അവൾ തയ്യാറാണ്.തെറ്റും ശെരിയും വേർ തിരിച്ചു ചിന്തിക്കാനോ പത്തു വയസ്സ് മാത്രം പ്രായമുള്ള അവളുടെ മനസ്സിന് വലുപ്പം ഇല്ല.
വീട്ടിൽ വരുന്നവർ പിന്നെ ലോഡ്ജിലേക്കും മറ്റു പലയിടത്തും അവളെ കൊണ്ടു പോയി.കണക്ക് പറഞ്ഞു അവരിൽ നിന്നും റോബിൻ പണം വാങ്ങി.അവന് വേണ്ടത് ക്യാഷ് മാത്രം.
“ഞാൻ കല്യാണം കഴിച്ചത് ഒരു പെണ്ണിന് വേണ്ടിയല്ല.. പണത്തിന് തന്നെയാ.. ഒരാൾ ആയാലും രണ്ട് ആളായാലും എനിക്ക് പ്രശ്നം ഇല്ല.. പക്ഷെ അവളെ ഒപ്പം റൂമിൽ കയറും മുൻപേ ക്യാഷ് എനിക്ക് കിട്ടണം.”
അവളുടെ ഇച്ചായൻ കൂടെ ഉണ്ടാവാൻ മാത്രം റോബിൻ ചൂണ്ടി കാണിക്കുന്നവരുടെ ഒപ്പം അവൾ പോയി.
“റീന മോളേ ഇന്ന് ഒരു സ്പെഷ്യൽ ഫ്രണ്ട് വരുന്നുണ്ട്.. ഉച്ചക്ക് ശേഷം കാർ വരും.. നീ അതിൽ കേറി പോയിക്കോ.. രണ്ട് ദിവസം അവരുടെ ഒപ്പം കൂടിക്കോ.”
“എനിക്ക് ഇച്ചായനെ കാണാതെ പറ്റില്ല.പിന്നെ അമ്മച്ചിയും ഓരോന്ന് ചോദിക്കുന്നുണ്ട്.. കൊച്ചിനെ തനിച്ചാക്കി എവിടെ നിങ്ങൾ രണ്ടും കൂടി പോകുന്നതെന്ന്..”
പ്ലീസ് മോളേ… രണ്ട് ദിവസം അല്ലെ.. ഇച്ചായൻ ഇടക്കിടെ വീഡിയോ call ചെയ്യാo” ഉച്ചക്ക് ശേഷം കാർ വന്നു. അവൾ ആ കാറിൽ കയറി പോയി.
പിന്നെ റോബിൻ വിളിച്ചിട്ട് മൊബൈലിൽ അവളെ കിട്ടിയില്ല. രണ്ട് ദിവസം കഴിഞ്ഞിട്ടും റീന വന്നില്ല. റീനയെ കാണാതെയപ്പോൾ റോബിന്റെ അമ്മച്ചി ജോർജിനെ വിളിച്ചു.
അനിയത്തിയേ സ്വന്തം മകളെ പോലെ വളർത്തിയ ജോർജ് റോബിന്റെ മുൻപിൽ പറന്നറങ്ങി.
റോബിന്റെ അരികിൽ കോളറിൽ കുത്തിപിടിച്ചു.
“ഇന്നത്തെ ഒരു ദിവസം കൂടി നിനക്ക് ഞാൻ തരും… നാളെ എന്റെ മുൻപിൽ എനിക്ക് റീനയേ കാണണം.. ”
സങ്കടവും ദേഷ്യവും ഇടകലർന്ന ജോർജിന്റെ വാക്കുകൾ റോബിനെ ഭയപ്പെടുത്തി.
ആ സമയം ഹാളിൽ ഒറ്റക്ക് കളിച്ചു കൊണ്ടിരുന്ന റീനയുടെ കുട്ടിയെ ജോർജ് എടുത്തു.
“മോളേ ഞാൻ കൊണ്ടോവാ..”
മോളേ എടുത്തു കാറിൽ ഇരുത്തി ജോർജ് വണ്ടി മുന്നോട്ട് എടുത്തു.
കാർ വീട്ടിൽ വന്നു നിന്നപ്പോൾ വാതിൽ തുറന്നു റീന പുറത്തേക്ക് ഇറങ്ങി വന്നു.
“റോബിൻ വന്നില്ലേ..?”
“ഇല്ല… നിനക്ക് ഇനിയും മതിയായില്ലേ അവനെ.. അറിയാൻ വൈകി പോയി ഞാൻ.. ആ ചെറ്റയുടെ സ്വഭാവം..
പണത്തിനു വേണ്ടി ഭാര്യയേ വിറ്റവൻ.. നാളെ മകളെയും വിൽക്കും.. ഇനി ഇതാണ് നിങ്ങളുടെ വീട്.. ഞാൻ ഉണ്ടാവും.. ഞാൻ നോക്കി കോളാം.”
“അച്ചായാ.. എനിക്ക് റോബിൻ കൂടെ ഇല്ലാതെ പറ്റില്ല.. ശ്വാസം മുട്ടുന്നപോലെ തോന്നും..”
“കുറച്ചു ദിവസം ഇവിടെ നിക്ക്.. ബാക്കി പിന്നെ തീരുമാനിക്കാം.” ജോർജ് അങ്ങനെ പറഞ്ഞെങ്കിലും അയാൾ മനസ്സിൽ ഉറപ്പിച്ചിട്ടുണ്ട്.. ഇനി ഒരു തവണ പോലും റീന റോബിനെ കാണില്ല.. കാണിക്കില്ല.
എല്ലാം അറിഞ്ഞപ്പോൾ റോബിനെ കൊല്ലാനുള്ള പകയുണ്ടായിരുന്നു. പക്ഷെ അവനെപ്പോലൊരു ജന്തുവിനെ കൊന്ന് ജയിലിൽ പോയാൽ കൂടെ ആരുമില്ലാതാകുന്നവരെ ഓർത്തുപോയി ജോർജ്.
ഭാര്യയേ വിറ്റവൻ സ്വന്തം ചോരയിൽ ഉണ്ടായ മകളെയും വിൽക്കും. എല്ലാം അറിഞ്ഞപ്പോൾ അവൻ പറഞ്ഞ ക്യാഷ് കൊടുത്തു രണ്ട് ദിവസത്തിന് അനിയത്തിയെ കാറിൽ കേറ്റി കൊണ്ടുപോയപ്പോൾ കണ്ണ് നിറഞ്ഞിരുന്നു റീനയുടെ ഏട്ടന്.
നാളെ ജോർജ് വരുമ്പോൾ റീനയെ കാണിക്കാൻ കഴിഞ്ഞില്ലങ്കിൽ ഇതുവരെ നടന്നതൊക്കെ എല്ലാവരും അറിയും.
അപ്പനും അമ്മയും ഈ നാട്ടുകാരും കൊല്ലാതെ കൊല്ലുമെന്ന് ഓർത്തപ്പോൾ റോബിന് ആരോടും പറയാതെ നാട് വിടുകയല്ലാതെ വേറെ വഴി ഉണ്ടായിരുന്നില്ല.
അന്ന് രാത്രി തന്നെ റോബിൻ നാട് വിട്ടു.
എന്നെങ്കിലും ഒരിക്കൽ റീന അവളുടെ ജീവന്റെ ജീവാനായ റോബിൻ തിരിച്ചു വരുമെന്നുള്ള പ്രതിക്ഷയിലാണ്. ഇനിയൊരിക്കലും റോബിൻ തിരിച്ചു വരരുതെയെന്ന പ്രാർത്ഥനയിൽ ജോർജും.
അപൂർവമായി മാത്രം ഭൂമിയിൽ ജനിച്ചു വീഴുന്ന ചെകുത്താന്റെ സന്തതികൾ. ആരാലും തിരുത്താനോ മാറ്റാനോ കഴിയാത്ത പാപ ജന്മങ്ങളായി എല്ലാവർക്കും സങ്കടം കൊടുത്തു സ്വാർത്ഥരായി ജീവിക്കും.