സെ ക്സിന് വേണ്ടി മാത്രം രാത്രിയുടെ ഇരുട്ടിൽ വിശാൽ തോണ്ടി വിളിക്കുമ്പോൾ മീരക്ക് ദേഷ്യം വരും. രാത്രിയിൽ ഇതിനു വേണ്ടി മാത്രം അടുത്ത് വരുന്ന ഭർത്താവ്.

മീര
(രചന: Navas Amandoor)

ഒരു ചുംബനം കൊണ്ട് ഉണർത്തിയ മേനിയിൽ മഞ്ഞു തുള്ളി പോലെ നീ നെറ്റിമുതൽ കാൽ വിരലുകൾ വരെ തണുപ്പായി നീങ്ങണം.

വാടിയ താമര തണ്ട് പോലെ നിന്റെ കൈയിൽ കിടക്കുന്ന എന്നിലെ വികാരങ്ങളെ പെയ്തു ഒഴിഞ്ഞു നിന്റെ നെഞ്ചിൽ തല വെച്ച് കിടക്കുന്ന എന്റെ കവിളിൽ നീ ഒന്നൂടെ മുത്തണം. പ്രണയവും കാമവും ഒരുപോലെ രാത്രി മഴയായി പെയ്യണം.

സെ ക്സിന് വേണ്ടി മാത്രം രാത്രിയുടെ ഇരുട്ടിൽ വിശാൽ തോണ്ടി വിളിക്കുമ്പോൾ മീരക്ക് ദേഷ്യം വരും. രാത്രിയിൽ ഇതിനു വേണ്ടി മാത്രം അടുത്ത് വരുന്ന ഭർത്താവ്.

സ്‌നേഹത്തോടെ സംസാരിക്കില്ല. പ്രണയത്തോടെ ചുംബിക്കില്ല. എല്ലാം കഴിഞ്ഞ് ചേർത്ത് കിടത്താതെ മാറികിടക്കുന്ന ഭർത്താവിനോടുള്ള പ്രണയം നഷ്ടമായിട്ടാണ് വിശാൽ വിളിച്ചിട്ടും അറിയാത്ത പോലെ മീര തിരിഞ്ഞു കിടക്കുന്നത്

“എനിക്ക് വേണമെന്ന് തോന്നുമ്പോൾ കിട്ടണം. മക്കളെ നോക്കാനും വീട്ടിലെ പണിയെടുക്കാനും മാത്രമായിട്ടല്ല നിന്നെ കെട്ടിയത്… ശവം. ”

“മക്കൾ താനെ പൊട്ടി മുളച്ചതാണോ..? ”

“നിനക്ക് എന്താടി ഞാൻ വിളിച്ചാൽ വന്നാൽ.. എനിക്ക് കിടന്ന് തരാൻ വല്ലാത്ത കുറച്ചിലായോ. ”

“തല്ക്കാലം… എനിക്ക് സൗകര്യമില്ല.. ”

“എനിക്ക് അറിയാം.. എന്താ വേണ്ടതെന്ന്. ”

“വേറെ പെണ്ണുങ്ങളെ തേടി പോകുമായിരിക്കും.. ല്ലെ ”

“വീട്ടിന്നു കിട്ടിയില്ലങ്കിൽ പോകാതെ പറ്റില്ലല്ലൊ..?”

അതും പറഞ്ഞ് മീരയുടെ കവിളിൽ കൈ വീശി അടിച്ചു. എന്നിട്ട് വിരലുകൾ കൊണ്ട് കവിളിൽ കുത്തിപ്പിടിച്ചു ചുമരിൽ ചാരി നിർത്തി വിശാൽ.വായിൽ ചോരയുടെ രുചി. ചുണ്ട് പൊട്ടി ചോര വന്നു.

“നിനക്ക് ഞാൻ ചിലവിനു തരുന്നുണ്ടങ്കിൽ… നീ എനിക്ക് കിടന്ന് തന്നേ പറ്റൂ… ”

“ചത്തപ്പട്ടിയെ പോലെന്ന് പറയാൻ ആയിരിക്കും.”

കവിളിലെ പിടുത്തം മുറുക്കി. അവന്റെ കാൽ അവളുടെ കാൽ വിരലിൽ അമർത്തി ചവുട്ടി പിടിച്ചു. വേദനയെടുത്തിട്ടും മിണ്ടാതെ നിന്ന അവളെ അരിശം തീരാതെ പിടിച്ച് വലിച്ച് കട്ടിലിലേക്ക് ഇട്ട്.. ഇട്ടിരുന്നു നൈറ്റി വലിച്ച് കീറി മാറ്റി എറിഞ്ഞു.

തടയാതെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ വരുത്താതെ പാവയെ പോലെ മീര കിടന്നു.

വിശാൽ അവളുടെ ദേഹത്ത്‌ പല്ലും നഖവും കൊണ്ട് അക്രമിച്ചു. ഇരയെ വേട്ടയാടുന്ന മൃഗത്തിനെ പോലെ അവളിൽ അവന്റെ ആവശ്യം നിറവേറ്റി വിശാൽ എഴുന്നേറ്റു മാറി.

മീര കൺകൾ കറങ്ങുന്ന ഫാനിൽ നോട്ടം ഉറപ്പിച്ചു കിടന്നു. കണ്ണിന്റെ അരികിലൂടെ അരുവി പോലെ കണ്ണീർ ഒഴുകി ഒലിച്ചു.

വിരൽ കൊണ്ട് മുറിഞ്ഞിടുത്ത് വല്ലാത്ത നീറ്റൽ. അതിനേക്കാൾ നീറുന്നുണ്ട് മനസ്സ്. ചുണ്ടിലെ മുറിവ് വീർത്തു തടിച്ചു. മുഖത്ത്‌ വിരലുകളുടെ പാട്.

പിറ്റേന്ന് രാവിലെ കണ്ണാടിയിൽ നോക്കിയ മീര പുച്ഛത്തോടെ ചിരിച്ചുകൊണ്ട് ഒരു തീരുമാനമെടുത്തു.

മീര കുളിച്ച് വീട്ടിൽ നിന്നും ഇറങ്ങി നേരെ പോയത് പോലീസ് സ്റ്റേഷനിലേക്ക്. വിശാലിന് എതിരെ പരാതി കൊടുക്കാൻ.

“സാർ എന്റെ ഭർത്താവ് എന്നെ റേപ്പ് ചെയ്തു. നിയമനടപടി ഉണ്ടാവണം.. ”

“നിങ്ങളുടെ പരാതി എഴുതി തരൂ ”

മീര വെള്ള പേപ്പറിൽ അവളുടെ പരാതി എഴുതി.

“എന്റെ ശരീരത്തിന് നിയമപരമായി എന്റെ ഭർത്താവിന് അവകാശം ഉണ്ട്.

വിവാഹം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം സ്‌നേഹത്തോടെ ഒരു വാക്ക് പറയാത്ത,എന്തിനും കുറ്റം മാത്രം കണ്ടുപിടിച്ചു ആളുകളുടെ മുൻപിൽ വെച്ച് പോലും കുത്ത് വാക്കുകൾ പറഞ്ഞും പരിഹസിച്ചു നോവിക്കുന്ന എന്റെ ഭർത്താവിനോട് എനിക്ക് ഉണ്ടായിരുന്ന പ്രണയം നഷ്ടപ്പെട്ടു.

രാത്രിയിലെ കുറച്ച് നേരം മാത്രം എന്റെ ശരീരത്തെ തലോടി തലോലിച്ചു അയാളുടെ ആവശ്യം നിറവേറ്റി പോകുന്ന ഭർത്താവിനെ ഒരു സ്ത്രീയും ഇഷ്ടപ്പെടില്ല.

എനിക്കും ഒരു മനസ്സ് ഉണ്ടെന്നു വിശാൽ മറന്നുപോയി. എനിക്കും ഇഷ്ടങ്ങൾ ഉണ്ടെന്നു അയാൾ ചിന്തിചില്ല. സ്‌നേഹത്തോടെ ഒരു പുഞ്ചിരി ഒരു നല്ല വാക്ക്..

അതൊന്നും ഇല്ലാതെയായിട്ട് നാളുകൾ കൂറേയായി..ഞാൻ ആഗ്രഹിക്കുന്ന പോലെ ഒരു നിമിഷം പോലും ഇല്ലാതിരുന്നത് അതുകൊണ്ടായിരിക്കും ഇപ്പൊ വിശാൽ എന്നെ തൊട്ടാൽ വികാരം ഉണ്ടാവത്തത്. ഞാൻ അയാളുടെ ആവശ്യത്തിനു വഴങ്ങി കൊടുക്കാത്തത്.

ശരീരത്തിന് മുൻപ് മനസ്സ് കീഴ്പ്പെടുത്താൻ അറിയാത്ത,ഇഷ്ടത്തോടെ പ്രണയത്തോടെ ഒരു ചുംബനം നൽകാൻ മറന്നുപോയ എല്ലാ ഭർത്തക്കന്മാരുടെ ഭാര്യമാരും കിടപ്പറയിൽ പാവകളായിപോകും… സാർ.

ഇന്നലെ എന്നെ അക്രമിച്ചു. എന്റെ ഉടയാടകൾ വലിച്ചു കീറി. നഖം കൊണ്ട് മാന്തി കടിച്ചു. എന്റെ സമ്മതമില്ലാതെ വിശാൽ ചെയ്തത് റേപ്പ് തന്നെയാണ്.

പെണ്ണിന്റെ ശരീരം അതിന് വേണ്ടി മാത്രം ഉള്ളതല്ല. അവളുടെ സമ്മതം ഇല്ലാതെ ഭർത്താവിനു പോലും തൊടാൻ അനുവാദമില്ല. ”

പരാതി വായിച്ച് എസ്സ് ഐ വിശാലിനെ വിളിപ്പിച്ചു. വിശാൽ വന്നപ്പോൾ അയാളെ മാത്രം വിളിച്ച് അകത്തു കയറ്റി മീരയുടെ പരാതി വായിക്കാൻ കൊടുത്തു. വായിച്ച സമയത്തു വിശാൽ നിറഞ്ഞ കണ്ണുകൾ തുടച്ചു.

“വിശാൽ തെറ്റ് പറ്റാത്ത മനുഷ്യരില്ല. പക്ഷെ ആ തെറ്റ് തെറ്റാണെന്ന് തിരിച്ചറിയുന്ന നിമിഷം മുതൽ മാറ്റം വേണം. നിങ്ങൾ ജീവിച്ചു തുടങ്ങിയിട്ടുള്ളു. അവൾക്കു നിങ്ങളുടെ സ്‌നേഹം വേണം.

അത് കൊടുത്താൽ അവളെ കൂടെ നിർത്താൻ കഴിഞ്ഞാൽ ജീവിതം എത്ര സുന്ദരമാകുമെന്ന് ചിന്തിക്കു.തല്ക്കാലം ഞാൻ കേസ് ആക്കുന്നില്ല.. മീരയോട് ഒരു സോറി പറഞ്ഞ് അവളെയും കൂട്ടി പൊയ്ക്കൊ.. ”

മറുപടി ഒന്നും പറയാതെ വിശാൽ തലയാട്ടി. മീരയെ വിളിച്ചു ഈ ഒരു തവണ ക്ഷമിക്കാൻ എസ്സ് ഐ പറയുന്നത് ഒന്നും അവൾ കേട്ടില്ല.

എന്നാൽ, വിശാൽ കരയുന്നത് കണ്ടപ്പോൾ മനസ്സിൽ ഉണ്ടായിരുന്നതല്ലാം ഇല്ലാതായി. വിശാൽ അവളുടെ അടുത്ത് ചെന്നു നിന്നു.

“മീര തെറ്റ് വന്നുപോയി. ജോലി തിരക്കും ടെൻഷനും.. അങ്ങനെ പലതും.. അതിന്റെ ഇടയിൽ നിന്നെ സ്‌നേഹിക്കാൻ മറന്നുപോയി.

എനിക്ക് ഇപ്പൊ തെറ്റ് മനസ്സിലാകുന്നുണ്ട്.. ഇനി ഒരിക്കലും ഒന്നും ആവർത്തിക്കില്ല. നീ… എന്നോട് ക്ഷമിക്ക് മോളെ. ”

ആ മുറിയിൽ വെച്ച് വിങ്ങി പൊട്ടി മീരയെ നെഞ്ചോടു ചേർത്തു കിട്ടിപിടിച്ചു. ആ സമയം അവളും കരയുകയായിരുന്നു.

“മതി രണ്ടാളും കരഞ്ഞതും കെട്ടിപിടിച്ചതും. ജീവിതം ഒന്നേയുള്ളൂ പരസ്പരം സ്‌നേഹത്തോടെ അറിഞ്ഞു മനസ്സിലാക്കി സന്തോഷത്തോടെ ജീവിക്കാൻ നോക്ക്.. കഴിഞ്ഞ് പോയ ഒരു സെക്കന്റ്‌ പോലും തിരിച്ചു കിട്ടില്ല. ”

വിശാൽ അവളുടെ കൈ പിടിച്ച് പുതിയൊരു ജീവിതത്തിലേക്ക്,സന്തോഷത്തിലേക്ക് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *