അന്ന് ആ കരങ്ങളിൽ തന്നെ ചേർത്ത് പിടിച്ചത്… ആ കൈകൾ തന്റെ മേലെ കുസൃതി കാണിച്ചത് എല്ലാം ഇന്നലെ എന്നതുപോലെ തെളിഞ്ഞു..

രചന: നിമ

നജീബ് ഈ ആഴ്ച തന്നെ വരുന്നുണ്ട് എന്ന് കേട്ടത് സന്തോഷം കൊണ്ട് മതിമറന്നു സുഹറ.. കല്യാണം കഴിഞ്ഞ് ഒരു മാസം പോലും നാട്ടിൽ ഉണ്ടായിട്ടില്ല അപ്പൊ പോയതാണ്..

കൂടെ ജീവിച്ചു കൊതി മാറിയില്ല… നജീബ് വരുന്നുണ്ട് എന്ന് കേട്ടതും പണ്ടത്തെ, തങ്ങൾ ഒരുമിച്ചുണ്ടായിരുന്ന ഓരോ നിമിഷവും അവളുടെ മനസ്സിൽ ഇങ്ങനെ മിന്നി മാഞ്ഞു..

ആദ്യരാത്രി നജീബിന്റെ വീട്ടിലെ പെണ്ണുങ്ങളെല്ലാം ചേർന്ന് തന്നെ മണിയറയിലേക്ക് ആക്കിയത്…
അന്ന് ആ കരങ്ങളിൽ തന്നെ ചേർത്ത് പിടിച്ചത്…
ആ കൈകൾ തന്റെ മേലെ കുസൃതി കാണിച്ചത് എല്ലാം ഇന്നലെ എന്നതുപോലെ തെളിഞ്ഞു..

ഉപ്പ വരും എന്ന് കേട്ടാൽ ഉമ്മ ഒരുപാട് ഒരുക്കങ്ങൾ തങ്ങളുടെ വീട്ടിൽ ചെയ്യുന്നത് കാണാറുണ്ട് അതുപോലെ ഓരോന്ന് ചെയ്തു വച്ചു..

അലമാരിയിൽ ഒരു ഭാഗം മുഴുവൻ ഇക്ക കൊണ്ടുവരുന്ന ഡ്രസ്സ് വെക്കാനായി ഒഴിച്ചിട്ട് കൊടുത്തു പുതിയ, തോർത്ത് മേടിച്ചു പിന്നെ ഇക്കായുടെ പഴയ മുണ്ടുകളും വീട്ടിലിടുന്ന ടീഷർട്ടും എല്ലാം ഒന്നൂടെ അലക്കി ഇട്ട് തേച്ച് വൃത്തിയാക്കി വച്ചു…

എന്നിട്ടും തൃപ്തി വരുന്നുണ്ടായിരുന്നില്ല…
ഓരോന്ന് വീണ്ടും വീണ്ടും നോക്കി..
പിന്നെ നാളുകൾ എണ്ണി കാത്തിരിക്കാൻ തുടങ്ങി…

പ്രവാസികളുടെ ഭാര്യമാർ അവർക്ക് ശരിക്കും ഒരു ജീവിതം വിധിക്കപ്പെട്ടിട്ടില്ല അക്കരെയും ഇക്കരെയും ആയി നിന്ന് പ്രിയപ്പെട്ട സമയങ്ങളിൽ എല്ലാം കണ്ണീരൊഴുകാൻ വിധിക്കപ്പെട്ടവർ എങ്കിലും മനസ്സിൽ തന്റെ പ്രിയനായി ഒരുപാട് സ്നേഹം കാത്തുസൂക്ഷിച്ചു വച്ചിരിക്കും അത് ഇങ്ങനെ വരുമ്പോൾ വാരിക്കോരി കൊടുക്കും..
ഇതിലും വല്ലാത്തൊരു സുഖമുണ്ട് വിരഹത്തിലാണ് പ്രണയം ഏറ്റവും കൂടുതൽ അറിയാൻ കഴിയുക എന്ന് പറയുന്നത് സത്യമാണെന്ന് ഓരോ പ്രവാസിയുടെ ഭാര്യമാരോടും ചോദിച്ചാൽ മനസ്സിലാകും…

ഓരോന്ന് ആലോചിച്ച് കട്ടിലിൽ ഇരിക്കുകയായിരുന്നു അന്നേരമാണ് റഷീദിക്ക മുറിയിലേക്ക് കടന്നുവന്നത്…
നജീബിന്റെ പെങ്ങളുടെ ഭർത്താവാണ് റഷീദ്…
അയാളും ഗൾഫിൽ തന്നെയാണ് ഇടയ്ക്ക് നാട്ടിൽ വരും ഇതുപോലെ നജീബ് വരുന്നതിനേക്കാൾ രണ്ടാഴ്ച മുന്നേ നാട്ടിൽ വന്നതാണ്.. നജീബ് നാളെ വരും എന്ന് അറിഞ്ഞപ്പോൾ അവിടെനിന്ന് ഇവിടേക്ക് വന്നതാണ് പെങ്ങളും അളിയനും കൂടി..

റഷീദിക്കാ വന്നതിന്റെ അടുത്ത ദിവസം ഇത്തയെയും കുട്ടി ഇവിടെ നിൽക്കാനായി വന്നിരുന്നു അന്നേ ശ്രദ്ധിച്ചതാണ് അയാളുടെ നോട്ടത്തിലും വർത്തമാനത്തിലും എന്തോ ഒരു പിശക് പോലെ പക്ഷേ ഇവിടെയുള്ളവർ മരുമകനെ ഊട്ടുന്ന തിരക്കിൽ അതൊന്നും ശ്രദ്ധിച്ചിട്ടില്ല….

അയാൾ പറയുന്ന ചില അശ്ലീല തമാശകൾ….
അത് എല്ലാവരും കേട്ട് ചിരിക്കുന്നുണ്ടെങ്കിലും എന്തോ അതിനൊന്നും കാതു കൊടുക്കാൻ തോന്നിയില്ല….

വസ്ത്രം സ്ഥാനം മാറുമ്പോൾ അയാൾ
വെള്ളനിറയ്ക്ക് നോക്കി നിൽക്കുന്നത് കണ്ടിട്ടുണ്ട്..
മുറ്റം തൂക്കുമ്പോഴും വീടിന്റെ ഉൾവശം തൂക്കുമ്പോഴും മനപ്പൂർവം മുന്നിൽ വന്ന് നിൽക്കും..

അന്നേരം തട്ടമെടുത്ത് ആകെ പുതച്ചിട്ടാണ് ചെയ്യാറ്…
ഇവിടുത്തെ ഉപ്പയ്ക്ക് ഉമ്മയ്ക്കും എല്ലാം റഷീദിക്കയെ വളരെ കാര്യമാണ് നജീബിക്കക്കും അതെ..
റഷീദ്ക്കയാണ് അദ്ദേഹത്തെ ആദ്യമായി ഗൾഫിലേക്ക് കൊണ്ടുപോയത് എന്ന് നന്ദിപൂർവ്വം പലപ്പോഴും പറയുന്നത് കേട്ടിട്ടുണ്ട് അതുകൊണ്ടുതന്നെ പ്രതികരിച്ചിട്ടില്ല ഇതുവരെ.

നജീബ് നാളെത്തന്നെ വരുമല്ലോ എന്നൊരു ആശ്വാസമായിരുന്നു മനസ്സിൽ മുഴുവൻ.
അന്ന് രാത്രി ഒരുപാട് ജോലികൾ ഉണ്ടായിരുന്നു തീർക്കാൻ ഇത്തയ്ക്ക് വയ്യ, പീരീഡ്സ് ആണ് എന്ന് പറഞ്ഞപ്പോൾ പോയി കിടന്നോളാൻ പറഞ്ഞത് ഞാൻ തന്നെയാണ് ഉമ്മ എന്റെ കൂടെ ഉണ്ടായിരുന്നു. കായ വറുക്കാനും, ചക്ക വരട്ടാനും മറ്റുമായി..

എല്ലാം നജീബിക്കക്ക് ഇഷ്ടമുള്ള വിഭവങ്ങളാണ് വരുമ്പോഴും പോകുമ്പോഴും ഇതെല്ലാം ഉണ്ടാക്കിവെക്കുക ഇവിടുത്തെ പതിവാണ്..

ചെറുതായി പഴുത്ത മാങ്ങ കൊണ്ടുള്ള അച്ചാറും വളരെ ഇഷ്ടമാണ് എന്ന് പറഞ്ഞതുകൊണ്ട് നുറുക്കി വച്ചിട്ടുണ്ട് അതിനി അച്ചാർ ഇടണം..

ഉമ്മ കുറച്ചു കഴിഞ്ഞപ്പോൾ നടു എല്ലാം പിടിച്ച് നിൽക്കുന്നത് കണ്ടതുകൊണ്ടാണ് ഉമ്മയോട് പോയി കിടന്നോളാൻ പറഞ്ഞത് പാവം വയസ്സായി ഒരുപാട് നേരം ഒന്നും ഇങ്ങനെ നിൽക്കാൻ വയ്യ..

നജീബ്ക്കക്ക് ഇനി ഇളയ ഒരു പെങ്ങളും ഒരു ജേഷ്ഠനും കൂടിയുണ്ട് അവരെല്ലാം വീട് വെച്ച് മാറിയിട്ടുണ്ട് അതുകൊണ്ടുതന്നെ നാളെ വന്നു കഴിഞ്ഞാൽ എന്തെങ്കിലും സാധനങ്ങൾ കൊണ്ടുവന്നത് കൊണ്ടുപോകാൻ മാത്രം വരും ജോലിക്കൊന്നും ആരെയും ഈ വഴിക്ക് കാണാറില്ല…

ഉമ്മ കായ വറുത്തു കഴിഞ്ഞപ്പോൾ പോയി.. അച്ചാർ എന്ന നീ ഉണ്ടാക്കിക്കോ,
എന്നും പറഞ്ഞ്.. അച്ചാറും ഇട്ട് അവിടെയുള്ള കുറച്ച് പാത്രങ്ങളും കഴുകി വച്ചാൽ എനിക്കും കിടക്കാം..

പാത്രം കഴുകുമ്പോഴാണ് എന്റെ വയറിൽ ഒരു കൈവന്ന മുറുകിയത് ഞാൻ അറിഞ്ഞത് ഞെട്ടലോടെ മാറിനിന്ന് നോക്കിയപ്പോഴാണ് വഷള ചിരിയോടെ നിൽക്കുന്ന റഷീദ്ക്കയെ കണ്ടത്..

“””താനെന്താടോ ഈ കാണിക്കുന്നത്??””
എന്ന് പകുതി ഭയത്തോടെയും പകുതി ദേഷ്യത്തോടെയും ആണ് ചോദിച്ചത് അയാളുടെ മുഖത്ത് അപ്പോഴും ആ ചിരി ഉണ്ടായിരുന്നു…

“” എന്റെ പെണ്ണേ സുഹറ നിന്നെപ്പോലെ മൊഞ്ചുള്ള ഒരു പെണ്ണിനെ ഞാനിവിടെ എവിടെയും കണ്ടിട്ടില്ല!! പൂവമ്പഴം പോലുള്ള നിന്റെ നിറമാണോ, അതോ മൃദുലമാർന്ന നിന്റെ ശരീരമാണോ എന്നെ മത്തു പിടിപ്പിക്കുന്നത് എന്നറിയില്ല പെണ്ണേ നീ എന്റെ മനസ്സിൽ കയറി പോയി!!നാളെ നജീബ് വരികയല്ലേ?? അവന്റെ കയ്യിൽ കിട്ടിക്കഴിഞ്ഞാൽ പിന്നെ, എനിക്കൊന്ന് ഒപ്പ് നോക്കാൻ കൂടി കിട്ടില്ല എന്ന് അറിയാം. ഞാൻ അവൻ പോകുന്നതിനു മുമ്പ് പോകുകയും ചെയ്യും ഇന്നൊരു രാത്രി മാത്രമേ നമുക്ക് മുന്നിലുള്ളൂ… കുറെ ആയടി നിന്നെ ഇങ്ങനെ കൊതിക്കാൻ തുടങ്ങിയിട്ട്… നീ ഒന്ന് സഹകരിച്ചാൽ മതി ആരും അറിയില്ല!!!””

അതും പറഞ്ഞ് അയാളെന്നെ കെട്ടിപ്പിടിച്ചു എന്റെ ദേഹത്ത് കൂടി ഒരു പുഴുവരിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത് അവിടെയുള്ള ഒരു പാത്രം എടുത്ത് ഞാൻ അയാളുടെ തലയിലേക്ക് ആഞ്ഞടിച്ചു..

ഉമ്മയെ ഉറക്കെ വിളിച്ചു അപ്പോഴേക്കും ഉമ്മയും ഇത്തയും എല്ലാം ഓടി വന്നിരുന്നു അതോടെ അയാളുടെ തനിനിറം അയാൾ പുറത്തു കാണിച്ചു ഞാൻ വിളിച്ചിട്ട് ആണത്രേ അയാൾ അങ്ങോട്ടേക്ക് വന്നത് നജീബ് വരുന്നതിനുമുമ്പ്, അയാളോട് ഞാൻ വരാൻ പറഞ്ഞിരുന്നു എന്ന്..

ഉമ്മ ഒന്നും മിണ്ടിയില്ല നാട്ടുകാരെ കൂടി അറിയിക്കാതെ എല്ലാവരും ഇവിടെ നിന്നു പോകുമോ എന്ന് ചോദിച്ചു!!!

ഇത്രയും നേരം എന്റെ കൂടെയുണ്ടായിരുന്ന ഉമ്മയാണ് ഞാൻ പറയുന്നത് വിശ്വസിക്കാതെ അങ്ങനെ പറഞ്ഞത് ഇത്ത എന്റെ അരികിൽ വന്ന് എന്റെ മുഖത്തേക്ക് ആഞ്ഞടിച്ചു..

നീ ഇത്തരക്കാരിയാണെന്ന് അറിഞ്ഞില്ല നാളെ നജീബ് വരട്ടെ നീ നിന്റെ വീട്ടിലേക്ക് തന്നെ പോയിക്കോ ഈമാതിരി സൂക്കേട് ഉള്ളോരൊന്നും എന്റെ അനിയന് വേണ്ട എന്ന് പറഞ്ഞു.

ഉമ്മയോട് ഞാനെന്തു പറയാൻ ചെന്നതും ഉമ്മ ഇനി എല്ലാം നാളെ എന്നും പറഞ്ഞ് മുറിയിലേക്ക് പോയി…

ഭർത്താവിന്റെ വരവിനായി സന്തോഷിച്ച് കാത്തിരുന്ന എന്റെ നിമിഷങ്ങൾ ഒരിത്തിരി നേരം കൊണ്ട് കണ്ണീരിൽ മുങ്ങി.

നജീബ് ഇക്ക വന്നതും ഇത്ത ഒന്നൊഴിയാതെ ആ കാവിലേക്ക് എത്തിച്ചിരുന്നു ഞാനൊന്നും മിണ്ടാൻ പോയില്ല നജീബ് എന്തുവേണമെങ്കിലും വിശ്വസിക്കട്ടെ എന്ന് കരുതി..

അതെല്ലാം കേട്ട് ഒന്നും മിണ്ടാതെ നജീബിക്കയും ഇരുന്നു അതോടെ ഭൂമി കീഴ്മേൽ മറയുന്നതു പോലെ എനിക്ക് തോന്നി..

വേഗം മുറിയിലെക്കോടി.. അല്ലെങ്കിൽ കൊണ്ടുവന്നത് മുഴുവൻ ഭാഗ്യം എടുക്കാൻ നിൽക്കുന്ന ഇത്ത റഷീദിക്കയുമായി അപ്പോൾ തന്നെ പോയി….

എന്നെ ഉമ്മയും നജീബ്ക്കയും അവിശ്വസിച്ചത് എനിക്ക് സഹിക്കാൻ പറ്റുന്ന ഒരു കാര്യമായിരുന്നില്ല നജീബ് റൂമിലേക്ക് വന്നു. എനിക്ക് ആ മുഖത്തേക്ക് ഒന്ന് നോക്കാൻ പോലും തോന്നിയില്ല.

“””ഡി നിനക്ക് എന്നോട് ദേഷ്യമാണോ?? നിന്നെ വിശ്വാസമില്ല എന്ന് കരുതിയിട്ടാണോ??? ഇത്രനാൾ കണ്ണിൽ എണ്ണ ഒഴിച്ച് എന്നെ കാത്തിരിക്കുന്ന നിനക്ക്, ഇനി മമ്മൂട്ടി വന്നാലും മൈൻഡ് ഉണ്ടാവില്ല എന്ന് എനിക്കറിയാം..!! കാരണം എന്റെ പെണ്ണിന്റെ മനസ്സ് മുഴുവൻ ഞാനാണെന്ന് എനിക്കറിയാം എന്നെക്കാൾ വിശ്വാസം എനിക്ക് നിന്നെ അല്ലെടീ!!””‘

കുസൃതിയോടെ പറയുന്നവനെ ഒന്ന് നോക്കി ഇത്രനേരം എന്നെ ഒന്ന് നോക്കാതെ അവിടെ തലയും താഴ്ത്തി ഇരുന്നവനാണ്..

അപ്പോഴേക്കും ഉമ്മയും അങ്ങോട്ടേക്ക് വന്നിരുന്നു..

“” ഇന്റെ മോള് എന്നോട് ക്ഷമിക്കണം!!! എന്റെ കയ്യിൽ നിന്ന് അങ്ങനെ ഒരു തെറ്റ് പറ്റില്ല എന്ന് ഉമ്മയ്ക്ക് അറിയാം പക്ഷേ ഉമ്മയ്ക്ക് ഉമ്മയുടെ മോളുടെ ജീവിതം കൂടി നോക്കേണ്ടതില്ലേ… ഓൾക്ക് രണ്ടു പെൺകുട്ടികളാണ് വളർന്നുവരുന്നത്…
അന്നേരം എല്ലാം കണ്ണടയ്ക്കാൻ തോന്നി..

അതൊരിക്കലും മോളെ അവിശ്വസിച്ചിട്ടില്ല ഈ ഉമ്മയെ ഒന്ന് വിശ്വസിക്ക്!!””

അത് പറഞ്ഞ് ഉമ്മ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു നിമിഷങ്ങൾക്കു മുമ്പ് സ്വന്തം ജീവിതം കൈവിട്ട് പോയി എന്നോർത്ത എനിക്ക്, ഇതൊരു പുതു ജീവൻ കിട്ടിയതുപോലെ ആയിരുന്നു..

സ്വന്തം പെങ്ങളെ കെട്ടിയവനെ ഒതുക്കത്തിൽ കിട്ടിയപ്പോൾ അവനുള്ളത് നജീബ് തന്നെ കൊടുത്തിരുന്നു. ഇനി ഒരിക്കലും ഒരു പെണ്ണിന്റെയും നേരെ അവന്റെ നോട്ടം പോലും ചെല്ലാത്ത വിധം..

ഇത്തിരി വിഷമിപ്പിച്ചെങ്കിലും കാത്തിരുന്ന് ഞങ്ങളുടെ സ്വർഗീയ നിമിഷങ്ങൾ ആയിരുന്നു പിന്നെ അങ്ങോട്ട്..

“”” ഓരോ പ്രവാസിക്കും, ഭാര്യമാർക്ക് കൊടുക്കാനുള്ളത് ഭാര്യമാർ തിരിച്ചു കൊടുക്കാൻ ഉള്ളത് വിശ്വാസം എന്നൊന്ന് മാത്രം ആണ്!!! അത് അവന് അറിയില്ല അല്ലേടി!!””

എന്ന് ഇക്കാ കാതോരം വന്ന് പറയുമ്പോൾ ഒന്ന് പൊള്ളിപ്പിടഞ്ഞ് ഇക്കയെ ചേർത്തുപിടിച്ചു കിടന്നു ഞാൻ

Leave a Reply

Your email address will not be published. Required fields are marked *