(രചന: നിത)
ബസ് കാത്തുനിൽക്കുന്ന എന്റെ മുന്നിലേക്ക് അയാൾക്ക് കാറു കൊണ്ടുവന്ന് നിർത്തി… ഞാനില്ല എനിക്ക് ഒരാളെ കാത്തു നിൽക്കണം പൊയ്ക്കോളാൻ പറഞ്ഞിരുന്നു ഞാൻ അയാളോട്..
പക്ഷേ പോകാതെ അയാൾ അവിടെ തന്നെ നിന്നു. പെട്ടെന്ന് സ്റ്റോപ്പിലേക്ക് രണ്ടു മൂന്നു പേര് വന്നതുകൊണ്ട് മാത്രമാണ് അയാൾ അവിടെ നിന്ന് പോയത്..
പോകുന്നതിനു മുമ്പ് പറഞ്ഞിരുന്നു നാളെ ലീവ് എടുക്കണം വീട്ടിൽ കാണണം. ഞാൻ വരും എന്ന്!!!
എന്തുവേണമെന്ന് പോലും എനിക്കറിയില്ലായിരുന്നു ഒരിക്കൽ ഞാൻ ചെയ്തു പോയ ഒരു തെറ്റ് ഒരു നിമിഷത്തിന്റെ എന്റെ മനസ്സിന്റെ ചാപല്യം അതാണ് ഇപ്പോൾ ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്നത്!!
ഒരു പ്രൈവറ്റ് കോളേജ് റിസപ്ഷനിസ്റ്റ് ആയിരുന്നു ഞാൻ.. കൃത്യസമയത്ത് തന്നെ കോളേജിൽ എത്തി പഞ്ച് ചെയ്തിട്ടില്ലെങ്കിൽ അതിന്റെ മാനേജർ വല്ലാതെ രൂക്ഷമായി ചീത്ത പറയുമായിരുന്നു അതും കുട്ടികളുടെ എല്ലാം മുന്നിൽ വച്ച്.. അയാൾക്ക് അതെന്തോ വലിയ ക്രെഡിറ്റ് പോലെയാണ് അത് കേട്ട് പലപ്പോഴും തൊലി ഉരിഞ്ഞ് നിൽക്കേണ്ടി വന്നിട്ടുണ്ട്..
അതുകൊണ്ടുതന്നെ പരമാവധി വേഗത്തിൽ സമയത്തിന് തന്നെ എത്താൻ വേണ്ടി ശ്രമിക്കാറുണ്ട് പക്ഷേ എങ്കിലും ചില ദിവസങ്ങൾ നടക്കാറില്ല എന്ന് മാത്രം!!
അന്നും നേരത്തെ ഇറങ്ങിയതായിരുന്നു പക്ഷേ പോകാൻ നേരത്താണ് അതിഥികൾ വന്നത് അവരുടെ മകളുടെ കല്യാണം ക്ഷണിക്കാൻ വേണ്ടി പിന്നെ ഫോർമാലിറ്റിക്ക് കേറിയിരിക്കാൻ പറഞ്ഞ് ചായ വച്ചു അതെല്ലാം കുടിച്ച് അവർ ഇറങ്ങിയപ്പോഴേക്ക് സമയം അതിന്റെ പാട്ടിനു പോയിരുന്നു ആ ഒരു ടെൻഷനിൽ ഇറങ്ങി ഓടുകയായിരുന്നു ഇനിയിപ്പോ ബസ്സുകളും അധികം ഇല്ല അന്നേരമാണ് അയാൾ കാർ കൊണ്ടുവന്ന് നിർത്തിയിട്ട് ടൗണിലേക്ക് ആണെങ്കിൽ പോന്നോളാൻ പറഞ്ഞത്…
ഈ നാട്ടുകാരൻ തന്നെയാണ് പലപ്പോഴും അയാളെ കണ്ടിട്ടും ഉണ്ട് ആ ഒരു പരിചയം വച്ച് മാനേജരുടെ കയ്യിൽനിന്നുള്ള ചീത്ത പേടിച്ച് കഷ്ടകാലത്തിന് കയറിപ്പോയതാണ് അയാളുടെ കാറിലേക്ക്.
കാറിൽ കയറിയപ്പോൾ ആദ്യത്തെ ദിവസം അയാൾ മാന്യമായി തന്നെയാണ് പെരുമാറിയത് കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞു..അയാളുടെ മകൾ ആ കോളേജിലാണ് മുമ്പ് പഠിച്ചിരുന്നത് എന്നെല്ലാംപറഞ്ഞ് അവിടെ കൊണ്ടുപോയി വിട്ടു അന്ന് നേരം വൈകാതെ രക്ഷപ്പെട്ടു..
അതുകഴിഞ്ഞ് പിന്നെയും രണ്ടുമൂന്നു ദിവസം കഴിഞ്ഞിട്ടാണ് അയാളെ കാണുന്നത് ഇത്തവണ അയാൾ കുറച്ചു അധികാരത്തിൽ തന്നെ കാറ് അരികിൽ കൊണ്ടുവന്ന് നിർത്തി കയറാൻ പറഞ്ഞു അയാളെ മുൻ പരിചയം ഉള്ളതുകൊണ്ട് തന്നെ അത് നിഷേധിക്കാതെ കയറി.
പക്ഷേ ഇത്തവണ അയാളുടെ പ്രവർത്തികൾ പരിധി വിട്ടിരുന്നു. അയാളുടെ കൈ എന്റെ തോളിലൂടെ ഇട്ടു…
അതെന്റെ കഴുത്തിൽ ഇഴഞ്ഞു നടന്നു… മെല്ലെ ചുരിദാറിന്റെ ടോപ്പിനുള്ളിലൂടെ ആ കൈകൾ എന്റെ മാറിടങ്ങളിൽ എത്തി നിന്നു..
അയാളുടെ പ്രവർത്തിയിൽ ആകെ കൂടി ഭയന്ന് പ്രതികരിക്കാൻ പോലും മറന്നു ഞാൻ ഇരുന്നു…
ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സമയത്ത് ഇങ്ങനെ ഉണ്ടായപ്പോൾ എന്തോ എനിക്ക് പ്രതികരണശേഷി പോലും നഷ്ടപ്പെട്ടിരുന്നു ഭയം എന്നെ വന്ന് മൂടിയിരുന്നു.
എന്റെ മാറിടങ്ങളുടെ മൃദുലതയെ അയാൾ ഞെരിച്ചുടയ്ക്കുമ്പോൾ ഭയന്ന് വിറച്ച് ഞാൻ അയാളുടെ അരികിൽ ഇരിക്കുകയായിരുന്നു..
ഇത്തവണ ഒന്നും മിണ്ടാതെ ഞാൻ ഇറങ്ങിപ്പോയി പിന്നെയും അയാൾ വന്നു വണ്ടിയിൽ കയറാൻ പറഞ്ഞിരുന്നു പിന്നെയുള്ള ദിവസങ്ങളിൽ എല്ലാം ഞാൻ അയാളെ നിഷേധിച്ചു പക്ഷേ അയാൾ ഒരു ദിവസം വന്നു പറഞ്ഞു അന്നത്തെ വീഡിയോ എന്റെ കയ്യിൽ ഉണ്ട് അത് നിന്റെ വീട്ടിൽ കൊണ്ടുപോയി ഫ്ലാഷ് ആക്കണ്ട എന്ന് ഉണ്ടെങ്കിൽ മര്യാദയ്ക്ക് കയറിക്കോ എന്ന്!!!
എനിക്ക് അയാളെ അനുസരിക്കേണ്ടി വന്നു അന്നും അയാളുടെ കൈകൾ എന്റെ ദേഹത്ത് ഒഴുകി നടന്നു ഒന്ന് പ്രതികരിക്കാൻ പോലും പറ്റാത്ത ഒരു വിഡ്ഢിയായി ഞാൻ ഇരുന്നു.
എനിക്ക് ടെൻഷൻ താങ്ങാൻ ആവുന്നില്ലായിരുന്നു എന്റെ ഭർത്താവ് ഇതറിഞ്ഞിട്ടുണ്ടെങ്കിൽ എന്താവും അവസ്ഥ എന്ന് പോലും ചിന്തിക്കാൻ വയ്യ അദ്ദേഹം ആ മണലാരണ്യത്തിൽ ഞങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുകയാണ്..
എന്റെ ഒരു കൂട്ടുകാരിയോട് ഞാൻ എല്ലാം തുറന്നു പറഞ്ഞു അവൾ എനിക്കൊരു മാർഗം ഉപദേശിച്ചു തന്നു അത് കേട്ടപ്പോൾ ഇത്തിരി സമാധാനമായി ഞാൻ അതുപോലെ ചെയ്യാം എന്ന് കരുതി..
അയാൾ പറഞ്ഞ ദിവസം വന്നെത്തി പറഞ്ഞ സമയത്ത് ഡോർബൽ മുഴങ്ങിയപ്പോൾ എനിക്കറിയാമായിരുന്നു അത് അയാൾ ആയിരിക്കും എന്ന് ഞാൻ പോയി വാതിൽ തുറന്നു. അയാൾ അകത്തേക്ക് വന്നു..
ഒരു വഷളൻ ചിരിയോടെ എന്നെ നോക്കി…!!
“”‘ രണ്ടുമൂന്നു ദിവസം അങ്ങ് സുഖിച്ചിട്ട് ഇപ്പോൾ നിനക്കെന്നെ വേണ്ട അല്ലേടി!!! ഇനി ഞാൻ തീരുമാനിക്കും നിന്റെ കാര്യങ്ങൾ!!! എന്റെ കൂടെ കിടക്കാൻ പറഞ്ഞാൽ കിടന്നോളണം!””
എന്ന് പറഞ്ഞതും റൂമിൽ നിന്ന് ആ ചേച്ചി പുറത്തേക്കു വന്നു. ഞാൻ കിടന്നാൽ മതിയോ എന്ന് ചോദിച്ച്!!
ആ ചേച്ചിയെ കണ്ടതും അയാൾ ആകെ വിളറി വെളുത്ത് അവിടെത്തന്നെ നിന്നു. അങ്ങനെയൊരു ട്വിസ്റ്റ് അയാൾ പ്രതീക്ഷിച്ചിരുന്നില്ല..
അത് അയാളുടെ ഭാര്യയായിരുന്നു എന്റെ കൂട്ടുകാരി പറഞ്ഞത് ഇങ്ങനെയൊരു മാർഗമാണ് അവരോട് കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞ് അവരെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വരിക എന്ന് ബാക്കിയെല്ലാം അവർ നോക്കിക്കോളും എന്ന് ചെറിയൊരു ഭയം ഉണ്ടായിരുന്നു എങ്കിലും അവർ കൂടെ വന്നപ്പോൾ എനിക്ക് ധൈര്യമായി.
“”” കുട്ടി ഇനി ഒന്നുകൊണ്ടും വിഷമിക്കേണ്ട ഇയാളുടെ ശല്യം ഇനി കുട്ടിക്ക് ഉണ്ടാവില്ല അത് ഞാൻ നോക്കിക്കോളാം!”””
എന്നുപറഞ്ഞ് ആ ചേച്ചി അയാളെയും കൊണ്ട് പോയി അന്നേരം മാത്രമാണ് സ്വസ്ഥത കിട്ടിയത്..
ആ ചേച്ചി വില്ലേജ് ഓഫീസർ ആണെന്നും അവരുടെ ഭർത്താവാണ് ഇത് എന്നും ഞാൻ അന്നേരമാണ് അറിഞ്ഞത്!! ആ ചേച്ചിയുടെ ചെലവിൽ ആയിരുന്നു അയാൾ ജീവിച്ചിരുന്നത്…
ഗൾഫിൽ നിന്ന് ജോലി ഉപേക്ഷിച്ചു വന്നതിനുശേഷം അയാൾ വീട്ടുകാര്യങ്ങളും കുട്ടികളെയും എല്ലാം നോക്കി കഴിയുകയാണ്. ചേച്ചിയാണ് ജോലിക്ക് പോകുന്നത്… ചേച്ചി ജോലിക്ക് പോയി കഴിഞ്ഞാൽ ഇതുപോലെ കാറും എടുത്ത് കറങ്ങും… പല വൃത്തികെട്ട സ്ത്രീകളുടെ അരികിലേക്ക് അയാൾ പോകാറുണ്ട് ചേച്ചിക്ക് ആ വിവരം മുൻപേ കിട്ടിയിട്ടുണ്ട് എന്തെങ്കിലും ഒരു തെളിവ് കിട്ടാൻ കാത്തിരിക്കുകയായിരുന്നു..
ഞാൻ ചെന്ന് പറഞ്ഞപ്പോൾ അതുകൊണ്ടുതന്നെയാണ് എതിർപ്പൊന്നും പറയാതെ എന്റെ കൂടെ വന്നത്.
അയാൾക്ക് രണ്ട് പെൺകുട്ടികളായിരുന്നു അതുകൊണ്ടുതന്നെ അവരുടെ ഭാവി നോക്കേണ്ട ചുമതല ചേച്ചിക്കുണ്ടായിരുന്നു ഇത് ഇഷ്യൂ ആക്കരുത് എന്ന് എന്നോട് ചേച്ചി പറഞ്ഞു ഞാനും സമ്മതിച്ചു..
എനിക്കും അങ്ങനെയൊരു ഉദ്ദേശ്യം ഇല്ലായിരുന്നു..
അതുകൊണ്ടുതന്നെ ചേച്ചി ട്രാൻസ്ഫർ വാങ്ങിച്ച് അയാളെയും കൊണ്ട് ആ നാട്ടിൽ നിന്ന് തന്നെ പോയി.
ക്രമേണ എന്റെ ജീവിതത്തിലേക്ക് സ്വസ്ഥതയും സമാധാനവും വീണ്ടും തിരിച്ചുവന്നു എന്ന് ഒരു നിമിഷത്തെ എന്റെ ആശ്രദ്ധ അതാണ് ഇത്രയും പ്രശ്നങ്ങൾ ഉണ്ടാവാൻ കാരണം അന്ന് പറയേണ്ട സമയത്ത് ഞാൻ നോ എന്ന് പറഞ്ഞിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു..
ഇനിയെങ്കിലും മനസ്സിന് കുറച്ച് ധൈര്യം ഉണ്ടാക്കി എടുക്കണം ഓരോ സിറ്റുവേഷനിലും പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കേണ്ടത് പോലെ പ്രതികരിക്കണം.