ഫോണിലേക്ക് വന്ന വീഡിയോസ് കണ്ട് അയാൾ ആകെ തകർന്നു അവിടെയുള്ള കസേരയിലേക്ക് ഇരുന്നു തന്റെ ഭാര്യയും മറ്റൊരാളും ഒത്തുള്ള കാമകേളികൾ.

(രചന: നിത)

ഫോണിലേക്ക് വന്ന വീഡിയോസ് കണ്ട് അയാൾ ആകെ തകർന്നു അവിടെയുള്ള കസേരയിലേക്ക് ഇരുന്നു തന്റെ ഭാര്യയും മറ്റൊരാളും ഒത്തുള്ള കാമകേളികൾ.

അതും താൻ ഇത്രയും കാലം കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊണ്ടുണ്ടാക്കിയ തന്റെ വീട്ടിൽ വച്ച് അയാളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകി ഭാര്യയെപ്പറ്റി ഇതുവരെയും തനിക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ല അല്ലെങ്കിൽ അവൾ ഒരു സംശയത്തിനും ഇടവരുത്താതെ നന്നായി തന്നെ പെരുമാറി..

അയാൾക്ക് സ്വയം പുച്ഛം തോന്നി..
പലപ്പോഴും ഭാര്യയെ വിളിക്കുമ്പോൾ ഫോൺ ബിസി എന്നു പറയാറുണ്ട് അന്നേരമെല്ലാം അന്വേഷിക്കുമ്പോൾ ഓരോരുത്തരുടെ പേര് പറയും അതെല്ലാം വിശ്വസിക്കും പക്ഷേ ഇപ്പോൾ എല്ലാം കൂടി കൂട്ടി വച്ചു വായിക്കുമ്പോൾ അവൾ തന്നെ മനോഹരമായി ചതിച്ചിരിക്കുന്നു ഫോണെടുത്ത് അവളെ തന്നെ വിളിച്ചു.

അന്നേരവും കേട്ടിരുന്നു കൊഞ്ചികുഴഞ്ഞുള്ള അവളുടെ ഏട്ടാ എന്ന വിളി..

“”” നീ ആദ്യം നിന്റെ വാട്സ്ആപ്പ് എടുത്ത് നോക്ക്!””

എന്നുപറഞ്ഞ് ഫോൺ കട്ട് ചെയ്തു അൽപനേരത്തിനകം വീണ്ടും വിളിച്ചു അവളുടെ എല്ലാ വീഡിയോസും അവൾക്ക് തന്നെ ഞാൻ സെന്റ് ചെയ്തു കൊടുത്തിരുന്നു പക്ഷേ ഇത്തവണ വിളിച്ചപ്പോൾ അവൾ കോൾ അറ്റൻഡ് ചെയ്യുന്നില്ല വീണ്ടും വിളിച്ചു.
അവസാനത്തെ റിങ്ങിലാണ് അവൾ ഫോൺ അറ്റൻഡ് ചെയ്തത്..
ഒന്നും മിണ്ടാതെ നിൽക്കുകയാണ്..

“”” കണ്ടല്ലോ എനിക്ക് ഇന്ന് എന്റെ ഒരു സുഹൃത്ത് അയച്ചു തന്ന വീഡിയോസ് ആണ്!! നീ നന്നായി തന്നെ പെർഫോം ചെയ്യുന്നുണ്ട് ഇത്രത്തോളം പെർഫോമൻസ് നിനക്ക് കാഴ്ചവയ്ക്കാൻ കഴിയും എന്ന് എനിക്ക് പോലും അറിയില്ലായിരുന്നു!

എന്തായാലും ഇതിന്റെ പേരിൽ കുടിച്ച് ദേവദാസ്സായി നടക്കാനൊന്നും ഞാൻ പോകുന്നില്ല ഉടൻതന്നെ ഞാൻ നാട്ടിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട് ഒരാഴ്ചയ്ക്കുള്ളിൽ ഞാൻ അവിടെ എത്തും എന്നിട്ട് തീരുമാനിക്കാം എന്തുവേണമെന്ന്!!””

അത് പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു അപ്പുറത്തുനിന്ന് അവൾക്ക് എന്താണ് പറയാനുള്ളത് എന്നു പോലും കേട്ടില്ല ”

എന്റെ ചേച്ചിയെ വിളിച്ച് കുട്ടികളെ ചേച്ചിയുടെ കൂടെ നിർത്താൻ വേണ്ടി ഞാൻ പറഞ്ഞു ചേച്ചി പറഞ്ഞതു പോലെ തന്നെ ചെയ്തു അവൾ ഒറ്റയ്ക്ക് അവിടെ നിൽക്കട്ടെ..

അത്യാവശ്യം നല്ലൊരു ജോലിയായിരുന്നു ഗൾഫിൽ അതുകൊണ്ടുതന്നെ നല്ല സമ്പാദ്യവും ഉണ്ട്… വീട്ടിൽ ആകെ കൂടി ഞാൻ മാത്രമേ കരയ്ക്ക് കയറിയിട്ടുള്ളൂ അതുകൊണ്ടുതന്നെ കൂടപ്പിറപ്പുകളുടെ കാര്യം ഒന്നും വിട്ടു പോകാതെ അവരെയും ചേർത്തുപിടിച്ചു മൂത്ത ചേച്ചി കല്യാണം കഴിച്ചിരിക്കുന്നത് ഒരു ചായക്കടക്കാരനെ ആയിരുന്നു,

അളിയന് ഒരു നല്ല ഹോട്ടൽ ടൗണിൽ തന്നെ ഇട്ടുകൊടുത്തത് ഞാനാണ് ഇപ്പോൾ അവരുടെ ജീവിതവും അതോടുകൂടി മെച്ചപ്പെട്ടു അതിന്റെ നന്ദി അവർക്ക് ഇപ്പോഴും ഉണ്ട് രണ്ടാമത്തെ അളിയന് പിന്നെ കെഎസ്ഇബിയിലാണ് ജോലി. അവരുടെ വീട്പണി സമയത്ത് ഒരുപാട് പണം ഞാൻ അയച്ചു കൊടുത്തിട്ടുണ്ട്..

പിന്നെയുള്ളത് ഇളയ പെങ്ങൾ ആയിരുന്നു മൂത്തത്ങ്ങൾക്ക് രണ്ടിനും കൊടുക്കുന്നതിനേക്കാൾ സ്വർണ്ണം കൊടുത്ത് അവളെ കെട്ടിച്ചു വിട്ടത് ഞാനാണ് അതുകൊണ്ടുതന്നെ പെങ്ങന്മാർക്ക് എല്ലാവർക്കും എന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു അവർ തന്നെയാണ് എനിക്ക് വേണ്ടി പെണ്ണ് അന്വേഷിച്ചത് സിത്താരയെ ഞാൻ കാണുന്നത് അവളുടെ വീട്ടിലേക്ക് പെണ്ണ് കാണാൻ ചെന്നപ്പോഴാണ്

ഞാൻ വരുന്നതിനു മുമ്പ് തന്നെ ചേച്ചിമാർ പോയി കണ്ട് ഇഷ്ടപ്പെട്ടു മാറ്റിവച്ചതിൽ ഒരു കേസ് അവളുടേതായിരുന്നു പോയി കണ്ടതിൽ വച്ച് എനിക്കും ഇഷ്ടമായത് അവളെയാണ് അതുകൊണ്ടുതന്നെ ആ വിവാഹം നടന്നു..

അതിനുമുമ്പ് തന്നെ വീട് മോടി പിടിപ്പിച്ചു അത്യാവശ്യം രണ്ടു നില വലിയൊരു വീട് ആക്കി മാറ്റിയിരുന്നു ഞാൻ..
ആ തവണ ലീവ് കഴിഞ്ഞുപോകുമ്പോൾ എന്റെ മൂത്ത മകളെ അവൾ ഗർഭിണിയായിരുന്നു!!

മകൾ ഉണ്ടായി രണ്ടുവർഷം കഴിഞ്ഞതിനുശേഷം ആണ് അമ്മ ഞങ്ങളെ വിട്ടു പോകുന്നത് പിന്നെ അതിനുശേഷം ഇളയ മോളും ആയി വീട്ടിൽ അവർ മൂന്നുപേരും തനിച്ച്..

ഞാൻ ഇങ്ങോട്ടേക്ക് പോന്നു ഓരോ കാര്യം പറഞ്ഞ് അവൾ പണം ആവശ്യപ്പെടും അതെല്ലാം കൃത്യമായി അയച്ചു കൊടുക്കുകയും ചെയ്യും ചേച്ചിമാർക്ക് കൊടുക്കുന്നതിന് എല്ലാം അവൾ എതിരായിരുന്നു എങ്കിലും എന്റെ ഇഷ്ടപ്രകാരം ഞാൻ എന്റെ സഹോദരങ്ങളേ ചേർത്ത് തന്നെ പിടിച്ചു അവർക്ക് എന്നെങ്കിലും ബുദ്ധിമുട്ടുള്ളപ്പോൾ സഹായിച്ചു..
ഒപ്പം എന്റെ പ്രിയപ്പെട്ട കൂട്ടുകാരെയും..

എന്റെ വിവാഹം കഴിഞ്ഞ് എന്നുവച്ച് വീട്ടുകാരെയും നാട്ടുകാരെയും ഒന്നും മറക്കാൻ എനിക്ക് കഴിയുമായിരുന്നില്ല ആ ഒരു കാര്യത്തിൽ മാത്രമേ ഞങ്ങൾ തമ്മിൽ ഒരു സ്വര ചേർച്ച ഇല്ലാത്തത് ഉണ്ടായിരുന്നുള്ളൂ ബാക്കി എല്ലാ കാര്യത്തിലും അവൾക്ക് പൂർണ്ണ സപ്പോർട്ട് ഞാൻ കൊടുത്തിരുന്നു…

വീട്ടിലിരുന്ന് മടുത്തു എന്ന് പറഞ്ഞതുകൊണ്ട് ഞാൻ തന്നെയാണ് അവളോട് ഒരു കമ്പ്യൂട്ടർ കോഴ്സോ മറ്റോ ചേയ്തോളാൻ പറഞ്ഞത്!!! അവിടുത്തെ സാറും ആയാണ് ഇപ്പോൾ ബന്ധം.

ഇതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല എന്റെ ഒരു സുഹൃത്ത് ഇങ്ങോട്ടേക്ക് വീഡിയോസ് അയച്ചു തന്നപ്പോഴാണ് ഞാൻ അറിഞ്ഞത് അവന്മാരെല്ലാം ചേർന്ന് എന്നെ വിളിച്ചു ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു അവരോട് ഞാൻ പറയുകയും ചെയ്തു ഇതിന്റെ പേരിൽ ഒന്നും ഞാൻ തളരാൻ പോകുന്നില്ല അവൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവൾ അതിന് അനുഭവിക്കും അല്ലാതെ എനിക്ക് യാതൊരു പ്രശ്നവുമില്ല എന്ന് അത് കേട്ട് സമാധാനിച്ചാണ് അവർ ഫോൺ കട്ട് ചെയ്തത് അത്രയും പേര് എന്റെ കൂടെ നിൽക്കുമ്പോൾ തന്നെ എനിക്ക് എന്താണ് ഒരു പ്രശ്നം..

ഞാൻ നാട്ടിലേക്ക് ടിക്കറ്റ് എടുത്തു!!” ആരെയും അറിയിച്ചിരുന്നില്ല..
എയർപോട്ടിൽ നിന്ന് പൈഡ് ടാക്സി വിളിച്ച് വീട്ടിലേക്ക് വന്നു വീടിന് അരികിൽ എത്തിയപ്പോഴേക്ക് അവിടെ ചെറിയ ആൾക്കൂട്ടം കണ്ടു. വേഗം അവിടേക്ക് ചെന്നപ്പോൾ ഒരാൾ പറഞ്ഞു സിതാര ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു എന്ന്!!!

അടുക്കളയിൽ തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു.. ഞാൻ വരുന്നുണ്ട് എന്നറിഞ്ഞപ്പോൾ തൊട്ട് അവൾ അസ്വസ്ഥയായിരുന്നു അവളുടെ കമ്പ്യൂട്ടർ സ്ഥാപനത്തിൽ ഉള്ള അയാളോട് അവളെല്ലാം തുറന്നു പറഞ്ഞു അയാൾ നൈസ് ആയി അവളെ ഒഴിവാക്കി..

അയാൾക്ക് ഇതൊരു നേരമ്പോക്ക് മാത്രമായിരുന്നു അതോടെ അവൾക്ക് എന്ത് ചെയ്യണം എന്ന് അറിയാതെയായി ഒടുവിൽ കണ്ടുപിടിച്ച വഴിയാണ് ഇത്. എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല അർഹതപ്പെട്ടതാണ് എന്ന് മാത്രം തോന്നി..

പക്ഷേ അവൾ മരിച്ചില്ല ചെയ്തുപോയതിന് ശിക്ഷ എന്ന നിലയിൽ ശബ്ദം മാത്രം നഷ്ടപ്പെട്ട അവളെ ഞങ്ങൾക്ക് തിരിച്ചു കിട്ടി..

വേണമെങ്കിൽ എനിക്ക് അവളെ ആ അവസ്ഥയിൽ ഉപേക്ഷിക്കാം ആയിരുന്നു പക്ഷേ ചെയ്തില്ല!! ആർക്കും തെറ്റ് തിരുത്താൻ ഒരു അവസരം നൽകണമല്ലോ ഇനിയൊരിക്കലും ഒരു തെറ്റും അവളുടെ ഭാഗത്തുനിന്ന് ഉണ്ടാവില്ല എന്ന് എനിക്കറിയാം.

ദുബായിലെ ജോലി ഞാൻ ഉപേക്ഷിച്ചു.. ഇതുവരെ സമ്പാദിച്ച പണം എടുത്ത് നാട്ടിൽ ചെറിയൊരു കച്ചവടം തുടങ്ങി..

ഇനി ഇതിൽ നിന്ന് കിട്ടുന്ന ചെറിയ ലാഭം മതി ഒരുപാട് സുഖസൗകര്യങ്ങളൊക്കെ ഉണ്ടാകുമ്പോൾ ആണ് ആളുകൾക്ക് തെറ്റ് ചെയ്യാനുള്ള പ്രവണത കൂടുന്നത് ഇനിയിപ്പോൾ ഇങ്ങനെയൊക്കെ അങ്ങ് പോകട്ടെ ജീവിതം എന്ന് ഞാനും തീരുമാനിച്ചു..

Leave a Reply

Your email address will not be published. Required fields are marked *